❤️ ഈ ഇടനെഞ്ചിൽ ❤️
✍️ Jazyaan 🔥 അഗ്നി 🔥
ഭാഗം : 18
" തന്റെ സഹോദരി... " അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു. കണ്ണുകൾ നിർത്താതെ ഒഴുകി.
ഹൃദയം വല്ലാതെ വിങ്ങി... അവന് പതിയെ പുറത്തേക്കിറങ്ങി. ഇരുട്ടിലൂടെ മുന്നോട്ടു നടന്നു. ഒഴുകുന്ന മിഴികളെ തടഞ്ഞില്ല. മുന്നോട്ടുള്ള നടപ്പ് തുടർന്നു.
അവൻ പിന്നാലെ പോകാൻ ഒരുങ്ങിയ ശാരദയെ നകുലൻ തടഞ്ഞു.
" പ്രതികാരത്തിനുമപ്പുറം അവനുള്ളിൽ അവളോട് അടങ്ങാത്ത പ്രണയമായിരുന്നു. സത്യങ്ങൾ ഉൾകൊള്ളാൻ അവന് സമയം കൊടുക്ക്... അവൻ തനിച്ചിരിക്കാൻ ആഗ്രഹിക്കുന്നു... തനിച്ചു വിട്ടേക്ക്... " നന്ദൻ നടന്നകലുന്നത് നോക്കി നകുലൻ ശാരദയോട് പറഞ്ഞു.
❤️❤️❤️❤️❤️❤️❤️❤️❤️❤️
" ആാാ... " ആർത്തു വിളിച്ചുകൊണ്ടവൾ ഞെട്ടിയുണർന്നു. നന്നായി വിയർത്തിട്ടുണ്ട്.. മുഖത്തെ വിയർപ്പ് തുള്ളികൾ കൈകൊണ്ടു തുടച്ചു നീക്കുമ്പോഴും ആ ഭയാനകമായ കാഴ്ച അവളെ അസ്വസ്ഥത പെടുത്തി.
" ചേച്ചി.. എന്ത് പറ്റി... " ദീപു ചോദിച്ചു.
ധനു മറുപടി പറയും മുന്നേ വാതിലിൽ മുട്ട് കേട്ടു.
" മോളേ വാതിൽ തുറന്നെ... " അമ്മയുടെ വിളി.
ദീപു ചെന്നു വാതിൽ തുറന്നു. അമ്മയ്ക്ക് ഒപ്പം അച്ഛനും ഉണ്ടായിരുന്നു.
" എന്താ ധനു എന്തിനാ കുട്ടി കരഞ്ഞത്... " നളിനി ആവലാതിയോടെ ധനുവിനരികിൽ ഇരുന്നു അവളുടെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് ചോദിച്ചു.
" സ്വപ്നം... ദുസ്വപ്നം കണ്ടതാ... " ധന്യ പറഞ്ഞു.
" സാരമില്ല... പ്രാർത്ഥിച്ചു കിടന്നോ എല്ലാം ശരിയാകും... "
" അമ്മ കൂടി കിടക്കാമൊ..." തനിക്ക് അരികിൽ അമ്മയ്ക്ക് കിടക്കാൻ സ്ഥലം ഒരുക്കികൊണ്ട് ധനു ചോദിച്ചു.
മറുപടി നൽകാതെ ചെറുപുഞ്ചിരിയോടെ നളിനി അവൾക്കരികിൽ കിടന്നു. ദീപുവും അവർക്ക് ഒരു വശത്തായി ഓടി വന്നു സ്ഥാനം പിടിച്ചു.
മൂവരും കിടക്കുന്നത് നോക്കി കൃഷ്ണൻ വാതിൽ ചാരി തൻ്റെ മുറിയിലേക്ക് നടന്നു.
