Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ 20 [ b ] ( അവസാനഭാഗം )

❤️ ഈ ഇടനെഞ്ചിൽ ❤️

✍️ Jazyaan 🔥 അഗ്നി 🔥

ഭാഗം : 20 [ b ] ( അവസാനഭാഗം )

     
      ❤️❤️❤️❤️❤️❤️❤️❤️❤️❤️

        പുറത്തു വണ്ടി നിർത്തിയ ശബ്ദം കേട്ടതും നകുലന്റെ ചുണ്ടിൽ ചിരി വിടർന്നു.

  " അവരെത്തി... " നകുലൻ പവിത്രനെ നോക്കി പറഞ്ഞു.

   " കയറി വരാൻ പറയെടാ... " അയ്യാളുടെ നാവ് കുഴഞ്ഞിരുന്നു.

   " എന്തിനാ ക്ഷണിച്ചു വരുത്തുന്നേ ദേ എത്തിയല്ലോ... " നകുലൻ പറഞ്ഞതും പവിത്രനും അവിടേക്ക് നോക്കി.

    " ഇതാരൊക്കെയാ... ധന്യ എവിടെ..."

   " ആദ്യം നമുക്കൊന്ന് പരിചയപ്പെടാം എന്നിട്ട് ധന്യയെ വിളിക്കാം... അതല്ലേ ഒരു മര്യാദ.. " അജു പുച്ഛത്തോടെ പറഞ്ഞു.

    "  പവിത്രനെ മര്യാദ പഠിപ്പിക്കാൻ നീ ആരാടാ  #*$*&മോനെ.. "

  " സ്വന്തം മരുമോനെ ഇങ്ങനെ പുളിച്ച തെറിയൊന്നും വിളിക്കല്ലേ അമ്മായിയപ്പ..."

 
   " അമ്മായിയപ്പനോ... ഏതവനാടാ നകുലാ ആ കിടന്നു നാവെടുന്നെ... "

   " പിന്നെ നിന്റെ മോളെ കെട്ടാൻ പോകുന്നവൻ നിന്നെ അമ്മായിയപ്പ എന്നല്ലേ വിളിക്കണ്ടേ... " നകുലൻ ഒരു പരിഹാസചിരിയോടെ പറഞ്ഞു.

   " അച്ഛന് മനസ്സിലായില്ലെന്നേ... അച്ഛാ ഇവനാണ് എന്റെ ഒരേഒരു പെങ്ങളായ ധന്യയെ കെട്ടാൻ പോകുന്ന എന്റെ അളിയൻ.. അച്ഛന്റെ മരുമോൻ.. "

   " നായിന്റെമക്കളെ എല്ലാം കൂടെ പവിത്രനിട്ട്  ഉണ്ടാക്കാൻ വന്നതാണല്ലേ..  "

   " ഇപ്പോഴേ രോഷം കൊണ്ട് എനർജി കളയല്ലേ... ഞങ്ങൾക്ക് ഒന്ന് അറിഞ്ഞു മേയാനുള്ളതല്ലേ... "

   " വാടാ... എനികിട്ടു ഉണ്ടാക്കാൻ വന്നിരിക്കുന്നു... "അതും പറഞ്ഞു തനിക്ക് മുന്നിൽ നിൽക്കുന്ന നകുലനെ പവിത്രൻ ചവിട്ടി വീഴ്ത്തി.

   " നകുലേട്ടാ... നിങ്ങൾ സമപ്രായക്കാരല്ലേ അപ്പൊ തുടക്കം അവിടുന്നാകട്ടെ... " അജു പറഞ്ഞു.

   അജുവിന്റെ വാക്ക് കേട്ടതും നകുലൻ വീണിടത്തു നിന്നും ചാടിയെഴുന്നേറ്റ് പവിത്രന്റെ പള്ളയ്ക്ക് നോക്കി ഇടിച്ചു.

   നകുലൻ തുടങ്ങാൻ കാത്ത് നിന്നെന്നത് പോലെ അജുവും കൊടുത്തു. പവിത്രനിൽ നിന്നും ചെറുത്ത് നിൽപ്പുകൾ ഉണ്ടായിരുന്നെങ്കിലും നകുലന്റെയും അജുവിന്റെയും കരുത്തിന് മുന്നിൽ അയ്യാൾ അടിപതറി...

