Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ - 17

❤️ ഈ ഇടനെഞ്ചിൽ ❤️

✍️ Jazyaan 🔥 അഗ്നി 🔥

ഭാഗം : 17

            💔💔💔💔💔💔💔💔

Disclaimer: കഥയുടെ മുന്നോട്ടുള്ള പോക്കിന് അത്രമേൽ ആവശ്യമായത് കൊണ്ടാണ് ഇങ്ങനെ ഒരു രംഗം എഴുതുന്നത്. സ്ത്രീകൾക്ക് മേലുള്ള അതിക്രമങ്ങൾ കുറ്റകരമാണ്. പക്ഷെ ഇത് ഇവിടെ എഴുതാതെ നിവർത്തിയില്ലായിരുന്നു.

           💔💔💔💔💔💔💔💔💔💔

  "  കഴിക്കാൻ വല്ലതും വാങ്ങി വരാം ഞാൻ. " നകുലൻ പറഞ്ഞു.

  " അല്പം കൂടെ കഴിഞ്ഞാൽ നന്ദൻ വരും, അവനോടു വാങ്ങി വരാൻ പറഞ്ഞിട്ടുണ്ട്. "

  " ഹ്മ്മ്... എന്നോട് ഒന്നും ചോദിക്കാൻ ഇല്ല.. "

  " നന്ദൻ കൂടെ വരട്ടെ നകുലേട്ടാ... "

         പിന്നീട് ചോദിക്കാനും പറയാനും ഒന്നുമില്ലാതെ ഇരുവരും മൗനരായി. നന്ദൻ വരുന്നതും കാത്തിരുന്നു.

          ❤️❤️❤️❤️❤️❤️❤️❤️❤️❤️

    " ഇവിടെ മതി ചേട്ടാ, എത്രായി... "

    " ഇവിടെ പുതിയതാണോ കുഞ്ഞേ... " പേഴ്സിൽ നിന്ന് പൈസ തനിക്ക് നേരെ നീട്ടുന്ന ചെറുപ്പക്കാരനോട് ഓട്ടോക്കാരൻ ചോദിച്ചു.

   " ഹ..  അമ്മവീട് ഇവിടെയാണ്. എന്നാൽ ശരി ചേട്ടാ.   " അയ്യാളുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ താല്പര്യ പെടാതെ നന്ദൻ മുന്നോട്ടു നടന്നു.

    മനസ്സിൽ ധനുവിനെ നഷ്ട്ടപെടുമെന്നുള്ള ചിന്തയും അമ്മയുടെ ദേഷ്യവും എല്ലാംകൊണ്ടും നന്ദൻ ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു. എത്രയും വേഗം അമ്മയ്ക്ക് അരികിലെത്താൻ അവൻ ആഗ്രഹിച്ചു. ഒരുപാട് നാളുകൾക്ക് മുന്നേ അമ്മയോടൊപ്പം ഇവിടെ വന്നിട്ടുണ്ട്.. പ്രദേശം അന്നത്തേതിലും ഒരുപാട് മാറിയിരുന്നെങ്കിലും വീട്ടിലേക്കുള്ള വഴി അവൻ തെറ്റിയതേയില്ല.

    ഉമ്മറത്തിരുന്ന നകുലൻ നന്ദൻ വരുന്നത് കണ്ടു. അയ്യാൾ അകത്തേക്ക് കേൾക്കാനായി വിളിച്ചു പറഞ്ഞു.

  " ശാരദേ... നന്ദൻ വരുന്നുണ്ട്. "

     അയ്യാളുടെ സ്വരം കേട്ടതും ശാരദ ഉമ്മറത്തേക്കിറങ്ങി വന്നു.

       ഉമ്മറത്തു നിൽക്കുന്ന അമ്മയെയും അപരിചതനെയും നടന്നു വരും വഴി നന്ദനും ശ്രദ്ധിച്ചു. അവൻ തന്റെ നടത്തത്തിന്റെ വേഗത കൂട്ടി.

