Aksharathalukal

💙🖤റൂഹോട് ചേരും വരെ 🖤💙 - 32

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💞*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_32_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
ഡോക്ടർ.... പാഷിയന്റിന് ബോധം വന്നിട്ടുണ്ട്..... ഏതോ ഷാനുവിനെ കാണണം എന്ന് വാശി പിടിക്കുന്നു...... 
 
പടച്ചോനെ പെട്ടല്ലോ.... 
 
ഷാനു നീ തീർന്നെടാ പറഞ്ഞു സഫു ദയനീയമായി എന്നെ നോക്കി... 
 
ഡോക്ടറുടെ പിന്നാലെ ഞങ്ങളും ചെന്നു... 
 
അവൾ അവിടെ ഫുൾ തകിടം മറിക്കുക ആയിരുന്നു....
 
എന്റെ മോൻ ഷാനു എവിടെ.. എനിക്ക് ഇപ്പൊ ഓനെ കാണണം.... 
 
*Whaaattttt*,,,,, മോനോ..... 
 
ഷാനു തൊള്ള പൂട്ട് ഓൾക്ക് വട്ടായിണ് (  അനു )
 
മിണ്ടാതെ നിക്ക് കോപ്പേ  ( ഷാനു )
 
ഞാൻ പറഞ്ഞെ ആരും കേട്ടില്ല എന്നുണ്ടോ എന്റെ മോൻ എവിടെ ഷാനു ഇന്ക് ഇപ്പൊ കാണണം... എന്തിനാ ന്നെ ഇവിടെ കിടത്തിയെ...
 
 ന്റെ ഷാനു മോൻ വന്നാൽ ഉണ്ടല്ലോ എല്ലാത്തിനെയും ആട്ടി ഓടിക്കും മര്യാദക്ക് ഇതെല്ലാം അയിച്ചു മാറ്റിക്കോ ഓരോ കുന്ത്രാണ്ടങ്ങൾ ന്നും പറഞ്ഞിട്ട് റുഫൈദ അടുത്തു നിൽക്കുന്ന നേഴ്സ് ന്റെ നേരെ തുള്ളാൻ തുടങ്ങി.... 
 
അനില.... അവളെ ഒന്നുടെ മയക്കിയെക്ക്  ( ലക്ഷ്മി )
 
 
വീണ്ടും ഓളെ ബോധം പോയി... 
 
കണ്ടില്ലേ... ഇതാണ് അവസ്ഥ.... ഇപ്പൊ പ്രായം ചെന്നവരെ പോലെ ആണ് പെരുമാറിയെ.... ഇതിൽ നിന്നും പെട്ടന്ന് അവൾക്ക് മുക്തി നേടാൻ സാധിക്കില്ല..... 
 
 
മാത്രമല്ല അവൾ  പ്രെഗ്നന്റ് ആണ്... അത് കൂടെ പരിഗണിക്കണം... 
 
Mr ഷാൻ നിങ്ങളുടെ കുഞ്ഞ് അല്ലേ ഇവളെ വയറ്റിൽ.... കയിഞ്ഞ പ്രാവശ്യം ചെക് ചെയ്യാൻ വന്നപ്പോ കാര്യങ്ങൾ എല്ലാം പറഞ്ഞു... 
 
മാത്രല്ല ഞാനും റുഫൈദയും ഫ്രണ്ട്സ് ആണ്... അത് കൊണ്ട് ഈ സാഹചര്യത്തിൽ ഇവളുടെ മേൽനോട്ടം നിങ്ങളുടെ കടമ ആണ്... അല്ലാത്ത പക്ഷം എനിക്ക് റൂൾസ് അനുസരിച്ചു മുന്നോട്ട് പോവേണ്ടി വരും... 
 
അപ്പൊ ഞാൻ പറഞ്ഞു വരുന്നത് എപ്പോഴും താങ്ങും തണലുമായി അവളുടെ കൂടെ വേണം.....
അല്ലെങ്കിൽ..... എന്നും പറഞ്ഞിട്ട് ഡോക്ടർ അവിടുന്ന് പോയി.... 
 
