Aksharathalukal

നിനക്കായ്‌ ഈ പ്രണയം (57)

സ്വാതി മിലിയെ രഘുവിന്റെ ക്യാബിനിലേക്ക് കൊണ്ടുവന്നു.

"അപ്പൊ ചേച്ചി ആൾ ദി ബെസ്റ്റ്.." അവളെ രഘുവിന്റെ ക്യാബിന് മുൻപിൽ വിട്ടു പോകാൻ നേരം സ്വാതി പറഞ്ഞു.

കൂടെ നടന്ന കുറച്ചു നിമിഷങ്ങൾ കൊണ്ടു എത്ര പെട്ടന്ന് ആണ് സ്വാതി 'മാഡം' എന്ന വിളിയിൽ നിന്നു 'ചേച്ചി' യിലേക്ക് ഉള്ള ദൂരം താണ്ടിയത് എന്ന് മിലി അത്ഭുതത്തോടെ ഓർത്തു.
ക്യാബിന് പുറത്തെ ചില്ലിലൂടെ അവൾ രഘുവിനെ നോക്കി. അവളെ കണ്ടിട്ടും കാണാത്ത പോലെ ഫയലുകളിൽ നോക്കി ഇരിക്കുന്ന അവനെ കണ്ടു അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൾ ക്യാബിന് തുറന്നു അകത്തു കയറി.

"ഗുഡ് മോർണിംഗ് സർ.." മുഖത്തെ പുഞ്ചരിക്ക് ഒരു തരി പോലും കുറവ് വരാതെ അവൾ അവനെ വിഷ് ചെയ്തു.

"ഹലോ.. മിസ്സ്‌ മൈഥിലി.. വെൽക്കം ടു എസ്‌ കെ ഐ ഗ്രൂപ്പ്‌.. " ഒരു ഹാൻഡ് ഷേക്കിൽ രഘു അവളെ സ്വാഗതം ചെയ്തു.

അവൻ ചൂണ്ടി കാണിച്ചത് അനുസരിച്ചു അവനു അഭിമുഖം ആയ സീറ്റിൽ അവൾ ഇരുന്നു.

"ഇഷ്ടപ്പെട്ടോ ഓഫീസ് ഒക്കെ?" അവൻ ചോദിച്ചു.

"ബിൽഡിംഗ്‌ കൊള്ളാം.. പക്ഷേ ഓഫീസ്.. ജോലിയെ പറ്റി കൂടുതൽ അറിയുമ്പോൾ അല്ലേ ഇഷ്ടപ്പെട്ടോ എന്ന് പറയാൻ പറ്റൂ." ഒട്ടും പതറാതെ ഉള്ള മിലിയുടെ മറുപടി അവനെ അത്ഭുതപെടുത്തി. അവൻ തന്നെ ആണ് മിലിയെ അവളുടെ ക്യാബിനിലേക്ക് കൂട്ടി കൊണ്ടു പോയത്. രഘുവിന്റെ ക്യാബിനു നേരെ മുൻപിൽ തന്നെ ആയിരുന്നു എല്ലാ മാനേജർമാരുടെയും ക്യാബിൻ. ഗ്ലാസ്‌ വാൾ ആയിരുന്നതിനാൽ അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും രഘുവിനു അവന്റെ റൂമിൽ ഇരുന്നു കാണാം.

അവളുടെ ക്യാബിനിലേക്ക് നടക്കുന്ന വഴി അവളുടെ ക്യാബിന്റെ വലതു വശത്തെ ക്യാബിനിലെ പേര് മിലി വായിച്ചു. അവിടെ ആകാശിന്റെ പേര് കണ്ടതും അവൾ അങ്ങോട്ട് നോക്കി.

"സൈറ്റ് വിസിറ്റിൽ ആയിരുന്നു.. ഇന്ന് തിരിച്ചു എത്തും.. അതാവും വൈകുന്നത്.." രഘു ആരോടെന്നില്ലാതെ പറഞ്ഞത് കേട്ട് അവൾ ഒന്ന് ചിരിച്ചു.

