Aksharathalukal

ഹൃദയസഖി part 39

രാധികയും ശരത്തും വൈകിട്ടോടെ മാമ്പുള്ളിയിൽ എത്തി......
 
 
അവരെ കാത്തെന്നപോലെ എല്ലാവരും അകത്തളത്തിൽ ഉണ്ടായിരുന്നു.....
 
ശരത്തെ ദ്രുവി മോൻ സുഖമായിരിക്കുന്നോ ദേവകി ചോദിച്ചു.....
 
അഹ് അമ്മേ....അവർക്ക് വേറെ കുഴപ്പം ഒന്നുമില്ല... പിന്നെ അമ്മു ഉള്ളത് കൊണ്ടു ദ്രുവി കുറച്ചു ദിവസം ലീവ് ആണ്.....
 
അതേതായാലും നന്നായി  മോൾക്ക് ഒരു മാറ്റം നല്ലതാ.... പോരാത്തതിന് ഹാഷി മോനും മനുവും കൂടെ ഉണ്ടല്ലോ......
 
അമ്മേ അതു പറഞ്ഞപ്പോളാ ഒരു കാര്യം ഓർത്തെ  ഹർഷ്തിന്റെ അച്ഛൻ വിളിച്ചിരുന്നു..... കല്യാണ കാര്യത്തെ പറ്റി തിരക്കി..... ഞാൻ ആലോചിച്ചു പറയാമെന്നു പറഞ്ഞു.......
 
 
മോനെ കല്യാണം അതികം വെച്ചു താമസിപ്പിക്കണ്ട എന്ന് തന്നെയാണ് ഞങ്ങളുടെ തീരുമാനം..... ഒന്നാമതെ കുഞ്ഞിന് ഇപ്പോൾ ദോഷ സമയം ആണ്... അതു മാറണമെങ്കിൽ ഹാഷി മോന്റെ ജാഥകവും ആയി കൂട്ടി കെട്ടണമെന്ന അന്ന് പണിക്കര് പറഞ്ഞേ.....
 
പക്ഷെ ഇതൊന്നും അല്ല ഇപ്പോളത്തെ പ്രശ്നം അമ്മുട്ടിടെ മനസ്സിൽ എന്താണെന്നു അറിയണ്ടേ... ഹാഷി മോന്റെ ഇഷ്ട്ടം ഇതുവരേക്കും അമ്മുട്ടി അറിയാത്ത സ്ഥിതിക്ക്.....
 
ദേവകി പറഞ്ഞു നിർത്തിയപ്പോൾ ശരത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു നിന്നു.....
 
അതുകണ്ടു രാധിക എന്തെന്ന് പുരികം ഉയർത്തി ചോദിച്ചു.....
 
ശരത് ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ടു മുകളിലേക്ക് കയറി പോയി.... പിന്നാലെ തന്നെ രാധികയും......
 
എന്താണ് ശരത്തേട്ട ഒരു ചിരി.... അമ്മ പറഞ്ഞത് കേട്ടപ്പോൾ തുടങ്ങിയ ടെൻഷൻ ആണ് എനിക്ക്.....
 
നീ എന്തിനടി ഭാര്യേ വെറുതെ ടെൻഷൻ ആകുന്നെ... ശരത് രാധികയുടെ തോളിൽ കൂടെ കൈയിട്ടു അവളെ ചേർത്തു നിർത്തി.....
 
ഏതിനാ ടെൻഷൻ എന്നോ???? അമ്മുന്റെ മനസ്സിൽ എന്താണെന്നു...... പറഞ്ഞു തുടങ്ങിയപ്പോളേക്കും രാധിക  വിതുമ്പി പോയി.....
 
