❤️ ഈ ഇടനെഞ്ചിൽ ❤️
✍️ Jazyaan 🔥 അഗ്നി 🔥
ഭാഗം 20 [ a]
അമ്മയും മകനും ഒരുമിച്ചു ആ മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് ജയന്റെ മുഖം ഇരുണ്ടു... ശാരദയുടെയും നന്ദന്റെയും അധരങ്ങൾക്ക് കൂട്ടായ ആ ചിരിയും അയാളിൽ ഭയം നിറച്ചു... എന്തോ വലിയ ആപത്തിനുള്ള സൂചനയാണതെന്ന് ജയൻ വിശ്വസിച്ചു...
അവർക്കൊപ്പം ജയനും ഭക്ഷണം കഴിക്കാനായിരുന്നു. പരസ്പരം ഒന്നും സംസാരിക്കാതെ ഭക്ഷണം കഴിച്ചു.
" ധനുന്റെ വിവാഹം ആയതറിഞ്ഞില്ലേ... " ജയൻ ഇരുവരോടുമായി ചോദിച്ചു.
"അറിഞ്ഞു... " ഭക്ഷണത്തിൽ നിന്ന് ശ്രദ്ധമാറ്റാതെ നന്ദൻ മറുപടിയും നൽകി.
" എന്താ നിന്റെ തീരുമാനം... " ജയൻ ചോദിച്ചു.
" മനസ്സിലായില്ല.. "
" ധനുവിന്റെ കല്യാണമാണെന്ന് അറിഞ്ഞിട്ട് അത് മുടക്കാനായി അമ്മയും മോനും എന്ത് പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.. "
" അങ്ങനെ വ്യക്തമായ ഒരു പദ്ധതിയും ഇല്ല... അഥവാ ഉണ്ടെങ്കിൽ തന്നെ അവിടുന്ന് ചോദിക്കുമ്പോൾ തന്നെ ഞാൻ പറയുമെന്ന് ചിന്തിക്കാനും മാത്രമേ ഉള്ളോ അച്ഛന്.. "
നന്ദന്റെ മറുപടി ജയനെ ക്ഷുപിതനാക്കി.
" നീ എന്തൊക്കെ പദ്ധതികൾ മേഞ്ഞാലും അതൊന്നും നടക്കാൻ ഞാൻ അനുവദിക്കില്ല.."
" നന്ദൻ ധനുവിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതേ നടക്കു... "
" നന്ദാ മതിയാക്കു... " ശാരദ നന്ദനെ തടഞ്ഞു.
അമ്മ തടഞ്ഞത് കൊണ്ട് നന്ദൻ ഭക്ഷണം കഴിച്ചു ഉടനെ റൂമിലേക്ക് തന്നെ പോയി..
" മകനെ ഒന്ന് ഉപദേശിച്ചു നോക്ക്... അവനായി ഈ കല്യാണത്തിന് ഒരു തടസ്സമാകരുത്... നീയും.. "ശാരദയോട് അത്രയും പറഞ്ഞു ജയനും എഴുന്നേറ്റു തൻ്റെ മുറിയിലേക്ക് പോയി.
" മറ്റാരും ഈ കല്യാണം തടസ്സപെടുത്താതിരിക്കാനായി നന്ദനും കൂടെ ഉണ്ടാകും ജയേട്ടാ.. " കഴിച്ച പാത്രങ്ങളുമായി അടുക്കളയിലേക്ക് നടക്കും വഴി ശാരദ സ്വയം പറഞ്ഞു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അന്ന് രാത്രി ജയൻ വല്ലാതെ അസ്വസ്ഥനായി... നന്ദൻ തന്നെ വെല്ലുവിളിച്ചത് പോലെയായിരുന്നു അയാൾക്ക് തോന്നിയത്... എന്തായാലും ഒന്നുകൂടി കരുതിയിരിക്കണമെന്ന് അയാൾക്ക് തോന്നി...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ദിവസങ്ങൾ പിന്നെയും കടന്നു പോയി... പവിത്രന്റെ ഭാഗത്തു നിന്ന് നീക്കങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല... അയ്യാളുടെ പതുങ്ങി നിൽപ്പ് നന്ദനെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.
അതേ അവസ്ഥ തന്നെയായിരുന്നു ജയനും പക്ഷെ അയ്യാൾ ഭയന്നിരുന്നത് നന്ദനെ ആയിരുന്നെന്നു മാത്രം...
നന്ദൻ പറഞ്ഞത് കൊണ്ട് തന്നെ ധനു ജോലിക്ക് പോകുന്ന വേളകളിൽ അജു അവൾക്കൊപ്പം തന്നെ ഉണ്ടാകുമായിരുന്നു. ഹോസ്പിറ്റലിലും നന്ദന്റെയും അജുവിന്റെയും പരിചയക്കാർ അവളെ ശ്രദ്ധിക്കുമായിരുന്നു.
അവരൊരുത്തരും ധനുവിന്റെ സുരക്ഷ ഉറപ്പ് വരുത്തിയിരുന്നു... പവിത്രൻ ഒരുപക്ഷെ ധനുവിനെ അപകടപ്പെടുത്തിയേക്കാം എന്നത് കൊണ്ടായിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️
" ലീവ് ശരിയായോ മോളേ... " ജോലി കഴിഞ്ഞു തിരികെ എത്തിയ ധനുവിനോട് നളിനി ചോദിച്ചു.
" ഹാ അമ്മാ... ഇന്ന് മുതൽ രണ്ടാഴ്ച ലീവ് കിട്ടി... പിന്നെ ഇത് അജുവേട്ടൻ തന്നതാ.. ഏട്ടന്റെ സുഹൃത്ത് കൊടുത്തതാണെന്ന് കല്യാണത്തിന് അണിയണമെന്ന് പറഞ്ഞു. " ബാഗിൽ നിന്നും കാശിമാല അമ്മയ്ക്ക് നൽകി കൊണ്ട് ധനു പറഞ്ഞു.
