Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 64

നിരഞ്ജൻറെ സ്വന്തം പാറു Chapter 64
 
മായ നിരഞ്ജൻറെ മനസ്സിൽ പതിയെ സ്ഥാനം പിടിക്കുന്നുണ്ടോ എന്ന് നികേതിന് ചെറിയ സംശയം ഉണ്ടായിരുന്നു. എന്നാലും അവരുടെ സംസാരത്തിൽ നിന്നും രണ്ടുപേരും പാറുവിനെ കുറിച്ചാണ് സംസാരിച്ചിരുന്നത്. അതിനർത്ഥം they both are aware of their position. അങ്ങനെ മനസ്സിൽ കരുതി നികേത് അവർക്ക് അടുത്തേക്ക് വന്നു.
 
പിന്നെ ഏതാനും സമയത്തിനു ശേഷം ബോംബെ ഫ്ലൈറ്റ് അനൗൺസ്മെൻറ് ചെയ്തു.
 
നികേതിനോട് യാത്ര പറഞ്ഞ ശേഷം നിരഞ്ജനും മായയും പുറപ്പെടാൻ നേരം തന്നെ ഡൽഹി ഫ്ലൈറ്റ് അനൗൺസ്മെൻറ് വന്നു.
 
നികേതും ബോർഡിങ്ങിനായി പോയി.
 
മായയും നിരഞ്ജനയും പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല. അടുത്തടുത്ത സീറ്റിൽ ആയിരുന്നു വെങ്കിലും ഫസ്റ്റ്ക്ലാസ് ആയതു കൊണ്ട് സീറ്റുകൾ തമ്മിൽ അകലം ഉണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ആയതു കൊണ്ട് ആദ്യമായി മായ സന്തോഷിച്ചു.
 
 Economy ടിക്കറ്റ് ആയിരുന്നു എങ്കിൽ ഈ രണ്ടു മണിക്കൂർ താൻ എരിപിരി കൊണ്ട് ഒരു വശത്ത് ആയേനെ.
 
എന്നാൽ നിരഞ്ജൻ മായയേ നോക്കി ഇരിക്കുകയായിരുന്നു. 
 
മായയേ നോക്കി ഇരുന്നപ്പോൾ എന്തോ മനസ്സിന് ഒരു സുഖം അവന് ഫീൽ ചെയ്യാൻ തുടങ്ങി, കണ്ണുകളടഞ്ഞു വന്നു. അവൻ റിലാക്സ് ആകുന്നതും അവൻ അറിഞ്ഞു.
 
കുറച്ച് സമയത്തിന് ശേഷം മായയും ഉറങ്ങിപ്പോയി.
 
എയർഹോസ്റ്റസ് വന്ന് പറഞ്ഞപ്പോഴാണ് നിരഞ്ജനും മായയും ഉണർന്നത് തന്നെ. പിന്നെ എല്ലാം യാന്ത്രികമായി ആയിരുന്നു ചെയ്തത്.
 
അവൾക്ക് നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു. അവൾ കാറിൽ കയറിയത് പോലും നന്നായി ഓർമ്മ ഉണ്ടായിരുന്നില്ല. പിന്നെ നിരഞ്ജൻ അവളെ തട്ടി വിളിച്ചപ്പോഴാണ് തൻറെ ഫ്ലാറ്റിനടിയിൽ എത്തിയെന്ന് അവൾ കണ്ടത്. അവൾ പുറത്തിറങ്ങിയതും നിരഞ്ജൻ പറഞ്ഞു.
 
“Tomorrow come by 12.00 to office. We have a meeting.”
 
അവൾ ഉറക്കത്തിൽ തന്നെ മെല്ലെ തലയാട്ടി സമ്മതിച്ചു. ഗുഡ് നൈറ്റ് വിഷ് ചെയ്തു അവൾ വീട്ടിൽ കയറി പോകുന്നതും നോക്കി നിരഞ്ജൻ കാറിൽ തന്നെ ഇരുന്നു.
 
