Aksharathalukal

നിനക്കായ്‌ ഈ പ്രണയം (58)

"മിലിക്ക് രഘുവിനെ നേരത്തെ അറിയാമോ?" ആകാശ് ചോദിച്ചത് കേട്ട് അവൾ അവനെ നോക്കി..

"ഉം.. അറിയാം.. രഘു എന്റെ ഒരു നല്ല ഫ്രണ്ട് ആണ്.. " മിലി പറഞ്ഞു. "ആക്ച്വലി എന്റെ ബെസ്റ്റ് ഫ്രണ്ട്..."

അവൾ പറഞ്ഞത് കേട്ട് ആകാശിന്റെ മുഖം ചുമന്നു. എങ്കിലും അവൾ കാണാതെ അവൻ ദേഷ്യം വിദഗ്ദ്ധമായി മറച്ചു.

"എന്നെക്കാളും അടുത്ത ഫ്രണ്ട്?" അവൻ അറിയാതെ ആ ചോദ്യം അവന്റെ നാവിൽനിന്നു വീണു പോയി.

മിലി ആകാശിനെ ഒന്ന് നോക്കി.. "ആരു ആരെക്കാളും ബെസ്റ്റ് ആണ് എന്ന് ഞാൻ തുലാസിൽ വച്ചു അളന്നു നോക്കിയിട്ടില്ല ആകാശ്.. " ആകാശിന്റെ ചോദ്യം തീരെ ഇഷ്ടപ്പെടാത്തത് മിലിയുടെ മറുപടിയിൽ വ്യക്തം ആയിരുന്നു. അത് കൊണ്ട് തന്നെ മിലിയോട് രഘുവിനെ പറ്റി ചോദിക്കാൻ പിന്നെ മുതിർന്നില്ല.

"വരൂ മിലി.. നമുക്ക് ദേ ആ ടേബിളിൽ ഇരിക്കാം.." രണ്ടു പേർക്ക് മാത്രം ഇരിക്കാവുന്ന ഒരു ടേബിൾ ചൂണ്ടി ആകാശ് പറഞ്ഞു.

"ഞാൻ ഒരുമിച്ചു ലഞ്ച് കഴിക്കാം എന്ന് സ്വദിയോട് പറഞ്ഞിരുന്നു.. ഐ ആം സോറി ആകാശ്... പിന്നെ ഒരിക്കൽ ആകട്ടെ.." മിലി സ്വാതിയും ധന്യയും ഇരുന്ന ടേബിളിലേക്ക് നടന്നു പോകുന്നതും നോക്കി ആകാശ് നിന്നു.

മിലിയെ കണ്ടപ്പോൾ സ്വാതിയുടെ മുഖം വിടർന്നു.

"കണ്ടോ ചേച്ചി.. ഇപ്പൊ എന്തായി? ഞാൻ പറഞ്ഞില്ലേ മിലി ചേച്ചി ഇങ്ങോട്ട് വരും എന്ന്.?" സ്വാതി ധന്യയോട് പറഞ്ഞത് കേട്ട് മിലി ആകാംക്ഷയോടെ അവരെ നോക്കി.

"ഈ പെണ്ണ്.. സോറി മിലി.. മിലി ആകാശ് സാറിനോട് സംസാരിക്കുന്നത് കണ്ടപ്പോൾ ഞാൻ ഇവളോട് പറഞ്ഞു മാനേജർസ് എല്ലാം ഒന്നിച്ചു ഇരുന്നു കഴിക്കും എന്ന്.." ധന്യ തള്ളി നിൽക്കുന്ന വയറു ഒന്ന് ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.

മിലി ഒന്ന് ചിരിച്ചു. "ഏയ്‌.. ഞാൻ ഈ കുറുമ്പിയോട് പറഞ്ഞത് ആണല്ലോ ഒന്നിച്ചു കഴിക്കാം എന്ന്.. ആട്ടെ.. ധന്യക്ക് ഇത് എത്ര മാസം ആയി?" അവളുടെ വയറിലേക്ക് നോക്കി മിലി ചോദിച്ചു.