"കൂട്ടുകാരന്റെ അമ്മ കൊടുത്തയച്ചതാ... പഴയ മോഡൽ ആണെങ്കിലും നല്ല ഭംഗിയുണ്ട്. മാറ്റിവാങ്ങാൻ തോന്നിയില്ല... "
ധന്യ കൂട്ടിച്ചേർത്തു.
" അതേ... നല്ല ഭംഗി ഉണ്ട്... ഇപ്പോഴത്തെ മോഡലുകളെക്കാൾ നല്ലതാണ്.. " നളിനിയും മറ്റുള്ളവരും അത് ശരിവെച്ചു.
" എന്താണിവിടെ ഒരു ബഹളം... " അവർക്കിടയിലേക്ക് കടന്നു വന്നു ജയൻ ചോദിച്ചു.
" അജുമോന്റെ സുഹൃത്ത് മോൾക്ക് സമ്മാനമായി കൊടുത്തതാ... " ഉത്സാഹത്തോടെ നളിനി ആ മാല അയാൾക്ക് കാണിച്ചു കൊടുത്തു.
" ആഹാ ഭംഗിയുള്ള കാശിമാല ആണല്ലോ.." കൃഷ്ണൻ ആ മാല കയ്യിലെടുത്തു നോക്കികൊണ്ട് പറഞ്ഞു.
ജയനും ഒരുവട്ടം ആ മാല നോക്കി... നല്ലതാണെന്നു അഭിപ്രായവും പറഞ്ഞു. പിന്നെ എന്തോ ഓർത്തത് പോലെ അയ്യാൾ ആ മാല കയ്യിൽ വാങ്ങി ഒന്ന് തിരിച്ചുമറിച്ചും നോക്കി... തിരികെ നളിനിയെ തന്നെ ഏൽപ്പിച്ചു
" അമ്മാവൻ ഇന്ന് പോവാണോ... " ജയന്റെ കയ്യിലിരിക്കുന്ന ബാഗ് നോക്കി ദീപു ചോദിച്ചു.
" അതേ മോളെ... അവിടെ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്... അത് തീർത്തിട്ട് അമ്മാവൻ വരാം... "
" ഇനി കല്യാണം കഴിഞ്ഞു പോയാൽ പോരെ ഏട്ടാ... "
" അധികം ദൂരം ഇല്ലല്ലോ നളിനി... ഏട്ടൻ ഇടയ്ക്ക് വന്നോളാം.... പോയിട്ട് കുറച്ചു ജോലി ഉണ്ടെന്നേ... "
" ഏട്ടന്റെ ഇഷ്ടം പോലെ.. "
ജയൻ തിരികെ വീട്ടിലേക്ക് മടങ്ങാനായി ഇറങ്ങി.
" ഇനി വിവാഹത്തിന് അധികം ദിവസങ്ങൾ ഇല്ല... മോളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണെ കൃഷ്ണ... "
" അളിയൻ ടെൻഷൻ ആകണ്ട... നന്ദന്റെ മേലൊരു കണ്ണ് വേണം... "
" ഹ്മ്മ്... അത് ഞാൻ നോക്കിക്കോളാം.. "
" കല്യാണം കഴിഞ്ഞു കിട്ടുന്നത് വരെ ഒരു ടെൻഷൻ ആണ്... "
" ഒക്കെ നന്നായി നടക്കും കൃഷ്ണ... " ജയൻ കൃഷ്ണൻ ആത്മവിശ്വാസം പകർന്നുകൊണ്ട് അവിടുന്നു ഇറങ്ങി.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
" ഹലോ മോനെ... "
" ഹ നകുലേട്ടാ... ഏട്ടൻ വിളിച്ചപ്പോൾ ഞാൻ അല്പം തിരക്കിലായി പോയി... അതാണ് അപ്പൊ സംസാരിക്കാൻ കഴിയാഞ്ഞത്.. " ഒരു ക്ഷമാപണം പോലെ പറഞ്ഞു.
" അത് സാരമില്ല മോനെ... ഇപ്പൊ തിരക്കിലാണോ... അല്ലെങ്കിൽ പള്ളിക്കവല വരെ ഒന്ന് വരാമോ... നേരിൽ കണ്ടു സംസാരിക്കേണ്ട കാര്യമുണ്ട്.. "
" അതിനെന്താ ഏട്ടാ... ഒരു പത്തുനിമിഷം ഞാൻ ഇപ്പൊ തന്നെ വരാം... ഏട്ടൻ എവിടാ നിൽക്കുന്നെ.. "
" ഞാൻ കനാലിന്റെ അവിടെ ഉള്ള ഇടറോഡിൽ ആണ് മോനെ... " .
" ഹ ഇപ്പൊ വരാം... " അതും പറഞ്ഞു നന്ദൻ ഫോൺ കട്ടാക്കി.
" അമ്മേ ഞാനൊന്ന് പുറത്തുവരെ പോകുവാ.. ഒരാളെ കാണാൻ ഉണ്ട്... അമ്മ പുറത്തേക്കൊന്നും അധികം ഇറങ്ങണ്ടാ... അച്ഛൻ വന്നാൽ മാത്രം വാതിൽ തുറന്നു കൊടുത്താൽ മതി."
" നീ ഇങ്ങനെ പേടിക്കണ്ട മോനെ... അമ്മയെ പവിത്രൻ ഒന്നും ചെയ്യില്ല... അഥവാ എന്റെ ജീവൻ അയ്യാൾ എടുത്താൽ അതിന് ഒരു നിമിഷം മുന്നേ എങ്കിലും ആ ദ്രോഹിയെ ഞാൻ പരലോകത്ത് എത്തിച്ചിരിക്കും... "
" സൂക്ഷിക്കണം... " ശാരദയെ ഓർമപെടുത്തികൊണ്ട് നന്ദൻ പുറപ്പെട്ടു...
പോകും വഴി അജുവിനെ വിളിച്ചു നകുലൻ കാണണമെന്ന് ആവിശ്യപെട്ടകാര്യം പറഞ്ഞു. അജു കൂടെ വരാമെന്നു പറഞ്ഞിട്ടും നന്ദൻ അവനെ വിലക്കി...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വിചാരിച്ചത് പോലെ നന്ദനെ കാത്തു നകുലൻ അവിടെ ഉണ്ടായിരുന്നു.