അവളുടെ ഇടതു വശത്തെ ക്യാബിനിൽ ഉള്ള ആൾ അവരെ കണ്ടു ഇറങ്ങി വന്നു.

"ഇത് വിൻസെന്റ്.. നമ്മുടെ ഹ്യൂമൻ റിസോർസ് മാനേജർ ആണ്. ഇത് വരെ മാർക്കന്റ്റിങ് മാനേജ് ചെയ്തിരുന്നത് വിൻസെന്റ് ആണ്. ജോലി എല്ലാം വിൻസെന്റ് പരിചയപ്പെടുത്തി തരും." രഘു പറഞ്ഞത് കേട്ട് അവൾ വിൻസെന്റിനെ നോക്കി ഒന്ന് ചിരിച്ചു.

"ഹലോ മൈഥിലി.. ഞാൻ ആണ് മൈഥിലിക്കു ഓഫർ ലെറ്റർ അയച്ചത്.. വെൽക്കം ടു അവർ കമ്പനി.. ആൻഡ് ആൾ ദി ബെസ്റ്റ്." അവൾക്കു ഷേക്ക്‌ ഹാൻഡ് കൊടുത്തു കൊണ്ടു വിൻസെന്റ് പറഞ്ഞു.

"താങ്ക്സ്.. പിന്നെ എന്നെ എല്ലാവർക്കും മിലി എന്ന് വിളിക്കാം.. അതാണ് എനിക്കു ഇഷ്ട്ടം.." മിലി പറഞ്ഞത് കേട്ട് വിൻസെന്റ് തല കുലുക്കി.

വിൻസെന്റ് അവളുമായി ക്യാബിനിലേക്ക് പോയപ്പോൾ രഘുവും അവന്റെ ജോലികളിൽ മുഴുകി. ജോലിയുടെ പ്രധാന കാര്യങ്ങൾ പറഞ്ഞു കൊടുത്തു, അവൾക്ക് ഉപയോഗിക്കാൻ ഉള്ള ലാപ്ടോപ് സെറ്റ് ചെയ്തു കൊടുത്തു വിൻസെന്റ് അവന്റെ ക്യാബിനിലേക്ക് പോയി.

 കമ്പനിയെപ്പറ്റി നന്നായി മനസ്സിലാക്കുക എന്നതായിരുന്നു മിലിയുടെ ആദ്യത്തെ ലക്ഷ്യം. ഈ ബിസിനസ് രഘുവിന്റെ അച്ഛന്റെ മുത്തശ്ശൻ ആണ് തുടങ്ങിയത്. ചെറിയ രീതിയിൽ അദ്ദേഹം തുടങ്ങിയ ബിസിനസ് രഘുവിന്റെ മുത്തശ്ശനും ദർശനും ചേർന്ന് വളർത്തി വലുതാക്കി.

 രഘുവിന്റെ ഏട്ടൻ  ലക്ഷ്യ ബിസിനസ്സിൽ സഹായിക്കുന്നുണ്ട് എങ്കിലും ഇപ്പോഴും കാര്യങ്ങൾ എല്ലാം നന്നായി നോക്കിനടത്തുന്നത് ദർശൻ തന്നെയാണ്. ഇപ്പോൾ തുടങ്ങിയിരിക്കുന്ന കൺസ്യൂമർ പ്രോഡക്റ്റ് മാനുഫാക്ചറിങ് എന്ന ഈ വെഞ്ച്വർ രഘുവിനെ ആണ് ദർശൻ ഏൽപ്പിച്ചിരിക്കുന്നത്. ഒരുപാട് കാലമായി ദർശനെ ലക്ഷ്യ സഹായിക്കുന്നുണ്ട് എങ്കിലും എക്സ്പീരിയൻസ് ഒന്നും ഇല്ലാത്ത രഘുവിനെ ഈ വെഞ്ച്വർ ഏൽപ്പിച്ചതിൽ അവൾക്ക് അത്ഭുതം തോന്നി.