    ശരീരത്തിലെ എല്ലുകൾ ഒടിയുന്ന ശബ്ദം പവിത്രന്റെ അലർച്ചയിൽ താണുപോയി... ഇനി ആ ശരീരത്തിൽ ചതയാനോ ഓടിയാനോ ഒരിടം ബാക്കിയില്ലെന്ന് ഉറപ്പുവരുത്തി അജുവും നകുലനും പിന്മാറി.

    അജുവിന്റെ കണ്ണുകൾ പകയിൽ എരിഞ്ഞു.. അവന്റെ നോട്ടം പവിത്രനിൽ നിന്നുമാറി എല്ലാം നോക്കി നിന്ന നന്ദനിൽ എത്തി.

    അജുവിന്റെ നോട്ടം കണ്ടു നന്ദൻ കണ്ണുകൾ ഇറുക്കിയടച്ചു... പാപിയാണ്... പക്ഷെ ജന്മം നൽകിയ വ്യക്തിയുടെ വേദനയിൽ പുളഞ്ഞുള്ള കരച്ചിൽ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നതായി തോന്നി നന്ദന്... അവന്റെ കണ്ണിൽ നിന്ന് അവസാനമായി അയാൾക്ക് വേണ്ടി ഒരുതുള്ളി കണ്ണീർ പൊഴിച്ചു...

    പുഞ്ചിരി തൂകുന്ന ധനുവിന്റെ മുഖം ഹൃദയത്തിൽ നിറഞ്ഞു. കണ്ണുകളിലെ വേദന മാറി... പ്രതികാരം നിറഞ്ഞു. അവന്റെ ഉറച്ചകാലടികൾ പവിത്രനരികിലേക്കടുത്തു. 

        അത്രനേരം  നേരം തോന്നാതിരുന്ന ഭയം പവിത്രന്റെ മുഖത്ത് തെളിഞ്ഞു.

    നന്ദൻ അയാൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്നു. 

    "കൊല്ലില്ല... പക്ഷെ ചത്തതിന് തുല്യം... നാവാനങ്ങില്ല... ഒരു പെണ്ണിനെ കാണുമ്പോൾ തന്നിൽ വികാരം നിറക്കുന്ന ആ അവയവം അവിടെ ഉള്ളത് പോലും ഇനി അറിയാൻ പോകുന്നില്ല... ചത്തുജീവിച്ചോ... " അതും പറഞ്ഞു പോക്കറ്റിൽ കരുതിയ സിറിഞ്ചും മരുന്നും എടുത്തു. പവിത്രന്റെ മുന്നിൽ വെച്ച് തന്നേ സിറിഞ്ചിൽ മരുന്ന് നിറച്ചു.  യാചനയോടെ നോക്കുന്ന ആ കണ്ണുകളിൽ തന്നെ നോക്കി ആ മരുന്ന് പവിത്രന്റെ കഴുത്തിലെ  ഞരമ്പിൽ കുത്തിയിറക്കി.

     അയ്യാളുടെ ബോധം മറയുന്നതും നോക്കി അവർ അവിടം വിട്ടിറങ്ങി.

   " നകുലേട്ടൻ ഇന്ന് പവിത്രനോപ്പം ആയിരുന്നെന്നു ആരും അറിയാൻ ഇടവരുത്തരുത്. " നന്ദൻ പറഞ്ഞു.

   " പിന്നെ അയ്യാളെ നാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ മറക്കണ്ടാ... തിരക്കി ചെന്നപ്പോൾ കണ്ടത് ഈ കോലത്തിൽ ആണെന്ന് പറഞ്ഞാൽ മതി. " അജുവും പറഞ്ഞു.

   " അങ്ങനെ ആയിക്കോട്ടെ മക്കളെ... നമുക്ക് പോകാം... "

   " എന്നാൽ വാ... "

   " നിക്കേടാ... എന്റെ റിങ് കാണുന്നില്ല ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം.. " അജു അതും പറഞ്ഞു തിരികെ പോകാൻ ഒരുങ്ങി.

    " ഞാനും വരാം..  "

    "  വേണ്ടാ ഞാൻ പോയി വരാം... " അതും പറഞ്ഞു അജു അകത്തേക്ക് ഓടി.

  " എന്നാൽ ഞാൻ പോയേക്കുവാ മോനെ... " തൻ്റെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് കൊണ്ട്  നകുലൻ പറഞ്ഞു.