" എന്താ ഏട്ടാ അത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞത്.. അയ്യാളെ കണ്ടതും നന്ദൻ ചോദിച്ചു.
" പ്രധാനപെട്ടൊരു കാര്യം ഉണ്ടായിരുന്നു... പവിത്രൻ പിന്നീട് ഒരിക്കലും ശാരദയെകുറിച്ചോ ധനുമോളെക്കുറിച്ചും സംസാരിക്കാതിരുന്നത് എനിക്ക് അത്ഭുതമായി തോന്നിയിരുന്നു. പക്ഷെ പവിത്രന്റെ മൗനം പടയൊരുക്കത്തിന് മുന്നേയുള്ളതായിരുന്നെന്ന് എനിക്ക് തോന്നിയില്ല... "
" നകുലേട്ടൻ കാര്യങ്ങൾ വ്യക്തതയോടെ പറ.. " നന്ദൻ പറഞ്ഞു.
" പവിത്രൻ വലുതായി എന്തോ പ്ലാൻ ചെയ്തിട്ടുണ്ട്... "
" എന്താ... അത്... "
" പക്ഷെ അയാൾക്ക് അത് പൂർത്തിയാക്കണമെങ്കിൽ മോന്റെ സഹായം കൂടി വേണമായിരിക്കണം... മോൻ സത്യങ്ങൾ തിരിച്ചറിഞ്ഞെന്ന് പവിത്രൻ അറിയില്ല... അതാണ് മോനേ കൂടെ നിർത്താൻ പവിത്രൻ തീരുമാനിച്ചത്."
" ഞാൻ എങ്ങനെ... "
" മോന്റെ മൊബൈൽ നമ്പർ എങ്ങനേലും സംഘടിപ്പിച്ചു കൊടുക്കാനാണ് പവിത്രൻ എന്നോട് ആവശ്യപ്പെട്ടത്.. മോനിലൂടെ ധനുവിനെ അവനരികിൽ എത്തിക്കുക എന്നതാണ് അവന്റെ ഉദ്ദേശം.. ധനുമോളുടെ മേലിലും അയ്യാളുടെ കണ്ണ് വീണിട്ടുണ്ട്... സൂക്ഷിക്കണം... മോന്റെ നമ്പർ ഞാൻ അവന് കൊടുക്കട്ടെ.. "
"അത് ചോദിക്കേണ്ട ആവിശ്യം ഉണ്ടായിരുന്നോ... കൊടുത്തശേഷം വിളിച്ചു പറഞ്ഞാൽ മതിയായിരുന്നു... ആനക്കുള്ള വാരിക്കുഴി ഒരുക്കാൻ എളുപ്പവഴി ആന തന്നെ ഒരിക്കി തരുവല്ലേ ഏട്ടാ.... "
" എങ്കിലും മോനോട് നേരിട്ട് കാര്യങ്ങൾ അവതരിപ്പിച്ച ശേഷം ആകാമെന്ന് തോന്നി.. "
" ഹ്മ്മ് ... അപ്പൊ പവിത്രൻ ഇങ്ങോട്ട് വന്നു കുടുങ്ങാൻ തന്നെ തീരുമാനിച്ചു. പിന്നെ ഒരു കാര്യം കൂടി ചോദിക്കട്ടെ നകുലേട്ടാ... "
" എന്താ...."
" അത് ഇത്ര നാൾ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനോട് ഇത്ര വിദ്വേഷം തോന്നാനുള്ള കാരണം... "
" എനിക്കും ഒരു കുടുംബം ഉണ്ട് മോനെ... അവിടെയും പെണ്ണുങ്ങൾ ഉണ്ട്... നാളെ ഒരിക്കൽ അവന്റെ കഴുകൻ കണ്ണുകൾ അവരിലും പതിയില്ലെന്ന് ആര് കണ്ടു... ഇപ്പൊ നിങ്ങൾ ഒക്കെ കൂടെ ഇല്ലേ... അതൊക്കെ ഒരു ധൈര്യമാണ്... "
" ഹ്മ്മ്... എങ്കിൽ ഞാൻ പോകുവാ... അയാൾക്ക് നമ്പർ ഉടനെ കൊടുത്തേക്ക്..."
" ശരി മോനെ ഇപ്പോ തന്നെ വിളിച്ചു കൊടുക്കാം... "
" ശരി... അവിടെ അജു കാത്ത് നിൽക്കുന്നുണ്ട്... അവനോടു കാര്യങ്ങൾ ഒക്കെ പറയണം... "
" ആ കുഞ്ഞു കൂടി ഉള്ളത് നന്നായി... എല്ലാം ഇവിടം കൊണ്ട് അവസാനിക്കട്ടെ...."
" പവിത്രൻ വിളിച്ചു കഴിഞ്ഞു ഞാൻ വിളിക്കാം ഏട്ടനെ... എന്നിട്ട് നമുക്ക് തീരുമാനിക്കാം കാര്യങ്ങൾ എങ്ങനെ വേണമെന്ന്... " നന്ദൻ അതും പറഞ്ഞു അജുവിനരികിലേക്ക് യാത്ര തിരിച്ചു.
❤️❤️❤️❤️❤️❤️❤️❤️❤️❤️
കയ്യിലിരുന്ന മദ്യഗ്ലാസ്സ് കുടിച്ചു തീർത്തു പവിത്രൻ കസേരയിലേക്ക് ചാരിയിരുന്നു. തന്റെ പദ്ധതികൾക്ക് അനുസരിച്ചു കാര്യങ്ങൾ മുന്നോട്ടു നീങ്ങാൻ വേണ്ടിയുള്ള കരുക്കൾ നീക്കിത്തുടങ്ങിയിരുന്നു അയ്യാൾ. ആലോചനയോടെ കണ്ണുകളടച്ചു.