അമ്മയോട് ചേർന്നു കിടക്കുമ്പോഴും കണ്മുന്നിൽ രക്തത്തുള്ളികൾ ഇറ്റുവീഴുന്ന കത്തി പിടിച്ച കൈകൾ ആയിരുന്നു. കാതുകളിൽ ജീവൻ പോകുന്ന വേദനയുടെ അലർച്ചയും... ആ കൈകളും ആ ശബ്ദവും തനിക്ക് പരിചിതമായതാണോ... ധനു ചിന്തിക്കാതിരുന്നില്ല.
കണ്ണ് തുറന്നു ആലോചായയോടെ കിടക്കുന്ന ധനുവിനെ നളിനി തന്റെ മാറോടണച്ചു. അവരുടെ തലോടലിൽ എപ്പോഴോ ധനുവിന്റെ മിഴികൾ നിദ്രയിലാണ്ടു പോയി.
❤️❤️❤️❤️❤️❤️❤️❤️❤️❤️
ദിശയറിയാതെ നന്ദൻ മുന്നോട്ടു നടന്നു. കാലുകൾക്ക് തളർച്ച തോന്നിയില്ല. ഒഴുകുന്ന കണ്ണുകളെ തടഞ്ഞു നിർത്തിയില്ല... അവൻ മുന്നോട്ട് നടന്നു.
ഫോണിൽ വന്ന മെസ്സേജ് നോട്ടിഫിക്കേഷൻ അവൻ കേട്ടു. മനസ്സ് അസ്വസ്ഥമായത് കൊണ്ടവൻ എന്തെന്ന് നോക്കിയില്ല. കുറച്ചു കൂടി മുന്നോട്ടു നടന്നതും ചെറിയ കരിങ്കൽ കെട്ടുകണ്ടു. അതിൽ ചെന്നവൻ മലർന്ന് കിടന്നു.
സ്ട്രീറ്റ് ലൈറ്റ് വെളിച്ചം ഉണ്ട് അവിടെ. കണ്ണുകളടച്ചു കൈകൾ കണ്ണിന് കുറുകെ വെച്ചവൻ കിടന്നു.
" ധനു... " അവന്റെ ചുണ്ടുകളിൽ ആ നാമം മാത്രം.
പകയുടെ മുഖംമൂടി അഴിഞ്ഞു വീണു അവനിൽ അവൾക്കായി ജനിച്ച പ്രണയമെന്ന വികാരം അവൻ തിരിച്ചറിഞ്ഞു... പക്ഷെ ഇനി ഒരിക്കലും നേടിയെടുക്കാൻ കഴിയാത്തതാണ്...
ധനുവിനോടു തനിക്ക് ആത്മാർത്ഥ പ്രണയമായിരുന്നെന്ന തിരിച്ചറിവാണോ അതോ അവൾ തന്റെ സഹോദരിയാണെന്ന സത്യമാണോ അവനുള്ളിലെ നീറ്റലിന് ആഴം കൂട്ടുന്നതെന്ന് നന്ദൻ തിരിച്ചറിയാൻ കഴിയുന്നില്ലായിരുന്നു.
സമയം കടന്നു പോയി... ആ കിടപ്പിൽ എപ്പോഴോ അവന്റെ കണ്ണുകൾ അടഞ്ഞു പോയിരുന്നു.. ശാന്തമായ ഉറക്കത്തി നന്ദന്റെ ചുണ്ടിൽ അതിമനോഹരമായ പുഞ്ചിരിതെളിഞ്ഞു. നവവധു വേഷത്തിൽ അതിസുന്ദരിയായ ധനുവിന്റെ മുഖമായിരുന്നു ആ ചിരിക്ക് പിന്നിൽ.