 ഇവർ മൂന്നു പേരെയും കൂടാതെ മറ്റു രണ്ടു പേർ കൂടി ഈ ബിസിനസിന്റെ ഷെയർ ഹോൾഡേഴ്സ് ആയി ഉണ്ട്. ഒന്നാമത്തേത് ദർശന്റെ ഏട്ടൻ കുമാർ, രണ്ട് രഘുവിന്റെ ചേച്ചി ഉത്തര. ഷെയർ ഹോൾഡേഴ്സ് എന്നതിലുപരി അവർ  ബിസിനസ്സിൽ യാതൊരു പങ്കും വഹിക്കുന്നില്ല.

ദർശന്റെ കീഴിൽ ഈ വെഞ്ച്വർ അടക്കം ഏകദേശം പതിനൊന്നോളം കമ്പനികൾ ആണ് ഉള്ളത്. അവയുടെ ഓഫീസുകൾ എല്ലാം തന്നെ ഇതേ ബിൽഡിംഗ്ന്റെ പല ഫ്ലോറുകളിലായാണ്.

 ഏകദേശം കമ്പനിയെക്കുറിച്ച് മനസ്സിലാക്കി വരുമ്പോഴാണ് എംപ്ലോയി മീറ്റിനായി രഘു മിലിയെ വിളിച്ചത്. അവൾ അവിടെ ചെല്ലുമ്പോൾ തന്നെ മറ്റ് എംപ്ലോയീസ്നൊപ്പം വിൻസെന്റും അവിടെയുണ്ടായിരുന്നു. അവിടെയുള്ള ഒരു ഒഴിഞ്ഞ ചെയറിൽ ആയി മിലി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രഘുവും അവിടെ വന്നു.

" എല്ലാവരും എത്തിയെങ്കിൽ നമുക്ക് തുടങ്ങാമോ? " രഘു വിൻസെന്റ് നോട് ചോദിച്ചു.

" ഒരാൾ കൂടെ എത്താൻ ഉണ്ട്.. " വിൻസെന്റ് പറഞ്ഞതിന് ഉടനെതന്നെ മീറ്റിംഗ് റൂമിന് ഡോർ തുറന്ന് ആകാശ് അകത്തേക്ക് വന്നു.

 ഫോണിൽ നോക്കി കൊണ്ടാണ് അവൻ മുറിയിലേക്ക് വന്നത്. ഒഴിഞ്ഞു കിടന്ന ഒരു ചെയർലേക്ക് അവൻ അങ്ങനെ തന്നെ ഇരുന്നു. അപ്പോഴും അവന്റെ കണ്ണുകൾ ഫോണിൽ തന്നെ ആയിരുന്നു.

"ആർ വീ വെയ്റ്റിംഗ് ഫോർ എനി വൺ എൽസ്?" രഘു ചോദിച്ചു.

"ഇല്ല സർ.. നമുക്ക് തുടങ്ങാം.." എന്ന് പറഞ്ഞുകൊണ്ട് വിൻസെന്റ് സംസാരിക്കാൻ തുടങ്ങി..

"ആദ്യം നമുക്ക് നമ്മുടെ കൂട്ടത്തിലേക്ക് ഒരാളെ സ്വാഗതം ചെയ്തുകൊണ്ട് തുടങ്ങാം. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ നമ്മുടെ കമ്പനി വലുതാവുകയാണ്. ഇത്രയും നാൾ ഞാൻ തന്നെയാണ് എഛ് ആറും മാർക്കറ്റ്റിങ്ങും ഹാൻഡിൽ ചെയ്തിരുന്നത്. കമ്പനി വലുതാകുമ്പോൾ രണ്ടും ഒരാൾ മാനേജ് ചെയ്യുന്നത് ബുദ്ധിമുട്ട് ആണ്. അതുകൊണ്ട് ഇന്ന് മുതൽ കസ്റ്റമർ ആൻഡ് മാർക്കറ്റിംഗ് മാനേജ് ചെയുന്നത് നമ്മുടെ ന്യൂ എംപ്ലോയി മൈഥിലി അലിയാസ് മിലി ആണ്. വെൽക്കം വൺസ് എഗൈൻ മിലി.." വിൻസെന്റ് പറഞ്ഞു നിർത്തിയപ്പോൾ എല്ലാവരും കൈ തട്ടിക്കൊണ്ടു മിലിയെ നോക്കി. അവൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.