മേശമുകളിൽ ഇരുന്ന ഫോൺ റിങ് ആണ് പവിത്രനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.
" ഹ നകുലാ പറയടാ... "
" നന്ദന്റെ നമ്പർ കിട്ടി... ഞാൻ നിനക്ക് മെസ്സേജ് ചെയ്തിട്ടുണ്ട്.. അവൻ അവളുടെ കല്യാണം മുടക്കാൻ അവസരം കാത്തിരിക്കുവാ... നീ ഈ ചെയ്യുന്നത് വേണോ ഒന്ന് ആലോചിച്ചു നോക്ക് പവിത്ര... "
" ഉപദേശിച്ചു നന്നാക്കാൻ നിൽക്കണ്ട നകുലാ... നീ നിന്റെ പണി നോക്ക്... "
താൻ വിചാരിക്കുന്ന പോലെ കാര്യങ്ങൾ നടക്കുന്നു എന്നറിഞ്ഞു പവിത്രൻ വല്ലാതെ സന്തോഷം... ഇതൊക്കെ തൻ്റെ പതനത്തിലേക്കുള്ള പടികളാണെന്ന് അയ്യാൾ തിരിച്ചറിഞ്ഞില്ല.
❤️❤️❤️❤️❤️❤️❤️❤️❤️❤️
പുറത്തു കാളിങ് ബെൽ കേട്ട് ശാരദ ജനലിഴകളിലൂടെ പുറത്തു ആരാണെന്ന് നോക്കി.
തൂണിൽ ബെല്ലിൽ വിരൽ അമർത്തി നിൽക്കുന്ന ജയനെ കണ്ടതും ശാരദ ആശ്വാസത്തോടെ വാതിൽ തുറന്നു.
ജയൻ അകത്തേക്ക് കയറിയതും പുറത്തു നന്ദൻ ബൈക്ക് കൊണ്ടുവന്ന് നിർത്തിയിരുന്നു. അവൻ ജയനെ നോക്കാതെ അകത്തേക്ക് കയറി.
" ശാരദേ നിന്റെ സ്വർണം ഒക്കെ എവിടെ... " ജയൻ ചോദിച്ചു.
അയ്യാളുടെ ചോദ്യം കേട്ടെങ്കിലും തിരിഞ്ഞു പോലും നോക്കാതെ നന്ദൻ അവൻ്റെ റൂമിലേക്ക് കയറി.
" അതൊക്കെ ഇവിടെ ഇരിപ്പുണ്ട്... ആ പിന്നെ ഒരു കാശ്മാല നന്ദൻ കുറെ നാൾ മുന്നേ വിറ്റിരുന്നു, അവനെന്തോ ആവിശ്യം വന്നപ്പോൾ... " ധനുവിന്റെ കയ്യിൽ തന്റെ മാല ജയൻ കാണാൻ ഇടയായാൽ ഇതുപോലൊരു ചോദ്യം ചെയ്യൽ ശാരദ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ പറയേണ്ടുന്ന കള്ളങ്ങളും ആദ്യമേ കണ്ടുപിടിച്ചു.
ജയൻ ശാരദയുടെ മറുപടിയിൽ അസ്വസ്ഥനായി. എന്ത് ചോദ്യം ചോദിച്ചാലും തർക്കുത്തരം മാത്രം പറയുന്നവൾ ഇങ്ങനെ സൗമ്യ സമീപനം അയ്യാളെ ആശയകുഴപ്പത്തിലാക്കി. മനസ്സ് അസ്വസ്ഥമായത് കൊണ്ട് തന്നെ ജയൻ മുറിയിലേക്ക് പോകാതെ മുറ്റത്തേക്കിറങ്ങി.
ഇരുളിൽ ആരും ശ്രദ്ധയെത്താത്തിടം നോക്കിയിരുന്നു ജയൻ ഒരു ബീഡി കത്തിച്ചു. ഈയിടയായുള്ള ശാരദയുടെ പെരുമാറ്റങ്ങളായിരുന്നു അയ്യാളുടെ ചിന്തകളിൽ മുഴുവൻ. എന്താണ് ഇങ്ങനെ... വരാൻ പോകുന്ന വലിയ അപകടത്തിനുള്ള സൂചനയാണെന്ന് അയ്യാൾ വിശ്വസിച്ചു..
സമയം മുന്നോട്ടു നീങ്ങികൊണ്ടേയിരുന്നു. തിരികെ വീട്ടിലേക്ക് പോകാനായി നടന്നതും താൻ ഇരിക്കുന്നതിന് അല്പം മാറി ഒരാളനക്കം ജയൻ തിരിച്ചറിഞ്ഞു.
അത് എന്താണെന്നറിയാൻ അയ്യാൾ അല്പം നീങ്ങി നിന്ന് നോക്കി. ഫോണുമായി നിൽക്കുന്ന നന്ദനെ കണ്ടു അയാളിൽ സംശയം നിറഞ്ഞു. എന്തിനായിരിക്കും ഈ സമയം അവൻ ഇവിടെ വന്നത്... അവനെ മറഞ്ഞു നിന്ന് വീക്ഷിക്കാൻ തന്നെ ജയൻ തീരുമാനിച്ചു.
നന്ദൻ സംസാരിക്കുന്നത് കേൾക്കുന്ന രീതിയിൽ അവന്റെ ശ്രദ്ധ പതിയാത്ത ഒരിടത്തേക്ക് സൂക്ഷ്മതയോടെ ജയൻ നീങ്ങി നിന്നു.
നന്ദന്റെ അച്ഛാ എന്നുള്ള വിളികേട്ട താൻ പിടിക്കപെട്ടുവോ എന്നയാൾ സംശയിച്ചു. എന്നാൽ അവൻ ഫോണിൽ സംസാരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ അയ്യാളിൽ ഭയം നിറഞ്ഞു.
" പവിത്രൻ... " അയ്യാളുടെ ചുണ്ടുകൾ മന്ത്രിച്ചു.