    " അമ്മ എന്തിനാ ഇവിടേക്ക് വന്നത്. " അവർക്ക് അരികിലേക്ക് എത്തും മുന്നേ നന്ദന്റെ ചോദ്യം ഉയർന്നു.

    " ആദ്യം നീ അകത്തേക്കിരിക്ക് നന്ദാ... എന്നിട്ട് പോയ കാര്യങ്ങൾ ഒക്കെ പൂർത്തികരിച്ചോ.. " പതിവ് പോലെ അവന്റെ ദൂരയാത്രകൾക്ക് ശേഷമുള്ള കുശലാന്വേഷണം പോലെ ശാരദ ചോദിച്ചു.

    " എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാത്തതൊരാവസ്ഥയിലാണ് ഇപ്പൊ... ധനു അവളുടെ വിവാഹം, നിശ്ചയം വരെ കഴിഞ്ഞിരിക്കുന്നു. അതേ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അമ്മയുടെ ദേഷ്യം.  എന്നെ ഇവിടേക്ക് പിടിച്ചപിടിയാലെ വരുത്തിച്ച വാശി... ഭ്രാന്താകുന്നുണ്ട്. ഇനി അകത്തേക്ക് കയറുന്നില്ല. അമ്മ വരൂ നമുക്ക് തിരികെ പോകാം. അവിടെ ചെന്നു എന്റെ പെണ്ണിനെ എനിക്ക് കൂടെ കൂട്ടണം ആരുടെ സമ്മതവും എനിക്ക് ആവിശ്യമില്ല." നന്ദൻ കുപിതനായി.

    ""എന്റെ പെണ്ണ് "" ശാരദയുടെ കാതുകളിൽ അവന്റെ ശബ്ദം പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു. അടുത്ത നിമിഷം " " രണ്ടും നിന്റെ ചോരയല്ലേടാ "" എന്ന് പറയുന്ന ശബ്ദവും. വീണ്ടും ഇത്രയും നേരം താൻ കരുതി സൂക്ഷിച്ച ധൈര്യം ശാരദയിൽ നിന്ന്  നഷ്ട്ടപെടുന്നതായവർക്ക് തോന്നി.

   " നന്ദൻ ആദ്യം അകത്തേക്ക് വരൂ, അല്പം സംസാരിക്കാൻ ഉണ്ട്. " നകുലൻ പറഞ്ഞു.

    നന്ദൻ നകുലനെ നോക്കി. അവൻ്റെ നോട്ടത്തിൽ അയ്യാൾ ആരെന്ന ഭാവമായിരുന്നു.

  " അച്ഛന്റെ സുഹൃത്താണ്...  "  നകുലൻ അവനെ നോക്കി പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.

   അല്പം ഒന്നു ആലോചിച്ചു നിന്നശേഷം നന്ദനും പിന്നാലെ കയറി.

   " അമ്മ ഒന്നും കഴിച്ചില്ല, നീ ഭക്ഷണം കൊണ്ടുവന്നില്ലേ... " നന്ദനോടായി നകുലൻ ചോദിച്ചു.

    ഉവ്വെന്ന് രീതിയിൽ തല ചലിപ്പിച്ചുകൊണ്ട് അവൻ ബാഗിൽ നിന്ന് അവർക്കായി വാങ്ങിയ ഭക്ഷണപ്പൊതി നീട്ടി.

   " ശാരദ വന്നു ഭക്ഷണം കഴിക്കു... "

   " എനിക്ക് എനിക്കിപ്പോ ഒന്നും വേണ്ട നകുലേട്ടാ..  " അവർ ഭക്ഷണം നിരസിച്ചു.

    " മൂന്നു പൊതിയുണ്ട്.. നന്ദനും കഴിച്ചിട്ടില്ല വാശി പിടിക്കാതെ വന്നു കഴിക്ക്. "

   അതും മൂന്നു പൊതികളും തുറന്നു നിലത്തു ഇരിക്കാനായി വിരിച്ച പേപ്പറുകളുടെ മുകളിൽ വെച്ചു.