എടോ നമ്മുടെ മോൾക്ക് ഹാഷിയെ ഇഷ്ട്ടമാകും... അവൻ നല്ല പയ്യനല്ലേ.... പിന്നെ മോളുടെ ഇപ്പോളത്തെ ടെൻഷൻ മെല്ലെ മാറും.... അതിനു വേണ്ടിയാ മോളെ ദ്രുവിക്ക് അരികിൽ നിർത്തിയതും.... ഒന്നും ഇല്ലെകിൽ അമ്മുട്ടിക്ക് ഹാഷിയെ മനസ്സിൽ ആക്കുവാനുള്ള അവസരം അല്ലെ ഇത്‌.... ഒരിക്കലും എന്റെ മോള് അവനെ റീജക്റ്റ് ചെയ്യില്ല എന്ന് തന്നെ ആണ് എന്റെ വിശ്വാസം..... എന്റെ മോൾക്ക് ഏറ്റവും ബെസ്റ്റ് തന്നെയാ അവളുടെ ഏട്ടൻ തിരഞ്ഞെടുത്തത്..... അവര് നോക്കിക്കോളും ബാക്കി എല്ലാം താൻ ചുമ്മാ ടെൻഷൻ ആവണ്ട.......ശരത് പറഞ്ഞു കൊണ്ടു ടവലും എടുത്തു ഫ്രഷ് ആകുവാനായി ബാത്‌റൂമിലേക്ക് പോയി.....
 
ശരത്തിന്റെ വാക്കുകളിൽ രാധികയിൽ ഒരു പരിധിവരെ ആശ്വാസം എക്കുവാൻ കഴിഞ്ഞു.......
 
 
 
 
കറങ്ങുന്ന ഫാനിലേക്ക് നോക്കികിടക്കുമ്പോൾ ആണ് ഹാഷിയുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.... കൈ എത്തിച്ചു ഫോൺ എടുത്തു ഡിസ്പ്ലേ യിൽ തെളിഞ്ഞ പേര് കണ്ടു അവനൊന്നു ചിരിച്ചു
 
       " Sweet mom"
 
ഫോൺ ആൻസർ ബട്ടൺ അമർത്തി ചെവിയിൽ വെച്ചു....
 
അക്കുട്ടാ..... നീ എന്നാടാ ഇങ്ങോട്ട് ഒന്ന് വന്നേ....
 
എന്താ എന്റെ രേവൂട്ടി ഇത്‌ കഴിഞ്ഞ ആഴ്ച അല്ലെ ഞാൻ വന്നുള്ളൂ.... ഇനി പെട്ടെന്ന് ഒന്നും ലീവ് കിട്ടില്ല എന്റെ രേവൂട്ടിയെ...
 
ഉവ്വാ ഉവ്വാ ഇനി ഇപ്പോൾ പെട്ടെന്ന് ഒന്നും വരവുണ്ടാവില്ല എന്ന് എനിക്കറിയാം.... കാണേണ്ട ആളു അടുത്ത് തന്നെ ഉണ്ടല്ലോ.....
 
അതുകേൾക്കേ അവന്റെ നെറ്റി ചുളിഞ്ഞു... പിന്നെ അതു ഒരു പുഞ്ചിരിയിലേക്ക് വഴി മാറി...
 
 
അതുപിന്നെ അമ്മ.....
 
ഉവ്വ നിന്ന് ഉരുളണ്ട നീ പറഞ്ഞില്ലെകിലും ഞാൻ അറിയുന്നുണ്ട് എല്ലാം......
 
 
അമ്മോട് ആരു പറഞ്ഞു അമ്മു ഇവിടെ ഉണ്ടെന്ന്....
 
അതൊക്കെ ഞാൻ അറിഞ്ഞു...
 
പറ അമ്മ എന്റെ ചക്കര അല്ലെ...
 
സോപ്പ് ഒന്നും വേണ്ട..  ഞാൻ പറയാം... കല്യാണ കാര്യം പറയാൻ അച്ഛൻ ശരത്തിനെ വിളിച്ചിരുന്നു അപ്പോൾ അറിഞ്ഞതാ..... അമ്മു വന്നതിൽ പിന്നെ നീ ഒന്ന് വിളിച്ചു കൂടി ഇല്ല....കള്ള പിണക്കം നടിച്ചു കൊണ്ടവർ പറഞ്ഞു....
 
 
എന്റെ പൊന്നോ ഇപ്പോളെ തുടങ്ങിയോ അമ്മായിയമ്മ പോര്.....
 
ദേ അക്കു ചുമ്മാ പറയല്ലേ എന്റെ മോൾക്ക് ഞാൻ അമ്മ തന്നെ ആണ്. എന്റെ പൊന്ന് മോളാ അതിനോട് ഞാൻ പോര് എടുക്കാനോ മഹാപാപം പറയല്ലേടാ.....
 