 
കുരിപ്പ്നു ബോധം വന്നാൽ അപ്പൊ തുടങ്ങും മോനെ ഷാനു എന്ന് വിളിച്ചിട്ട്... അതോണ്ട് നഴ്സ് നെ അനു ചാക്കിൽ ആക്കി ഫുൾ ടൈമ് ഇപ്പൊ മയക്കി കിടത്തൽ ആണ് ഞങ്ങടെ പണി.... 
 
ഇന്നേക്ക് ഒരാഴ്ച ആയി.....ഇവിടെ ഹോസ്പിറ്റലിൽ .... ന്റെ പെണ്ണ് എന്തായി റബ്ബിനു മാത്രം അറിയാം... പടച്ചോൻ ന്നെ കൈ വിട്ടാലും Zannu ന്റെ കൂടെ ഉണ്ടാവും അതുറപ്പ.... 
 
ഇവളുടെ ഓരോ കാട്ടികൂട്ടൽ ഒക്കെ കാണുമ്പോ കഴുത്ത് ഞെരിക്കാൻ ആണ് തോന്നുന്നേ.... 
 
ഇന്ന് എങ്ങനേലും ഇവിടുന്ന് പുറത്തു പോണം... പറ്റുമെങ്കിൽ Zannu നെ കാണണം... ചാൻസ് കുറവാ ഓളെ ഫോൺ വരെ ഓഫ്.... 
 
 
ഷാനു മതിയെട കഥ പറഞ്ഞത്.... ഇന്നാ കോഫി ഒരാഴ്ച ആയില്ലേ നിന്റെ നോമ്പ് തുടങ്ങിട്ട്... 
 
ഇന്ന് പുറത്തു പോയിട്ട് ഇല്ലേൽ നമ്മുടെ ലൈഫ് തീർന്നു ആ കാര്യം മറക്കണ്ട ( റബി )
 
ഓഹ് ഷിറ്റ്.... നാളെ അല്ലേ അത് ( ഷാനു )
 
__________________________________________
 
വിൻഡോയും തുറന്നു ഈ ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂർ ആയി.... ഒരുപക്ഷെ അങ്ങനെ പറഞ്ഞാൽ തെറ്റ് ആവും.... ഒരാഴ്ച റൂമിൽ ഇരുന്ന് ഇതിലുടെ ശുദ്ധവായു ശ്വാസിക്ക തന്നെ ആയിരുന്നു.... 
 
ഈ തടവിൽ ഇനിയും തുടരേണ്ടി വരുമോ അറീല... മാക്സിമം 4 ദിവസം ഒക്കെ ആയിരുന്നു പ്രതീക്ഷിച്ചത് ബട്ട് ഒരാഴ്ച... 
 
ഫുഡ് എല്ലാം കറക്റ്റ് ടൈമ് ഇവിടെ എത്തുന്നുണ്ട്... അത് കഴിക്കാത്തതിന്റെ പേരിൽ ആണ് പിന്നത്തെ പൊല്ലാപ്പ്... 
 
ഡോർ തുറക്കുന്ന സൗണ്ട് കേട്ടിട്ടും തിരിഞ്ഞു നോക്കിയില്ല... ഇതൊക്കെ പതിവ് അല്ലേ വരുന്നു....Zannu നിന്റെ തീരുമാനത്തിൽ വല്ല മാറ്റവും ഉണ്ടോ ചോദിക്കുന്നു  പോവുന്നു ഇത്രന്നെ.... 
 
Zannu,,,,   ( മിഷു )
________
 
ഉപ്പാക് താല്പര്യം ഇല്ലാതെ എന്തിനാ zannu വീണ്ടും അവനെ മനസ്സിൽ ഇട്ടോണ്ട് നടക്കുന്നെ....ജന്മം തന്ന ഉമ്മാനോടും ഉപ്പാനോടും അവനു കൊടുത്തതിന്റെ ബാക്കി വല്ല സ്നേഹവും അവശേഷിക്കുന്നു എങ്കിൽ അവനെ മറന്നേക്ക്... 
 
മിഷുക്കാ.... ഒരേ കാര്യം എന്നും പറയാൻ ന്റെ അടുത്ത് വരണം എന്നില്ല... 
 
