Aksharathalukal

THE DARKNESS NIGHTS 3

✍ BIBIL T THOMAS
ഹാലോ... 
ഹാലോ സർ... ഇത് വണ്ടൻമേട് പോലീസ്‌സ്റ്റേഷനിൽ നിന്നാണ് ..... ഇവിടെ ഉള്ള St. Antony's പള്ളിയുടെ കോമ്പവുണ്ടിൽ ഒരു കവറിൽ പൊതിഞ്ഞ നിലയിൽ ഒരു ബോഡി കിട്ടിയിട്ടുണ്ട്..... 
ഓക്കേ... ഞങ്ങൾ വരാതെ ആരെയും അവിടേക്ക് കടത്തിവിടരുത്.... ആ ഭാഗം ലോക്ക് ചെയ്യണം ..... ഓക്കേ സർ....
. ഫോൺ വച്ചതിനുശേഷം സാമുവൽ തന്റെ സബോർഡിനേറ്റസുമായി St.Antony's പള്ളിയിലേക്ക് യാത്ര ആരംഭിച്ചു..... യാത്രയുടെ ഇടക്ക് mobile forensic unit നോടും അവിടേക്ക് എത്താൻ പറഞ്ഞു.... 
ഒന്നര മണിക്കൂർ യാത്രക്ക് ഒടുവിൽ സാമുവലും ടീമും പള്ളികോമ്പൗണ്ടിൽ എത്തിച്ചേർന്നു... അപ്പോളേക്കും സാമുവലിനെ നിർദ്ദേശപ്രകാരം ഫോറൻസിക് ഉദ്യോഗസ്ഥരും അവിടെ എത്തിച്ചേർന്നിരുന്നു...... സാമുവലിനെ കണ്ടപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ അടുത്തേക്ക് വന്നു.... 
സാമുവലിനെ സല്യൂട്ട് അടിച്ചു... സാർ.. ഞാൻ സത്യൻ... ഇവിടത്തെ സർക്കിൾ ഇൻസ്‌പെക്ടർ ആണ്.... ഞാൻ ആണ് രാവിലെ സാറിന് ഫോൺ ചെയ്തത്.... ഇന്നലെ ഒരു മാൻമിസ്സിങ് കേസ് രജിസ്റ്റർ ചെയ്തട്ടുണ്ട് എന്ന സന്ദേശം കിട്ടിയിരുന്നു.... അതുകൊണ്ടാണ് വിവരം അറിഞ്ഞപ്പോൾ തന്നെ വിളിച്ചത്..... ഓക്കേ ഗുഡ്.... അത്രയും പറഞ്ഞ് അവർ ആ കവറിന്റെ അടുത്തേക്ക് നീങ്ങി.... കവറിനു ചുറ്റും രക്തം ഉണ്ടായിരുന്നു.... അപ്പോളേക്കും വിവരം അറിഞ്ഞ് ജനങ്ങളും മാധ്യമ പ്രവർത്തകരും അവിടെ എത്തിത്തുടങ്ങിരുന്നു..... 
അവർ അടുത്ത് എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു പോലീസുകാരൻ ആ കവറിന്റെ കെട്ടഴിച്ചു... 
കഷണങ്ങളായി മുറിച്ച ശരീരഭാഗങ്ങൾ ആയിരുന്നു അതിൽ.... ആ കവറിൽ ഉണ്ടായിരുന്ന മുഖം തന്റെ കൈയിലിരിക്കുന്ന ഫോട്ടോയിലെ തന്നെ ആണെന്ന അറിവ് അവർക്ക് ആളെ തിരിച്ചറിയാൻ സഹായിച്ചു.... ആ കവർ അതുപോലെ തന്നെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചു.... സാമുവൽ ആ പരിസരം മുഴുവൻ നിരീക്ഷിച്ചു.... അതിനു ശേഷം തന്റെ സഹപ്രവർത്തകരോട് പറഞ്ഞു .... ഇത് ചെയ്തവൻ ഏതായാലും ഭയങ്കര ബുദ്ധിശാലി ആണ് .....
പോലീസ് പട്ടി വന്നാൽ മണം കിട്ടാതിരിക്കാൻ വെളിച്ചെണ്ണ ഒഴിച് വച്ചിരിക്കുന്നു..... ഈ ക്യാമറയുടെ ദൃശ്യങ്ങൾ പരിശോധിക്കണം... പള്ളിയുടെ മുമ്പിൽ ഉള്ള CCTV ക്യാമറ ചൂണ്ടിക്കാണിച്ചാണ് സാമുവൽ അത് പറഞ്ഞത്...... 
ക്യാമറകൾ പരിശോധിക്കാൻ ഷാജോണിനെ ചുമതലപ്പെടുത്തി ആശുപത്രിലേക്ക് പോകുവാൻ തുടങ്ങിയപ്പോൾ സാമുവലിന് ചുറ്റും മാധ്യമപ്രവർത്തകർ എത്തി.. സാർ.. ആരാണ് കൊല്ലപ്പെട്ടത്.... വ്യവസായി ആയ ജോൺ സേവ്യറിന്റെ മകൻ ഡേവിഡ് ജോൺ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്... ഇന്നലെ വയിക്കുന്നേരം മുതൽ ഇയാളെ കാണാൻ ഇല്ല എന്ന പരാതി കിട്ടിയിരുന്നു .... അത്രയും പറഞ്ഞ് സാമുവൽ യാത്ര ആരംഭിച്ചു ഡേവിഡിന്റെ ബോഡി കൊണ്ടുപോയ ആശുപത്രിയിലേക്ക് ...
 