   "  കഴിച്ചിട്ട് സംസാരിക്കാം വന്നിരിക്ക് നന്ദാ... അമ്മയെ കൂടെ വിളിക്കു. "

    നന്ദൻ പതിയെ ശാരദയുടെ കൈകളിൽ പിടിച്ചു തനിക്ക് അരികിൽ ഇരുത്തി ഭക്ഷണം അവരുടെ മുന്നിലേക്ക് നീക്കി വെച്ചു.

   " കഴിക്കമ്മാ... "

       ശാരദ കണ്ണുകൾ ഉയർത്തി അവരെ നോക്കി. താൻ കഴിച്ചു തുടങ്ങാതെ അവരിരുവരും ഒരു പറ്റു പോലും വായിൽ വെക്കില്ലെന്ന് മനസ്സിലായതും ഭക്ഷണം കഴിക്കാൻ തുടങ്ങി.

       കഴിക്കുന്നതിനിടയിൽ ആരും പരസ്പരം സംസാരിച്ചതേയില്ല. ഓരോരുത്തരും അവരുടെ ചിന്തകളിൽ കുടുങ്ങിയിരിക്കുകയായിരുന്നു...

          ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    "  നന്ദാ നിനക്ക് ധനുവിനെ അത്രയ്ക്ക് ഇഷ്ടമാണോ... " നകുലൻ അവനോടു ചോദിച്ചു.

   " ഹ്മ്മ്... " മറുപടിയായി വാക്കുകൾ ഒന്നും വന്നില്ല വെറുതെയൊന്നു മൂളി.

   " ആ ഇഷ്ട്ടം പ്രതികാരം ചെയ്യാൻ വേണ്ടി, ജയൻ എന്ന മനുഷ്യനോട് നിന്റെ അമ്മ കുത്തിനിറച്ച പകയിൽ നിന്നും ഉരുത്തിരിഞ്ഞ പ്രണയമല്ലേ... "

       നകുലന്റെ ആ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നന്ദനിൽ ഇല്ലായിരുന്നു. അവളോട്‌ പകയായിരുന്നു... അവൾക്ക് വേദനിച്ചാൽ പിടയുന്ന ഹൃദ്യങ്ങളോടുള്ള പകയായിരുന്നു. പക്ഷെ അവളെ നഷ്ടപ്പെടും എന്ന് തോന്നിയ നിമിഷം അവനിൽ അവളോടുള്ള ദേഷ്യത്തെക്കാൾ ഉള്ളിൽ സ്വയം താൻ എത്രമാത്രം അവളെ സ്നേഹിച്ചിരുന്നു എന്ന തിരിച്ചറിവ്‌ ആയിരുന്നു.

   " നിനക്ക്‌ നിന്റെ അച്ഛന്റെ സ്വഭാവമാണ് നന്ദാ..  ആഗ്രഹിച്ചത് എന്തും നേടിയെടുക്കണമെന്ന വാശി അങ്ങനെ ഉള്ള നിന്നിൽ നിന്നും ആത്മാർത്ഥമായ പ്രണയം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. "  നകുലൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു.

     " എന്താ കൂട്ടുകാരനെ കുറ്റപ്പെടുത്തുന്നോ "
പുച്ഛത്തോടെ നന്ദൻ ചോദിച്ചു.

  " നീയും ധന്യയും തമ്മിലൊരു വിവാഹം നടക്കരുത് മോനെ.. പാപമാണ്... "

  " പാപമോ... അപ്പൊ എന്റെ അപ്പച്ചിയോട് പാപം ചെയ്തവരോ... "

"നിന്റെ അപ്പച്ചിയോട് പാപം ചെയ്തവർ ക്രൂശിക്കപ്പെടുക തന്നെ വേണം..  പാപം ചെയ്തവർ... " ശാരദയുടെ ഉറച്ച ശബ്ദം അവിടെ മുഴങ്ങി.

