Aksharathalukal

ഹൃദയസഖി part 40

റെഡി ആവാതെ ചുറ്റി പറ്റി നിൽക്കുന്നവനെ കണ്ടു മനു ഒന്ന് കൂർപ്പിച്ചു നോക്കി.....
 
നീ എന്താടാ ഒരുമാതിരി കോഴി മുട്ട ഇടാൻ നടക്കുന്ന പോലെ... ഇന്ന് നിനക്ക് ഡ്യൂട്ടി ക്ക്‌ പോകണ്ടേ...... മനു ഹാഷിയെ നോക്കി ചോദിച്ചു....
 
എന്താണെന്നറിയില്ല ഒരു സുഖം തോന്നുന്നില്ല.. പനിക്കാൻ പോകുന്ന പോലെ....
 
ഉവ്വാ ഇത്‌ വെറും പനിയല്ല പ്രേമ പനിയാ... അതും ഒരു പാരസെറ്റമോലിൽ ഒതുങ്ങുന്ന ലക്ഷണം ഒന്നും ഇല്ലല്ലോ മോനെ മനു താടി ഒഴിഞ്ഞു പറഞ്ഞു .....
 
 
 മനു പറയുന്നകേട്ടു ഹാഷി ഒന്ന് ഇളിച്ചു കൊടുത്തു.....
 
അവന്റെ ഒരു ഇളി കണ്ടില്ലേ... ഒരു കാമുകൻ നടക്കുന്നു..
രാവിലെ തന്നെ എന്റെ വായെന്ന് കേൾക്കണ്ടെകിൽ പോയി റെഡി ആവാൻ നോക്കടാ മനു അലറി...
 
 
മനുക്കുട്ടാ ചക്കരെ അമ്മു ഇവിടെ ഉള്ള സ്ഥിതിക്ക് ഞാൻ കുറച്ചു ദിവസം ലീവ് എടുത്താലോ എന്ന് ഒരു ചിന്ത ഇല്ലാതെ ഇല്ല..
 
കാള വാല് പൊക്കിയപ്പോളെ കാര്യം എനിക്ക് മനസ്സിൽ ആയി
 
നടപ്പില്ല മോനെ ഹാഷി... അവൾക് കൂട്ടിനു ദ്രുവി ലീവ് എടുത്തിട്ടുണ്ട്.... മോനെ നിന്ന് താളം ചവിട്ടാതെ റെഡി ആവാൻ നോക്ക്.... നീയേ കല്യാണം കഴിഞ്ഞു കുട്ടിരുന്നാൽ മതി....
 
ടാ സ്വാസ്ഥമായി പ്രേമിക്കാനും സമ്മതിക്കില്ല.. എന്റെ കോർട്ടിലും വരും പന്ത് അപ്പോൾ കാണിച്ചു തരാം ഞാൻ...അതും പറഞ്ഞു ഹാഷി ചവിട്ടി തുള്ളി റൂമിലേക്ക് പോയി...
 
അവന്റെ പോകുകണ്ട് മനു വയറു പൊത്തി ചിരിച്ചു....
 
 
രണ്ടാളും റെഡി ആയി ഇറങ്ങു മ്പോളേക്കും അമ്മുവും ദ്രുവിയും കൂടി അവർക്കുള്ള ബ്രേക്ഫാസ്റ് കൊണ്ടു വന്നു....
 
എന്തിനാ ദ്രുവി ഫുഡ്‌ കൊണ്ടു വന്നേ ഞങ്ങൾ പുറത്തു നിന്ന് കഴിച്ചോളാം.....
 
ഹാഷി പറയുന്ന കേട്ട് ദ്രുവി ചിരിച്ചു... നീ അമ്മുനോട് പറഞ്ഞോ അവളാണ് ഇതൊക്കെ ഉണ്ടാക്കി കൊണ്ടു വന്നത്.....
 
ഹാഷി അമ്മുവിനെ നോക്കി....
 
എവിടുന്ന് കക്ഷി തല കുമ്പിട്ടു നിൽപ്പാണ്....
 
 
ടോ താൻ ഇങ്ങനെ തല കുമ്പിട്ട് നിൽക്കാതെ ഭക്ഷണം വിളമ്പടോ
 
തന്നെ നോക്കി കുറുമ്പോടെ പറയുന്നവനെ കണ്ടു ചിരിച്ചു കൊണ്ടവൾ ഭക്ഷണം വിളമ്പി...
 