   നന്ദൻ അയാൾക്ക് സമ്മതം നൽകി നകുലൻ പോകുന്നത് നോക്കി നിന്നു. അല്പം നിന്നിട്ടും അജുവിനെ കാണാൻ ഇല്ലാതിരുന്നത് കൊണ്ട് നന്ദൻ  അകത്തേക്ക് തിരികെ പോകാൻ ഒരുങ്ങി.

   പക്ഷെ നന്ദൻ അവിടേക്ക് പോകും മുന്നേ അജു ഓടി അവനരികിൽ എത്തിയിരുന്നു.

   " നകുലേട്ടൻ പോയോ... " തൻ്റെ കയ്യിലേക്ക് മോതിരം അണിഞ്ഞുകൊണ്ട് അജു ചോദിച്ചു.

  " ഹ.... ഇപ്പൊ അങ്ങ് ഇറങ്ങിയതേ ഉള്ളു.. വാ നമുക്കും പോകാം..  നാളെ നിന്റെ കെട്ടാണ് മറക്കണ്ട... " നന്ദൻ അവനെ കളിയാക്കി പറഞ്ഞു.

  " പിന്നല്ല... വാ പോകാം.. "

          അവര് തിരികെ വീട്ടിലേക്ക് തിരിച്ചു.

     അജുവിനെ വീട്ടിലേക്കിറക്കി നന്ദൻ വീട്ടിലേക്കും പോയി...
 

❤️❤️❤️❤️❤️❤️❤️❤️❤️❤️

   പുതിയ പ്രഭാതം...

     ഫോൺ ബെല്ലടി കേട്ടാണ് നന്ദൻ കണ്ണ് തുറന്നത്... രാത്രി ഉറങ്ങാൻ നന്നേ താമസിച്ചത് കൊണ്ട് അവന്റെ ഉറക്കം വിട്ടുമാറിയിരുന്നില്ല...

  ഫോണിൽ കേട്ട ശബ്ദം അവനെ ഞെട്ടിച്ചു...

" ഹലോ..  " അവൻ പറഞ്ഞു.

"  നന്ദേട്ടൻ ഉണർന്നില്ലായിരുന്നോ... "  ധനു തിരക്കി.

" ഇല്ല..  " അവളുടെ ശബ്ദം കേട്ടവെപ്രാളത്തിൽ അവന് ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നോ.

  " എന്നോട് വെറുപ്പായിരിക്കുമല്ലേ... " ധനുവിന്റെ ശബ്ദം അറിയാതെ ഇടറി.

  
    " എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്... നമ്മൾ തമ്മിലായിരുന്നില്ല ചേരേണ്ടത്... എനിക്ക് വെറുപ്പോ ദേഷ്യമോ ഇല്ല... " നന്ദൻ അവളെ ആശ്വസിപ്പിച്ചു.

  " വിശ്വസിച്ചോട്ടെ ഞാൻ... "

   " പഴയ ആ നന്ദൻ ആയിരുന്നേൽ വിശ്വസിക്കാൻ കൊള്ളില്ലായിരുന്നു... നിന്റെ ഈ നന്ദേട്ടനെ വിശ്വസിക്കാം... ഒരു സഹോദരന്റെ സ്ഥാനത്ത് ഞാനുണ്ടാകും എന്നും... "

  " എങ്കിൽ ഇന്ന് കല്യാണത്തിന് വരുമോ...  അമ്മായി വന്നല്ലോ... നന്ദേട്ടനും കൂടി ഉണ്ടെങ്കിൽ എനിക്ക് ഒത്തിരി സന്തോഷമാകും... "

   " ഉറപ്പായും ഞാൻ അവിടെ ഉണ്ടാകും... "

   " വാക്കല്ലേ... "

   " വാക്ക്... ഒന്ന് കുളിച്ചു ഡ്രസ്സ്‌ മാറേണ്ട താമസം ഞാൻ അവിടെ ഉണ്ടാകും.. "

      " ശരി വെക്കാണെ... "

    " മ്മ്... "  ഫോൺ കട്ടായതും അവൻ്റെ ഉറക്കക്ഷീണമൊക്കെ പോയിരുന്നു.

    അവൻ ഉഷാറോടെ ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി... വേഗത്തിൽ കുളിച്ചിറങ്ങി അവൻ കല്യാണ വീട്ടിലേക്ക് പുറപ്പെടാൻ തയ്യാറായി...