  " അടുത്ത ദിവസം തന്നെ എന്റെയും ധനുവിന്റെയും വിവാഹം, അത് സംഭവിച്ചാൽ പിന്നെ എല്ലാം നമ്മൾ ആഗ്രഹിക്കുന്നത് പോലെ ആയിരിക്കും."

  " അങ്ങനെ ഒരു വിവാഹം ഇനി നടക്കില്ല നന്ദാ...  സ്വന്തം പെങ്ങളെ വിവാഹം കഴിക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല. അത്രയും വലിയൊരു പാപം ഇല്ല... അത് നടക്കില്ല... " ഉറച്ച ശബ്ദത്തിൽ തുടങ്ങിയ വാക്കുകൾ അവസാനിച്ചത് ഒരു പൊട്ടിക്കരച്ചിലൂടെയാണ്.

   " അമ്മ... അമ്മ എന്ത് വിഡ്ഢിത്തം ആണ് പറയാൻ പോകുന്നത്. എന്താ ഞാൻ  ആ ജയന്റെ ചോരയാണെന്ന് പറയാനാണോ പോകുന്നെ. " ഒരു പുച്ഛത്തോടെ നന്ദൻ ചോദിച്ചു.

   " അല്ല... നിങ്ങൾ രണ്ടും പവിത്രന്റെ ചോരയാണെന്ന്. " നകുലനായിരുന്നു മറുപടി നൽകിയത്.

   നന്ദൻ സ്തംഭിച്ചു നിന്നു, അവൻ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ പോയി.

  " കള്ളം... പച്ചക്കള്ളം..  " നന്ദന്റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു.

   " സത്യം... നിന്നെയും ധനുമോളെയും ജനിപ്പിച്ചയാളുടെ നാവിൽ നിന്നും ഞാനിന്ന് തിരിച്ചറിഞ്ഞ സത്യം... "

   " എങ്ങനെ... ഇത് എങ്ങനെ സത്യമാകും... "

  നന്ദന്റെ ആ ചോദ്യത്തിന് മറുപടി പറയാതെ ശാരദ നകുലനെ നോക്കി. അമ്മയ്ക്ക് പിന്നാലെ നന്ദന്റെയും കണ്ണുകൾ അയാളിൽ നിലയുറച്ചു.

   " ചോരത്തിളപ്പിൽ അവൻ ചെയ്ത പാപത്തിൽ ഞാനും കൂട്ട് പ്രതിയാണ്."

     ശാരദയും നന്ദനും നകുലൻ പറയുന്നത് എന്തെന്നറിയാനായി കാത്തിരുന്നു.

     "  പ്രായത്തിന്റെ ചാപല്യം... അങ്ങനെ പറഞ്ഞു ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നറിയാം. എങ്കിലും മദ്യം ഉറ്റചങ്ങാതിയായി കൂടിയ സമയങ്ങളിലാണ് പെണ്ണുങ്ങളും ജീവിതത്തിന്റെ ഭാഗമാവുന്നത്. ഒരിക്കൽ അറിഞ്ഞാൽ കൂടുതൽ അതിലേക്ക് അടിമപെടുത്തുന്ന ലഹരി. നാട്ടിലെ പെണ്ണുങ്ങളെയൊക്കെയും പ്രാപിക്കാൻ മോഹം തോന്നിയിരുന്ന കാലം. പണം കൊടുത്തു ശരീര സുഖം ആവോളം അറിഞ്ഞിട്ടുണ്ട്. 

