Aksharathalukal

നിനക്കായ്‌ ഈ പ്രണയം (59)

"ആകാശ്.. നീ എന്താ ഇങ്ങനെ?" ആകാശിന്റെ ക്യാബിൻ ഊക്കൊടെ തള്ളി തുറന്നു അകത്തേക്ക് വന്നുകൊണ്ട് മിലി ചോദിച്ചു.

പെട്ടന്നുള്ള അവളുടെ വരവിൽ ആകാശ് ഞെട്ടി എഴുന്നേറ്റു.

"എന്താ മിലി? എന്താ പ്രശ്നം?"  അവൻ പരിഭ്രാമത്തോടെ ചോദിച്ചു.

"നിനക്കു എങ്ങനെ ഇങ്ങനെ ആകാൻ കഴിയുന്നു? എല്ലാവരോടും പരുഷമായി പെരുമാറുന്ന... ഗർഭിണി ആയ ഒരു സ്ത്രീയെ കരയിപ്പിച്ചു ക്യാബിനിൽ നിന്ന് ഇറക്കി വിടുന്ന ഒരാൾ ആകാൻ നിനക്കു എങ്ങനെ സാധിക്കുന്നു? ഞാൻ അറിയുന്ന ആകാശ് ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ?" മിലിയുടെ ചോദ്യത്തിൽ ആകാശ് ഒന്ന് പരുങ്ങി.

അവന്റെ തല താഴ്ന്നു.

"സത്യം പറ ആകാശ്... ഇവിടെ എല്ലാവരും പറയുന്നത് പോലെ ധന്യയുടെ ഹസ്ബൻഡ് ഷിബുവിനെ സസ്‌പെൻഡ് ചെയ്യിപ്പിച്ചത് നീ ആണോ?" അവൾ വീണ്ടും ചോദിച്ചു.

"നോ.. ഇല്ല മിലി.. സത്യമായിട്ടും എനിക്ക് അതിൽ ഒരു പങ്കും ഇല്ല.. നിനക്കു എന്നെ വിശ്വാസം ഇല്ലെ? ഞാൻ നിന്നോട് കള്ളം പറയുമോ?" കണ്ണിൽ നോക്കിയുള്ള അവന്റെ ചോദ്യത്തിന് മുൻപിൽ അവൾ ഒന്ന് പതറി.

അവനെ അറിയാവുന്ന കാലത്തോളം ഒരിക്കലും ആവിശ്വസിച്ചിട്ടില്ല അവൾ അവനെ. അവളുടെ പതർച്ച അവൻ ശ്രദ്ധിച്ചു. അത്‌ ഒരു ലാക്കാക്കി അവൻ തുടർന്നു.

"മിലി... പിന്നെ എല്ലാവരോടും ദേഷ്യപ്പെടുന്നത്... സോറി മിലി.. റിയാലി സോറി.. ഞാൻ... ഞാൻ ആകെ അപ്സെറ്റ് ആയിരുന്നു.. വർഷങ്ങൾക്കു ശേഷം നിന്നെ കണ്ടപ്പോൾ.. തികച്ചും അവിചാരിതമായി നിന്നെ കണ്ടപ്പോൾ.. വീണ്ടും പ്രതീക്ഷകളും മോഹങ്ങളും ഒക്കെ പൂവിടുകയായിരുന്നു.. പക്ഷേ അന്ന്.. അന്ന് നീ.. എയർപോർട്ടിൽ ഞാൻ കാത്തു നിന്നു... ഒരുപാട് നേരം.. നീ വന്നില്ല.. എനിക്ക് അതു സഹിക്കാൻ പറ്റിയില്ല മിലി.. ഞാൻ ഒരുപാട് സ്‌ട്രെസ്സ്ഡ് ആയിരുന്നു.. ആ സ്‌ട്രെസ്സിലാ ഞാൻ... അറിയാതെ.. ഐ ആം സോറി മിലി.. "

ആക്കാശിന്റെ വാക്കുകൾ കേട്ട് അവൾക്ക് അവനോട് അനുകമ്പ തോന്നി.