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

     നന്ദന്റെ വരവ് എല്ലാരിലും ഭീതി നിറയ്ക്കുമെന്നായിരുന്നു അവൻ ചിന്തിച്ചത്... എന്നാൽ എല്ലാരും സ്നേഹത്തോടെ അവനെ എതിരേറ്റു.. അതുകൊണ്ട് തന്നെ ഓരോ കാര്യങ്ങൾ ധനുവിന്റെ അനിയൻ ഒപ്പം സഹോദരസ്ഥാനത്ത് നിന്ന് ചെയ്യാൻ അവനും വല്ലാത്ത ഉത്സാഹമായിരുന്നു.

    അജുവിനെ സ്വീകരിക്കാനും കല്യാണച്ചടങ്ങുകളിൽ മുൻപന്തിയിൽ അവൻ ഉണ്ടായിരുന്നു...

    സർവവിധ ആഘോഷങ്ങളോടും കൂടി ധനുവിന്റെയും അജുവിന്റെയും വിവാഹം കഴിഞ്ഞു... സന്തോഷം കൊണ്ട് നന്ദന്റെ കണ്ണിൽ നിന്നും ഒരുതുള്ളി നീർപൊഴിഞ്ഞു.

    കാണുന്ന മുഖങ്ങളിൽ ഒക്കേയും സന്തോഷമായിരുന്നു. അമ്മയുടെ മുഖം ഇത്ര സന്തോഷത്തിൽ ഇതിന് മുന്നേ ഒരിക്കൽ പോലും  അവൻ കണ്ടതായി ഓർക്കുന്നില്ല...

    നന്ദന്റെ മനസ്സിൽ സന്തോഷവും നിർവൃതിയും തോന്നി... വലിയൊരു പാപത്തിൽ നിന്നും ദൈവം കാത്തത് പോലെ തോന്നി....

          ❤️❤️❤️❤️❤️❤️❤️❤️❤️❤️

   സ്റ്റേജിൽ ഫോട്ടോഷൂട്ട് നടക്കുകയാണ്... നന്ദൻ ഒഴിഞ്ഞൊരു കോണിൽ ഇരുന്ന്  അവരുടെ മുഖത്തെ ഭാവങ്ങൾ ആസ്വദിക്കുകയായിരുന്നു.

    അവന്റെ ഫോൺ റിങ് ചെയ്തു. നകുലേട്ടൻ ആണെന്ന് അറിഞ്ഞതും അവൻ ചിരിയോടെ ഫോൺ ചെവിയോട് ചേർത്തു.

   ഹലോ പറയും മുന്നേ അവിടുന്ന് കേട്ട വാർത്തയിൽ അവൻ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു...

   " നകുലേട്ടാ സത്യമാണോ... "

   " അതേ മോനെ..  പവിത്രൻ മരിച്ചു..  "

   " എങ്ങനെ... "

   "ആരോ കത്തിക്ക് കുത്തിയതാണ്...  കത്തി അതിനരികിൽ തന്നെ ഉണ്ടായിരുന്നു.. "

   " ആരായിരിക്കും... "

   " അജുമോൻ... " നകുലൻ സംശയം പറഞ്ഞു.

    " ഇല്ല... അവനല്ല... ഇനി ആരായിരുന്നാലും തെളിവുകൾ ഒന്നും വേണ്ട... ആ പറമ്പിൽ തന്നെ കുഴിച്ചു മൂടിയേരെ... തിരക്കി വരാൻ ആരുമില്ല... അഥവാ വന്നാലും എല്ലാം ഉപേക്ഷിച്ചു തീർത്ഥാടനത്തിന് പോയി... മടങ്ങി വരുമൊന്നു അറിയില്ല... "

  " ശരി കുഞ്ഞേ... "

          ഫോൺ കാട്ടായിട്ടും നന്ദന്റെ ചിന്ത  അതാരായിരുന്നു ... അജുവിനെ നകുലേട്ടൻ സംശയിച്ചതിൽ തെറ്റ് പറയാൻ കഴിയില്ല... അവൻ തിരികേ അവിടേക്ക് പോയി...  മോതിരം എടുക്കാൻ എന്നത് അവൻ മനപ്പൂർവം ഉണ്ടാക്കിയ കാരണം ആയിരുന്നോ...