❤️❤️❤️❤️❤️❤️❤️❤️❤️❤️
" നകുലേട്ടാ... എന്റെ കുട്ടി പോയിട്ട് എത്രനേരായി. ഞാൻ പറഞ്ഞതല്ലേ പിന്നാലെ പോയി നോക്കാമെന്ന്... എന്തെ അവൻ തിരികെ വരാത്തെ... "
" അവൻ ഇവിടെ തന്നെ കാണും ശാരദേ.. ദൂരേക്ക് എവിടേക്കും പോവില്ല. മനസ്സൊന്നു ശാന്തമാകുമ്പോൾ മടങ്ങി വരും... "
" ഒന്ന് പോയി നോക്കി വാ.. എനിക്ക് മനസ്സിന് ഒരു അസ്വസ്ഥ പോലെ. ചെല്ല് നകുലേട്ടാ... " ശാരദ ഇരുളിലേക്ക് നന്ദൻ വരുന്നുണ്ടോ എന്ന് നോക്കുന്നതിനിടയിൽ പറഞ്ഞു.
" ഹ... ഞാൻ പോകാം നീ ഇനി ടെൻഷൻ അടിച്ചു ഒന്നും വരുത്തി വെയ്ക്കേണ്ടാ... " ശാരദയോട് പറഞ്ഞു നകുലൻ തന്റെ മൊബൈലിലെ വെട്ടം തെളിയിച്ചു നന്ദനെ തിരഞ്ഞിറങ്ങി.
അല്പദൂരം നടന്നപ്പോഴേക്കും മടങ്ങി വരുന്ന നന്ദനെ അയ്യാൾ കണ്ടിരുന്നു.
" അമ്മ അവിടെ ആധിയെടുത്തിരിക്കുവാ നിന്നെ കാണാതെ.. " നന്ദൻ അരികിലെത്തിയതും നകുലൻ പറഞ്ഞു.
" ഹ്മ്മ്... അവിടെ നിന്ന് അൽപനേരം മാറി നിൽക്കാൻ മനസ്സ് ആഗ്രഹിച്ചു... അതുകൊണ്ട് വേറുതെ ഇറങ്ങി നടന്നു... കരിങ്കൽ കെട്ടിൽ കിടന്നു ചെറുതായൊന്ന് മയങ്ങിയും പോയി... " നന്ദൻ പറഞ്ഞു.
കൂടുതൽ അവര് തമ്മിൽ ഒന്നും സംസാരിച്ചില്ല... അവർക്കിടയിൽ സംസാരിക്കാൻ വിഷയങ്ങൾ ഇല്ലായിരുന്നു എന്നതാണ് സത്യം.
തിരികെ അമ്മയ്ക്ക് അരികിൽ എത്തിയെങ്കിലും ആരും പരസ്പരം സംസാരിച്ചില്ല... ഓരോ മൂലകളിൽ ഒതുങ്ങിയിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️
നേരം പുലർന്നു... ആ രാത്രി പിന്നീട് ആരും ആ വീട്ടിൽ ഉറങ്ങിയില്ല... രാവിലെ തന്നെ തിരികെ നാട്ടിലേക്ക് മടങ്ങണമെന്ന് മാത്രം നന്ദൻ അമ്മയോട് പറഞ്ഞു. ശാരദ എതിരൊന്നും പറഞ്ഞില്ല.
" പവിത്രനെ കാണാൻ വരുന്നുണ്ടോ..." തിരികെ മടങ്ങാൻ നിൽക്കുന്ന നന്ദനോടും ശാരദയോടും നകുലൻ ചോദിച്ചു.
" വേണ്ടാ... ഇനി പവിത്രൻ എന്നൊരു വ്യക്തി ഓർമകളിൽ പോലും ഇല്ല... " നന്ദനായിരുന്നു മറുപടി നൽകിയത്.
നകുലൻ ശാരദയെ നോക്കി. നന്ദൻ പറഞ്ഞതിന് അപ്പുറം തനിക്കും യാതൊന്നും പറയാനില്ലെന്നായിരുന്നു അവരുടെ മുഖഭാവവും.
" പവിത്രൻ അറിയും മുന്നേ ആ കുഞ്ഞിന്റെ വിവാഹം നടക്കട്ടെ ഈശ്വരാ... " അയ്യാൾ സ്വയം പ്രാർത്ഥിച്ചു.