"ആറു മാസം.. രണ്ടു മാസം കൂടി എങ്ങനെ എങ്കിലും തള്ളി നീക്കണം... പിന്നെ ലീവ് തുടങ്ങും.. പറ്റണില്ല ഈ വയറും വച്ചു.. പക്ഷെ ഏട്ടന് ഇപ്പൊ ജോലി ഇല്ലാതെ ഇരിക്കാ.. ഞാൻ ജോലിക്ക് വന്നില്ലെങ്കിൽ വീട്ടു കാര്യം നടക്കണ്ടേ.." ധന്യ പറഞ്ഞത് കേട്ട് മിലിക്ക് സങ്കടം തോന്നി.

"ധന്യയുടെ ഹസ്സ് എന്ത് ചെയ്യുന്നു?" മിലി ചോദിച്ചു.

"ഓഹ്.. അതൊന്നും പറയാതിരിക്ക ബേധം ചേച്ചി.. ഷിബു ഏട്ടൻ നമ്മുടെ ഫാക്ടരിയിലെ സൂപ്പർ വൈസർ ആയിരുന്നു. ഫാക്ടറിയിൽ നിന്നു നമ്മുടെ ഡിസൈൻ കളവു പോയി... ഷിബു ചേട്ടൻ ആണ് എന്നാ എല്ലാവരും പറയുന്നത്.. ഇപ്പൊ സസ്പെൻഷനിൽ ആണ്.."

"എന്റെ ഷിബു ഏട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല മിലി.. ഏട്ടൻ ഒരു പാവം ആണ്.. കൂടെ വർക്ക് ചെയ്യുന്നവർക്ക് ഒക്കെ ഏട്ടനെ എന്ത് കാര്യം ആണ് എന്ന് അറിയാമോ?" ധന്യ നിറഞ്ഞ കണ്ണുകൾ ഒന്ന് ഒപ്പി.

"ഒരാൾക്ക് ഒഴിച്ച്.." സ്വാതി അർത്ഥം വച്ചു പറഞ്ഞു.

"ആർക്ക്?" മിലി ചോദിച്ചു.

"അത്.. ആ..." എന്തോ പറയാൻ തുടങ്ങിയ സ്വാതിയെ ധന്യ തടഞ്ഞു..

"എന്റെ കാര്യം പറഞ്ഞു ഞാൻ വെറുതെ കാടു കയറി.. മിലി.. മിലിയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ?" ധന്യ വിഷയം മാറ്റിയത് ആണ് എന്ന് മനസിലായി എങ്കിലും മിലി അതു കണ്ടില്ല എന്ന് നടിച്ചു.

പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് അവർ ഊണ് കഴിച്ചു എഴുന്നേറ്റു.

*******************


"ഹലോ.. എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ ഓഫ് ന്യൂ ജോബ്.." ഷാജിയുടെ ചോദ്യം കേട്ട് ജനാലയിൽനിന്ന് പുറത്തേക്കു നോക്കി നിന്നിരുന്ന മിലി തിരിഞ്ഞു നോക്കി.

മിലിയുടെ അടുത്ത് എത്തിയപ്പോളെ സായു ഷാജിയുടെ തോളിൽ നിന്നു മിലിയുടെ തോളിലേക്ക് ഒരു ട്രാൻസ്ഫർ വാങ്ങിച്ചു..

"പുതിയ ഫീൽഡ് അല്ലേ.. ഒരുപാട് പഠിക്കാൻ ഉണ്ട്.. " എന്ന് പറഞ്ഞുകൊണ്ട് മിലി ബാഗ് തുറന്നു ഒരു കിന്ഡർ ജോയ് എടുത്ത് സായ്‌വിന് നേരെ നീട്ടി..

അവൻ ചിരിച്ചു കൊണ്ട് അതു വാങ്ങിച്ചു. "താങ്ക്സ് മിലി.." എന്ന് പറഞ്ഞു അവൾക്കു കവിളിൽ ഒരു ഉമ്മ കൊടുത്തു.

"ഡാ.. എന്താ നീ എന്നെ വിളിച്ചേ.. മിലി എന്നോ?" മിലി കള്ള ദേഷ്യത്തോടെ സായുവിനോട് ചോദിച്ചു.

അവൻ ചിരിച്ചു കൊണ്ട് അവളുടെ തോളിലേക്ക് ചാഞ്ഞു. മിലി അവനെ താഴെ നിറുത്തി.