ആകാശിന്റെ കണ്ണുകൾ സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും വിരിഞ്ഞു. എന്തോ പറയാൻ അവൻ വായ് തുറന്നതും രഘു പെട്ടന്ന് പറഞ്ഞു. " ഇത്രയും കാലം നിങ്ങൾ വിൻസെന്റിന് കൊടുത്ത അതെ സപ്പോർട്ട് മിലിക്കും കൊടുക്കണം.. നമ്മൾ എല്ലാവരും ഒത്തു ചേർന്നു ഈ കമപനിയെ വളർത്തണം.. എനി വേസ്.. ആകാശ്.. ഡൂ യു വാണ്ട്‌ ടു ഗിവ് ആ ബ്രീഫ് എബൌട്ട്‌ യുവർ സൈറ്റ് വിസിറ്സ്? " മനഃപൂർവം രഘു വിഷയം മാറ്റി.

മീറ്റിംഗിന് ശേഷം മറ്റു സ്റ്റാഫുകൾ എല്ലാം മിലിയെ വന്നു പരിചയപെട്ടു. ആകാശ് മാത്രം മാറി നിന്നു അവളെ വീക്ഷിച്ചുകൊണ്ടിരുന്നു. എപ്പോളോ മിലിയുടെ കണ്ണുകൾ ആകാശിന് നേരെ നീണ്ടപ്പോൾ അവൾ അവനു ഒരു പുഞ്ചിരി സമ്മാനിച്ചു. നെഞ്ചിലാകെ മഞ്ഞു കോരിയിട്ട പോലെ തോന്നി അവനു.  ഇതെല്ലാം ശ്രദ്ധിച്ചു നിന്നിരുന്ന രഘുവിന് അതു കണ്ടപ്പോൾ ഒരു ചെറിയ നിരാശ തോന്നി. അവൻ ഒന്നും മിണ്ടാതെ ക്യാബിനിലേക്ക് നടന്നു.

ബാക്കി എല്ലാവരും മിലിയെ പരിചയപ്പെട്ടു പോയി കഴിഞ്ഞപ്പോൾ ആകാശ് അവളുടെ അരികിലേക്ക് വന്നു.

"ഹായ് മിലി.." അവന്റെ ശബ്ദം ആർദ്രമായിരുന്നു.

"ഹായ്.."

"സുഖമല്ലേ?"

"ഉം.. " അവൾ ഒന്ന് മൂളി..

"ഐ ആം സൊ ഹാപ്പി ടു സീ യു ഹിയർ.." അവൻ പറഞ്ഞത് കേട്ട് അവൾ തിരികെ ഒരു പുഞ്ചിരി നൽകി.

മറ്റൊരു സംഭാഷണത്തിന് നിൽക്കാതെ ആകാശ് പുറത്തെക്കു നടക്കാൻ തുടങ്ങിയപ്പോൾ മിലി പിന്നിൽ നിന്നു അവനെ വിളിച്ചു.

"ആകാശ്.."

അവൻ തിരിഞ്ഞു നിന്നു മിലിയെ നോക്കി.

"എന്നോട് ദേഷ്യം തോന്നുന്നില്ലേ?" അവൾ ചോദിച്ചു.

"എന്തിനു?" അവൻ മറുചോദ്യം ചോദിച്ചു.