" ഇനി പവിത്രൻ അറിഞ്ഞെങ്കിൽ പോലും ആ വിവാഹത്തിന് ഒരു തടസ്സവും ഉണ്ടാകില്ല..." നന്ദൻ പറഞ്ഞു.
ശാരദയുടെ കണ്ണുകൾ നിറഞ്ഞു. ധനുവിനെ അവന്റെ മനസ്സിൽ പ്രതിഷ്ഠിച്ചത് താനാണ്... ഇന്നവനിലെ ദുഃഖത്തിന് കാരണം താനാണല്ലോ എന്ന ചിന്തയിൽ ആ അമ്മ മനം തേങ്ങി.
അമ്മയെയും അവരുടെ ദുഖത്തിന് കാരണം മനസ്സിലാക്കിയത് പോലെ നന്ദൻ ശാരദയെ ചേർത്ത് നിർത്തി. നകുലനോട് യാത്ര പറഞ്ഞു അവുടുന്നു ഇറങ്ങി.
നകുലൻ ഓട്ടോയിൽ അവിടെ വരെ ആക്കി തരാമെന്ന് പറഞ്ഞിട്ടും ഇരുവരും ആ ക്ഷണം നിരസിച്ചു. അവര് പോകുന്നത് നോക്കി നിന്നശേഷം അയാളും വണ്ടിയെടുത്തു തന്റെ വീട്ടിലേക്ക് മടങ്ങി.
❤️❤️❤️❤️❤️❤️❤️❤️❤️
" വയ്യായിക ഉണ്ടെങ്കിൽ ഇന്ന് പോകണ്ട മോളേ... " നളിനി ധനുവിനോട് പറഞ്ഞു.
അമ്മ പറഞ്ഞത് കേൾക്കേ ധനുവിന്റെ മനസ്സിൽ ആ കത്തിയുടെ ചിത്രം തെളിഞ്ഞു. അവൾക്കുള്ളിൽ വല്ലാത്ത ഭയം നിറഞ്ഞു.
" അമ്മ പറഞ്ഞത് ശരിയാണ്... ഇന്നിനി പോകേണ്ട മോളെ... " കൃഷ്ണനും കൂടെ അത് ശരിവെച്ചു.
" ഇല്ല അച്ഛാ... ഇനി കല്യാണം ആയിട്ട് ലീവ് എടുക്കേണ്ടതല്ലേ... എന്നും ഇങ്ങനെ ലീവ് ആയാൽ മാനേജ്മെന്റ് നു ഒരു മുഷിച്ചിൽ ആകും... അതുമല്ല ഇപ്പൊ വയ്യായിക ഒന്നും ഇല്ല.."
" എന്നാൽ അച്ഛൻ ആക്കി തരാം മോളെ..."
" എന്തിനാ അച്ഛാ പേടിക്കുന്നത്.. എനിക്ക് ഒന്നും വരില്ല.. നന്ദേട്ടനെ പേടിച്ചു എത്രനാൾ ഇങ്ങനെ ജീവിക്കും... ഞാൻ തനിയെ പൊയ്ക്കോളാം... "
പിന്നീട് ആരും അവളെ നിർബന്ധിച്ചില്ല.. നന്ദന്റെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നോർത്ത് ഏവരിലും ഒരു ഭയം ജനിച്ചിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജംഗ്ഷനിൽ ബസിനായി കാത്തു നിന്നതും തൊട്ട് മുന്നിൽ നിർത്തിയ ബൈക്ക് കണ്ടു ധനുവൊന്നു ഞെട്ടി.
" കയറടോ ഞാൻ ആക്കിതരാം... " തലയിൽ വെച്ചിട്ടുള്ള ഹെൽമെറ്റ് അഴിച്ചു ചിരിയോടെ അജു പറഞ്ഞു.
