Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 31

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💞*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_31_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
ഡീ zannu ഇവിടെ വാടി അവനെ ചേർന്ന് നിൽക്കുന്നെ കണ്ടില്ലേ അസത്തെ...... നിങ്ങൾ രണ്ടാളും ആഗ്രഹിച്ച ജീവിതം ഇനി അങ്ങോട്ട് സ്വപ്നം പോലും കാണണ്ട.... 
 
Zaid ആയിട്ട് ഉള്ള വിവാഹത്തിന് നീ എന്ന് സമ്മതിക്കുന്നുവോ അന്നേ ഇനി നീ പുറം ലോകം കാണു.... 
 
ഉപ്പ Zannu വിനെയും വലിച്ചു കൊണ്ട് അവിടുന്ന് പോയി..... 
 
ഇനി എന്ത് കാണാൻ നിൽക്ക ചോദിച്ചു മിഷു അടുത്തേക്ക് വന്നപ്പോൾ ഞങ്ങൾ എല്ലാം പകച്ചു പോയി.... 
 
അവൻ എങ്കിലും താങ്ങ്  ആയി ഉണ്ടാവും കരുതി... 
 
കൂടെ നടന്നിട്ടും സ്വന്തം പോലെ കരുതിയിട്ടും എല്ലാം കൂടെ ചതിക്കുക ആയിരുന്നല്ലേ.... ഇനി ഒരിക്കൽ പോലും നാല് ആളും ന്റെ മുന്നിൽ വന്ന് പോവരുത്..... (   മിഷു )
 
 
മിഷു പ്ലീസ് അതിന് മാത്രം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല....(  ഷാനു )
 
ഷാനു നീ മിണ്ടരുത്..... ഇത്ര കാലത്തിന്റെ ഇടക്ക് ഒരു വട്ടം എങ്കിലും പറയാമായിരുന്നു.... ഇപ്പൊ ഒന്നും സംഭവിച്ചിട്ടില്ല എന്നറിയാം... സംഭവിക്കാതെ നിൽക്കാൻ വേണ്ടിയാ പറയുന്നേ... 
 
നിങ്ങൾക്ക് പോവാം..... 
 
മിഷു ഞങ്ങളെ തളളി പറഞ്ഞയക്കുമ്പോ Zannu ഉപ്പാന്റെ കൈകളിൽ നിന്നും കുതറി ഷാനു വിന്റെ അരികിൽ ഓടി എത്തി....ന്നെ കെട്ടി പിടിച്ചു. 
 
പെണ്ണെ.... എനിക്ക് വേണ്ടി ഒരുപാട് നീ സഹിച്ചു.... ഇപ്പൊ ഈ നിമിഷം ഉപ്പ എന്നെ തളളി പറഞ്ഞത് കേവലം സമ്പത്തിന്റെ കാര്യത്തിൽ ആണ്... ഇന്ഷാ അല്ലാഹ് താമസിയാതെ അത് മാറും. 
 
അന്ന് ഞാൻ നിന്നെ കൊണ്ട് പോവുമ്പോ ഒരാൾക്കും തടയാൻ സാധിക്കില്ല.... കാത്തിരിക്കണം.....ഞാൻ വരും ഇന്ഷാ അല്ലാഹ്.... ന്റെ വാരിയെല്ല്  കൊണ്ടാണ് നിന്നെ പടച്ചത് എന്നതിൽ ഒരു സംശയവും ഇല്ല. 
 
അപ്പോയെക്കും ഉപ്പ ചീറ്റ പുലിയെ പോലെ ഓടി എത്തി... 
 
എന്നിൽ നിന്നും Zannu നെ അടർത്തി.... 
 
നിന്നോട് എന്റെ കൂടെ വരാനാ പറഞ്ഞെ ഇവിടെ വാടി എന്ന് പറഞ്ഞിട്ട് വീണ്ടും Zannu നെ വലിച്ചു കൊണ്ട് പോയി.... 
 
ഇട നെഞ്ച് ഒന്ന് പിടച്ചു... 
 