"സായു താഴെ എലീനമ്മയുടെ കൂടെ പോയി കളിച്ചോ.. ആന്റി വാപ്പച്ചിയോട് ഒരു കാര്യം പറയട്ടെ.." മിലി പറഞ്ഞത് കേട്ട് തലയാട്ടിക്കൊണ്ട് സായു താഴേക്ക് ഓടി.

"എന്താ മിലി..? ഓഫീസിൽ ആകാശ് വല്ലതും പറഞ്ഞോ?" ഷാജി ടെൻഷനോടെ ചോദിച്ചു.

"ഏയ്‌.. അതൊന്നും അല്ല..അവൻ വളരെ ഫ്രണ്ട്‌ലി ആയി ആണ് പെരുമാറിയത്.."

"പിന്നെ?"

"ഷാജി.. എനിക്ക് നിന്റെ ഹെല്പ് വേണം..." മിലി പറഞ്ഞു.

"എന്താ കാര്യം എന്ന് പറ.."

"നമുക്ക് ലച്ചുവിനെ കണ്ടു പിടിക്കണം.." മിലി പറഞ്ഞു.

"പക്ഷേ.. അവൾ.. ആരുമായിട്ടും അവൾക്കു കോൺടാക്ട് ഒന്നും ഇല്ലല്ലോ? പിന്നെ എങ്ങനെ?" ഷാജി സംശയത്തോടെ ചോദിച്ചു.

"എങ്ങനെ എന്നൊന്നും എനിക്ക് അറിയില്ലഡാ.. ആരും ആയിട്ടും കോൺടാക്ട് ഇല്ലാതെ.. നമ്മുടെ ലച്ചു.. നീ പറ.. നമുക്ക് അറിയാവുന്ന ലച്ചു അങ്ങനെ ആണോ? അവൾക്ക് എന്താ സംഭവിച്ചത് എന്ന് എനിക്ക് അറിയണം.. എന്തെങ്കിലും പ്രശ്നത്തിൽ ആണെങ്കിൽ അവളെ സഹായിക്കണം.. വേണ്ടെടാ? അല്ലെങ്കിൽ നമ്മൾ അവളുടെ ഫ്രണ്ട്സ് ആണ് എന്ന് പറയുന്നതിൽ എന്താ കാര്യം?" മിലിയുടെ ചോദ്യം ഷാജിയുടെ നെഞ്ചിൽ തറച്ചു.

****************

"ആ മിലിക്ക് നമ്മുടെ കമ്പനിയിൽ ജോലി കൊടുത്തോ?" ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് സുമിത്ര ആ ചോദ്യം ചോദിച്ചത്.

അവളുടെ ചോദ്യം കേട്ട് രഘുവും ദർഷനും പരസ്പരം ഒന്ന് നോക്കി.

"ഓഫീസിലെ കാര്യങ്ങൾ എല്ലാം ഇവിടെ വീട്ടിൽ ഇരുന്നു നീ കൃത്യമായി അറിയുന്നുണ്ടല്ലോ സുമിത്രെ.." - ദർശൻ ചെറിയൊരു പുച്ഛത്തോടെ പറഞ്ഞു.

"എന്താ ഭാവം നിങ്ങളുടെ? ഇനി ഇപ്പൊ ഒരു ദിവസം അവളെ കൊണ്ട് വന്നു എന്റെ മരുമകൾ ആണെന്ന് പറയുമോ?" സുമിത്ര ദേഷ്യത്തോടെ ചോദിച്ചു.

അവളുടെ ചോദ്യം കേട്ട് രഘു ഭക്ഷണം മതിയാക്കി എഴുന്നേറ്റു. പതിയെ ചെന്നു അവളുടെ അടുത്ത് ഇരുന്നു. കൈകൾ കൊണ്ടു അവളെ ചേർത്തു പിടിച്ചു പറഞ്ഞു. "അമ്മാ.. ഒരു ഡൗട്ടും വേണ്ട.. മിലി തന്നെ ആകും അമ്മയുടെ ഭാവി മരുമകൾ.. പിന്നെ മിലിയെ ഓഫീസിലേക്ക് സെലക്ട്‌ ചെയ്തത്.. അതു ഞാൻ അല്ല.. അമ്മയുടെ ഭർത്താവ് തന്നെ ആണ്.. അങ്ങോട്ട് ചോദിച്ചോ.. ഓക്കേ?"

