നിരഞ്ജൻറെ സ്വന്തം പാറു Chapter 76
“നീ ആ ഫോൺ ഒന്ന് കാണിക്കൂ.”
“ഇല്ല, ഞാൻ ആയി അവളുടെ ലൈഫ് നശിപ്പിക്കില്ല.”
“Please. എനിക്ക് ഒന്ന് കണ്ടാൽ മതി.”
“പറ്റില്ല.”
മായ തീർത്തും പറഞ്ഞു.
അതുകണ്ടു നിരഞ്ജൻ പറഞ്ഞു.
“എന്നാൽ നീ ഇങ്ങു വാ... ഒന്നര കൊല്ലമായി ഞാൻ പട്ടിണിയാണ്. നിനക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല”
എന്നും പറഞ്ഞ് മായയെ നിരഞ്ജൻ തന്നിലേക്ക് വലിച്ചടുപ്പിച്ചു.
എന്നാൽ അവനിൽ നിന്നും കുതറി പിടഞ്ഞ മായ ചോദിച്ചു.
“എന്തു പട്ടിണി? എന്നും lunch കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ?”
നിരഞ്ജൻ അവർ പറയുന്നത് കേട്ട് പറഞ്ഞു.
“ഈ പെണ്ണിനെ പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല. ഇങ്ങ് വാടി... “
എന്നും പറഞ്ഞ് അവളെ വലിച്ച് മടിയിലിരുത്തി.
നിരഞ്ജൻ അറിയാതെ തന്നെ അവളിലേക്ക് അലിഞ്ഞു.
എന്നാൽ മായ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കി വരുമ്പോഴേക്കും നിരഞ്ജൻ അവളിൽ ലയിച്ചു കഴിഞ്ഞിരുന്നു.
അവളുടെ മുഖത്തും ചുണ്ടിലും കഴുത്തിലും അവൻറെ ചുണ്ടുകൾ പരതി നടന്നു. മായ തന്നാലാവും വിധം അവനെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അവൻറെ ശക്തിക്കു മുൻപിൽ അവൾക്ക് കീഴടങ്ങേണ്ടി വന്നു. ഏറെ നേരത്തിനു ശേഷം അവൻ ഒന്നടങ്ങി.
പിന്നെ അവളുടെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു. മായ അറിയാതെ തന്നെ അവൻറെ തലമുടിയിൽ തഴുകുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് ആരോ doorൽ തട്ടുന്നത് കേട്ടത്.
നിരഞ്ജൻ ദേഷ്യത്തോടെ എഴുന്നേറ്റ് മായയെ ഒന്നു നോക്കി. പിന്നെ ഡോറിന് അടുത്തേക്ക് നടന്നു.
ദേഷ്യത്തിൽ door തുറന്നതും ചിത്തിര നിൽക്കുന്നത് കണ്ട് നിരഞ്ജൻറെ ദേഷ്യം ഒന്നു കൂടി കൂടുതലായി.
‘എത്ര നാളുകൾക്ക് ശേഷമാണ് തൻറെ പാറുവിനെ ഒന്ന് അടുത്തറിയാൻ കഴിഞ്ഞത്. ഒന്ന് അവളുടെ നെഞ്ചിൽ തല വെച്ച് കിടക്കാൻ ആയത്. എല്ലാം നശിപ്പിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടില്ലേ?’
നിരഞ്ജൻ ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞു.
എന്നാൽ നിരഞ്ജൻ എഴുന്നേറ്റ് പോയപ്പോഴാണ് മായ എന്തൊക്കെയാണ് നടന്നതെന്ന് ആലോചിച്ചത്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിരഞ്ജൻ അടുത്തു വരുമ്പോൾ ഉണ്ടാകുന്ന ഒരു feel, അത് ഒന്ന് വേറെ തന്നെയാണ്.
ഇയാൾ എന്നെ മര്യാദയ്ക്ക് ജീവിക്കാൻ അനുവദിക്കില്ല. ഈ നിലയ്ക്ക് തുടർന്നാൽ ശരിയാവില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ.
അവനെ എതിർക്കാൻ മനസ്സ് പറയുന്നുണ്ടെങ്കിലും ശരീരം സമ്മതിക്കുന്നില്ല. മാത്രമല്ല നിരഞ്ജനിൽ നിന്നും മാറി നിൽക്കാൻ സത്യത്തിൽ തനിക്ക് പറ്റുന്നില്ല.
തന്നെ ആദ്യമായി അറിഞ്ഞവൻ. താൻ ആദ്യമായി അറിഞ്ഞവൻ. അതിനേക്കാൾ എല്ലാം വലുതായി തൻറെ രണ്ട് മക്കളുടെ അച്ഛനാണ് നിരഞ്ജൻ.