❤️❤️❤️❤️❤️❤️❤️❤️❤️❤️
വീട്ടിൽ വന്നു കയറിയ നിമിഷം മുതൽ പവിത്രന്റെ ഫോൺ കാളിനായി കാത്തിരിക്കുകയായിരുന്നു നന്ദൻ.. അതികം കാത്തിരുന്നു മുഷിയും മുന്നേ അവന്റെ ഫോണിലേക്ക് കാൾ വന്നു.
നകുലന്റെ കയ്യിൽ നിന്നും നേരത്തെ നമ്പർ വാങ്ങിയത് കൊണ്ട് വിളിക്കുന്നത് പവിത്രൻ തന്നെ ആണെന്ന് നന്ദൻ ഉറപ്പിച്ചു.
വീടിനകത്ത് നിന്ന് സംസാരിക്കേണ്ട എന്ന ചിന്തയിൽ അവൻ വെളിയിലേക്കിറങ്ങി. ആരും ശ്രദ്ധിക്കാത്തിടം നോക്കി അവിടേക്ക് മാറി നിന്നു.
" ഹലോ... " യാതൊരു പരിചിതഭാവവും ശബ്ദത്തിൽ വരുത്താതെ നന്ദൻ സംസാരത്തിന് തുടക്കം കുറിച്ചു.
" മോനേ...." സ്നേഹത്തിൽ ചാലിച്ച് അയ്യാൾ വിളിച്ചു.
" ആരാ.. "
" ഞാനാ മോനെ പവിത്രൻ...മോന്റെ ... "
" അച്ഛാ... " പവിത്രൻ മറുപടി പറയും മുന്നേ നന്ദൻ അയ്യാളെ വിളിച്ചു.
" മോനെ.. നിനക്ക് അച്ഛനെ മനസ്സിലായല്ലോ... അച്ഛന് സന്തോഷമായി... "
" അച്ഛൻ വിളിക്കുന്നത് ഞാൻ ഒരുപാട് കാത്തിരുന്നിട്ടുണ്ട്... സാരമില്ല ഇപ്പോഴേലും എന്നേ വിളിക്കാൻ തോന്നിയല്ലോ... ഞാൻ ഒത്തിരി സന്തോഷവാൻ ആണ്... "
" എന്റെ മോൻ ഇപ്പൊ മാനസികമായി ഒരുപാട് തകർന്നിരിക്കുവല്ലേ... മോന്റെ മനസ്സ് വേദനിപ്പിച്ചു ആരും സന്തോഷിക്കണ്ടാ... നിന്റെയും ധനുമോളുടെയും കല്യാണം അച്ഛൻ നടത്തി തരും... കല്യാണ തലേന്ന് ധനുവിനെ നമ്മൾ പൊക്കും പിറ്റേന്ന് നിന്റെയും ധനുവിന്റെയും കല്യാണം... ശാരദ പോലും അറിയണ്ട... "
" അച്ഛാ.. പക്ഷെ അമ്മ... എന്നോട് തീർത്തു പറഞ്ഞു എന്റെയും ധനുവിന്റെയും വിവാഹം നടക്കില്ലെന്നു... അവളെ ഇനി ഓർക്കുക കൂടി വേണ്ടെന്ന്.. "
" അവളെ ആരോ ഭയപ്പെടുത്തി പറയുക്കന്നതാ മോനെ... തൽക്കാലം ആരും അറിയണ്ട... നമ്മൾ മാത്രം.. "
" ശരിയാണ്.. അമ്മ ഇപ്പൊ ജയനോട് വല്ലാതെ വിധേയത്തം കാണിക്കുന്നു.. അതൊക്കെ അയ്യാൾ ഭീഷണി പെടുത്തിയിട്ട് ആയിരിക്കും.. " ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന ദേഷ്യം നന്ദൻ നിയന്ത്രിച്ചുകൊണ്ട് പവിത്രനോട് സംസാരിച്ചു.
" അപ്പൊ എല്ലാം തീരുമാനിച്ചത് പോലെ... ധനുവിനെ ഞാൻ പൊക്കികൊളാം.... "
" അത് വേണ്ട... ധനുവിനെ ഞാൻ തന്നെ പൊക്കിക്കൊളാം.. അച്ഛൻ ഞങ്ങൾക്കായി കാത്തിരുന്നാൽ മതി. "
" എന്നാൽ മോൻ പറയുമ്പോലെ... വരേണ്ട സ്ഥലം ഞാൻ മെസ്സേജ് ഇടാം... "
" ശരി അച്ഛാ..."
നന്ദൻ തൻ്റെ വലയിൽ കുടുങ്ങിയ സന്തോഷമായിരുന്നു പവിത്രന് ആ നിമിഷം.
എന്നാൽ തന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ലെന്ന വിശ്വാസമായിരുന്നു നന്ദന്....
❤️❤️❤️❤️❤️❤️❤️❤️❤️❤️
മറഞ്ഞു നിന്ന് കേട്ട ജയനിൽ പകയെരിഞ്ഞു... നന്ദൻ പറഞ്ഞത് മാത്രമായിരുന്നു അയ്യാൾ കേട്ടിരുന്നുള്ളു.. അതിൽ നിന്നും ധനുവിനെതിരെ അവർ എന്തോ പദ്ധതി ഒരുക്കി എന്ന് ജയൻ ഉറപ്പിച്ചു.
അപ്പോഴും ശാരദയുടെ മാറ്റം അയാളിൽ ചോദ്യചിഹ്നമായി തന്നെ തുടർന്നു... അവൾക്ക് എന്ത് സംഭവിച്ചു... സ്വയം ചോദിച്ചുകൊണ്ടേയിരുന്നു..
നന്ദൻ അവിടെ നിന്ന് പോകുന്നതും കാത്ത് ജയൻ മറഞ്ഞു തന്നെ നിന്നു. അവരുടെ പദ്ധതി താൻ അറിഞ്ഞെന്നു നന്ദൻ അറിയാതിരിക്കാൻ...