ഒരു ചിരിയോടെ തിരിഞ്ഞു നടക്കുന്ന രഘുവിനെ കണ്ടു സുമിത്രയുടെ കണ്ണുകൾ ദേഷ്യം കൊണ്ടു കത്തി. അവൾ ചോദ്യഭാവത്തിൽ ദർശനെ നോക്കി.

"സുമി.. ബിസിനസ് കാര്യത്തിൽ ഞാൻ പേഴ്സണൽ റിലേഷൻ നോക്കാറില്ല എന്ന് നിനക്കു അറിയാമല്ലോ.. ആ ജോലിക്ക് മിലി ബെസ്റ്റ് ആണ് എന്ന് എനിക്ക് തോന്നി.. അതുകൊണ്ട് സെലക്ട് ചെയ്തു.. അത്രയേ ഒള്ളൂ.." ദർശൻ യാതൊരു ഭാവഭേദവും ഇല്ലാതെ പറഞ്ഞു.

"ഏട്ടന് ഭ്രാന്ത്‌ ഉണ്ടോ? അവനെ കറക്കി എടുക്കാൻ അവൾക്ക് ഒരു അവസരം ആണ് ഏട്ടൻ ഒരുക്കി കൊടുത്തത്.."

"ഹ്മ്.. ഞാൻ മനസിലാക്കുന്നിടത്തോളം അവനു എന്താണ് വേണ്ടത് എന്ന് അവൻ ആൾറെഡി വ്യക്തമാക്കി.." ദർശന്റെ മുഖത്ത് അപ്പോഴും ഭാവഭേദങ്ങൾ ഒന്നും ഇല്ലായിരുന്നു.

"അപ്പോൾ കൃതിയോ?"

"ആ ചാപ്റ്റർ തീർന്നില്ലേ?"

"നടക്കില്ല.. ഞാൻ ബാലേട്ടന് വാക്ക് കൊടുത്തത് ആണ്.. കൃതി നമ്മുടെ മരുമകൾ ആയി വരും എന്ന്.. " സുമിത്ര പറഞ്ഞത് കേട്ട് ദർശന്റെ മുഖത്ത് ഒരു കള്ള ചിരി വിടർന്നു.

"അതിപ്പോ.. രഘു അവളെ കെട്ടും എന്ന് തോന്നുന്നില്ല.. പിന്നെ നിന്റെ വാക്ക് തെറ്റിക്കണ്ട.. നമുക്ക് വേണമെങ്കിൽ ഒരു കൈ കൂടി നോക്കാം.. " പുരികം മുകളിലേക്കു പൊക്കിക്കൊണ്ട് ഒരു കള്ള ചിരിയോടെ ഉള്ള ദർശന്റെ സംസാരം കേട്ട് ദേഷ്യത്തോടെ ചെയർ പിന്നിലേക്ക് തള്ളി എഴുന്നേറ്റു സുമിത്ര അകത്തേക്ക് പോയി.

*****************

ദിവസങ്ങൾ മെല്ലെ പൊഴിഞ്ഞു പോയി. മിലി മെല്ലെ ഓഫീസ് വർക്കുകൾ പഠിച്ചെടുത്തു. വിൻസെന്റ് അവൾക്കു ആവുന്ന അത്ര സഹായങ്ങൾ ചെയ്തു കൊടുത്തു. പുതിയ ഒന്ന് രണ്ടു കാസ്റ്റമേഴ്‌സിനെ കൂടി ക്യാൻവാസ് ചെയ്യാൻ മിലിക്ക് കഴിഞ്ഞതോടെ ഓഫീസിലെ തിരക്ക് നന്നായി കൂടി. ഒപ്പം രഘുവിന്റെ തിരക്കും. ഒരേ ഓഫീസിൽ ഉണ്ടായിരുന്നിട്ടും എന്നും കണ്ടിട്ടും മിലിയെ ശരിക്കും കാണാൻ കഴിയാത്തതിന്റെ നിരാശ അവന്റെ ഉള്ളിൽ തങ്ങി നിന്നു.