"ആകാശ് ഇട്സ് ഒക്കെ.. റിലേക്‌സ്.. എല്ലാം ശരിയാകും" അവന്റെ കൈ തണ്ടയിൽ മൃദുവായി ഒന്ന് തഴുകി അവൾ പറഞ്ഞത് കേട്ട് അവൻ അവളെ നോക്കി.

അവൻ ഒന്ന് അമർത്തി അവന്റെ നനഞ്ഞ കണ്ണുകൾ തുടച്ചു.

"അതെ മിലി.. എല്ലാം ശരിയാകും.. ഇപ്പൊ.. ഇപ്പൊ നീ ഉണ്ടല്ലോ എന്നോടൊപ്പം.. ഇനി എല്ലാം ശരിയാകും... എനിക്ക് അറിയാം.. എന്നെ ഇനി വിട്ടിട്ട് പോകല്ലേ മിലി." എന്ന് പറഞ്ഞു ആകാശ് അവളെ അമർത്തി പുണർന്നു.

അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ അവൾ ഞെട്ടി പോയി. അവൾ ഒന്ന് കുതറി. പക്ഷേ ആകാശിന്റെ കൈകൾ അവളിൽ കൂടുതൽ മുറുകി. ഇതെല്ലാം രഘു ഗ്ലാസ് വാളിലൂടെ ശ്രദ്ധിക്കുന്നത് കണ്ട ആകാശിന്റെ ചുണ്ടിൽ പുച്ഛം കലർന്ന ഒരു പുഞ്ചിരി വിടർന്നു.

രഘുവിന് ആകട്ടെ ആകാശും മിലിയും പുണർന്നു നിൽക്കുന്ന കാഴ്ച സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അവന്റെ നെഞ്ച് വേദനകൊണ്ട് പിടഞ്ഞു. അവൻ ദേഷ്യത്തോടെ ക്യാബിൻ തുറന്നു പുറത്തേക്ക് പോയി.

കുറച്ചു നേരം ഒന്ന് പകച്ചുപോയി എങ്കിലും മിലി സർവ ശക്തിയും എടുത്തു ആകാശിനെ പിന്നിലേക്ക് തള്ളി മാറ്റി.

"സ്റ്റോപ്പ്‌ ഇറ്റ് ആകാശ്.."

ആകാശ് മുഖത്ത് നിസ്സഹായത വരുത്തി അവളെ നോക്കി. മിലി അസ്സസ്വാതയോടെ അവിടെ നിന്നും ഇറങ്ങി അവളുടെ ക്യാബിനിലേക്ക് പോയി. ടേബിളിൽ തല വച്ചു അവൾ ഇരുന്നു. കണ്ണുനീർ ഒരു ചാലുതീർത്തു അവളുടെ കണ്ണുകളിൽനിന്നു ഒഴുകി. കുറ്റബോധം കൊണ്ട് അവൾ തളർന്നു. ഓർമകളും ചിന്തകളും അവളുടെ മനസിനെ വെട്ടയാടിക്കൊണ്ടിരുന്നു.

പെട്ടന്ന് ആണ് തോളിൽ തണുപ്പുള്ള കരസ്പർശം അവൾ അറിഞ്ഞത്. അവൾ മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടു. കാണണം എന്ന് അവൾ ഏറ്റവും ആഗ്രഹിച്ച മുഖം..

"രഘു.. " അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.

"എന്തിനാടോ കരയുന്നത്? ഞാൻ പറഞ്ഞിട്ടില്ലേ.. തനിക്ക് ഞാൻ ഉണ്ട്.. എത്ര കാലം വേണമെങ്കിലും കാത്തിരിക്കും ഞാൻ നിനക്കു വേണ്ടി.. ഉപേക്ഷിച്ചു പോവില്ല.. " അവൻ അവളെ നെഞ്ചോടു ചേർത്തു പിടിച്ചു.

