Aksharathalukal

💙🖤റൂഹോട് ചേരും വരെ 🖤💙 - 30

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💞*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_30_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
_Zafir_  ഫുൾ അവനെ മാത്രം വിളിച്ച ലിസ്റ്റ് മുന്നിൽ കണ്ടതും ഉത്തരം കിട്ടാതെ പല ചോദ്യങ്ങളും മനസ്സിൽ ഉദിച്ചു.... 
 
ഇനി ഇവനും ഇവളും തമ്മിൽ എന്തെങ്കിലും ഉണ്ടോ.... ഒരു പക്ഷെ Zafir ന്റെ കുഞ്ഞ് ആണോ ഈ കുരിശിന്റെ വയറ്റിൽ..... 
 
റുഫൈദ തലയും തുവർത്തി ബാത്‌റൂമിൽ നിന്നും ഇറങ്ങിയപ്പോ തന്നെ കണ്ടത് കയ്യിൽ തന്റെ ഫോൺ പിടിച്ചു കലിപ്പിൽ നിൽക്കുന്ന ഷാനു നെ ആണ്.... അവളുടെ ഉള്ളോന്ന് കാളി.... 
 
ഷാനു എന്താ ഈ നേരത്ത് ഇവിടെ.... 
 
അതെന്താ എനിക്ക് വരാൻ പറ്റില്ല എന്നുണ്ടോ.... ഒന്നുമില്ലേലും നിന്റെ കൊച്ചിന്റെ തന്ത ഞാൻ അല്ലേ അപ്പൊ ഏത് നേരത്തും വരാലോ.... 
 
ന്റെ വാക്ക് കേട്ടിട്ട് ആവണം അവൾ നിന്ന് പരുങ്ങാൻ തുടങ്ങി..... 
 
എന്ന് വച്ചിട്ട് ഈ അസമയത്ത് ഒക്കെ വരാൻ പറ്റോ... 
 
ഡീ കോപ്പേ വല്ലാണ്ട് ഉണ്ടാക്കാൻ നിക്കല്ലേ പ്രെഗ്നന്റ് ആണെന്ന് ഒന്നും ഞാൻ നോക്കില്ല... സത്യം ഉള്ളത് പോലെ പറഞ്ഞാൽ നിനക്ക് കൊള്ളാം... 
 
ഷാനു... പ്ലീസ് എനിക്ക് അറിയാം നീ എന്താ ചോദിക്കാൻ പോവുന്നെ എന്ന്.... ഇത് നമ്മുടെ കുഞ്ഞ് തന്നെ ആണ്.... ഇങ്ങനെ സംശയിക്കല്ലേ പ്ലീസ്... 
 
നിന്റെ കള്ള കരച്ചിൽ ഒക്കെ നിർത്തി ഞാൻ ചോദിക്കുന്നതിന് കൃത്യം ആയി മറുപടി താ... നീയും Zafir ഉം തമ്മിൽ എന്താ കണക്ഷൻ... 
 
ആ....ആര്.... Zaaa.... Zafir ഓ... അവൻ ഏതാ... എനിക്കൊന്നും അറിയത്തില്ല. 
 
നിനക്ക് അറിയില്ലേ..... 
 
ഇല്ലാ 
 
 
പിന്നെ ഇതാരാ.... ഷാനു അവളുടെ ഫോൺ കാണിച്ചതും റുഫൈദ വിയർക്കാൻ തുടങ്ങി.... 
 
ഇനി പറ.... നീയും ഇവനും തമ്മിൽ എന്താ..... ഇനി ഇവന്റെ കുഞ്ഞ് ആണോ നിന്റെ വയറ്റിൽ... 
 
ഷാനു പ്ലീസ്... അടുത്ത് ആയിട്ടും സ്വന്തം രക്തത്തേ തിരിച്ചു അറിയാൻ പറ്റുന്നില്ലല്ലോ.... 
 