എന്നാൽ മായയെ കാത്ത് വാസുദേവനും ലളിതയും ഉറങ്ങാതെ ഇരിപ്പുണ്ടായിരുന്നു. അത് മാത്രം അല്ല ടിവിയിൽ ന്യൂസ് on ആയിരുന്നു,
 
പിന്നെ എയർപോർട്ടിൽ ഉണ്ടായതെല്ലാം മായ പറഞ്ഞു. അതിനു ശേഷമാണ് അവൾ ഉറങ്ങാൻ കിടന്നത്.
 
ഉണർന്നപ്പോൾ ആദിയും ആദുവും തൻറെ അരികിൽ കിടന്നു കളിക്കുന്നുണ്ടായിരുന്നു. അവൾ കുറച്ചു നേരം അവരെ നോക്കിക്കൊണ്ട് വെറുതെ കിടന്നു.
 
അവരെ അങ്ങനെ നോക്കി കിടക്കുമ്പോൾ നിരഞ്ജൻറെ മുഖമായിരുന്നു അവളുടെ മനസ്സിൽ തെളിഞ്ഞു വന്നിരുന്നത്.
 
നിരഞ്ജനെ പറ്റിയും അയാളുടെ വീട്ടുകാരെ പറ്റിയും ഓർത്തു. തന്നോട് കഴിഞ്ഞ ദിവസം അവർ പെരുമാറിയത് അവൾ മനസ്സിൽ ഓർത്തു. അവർ വിചാരിച്ച അത്ര ഭീകരരായി അവൾക്ക് തോന്നിയില്ല. എന്ന് മാത്രമല്ല എല്ലാവരും തന്നെ പ്രൊട്ടക്ട് ചെയ്യാനാണ് ശ്രമിച്ചത്.
 
മുത്തശ്ശൻ പോലും നന്നായാണ് തന്നോട് പെരുമാറിയത്. 
 
പെട്ടെന്നാണ് അവളുടെ മനസ്സിൽ മറ്റൊരു ചിന്ത സ്ഥാനം പിടിച്ചത്.
 
മുത്തശ്ശൻറെ മാനസ പുത്രനാണ് നിരഞ്ജൻ. അവൻറെ ഭാവി വധുവായാണ് തന്നെ അവിടെ ഇൻട്രൊഡ്യൂസ് ചെയ്തത്. എല്ലാവർക്കും തന്നോട് ഇത്ര സ്നേഹവും ഇതുപോലെ protective ആയി behave ചെയ്യുന്നതും അതുകൊണ്ടായിരിക്കും.
 
എന്നാൽ ഒരിക്കൽ യഥാർത്ഥ മായ ആരാണെന്ന് അറിഞ്ഞാൽ?
 
അനാഥയെ പോലെ ജീവിക്കുന്ന,
 
ഏതോ അച്ഛനും അമ്മയും സ്വന്തമായി കരുതി തന്ന ദാനമായ ജീവിതം,
 
പോരാത്തതിന് വിവാഹത്തിനു മുൻപ് രണ്ട് കുട്ടികളുടെ അമ്മ,
 
അതും ആർക്കുമറിയാത്ത മക്കളുടെ അച്ഛൻ.
എന്താണ് തനിക്ക് പറയാനുള്ളത്?
 
ചിത്തിരയുടെ അമ്മ പറഞ്ഞ പോലെ ഒരു കുടുംബ മഹിമയോ, പണമോ, സമൂഹത്തിൽ സ്റ്റാറ്റസ് ഒന്നും ഇല്ല.
 
എല്ലാം ഓർത്തപ്പോൾ മായ അവസാനം തീരുമാനിച്ചു.
 
നിരഞ്ജനുമായി അടുക്കുന്ന അവസരങ്ങൾ ഇനി ഉണ്ടാകാതെ നോക്കണം. എത്ര പറഞ്ഞാലും അവൻറെ സാമിപ്യം തൻറെ ശരീരത്തിൽ പല മാറ്റങ്ങളും വരുത്തുന്നതു മായ അറിയുന്നുണ്ടായിരുന്നു.
 
നിരഞ്ജൻറെ മനസ്സ് അവൾ അറിയുന്നുണ്ടായിരുന്നു. അവൻ എത്ര മാത്രം അവളെ ആഗ്രഹിക്കുന്നുണ്ടെന്ന് അവൾ മനസ്സിലാക്കുന്നുണ്ടായിരുന്നു.
 