നേരത്തേ ആകാശ് വരിഞ്ഞു മുറുക്കിയപ്പോൾ തോന്നിയ അസ്വസ്ഥത അല്ല അപ്പോൾ അവൾക്കു തോന്നിയത്.. പകരം രഘുവിന്റെ കരുതലും സംരക്ഷണവും ആയിരുന്നു.

.....

മിലി പെട്ടന്ന് ഞെട്ടി കണ്ണു തുറന്നു. ചുറ്റും കൂരാകൂരിരുട്ട്. അവൾ എഴുന്നേറ്റിരുന്നു. അവൾ എഴുന്നേറ്റ ഉടനെ തന്നെ അവളുടെ ക്യാബിനിലെ മോഷൻ ഡീറ്റെക്ഷ്യൻ ലൈറ്റ് ഓൺ ആയി .

അവൾ മുഖം ഒന്ന് അമർത്തി തുടച്ചു ചുറ്റും നോക്കി. ബാക്കി ക്യാബിനുകൾ എല്ലാം ഇരുട്ടിൽ ആണ്. അവൾ അനങ്ങാതെ ഇരുന്നത് കൊണ്ട് ലൈറ്റ് തന്നതാനേ ഓഫ് ആയി പോയത് ആണ്. മിലി പതുക്കെ ക്യാബിന്റെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി. അവൾ നടക്കുന്നതിനനുസരിച്ചു ഓരോ ലൈറ്റുകൾ തെളിഞ്ഞുകൊണ്ടിരുന്നു.

ഓഫീസിലെ മൂകത അവളിൽ ഭയം ഉണ്ടാക്കി. അവൾ റിസപ്ഷൻ വരെ പോയി നോക്കിയപ്പോൾ കണ്ടു ഫ്രണ്ട് ഡോർ പൂട്ടിയിരിക്കുന്നത്. എല്ലാവരും തിരികെ പോയിരിക്കുന്നു. റിസപ്‌ഷനിലെ ക്ലോക്കിൽ അവൾ സമയം കണ്ടു. സമയം എട്ടര മണി.

"ഞാൻ എത്ര നേരം ആണ് ഉറങ്ങിയത്?" അവൾ തന്നോട് തന്നെ ചോദിച്ചു.

ഫോൺ എടുത്തു രഘുവിനെ വിളിക്കാൻ ആയി തിരിച്ചു റൂമിലേക്ക്‌ നടന്നു.

*******************

"ഷാജി.. മണി എട്ടര കഴിഞ്ഞു.. മിലിയെ ഇത് വരെ കണ്ടില്ലലോ.. ഫോൺ എടുക്കുന്നുമില്ല.. ഏഴു - ഏഴര ആകുമ്പോളേക്കും എത്തുന്നത് ആണ് സാധാരണ.." ആദിയോടെ എലീന പറഞ്ഞു.

ഷാജി ക്ലോക്കിലേക്ക് ഒന്ന് നോക്കി. ശരിയാണ്. നേരം ഒരുപാട് വൈകിയിരിക്കുന്നു.

"അവൾ വല്ല കൂട്ടുകാരുടെയും കൂടെ സിനിമക്കോ മറ്റോ പോയിക്കാണും. എലീനമാ ചുമ്മാ ടെൻഷൻ അടിക്കാതെ.. ഞാൻ അന്വേഷിക്കാം.. "

ഷാജി ഫോൺ എടുത്തു രഘുവിനെ വിളിച്ചു.

"ഹലോ രഘു.. നീ എവിടെയാ?"

" ഞാൻ പബ്ബിൽ ആണ്.. ശ്യാമിന് ഒപ്പം.. എന്തേ? " രഘു ചോദിച്ചു.

"മിലി.. മിലി ഇത് വരെ വന്നിട്ടില്ല.. " അതു കേട്ട് രഘു ഒന്ന് ഞെട്ടി.. പിന്നെ അവൻ ഓഫീസിൽ നിന്നു ഇറങ്ങാൻ തുടങ്ങുമ്പോൾ കണ്ട കാഴ്ച്ച ഓർത്തു. ആകാശ് മിലിയെ പുണർന്നു നിൽക്കുന്ന ഓർമ നെഞ്ചിലേക്ക് തളിയപ്പോൾ അവന്റെ മുഖം വാടി..