മറഞ്ഞു നിന്ന് കേട്ട ജയനിൽ പകയെരിഞ്ഞു... നന്ദൻ പറഞ്ഞത് മാത്രമായിരുന്നു അയ്യാൾ കേട്ടിരുന്നുള്ളു.. അതിൽ നിന്നും ധനുവിനെതിരെ അവർ എന്തോ പദ്ധതി ഒരുക്കി എന്ന് ജയൻ ഉറപ്പിച്ചു.
അപ്പോഴും ശാരദയുടെ മാറ്റം അയാളിൽ ചോദ്യചിഹ്നമായി തന്നെ തുടർന്നു... അവൾക്ക് എന്ത് സംഭവിച്ചു... സ്വയം ചോദിച്ചുകൊണ്ടേയിരുന്നു..
നന്ദൻ അവിടെ നിന്ന് പോകുന്നതും കാത്ത് ജയൻ മറഞ്ഞു തന്നെ നിന്നു. അവരുടെ പദ്ധതി താൻ അറിഞ്ഞെന്നു നന്ദൻ അറിയാതിരിക്കാൻ...
അല്പനേരം നിന്നിട്ടും നന്ദൻ പോകാത്തത് എന്താണെന്ന് ജയൻ ചിന്തിച്ചു.
ഈ സമയം നന്ദൻ നകുലനെ ഫോൺ ചെയ്യുകയായിരുന്നു. നന്ദന്റെ സംസാരം അയ്യാൾ വീണ്ടും കേട്ടു.
" ഹലോ നകുലേട്ടാ...."
" പവിത്രൻ വിളിച്ചോ... " മറുവശത്ത് നിന്നും ചോദ്യം.
" പിന്നെ വിളിക്കാതെ മകനോടുള്ള സ്നേഹം ഒളിച്ചിറങ്ങുവായിരുന്നു. എന്റെയും ധനുവിന്റെ കല്യാണത്തിന് നാളും കുറിച്ച് കാത്തിരിക്കുവാണെന്ന്... "
" ആഹാ..."
" കല്യാണ തലേന്ന് പെണ്ണിനെ തട്ടിക്കൊണ്ടു പോകാനാണ് പ്ലാൻ... "
" ആര്... " നകുലൻ പരിഭ്രമത്തോടെ ചോദിച്ചു.
" വേറാര് ഉറ്റ ചങ്ങാതി പവിത്രൻ ധനുവിനെ പോക്കാൻ ആളെ അയക്കമെന്ന്... പക്ഷെ ഞാൻ പറഞ്ഞു ഞാൻ തന്നെ അവളുമായി പറയുന്ന സ്ഥലത്തു എത്താമെന്ന്.. "
" മോനെ അത് അപകടമല്ലേ... "
" എന്ത് അപകടം... ധനു എന്റെ കൂടെ ഉണ്ടെങ്കിൽ അല്ലെ അപകടം... ഞാൻ വരും അവിടെ.. പവിത്രന്റെ വിചാരം ശാരദയ്ക്ക് മാത്രമേ ധന്യ അയ്യാളുടെ സ്വന്തം മകൾ ആണെന്ന് അറിവുള്ളുവെന്നാ... അതുകൊണ്ട് ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കും... "
" പക്ഷെ ധനു കൂടെ ഇല്ലെങ്കിൽ... "
" അതൊക്കെ അവിടെ എത്തുമ്പോൾ അല്ലെ... ധനുവെന്നല്ല മറ്റാരും ഇത് അറിയണ്ട.. എല്ലാരുടെയും വിശ്വാസം പോലെ ധന്യ എന്നും ജയന്റേയും കവിതയുടെയും മകൾ ആയിരുന്നാൽ മതി... ഒരു ദുസ്വപ്നമായി പോലും പവിത്രന്റെ പേര് അവിടെ വേണ്ട... "
" ജയനെയും... "
" ജയച്ചനും ഒന്നും അറിയണ്ടാ കവിത അപ്പച്ചിയ്‌ക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരത അറിഞ്ഞ നിമിഷം മുതൽ അമ്മയുടെ തകർച്ച ഞാൻ കാണുന്നതാണ്... ഒരുപക്ഷെ അച്ഛൻ അറിഞ്ഞാൽ ആ മനുഷ്യൻ തകർന്ന് പോകും... അതുകൊണ്ട് ആരും അറിയേണ്ട ആ സത്യം... "
നന്ദന്റെ സംസാരം കേട്ട് നിന്ന ജയൻ തറഞ്ഞു നിന്നു... അവന്റെ സംസാരത്തിൽ നിന്ന് തന്നെ ആ രാത്രി എന്തായിരിക്കും സംഭവിച്ചിക്കുകയെന്ന ഒരു ഊഹം അയാൾക്ക് ലഭിച്ചു...
ജയന് ശരീരം തളർന്നു പോകുന്നുണ്ടായിരുന്നു... പിന്നീട് നന്ദൻ സംസാരിച്ചതൊന്നും അയ്യാൾ കേട്ടില്ല... കാതുകൾ കൊട്ടിയടക്കപെട്ട അവസ്ഥയായിരുന്നു...
മനോഹരമായി പുഞ്ചിരിക്കുന്ന പെണ്ണിന്റെ മുഖം അയ്യാളുടെ ഓർമകളിൽ തെളിഞ്ഞു... കണ്ണുകൾ നിറഞ്ഞൊഴുകി... നന്ദൻ തനിക്കരികിൽ നിന്ന് പോയെന്ന് മനസ്സിലാക്കിയതും ജയൻ അലറി കരഞ്ഞു...
വർഷങ്ങൾക്ക് മുന്നേ ഒരു പെണ്ണിന്റെ കരച്ചലിനെ തേങ്ങലുകളാക്കി മാറ്റിയ മഴ വീണ്ടും പിറവികൊണ്ടു... ജയന്റെ ആർത്തുവിളികൾ മഴയുടെ ശക്തിയിൽ ബലഹീനമായി... മനസ്സ് ശാന്തമാകുവോളം ജയൻ കരഞ്ഞു കൊണ്ടേയിരുന്നു...