   ഒരു രാത്രി മദ്യലഹരിയിൽ സ്ത്രീ സൗന്ദര്യത്തെ വർണ്ണിച്ച പവിത്രൻ പറഞ്ഞത് അത്രയും കവിതയെ കുറിച്ചായിരുന്നു. അന്ന് ശാരദയും പവിത്രനും പ്രണയത്തിൽ ആയിരുന്ന സമയം കൂടെ ആയിരുന്നു. അന്ന് മദ്യലഹരിയിൽ പറഞ്ഞതാണെന്ന് കരുതി ഞാനും അത്ര വലിയ കാര്യമായി കണ്ടതേയില്ല. "

  " അതിനു എന്നോടുള്ളതും ആത്മാർത്ഥ പ്രണയം ആയിരുന്നിരിക്കില്ലല്ലോ... " ശാരദ ആരോടെന്നില്ലാതെ പറഞ്ഞു.

     മറുപടി പറയാതെ നകുലൻ ബാക്കി പറയാൻ ആരംഭിച്ചു.

   " പിന്നീട് പലപ്പോഴും പവിത്രൻ എന്നോട് ഇതേ കാര്യം സൂചിപ്പിക്കുകയുണ്ടായി. അന്നൊന്നും അവനെ തിരുത്താൻ എനിക്ക് കഴിയുമായിരുന്നില്ല, തിരുത്താൻ ശ്രമിച്ചിട്ടില്ലെന്ന് പറയുന്നതാണ് സത്യം. ആഗ്രഹം മനസ്സിൽ ഇട്ട് വളർത്തി വളർത്തി അത് സാക്ഷാത്കരിക്കാനുള്ള പദ്ധതികളും അവൻ തന്നെ മെനഞ്ഞെടുത്ത്. അന്ന് ആ രാത്രിയായിരുന്നു അവനിലെ ഏറ്റവും വലിയ മൃഗത്തെ ഞാൻ തിരിച്ചറിഞ്ഞത്."

    നകുലന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക് ഓടിമറഞ്ഞു.

           ❤️❤️❤️❤️❤️❤️❤️❤️❤️

ഒരുപാട് ജീവിതങ്ങൾ മാറിമറിഞ്ഞ ആ ദിനം !!!

    ചരക്ക് കയറ്റുന്നതും നോക്കിനിൽക്കുകയായിരുന്നു പവിത്രനും നകുലനും. 

  " പവിത്രേട്ട നിങ്ങളുടെ അച്ഛമ്മ പുറത്തു കാത്ത് നിൽപ്പുണ്ട്..  " അവിടെ ലോഡ് കയറ്റുന്ന ഒരു പയ്യൻ വന്നു പവിത്രനോട് പറഞ്ഞു.

    " ഡാ നീ ഇത് നോക്ക് ഞാൻ അവര് എന്തിനാ വന്നതെന്ന് നോക്കട്ടെ... " അതും പറഞ്ഞു പവിത്രൻ നടന്നു.

   അല്പം കഴിഞ്ഞു നകുലനരികിലേക്ക് തന്നെ പവിത്രൻ മടങ്ങി വന്നു. 

   " എന്താണ് ഇത്ര ആലോചന.. " തനിക്കരികിൽ നിൽക്കുന്ന പവിത്രനോട് നകുലൻ ചോദിച്ചു.

  " ഡാ ജിതേഷേ  ഇവിടെ വന്നേ... "  പവിത്രൻ അതുവഴി പോകുന്ന ഒരുവനെ നോക്കി വിളിച്ചു.

   " എന്താ പവിത്രാ... "

  " ഇന്നത്തെ ഈ ലോഡ് നീ പൊയ്ക്കോ എനിക്ക് വേറെ കുറച്ചു പരിപാടി ഉണ്ട്..  "

  " അതിനെന്താ ഞാൻ പൊയ്‌ക്കോളാം... " അതും പറഞ്ഞു അയ്യാൾ മുന്നോട്ടു തന്നെ നടന്നു.