"അന്ന്.. ഞാൻ വരാം എന്ന് പറഞ്ഞിട്ട്.. "

ആകാശ് ഒന്ന് ചിരിച്ചു. "അപ്പൊ.. അപ്പോൾ കുറച്ചു ദേഷ്യം തോന്നി.. പക്ഷേ സാരമില്ല മിലി.. നിന്നെ ഞാൻ മനസിലാക്കിയില്ലെങ്കിൽ മാറ്റാര് മനസിലാക്കും?" അവൻ ചോദിച്ചു.

"എങ്കിലും.. ഐ ആം സോറി.." അവൾ പറഞ്ഞു.

"ഏയ്‌.. അതിന്റെ ഒന്നും ആവശ്യമില്ല.. ഞാൻ പറഞ്ഞില്ലേ.. ഐ ആം റിയാലി ഹാപ്പി നൗ... " അവൻ പറഞ്ഞത് കേട്ട് മിലി പുഞ്ചിരിച്ചുകൊണ്ട് മീറ്റിംഗ് റൂം വിട്ടു പുറത്തിറങ്ങി. പിന്നാലെ ആകാശും. അവർ തമ്മിൽ സംസാരിക്കുന്നത് ഗ്ലാസ്സ് വാളിലൂടെ നോക്കി നിന്ന രഘുവിന് നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.

******************

ഉച്ചക്ക് സമയം ഒന്നിനോട് അടുത്തപ്പോൾ മിലിയുടെ ക്യാബിനിലേക്ക് തലയിട്ട് സ്വാതി വന്നു.

"മിലി ചേച്ചി.. ആദ്യത്തെ ദിവസം തന്നെ പണി മുഴുവൻ എടുത്തു തീർക്കല്ലേ.."

സ്വാതിയുടെ ശബ്ദം കേട്ട മിലി ചിരിച്ചു കൊണ്ട് അവളെ നോക്കി. "എടി കുറുമ്പി പെണ്ണെ.. നീ കളിയാക്കാൻ വന്നത് ആണോ?"

"കളിയാക്കാൻ വന്നത് അല്ല.. ലഞ്ച് കഴിക്കാൻ വിളിക്കാൻ വന്നത് ആണ്.. വാ.. " സ്വാതി പറഞ്ഞു.

"വരുവാടാ.. ദേ.. ഇത് ഒന്ന് സേവ് ചെയ്തോട്ടെ.." മിലി പറഞ്ഞു.

"എങ്കിൽ ചേച്ചി തീർത്തിട്ട് കാന്റീനിലേക്ക് വാ.. ഞാൻ ധന്യ ചേച്ചിയെ വിളിച്ചിട്ട് വരാം.. സാധാരണ ഞങ്ങൾ രണ്ടു പേരും ആണ് ലഞ്ച് ഒന്നിച്ചു കഴിക്കുന്നത്.. ഇന്ന് മുതൽ ചേച്ചിയും കൂടിക്കോ.." എന്ന് പറഞ്ഞുകൊണ്ട് സ്വാതി ധന്യയെ വിളിക്കാൻ പോയി.

മിലി പതുക്കെ ലാപ്ടോപ് അടച്ചു കാന്റീനിലേക്ക് പോകാൻ തയ്യാറായി.

ആകാശ് മിലി ലഞ്ചിനു ഇറങ്ങുന്നതും കാത്ത് ഇരിക്കുകയായിരുന്നു. മിലി ക്യാബിനിൽ നിന്നു പുറത്ത് ഇറങ്ങുന്നത് കണ്ടപ്പോൾ തന്നെ അവൻ ഓടിയിറങ്ങി അവളുടെ അടുത്തേക്ക് ചെന്നു.

"ഏയ്‌.. മിലി.. "

ആകാശിന്റെ വിളികേട്ട മിലി നിന്നു..

"കാന്റീനിലേക്ക് ആണോ?"

"ഉം.." മിലി ഒന്ന് മൂളി.

"ഞാനും അങ്ങോട്ടാ.. വാ.. ഒന്നിച്ചു പോകാം.. " ആകാശ് അവളുടെ കൂടെ നടന്നു.