🎶  ഒരു ജീവിതമേ ഉള്ളു ഇവിടെ ന്നാലും 🎶
 
🎶 അത് നിനക്കൊപ്പമാണെന്നെ കൊന്നാലും  🎶
 
🎶 ഈ സങ്കടവും പേറി ഞാൻ നടന്നാലും  🎶
 
🎶 മറു ജീവിതത്തിൽ ഇല്ല ആരു ചോന്നാലും 🎶 
 
🎶 മറ്റാർക്കും ഇടമില്ല ഈ ഹൃദയത്തിൽ 🎶
 
🎶 മറ്റാരും പകരം ആവില്ല ഈ ജന്മത്തിൽ... 🎶 
 
🎶ഒരു ജീവിതമേ ഉള്ളു ഇവിടെ ന്നാലും 
അത് നിനക്കൊപ്പമാണെന്നെ കൊന്നാലും 🎶
 
🎶ഈ സങ്കടവും പേറി ഞാൻ നടന്നാലും 🎶
 
🎶മറു ജീവിതത്തിൽ ഇല്ല ആരു ചോന്നാലും🎶
 
കണ്മുന്നിൽ നിന്നും മറയുന്ന വരെ ഓളെ നോക്കി നിന്ന്.... അവസാനം മിഷു ആട്ടി വിടുന്ന മുന്നെ അവിടുന്ന് ഇറങ്ങി. 
 
 
ഇതിനെല്ലാം  സാക്ഷി ആയി Zaid ഉം ഫാമിലിയും ഉണ്ടായിരുന്നു... 
 
💞💞💞💞💞💞💞💞💞💞💞
 
ആരും പ്രതീക്ഷിച്ച പോലെ ഒന്നും കാര്യങ്ങൾ നടന്നില്ല.... 
 
എല്ലാം മനസ്സിലാക്കി zannu ന്റെ ഉപ്പ സമ്മതിക്കും കരുതി ബട്ട്... 
 
ഷാനു ന്റെയും zannu ന്റെയും താല്പര്യം മാത്രം നോക്കിയാൽ പോരല്ലോ.... ഫാമിലി അല്ലേ മുക്യം.. 
 
ഇതിപ്പോ ഷാനുവിന്റെ പോരായ്മ ആയി കണക്കാക്കാൻ ഒരിക്കലും സാധിക്കില്ല.... പടച്ചോൻ എന്തെല്ലാം ലൈഫിൽ തീരുമാനിച്ചിട്ട്‌ ഉണ്ട് അതെല്ലാം അതിന്റെ യഥാ സമയം നടന്നു കൊണ്ടിരിക്കും.... 
 
ആ യാഥാർഥ്യം ഉൾകൊള്ളാൻ പറ്റും എങ്കിൽ മാത്രം മുന്നോട്ട് ജീവിക്കാൻ സാധിക്കു... 
 
ഞങ്ങൾ അവിടുന്ന് മടങ്ങിയപ്പോ തൊട്ട് എല്ലാരുടെയും ഫോൺ മാറി മാറി ഒന്നിനു പിറകെ ഒന്നായി റിങ് ചെയ്യാൻ തുടങ്ങി.....
 
മൈൻഡ് തീരെ റെഡി അല്ലാത്തോണ്ട് ആരും എടുത്തില്ല.... അവസാനം സഹി കെട്ടു ഉപ്പ എടുത്തു.... ഉമ്മി ആണ്.. 
 
 
കാൾ കട്ട്‌ ചെയ്ത ശേഷം ഉപ്പ പറയുന്നേ കേട്ടിട്ട് ഞങ്ങൾ എല്ലാം അന്തം വിട്ടു.... റബി ആണേൽ പെട്ടന്ന് കേട്ട വാർത്ത ആയോണ്ട്.... അസ്സൽ ബ്രേക്ക്‌ അങ്ങട് ചവിട്ടി ദേ പോണ് പിന്നിൽ ഇരിക്കുന്ന സഫു മുന്നോട്ട്..... 
 
 
ഭാഗ്യം കൊണ്ട് ഓന്റെ തല ഗ്ലാസിൽ ചെന്ന് ഇടിച്ചു... ഈൗ.... 
 
ഉപ്പ കാര്യം പറയി സത്യം തന്നെ ആണോ.... 
 