   "  എന്താടാ ഇന്ന് പെട്ടന്ന് ഒരു പരിപാടി... കുമാരിയമ്മ എന്തിനാ വന്നേ... "

  " അവരുടെ ബന്ധത്തിൽ ആരുടെയോ മരണം അതിനു പോകാന്നു പറയാൻ... "

   " നീ പോകുന്നുണ്ടോ..  "

   " ഇല്ല... സന്ധ്യയ്ക്ക് അവരെ തിരികെ കൂട്ടാൻ പോകണം... "

   " കവിതയും പോകുന്നുണ്ടാകുമല്ലേ.. "

   " ഇല്ലന്നെ... " അതും പറഞ്ഞു പവിത്രൻ ഗൂഢമായൊന്ന് ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

    കൂട്ടുകാരന്റെ ചിരിയിൽ എന്തോ പന്തികേട് തോന്നി നകുലനും പവിത്രൻ പിന്നാലെ ചെന്നു.

    " എന്താടാ... എങ്ങോട്ടാ ഇത്ര ദൃതിയിൽ... "

    " കുറച്ചു പരിപാടികൾ ഉണ്ട്. ചില ലക്ഷ്യങ്ങൾ ഒക്കെ ഒന്ന് നേടിയെടുക്കണം... "

 
  " പവിത്രാ നീ... "

  " അപ്പൊ ശരി ഞാൻ പോയേക്കുവാ... " പവിത്രൻ അതും പറഞ്ഞു പോയി.

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

   ശാരദ സത്യങ്ങൾ അറിഞ്ഞ നിമിഷം മുതൽ പ്രതീക്ഷിച്ചിരുന്നത് ഇങ്ങനെ ഒരു വെളിപ്പെടുത്തൽ തന്നെയായിരുന്നുവെങ്കിലും കേൾക്കുന്ന കാര്യങ്ങൾ ഓരോന്നും മനസ്സിനെ കൂടുതൽ തളർത്തുന്നതായി തോന്നി.

   " അവൻ പറഞ്ഞ ലക്ഷ്യം കവിതാണെന്നെനിക്ക് ബോധ്യമായി. പിന്തിരിപ്പിക്കാൻ മനസ്സ് പറയുന്നുണ്ടായിരുന്നു. പിന്നെ അവന്റെ  പെങ്ങൾ അല്ലെ അവനില്ലാത്ത കുറ്റബോധം എനിക്കെന്തിനെന്നെ ചിന്തിച്ചുള്ളൂ... അവൻ ആഗ്രഹിച്ചത് അവൻ നേടുമെന്ന് എനിക്ക് ഉറപ്പായിരുന്നു... "

   " പക്ഷെ ജയേട്ടൻ അന്ന് അവിടെ ഉണ്ടായിരുന്നില്ലേ... "

   " ഹ്മ്മ്... അത് ഒന്ന് കൊണ്ട് ആ പാവത്തിന്റെ ജീവിതവും ഇങ്ങനെയായി... " നകുലൻ പറഞ്ഞു.

   അത് കേൾക്കെ ശാരദയുടെ തലതാഴ്ന്നു. ആ മനുഷ്യന്റെ ജീവിതം ഇങ്ങനെ ഒക്കെ ആക്കി തീർത്തത് താൻ കൂടിയാണെന്നുള്ള കുറ്റബോധം അവർക്കുള്ളിൽ കുമിഞ്ഞുകൂടി.

   നന്ദൻ  നകുലൻ പറയുന്നത് ഓരോന്നും കേൾക്കേ അവന്റെ പേശികൾ വലിഞ്ഞു മുറുകി... ഒരാൾക്ക് ഇത്രയും തരംതാഴാൻ കഴുയുമോ എന്ന് സ്വയം ചോദിച്ചുകൊണ്ടിരുന്നു. കണ്ണുകളും നിറയുന്നുണ്ടായിരുന്നു.

  നകുലൻ വീണ്ടും ബാക്കി പറഞ്ഞു തുടങ്ങി.