രണ്ടാളുടെയും ഹൃദയ താളം മുറുകുന്ന പോലെ തോന്നി...
 
ഹാഷി അവൾക്ക് ചുറ്റും ഒരു നുലില്ല പട്ടമായി  പറന്നു നടന്നു...
 
 
രണ്ടു പേർക്കും ഇടയിൽ മറ്റെന്തോ വികാരങ്ങൾ ഉടലെടുക്കുന്നത് രണ്ടാളും അറിഞ്ഞു എങ്കിലും അമ്മു തന്റെ ഉള്ളിലെ ഭയത്താൽ അതിനെ കടിഞ്ഞാൺ ഇട്ടു. എങ്കിലും ഹാഷി അടുത്തുള്ളപ്പോൾ താൻ അതെല്ലാം മറവിക്ക് വിട്ടു കൊടുക്കുന്നപോലെ തോന്നി അവൾക്ക് 
 
 
എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷങ്ങളുടെ വലിയ പങ്ക് അതു നിനക്കാണ് പെണ്ണെ..... നീ എന്റെ അരികിൽ ഇതുപോലെ ചേർന്നിരുന്നാൽ ഞാൻ എന്നും happy ആയിരിക്കും....
 
 
രണ്ടാളും ഏതോ മായിക ലോകത്ത് എന്നപോലെ ചിന്തിച്ചു നിൽക്കുന്ന കണ്ടു ദ്രുവിയും മനുവും കൂടി രണ്ടിനെയും തട്ടി വിളിച്ചു....
 
അമ്മു ഒന്ന് ഞെട്ടി ദ്രുവിയെ ഹാഷിയെയും മാറി മാറി നോക്കി... പിന്നെ ഒരു ഇളി പാസ്സാക്കി അവരുടെ ഫ്ലാറ്റിലേക്ക് പോയി.....
 
 
ഹാഷി  എന്റെ കുഞ്ഞി നിന്നെ ഇപ്പോൾ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്.... പക്ഷേ ആ പാവത്തിന്റെ മനസ്സ് നിറയെ പേടിയാ...
 
അതു മാറ്റി പഴയ അമ്മു ആക്കുവാൻ നിനക്കെ കഴിയൂ..... കണ്ണുകൾ നിറച്ചു കൊണ്ടു പറയുന്നവനെ കണ്ടു... ഹാഷിയുടെ ഉള്ളൊന്ന് പിടഞ്ഞു....
 
എന്താടാ ദ്രുവി.... ഞാൻ വിട്ടു കളയോടാ അവളെ അതിനാണോ ഞാൻ പ്രാണനെ പോലെ അവളെ ഈ നെഞ്ചിൽ കൊണ്ടു നടക്കുന്നെ..
 
ഇനി ഒന്നിന്റെ പേരിലും എന്റെ പെണ്ണിന്റെ കണ്ണു നിറയാൻ ഞാൻ സമ്മതിക്കില്ല.....
 
എന്തായാലും വിവാഹ കാര്യം ഒന്നുകൂടി സ്പീഡ് ആക്കണം...
 
അച്ഛൻ ശരത്തച്ഛനെ വിളിച്ചു സംസാരിച്ചിട്ടുണ്ട്....
 
എന്തായാലും one month കഴിഞ്ഞു നാട്ടിലേക്ക് പോകില്ലേ അപ്പൊ എന്തായാലും ഒരു തീരുമാനം എടുക്കാം.....
 
ഹാഷി പറഞ്ഞു നിർത്തിയതും ദ്രുവി ഒന്ന് മൂളി.... എന്നാൽ നിങ്ങൾ ലേറ്റ് ആവണ്ട  ഇറങ്ങാൻ നോക്ക്.
 
മുന്നാളും ഒരുമിച്ചു ഇറങ്ങി..
ദ്രുവി അവന്റെ ഫ്ലാറ്റിലേക്ക് കയറാൻ ഡോർ ഓപ്പൺ ചെയ്തപ്പോൾ ഹാഷി ഒന്ന് അകത്തേക്ക് ഓളികണ്ണെറിഞ്ഞു നോക്കി...
 
 
അതു കണ്ടു മനു ഹാഷിടെ കൈ പിടിച്ചു വലിച്ചു കൊണ്ടു പോയി...
 
