നിരഞ്ജൻറെ സ്വന്തം പാറു Chapter 75
“No Maya... such a small issue, you don't need to go home now. You can use our room to clean your dress.”
(“ഇല്ല മായ... ഇത്രയും ചെറിയ പ്രശ്നം, നീ ഇപ്പോൾ വീട്ടിൽ പോകേണ്ട. നിങ്ങളുടെ വസ്ത്രം വൃത്തിയാക്കാൻ നിങ്ങൾക്ക് ഞങ്ങളുടെ മുറി ഉപയോഗിക്കാം.)
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
“I agree Dhruv. It is not a good sign to leave in the middle of the party. I will come with you, Maya.”
("ഞാൻ സമ്മതിക്കുന്നു ധ്രുവ്. പാർട്ടി പാതിവഴിയിൽ ഉപേക്ഷിക്കുന്നത് നല്ല ലക്ഷണമല്ല. ഞാൻ നിന്റെ കൂടെ വരാം മായാ.)
അത്രയും പറഞ്ഞ് ദ്രുവിനെ നോക്കി ചോദിച്ചു.
“Where is your room Dhruv?”
നിരഞ്ജൻ പറയുന്നത് കേട്ട് ചിത്തിര പെട്ടെന്നു തന്നെ പറഞ്ഞു.
“No Niranjan, I can go with her. Anyway, I also need to freshen up now.”
അതിന് മറുപടി എന്ന പോലെ ദ്രുവ് പറഞ്ഞു.
“So, kind of you Chittira. Please go with Maya. Let Niranjan enjoy this evening with us.”
നിരഞ്ജൻ എന്തെങ്കിലും പറയും മുൻപ് തന്നെ ചിത്തിര മായയെയും വലിച്ചു കൊണ്ട് അവിടെ നിന്നും പോയി.
അത് കണ്ട് മൂന്നു പേരുടെ കണ്ണുകൾ തിളങ്ങി.
ദ്രുവ്, സൂര്യൻ, കിരൺ.
ഇര തങ്ങളുടെ കെണിയിൽ പെട്ടു എന്ന ഭാവമായിരുന്നു അവർക്ക് മൂന്നു പേർക്കും.
എന്നാൽ നിരഞ്ജൻ ഒന്നും കൂസാതെ ഒരു ഗ്ലാസ് വിസ്കി എടുത്ത് സിപ്പ് ചെയ്യുന്ന തിരക്കിലായിരുന്നു.
ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞു.
നിരഞ്ജൻ ദ്രുവിനോട് പറഞ്ഞു.
“I am done. I think Maya is not yet come out of your room. Maybe she is drying her dress. Anyway, I need to go now. She came here with her car only. So, she can go whenever she is comfortable.”
(“ഞാൻ കഴിഞ്ഞു. മായ ഇതുവരെ നിങ്ങളുടെ മുറിയിൽ നിന്ന് പുറത്തുവന്നിട്ടില്ലെന്ന് ഞാൻ കരുതുന്നു. ഒരുപക്ഷേ അവൾ അവളുടെ വസ്ത്രം ഉണക്കുകയാണ്. എന്തായാലും എനിക്കിപ്പോൾ പോകണം. അവൾ കാറുമായി മാത്രമാണ് ഇവിടെ വന്നത്. അതിനാൽ, അവൾക്ക് സുഖമുള്ളപ്പോഴെല്ലാം പോകാം.)
നിരഞ്ജൻ പറയുന്നതു കേട്ട് ദ്രുവ് ക്രൂരമായ ചിരി ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു.
“You carry on. I will inform her once she is out. And thanks for coming tonight. It will be a memorable night for all of us.”
(നിങ്ങൾ തുടരുക. അവൾ പുറത്തിറങ്ങിയാൽ ഞാൻ അവളെ അറിയിക്കും. ഒപ്പം ഇന്ന് രാത്രി വന്നതിന് നന്ദി. നമുക്കെല്ലാവർക്കും അത് അവിസ്മരണീയമായ ഒരു രാത്രിയായിരിക്കും.)
അങ്ങനെ പറയുമ്പോൾ ദ്രുവിൻറെ മുഖത്തെ ക്രൂരത നിരഞ്ജൻ കണ്ടില്ലെന്ന് നടിച്ചു.