അങ്ങനെ ആലോചിച്ച് ഇരിക്കുന്ന അവളുടെ ചിന്തകളെ ഇല്ലാതാക്കിയത് നിരഞ്ജൻറെ അലർച്ചയായിരുന്നു.
“Maya... Come here. Settle with her right now.”
നിരഞ്ജനടുത്തേക്ക് വന്ന മായയെ നോക്കി അവൻ പറഞ്ഞു.
അപ്പോഴാണ് ചിത്തിര അവിടെ നിൽക്കുന്നത് തന്നെ കണ്ടത്. എങ്കിലും മായാ നിരഞ്ജ്നോട് ചോദിച്ചു.
“What’s wrong? Why are you raising like this?”
മായ നിരഞ്ജ്നോട് ചോദിക്കുന്നത് കേട്ട് ചിത്തിര നിരഞ്ജ്നോട് പറഞ്ഞു.
“Niranjan, I wanted to talk to you, not this bitch. Why are you calling her between us?”
അവൾ പറയുന്നത് കേട്ട് മായ നിരഞ്ജനെ നോക്കി എന്താണ് ഇവൾ പറയുന്നത് എന്ന അർത്ഥത്തിൽ.
അവളുടെ നോട്ടത്തിൻറെ അർത്ഥം മനസ്സിലാക്കിയ നിരഞ്ജൻ പറഞ്ഞു.
“ചിത്തിരയ്ക്ക് നിൻറെ കയ്യിൽ നിന്നും എന്തോ വേണം എന്ന്. അത് ഞാൻ വാങ്ങി കൊടുക്കണം എന്ന് പറയാനാണ് ഇവൾ ഇപ്പോൾ ഇവിടേയ്ക്ക് വന്നത്.”
“I was clearly mentioned before also that I am not going to come between both of you. Whatever it is, settle it fast.”
അത്രയും പറഞ്ഞ ശേഷം ദേഷ്യത്തോടെ നിരഞ്ജൻ മായയുടെ സീറ്റിൽ പോയി ഇരുന്നു.
മായ അതുകണ്ടു ചിരിയോടെ ചിത്തിരയോട് ചോദിച്ചു.
“Hmmm. What is your problem?”
ചിത്തിര ദേഷ്യത്തോടെ പറഞ്ഞു.
“You... you are my biggest problem.”
“Me?”
മായ ചിത്തിര പറയുന്നത് കേട്ട് അല്പം സർപ്രൈസായി ചോദിച്ചു.
“നിനക്ക് വെച്ച കെണിയിൽ പെട്ടത് ഞാൻ ആണെന്ന് ദ്രുവും സൂര്യനും ഒന്നും ഞാൻ എത്ര പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല. ഇന്നലെ നടന്നത് എന്താണെന്ന് രോഹനും മറ്റും ക്ലിയറായി പറയാനും പറ്റുന്നില്ല. അവർ പറയുന്നത് ഞാനാണോ നീ ആണോ എന്നൊന്നും അവർക്ക് ഉറപ്പായി പറയാൻ പറ്റുന്നില്ല. ഒന്നിനും ഒരു ബോധം ഉണ്ടായിരുന്നില്ല എന്നാണ്.”
എന്നാൽ ചിത്തിര പറഞ്ഞതിൽ പലതും മായക്ക് പുതിയ അറിവുകളായിരുന്നു.
“ഒരു സൈഡിൽ നീ... മറു സൈഡിൽ അവന്മാർ. മടുത്തു എനിക്ക്.”
അതും പറഞ്ഞ് ചാടിത്തുള്ളി കൊണ്ട് പോകുന്നത് മായ നോക്കി നിന്നു.
എന്തൊക്കെയാണ് തനിക്കു ചുറ്റും നടക്കുന്നത് എന്ന് അവൾ ആലോചിച്ചു നിൽക്കുകയായിരുന്നു. എന്നാൽ അവളുടെ അവസ്ഥ മനസ്സിലാക്കിയ നിരഞ്ജൻ അവളുടെ പിന്നിലൂടെ വന്ന് രണ്ടു കൈ കൊണ്ടും അവളുടെ അരക്കെട്ടിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു നിർത്തി.
“എന്താണ് എൻറെ കുട്ടി പിശാശ് നിന്നു ആലോചിക്കുന്നത്? പലതും മനസ്സിലായില്ല അല്ലേ? വാ ഞാൻ പറഞ്ഞു തരാം... but in one condition.”
നിരഞ്ജൻ എന്താണ് പറയാൻ പോകുന്നതെന്ന് അറിയാനായി മായ അവനെ നോക്കി.