ഡീ കോപ്പേ വെറുതെ ന്നെ ദേഷ്യം പിടിക്കേണ്ട.... നീ പ്രെഗ്നന്റ് ആണെന്ന് ഉള്ള ഒരൊറ്റ കാരണം കൊണ്ടാണ് നിനക്ക് ഒന്ന് തരാത്തേ അല്ലേൽ ചുമരിൽ ഒട്ടിച്ചേനെ... കേട്ടോടി %%&&$$$ മോളെ...
 
ഇത്രയും നേരം തന്റെ മുന്നിൽ നിന്നും കള്ള കണ്ണീർ ഒഴുക്കിയ റുഫൈദന്റെ കണ്ണുകളിൽ പക ജ്വലിക്കാൻ തുടങ്ങി....
 
ഒന്ന് പോയെടാ.... നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ കയ്യില്ല... ഇനി ചെയ്താൽ  നീ സ്നേഹിക്കുന്ന ഒരുത്തി ഉണ്ടല്ലോ Zanna അവളെ
ഇല്ലാതാക്കാൻ ന്നെ കൊണ്ട് പറ്റും.... 
 
നാളെ നീ എനിക്ക് സ്വന്തം ആണ്.... നീ എന്റേത് ആവുന്ന നിമിഷം മുതൽ അവൾ തളരാൻ   തുടങ്ങും..... 
 
കുറെ കാലം അവൾ നിന്നെ മനസ്സിൽ കൊണ്ട് നടന്നില്ലേ അതിന് ചെറിയൊരു ശിക്ഷ.... 
 
ആഗ്രഹിച്ചത് എന്തും നേടിയെടുക്കാൻ മാത്രം പഠിച്ചിട്ട് ഉള്ളു തോറ്റ ചരിത്രം ഇല്ല... അത് കൊണ്ട് കൂടുതൽ ഒന്നും ഇങ്ങോട്ട് ചോദിക്കാൻ നിക്കണ്ട.... ഇതിന്റെ പേരിൽ Zafir നെ ബ്ലാക്ക്മെയിൽ ചെയ്താൽ...... Zanna അവൾ ഈ ലോകത്ത് തന്നെ ഉണ്ടാവില്ല.... 
 
 
ഡീ പന്ന &&%%%&&& റുഫൈദ ന്റെ മുടി വലിച്ചു ചുമരിൽ തട്ടിക്കുമ്പോയേക്കും ഉമ്മ അവിടെ പ്രത്യക്ഷപ്പെട്ടു.... 
 
ഷാനു അവളെ വിട്.... ഓരോന്ന് കാണിച്ചു കൂട്ടിയിട്ട് ന്റെ മോളെ മേലെക്ക് എടുക്കാൻ നിക്കണ്ട.... അപ്പൊ ഓർക്കണം ആയിരുന്നു.... 
 
ദേ ഉമ്മി വെറുതെ ന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.... ഇവളെ ഭ്രാന്ത്ന് കൂട്ട് നിൽക്കാൻ എങ്ങനെ തോന്നുന്നു....
 
ഇവൾ ചെയ്തു കൂട്ടുന്ന ഓരോന്ന് ഉമ്മി അറിയുമ്പോ ഉണ്ടല്ലോ ഉമ്മി തന്നെ ഇവളെ അടിച്ചു പുറത്ത് ആക്കും... അന്ന് ഞാൻ ബാക്കി പറഞ്ഞു തരാം.... 
 
പിന്നെ മറ്റൊരു കാര്യം.... നാളെ നികാഹ് നടത്താൻ ആണ് തീരുമാനം എങ്കിൽ ഏതേലും ചെക്കനെ കണ്ടു പിടിക്കാൻ നോക്.... 
 
ന്റെ ലൈഫിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ന്റെ Zannu മാത്രം ആണ്.... അവളില്ലെങ്കിലും മറ്റൊരു പെണ്ണിനെയും ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റില്ല.... 
 
ന്റെ മഹറിന്റെ അവകാശി zannu ആണ് അതിന് വേണ്ടി ഏതു അറ്റം വരെയും ഞാൻ പോവും.... തടസ്സം നിന്നാൽ.... 
 