പക്ഷേ എന്തൊക്കെ പറഞ്ഞാലും തന്നെ ആരും ആ തറവാട്ടിൽ അംഗീകരിക്കുകയില്ല. ഇപ്പോൾ തന്നെ പെങ്ങളായി കാണുന്ന ഈ നാല് ആങ്ങളമാർ ആയിരിക്കും എന്നെ ആദ്യം തള്ളിപ്പറയുന്നത്. അത് സഹിക്കാൻ മായയ്ക്ക് ചിലപ്പോൾ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരും.
 
അവൾ അതു കൊണ്ട് തന്നെ മനസ്സിൽ തീരുമാനമെടുത്തു.
 
പാറു ആകേണ്ട, മായ തന്നെ മതി. അതാണ് എല്ലാം കൊണ്ടും എല്ലാവർക്കും നല്ലത്.
 
മനസ്സിനെ അങ്ങനെ പറഞ്ഞു പഠിപ്പിച്ചു അവൾ.
 
പിന്നെ കുറച്ചു സമയം മക്കളോട് ചേർന്ന് കളിച്ചും ചിരിച്ചും തളർന്നതും രണ്ടും വിശന്നപ്പോൾ അവളുടെ മേലോട്ട് കയറി.
 
 അവൾ സന്തോഷത്തോടെ രണ്ടുപേരെയും മടിയിലിരുത്തി ഫീഡ് ചെയ്യുകയായിരുന്നു.
ആ സമയത്താണ് ലളിത അകത്തോട്ടു കയറി വന്നത്. അവരെ മൂന്നുപേരെയും കണ്ട ലളിത പറഞ്ഞു.
 
“കുറുമ്പന്മാർ രണ്ടുപേരും കുളിക്കാതെ പാലു കുടിക്കുകയാണോ?”
 
ലളിതയുടെ സൗണ്ട് കേട്ടതും രണ്ടുപേരും മുഖമുയർത്തി അവരെ ഒന്നു നോക്കി. പിന്നെ വീണ്ടും അവരുടെ കാര്യ പരിപാടിയിലേക്ക് കടന്നു.
 
വാസുദേവനും ലളിതക്കും മക്കൾ എന്നു വെച്ചാൽ ജീവനാണ്. അവർക്ക് തിരിച്ചും അങ്ങനെ തന്നെയാണ്. അതാണ് അമ്മയുടെ കൂടെ ആയിരുന്നിട്ടു പോലും ലളിതയുടെ സൗണ്ട് കേട്ട് മക്കൾ  അതിന് റെസ്പോണ്ട് ചെയ്തത്.
 
മായ അമ്മയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
 
“ഇന്നലെ മിസ്സായത് compensate ചെയ്യുക ആകും രണ്ടുപേരും.”
 
അതുകേട്ട് ലളിത ചിരിയോടെ പറഞ്ഞു.
 
“ഇനി നമുക്ക് പതിയെ ഫീഡിംഗ് നിർത്താൻ നോക്കണം. സാധാരണ രണ്ടു വയസ്സുവരെ ഒക്കെ നല്കും. പക്ഷേ twinece അതുകൊണ്ട് നമുക്ക് നിർത്താം. മോളുടെ ആരോഗ്യം നോക്കണം. മാത്രമല്ല ദൈവം സഹായിച്ചു മക്കൾ എല്ലാം കഴിക്കുന്നുണ്ട്. Healthy യും ആണ്.”
 
ലളിതയുടെ സംസാരത്തിന് മറുപടിയായി മായ പറഞ്ഞു.
 
“അമ്മ പറയും പോലെ ചെയ്യാം. എനിക്ക് ഇതിനെപ്പറ്റി വലിയ അറിവൊന്നും ഇല്ല.”
 
അതുകേട്ട് ലളിത ചിരിച്ചു കൊണ്ട് പറഞ്ഞു.
 