മഴ പെയ്തു തോരും പോലെ ഉള്ളിലെ വിഷമങ്ങൾ അയ്യാൾ പെയ്തോഴിച്ചു... രാവ് പുലരുവോളം തനിച്ചിരുന്നു...
❤️❤️❤️❤️❤️❤️❤️❤️❤️❤️
ദിനങ്ങൾ മാറ്റമില്ലാതെ തുടർന്നു.
തന്നിലെ ചെറിയ മാറ്റങ്ങൾ പോലും മറ്റുള്ളവർ വേഗത്തിൽ മനസ്സിലാക്കുമെന്നുള്ളത് കൊണ്ട് ജയൻ പഴയ രീതിയിൽ തന്നെ അഭിനയിച്ചു. ആരെയും താൻ അറിഞ്ഞ സത്യങ്ങൾ ഒന്നും അറിയിക്കാതെ.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വീടും വീട്ടുകാരും ഉണർന്നു... കല്യാണത്തിന് ഉള്ള മേളങ്ങൾക്ക് തുടക്കമായി... ഓരോരുത്തരും തങ്ങളെ ഏൽപ്പിച്ച കടമകൾ ചെയ്യാനുള്ള ഓട്ടത്തിലാണ്...
ധനുവിന്റെ മുറിയിൽ അവൾ ഒരുങ്ങുകയാണ്... തലേന്ന് വലിയ പരിപാടികൾ ഇല്ലാത്തത് കൊണ്ട് തന്നെ ചെറിയ രീതിയിലാണ് ഒരുക്കം എങ്കിലും ധനു അതീവ സുന്ദരിയായിരുന്നു.
" കൃഷ്‌ണേട്ടാ... ഏട്ടനെ വിളിച്ചിരുന്നോ ഇതുവരെ എത്തിയില്ലല്ലോ... " ഓട്ടപാച്ചിലുകൾക്കിടയിൽ നളിനി കൃഷ്ണനോട് ജയനെ തിരക്കി.
" അളിയനെ ഞാൻ വിളിച്ചിരുന്നു അവിടുന്ന് ഇറങ്ങുന്നതേ ഉള്ളെന്ന്... നീ അകത്തു ചെന്നു വിരുന്നുകാരെ നോക്ക് അളിയൻ ഇങ്ങ് എത്തും... "
" ഹ വരുമ്പോൾ വരട്ടെ... ഓടിപിടിച്ചു വീട്ടിൽ പോകേണ്ട ആവിശ്യം എന്താ... " തന്നോട് തന്നെ സംസാരിച്ചുകൊണ്ട് നളിനി അകത്തേക്ക് നടന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️
കല്യാണവീട്ടിലേക്ക് പോകാനായി ഒരുങ്ങി ഇറങ്ങുവായിരുന്നു ജയൻ... അയ്യാളുടെ കണ്ണുകൾ ശാരദയെ തിരിഞ്ഞു.
നന്ദനെ അജു കല്യാണത്തിന് ക്ഷണിച്ചിരുന്നു. അവിടെ തന്നെ ആർക്കും അറിയില്ലെന്നുള്ളത് കൊണ്ട് നന്ദൻ അവിടേയ്ക്ക് പോയി. അവൻ പോയതും നോക്കി ഉമ്മറത്തു ഇരിക്കുകയായിരുന്നു ശാരദ.
ജയൻ മുറിയിലും അടുക്കളയിലും മറ്റും ശാരദയെ തിരഞ്ഞു. അവസാനം അയ്യാൾ ഉമ്മറത്തേക്കിറങ്ങിയപ്പോൾ അവിടെ കസേരയിൽ ശാരദ ഇരിക്കുന്നത് കണ്ടു. അവരെ നോക്കി ജയനും ഉമ്മറത്തു കെട്ടിയ അരഭിത്തിയിൽ ഇരുന്നു.
" നന്ദൻ എവിടെ... " കുറച്ചു നേരത്തെ മൗനത്തിന് ശേഷം ജയൻ ചോദിച്ചു.
" അവൻ കൂട്ടുകാരന് അടുത്ത് പോയതാ..."
തൻ്റെ മറുപടി കേട്ട് സംശയത്തോടെ നോക്കുന്ന ജയനെ നോക്കി പറഞ്ഞു തുടങ്ങി.
" ജയേട്ടൻ പേടിക്കണ്ട നന്ദൻ ഈ വിവാഹം മുടക്കാനായി ഒന്നും ചെയ്യില്ല... ആ ഉറപ്പ് ഞാൻ തരാം... "
" അജുവിന്റെ അടുത്തേക്കാണല്ലേ പോയത്... സഹോദരിയുടെ കല്യാണത്തിന് അളിയാനാവാൻ പോകുന്നവന്റെ വീട്ടിൽ പോയി കല്യാണം കൂടുന്നു... " ജയന്റെ സംസാരം കേട്ട് ശാരദ ഞെട്ടി.
" ജയേട്ടാ... " ശാരദയുടെ ശബ്ദം വിറച്ചിരുന്നു.
" സത്യങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു... നിങ്ങൾ എന്നിൽ നിന്ന് മറക്കാൻ നോക്കിയതല്ലേ.. "
" എ.... എങ്ങനെ... "
ജയൻ നന്ദന്റെ ഫോണിൽ സംസാരിക്കുന്നത് കേട്ടെന്ന് മാത്രം പറഞ്ഞു.
പവിത്രനെതിരെയുള്ള നീക്കങ്ങൾ ഒന്നും പറഞ്ഞില്ല...
" ഞാൻ... അറിഞ്ഞില്ല ജയേട്ടാ... എന്റെ കവി ഒരുപാട് അനുഭവിച്ചെന്നു... അയ്യാൾ പറഞ്ഞ കള്ളങ്ങൾ ഒക്കെ വിശ്വസിച്ചു... ഒരുവട്ടം പോലും യാഥാർഥ്യം എന്തെന്ന് തിരക്കിയില്ല... പലവട്ടം സം.... സംസാരിക്കാൻ വ... ന്ന ഏട്ടനെ പോലും കേൾ... ക്കാൻ കൂട്ടാക്കിയില്ല... എന്റെ കവി പോലും ന്നോട് പൊറുക്കൂല... മഹാ.....പാപി ആയിപോയി... നിക്ക് സത്യം അറിയില്ലായിരുന്നു ജയേട്ടാ..."