അവൻ റൂമിൽ നിന്നും ഇറങ്ങി പോയി... 
 
💖💖💖💖💖💖💖💖💖💖💖
 
അതെ കൊരങ്ങാ മര്യാദക്ക് ഞാൻ ചോദിച്ചതിന് ഉത്തരം താ....  ( അല്ലു )
 
ന്റെ കെട്യോളെ അന്നോട് അല്ലേ ഈ പറയുന്നേ ഞങ്ങൾ ഒന്നും പ്ലാൻ ചെയ്തിട്ട് ഇല്ല.... എന്തേലും തീരുമാനം എടുക്കണം എങ്കിൽ നേരം വെളുക്കണം.... ( അനു )
 
എന്തൊക്കെ വന്നാലും ന്റെ കുറുമ്പി Zannu നെ ഷാനുക്കാക്ക് തന്നെ കൊടുക്ക് അല്ലേൽ ഓൾ തളരും.... പാവാണ് ഞങ്ങടെ Zannu... 
 
അന്ന് തന്നെ ആ Zafir ആയിട്ട് ഉള്ള മേരേജ് ക്യാൻസൽ ആയപ്പോ ഓളെ സന്തോഷം കണ്ടില്ലേ.... സന്തോഷം വന്നാൽ അങ്ങനെ ആണ് എല്ലാവരും ആയിട്ട് പങ്കിടും.... ബട്ട് ഒരു സങ്കടം വന്നാൽ ഉണ്ടല്ലോ ഒറ്റക് ഉരുകി തീരും... (അല്ലു )
 
 
ന്റെ പൊന്ന് അല്ലു.... ഷാനുവും Zannu വും എങ്ങനെ ആണെന്ന് നമ്മൾ എല്ലാം കാണുന്നെ അല്ലേ അവർ പരസ്പരം എങ്ങനെ ആണെന്നും ഒക്കെ ...... പടച്ചോൻ എന്തെങ്കിലും വഴി കാണിച്ചു തരും.... ടെൻഷൻ ആവണ്ട... ( അനു )
 
അല്ല ഭാര്യയെ ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ ഞമ്മക്കും കേട്ടണ്ടേ 
 
എന്തുട്ട്... ഇങ്ങള് വല്ലതും പറഞ്ഞോ ഞാൻ കേട്ടില്ല.... ( അല്ലു )
 
ഹാ അത് ഇയ്യ് കേൾക്കൂലാ..... ( അനു )
 
ഈൗ.... ന്റെ അനുക്കാ ജോബ് സെറ്റ് ആയിട്ട് പിറ്റേന്ന് തന്നെ വീട്ടിലെക്ക് വാ എല്ലാം റെഡി ആക്കാം.... 
 
അല്ലു.... ജോബ് ന്റെ കാര്യം ഒക്കെ പെട്ടന്ന് റെഡി ആവേണ്ടെ ആയിരുന്നു.... നെക്സ്റ്റ് വീക്ക് ഷാനുന്റെ ഉപ്പാന്റെ കമ്പനി ഓപ്പൺ ചെയ്യും.... അതോടെ ഞങ്ങൾക്ക് നാലിനും ജോബ് ആവും. 
 
അന്ന് പറഞ്ഞെ ഓർക്കുന്നുണ്ടോ... ഞങ്ങക്ക് കുറച്ചു പ്ലാൻ ഒക്കെ ഉണ്ടെന്ന് അത് ഇതായിരുന്നു... 
 
ബട്ട് ഇപ്പോഴത്തെ കണ്ടിഷൻ സീൻ ആണ്... ഏതായാലും ഇന്ഷാ അല്ലാഹ് റെഡി ആയിട്ട് വേണം നിന്നെ കെട്ടി കൊണ്ടൊന്ന് ന്റെ മക്കളെ ഒക്കെ നോക്കാൻ...... 
 
എന്തുട്ട് മക്കളോ.... 
 