ദ്രുവ് പോയതും നിരഞ്ജൻ തൻറെ കാറിലേക്ക് നടന്നു.
എന്നാൽ അടുത്ത ദിവസം ഓഫീസിൽ വന്ന മായ ചിത്തിരയെ വെയിറ്റ് ചെയ്തു ഇരിക്കുകയായിരുന്നു. നിരഞ്ജനൊപ്പം വന്ന ചിത്തിരയെ മായ ഒന്ന് മുഴുവനായും നോക്കി പുച്ഛത്തോടെ ചോദിച്ചു.
“ആകെ ഒന്ന് ഉടഞ്ഞ ലക്ഷണം ഉണ്ടല്ലോ മാഡം.”
“You...”
“ഉം... എന്താ എന്നെ എന്തെങ്കിലും ചെയ്യാൻ തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ ഇതൊന്നു കണ്ടു നോക്കൂ. എന്നിട്ട് തീരുമാനിക്ക് എന്താണ് ചെയ്യേണ്ടതെന്ന്.”
എന്നാൽ ചിത്തിര ഇവൾ എന്താണ് പറയുന്നതെന്ന് മനസ്സിലാകാതെ മായ കൊടുത്ത ഫോണിലെ വീഡിയോ പ്ലേ ചെയ്തു കാണാൻ തുടങ്ങി.
അപ്പോഴും നിരഞ്ജൻ കാബിനിൽ നിൽപ്പുണ്ടായിരുന്നു. ചിത്തിര വീഡിയോ പ്ലേ ചെയ്ത് കാണുന്ന സമയം മായ നിരഞ്ജ്നോട് പറഞ്ഞു.
“Niranjan, I need to talk to Madam. Can you please give me 5 mts.”
നിരഞ്ജൻ ഒന്നും മിണ്ടാതെ മായയെ നോക്കി പുഞ്ചിരിയോടെ കാബിനിൽ നിന്നും പുറത്തേക്ക് പോയി Stella യോട് സംസാരിച്ചു നിന്നു.
മായ നിരഞ്ജൻ പോയതും ചിത്തിരയെ കവിളിൽ പിടിച്ച് ഞെക്കി കൊണ്ട് പറഞ്ഞു.
“താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും എന്ന പഴഞ്ചൊല്ല് ഓർക്കാതെ ചിത്തിര മേടം ഓരോന്ന് ചെയ്തു വെക്കും.
പറഞ്ഞിട്ട് എന്താണ്?
നല്ലത് പറഞ്ഞു തരാൻ വീട്ടിൽ അമ്മയ്ക്കോ മുതിർന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കോ വിവേകം എന്നു പറയുന്ന 3 അക്ഷരത്തിൻറെ മഹിമ അറിഞ്ഞിരിക്കണം.
അതിന് സംസ്കാരമുള്ള വീട്ടിൽ ജനിക്കണം.
ആ ഒരു ഭാഗ്യമാണ് മാഡത്തിന് ഇല്ലാതെ പോയത്.
എല്ലാം ഉണ്ട്, പക്ഷേ ഇപ്പോൾ എന്തുണ്ട് സ്വന്തമായി.
എന്തൊക്കെ പറഞ്ഞാലും yesterday’s പെർഫോമൻസ്...
ഉഫ്... അത് പറയാതിരിക്കാൻ നിർവാഹമില്ല. പോൺ മൂവി പോലും തോറ്റു പോകുന്ന പ്രകടനം ആയിരുന്നു മാഡത്തിൻറെത്.”
അതും പറഞ്ഞ് മായ പെട്ടെന്ന് തന്നെ തൻറെ ഫോൺ ചിത്തിരയുടെ കയ്യിൽ നിന്നും തട്ടിയെടുത്തു. അതുകണ്ട് ചിത്തിര പേടിയോടെ പറഞ്ഞു.
“Maya, please delete this clip.”
അവൾ പറയുന്നത് കേട്ട് മായ ഒരു വല്ലാത്ത ടോണോടു കൂടി ചിത്തിരയോടെ ചോദിച്ചു.
“ആഹാ... എന്താ മാഡം എന്നോടാണോ ഇങ്ങനെ സംസാരിക്കുന്നത്? അതും ഒരു 3rd class ആയ, cultureless ആയ എന്നോടാണോ ഇങ്ങനെ കെഞ്ചുന്നത്? അതൊക്കെ ആരെങ്കിലും കേട്ടാൽ മോശമല്ലേ?”