“പെട്ടെന്ന് വേണ്ട കുറേശ്ശെയായി നിർത്താം. ഒരാഴ്ചയോളം എടുക്കുമെന്ന് തോന്നുന്നു. ഇന്ന് ഇപ്പോൾ കൊടുത്തില്ലേ? ഇന്നലെ മുഴുവൻ കുടിക്കാൻ കിട്ടാതെ വലിയ ബുദ്ധിമുട്ടൊന്നും അവർ കാണിച്ചില്ല. അതുകൊണ്ടു തന്നെ നാളെ കൊടുക്കാതെ നോക്കാം. അങ്ങനെ സാവധാനം മതി.”
 
ലളിത പറഞ്ഞത് മായ സമ്മതിച്ചു.
 
“അച്ഛൻ ഇപ്പോഴും ന്യൂസ് കാണുകയാണ്. ഇന്നലെ മേലേടത്തെ ന്യൂസ് കണ്ടതു മുതൽ ടെൻഷനിലാണ്.”
 
“ഞാൻ പറയാം അച്ഛനോട്. ഞാൻ പാറു ആണെന്ന് അറിയും വരെ എല്ലാം നന്നായി പോകും. ആർക്കും ഒരു ഉപദ്രവവും ആരിൽ നിന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല. എല്ലാം സേഫ് ആയിരിക്കും. പിന്നെ ന്യൂസ്, അതൊക്കെ രണ്ടു ദിവസത്തെ കാര്യമാണ്. ഞാൻ അതിനെപ്പറ്റി bothered അല്ല.”
 
“അത് മോള് പറഞ്ഞത് ശരിയാണ്. മോള് കുളിച്ചു വായോ. ഇന്ന് ഓഫീസിൽ പോകുന്നുണ്ടോ?”
 
“വേണം അമ്മേ... ഏട്ടനും ജൂലിയായും ദുബായിൽ പോയിരിക്കുകയാണ്. ഒരു മാസം കഴിഞ്ഞ് വരും. അവർക്ക് അവിടുത്തെ ബിസിനസ് കൂടി നോക്കണമല്ലോ?”
 
“മോള് പോയി കുളിച്ചു വായോ.”
 
ഞാൻ ഇവരെ കൊണ്ടു പോകാമെന്ന് പറഞ്ഞ ശേഷം രണ്ടുപേരെയും കട്ടിലിൽ നിന്നും താഴെ നിർത്തി.
 
കൈ പിടിച്ചാൽ രണ്ടു പേരും നടന്നോളും. അതു കൊണ്ട് വീടിനുള്ളിൽ എടുത്തു ബുദ്ധിമുട്ടേണ്ട.
പുതിയ activity ആയതു കൊണ്ട് രണ്ടുപേർക്കും നടക്കാൻ വലിയ ഇഷ്ടമാണ്.
 
 അവർ അമ്മയോടൊപ്പം പോയതും മായ പെട്ടെന്ന് ഓഫീസിൽ പോകാനായി റെഡിയായി വന്നു.
 
അവൾ വേഗം ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഓഫീസിൽ ചെന്നു. ഓഫീസിൽ എല്ലാവരും ന്യൂസ് കണ്ടിരിക്കും, എന്നാലും താൻ ആണെന്ന് ആർക്കും അറിയാത്തതു കൊണ്ട് വലിയ പ്രശ്നം കാണില്ല എന്നാണ് മായ കണക്കു കൂട്ടിയത്.
 
11 മണിയോടെ അവൾ ഓഫീസിൽ എത്തി. മീറ്റിങ്ങിന് പ്രിപ്പയർ ആയി.
 
എന്നാൽ ആ സമയമാണ് സ്റ്റെല്ല വന്നത്.
 
“നിരഞ്ജൻറെ ഇൻറർവ്യൂ വേണമെന്ന് പറഞ്ഞ് വളരെ അധികം മീഡിയ ന്യൂസ് ചാനലിൽ നിന്നും കോൾ വരുന്നുണ്ട്.”
 
സ്റ്റെല്ലാ പറയുന്നത് കേട്ട് മായ പറഞ്ഞു.
 
“നിരഞ്ജനോട് പറയൂ, അല്ലാതെ ഇതിൽ ഞാൻ എന്ത് പറയാനാണ്?”
 