ജന്മം തന്ന ഉമ്മയും ഉപ്പയും,,, അവരോടുള്ള സ്നേഹം കാണിക്കേണ്ടത് ഷാനു നെ മറന്നിട്ടല്ല... 
 
കാക്കുന് അറിയോ... ഞാനും ഷാനുക്കയും എത്ര സ്വപ്‌നങ്ങൾ കണ്ടതാ ഒരുമിച്ച് ഒരു ജീവിതം....
 
 സ്വന്തം മക്കളെ അവരെ മനസ്സിന് ഇണങ്ങിയ ആളെ കൈ പിടിച്ചു കൊടുത്താൽ മാത്രമേ ആ ദാമ്പത്യം മുന്നോട്ട് പോവൂ... എത്ര പണം കൊണ്ട് മൂടിയാലും കളങ്കം ഇല്ലാത്ത സ്നേഹം കിട്ടില്ല. 
 
ആ സ്നേഹം അനുഭവിക്കണം എങ്കിൽ ഷാനുക്ക തന്നെ ന്റെ ജീവിതത്തിലേക്ക് വരണം... അങ്ങനെ സംഭവിക്കില്ലെങ്കിലും 3 ആളുടെ ലൈഫ് ആണ് തകരുക... ഒന്ന് ഷാനുക്കാ... പിന്നെ Zaid പിന്നെ ന്റെയും... 
 
മതി അവനെ കുറിച്ച് പറഞ്ഞെ.... എനിക്ക് എതിർപ്പ് ഒന്നും ഉണ്ടായിട്ടല്ല... നിന്റെ ഉപ്പ സമ്മതിക്കില്ല.... പിന്നെ ലീവിന് വരുമ്പോ ന്റെ സ്ഥാനം പുറത്താവും.... 
 
പിന്നെ ഷാനു.... അവൻ കൂടെ നടന്നിട്ടും ഒരു വാക്ക് പോലും പറഞ്ഞില്ല ആ ദേഷ്യം ഉണ്ടെന്നേ ഉള്ളു.... 
 
എനിക്ക് ഒരു കാര്യം മാത്രം പറയാൻ ഉള്ളു അവനെ നീ മറന്നേക്ക്.... 
 
ഇന്ഷാ അല്ലാഹ് ഒരിക്കൽ ഞാൻ എല്ലാം മറക്കും ബട്ട് അന്ന് ഞാൻ ജീവനോടെ ഉണ്ടാവില്ല. 
 
Zannuuu,,,,,, 
 
സോറി മിഷുക്കാ ഇനിയും ഇത് പറഞ്ഞു കൊണ്ട് ന്നെ കാണാൻ ഇങ്ങോട്ട് വരണ്ട.... ന്റെ തീരുമാനം ന്റെ മരണം വരെ മാറ്റാൻ പോവുന്നില്ല അതിനി എത്ര കാലം ന്നെ അടച്ചിട്ടാലും ഞാൻ ഷാനു ന്റെ മാത്രം പെണ്ണാ.... 
 
 
💞💞💞💞💞💞💞💞💞💞💞
 
 
ഈ ഉമ്മി ഇവിടെ ഇല്ലാത്തോണ്ട് എന്തോരം കഷ്ടപ്പാട് ആണ് പടച്ചോനെ... നേരാവണ്ണം ചായ പോലും ഉണ്ടാക്കാൻ അറീല.. 
 
ഏതായാലും സാരല്യ... ബർകത് ഉള്ള കൈ ആയോണ്ട് എന്ത് ചെയ്താലും പ്രതിഫലം ഉണ്ടാവും അതിന് തെളിവ് ആണല്ലോ റുഫൈദ ഈൗ.... 
 
നിങ്ങളൊക്കെ ആരാന്നാ ബിജാരിച്ചെ ഞാൻ തന്നെ റിയ ഈ 
 
കഷ്ടപ്പെട്ടിട്ട് ഒന്നുല്ലേലും ഓളെ ഓർമ ഇല്ലാതെ ആക്കിയേന് ആരേലും ഒരു താങ്ക്സ് പറഞ്ഞോ എവിടെ... ചാരല്യ മ്മള് ക്ഷമിച്ചു. 
 