“Maya please... ഇത് ആരുടെയെങ്കിലും കയ്യിൽ പെട്ടാൽ... please you know... “
“Yes, I know... അതുകൊണ്ടു തന്നെ ഇത് എൻറെ കയ്യിൽ ഭദ്രമായിരിക്കും. എന്നെയും എൻറെ വീട്ടുകാരേയും വെറുതെ വിട്ടാൽ. മാത്രമല്ല അടുത്ത തവണ ഭരതനേയും അവൻറെ അച്ഛനെയും അമ്മയെയും കാണുമ്പോൾ മാപ്പു പറയണം. അതിനു ശേഷം നമുക്ക് ആലോചിക്കാം എന്താണ് വേണ്ടത് എന്ന്."
“മാത്രമല്ല എനിക്ക് എതിരെ ഇനി എന്തെങ്കിലും തരികിട ചെയ്യാൻ തോന്നുമ്പോൾ എൻറെ കയ്യിലുള്ള ഈ തുറുപ്പുചീട്ട് മാഡം ഓർക്കണം. എനിക്ക് ഒരു നിമിഷം മതി സോഷ്യൽ മീഡിയയിൽ മാഡത്തിനെ ഫേമസ് ആക്കാൻ. അത് ഓർത്താൽ നിനക്ക് ഗുണം.”
മായ പറയുന്നതെല്ലാം ചിത്തിര പേടിയോടെ കേൾക്കുകയായിരുന്നു. പിന്നെ പറഞ്ഞു.
“ഞാൻ എല്ലാം സമ്മതിച്ചു. നീ പറയുന്നതെല്ലാം ഞാൻ കേട്ടു കൊള്ളാം. please don't do any dramatic action... It's my life.”
“അതെ... അതാണ്... അത് ഓർമ്മയിൽ ഉണ്ടെങ്കിൽ മാഡത്തിന് കൊള്ളാം. അപ്പോ എങ്ങനെയാണ്? ഞങ്ങൾക്ക് ക്യാഫിറ്റേരിയൽ പോയി മൂന്ന് കോഫി കൊണ്ടുവായോ.”
അത്രയും പറഞ്ഞ് ചെറുചിരിയോടെ മായ ക്യാമ്പിൻറെ ഡോർ തുറന്നു.
“Stella, ചിത്തിര മാഡത്തിന് സ്വന്തം കൈ കൊണ്ട് നമുക്ക് കോഫി കൊണ്ടു വന്നു തരണം എന്നാണ് ആഗ്രഹം. ചെയ്തോട്ടെ അല്ലേ?”
അതുകേട്ട് Stella യും നിരഞ്ജനും എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകാതെ അതിശയത്തോടെ രണ്ടുപേരെയും മാറി മാറി നോക്കി.
എന്നാൽ മായയുടെ മുഖത്തെ കള്ള ചിരിയും ചിത്തിരയുടെ മുഖത്തെ പേടിയോടെയുള്ള ഭാവവും കണ്ട് അവർ അമ്പരന്നു.
ചിത്തിര ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട മായ ചോദിച്ചു.
“എന്താ മേടം... അങ്ങനെയല്ലേ?”
“അതെ... ഞാൻ... ഞാൻ കൊണ്ടു വരാം കോഫി നിങ്ങൾക്ക്.”
പെട്ടെന്നാണു മായയ്ക്ക് എന്തോ ഓർമ്മ വന്നത്. അവൾ പറഞ്ഞു.
“ഓ... ഞാൻ മറന്നു. കോഫി നാലെണ്ണം വേണം. ചിത്തിര മേടത്തിന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ? ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ പറയണം.”
അവൾ ഒന്നും പറയാതെ തലയും താഴ്ത്തി അവിടെ നിന്നും നടന്നു പോകുന്നത് കണ്ട് എല്ലാവരും വായും തുറന്നു നിന്നു.
നിരഞ്ജൻ നിൽക്കുന്നുണ്ട് എന്ന് കൂടി ഓർക്കാതെ Stella മായയോട് ചോദിച്ചു.
“How? What magic is this?”