"ഇവിടുത്തെ ഫുഡ്‌ ഒക്കെ നല്ലതാ... എംപ്ലോയീസ്നു ലഞ്ച് ഫ്രീ ആണ്.." ആകാശ് പറഞ്ഞു.

"ഓഹ്.. അതെയോ.. അതു നന്നായി.. രാവിലെ ലഞ്ച് ബോക്സ്‌ നിറക്കാൻ നിൽക്കണ്ടല്ലോ.." മിലിയും പറഞ്ഞു.

"നമ്മുടെ സ്വാമിടെ കാന്റീൻ ഓർമയില്ലേ..? എത്ര നല്ലത് ആണെന്ന് പറഞ്ഞാലും അതിന്റെ ഒരു ടേസ്റ്റ് വേറെ ഒരു ഫുഡിന്നും കിട്ടില്ല, അല്ലെ?" പഴയ ഓർമ്മകൾ അയവിറക്കിക്കൊണ്ട് ആകാശ് പറഞ്ഞു.

"ഉം.. " മിലി പുഞ്ചിരിച്ചുകൊണ്ട് ഒരു മൂളലിൽ മറുപടി ഒതുക്കി.

ആകാശും മിലിയും ഒരുമിച്ചു ഊണിനു വേണ്ടി ലൈൻ നിന്നു. അതും കണ്ടുകൊണ്ട് ആണ് രഘു അങ്ങോട്ട് വന്നത്. അവനും ഊണിനു ലൈൻ നിൽക്കുന്നത് കണ്ടു മിലി സംശയത്തോടെ നോക്കി.

"രഘുവും ഇവിടെ നിന്നു തന്നെ ആണ് കഴിക്കുന്നത്. ഹി ഈസ്‌ വെരി പോളായിട്ട്.. അങ്ങനെ ബോസ് ആണ് എന്ന ജാഡ ഒന്നും ഇല്ല.." ചോദിയ്ക്കാതെ തന്നെ  ആകാശ് അവൾക്കു മറുപടി നൽകി.

"മിലി രഘുവിനെ നേരത്തെ അറിയുമോ?" ഇത്തവണ ചോദ്യം ചോദിക്കുമ്പോൾ ആകാശിന്റെ മുഖത്ത് ഒരു ഗൂഡ ഭാവം ആയിരുന്നു.

(തുടരും...)
 


നിനക്കായ്‌ ഈ പ്രണയം (58)

നിനക്കായ്‌ ഈ പ്രണയം (58)

4.5
3403

"മിലിക്ക് രഘുവിനെ നേരത്തെ അറിയാമോ?" ആകാശ് ചോദിച്ചത് കേട്ട് അവൾ അവനെ നോക്കി.. "ഉം.. അറിയാം.. രഘു എന്റെ ഒരു നല്ല ഫ്രണ്ട് ആണ്.. " മിലി പറഞ്ഞു. "ആക്ച്വലി എന്റെ ബെസ്റ്റ് ഫ്രണ്ട്..." അവൾ പറഞ്ഞത് കേട്ട് ആകാശിന്റെ മുഖം ചുമന്നു. എങ്കിലും അവൾ കാണാതെ അവൻ ദേഷ്യം വിദഗ്ദ്ധമായി മറച്ചു. "എന്നെക്കാളും അടുത്ത ഫ്രണ്ട്?" അവൻ അറിയാതെ ആ ചോദ്യം അവന്റെ നാവിൽനിന്നു വീണു പോയി. മിലി ആകാശിനെ ഒന്ന് നോക്കി.. "ആരു ആരെക്കാളും ബെസ്റ്റ് ആണ് എന്ന് ഞാൻ തുലാസിൽ വച്ചു അളന്നു നോക്കിയിട്ടില്ല ആകാശ്.. " ആകാശിന്റെ ചോദ്യം തീരെ ഇഷ്ടപ്പെടാത്തത് മിലിയുടെ മറുപടിയിൽ വ്യക്തം ആയിരുന്നു. അത് കൊ