💕💕💕💕💕💕💕💕💕💕💕
 
ഹോസ്പിറ്റലിൽ നിന്നാൽ ശരി ആവൂല.... പുറത്തു ചാടാനും പറ്റൂല... ഓളെ കോപ്പിലെ ഓർമ പോവൽ കാരണം... ഇനി കുരിശ് വല്ല ഐഡിയ എടുക്കാണോ എന്തോ. 
 
നാളെ റിയ ന്റെ പേരിൽ ഉള്ള ഓഫിസ് ഓപ്പൺ ചെയ്യാ അൽഹംദുലില്ലാഹ്.... നാളെ തൊട്ട് ഞങ്ങക്ക് നാലിനും ജോബും സെറ്റ് അതോടെ Zannu ന്റെ ഉപ്പാന്റെ പ്രോബ്ലവും സോൾവ്... 
 
ആ ലക്ഷ്മിന്റെ കയ്യും കാലും പിടിച്ചു ഡിസ്ചാർജ് കിട്ടി... വീട്ടിൽ എത്തി...ഉമ്മി ഓളെ പിന്നാലെ തന്നെ ഉണ്ട്. 
 
ന്നാലും ന്റെ കുട്ടിക്ക് ഇങ്ങനെ ഒരു വിധി വന്നല്ലോ റബ്ബേ പറഞ്ഞു ഉമ്മി കരയാൻ തുടങ്ങി.... 
 
അല്ലു വഴി zannu ഇപ്പോഴും തടവിൽ തന്നെ അറിഞ്ഞു... അവരോടു പോലും zannu നെ കാണരുത് എന്നാണ് ഓർഡർ പോലും.... 
 
എത്ര നാൾ.... ഇന്ഷാ അല്ലാഹ്  എത്രയും പെട്ടന്ന് ഓളെ പോയ്‌ കാണണം ഇപ്പൊ തന്നെ ഇന്ക് വേണ്ടി ഒരുപാട് സഹിച്ചിട്ടുണ്ട് ഇനിയും ഓളെ കരയിപ്പിച്ചാൽ പടച്ചോൻ പൊറുക്കുല....
 
അന്ന് സഫു അനു റബി എല്ലാരും ഇവിടെ തങ്ങി.... 
 
 
അങ്ങനെ ഞങ്ങൾക്കായി മറ്റൊരു പുലരി കൂടെ പിറവി എടുത്തു.... 
 
ഞങ്ങൾ നാലും കമ്പനിയിൽ ജോയിൻ ചെയ്തു..... ഫസ്റ്റ് ഡേ ആയത് കൊണ്ട് തന്നെ കുറച്ചു ബിസി ആയി പോയി.... 
 
എങ്കിൽ പോലും മറ്റവൻമാർ സൊള്ളുന്നതിന് മാത്രം കുറവ് വന്നില്ല.... 
 
ഇപ്പൊ ഞാനും ഈ പണി ചെയ്യേണ്ട ആയിരുന്നു എന്ത് ചെയ്യാനാ.... ഹ്മ്മ് സാരല്യ.... 
 
അങ്ങനെ എല്ലാരും ഇന്ന് ഈവെനിംഗ് ബീച്ചിൽ പോവാൻ പ്ലാൻ ഇട്ടു... കുറെ ഒഴിഞ്ഞു മാറി ന്നിട്ടും വിടുന്നില്ല ഇവർ.... 
 
ന്നെ കൊണ്ട് പറ്റില്ല zannu ഇല്ലാതെ അവിടെ പോവാൻ ഓളെ ഗന്ധം ഇപ്പോഴും ആ കടൽ തീരത്ത് ഉണ്ടാവും .. 
 
അവസാനം റബിയും shaza യും അഫി &സഫു,,,, അല്ലു & അനു പോയി..... 
 
ആർക്കും വല്യ താല്പര്യം ഇല്ലായിരുന്നു zannu ഇല്ലാത്തോണ്ട്..... ബട്ട് Shaza ആദ്യം ആയിട്ട് റബിയോട് ഇങ്ങനെ പറയുമ്പോ നിരസിക്കാൻ വയ്യല്ലോ....
 