അതുകേട്ട് മായ പുഞ്ചിരിയോടെ പറഞ്ഞു.
“പത്തു ദിവസത്തിനുള്ളിൽ അവളെ ഞാൻ എൻറെ കാൽക്കീഴിൽ വീഴ്ത്തുമെന്ന് പറഞ്ഞത് ഓർമ്മയില്ലേ? എല്ലാം എൻറെ കഴിവ് ഒന്നുമില്ല. താനും നിരഞ്ജനും മറ്റു പലരും എന്നെ ഹെല്പ് ചെയ്തിട്ടുണ്ട്.”
“Stella, just call my driver fast.”
എല്ലാം കണ്ട നിരഞ്ജൻ ക്യാബിനിൽ പോയി സീറ്റിൽ ഇരുന്നു. അവൻറെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. മാത്രമല്ലാ അവൻറെ നീലക്കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.
നിരഞ്ജൻറെ ക്യാബിനിലെ മൂന്നു സീറ്റുകളിൽ Stella യും മായയും അവളുടെ ഡ്രൈവറും നിരഞ്ജന് ഓപ്പോസിറ്റ് ആയി ഇരുന്നു.
അവർ ചിത്തിരയെ വെയിറ്റ് ചെയ്യുകയായിരുന്നു.
ഏതാനും നിമിഷങ്ങൾക്ക് ശേഷം ചിത്തിര ഒരു ട്രെയിൽ നാലു ഗ്ലാസ് കോഫി കൊണ്ടു വന്നു. നിരഞ്ജനും മായയ്ക്കും Stella യ്ക്കും നൽകി.
നാലാമത്തെ ഗ്ലാസ് കോഫി അവൾ കുടിക്കാൻ പോയതും മായ പറഞ്ഞു.
“മാഡം എൻറെ ഡ്രൈവർ ഇവിടെ ഇരിക്കുന്നത് കണ്ടില്ലായിരുന്നുവോ? Please give him that coffee...”
ചിത്തിര മായ പറയുന്നത് കേട്ട് അവളെ തുറിച്ചു നോക്കി.
“Coffee ചൂടാറിയാൽ അദ്ദേഹത്തിന് ദേഷ്യം വരും. ചെകിട്ടത്ത് ഒന്ന് കിട്ടിയെന്നും വരും.”
മായ പറഞ്ഞതു കേട്ട് ചിത്തിര തൻറെ കയ്യിലുള്ള കോഫി കപ്പ് വേഗം തന്നെ അയാളുടെ മുന്നിലേക്ക് നീക്കി വെച്ചു.
ഒന്നും തിരിച്ചു പറയാതെ മായ പറയുന്നതെല്ലാം കേൾക്കുന്ന ചിത്തിര Stella ക്ക് വല്ലാത്ത അത്ഭുതമായിരുന്നു. എന്നാൽ മായ ഡ്രൈവറെ നോക്കി പറഞ്ഞു.
“Coffee ക്ക് ചൂട് കൂടുതലാണെങ്കിൽ മാടത്തിനോട് പറഞ്ഞാൽ മതി അവർ ചൂട് ആറ്റി തരും.”
മായ പറയുന്നത് കേട്ട് സ്റ്റെല്ലയും നിരഞ്ജനും മുഖത്ത് ചിരി കടിച്ചു പിടിച്ച് ഇരിക്കുകയായിരുന്നു. അതിനു ശേഷം ഒന്നും മിണ്ടാതെ നാലുപേരും കോഫി കുടിച്ചു. പിന്നെ ഒഴിഞ്ഞ ഗ്ലാസ് ട്രെയിൽ വച്ചു.
മായാ ഒന്നും പറയാതെ ചിത്തിരയെ ഒന്ന് നോക്കിയതും അവൾ ട്രെയും എടുത്ത് പുറത്തേക്ക് പോയി.
പുറകെ ഒരു ചിരിയോടെ സ്റ്റെല്ലയും അവളുടെ കാബിനിലേക്ക് പോയി.
“Thanks Madam.”
ഡ്രൈവർ സന്തോഷത്തോടെ മായയോട് പറഞ്ഞു.
“ഞാനന്ന് സങ്കടം കൊണ്ട് പറഞ്ഞു പോയതാണ്. മാഡം അത് ഓർത്തു വെക്കുമെന്ന് ഞാൻ ഓർത്തില്ല.”