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

      " പവിത്രാ  എന്താ നിന്റെ പദ്ധതി...  മറ്റാരെങ്കിലും അറിഞ്ഞാൽ... "

  " ആരും അറിയില്ല... അവൾ പോലും... "

  " എങ്ങനെ... "

   " അവൾ കുടിക്കാൻ വെച്ച ചായയിൽ അവളെ മായ്ക്കാൻ ഉള്ളതൊക്കെയും ചേർത്തിട്ടുണ്ട്... എന്റെ ആവിശ്യം കഴിയും വരെ അവളിനി ഉണരില്ല... "

   " എന്നാലും ഒന്നുകൂടി ആലോചിച്ചിട്ട് പോരെ... "

    " ഒരാലോചനയുമില്ല ഇനി പ്രവർത്തി. അതിനു മുന്നേ ചെറിയ ഒരു പണി കൂടെ ഉണ്ട് ആ ശാരദ അവളെ വീട്ടിൽ നിന്നും മാറ്റണം... അവൾ ഇവിടെ നിന്നാൽ തീർച്ചയായും വീട്ടിൽ കവിതയ്ക്ക് ഒപ്പം കാണും. അങ്ങനെ ആയാൽ ഞാൻ വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കില്ല... "

   " നിന്നേ പറഞ്ഞു തിരുത്തണമെന്ന് ഇനി എനിക്ക് തോന്നുന്നില്ല... "

        പക്ഷെ അവന്റെ പദ്ധതികൾ എല്ലാം തകർത്തുകൊണ്ടായിരുന്നു ജയനെ അവിടെ കണ്ടത്...

     കവിതയുടെ മടിയിൽ കിടന്നു മയങ്ങുന്ന ജയനെയാണ് പവിത്രൻ അവിടെ കണ്ടത്. തന്റെ പ്രതീക്ഷകൾ തകർന്ന നിരാശയിൽ കവിതയെ പവിത്രൻ തല്ലി. അവർക്കിടയിൽ വാക്ക് തർക്കങ്ങൾ ഉണ്ടായി. അവിടെ അത്രയൊക്കെ ബഹളം നടന്നിട്ടും ജയൻ ഉണരാത്തത് കണ്ടു പവിത്രൻ മനസ്സിലായി താൻ മരുന്ന് കലർത്തിയ ചായ അവൻ കുടിച്ചിട്ടുണ്ടെന്ന്. അത്രയും നേരം തോന്നിയ നിരാശ പവിത്രനിൽ നിന്നകന്നു. 

   അവനുള്ളിലെ കവിതയോടുള്ള ഭ്രമം അവനെ ഭ്രാന്തനാക്കി.. മൃഗീയമായി അവളെ അവൻ കീഴ്‌പ്പെടുത്തി. 

    ആ ദിവസം അവളും മരിച്ചു..  പിന്നീട് ഒരു ജീവച്ഛവം പോലെ, ജയനിൽ നിന്നകന്നു. പവിത്രന്റെ ചോര അവളിൽ വേരൂന്നിയ അറിവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവിടെയും പരാജയം. പിന്നെ പവിത്രന്റെ കയ്യിലെ കളിപ്പാവ പോലെ. അവന്റെ നിർബന്ധം ആയിരുന്നു ആ കുഞ്ഞിനവൾ ജീവൻ നല്കണമെന്നത്.

    പിന്നെ കവിതയുടെ മരണം കൂടെ ആയതും  ആ കുഞ്ഞു അവനൊരു ബാധ്യത ആയി. അങ്ങനെ ജയന്റെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ചു. നിന്നിൽ വിഷം നിറച്ചു നിന്നെ അവന്റെ ജീവിതത്തിൽ നിന്ന് ഒഴുവാക്കി ആ പാവത്തിന്റെ സന്തോഷം തല്ലികെടുത്താൻ അയ്യാളുടെ ഭാര്യ പദവി നൽകി.

          ചതി മുഴുവൻ അവന്റെത്. അവിടം കൊണ്ടും അവസാനിപ്പിക്കാതെ സ്വന്തം മക്കളെ തമ്മിൽ കെട്ടിക്കാൻ നടക്കുന്നു.