അവരുടെ പോക്ക് കണ്ടു ചിരിച്ചു കൊണ്ടു ദ്രുവി അകത്തേക്ക് പോയി....
 
ടാ എന്റെ കൈയിന്നു വിടാടാ... മനുവിന്റെ കൈ കുടഞ്ഞെറിഞ്ഞു കൊണ്ടു ഹാഷി പറഞ്ഞു.....
 
ടാ ഇത്ര നേരം കണ്ടത് പോരാഞ്ഞിട്ട അവന്റെ ഒരു ഒളിഞ്ഞു നോട്ടം.....മനു മുന്നിൽ നടന്നു പറഞ്ഞു.....
 
അതിനു കണ്ണിൽ കണ്ടവളു മാരെ ഒന്നുമല്ല ഞാൻ നോക്കിയത്... എന്റെ പെണ്ണിനെയാ..
അതിനു നിനക്ക് എതിനാടാ ഇത്ര ചേതം.....
 
ഓഹ് എനിക്ക് ഒരു കുഴപ്പവുമില്ല... എന്നാലേ അമ്മു പോകുന്നവരെ നീ ലീവ് എടുക്ക് എന്നിട്ട് രണ്ടാളും കൂടി കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കെടാ....
 
ആടാ വേണ്ടി വന്നാൽ ഞാൻ ഇരിക്കും.....
 
അഹ് നിന്നെ പറഞ്ഞിട്ട് കാര്യമില്ല.... വന്നു വണ്ടി എടുക്കടാ എനിക്ക് റൗണ്ട്സിനു പോകാനുള്ളതാ...
 
ഓഹ് നിനക്ക് മാത്രമല്ല എനിക്കും ഉണ്ട് ഈ പറഞ്ഞത്....
 
എന്നാലേ എന്റെ മോൻ വന്നു വണ്ടി എടുത്തട്ടെ....
 
 
അതാണ് അങ്ങനെ പറ..
 
ഹാഷി ചിരിച്ചു കൊണ്ടു കാറിൽ കയറി.... മനു കയറിയതും അവൻ വണ്ടി മുന്നോട്ടു എടുത്തു.....
 
എന്നാൽ തന്റെ ബാൽക്കണിയിലൂടെ ഇരുവരുടെയും വഴക്ക് കണ്ടു ചിരിക്കുകയായിരുന്നു അമ്മു..
. അവളുടെ കണ്ണിൽ നിന്നും  അവന്റെ വണ്ടി മായുന്നത് വരെ അവൾ ആ നിൽപ്പ് തുടർന്നു..
 
 
 
തുടരും....
 
ഞാൻ മടിപിടിക്കുന്നത് നിങ്ങൾ രണ്ടു വരി എനിക്കായി എഴുതാത്തത് കൊണ്ടാണ്.... നിങ്ങൾ എനിക്കായി എഴുതുമ്പോൾ നിങ്ങൾക്ക് വേണ്ടി എഴുതാൻ എനിക്കും തോന്നും. അല്ലെകിൽ സ്റ്റോറി പിന്നേം ലേറ്റ് ആകും....
 

ഹൃദയസഖി part 41

ഹൃദയസഖി part 41

4.8
1994

ദ്രുവി വന്നു നോക്കുമ്പോൾ അമ്മുവിന്റെ മിഴികൾ മറ്റെവിടെയോ ആണെന്ന് കണ്ടു അവനും അങ്ങോട്ടേക്ക് നോക്കി...... പിന്നെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു.....   ഹാഷിയെ നോക്കിയുള്ള നിൽപ്പാണെന്ന് അവനു മനസ്സിലായി....   എന്താണ് ഏട്ടന്റെ കുഞ്ഞിപ്പെണ്ണ് ഇങ്ങനെ നോക്കി നിൽക്കുന്നത്.... ദ്രുവിയുടെ ചോദ്യം കേട്ട് അമ്മു ഞെട്ടി തിരിഞ്ഞു നോക്കി.....   ഒന്നുല്ല ഏട്ടാ ഞാൻ ചുമ്മാ ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നു പോയതാ........   എന്നാ വാ നമ്മുക്ക് വല്ലതും കഴിക്കാം..     ശരി ഏട്ടാ....     രണ്ടാളും ഭക്ഷണം കഴിക്കാൻ ഇരുന്നു.. അപ്പോളും അമ്മുന്റെ മനസ്സ് ഹാഷിയിൽ കുരുങ്ങി കിടന്നു.... &