അതുകേട്ട് നിരഞ്ജൻ ചോദിച്ചു.
“What's that?”
നിരഞ്ജൻ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഉണ്ടായ സംഭവവും, അയാളെ അടിച്ചതും, ഒരു ദിവസം മായയോട് സങ്കടം പറഞ്ഞതും എല്ലാം ഡ്രൈവർ വിശദമായി തന്നെ പറഞ്ഞു.
പിന്നെ നന്ദിയോടെ മായയെ ഒന്നു നോക്കിയ ശേഷം അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി.
മായ തൻറെ ചെയറിൽ ചെന്നിരുന്നതും നിരഞ്ജൻ door ക്ലോസ് ചെയ്ത് അവൾക്കരികിൽ ചെന്നിരുന്നു.
“സസ്പെന്സ് ഇടാതെ എന്താ ഉണ്ടായത് എന്ന് പറയെടി എൻറെ കുട്ടി പിശാചെ...”
അതുകേട്ട് മായ നിരഞ്ജനെ കൂർപ്പിച്ചു നോക്കി. പിന്നെ പറഞ്ഞു.
“ഓ... ഒന്നുമറിയാത്ത പോലെ... എനിക്കറിയാം നിരഞ്ജൻ, നീ അറിയാതെ ഒന്നും ഇവിടെ നടന്നിട്ടില്ല എന്ന്. എന്നാലും ഞാൻ പ്രോമിസ് ചെയ്തതല്ലേ? അതുകൊണ്ട് പറയാം.”
അവൾ കഴിഞ്ഞ ദിവസം രാത്രിയിലെ സംഭവങ്ങൾ ഓർത്തു കൊണ്ട് പറഞ്ഞു.
ചിത്തിര തന്നെയും കൊണ്ട് ദ്രുവിൻറെ റൂമിലേക്ക് പോകാൻ ലിഫ്റ്റിൽ കയറി. ഞങ്ങൾ ലിഫ്റ്റിൽ കയറുമ്പോൾ രണ്ടു പേര് വേറെയുമുണ്ടായിരുന്നു ലിഫ്റ്റിൽ. ലിഫ്റ്റ് ഡോർ അടഞ്ഞതും അവർ എന്തോ മരുന്ന് ചിത്തിരയുടെ മേൽ ഇഞ്ചക്ട് ചെയ്തു. പിന്നെ എന്നോട് അവളെ ചേർത്തു പിടിക്കാൻ പറഞ്ഞു.
പേടിയോടെ ഞാൻ അവർ പറഞ്ഞത് അനുസരിച്ചു. ലിഫ്റ്റിൻറെ ഡോർ 8th ഫ്ലോറിൽ വന്നു നിന്നതും ഡോർ തുറന്നു.
door തുറന്നപ്പോൾ എൻറെ ഡ്രൈവർ അവിടെ ഉണ്ടായിരുന്നു. അയാളെ കണ്ടപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.
ലിഫ്റ്റിൽ എന്നോടൊപ്പം ഉണ്ടായിരുന്നവർ അയാളോട് പറഞ്ഞു.
“എല്ലാം റെഡിയാണ്.”
അവർ മൂന്നു പേരും ഞങ്ങളെ രണ്ടു പേരെയും കൂട്ടി ദ്രുവിൻറെ റൂമിലേക്ക് ചെന്ന് ഡോർ തുറന്നു ചിത്തിരയെ ആ റൂമിലേക്ക് തള്ളിവിട്ടു.
അതിനു ശേഷം അവർ എന്നെയും കൂട്ടി opposite റൂമിൽ ചെന്നു.
അവിടെ ഉണ്ടായിരുന്ന സ്ക്രീൻ ഓൺ ചെയ്തതും ചിത്തിരയെ കണ്ടു. കൂടാതെ രോഹനും Apratim ഉം Nilesh ഉം അവൻറെ രണ്ടു മൂന്നു ഫ്രണ്ട്സും ഉണ്ടായിരുന്നു.
എല്ലാവരും മദ്യപിച്ച് ഒരു പരുവം ആയിരുന്നു. അവർ ചിത്തിരയെ നന്നായി തന്നെ സൽക്കരിച്ചു.