ഏങ്ങലടിച്ചു കരഞ്ഞു സംസാരിക്കുന്നവളെ ജയൻ നെഞ്ചോട് ചേർത്തു.
" ശാരി.... "
ആ വിളിയിൽ ശാരദ ഞെട്ടി അകലാൻ ശ്രമിച്ചു. തന്റെ കവി മാത്രം വിളിച്ചിരുന്ന പേര്..
അകലാൻ ശ്രമിച്ചവളെ ഒന്നുകൂടി ചേർത്ത് നിർത്തി ജയൻ സംസാരിച്ചു തുടങ്ങി.
" ഇതിൽ യാതൊന്നും നിന്റെ തെറ്റല്ല ശാരി... വിധിയാണ്... ഇല്ലെങ്കിൽ ആരുടെയെങ്കിലും തുറന്നു പറച്ചിൽ കൊണ്ട് എന്നെ അവസാനിക്കേണ്ടതായിരുന്നു ഈ പ്രശ്നം.. ദൈവവിധി ഇങ്ങനെ ആയിരുന്നു.. താൻ ഒരുങ്ങി വാ നമുക്ക് കല്യാണത്തിന് പോകാം..."
" ഞാൻ വന്നാൽ ആർക്കും ഇഷ്ടപ്പെടില്ല.. ഏട്ടൻ പോയി വാ... "
" അങ്ങനെ ഒന്നും ഇല്ല... എന്റെ കൂടെയല്ലേ വരുന്നേ... പോ പോയി ഒരുങ്ങി വാ... "
അല്പം മടിയോടെ ആണെങ്കിലും ശാരദ അകത്തേക്ക് പോയി... അതികം സമയമെടുക്കാതെ ഒരുങ്ങി ഇറങ്ങി. അവളുടെ കയ്യിൽ ധനുവിനായി രണ്ടുലക്ഷ്മി വളയും ഉണ്ടായിരുന്നു.
" ആ കാശിമാല താൻ കൊടുത്തതല്ലേ... ഇത് നമ്മുടെ മോന്റെ പെണ്ണിന് അണിയിക്കാം .... ഇത് അകത്തു വെച്ചിട്ട് വാ... "
" അത് വേറെ ഉണ്ട്... ഇത് ധനുമോൾക്ക്... "
പിന്നെ ശാരദയെ ജയനും തടഞ്ഞില്ല..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കല്യാണവീട്ടിൽ ശാരദയെ എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചു.
" എന്നോട് ദേഷ്യമായിരിക്കും എന്ന് കരുതി.. " കയ്യിൽ വളകൾ അണിയിക്കുന്ന ശാരദയോട് ധനു പറഞ്ഞു.
" ഞാനല്ലേ എന്റെ കുട്ടിയെ വിഷമിപ്പിച്ചിട്ടുള്ളത്... അപ്പൊ എന്നോടല്ലേ ദേഷ്യം തോന്നേണ്ടത്... അമ്മായിക്ക് മോളോട് ഇഷ്ടം മാത്രമേ ഉള്ളുട്ടോ... " അതും പറഞ്ഞു ധനുവിന്റെ നെറുകയിൽ ചുണ്ടമർത്തി.
കണ്ടു നിന്ന എല്ലാവരിലും സന്തോഷം നിറച്ചോരു കാഴ്ചയായിരുന്നു അത്.
പിന്നീട് ശാരദയും നളിനിക്ക് ഒപ്പം കല്യാണവീടിന്റെ മേൽനോട്ടം ഏറ്റെടുത്തു.
തിരക്കുകൾ ഒഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ ശാരദയെ ധനുവും ദീപുവും തടഞ്ഞു. കല്യാണം കഴിഞ്ഞു പോയാൽ മതിയെന്നും പറഞ്ഞു പിടിച്ചു നിർത്തി. ശാരദയും സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു.
അവർക്ക് മാറ്റിയുടുക്കാൻ വസ്ത്രം എടുക്കാനായി ജയൻ വീട്ടിലേക്ക് തിരിച്ചു.
❤️❤️❤️❤️❤️❤️❤️❤️❤️❤️
അജുവിന്റെ വീട്ടിലേക് ആഘോഷങ്ങളൊക്കെ കഴിഞ്ഞു പവിത്രനരികിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ് നന്ദനും അജുവും.
" ടൂൾസ് ഒക്കെ എടുത്തില്ലേ നന്ദാ... " അജു ചോദിച്ചു.
" പിന്നെ എടുക്കാതെ.. ഇനി *#&#* മോൻ ഒരു പെണ്ണിനെ കണ്ടാലും #&#&പ്പ മൂക്കൂല അതിനുള്ള പണി ചെയ്തിട്ടെ മടങ്ങു... "
" മരണം ചെറിയ ശിക്ഷയാണ്.. അത് അറിയാഞ്ഞിട്ടല്ല... എന്നെങ്കിലും ഒന്ന് നിവർന്നു നിൽക്കാൻ പാകത്തിന് ആയാൽ പ്രതികാരമെന്നും പറഞ്ഞു പിന്നേം എഴുന്നെള്ളില്ലേ.. അതുകൊണ്ട് ഇരുചെവി അറിയാതെ തീർത്തു കളയാം നന്ദാ... "
അജു തന്റെ അഭിപ്രായം പറഞ്ഞു.
" അത് വേണ്ടാ... നിവർന്നു നിന്നാൽ ഇതുപോലെ പോയെന്നു കിടത്തിയാൽ മതി. " നന്ദൻ പറഞ്ഞു.
പിന്നെ അജു നന്ദനെ എതിർത്തു ഒന്നും പറഞ്ഞില്ല.... അവർ ലക്ഷ്യത്തിലേക്ക് വണ്ടി പായിച്ചു...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരു പാർട്ട് കൂടി ഉണ്ടേ...