നിങ്ങൾക് എന്താ എന്നെ വിശ്വാസം ഇല്ലേ ഉമ്മി തന്നെ ആണ് പറഞ്ഞത്...... 
 
ഞാൻ പറഞ്ഞില്ലേ പടച്ചോൻ ഞങ്ങടെ കൂടെ തന്നെ ഉണ്ട് അല്ലെങ്കിൽ പിന്നെ ഈ സമയം തന്നെ ഓളെ ഓർമ ശക്തി പോവില്ലല്ലോ... 
 
ഏതായാലും നമുക്ക് അവിടം വരെ ഒന്ന് പോയേക്കാം.... മനസ്സ് കൂൾ ആവുകയും ചെയ്യും... 
 
 
റിയന്റെ കൈ തട്ടി റുഫൈദന്റെ തലയിൽ കമ്പി വീണത് ഏതായാലും നന്നായി.... ബോധം വന്നപ്പോ ഓളെ ഓർമ ശക്തി പോയി പോലും.... 
 
അങ്ങനെ ഞങ്ങൾ ഹോസ്പിറ്റൽക്ക് വിട്ടു... 
 
 
ഈ ബോധം ഇല്ലാത്തവർക്ക് ഒക്കെ ബോധം പോവോ   (സഫു )
 
അതെന്താ ഇപ്പൊ അങ്ങനെ ഒരു ഡൌട്ട്  ( അനു )
 
അല്ല ഓൾക്ക് ഒക്കെ ഇല്ലാത്തതല്ലേ ബോധം അതോണ്ട് ചോദിച്ചതാ. 
 
നിന്നെ പോലെ ഉള്ളവർക്ക് ഒന്നും പോവില്ല... നിന്റെ ബാക്കി തന്നെ ഓളും.
 
രണ്ടാളും ഒന്ന് നിർത്തുന്നുണ്ടോ മനുഷ്യൻ ആകെ എടങ്ങേറ് ആയി നിക്കുമ്പോ ആണ് ഓരോ കോപ്പ്... ( ഷാനു )
 
സോറി ചേനെ... അല്ല ഷാനു.... ( അനു )
 
💓💓💓💓💓💓💓💓💓💓💓
 
പ്ലീസ് ഉപ്പ ഞാൻ പറയുന്നേ ഒന്ന് കേൾക്ക്... ഇന്ക് ഷാനുക്ക ഇല്ലാതെ പറ്റില്ല... 
 
ഏത് വകേലാ ഓൻ അന്റെ ഇക്ക ആവാ....അവനെയും അവന്റെ ഓർമകളെയും കൊന്നു കളഞ്ഞിട്ട് Zaid ആയി ഒരു ബന്ധത്തിനു എന്ന് സമ്മതിക്കുന്നുവോ അന്ന് മതി ഇനി ഉപ്പ എന്ന് വിളിക്കൽ അത് വരെ എനിക്ക് ഇങ്ങനെ ഒരു മോൾ ഇല്ല.... 
 
ഉപ്പാ പ്ലീസ്,,, അതിന് മാത്രം ഞങ്ങൾ എന്ത് തെറ്റാ ചെയ്തേ,,, പരസ്പരം ഇഷ്ടപ്പെട്ടു അവസരം വന്നപ്പോ കാര്യങ്ങൾ പറഞ്ഞു... അല്ലാതെ ആർക്കും ഒരു ദ്രോഹം ഒന്നും ചെയ്തിട്ടില്ല.... 
അത് ഇത്ര വലിയ തെറ്റ് ആണോ. 
 
സിനുത്ത സ്നേഹിച്ച ആളെ തന്നെ കെട്ടിച്ചു കൊടുത്തില്ലേ ഇന്ക് മാത്രം എന്താ വ്യത്യാസം... 
 
എന്നെ ചോദ്യം ചെയ്യാൻ മാത്രം ഒന്നും നീ ആയിട്ട് ഇല്ല.... നമ്മുടെ സ്റ്റാറ്റസ്നു യോജിച്ച ടീം അല്ല അത് കൊണ്ട് തന്നെ ഇനി ഈ സംസാരം ഇവിടെ വേണ്ടാ 
 
 
പറഞ്ഞത് ഓർമ ഉണ്ടല്ലോ.... എല്ലാം മണ്ണിട്ട് മറ മാടി എന്നെ അറിയിക്ക് അത് വരെ ഇവിടെ കഴിഞ്ഞോണം... 
 