കുത്തിവെച്ച മരുന്നിൻറെ ആഫ്റ്റർ ഇഫക്ട് ആയതു കൊണ്ട് അവളും എതിർപ്പൊന്നും കാണിച്ചില്ല. എല്ലാവരുമായി അവളും നന്നായി സഹകരിച്ചു.
ഞങ്ങൾ അതെല്ലാം ക്യാമറയിൽ ഭംഗിയായി തന്നെ പകർത്തി ഞാൻ എൻറെ ഫോണിൽ കോപ്പി ചെയ്തു വെച്ചു.
അതിനു ശേഷം എൻറെ ഡ്രൈവർ എന്നെ പുറകു വശത്തു കൂടെ വീട്ടിലെത്തിച്ചു.
“എടി എനിക്ക് ആ ക്ലിപ്പ് ഒന്ന് കാണിച്ചു തായോ?”
“എന്തിന്?”
നിരഞ്ജൻറെ ചോദ്യത്തിന് മായ മറുചോദ്യം ചോദിച്ചു.
“വെറുതെ ഒന്ന് കാണാനാണ്... “
നിരഞ്ജൻ കള്ളച്ചിരിയോടെ പറഞ്ഞു.
“അതൊന്നും ശരിയാവില്ല... അവളുടെ ലൈഫ് ആണ്. അവൾ ചെയ്ത തെറ്റിൻറെ ശിക്ഷയാണ് അവൾ അനുഭവിച്ചത്.”
“അവൾക്ക് പകരം നീ ആയിരുന്നു ആ സ്ഥാനത്തെങ്കിൽ എന്താകുമായിരുന്നു?”
“അവർ ഇപ്പോൾ അത് ആഘോഷിക്കുമായിരുന്നു.”
“നിരഞ്ജൻ പറഞ്ഞത് ശരിയാണ് പക്ഷേ... ഞാനും അവരും തമ്മിലുള്ള വ്യത്യാസം ആണ് ഇത്. അവളെ എനിക്ക് അപ്പോൾ തന്നെ രക്ഷിക്കാമായിരുന്നു. പക്ഷേ ഞാൻ അത് ചെയ്യാത്തത് അവൾ ചെയ്തത് എന്താണെന്ന് അവൾ മനസ്സിലാക്കാൻ വേണ്ടിയാണ്. ഇനി ആരുടെ അടുത്തും അവൾ ഇങ്ങനെ ചെയ്യരുത്. അത് പറഞ്ഞാൽ അവൾക്ക് അത് മനസ്സിലാകില്ല.”
“ആ സമയം എല്ലാം കഴിഞ്ഞിരിക്കുന്നു. അവളുടെ വീട്ടുകാർ അവളെ നന്നായി വളർത്തി ഇല്ല. പക്ഷേ ഞാനായിട്ട് അവളെ നാണം കെടുത്താൻ സമ്മതിക്കില്ല. പിന്നെ ഇതൊന്നും അവൾക്ക് പുത്തരിയും അല്ല. അത് മനസ്സിലായതു കൊണ്ടാണ് ഞാൻ അന്ന് ഇതൊക്കെ നടക്കുമ്പോഴും തടയാതെ ഇരുന്നത്.”
മായ പറഞ്ഞതു കേട്ട് നിരഞ്ജൻ ചോദിച്ചു.
“നിനക്ക് ഇതൊക്കെ എങ്ങനെ?”
“ഞാൻ അവളെ പറ്റി അന്വേഷിച്ചിരുന്നു. അവൾക്ക് ഒരു പണി കൊടുക്കണം എന്ന് ഞാൻ മനസ്സിൽ കണക്കു കൂട്ടി ഇരുന്നതാണ്. ഇനിയിപ്പോൾ അതിൻറെ ആവശ്യമൊന്നുമില്ല.”
മായ പറഞ്ഞതെല്ലാം കേട്ട് നിരഞ്ജൻ പുഞ്ചിരിയോടെ അവളെ നോക്കി ഇരിക്കുകയായിരുന്നു. അവളെ നോക്കിയിരിക്കും തോറും നിരഞ്ജൻറെ സ്വഭാവം മാറുകയായിരുന്നു.
അവൻ വീണ്ടും അവളോട് ചോദിച്ചു.