               ********************
സാമുവലിന്റെ കാർ ആശുപത്രിയിലേക്ക് എത്തിയപ്പോളേക്കും അവിടെ ജോൺ സേവിയർ എത്തിയിരുന്നു..... അപ്പോളേക്കും ഡേവിഡ് ജോണിന്റെ കൊലപാതകവർത്ത ചാനലുകളിൽ നിറഞ്ഞു.... മോർച്ചറിയിൽ കടന്നപ്പോൾ സാമുവലിന്റെ അടുത്ത് ഡോക്ടർ വന്നു... പ്രാഥമിക നിഗമനത്തിൽ രക്തം വാർന്ന് ആണ് മരിച്ചിരിക്കുന്നത്... ശരീരത്തിൽ മുഴുവൻ ആഴത്തിലുള്ള മുറിവുകൾ ഉണ്ട്..... പോസ്റ്റുമാർട്ടം കഴിഞ്ഞാൽ ആണ് കൂടുതലായി എന്തേലും പറയാൻ കഴിയു.... പോസ്റ്റുമാർട്ടം നടത്താൻ ഉള്ള നിർദ്ദേശം കൊടുത്ത് അവിടെനിന്നും ഇറങ്ങാൻ തുടങ്ങിയ സാമുവലിനെ CI സത്യൻ വിളിച്ചു.... സാർ ... ഈ ബോഡിയുടെ കൂടെ വേറെ ഒരു സാധനം കൂടെ കിട്ടിട്ടുണ്ട്.... അതാണ് ഇത്തിരി സംശയം നൽകുന്നത്... ആ പെട്ടി തുറന്നപ്പോൾ അയാളുടെ കണ്ണുകൾ പേടിയാൽ വിറച്ചു.... 
 
                                          (തുടരും..... )

THE DARKNESS NIGHTS 4

THE DARKNESS NIGHTS 4

4.6
11736

✍ BIBIL T THOMAS   അവന്റെ മാംസം ചുട്ടതും രക്തവും ആയിരുന്നു അതിൽ..... ആദ്യമായി ആയിരുന്നു അവരുടെ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം .... ആ ബോക്സ് ഫോറൻസിക് ലാബിലേക്ക് മാറ്റുവാൻ നിർദ്ദേശം കൊടുത്തിട്ട് സാമുവൽ തന്റെ ഓഫീസിലേക്ക് പോയപ്പോൾ ഡോക്ടർ സുദർശനൻ പോസ്റ്റുമാർട്ടം നടത്താൻ ആരംഭിച്ചു.....  തന്റെ ഓഫീസിൽ ഇരുന്ന് ഡി.ജി.പി യുമായി സംസാരിക്കുകയായിരുന്നു സാമുവൽ... ആ സമയം മാത്യുവും ഷാജോണും സാമുവലിനു അടുത്തെത്തി.....  അവരോട് ഇരിക്കുവാൻ ആംഗ്യം കാണിച്ചു സാമുവൽ ഫോണിൽ സംസാരം തുടർന്നു.... സർ.. കൂടുതൽ വിവരങ്ങൾ വൈകുന്നേരം അറിയിക്കാം സാർ....  ഡി.ജി.പി ആണ് വിളിച്ചത് ..... ഭയങ്കര സമ്മർദം ഉണ്ട്