“ഇന്ന് മോർണിംഗ് തൊട്ടു ഞാൻ വിളിക്കുന്നതാണ്. സാർ കോൾ അറ്റൻഡ് ചെയ്യുന്നില്ല.”
 
സ്റ്റെല്ലാ പറയുന്നതു കേട്ട് മായ മനസ്സിലോർത്തു. ഉറങ്ങിക്കാണും, രാത്രി late ആയി അല്ലേ എത്തിയത്...
 
സമയം പന്ത്രണ്ടര ആയിട്ടും നിരഞ്ജൻ വരാതായപ്പോൾ മായ സ്റ്റെല്ലായോട് പറഞ്ഞു.
 
“If you don't mind ഒന്ന് നിരഞ്ജൻറെ ഫ്ലാറ്റ് വരെ പോയി നോക്കാൻ സാധിക്കുമോ? ഇന്നത്തെ മീറ്റിംഗ് ഒക്കെ ഞാൻ handle ചെയ്തോളാം.”
 
“മായ actually 3 മീറ്റിംഗ് കൂടി lined up പ്പാണ്. ഇനി ലാസ്റ്റ് മിനിറ്റ് ക്യാൻസൽ ചെയ്താൽ...”
 
സ്റ്റെല്ലാ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.
 
“ക്യാൻസൽ ചെയ്യേണ്ട ഞാൻ അറ്റൻഡ് ചെയ്തോളാം.”
 
മായ സ്റ്റെല്ലായോട് പറഞ്ഞു.
 
“But Maya, these are not our project-related meetings.”
 
“It's ok Stella, just give me the relevant files and customer details. I can handle it. Please go and check what happened to Niranjan.”
 
“I don't know why I am getting some bad feeling about him now.”
 
“You are right Maya... Sir, never ignore our calls, especially office calls. He always attends or calls back after some time but now...”
 
“Ok don't worry; I am going to his flat now and these are the files that you asked me for today's meeting. I am leaving now.”
 
“Ok, Stella… Thank you and keep me posted if anything is scarce.”
 
സ്റ്റെല്ല പോയതിനു ശേഷം എല്ലാ ഫയൽസും ഒന്ന് ഓടിച്ചു നോക്കി. മീറ്റിങ്ങിന് prepared ആയി.
 
 പിന്നെ അന്നേ ദിവസം ഒരു മാരത്തോൺ ആയിരുന്നു മായയ്ക്ക്. ഏകദേശം ഏഴ് മണിയോടെയാണ് എല്ലാം കഴിഞ്ഞത്. മായ വല്ലാതെ തളർന്നിരുന്നു.
 
അവൾ അപ്പോഴാണ് Stella യെക്കുറിച്ച് ഓർത്തത്. അവളു വിളിച്ചില്ലല്ലോ? മായ വേഗം Stella യെ ഫോണെടുത്തു വിളിച്ചു.
 
“What's news, Stella? Where is he? What is he up to?”
 
അവൾ ഒന്നിന് പിറകെ ഒന്നായി ക്വസ്റ്റ്യനുകൾ ചോദിക്കാൻ തുടങ്ങി.
 
അതുകേട്ട് Stella പറഞ്ഞു.
 
“Maya wait, let me tell you what happened. Right now, we are in the hospital Maya. When I reached his flat, I saw he was unconscious, and no one was at home. So, I called the driver and we both took him to the hospital. He is on trips now. Even though he is still unconscious, he was calling Paru's name. I went and caught him, but you know Maya, he flung me out.  അത്രയും ബോധമില്ലാത്ത സമയത്തും സാറിന് പാറുവിനെ മതി."
 
She is really lucky na, Maya...”
 
Stella പറയുന്നത് എല്ലാം കേട്ട് മായ സ്തംഭിച്ചിരുന്നു പോയി. മായയിൽ നിന്നും റെസ്പോൺസ് ഒന്നും ഇല്ലാതായപ്പോൾ Stella വീണ്ടും വീണ്ടും അവളുടെ പേര് വിളിച്ചു.
 
അപ്പോഴാണ് മായ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നത്.
 
“Yes yes I am hearing...”
 
അതുകേട്ട് സ്റ്റെല്ല ചോദിച്ചു.
 
“Do you know this Paru's contact number? We can inform her.”
 