എന്തെ നീ കേട്ടിട്ട് ഇല്ലേ കുഞ്ഞ് വാവ... 
 
ന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട അനു കൊനു ആനെ ബ്ലാഹ്.... 
 
ന്റെ കയ്യിൽ തന്നെ കിട്ടും അപ്പൊ ബാക്കി തരാം ട്ടോ വൈഫി.... 
 
വച്ചിട്ട് പോ കൊരങ്ങാ.... നാളെ എല്ലാം സെറ്റ് ആക്കിയിട്ട് ഇനി വിളിച്ചാൽ മതി.... Zannu ഷാനുക്കക്ക് ഉള്ളതാ.... 
 
അതേയ് ഞാൻ ഒരു ഐഡിയ പറഞ്ഞു തരട്ടെ... ഞമ്മക്ക് റുഫൈദ നെ കിഡ്നാപ്പ് ചെയ്താലോ... അപ്പൊ നികാഹ് നടക്കില്ല ല്ലോ... 
 
ഡീ കുതിരേ പോയി ഉറങ്ങാൻ നോക്... ആദ്യം തന്നെ ബുദ്ധി ഇല്ല... ഇനി ആ കളിമണ്ണ് കൂടെ പോക്കണ്ട..... 
 
ഓ പിന്നെ ഒന്ന് പോ ചെർക്ക ഞാൻ വച്ച്... 
 
ശെടാ ഞാൻ എന്തൊരു പൊട്ടത്തി ആണ്... റുഫൈദ നെ പൊക്കിയാൽ മാത്രം പോരല്ലോ Zannu നെ നാളെ കാണാൻ വരുന്നവനെ എന്തുട്ട് ചെയ്യും.... 
 
ഏതായാലും അവർ തന്നെ വഴി കണ്ടെത്തും ഞാൻ ഉറങ്ങട്ടെ. 
 
💞💞💞💞💞💞💞💞💞💞💞
 
അങ്ങനെ ഷാനുവിന്റെയും Zannu വിന്റെയും ലൈഫ് മാറി മറിയാൻ ഉള്ള പ്രഭാതം പുലർന്നു... 
 
Zannu വിന്റെ വീട്ടിൽ..... ഈ മേരേജ് എന്തായാലും നടക്കും എന്നുള്ള ഉറച്ച തീരുമാനത്തിൽ ഓരോ കാര്യങ്ങളും മുന്നോട്ട് പോയി. പെണ്ണ് കാണൽ ചടങ്ങ് ആർഭാടമാക്കാൻ ഉള്ള ഒരുക്കത്തിൽ. 
 
ഇതേ സമയം ഷാനുവിന്റെയും റുഫൈദന്റെയും നിക്കാഹ് ന്റെ ഒരുക്കങ്ങൾ മറ്റൊരു ഇടത്തും.... 
 
പതിവിലും നേരത്തെ Rass ഒരുമിച്ച് ചർച്ചകൾ ആരംഭിച്ചു.....
ഷാനുവിനെയും Zannu വിനെയും കാത്ത് ഹാപ്പി ന്യൂസും ബാഡ് ന്യൂസും ഉണ്ടെന്ന് അറിയാതെ...
 
ഖൽബിൽ ന്റെ പെണ്ണ് ഉള്ള കാലത്തോളം അവൾ തന്നെ ഈ ഖൽബിന്റെ അവകാശി.... ഉമ്മി പറഞ്ഞാൽ പോലും അതിന് മാറ്റം ഉണ്ടാവില്ല... അല്ലേലും ഷാനുവിന്റെ സമ്മതം ഇല്ലാതെ നിക്കാഹ് നടക്കില്ലല്ലോ....
 
ഇവിടെ മെയിൻ പ്രോബ്ലം ഉമ്മി തന്നെ ആണ്....അങ്ങനെ ഉമ്മിയെ പതപ്പിക്കാൻ ഉള്ള പ്ലാൻ കണ്ടെത്തി ഷാനുവിന്റെ വീട്ടിൽ എത്തി..... 
 