Sry രേവൂട്ടി.... ഞാൻ ചുമ്മാ പറഞ്ഞതല്ലേ......
 
അമ്മയുടെയും മോന്റെയും സംസാരം തുടർന്നു കൊണ്ടിരിന്നു..... അതിനിടയിൽ ശരത് പറഞ്ഞതും അവർ ഹാഷിയോട് പറഞ്ഞു.....
 
 
രാവിലെ മനു വിളിക്കുമ്പോൾ ആണ് ഹാഷി എഴുന്നേറ്റത്....
 
മുന്നിൽ ഇടുപ്പിൽ കൈ കുത്തി നിൽക്കുന്നവനെ കണ്ടു ഹാഷി കണ്ണ് ചുരുക്കി നോക്കി.....
 
നീ നോക്കൊന്നും വേണ്ട ഇത്‌ ഞാൻ തന്നെ ആണ്... ഒരു ലോഡ് പുച്ഛം വരിവിതറി മനു പറഞ്ഞു......
 
അല്ല തല വഴി വെള്ളം കോരി ഒഴിച്ചാൽ പോലും എനിക്കാത്തവനാ ഇപ്പോൾ എന്നെ വിളിച്ചു എഴുന്നേൽപ്പിച്ചേ അതു കണ്ടു നോക്കിപോയതാ അടിയൻ ഹാഷി ഒരു പ്രതേക താളത്തിൽ പറഞ്ഞു....
 
അതുപിന്നെ എന്നെ ഉറങ്ങാൻ സമ്മതിക്കണ്ടേ.....
 
ആരു.... വീണ്ടും തുടങ്ങിയോ msg വരവ്......
 
ഓഹ് അതു മുറ പോലെ വന്നുണ്ട് അതു ആരു മൈൻഡ് ചെയ്യുന്നു ഇത് അതൊന്നും അല്ല....
 
പിന്നെ കൊതുക് ആണോ അതിനു നിനക്ക് good night ഓണാക്കി വെച്ചാൽ പോരെ....
 
ഇവനെ ഇന്ന് ഞാൻ മനു ദേഷ്യത്തോടെ ബെഡിൽ കയറി ഇരുന്നു....
 
കൊതുകും ഈച്ച യും ഒന്നും അല്ല.... അമ്മുവാ....
 
അമ്മുവോ  ഹാഷി ഉച്ചത്തിൽ ചോദിച്ചു.....
 
ഒന്ന് പതുക്കെ കാറടാ മനുഷ്യന്റെ ചെവി അടിച്ചു പോവുമല്ലോ... ഇരു ചെവിയും പൊത്തി പിടിച്ചു മനു പറഞ്ഞു....
 
അതിനവൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു....
 
അവന്റെ ഒരു ഇളി കണ്ടില്ലേ പോയി പല്ലുതേച്ചിട്ട് വാടാ... മനുഷ്യന്റെ മൂക്കു അടിച്ചു പോയി... മനു മൂക്കു പൊത്തി പറഞ്ഞു.....
 
അല്ലടാ  അമ്മു എന്തിനാ വന്നേ???
 
ഓഹ് അതൊ നമുക്കുള്ള ചായ കൊണ്ടു വന്നതാ.... എന്തു സുഗമായി മൂടിപ്പുതച്ചു ഉറങ്ങിയാ എന്നെ ആണ് കേവലം ഒരു ചായക്ക് വേണ്ടി വിളിച്ചു എഴുന്നേൽപ്പിച്ചത്.....
 
അപ്പൊ പിന്നെ നിന്റെ ഉറക്കം പോയി... സുഗമായി കിടന്നു ഉറങ്ങുന്ന എന്നെ കണ്ടു നിനക്ക് പിടിച്ചില്ല അല്ലെ.....
 
അതേടാ സത്യം ആയിട്ടും പിടിച്ചില്ല അതല്ലേ നിന്നെ ഞാൻ വിളിച്ചു എഴുനേൽപ്പിച്ചത്.....
 
അതും പറഞ്ഞു മനു പുറത്തേക്ക് ഓടി....
 
ടാ നിക്കട നിന്നെ ഞാൻ ഇന്ന് ശരിയാക്കി താരാടാ..... പുറകെ ഹാഷിയും വെച്ചു പിടിച്ചു....
 