വീട്ടിൽ എത്തി ഫ്രഷ് ആയി റിയ ആയിട്ട് കുറെ അടിപിടി കൂടിയപ്പോ ഒരാശ്വാസം ..... 
 
Zannu ന്റെ ഓർമകളെയും കൂട്ട് പിടിച്ചു ഉറക്കത്തിലേക്ക് പോവുമ്പോ ആണ് അടക്കി പിടിച്ച സംസാരം കേള്ക്കുന്നെ... 
 
ഈ നേരത്ത് റുഫൈദ ആവും ഉറപ്പാണ്.... ബട്ട് ഓൾ പൊട്ടത്തി അല്ലേ അപ്പൊ ഫോൺ വിളിക്കോ... 
 
അവിടുന്ന് എണീറ്റു പോയി നോക്കിയപ്പോ ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്ന റുഫൈദ ആയിരുന്നില്ല അത്.... 
 
അവളുടെ സംസാരം കേട്ടിട്ട് ഭിത്തിയിൽ ഒട്ടിക്കാൻ ആണ് തോന്നിയെ.... ആദ്യം ഫോൺ വക്കട്ടെ ന്നിട്ട് നോക്കാം.... 
 
അവളുടെ കോപ്പിലെ അഭിനയവും വയറ്റിലെ കുഞ്ഞും എല്ലാം ശരിയാക്കി തരാം എടി %&%മോളെ..... 
 
ഞാൻ റൂമിൽ നിന്നും വരുന്ന പോലെ ഒച്ച ഉണ്ടാക്കി ഓളെ റൂംന്റെ അടുത്ത് എത്തിയതും ഓൾ മേലെക്കും നോക്കി കിടക്കാണ്. 
 
ന്നെ കണ്ട പാടെ 
 
മോനെ എന്നും വിളിച്ചു ഹഗ് ചെയ്യാൻ വന്നതും ഒഴിഞ്ഞു മാറി.... 
 
ഇപ്പൊ തന്നെ എല്ലാം അറിഞ്ഞേന്നു നടിച്ചാൽ ഇതിന്റെ പിന്നിലെ പല രഹസ്യങ്ങളും കണ്ടെത്താൻ ആവില്ല അത് കൊണ്ട് ഒന്നും അറിഞ്ഞ ഭാവം നടിച്ചില്ലാ..... 
 
മോൻ ഉറങ്ങിയില്ലേ.... 
 
ഇല്ല ന്തെ 
 
ഒന്നുല്ല,,,,, മോൻ ഇവിടെ കിടന്നോ ഞാൻ ഉറക്കി തരാം.... 
 
നിന്നെ ഞാൻ ഒരുദിവസം ഉറക്കുമെടി ഭൂതമെ ( ഷാനു ആത്മ )
 
അതൊന്നും വേണ്ട തള്ളേ നിങ്ങൾ കിടന്നോ ഞാൻ പോട്ടേ..... അവളും ഫോൺ അവൾ കാണാതെ കൈക്കൽ ആക്കി.... 
 
കാൾ ലിസ്റ്റ് നോക്കിയതും....... ന്റെ സമനില തെറ്റുന്ന പോലെ..... Zafir & Shaza 
 
ഇന്ന് തന്നെ പല തവണ വിളിച്ചിട്ട്‌ ഉണ്ട് wp മെസ്സേജ് വേറെയും..... അപ്പൊ shaza അവൾ ചതിക്കുക ആണോ.... നോ ന്റെ റബി. 
 
💞💞💞💞💞💞💞💞💞💞💞
 
 
ഈ ഉപ്പച്ചിക്ക് എന്തിന്റെ കേടാ.... ന്നെ പുറത്ത് ഇറക്കിയ എന്താ ഞാൻ ഇക്കാന്റെ കൂടെ ഒളിച്ചോടും വിചാരിച്ചു ആണോ.... 
 
ഒരാഴ്ച ആയി ഇക്കാന്റെയും കീടങ്ങളെയും വിവരം അറിഞ്ഞിട്ട് അല്ലു അനു ഷൈമ ഇവറ്റകളെ പോലും ഇങ്ങോട്ട് വരാൻ സമ്മതിക്കുന്നില്ല ഉപ്പച്ചി.... 
 