💙💙💙💙💙💙💙💙💙💙💙
 
റുഫൈദ ഒരു സാമ്രാജ്യം തന്റെ കാൽകീഴിൽ എത്തി പെട്ട സന്തോഷത്തിൽ ആണ്.... നേരം വെളുക്കുന്ന മുന്നെ തന്നെ ഒരുങ്ങാൻ തുടങ്ങി.... 
 
പാവം നമ്മുടെ റിയനെ ഉമ്മി അവളെ ഒരുക്കാൻ വേണ്ടി പറഞ്ഞയച്ചു... 
 
റിയക്ക് ഇതിൽ താല്പര്യം ഇല്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ റുഫൈദ അവളുടെ അലവലാതി ഫ്രണ്ട്സ്കൾ  ഉണ്ടായിട്ടും എല്ലാത്തിനും റിയ നെ തന്നെ വിളിക്കുന്നു.... 
 
ഹും കുരിശ് ന്റെ അഹങ്കാരം കണ്ടില്ലേ.... ഈ നിക്കാഹ് നടക്കില്ല എന്നറിഞ്ഞിട്ടും ഈ പോത്ത് എന്തിനാണാവോ ഇങ്ങനെ ഒരുങ്ങുന്നുന്നെ.. (റിയ ആത്മ )
 
റിയ അതിന്റെ മുകളിൽ ന്റെ ന്യൂ മേക്കപ്പ് ബോക്സ്‌ ഉണ്ട് അതൊന്ന് എടുത്തു താ അതും കൂടെ കഴിഞ്ഞാൽ എല്ലാം ഫിനിഷ്....
 
റുഫൈദ റാക്കിന്റെ മുകളിലെക്ക് കൈ ചൂണ്ടി പറഞ്ഞപ്പോ ഞാൻ അവളെയും റാക്കിനെയും മാറി മാറി നോക്കാൻ തുടങ്ങി. 
 
വേം എടുത്തു താഡീ നോക്കി നിൽക്കാതെ... 
 
പാവം കുരിശ് ഇപ്പൊ അല്ലേ ന്നോട് കലിപ്പ് കാണിക്കാൻ പറ്റുള്ളൂ കുറച്ചു കയിഞ്ഞ് ചമ്മി നാറുമ്പോൾ ഇതിന്റെ പലിശ സഹിതം കൊടുക്കാം  ( റിയ ആത്മ )
 
അങ്ങനെ ഏന്തി വലിഞ്ഞു റാക്കിൽ പറ്റി പിടിച്ചു കയറിയതും.... അതിന്റെ മുകളിൽ നിന്ന് ഒരു കമ്പി ദേ പോണ്..... 
 
റാക്കിൽ ഒറ്റ കൈ കൊണ്ട് തൂങ്ങി നിൽക്കുന്നൊണ്ട് പിടിക്കാൻ കയിഞ്ഞില്ല.... നേരെ ചെന്ന് വീണത് കുരിശ് റുഫൈദന്റെ തലയിലും.... 
 
അതോടെ ഓളെ ബോധം പോയി ഓൾ നിലത്ത് വീണു....
 
ഐവ അത് കലക്കി.... അപ്രതീക്ഷിതമായി സംഭവിച്ച ഒന്നായത് കൊണ്ട് നന്നായി ഏറ്റു.... 
 
ആരു തന്നെ വിളിച്ചിട്ടും ഓൾക്ക് ബോധം വന്നില്ല... അവളെയും കൊണ്ട് റഹ്മാനും ഉമ്മിയും ഹോസ്പിറ്റലിലേക്ക് വിട്ട്..... 
 
💕💕💕💕💕💕💕💕💕💕💕
 
വീട്ടിൽ എത്തിയപ്പോ തന്നെ പൂർണ്ണ ചന്ദ്രൻ ഉദിച്ച പോലെ റിയ ഉണ്ട് ഫുൾ വോൾട്ടിൽ... ഞങ്ങളെ തേടി ഇതിനെക്കാൾ വലിയ മറ്റൊരു ഗുഡ് ന്യൂസ്‌ ഇല്ലായിരുന്നു....
 