ആകാശ് ആണെങ്കിൽ നേരെ മറിച്ചു ആയിരുന്നു. ഓഫീസ് കാര്യങ്ങൾ എല്ലാം മാറ്റി വച്ചു മിലിയോട് സൗഹൃദം സ്ഥാപിക്കാൻ ഉള്ള ഒരു അവസരവും അവൻ കളഞ്ഞിരുന്നില്ല. മിലിയാകട്ടെ സ്വാതിയും ധന്യയുമായി നല്ല കൂട്ടായി. മിക്കപ്പോഴും അവരോടൊപ്പം തന്നെ ഫ്രീ ടൈം എല്ലാം പങ്കിട്ടു.

ഒരു ദിവസം മിലി അവളുടെ ക്യാബിനിൽ നിന്നു പുറത്തു ഇറങ്ങുമ്പോൾ ആണ് ധന്യ കണ്ണു നിറച്ചു വരുന്നത് കണ്ടത്.

"ധന്യ.. എന്ത് പറ്റി.. എന്തിനാ കണ്ണു നിറഞ്ഞത്?" മിലി ചോദിച്ചു.

"ഏയ്‌.. ഒന്നും ഇല്ല.." പെട്ടന്ന് കണ്ണു തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

"ആകാശ് സർ ദേശ്യപ്പെട്ടു കാണും.. അല്ലേ ചേച്ചി..?" എന്ന് ചോദിച്ചുകൊണ്ട് സ്വാതിയും അങ്ങോട്ട് വന്നു.

"ഏയ്‌.. അതൊന്നും അല്ല.. ഞാൻ വെറുതെ.." കണ്ണു തുടച്ചു സ്വാതിയെ കണ്ണുകൾ കൊണ്ട് വിലക്കി ധന്യ പറഞ്ഞു.

അവർ തന്നോട് എന്തോ ഒളിക്കുന്നുണ്ട് എന്ന് മനസിലായി എങ്കിലും അപ്പോൾ ചോദിക്കേണ്ട എന്ന് കരുതി മിലി അതു വിട്ടു. അന്ന് ലഞ്ച് കഴിച്ചുകൊണ്ടിരുന്നപ്പോൾ മിലി ഒന്നും അറിയാത്ത പോലെ ധന്യയോട് ചോദിച്ചു.

"ആകാശ് സർ എന്തിനാണ് ധന്യയോട് ദേശ്യപ്പെട്ടത് എന്നാ പറഞ്ഞേ?"

"ഓഹ്.. അതിപ്പോ എന്നും ഉള്ളത് അല്ലേ.. പ്രത്യേകിച്ച്.." പാതി പറഞ്ഞപ്പോൾ ആണ് താൻ എന്താ പറഞ്ഞത് എന്ന് ധന്യക്ക് ഓർമ വന്നത്.

അവളുടെ തല താണു.

"ഞാൻ പലവട്ടം പറഞ്ഞതാ മിലി ചേച്ചിയോട് പറയാം എന്ന്.. ധന്യയേച്ചി സമ്മതിക്കാഞ്ഞിട്ടാ.." സ്വാതി പറഞ്ഞു.

"അല്ല.. എന്നെ നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ..." മിലി പറഞ്ഞത് കേട്ട് ധന്യ അവളെ തടഞ്ഞു.

"ഏയ്‌.. മിലി.. അങ്ങനെ പറയല്ലേ... ആകാശ് സാറും മിലിയും പഴയ ഫ്രണ്ട്സ് അല്ലേ.. അതുകൊണ്ടാ ഞാൻ.." ധന്യ വീണ്ടും തല താഴ്ത്തി പറഞ്ഞു.

"കേട്ടോ മിലിച്ചേച്ചി.. ഇവിടെ ആകാശ് സർ മര്യാദക്ക് പെരുമാറുന്നത് ചേച്ചിയുടെ അടുത്ത് മാത്രം ആണ്.. ബാക്കി ആർക്കും പുള്ളിയെ കണ്ടു കൂടാ.. വെറുതെ എല്ലാവരെയും എപ്പോളും ചീത്ത വിളിക്കും.. ചെറിയ ഒരു മിസ്റ്റേക്ക് മതി.. " സ്വാതി ആകാശിനെക്കുറിച്ചു പറയുന്നത് കേട്ട് മിലി ഞെട്ടിപ്പോയി.