"ഞാൻ ഓഫീസിൽ നിന്നു ഇറങ്ങുമ്പോൾ മിലി ആകാശിന്റ കൂടെ ആയിരുന്നു.. ചിലപ്പോൾ അവർ ഒരുമിച്ചു ഡിന്നറിനോ മറ്റോ.. " രഘു പറഞ്ഞത് കേട്ട് ഷാജി ഒന്ന് ഞെട്ടി.

"എന്താ ഷാജി? എന്തെങ്കിലും പ്രശ്നം ഉണ്ടോ?" ഷാജിയുടെ ഭാഗത്ത്‌ നിന്നു മറുപടി ഒന്നും ഇല്ലാതായപ്പോൾ രഘു ചോദിച്ചു.

"മിലിയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.. എനിക്ക് എന്തോ ഒരു പേടി തോന്നുന്നു.. താൻ അവിടെ നില്ക്കു.. ഞാൻ അങ്ങോട്ട് വരാം.." ഷാജി വേഗം വണ്ടി എടുത്തു രഘു അയച്ച ലോക്കഷനിലേക്ക് പുറപ്പെട്ടു.

**********************

" ഞാൻ സ്വാതിയെയും ധന്യയെയും വിളിച്ചു ചോദിച്ചു. അവരുടെ കൂടെ ഇല്ല.. സെക്യൂരിറ്റി പറഞ്ഞത് അയ്യാൾ പൂട്ടി ഇറങ്ങുമ്പോൾ ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല.. ലൈറ്റ് എല്ലാം ഓഫ് ആയിരുന്നു എന്ന് ആണ്.." രഘു ഷാജിയെ കണ്ട ഉടനെ തന്നെ പറഞ്ഞു.

"ആകാശിനെ വിളിച്ചു നോക്കിയോ?" ഷാജി ചോദിച്ചു.

"വിളിച്ചു.. റിങ് പോകുന്നുണ്ട്.. നോ ആൻസർ.. "

"രഘു.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... " ഷാജി ഭയത്തോടെ രഘുവിന്റെ തോളിൽ കൈ വച്ചു.

*************************

"എന്തായി? " ലില്ലി ആകാംക്ഷയോടെ ചോദിച്ചു.

"അവിടെ എങ്ങും ആരും ഇല്ല ലില്ലി.. " ലോഹി മാഷ് നിരാശയോടെ പറഞ്ഞു.

"അല്ല. ജാനകിയമ്മയും മിനിമോളും വിശാലിന്റെ വീട്ടിൽ ആണ് എന്ന് അറിയാതെ മിലി എങ്ങാൻ അവിടെ വന്നോന്നു അറിയില്ലല്ലോ... അതുകൊണ്ടാണ് ഞാൻ അത്രേടം വരെ പോയി നോക്കാൻ പറഞ്ഞേ.. "

"മിലി എന്നാലും എവിടെ പോയോ എന്തോ... ഈശ്വരാ.. അപകടം ഒന്നും വരുത്തല്ലേ... " ലോഹിമാഷ് ഉള്ളുരുകി ഈശ്വരനെ വിളിച്ചു.

*****************************

"എടാ പട്ടി.. എന്നിട്ട് നീ ഇപ്പോൾ ആണോ പറയുന്നത്.?" ഷാജിയുടെ ഷർട്ടിന്റ കോളറിൽ കുത്തിപിടിച്ചു രഘു അലറി.

ശ്യാം അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.