Zannu ന്റെ ഫോൺ അവിടുന്ന് എടുത്തു റൂം ലോക്ക് ആക്കി ഉപ്പ അവിടുന്ന് പോയി... 
 
 
എന്തിനാ റബ്ബേ വീണ്ടും ഒരു പരീക്ഷണം.... സാരല്യ,,, ഞങ്ങളെ രണ്ടാളെയും ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടാണല്ലോ ഒന്നിന് പിറകെ മറ്റൊന്ന് ഞങ്ങളെ തേടി എത്തുന്നെ.... ഇത്ര ഒക്കെ സഹിച്ചില്ലേ സാരല്യ... 
 
Zannu മൂലയിൽ ഇരുന്ന് പൊട്ടി കരയാൻ തുടങ്ങി... 
 
മിഷുക്ക പോലും ഞങ്ങടെ സൈഡ് നിന്നില്ലല്ലോ... എന്നോർക്കുമ്പോ ആണ്... സ്വന്തം ഉപ്പ നിന്നില്ല എന്നിട്ടല്ലേ മിഷു.... 
 
ഇനിയും ഒരുപാട് കരഞ്ഞിട്ട് ഒന്നും ഒരു കാര്യവുമില്ല.... പടച്ചോനോട് മനം ഉരുകി പ്രാർത്ഥിക്കുക അല്ലാതെ.... 
 
കണ്ണുനീർ എല്ലാം തുടച്ചു മാറ്റി എണീറ്റു ഫ്രഷ് ആയി നിസ്കരിച്ചു.....
 
ഏതായാലും ഈ അടച്ചിടൽ ഒക്കെ ഏറി പോയാൽ രണ്ട് മൂന്ന് ദിവസം അല്ലേ ഉണ്ടാവു....ഫോൺ എങ്കിലും ഉണ്ടെങ്കിൽ ഇക്കാക് വിളിക്കാമായിരുന്നു... 
 
ഉമ്മ ഇങ്ങോട്ട് വരുമായിരിക്കും അപ്പൊ എന്തേലും വഴി ഉണ്ടാവും.... 
 
Zaid,,,,, അവൻ ആയി സംസാരിക്കാൻ പോവുന്ന മുന്നെ ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചെ അവനോട് എല്ലാം തുറന്നു പറഞ്ഞിട്ട് പിന്മാറണം എന്ന് പറയാൻ ഒക്കെ ആയിരുന്നു പ്ലാൻ... 
 
ഏതായാലും സീൻ എല്ലാം നേരിൽ കണ്ടോണ്ട് പിന്മാറിക്കോളും...... 
 
ഇനി ഷാനുക്കാന്റെ നിക്കാഹ് എങ്ങാനും നടക്കോ റബ്ബേ.... ആ റുഫൈദ എന്തൊക്കെ ആണാവോ ചെയ്യാൻ പോവുന്നെ.... ആ കുട്ടി പിശാചിൽ നിന്നും ഞങ്ങളെ കാക്കണേ റബ്ബേ. 
 
💞💞💞💞💞💞💞💞💞💞💞
 
ഹോസ്പിറ്റലിൽ എത്തിയപ്പോ എല്ലാരുംണ്ട് ഉമ്മി  കരഞ്ഞു ഒരു വക ആയിണ്... 
 
റിയ ഞങ്ങളെ കണ്ടപ്പോ തന്നെ സൈറ്റ് അടിച്ചു കാണിച്ചു.... മുപ്പത്തി രണ്ട് പല്ലും കാട്ടി ഇളിച്ചു.... പോയ കാര്യം എന്തായി എന്ന് ചോദിച്ചതും മ്മള് റെഡി ആയില്ല ആക്ഷൻ കാണിച്ചപ്പോ ഓളെ മുഖം വാടി..... 
 
ഇവൾ എങ്ങനെ ഇവിടെ എത്തി എന്തോ.... 
 