   അവൻ്റെ കണ്ണുകൾ സ്റ്റേജിലേക്ക് പതിഞ്ഞു.
ദീപു, അമ്മാവൻ ,ധനു , അജു ,അമ്മായിയും പിന്നെ ദീപകും... ഒരു കംപ്ലീറ്റ് ഫാമിലി... അവൻ അവരുടെ മുഖത്തെ സന്തോഷം ശ്രദ്ധിച്ചു... ഒരു കാരണവശാലും അത് മങ്ങാൻ പാടില്ല...  ആ കൊലപാതകം അജു ചെയ്തത് ആയാൽ പോലും പവിത്രൻ മരിച്ചെന്നു പുറം ലോകം അറിയില്ലെന്ന് അവൻ തീർച്ചപെടുത്തി.

    തൻ്റെ തോളിൽ ഒരു കരസ്പർശം അറിഞ്ഞതും നന്ദൻ ചെരിഞ്ഞു നോക്കി. ഇടതു വശത്ത് ജയനും വലത് വശത്ത് ശാരദയും...

   " പവിത്രന്റെ രക്തം പുരണ്ടത് അജുവിന്റെ കൈകളിൽ അല്ല മോനെ... ഈ കൈകളിലാണ്... അവനെ കൊല്ലാൻ അവകാശം എനിക്ക്  മാത്രമാണ്....  നീയും നകുലനും സംസാരിക്കണത് കേട്ട നിമിഷം മുതൽ ഞാൻ നിങ്ങൾക്ക് പിന്നാലെ ഉണ്ട്... എന്റെ കവിതയെ ഇല്ലാതാക്കിയവന്റെ ജീവൻ എടുക്കാൻ...   നിങ്ങൾ പവിത്രനെ ഉപേക്ഷിച്ചു പോയ നിമിഷങ്ങൾക്കകം ഞാൻ അവന്റെ നെഞ്ചിൽ കത്തി കയറ്റിയിരുന്നു...  അവനെ ബോധമുള്ളപ്പോൾ കണക്ക് പറഞ്ഞു കൊല്ലണമെന്ന് ഉണ്ടായിരുന്നു... പക്ഷെ അത് കഴിയാതെ പോയി...  അവൻ ഇനി ഭൂമിയിൽ വേണ്ടെന്ന് എന്റെ തീരുമാനം ആയിരുന്നു... "

   ജയൻ പറഞ്ഞത് കേട്ട് അയ്യാൾ തന്നെ ആയിരുന്നു പവിത്രനെ കൊല്ലാൻ അർഹൻ എന്ന് നന്ദനും തോന്നി. നന്ദൻ അയ്യാളെ ചേർത്ത് പിടിച്ചു.

    ഇരുകൈകൾ കൊണ്ട് അമ്മയെയും അച്ഛനെയും ചേർത്ത് പിടിച്ചു നന്ദൻ നിറചിരിയോടെ സ്റ്റേജിലേക്ക് നോക്കി... അവിടെയും ഒരു പെർഫെക്ട് ഫാമിലി ക്ലിക് എടുക്കുകയായിരുന്നു ക്യാമറാമാൻ...

 
       ❤️❤️❤️❤️❤️❤️❤️❤️❤️❤️

   തൻ്റെ സന്തോഷകരമായ വരാനിരിക്കുന്ന ദിനങ്ങളിൽ ഒന്നിലും ആ രക്തം പുരണ്ട കൈകൾ സ്വപ്നങ്ങളിൽ പോലും തെളിയാൻ പോകുന്നില്ലെന്ന് ധനു അറിഞ്ഞതേയില്ല...

                   അവസാനിച്ചു...

   ഇനി അജുവിനും നന്ദനും ഡോക്ടർക്കും ധനുവിനുമായുള്ള കാത്തിരിപ്പ് ഇല്ല..

   അവസാനം എന്നാൽ കഴിയും വിധം മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട്.

   തുടക്കം മുതൽ അവസാനം വരെ കൂടെ നിന്ന എല്ലാവർക്കും നന്ദി...

    അവസാനഭാഗത്തിൽ കൺഫ്യൂഷൻ വന്നു നിന്ന സമയം മുന്നോട്ടു വഴികാട്ടിയ പ്രിയ സുഹൃത്തിന് ഒരുപാട് സ്നേഹം ❤️❤️ എല്ലാവരോടും സ്നേഹം ❤️❤️
   
      ഇഷ്ടായാൽ ഒരു വരിയെങ്കിലും plzz ❤️❤️❤️