മൂട്ടിൽ തീപ്പിടിച്ച പോലെ ഓടുന്ന മനുവിനെ കണ്ടു അതുവഴി വന്ന അമ്മു തറഞ്ഞു നിന്നു....
 
എന്നാൽ പുറകെ വന്ന ഹാഷി അമ്മുനെ കണ്ട് സഡൻ ബ്രേക്ക്‌ ഇട്ട് നിന്നു.... അമ്മുനെ നോക്കി ചിരിച്ചു....
 
എന്താ രാവിലെ രണ്ടാളും കൂടി... അമ്മു ചോദിച്ചു .....
 
അതുപിന്നെ ചുമ്മാ.....
 
ചുമ്മ ഒന്നുമല്ല അമ്മു ഇവൻ എന്നെ തല്ലാൻ ഓടിച്ചിട്ടത....
 
ആ ആശരീര കേട്ട പാകത്തേക്ക് നോക്കിയപ്പോൾ കിതപ്പ് അടക്കി പറയാൻ പാട് പെടുന്നവനെ കണ്ടു അമ്മു ചിരിച്ചു... പതിയെ ആ ചിരി ഹാഷിയിലേക്കും പടർന്നു.... അതു കണ്ടു മനുവും ചിരിച്ചു.....
 
ഒടുവിൽ ദ്രുവി വന്നു രണ്ടിനേം ഫ്രഷ് ആകുവാൻ ഓടിച്ചു വിട്ടു....
 
ഹാഷി ഫ്രഷ് ആയി വരുമ്പോൾ ടേബിൽ ആവി പറക്കുന്ന ചായ ഇറുക്കുന്നത് കണ്ടു....
 
വേഗം അവൻ  ചായ എടുത്തു ബാൽക്കണിയിൽ പോയി മാനത്തേക്ക് നോക്കി നിന്നു....
 
നീ എന്താടാ മാനം നോക്കി നിൽക്കുന്നെ...
 
അല്ല പതിവില്ലാത്ത ശീലം ഒക്കെ കണ്ടപ്പോൾ കാക്ക വല്ലതും മലന്നു പറക്കുന്നുണ്ടോ എന്ന് നോക്കുവായിരുന്നു.......
 
നിന്നെ ഇന്ന് ഞാൻ.... അതു അമ്മു കൊണ്ടു വെച്ചതാ....
 
അങ്ങനെ പറ മോനെ മനുക്കുട്ടാ അതാ ഈ ചായക്ക് സ്പെഷ്യൽ ടെസ്റ്റ്‌......
 
 
 
 
എനിച്ചു എഴുതാൻ മടിയാ അതാ... തല്ലണ്ട ഒന്ന് ഉപദേശിച്ചാൽ മതി ഞാൻ നന്നായികോളാം 
 
 
 
 
 

ഹൃദയസഖി part 40

ഹൃദയസഖി part 40

4.9
2199

റെഡി ആവാതെ ചുറ്റി പറ്റി നിൽക്കുന്നവനെ കണ്ടു മനു ഒന്ന് കൂർപ്പിച്ചു നോക്കി.....   നീ എന്താടാ ഒരുമാതിരി കോഴി മുട്ട ഇടാൻ നടക്കുന്ന പോലെ... ഇന്ന് നിനക്ക് ഡ്യൂട്ടി ക്ക്‌ പോകണ്ടേ...... മനു ഹാഷിയെ നോക്കി ചോദിച്ചു....   എന്താണെന്നറിയില്ല ഒരു സുഖം തോന്നുന്നില്ല.. പനിക്കാൻ പോകുന്ന പോലെ....   ഉവ്വാ ഇത്‌ വെറും പനിയല്ല പ്രേമ പനിയാ... അതും ഒരു പാരസെറ്റമോലിൽ ഒതുങ്ങുന്ന ലക്ഷണം ഒന്നും ഇല്ലല്ലോ മോനെ മനു താടി ഒഴിഞ്ഞു പറഞ്ഞു .....      മനു പറയുന്നകേട്ടു ഹാഷി ഒന്ന് ഇളിച്ചു കൊടുത്തു.....   അവന്റെ ഒരു ഇളി കണ്ടില്ലേ... ഒരു കാമുകൻ നടക്കുന്നു.. രാവിലെ തന്നെ എന്റെ വായെന്ന് കേൾക്