"ഇതൊക്കെ ഒരുപാട് മുൻപ് നടന്നത് ആണ് രഘു.. അവന്റെ ഇപ്പോഴത്തെ കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല. പിന്നെ.. അവൻ തിരികെ എത്തിയിട്ട് ഞങ്ങളെ ആരെയും കോൺടാക്ട് ചെയ്യാതെ മിലിയെ മാത്രം കോൺടാക്ട് ചെയ്തജുകൊണ്ട്.. എനിക്ക് ഒരു പേടി തോന്നുന്നു.. അവൻ മിലിയെ മനസ്പ്പൂർവം ടാർഗറ്റ് ചെയ്യണോ എന്ന് " ഷാജി പറഞ്ഞത് കേട്ടു രഘു അവന്റെ ഷർട്ടിലെ പിടിവിട്ടു.

"പോലീസിൽ അറിയിക്കണോ രഘു..?" ഷാജി ആദിയോടെ ചോദിച്ചു.

"ഞാൻ കമ്പനി റെക്കോർഡ്സിൽ നിന്ന് അവന്റെ അഡ്രസ്സ് എടുക്കുവാ.. നമുക്ക് അവിടെ വരെ ഒന്ന് പോയി നോക്കാം.. അവിടെ ഇല്ലെങ്കിൽ നേരെ പോലീസ് സ്റ്റേഷനിൽ പോകാം.. വാ.."

രഘു നേരെ ഷാജിയുടെ ജീപ്പിലേക്കു കയറി. ഷാജി വണ്ടി രഘു പറഞ്ഞ അഡ്രസ്സിലേക്ക് വിട്ടു. ആകാശ് താമസിക്കുന്ന വീട്ടിൽ ആകമാനം ഇരുട്ട് മൂടി കിടന്നിരുന്നു. അകത്തുനിന്നും ചെറിയൊരു വെളിച്ചം ജനാലയിൽ കൂടി അരിച്ചിറങ്ങി. ഷാജി നേരെ ചെന്നു കാളിംഗ് ബെൽ അമർത്തി. പക്ഷേ ആരും ഡോർ തുറന്നില്ല.

രഘു സൈഡിലൂടെ ചെന്നു അകത്തേക്ക് ജനാലയിലൂടെ നോക്കി.

"ആരോ അകത്തു ഉണ്ട്.. വാ നോക്കാം.."  രഘു പറഞ്ഞതും രഘുവും ഷാജിയും ഒന്നായി ചേർന്നു നിന്നു വാതിലിലേക്ക് ആഞ്ഞു ഇടിച്ചു.

അകത്തു കയറിയ അവർ ആ കാഴ്ച കണ്ടു ഞെട്ടി.

(തുടരും...)




 


നിനക്കായ്‌ ഈ പ്രണയം (60)

നിനക്കായ്‌ ഈ പ്രണയം (60)

4.5
3256

മദ്യലഹരിയിൽ നിലത്തു കിടന്നുഴലുകയായിരുന്നു ആകാശ്. എന്തൊക്കെയോ അവ്യക്തമായി പറയുന്നുമുണ്ട്. രഘുവും ഷാജിയും പരസ്പരം നോക്കി.. "ആകാശ്... ആകാശ്..." ഷാജി അവനെ പൊക്കി എഴുന്നേൽപ്പിച്ചു മുഖത്ത് തട്ടി.. ആകാശ് മെല്ലെ കണ്ണുതുറന്നു അവനെ നോക്കി.. പിന്നെയും കണ്ണുകൾ കുഴന്നുകൊണ്ട് അടച്ചു. "ആകാശ്.. മിലി.. മിലി എവിടെ?" ഷാജി അവനെ കുലുക്കിക്കൊണ്ട് ചോദിച്ചു. "മിലി..." അവളുടെ പേര് ഒന്ന് ഉരുവിട്ടതല്ലാതെ ആകാശ് ഒന്നും പറഞ്ഞില്ല. രഘു നേരെ ചെന്നു ടേബിളിൽ ഇരുന്നിരുന്ന ജഗ് എടുത്തു അതിലെ വെള്ളം ആകാശിന്റെ തലയിലൂടെ ഒഴിച്ചു. എന്നിട്ട് അവന്റെ മുഖത്ത് ആഞ്ഞടിച്ചു. "പറയടാ... പട്ടീ..