“No Stella... I don't have any idea about Paru.”
 
അപ്പോൾ സ്റ്റെല്ല പറഞ്ഞു.
 
“She may be the same girl with Niranjan sir at the airport yesterday night. Even I saw their news.”
 
അതുകേട്ട് മായ പറഞ്ഞു.
 
“I... I don't know anything.”
 
“Stella, I will call Bharatan and inform him. Do you need anything don't forget to call me?”
 
അതുകേട്ട് സ്റ്റെല്ല പറഞ്ഞു.
 
“മായാ, ഭരതൻ ദുബായിൽ അല്ലേ? Don't call him now. സാറിന് ഇപ്പോൾ കുഴപ്പമൊന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. മാത്രമല്ല ഇന്നലെ കുടിച്ചത് കുറച്ചു കൂടിപ്പോയി. അതാണ് പ്രശ്നം ആയത്. ഇപ്പോൾ ട്രിപ്പ് ഇട്ടിട്ടുണ്ട്. സാറിപ്പോൾ ഉറങ്ങുകയാണ്. ഉറക്കം എഴുന്നേൽക്കുമ്പോൾ എല്ലാം ശരിയാകും. പിന്നെ ഡിസ്ചാർജ് ആയി വീട്ടിലേക്കു പോകാം.”
 
“ഓക്കേ.”
 
മായ അത് മാത്രമാണ് പറഞ്ഞത്. സ്റ്റെല്ലാ പിന്നെയും എന്തോ പറയാനായി മടിച്ചു നിൽക്കുന്നത് പോലെ അവൾക്ക് തോന്നി. അതുകൊണ്ട് ചോദിച്ചു.
 
“Stella, do you want to ask me anything?”
 
“Yes, Maya. Need your help… എനിക്ക് വീട്ടിൽ പോയാൽ കൊള്ളാമെന്നുണ്ട്. ഇന്ന് എൻറെ husband ൻറെ ബർത്ത് ഡേ ആണ്. Can you be with Sir tonight in the hospital?”
 
അതുകേട്ട് മായ എന്തു ചെയ്യണമെന്നറിയാതെ അൽപ്പസമയം ആലോചിച്ചു. Stella യുടെ ആവശ്യം ജനുവിൻ ആണ്. അവൾ അവസാനം സമ്മതിച്ചു.
 
“താൻ ഒന്നു വെയിറ്റ് ചെയ്യൂ. ഞാൻ വീട്ടിൽ പോയി ഫ്രഷായി വരാം.”
 
Stella സമ്മതിച്ചു.

നിരഞ്ജൻറെ സ്വന്തം പാറു  Chapter 65

നിരഞ്ജൻറെ സ്വന്തം പാറു  Chapter 65

4.7
18218

നിരഞ്ജൻറെ സ്വന്തം പാറു  Chapter 65   വീട്ടിൽ എത്തിയ മായ വാസുദേവനോടും ലളിതയോടും എല്ലാം വിശദീകരിച്ചു തന്നെ പറഞ്ഞു. എല്ലാം കേട്ട് വാസുദേവൻ പറഞ്ഞു.   “മോളെ നമ്മളെക്കൊണ്ട് സാധിക്കുന്നത് ആണെങ്കിൽ നമ്മുടെ ആവശ്യമുള്ളവർക്ക് ഹെൽപ്പ് ചെയ്യണം.”   അവൾ തലയാട്ടിക്കൊണ്ട് അകത്തേക്ക് പോയി.   ആ സമയം അയാൾ മനസ്സിൽ പറഞ്ഞു.   “നിരഞ്ജൻ നിൻറെ ഭർത്താവാണ്. അത് നീ ആക്സെപ്റ്റ് ചെയ്യാൻ സമയമെടുക്കും ആയിരിക്കും. എന്നാലും അവനെ നോക്കേണ്ടത് നിൻറെ കടമയാണ്.”   മായ കുളിച്ചു വരുന്ന സമയം കൊണ്ട് ലളിത ഒരു പാത്രത്തിൽ ചോറും കറികളും നിറച്ചു വെച്ചു. മായ ഫ്രഷായി വന്നു. ഒരു ജീ