" അത്... ഞാ... ന് ബ... സിനു.... "
" താനി വിക്കികൊണ്ട് നിക്കാതെ ഇങ്ങു കയറി ഇരിക്ക് പെണ്ണെ... "
" അത്... "
" അതും ഇതും മൊന്നുമില്ല കയറിക്കെ... "
ഇനി അവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതും അല്പം മടിയോടെ അവന്റെ ബൈക്കിന് പിന്നിൽ കയറിയിരുന്നു.
" എന്തായിരുന്നു ഇത്ര വലിയ പേടിപെടുത്തുന്ന സ്വപ്നം... " വണ്ടി ഓടിക്കുന്നതിനിടയിൽ കണ്ണാടിയിൽ കൂടെ ധനുവിനെ നോക്കി അജു ചോദിച്ചു."
" അത്... അജുവേട്ടൻ എങ്ങനെ അറിഞ്ഞു... " അവൻ അറിഞ്ഞെന്നുള്ള ചമ്മലിൽ മുഖം താഴ്ത്തി അവൾ ചോദിച്ചു.
" കൊള്ളാം.... അജുവേട്ടൻ വിളി ഇഷ്ട്ടായി..." തല അല്പം ചെരിച്ചു അവളെ നോക്കികൊണ്ട് അജു പറഞ്ഞു.
" ഞാൻ... അങ്ങനെ... "
" എന്റെ പൊന്ന് കൊച്ചേ താനിങ്ങനെ വിക്കി വലിച്ചു പറഞ്ഞു കുളമാക്കാൻ നിൽക്കണ്ടാ ആ വിളി എനിക്ക് ഇഷ്ടായി ഇനി അങ്ങനെ തന്നെ വിളിച്ചാൽ മതി. കേട്ടല്ലോ... "
" ഹ്മ്മ്... "
" ഇന്ന് തന്റെ അനിയനെ കണ്ടിരുന്നു... തന്നെക്കുറിച്ചു തിരക്കിയപ്പോൾ അവനാണ് പറഞ്ഞത് എന്തോ സ്വപ്നം കണ്ടു നിലവിളി ആയിരുന്നെന്ന്... അതിന് മാത്രം എന്തായിരുന്നു ആ സ്വപ്നത്തിൽ...എന്നെ വല്ലതും ആയിരുന്നോ... " കുസൃതി ചിരിയോടെ അജു ചോദിച്ചു.
" ഹേയ് അല്ല... സ്വപ്നം എന്തെന്ന് ശരിക്ക് ഓർമകിട്ടുന്നില്ല... ആരുടെയോ നിലവിളിയും രക്തത്തുള്ളികൾ ഇറ്റുവീഴുന്ന കത്തിപിടിച്ച ഒരു കയ്യുമാണ് ആകെ ഓർമ്മ... " അതു പറയുമ്പോൾ അവളുടെ സ്വരം വിറച്ചിരുന്നു.
അവന്റെ തോളിലുള്ള അവളുടെ പിടി മുറുകിയതിൽ നിന്നും എത്രമാത്രം അവൾ ഭയപ്പെട്ടെന്നു അവൻ മനസ്സിലായിരുന്നു.
" എന്തിനാടോ ഇങ്ങനെ ഭയക്കുന്നത് അത് വെറുമൊരു സ്വപ്നമല്ലേ... "
" അങ്ങനെ അല്ല... ആ കൈകൾ അത് എനിക്ക് പരിചിതമായി തോന്നി... ആരായിരിക്കും... "
" ഞാൻ പറഞ്ഞല്ലോ... അത് നിസ്സാരം ഒരു സ്വപ്നമാണ്. നിന്റെ മസ്സിന്റെ ആധി കൊണ്ട് ഇങ്ങനെ ഒക്കെ ചിന്തിച്ചു കൂട്ടുന്നത്. ഭയപ്പെടേണ്ട ആവിശ്യം ഒന്നുമില്ല... ഞാനില്ലേ കൂടെ.." അവളുടെ കൈകൾക്കു മുകളിൽ തന്റെ കൈചേർത്തുകൊണ്ട് അജു പറഞ്ഞു.