പാവങ്ങളെയും പണക്കാരെയും ഒരു കണ്ണ് കൊണ്ട് കണ്ട ഉപ്പച്ചിക്ക് എന്താ പറ്റിയെ.... അതിന് മാത്രം ലോ ഒന്നുമല്ലല്ലോ ഷാനുക്കാ ഉപ്പച്ചിന്റെ അത്ര ഇല്ല എന്നല്ലേ ഉള്ളു.... 
 
ഇക്കാനെയും കിനാവ്  കണ്ടു ഉറങ്ങി.... 
 
( ഇതേസമയം ഷാനു )
 
" റബി നീ ഉറങ്ങിയോ ഡാ " (  ഷാനു )
 
ഇല്ലെടാ ഞാൻ ഇപ്പൊ ചവിട്ടു നാടകത്തിന്റെ പ്രാക്ടീസ് ആണ് ഒന്ന് പോയെ ഡാ തെണ്ടി നട്ട പാതിരാക്ക് വിളിച്ചു ചോദിക്കാ ഉറങ്ങിയോ ന്ന് ( റബി )
 
കൂൾ മുത്തേ.... ഞാൻ പിന്നെ ഒരു കാര്യത്തിന് വിളിച്ചതാ 
 
പറഞ്ഞു തോലക്ക്... 
 
അത് പിന്നെ അന്ന് നീ Shaza ന്റെ നമ്പർ എല്ലാർക്കും തന്നില്ലേ.... ഞാൻ ആണേൽ സേവ് ചെയ്യാൻ മറന്നു അതൊന്ന് തന്നെ... 
 
ഡാ കോപ്പേ ഇപ്പൊ തന്നെ വേണോ 
 
വേണം പ്ലീസ് 
 
എന്തോ ചീഞ്ഞു നാറുന്നു ഷാനു സത്യം പറ ഇപ്പൊ എന്തിനാ... 
 
ന്റെ പൊന്നോ വിളിക്കാൻ ഒന്നും അല്ല... ഡിമാൻഡ് ആണേൽ വേണ്ടാ ഒക്കെ 
 
 
വക്കല്ലേ നമ്പർ തരാം 9865****00 
 
അപ്പൊ ഒക്കെ മുത്തേ നാളെ കാണാം... 
 
ഫോൺ വച്ച പാടെ ന്റെയും റുഫൈദന്റെയും ഫോൺലെ shaza എന്ന നമ്പർ എടുത്ത് നോക്കുമ്പോ ഒരൊറ്റ പ്രാർത്ഥന മാത്രം ഉണ്ടായിരുന്നുള്ളൂ.... അവൾ ആവരുതെ ഇതെന്ന്... 
 
രണ്ട് സ്ക്രീനിലും ഒരേ നമ്പറിൽ shaza എന്ന് തെളിഞ്ഞതും ഷോക്ക് ആയി പോയി അപ്പൊ അവൾ റബി നെ..... പടച്ചോനേ.... 
 
 
*( തുടരും... )*
 
______________________________________
💙🖤റൂഹോട് ചേരും വരെ 🖤💙 - 33

💙🖤റൂഹോട് ചേരും വരെ 🖤💙 - 33

5
2157

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💙*   *(RoM@nt!C  Lov£ $toRy)*   *_Part_33_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   ഫോൺ വച്ച പാടെ ന്റെയും റുഫൈദന്റെയും ഫോൺലെ shaza എന്ന നമ്പർ എടുത്ത് നോക്കുമ്പോ ഒരൊറ്റ പ്രാർത്ഥന മാത്രം ഉണ്ടായിരുന്നുള്ളൂ.... അവൾ ആവരുതെ ഇതെന്ന്...    രണ്ട് സ്ക്രീനിലും ഒരേ നമ്പറിൽ shaza എന്ന് തെളിഞ്ഞതും ഷോക്ക് ആയി പോയി അപ്പൊ അവൾ റബി നെ..... പടച്ചോനേ....    വിശ്വാസം വരാത്തോണ്ട് പല തവണ നോക്കി.... shaza അവൾ തന്നെ .... അപ്പൊ zafir,, shaza,,, റുഫൈ