റിയ നെ കെട്ടിപിടിച്ചു തുരു തുരാ ഷാനു മുത്തം വച്ച്.... 
 
ഇതാണ്ടാ പെങ്ങൾ എന്നും പറഞ്ഞിട്ട് റിയ തള്ള് തുടങ്ങി... 
 
ഇനിയും ഒരുപാട് പണികൾ ഉള്ളത് കൊണ്ട് ഉപ്പാനെയും കൂട്ടി ഞങ്ങൾ Zannu വിന്റെ വീട്ടിലേക് പുറപ്പെട്ടു.... 
 
ഞങ്ങൾ എത്തുന്ന മുന്നെ തന്നെ അവിടെ പുതിയ അവതാരം എത്തിയിരുന്നു.
 
പെണ്ണ് കാണൽ ചടങ്ങ് എല്ലാം കഴിഞ്ഞു എല്ലാവരും സൊറ പറഞ്ഞു ഇരിക്കുന്ന ഇടയിൽ ആണ് ഞങ്ങടെ എൻട്രി.... 
 
മിഷുവും Zannu ന്റെ ഉപ്പയും അവരെകുറിച്ച് ഒക്കെ പറഞ്ഞു..... കല്യാണം അടുത്ത മാസം ഫിക്സ് ചെയ്തു. 
 
അപ്പോഴും ന്റെ മിഴികൾ തേടിയത് ന്റെ പെണ്ണിനെ ആയിരുന്നു.... 
 
 
ഒരുപാട് സമയം നിൽക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ Zannu ന്റെ ഉപ്പാനോട് കാര്യങ്ങൾ തുറന്നു പറഞ്ഞു...... ന്റെ സാന്നിധ്യം മനസ്സിലായത് കൊണ്ടാവും Zannu അവിടെ എത്തി.... 
 
എല്ലാം കേട്ട് കഴിഞ്ഞപ്പോ Zannu ന്റെ ഉപ്പ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കാൻ തുടങ്ങി.... 
 
 
Zannu,,,, നിനക്ക് ഇപ്പൊ വിവാഹം വേണ്ടാ.... നീ ഒരാളെ കണ്ടെത്തി അവനെ തന്നെ വിവാഹം കഴിക്കു എന്നൊക്കെ പറഞ്ഞപ്പോ കുറച്ചു സ്റ്റാൻഡേർഡ് ഉള്ളവനാണെന്ന് കരുതി... 
 
ഇതിപ്പോ ഒന്നും ഇല്ലാത്ത ദരിദ്രവാസിയെ ആണല്ലോ നീ പ്രേമിച്ചേ..... നിനക്ക് എങ്ങനെ ചോദിക്കാൻ തോന്നി എന്റെ മുഖത്തു നോക്കിയിട്ട്....മിഷുവിന്റെ ഫ്രണ്ട് എന്ന പരിഗണന നിനക്ക് ഉണ്ടായിരുന്നു.... ഇപ്പൊ നീ ആയിട്ട് അതുമില്ലാതെ ആക്കി... 
 
വേലയും കൂലിയും ഇല്ലാതെ പെണ്ണ് ചോദിക്കാൻ നിനക്ക് നാണം ഉണ്ടോഡാ.... അതിനു പറ്റിയ ഒരു ബാപ്പയും അവന്റെ ഫ്രണ്ട്സും.... തുഫ്ഫ്... 
 
ഇത് വരെ മൗനം പാലിച്ച ഷാനുവിന് ഉപ്പയെയും ചങ്ക്കളെയും പറഞ്ഞപ്പോ നൊന്തു.... 
 