മയങ്ങികിടക്കുന്ന റുഫൈദനെ കണ്ടപ്പോ അല്പം സന്തോഷം തോന്നി ഇനിപ്പോ ഓർമ കിട്ടുന്ന വരെ സഹിക്കണ്ടല്ലോ.... പടച്ചോനെ ഞാൻ zannu നെ കെട്ടി കയ്യുന്ന വരെ ഓൾക്ക് ഓർമ തിരിച്ചു കൊടുക്കല്ലേ.. 
 
ആമീൻ പറ കുരിപ്പ്കളെ ബ്ലാഹ്...... 
 
ഉമ്മി ന്റെ നിർബന്ധ പ്രകാരം ഡോക്ടറെ പോയി കണ്ടു... 
 
Dr ലക്ഷ്മി......പറഞ്ഞെ കേട്ട് ന്റെ ഉള്ളോന്ന് കാളി... 
 
സീ മിസ്റ്റർ ഷാൻ.... ഇപ്പൊ ആ കുട്ടിക്ക് ബോധം വന്നിട്ടില്ല..... ഇഞ്ചക്ഷൻ കൊടുത്തു മയക്കിയെ ആണ്.... 
 
ഇനി ബോധം വന്നാൽ എന്തൊക്കെ സംഭവിക്കും നമ്മൾ കണ്ടറിയണം..... എന്തോ ഭാഗ്യം കൊണ്ടാണ് ഇപ്പൊ ജീവൻ എങ്കിലും തിരിച്ചു കിട്ടിയേ..... അല്ലെങ്കിൽ സ്ട്രോക്ക് ആയി ജീവൻ പോയേനെ. 
 
ഡോക്ടർ എന്താ ശരിക്കും പറഞ്ഞു വരുന്നേ ( അനു )
 
 അവൾക്ക് ബോധം വന്നാൽ പോലും ആരെയും തിരിച്ചു അറിയാൻ സാധിക്കില്ല...... ബട്ട് ഒന്നുങ്കിൽ ഇനി അങ്ങോട്ട് അവൾ ബീഹെവ് ചെയ്യാ കൊച്ച് കുട്ടികളെ പോലെ ആവും അല്ലെങ്കിൽ വളരെ പ്രായം ആയ ഒരു ഉമ്മുമ്മയെ പോലെ..... 
 
ഡോക്ടർ.... പാഷിയന്റിന് ബോധം വന്നിട്ടുണ്ട്..... ഏതോ ഷാനുവിനെ കാണണം എന്ന് വാശി പിടിക്കുന്നു...... 
 
പടച്ചോനെ പെട്ടല്ലോ.... 
 
ഷാനു നീ തീർന്നെടാ പറഞ്ഞു സഫു ദയനീയമായി എന്നെ നോക്കി... 
 
ഡോക്ടറുടെ പിന്നാലെ ഞങ്ങളും ചെന്നു... 
 
അവൾ അവിടെ ഫുൾ തകിടം മറിക്കുക ആയിരുന്നു....
 
എന്റെ മോൻ ഷാനു എവിടെ.. എനിക്ക് ഇപ്പൊ ഓനെ കാണണം.... 
 
*Whaaattttt*,,,,, മോനോ..... 
 
*(തുടരും... )*
 
 

💙🖤റൂഹോട് ചേരും വരെ 🖤💙 - 32

💙🖤റൂഹോട് ചേരും വരെ 🖤💙 - 32

5
2744

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💞*   *(RoM@nt!C  Lov£ $toRy)*   *_Part_32_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   ഡോക്ടർ.... പാഷിയന്റിന് ബോധം വന്നിട്ടുണ്ട്..... ഏതോ ഷാനുവിനെ കാണണം എന്ന് വാശി പിടിക്കുന്നു......    പടച്ചോനെ പെട്ടല്ലോ....    ഷാനു നീ തീർന്നെടാ പറഞ്ഞു സഫു ദയനീയമായി എന്നെ നോക്കി...    ഡോക്ടറുടെ പിന്നാലെ ഞങ്ങളും ചെന്നു...    അവൾ അവിടെ ഫുൾ തകിടം മറിക്കുക ആയിരുന്നു....   എന്റെ മോൻ ഷാനു എവിടെ.. എനിക്ക് ഇപ്പൊ ഓനെ കാണ