അത്രനേരം തന്നെ മൂടിയിരുന്ന ഭയം അവളിൽ നിന്നകലുന്നത് ധനു തിരിച്ചറിഞ്ഞു. അവളുടെ ചുണ്ടിൽ ചിരി വിടർന്നു.
ബൈക്ക് നിർത്തിയപ്പോഴാണ് ഹോസ്പിറ്റലിൽ എത്തിയത് അവൾ അരിഞ്ഞത്.ചുറ്റും അവൾ ശ്രദ്ധിച്ചിരുന്നെ ഇല്ല... അവനോടൊപ്പമുള്ള യാത്ര അവൾ ആസ്വദിച്ചിരുന്നു.
" വൈകിട്ട് തിരികെ കൂട്ടാൻ വരണോ... " ബൈക്കിൽ നിന്നിറങ്ങി യാത്ര പറയുന്ന ധനുവിനോട് അജു ചോദിച്ചു.
" വേണ്ട ബസിന് മടങ്ങികൊള്ളാം.. "
" പറ്റുന്നേൽ ഞാൻ തന്നെ വരാം... ഇനി ഒന്നും ഓർത്തു ആധികൂട്ടണ്ട, എല്ലാം ശരിയാകും... "
അവൾ അവനോടു യാത്ര പറഞ്ഞു ഹോസ്പിറ്റലിലേക്ക് കയറി. ധനു പോകുന്നത് ഒരു ചിരിയോടെ അജു നോക്കിനിന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️
നാട്ടിലേക്കുള്ള ബസിലായിരുന്നു നന്ദനും അമ്മയും. അമ്മയെ മുന്നിൽ സ്ത്രീകൾ ഇരിക്കുന്ന സീറ്റിൽ ഇരുത്തിയിട്ട് അല്പം പുറകിലായുള്ള സീറ്റിൽ അവനും ഇരുന്നു.
സമയം നോക്കാനായി ഫോണെടുത്ത് നോക്കിയപ്പോഴാണ് കൂട്ടുകാരൻ അയച്ച മെസ്സേജ് അവൻ കാണുന്നത്. കോയമ്പത്തൂർ നിന്ന് തിരിക്കുമ്പോൾ തന്നെ ധനുവിനെ വിവാഹം ചെയ്യാൻ പോകുന്നവന്റെ വിവരങ്ങൾ ശേഖരിച്ചു തനിക്കയച്ചു തരാൻ പറഞ്ഞത് അവൻ്റെ ഓർമയിലേക്ക് വന്നു. നന്ദൻ ഫോണെടുത്ത് നോക്കി.
അവൻ അയച്ച ഫോട്ടോ ഡൌൺലോഡ് ചെയ്തു... അത് ഡൗൺലോഡ് ആകുന്ന സമയം താഴെ അയച്ച അവൻ്റെ ഡീറ്റെയിൽസിൽ കണ്ണ് പതിഞ്ഞു.
" " അർജുൻ ഭാസകരൻ !!!
കിഴക്കേൽ ( h)
മെക്കാനിക് ""
പിന്നാലെ ഡൗൺലോഡ് ആയി വന്ന ഫോട്ടോ കണ്ടതും ആദ്യം ഒരു ഞെട്ടലായിരുന്നു. എന്നാൽ അത് ഒരു പുഞ്ചിരിയിലേക്ക് വഴിമാറാൻ അധികം സമയം വേണ്ടി വന്നില്ല.
അളിയൻ ആൾ കൊള്ളാം നന്ദൻ മനസ്സിൽ ഓർത്തിരിക്കാം...
തുടരും...
അപ്പൊ ഇനി വേറും രണ്ടു ഭാഗം കൂടെ ഉണ്ടാകും... ❤️❤️❤️