നിങ്ങടെ പണവും പ്രധാപവുമോന്നും കണ്ടിട്ട് അല്ല നിങ്ങടെ മോൾ Zannu വിനെ സ്നേഹിച്ചത്....ജീവിതകാലം മുഴുവൻ ഈ നെഞ്ചോട് ചേർത്ത് സ്നേഹിക്കാനാ...... ഓൾക്ക് ഇഷ്ടം ഇല്ലാതെ ഓളെ നിക്കാഹ് നടക്കില്ലല്ലോ അത് കൊണ്ട് ഇന്ഷാ അല്ലാഹ് നെക്സ്റ്റ് വീക്ക്‌ ജോബ് റെഡി ആയിട്ട് ഒന്നു കൂടെ വരും.. അന്ന് ന്റെ പെണ്ണിനെ ഈ കൈകളിൽ ഉപ്പ തന്നെ ഏൽപ്പിക്കണം.... 
 
 
എന്റെ മോളെ നിനക്ക് എന്തായാലും തരില്ല ഷാനു... ദേ ആ നിൽക്കുന്ന *_Zaid Ziyad_* ഓളെ കഴുത്തിൽ മഹർ ചാർത്തും....... ഓളെ സമ്മതം ആർക്ക് വേണം. 
 
ഞാൻ ജീവിക്കുന്നുണ്ടെങ്കിൽ ന്റെ ഷാനുക്കാന്റെ കൂടെ മാത്രം ആയിരിക്കും.... അതിനി എത്ര കാലം കഴിഞ്ഞാലും അതിന് മാറ്റം ഉണ്ടാവില്ല.... 
 
ഡീ എന്നെ എതിർക്കാൻ മാത്രം നീ ആയോ എന്ന് ഉപ്പ കലി തുള്ളി ചോദിച്ചതും Zannu ന്റെ നെഞ്ചിൽ തല താഴ്ത്തിയിരുന്നു... 
 
Zannu..... റുഫൈദ ന്റെ കാര്യം പേടിക്കണ്ട...... ഇന്ഷാ അല്ലാഹ് ഞാൻ വരും... അന്ന് ന്റെ കൂടെ അങ്ങ് വന്നേക്കണം.... കുറച്ചു ദിവസം ഒന്ന് പിടിച്ച് നിന്നാൽ  മാത്രം മതി. 
 
ഷാനുക്കാ ഞാൻ കാത്തിരിക്കും.... 
 
ഡീ zannu ഇവിടെ വാടി അവനെ ചേർന്ന് നിൽക്കുന്നെ കണ്ടില്ലേ അസത്തെ...... നിങ്ങൾ രണ്ടാളും ആഗ്രഹിച്ച ജീവിതം ഇനി അങ്ങോട്ട് സ്വപ്നം പോലും കാണണ്ട.... 
 
Zaid ആയിട്ട് ഉള്ള വിവാഹത്തിന് നീ എന്ന് സമ്മതിക്കുന്നുവോ അന്നേ ഇനി നീ പുറം ലോകം കാണു.... 
 
ഉപ്പ Zannu വിനെയും വലിച്ചു കൊണ്ട് അവിടുന്ന് പോയി.... 
 
 
*(തുടരും... )*
💙🖤റൂഹോട് ചേരും വരെ🖤💙 - 31

💙🖤റൂഹോട് ചേരും വരെ🖤💙 - 31

5
1565

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💞*   *(RoM@nt!C  Lov£ $toRy)*   *_Part_31_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   ഡീ zannu ഇവിടെ വാടി അവനെ ചേർന്ന് നിൽക്കുന്നെ കണ്ടില്ലേ അസത്തെ...... നിങ്ങൾ രണ്ടാളും ആഗ്രഹിച്ച ജീവിതം ഇനി അങ്ങോട്ട് സ്വപ്നം പോലും കാണണ്ട....    Zaid ആയിട്ട് ഉള്ള വിവാഹത്തിന് നീ എന്ന് സമ്മതിക്കുന്നുവോ അന്നേ ഇനി നീ പുറം ലോകം കാണു....    ഉപ്പ Zannu വിനെയും വലിച്ചു കൊണ്ട് അവിടുന്ന് പോയി.....    ഇനി എന്ത് കാണാൻ നിൽക്ക ചോദിച്ചു