   
          ❤️❤️❤️❤️❤️❤️❤️❤️❤️❤️

   "  തന്റെ പെണ്ണ്....  " അല്പം മുന്നേ കൂടി താൻ പറഞ്ഞത് നന്ദൻ ഓർത്തു.. 

  " തന്റെ സഹോദരി... " അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു. കണ്ണുകൾ നിർത്താതെ ഒഴുകി.
ഹൃദയം വല്ലാതെ വിങ്ങി...  അവന്  പതിയെ പുറത്തേക്കിറങ്ങി. ഇരുട്ടിലൂടെ മുന്നോട്ടു നടന്നു. ഒഴുകുന്ന മിഴികളെ തടഞ്ഞില്ല. മുന്നോട്ടുള്ള നടപ്പ് തുടർന്നു. 

   അവൻ പിന്നാലെ പോകാൻ ഒരുങ്ങിയ ശാരദയെ നകുലൻ തടഞ്ഞു.

  " പ്രതികാരത്തിനുമപ്പുറം അവനുള്ളിൽ അവളോട്‌ അടങ്ങാത്ത പ്രണയമായിരുന്നു. സത്യങ്ങൾ ഉൾകൊള്ളാൻ അവന് സമയം കൊടുക്ക്... അവൻ തനിച്ചിരിക്കാൻ ആഗ്രഹിക്കുന്നു... തനിച്ചു വിട്ടേക്ക്... " നന്ദൻ നടന്നകലുന്നത് നോക്കി നകുലൻ ശാരദയോട് പറഞ്ഞു.

                             തുടരും....

ഇന്നത്തെ പാർട്ട്‌ എത്ര നന്നായി എഴുതാൻ കഴിഞ്ഞു എന്നറിയില്ല. തെറ്റുകൾ ഏറെ ഉണ്ടാകും. എഴുതിയ എനിക്ക് പോലും ഈ ഭാഗത്തിന് പൂർണത തോന്നിയില്ല. കഥയ്ക്ക് ആവിശ്യമായത് കൊണ്ടാണ് ഇങ്ങനെ ഒരു ഭാഗം എഴുതിയത് തന്നെ.

   നന്നായോ എന്ന് എനിക്ക് തന്നെ ഉറപ്പില്ല. ❤️❤️❤️
 

   

 

   

  



 

   

  

 


❤️ ഈ ഇടനെഞ്ചിൽ ❤️ - 18

❤️ ഈ ഇടനെഞ്ചിൽ ❤️ - 18

4.7
3215

❤️ ഈ ഇടനെഞ്ചിൽ ❤️ ✍️ Jazyaan 🔥 അഗ്നി 🔥 ഭാഗം : 18     " തന്റെ സഹോദരി... " അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു. കണ്ണുകൾ നിർത്താതെ ഒഴുകി. ഹൃദയം വല്ലാതെ വിങ്ങി...  അവന്  പതിയെ പുറത്തേക്കിറങ്ങി. ഇരുട്ടിലൂടെ മുന്നോട്ടു നടന്നു. ഒഴുകുന്ന മിഴികളെ തടഞ്ഞില്ല. മുന്നോട്ടുള്ള നടപ്പ് തുടർന്നു.     അവൻ പിന്നാലെ പോകാൻ ഒരുങ്ങിയ ശാരദയെ നകുലൻ തടഞ്ഞു.   " പ്രതികാരത്തിനുമപ്പുറം അവനുള്ളിൽ അവളോട്‌ അടങ്ങാത്ത പ്രണയമായിരുന്നു. സത്യങ്ങൾ ഉൾകൊള്ളാൻ അവന് സമയം കൊടുക്ക്... അവൻ തനിച്ചിരിക്കാൻ ആഗ്രഹിക്കുന്നു... തനിച്ചു വിട്ടേക്ക്... " നന്ദൻ നടന്നകലുന്നത് നോക്കി നകുലൻ ശാരദയോട് പറഞ്ഞു.  &n