"അതിൽ ഏറ്റവും ദേഷ്യം സാറിന് ധന്യയേച്ചിയോട് ആണ്.. ഷിബു ചേട്ടനോട് ഉള്ള വിരോധം തന്നെ കാരണം... ചേച്ചി എത്ര നന്നായി ചെയ്താലും സർ ചേച്ചിയെ ചീത്ത വിളിക്കും.." സ്വാതി തുടർന്നു.

"ആകാശിന് ഷിബുവിനോട് എന്താ പ്രശ്നം?" മിലി ചോദിച്ചു.

"അതു.. ഏട്ടൻ ഫാക്ടരിയിലെ സൂപ്പർ വൈസർ ആയിരുന്നല്ലോ.. ഏട്ടന്റെ സെക്ഷനിൽ ഉള്ള ഒരാൾക്ക് പെട്ടന്ന് വീട്ടിൽ നിന്നു എന്തോ കാൾ വന്നു അറ്റൻഡ് ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ ആണ് ആകാശ് സർ സൈറ്റ് വിസിറ്റിങ്നു വന്നത്. അയ്യാളെ പണിയെടുക്കാതെ ഫോണിൽ സമയം കളഞ്ഞു എന്ന് പറഞ്ഞു ആകാശ് സർ തല്ലി.

ഏട്ടൻ ഇടപെട്ടു. പിന്നെ അവർ തമ്മിലായി വഴക്ക്... അതു രഘു സാറിന്റെ അടുത്ത് എത്തിയപ്പോൾ ആകാശ് സാറിനോട് മാപ്പ് പറയാൻ പറഞ്ഞു സർ.. എന്ത് പ്രശ്നം ആയാലും ഒരു എംപ്ലോയിയുടെ മേൽ കൈ വയ്ക്കാൻ പാടില്ല എന്നായിരുന്നു രഘു സാറിന്റെ നിലപാട്..

പക്ഷേ അതോടെ ആകാശ് സാറിന് ഏട്ടനോട് വല്ലാത്ത പക ആയി.." ധന്യ കാര്യങ്ങൾ വിശദമായി പറഞ്ഞു.

"ഡിസൈൻ ചോർത്തി ഷിബു ചേട്ടനെ സസ്പെൻഡ്‌ ചെയ്തത് ആകാശ് സർ ആണ് എന്ന് ഒരു സംസാരം ഓഫീസിൽ ഒക്കെ ഉണ്ട്.." സ്വാതി ശബ്ദം താഴ്ത്തി പറഞ്ഞത് കേട്ട് മിലി ഒന്ന് ഞെട്ടി.

തനിക്ക് അറിയാവുന്ന ആകാശ് അല്ല മറ്റുള്ളവർ കാണുന്ന ആകാശ് എന്ന തിരിച്ചറിവ് അവളെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു.

(തുടരും...)


 


നിനക്കായ്‌ ഈ പ്രണയം (59)

നിനക്കായ്‌ ഈ പ്രണയം (59)

4.5
3496

"ആകാശ്.. നീ എന്താ ഇങ്ങനെ?" ആകാശിന്റെ ക്യാബിൻ ഊക്കൊടെ തള്ളി തുറന്നു അകത്തേക്ക് വന്നുകൊണ്ട് മിലി ചോദിച്ചു. പെട്ടന്നുള്ള അവളുടെ വരവിൽ ആകാശ് ഞെട്ടി എഴുന്നേറ്റു. "എന്താ മിലി? എന്താ പ്രശ്നം?"  അവൻ പരിഭ്രാമത്തോടെ ചോദിച്ചു. "നിനക്കു എങ്ങനെ ഇങ്ങനെ ആകാൻ കഴിയുന്നു? എല്ലാവരോടും പരുഷമായി പെരുമാറുന്ന... ഗർഭിണി ആയ ഒരു സ്ത്രീയെ കരയിപ്പിച്ചു ക്യാബിനിൽ നിന്ന് ഇറക്കി വിടുന്ന ഒരാൾ ആകാൻ നിനക്കു എങ്ങനെ സാധിക്കുന്നു? ഞാൻ അറിയുന്ന ആകാശ് ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ?" മിലിയുടെ ചോദ്യത്തിൽ ആകാശ് ഒന്ന് പരുങ്ങി. അവന്റെ തല താഴ്ന്നു. "സത്യം പറ ആകാശ്... ഇവിടെ എല്ലാവര