“പറയാം…”
എന്നും പറഞ്ഞു അവൻ അവളെയും കൂട്ടി അവൻറെ സീറ്റിൽ ചെന്നിരുന്നു. ഓപ്പോസിറ്റ് ആയി അവളും ഇരുന്നു. എന്നാലും അവളുടെ നോട്ടം നിരഞ്ജൻറെ മുഖത്ത് ആയിരുന്നു.
എന്തെങ്കിലും തരികിട പറയാനായിരിക്കും ഇത്രയും ബിൽഡപ്പ് നിരഞ്ജൻറെ സംസാരത്തിൽ എന്ന് മായ മനസ്സിലോർത്തു.
“എന്താണ് കണ്ടീഷൻ കേൾക്കട്ടെ?”
നിരഞ്ജൻറെ മുഖത്ത് വരുന്ന കള്ളത്തരം കണ്ടു കൊണ്ട് തന്നെ മായ നിരഞ്ജനോട് ചോദിച്ചു.
“അത്ര ഭാരിച്ച കാര്യമൊന്നുമല്ല ഞാൻ പറയാൻ പോകുന്നത്. നീ മനസ്സു വെച്ചാൽ ഈസിയായ കാര്യമാണ്.”
“ഓഹോ... അപ്പോൾ എൻറെ നെഞ്ചത്തോട്ട് ആണ് അല്ലേ?”
അവൾ പറയുന്നത് കേട്ട് നിരഞ്ജൻ ചിരിയോടെ പറഞ്ഞു.
“അതെ.. അത് തന്നെയാണ് എനിക്ക് വേണ്ടത്.”
“എന്ത്?”
നിരഞ്ജൻ പറഞ്ഞത് മനസ്സിലാകാതെ മായ ചോദിച്ചു.
“നീ ഇപ്പോൾ പറഞ്ഞില്ലേ? അതു തന്നെ.”
“എനിക്ക് മനസ്സിലായില്ല”
നിരഞ്ജൻ. മായ പറയുന്നത് കേട്ട് നിരഞ്ജൻ പറഞ്ഞു.
“നീ ഇങ്ങ് വാ പെണ്ണെ... ഇങ്ങനെ ഒരു പൊട്ടത്തി പെണ്ണ്...”
നിരഞ്ജൻ പറയുന്നത് കേട്ട് മായ പറഞ്ഞു.
“അവിടെ ഇരുന്ന് പറഞ്ഞാൽ മതി. ഞാൻ പൊട്ടത്തി തന്നെയാണ്. സമ്മതിക്കുന്നു.”
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
“എനിക്ക് എന്നും കുറച്ചു സമയം നിൻറെ നെഞ്ചിൽ തല വെച്ച് കിടക്കണം.”
“What?”
അവളുടെ റിയാക്ഷൻ കണ്ടാ നിരഞ്ജൻ രണ്ടു കണ്ണും ചിമ്മി കാണിച്ചു കൊണ്ട് പറഞ്ഞു.
“എനിക്ക് അവിടെ നേരത്തെ കിടന്ന് പോലെ എന്നും കിടക്കണം.”
അവളുടെ നെഞ്ചിലേക്ക് ചൂണ്ടിക്കാട്ടി കൊഞ്ചലോടെ പറയുന്ന നിരഞ്ജനെ അവൾ അത്ഭുതത്തോടെ നോക്കി. പിന്നെ ചോദിച്ചു.
“തനിക്ക് ഭ്രാന്താണോ?”
“Yes... നീയാണ് എൻറെ ഭ്രാന്ത്. നിനക്ക് എന്താണ് ഉണ്ടായത് എന്ന് അറിയണോ? എന്നാൽ വേഗം സമ്മതിച്ചോള്ളൂ. വേറെ വഴിയില്ല.”
നിരഞ്ജൻ പറഞ്ഞതു കേട്ട് മായ പറഞ്ഞു.
“ഉണ്ടല്ലോ... വേറെ വഴിയുണ്ട്. എനിക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയേണ്ട. അതോടെ പ്രശ്നം തീർന്നല്ലോ? ഇനി ഇതിൻറെ പേരും പറഞ്ഞ് എൻറെ അടുത്ത് വേണ്ടാതീനം പറയാൻ വരണ്ട.”
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
“നീ എന്താ ഉണ്ടായത് എന്ന് അറിയണം. അത് നിൻറെ safety യുടെ കാര്യമാണ്. ഞാൻ പറഞ്ഞാലും ഇല്ലെങ്കിലും എൻറെ ആവശ്യം ഞാൻ നേടിയെടുക്കും. എന്തിനാടാ എപ്പോഴും എന്നെ ദേഷ്യം പിടിപ്പിക്കാൻ നോക്കുന്നത്.”
അവൻറെ സംസാരം കേട്ട് മായ അവനെ നോക്കി മിഴിച്ചിരുന്നു പോയി. പിന്നെ പറഞ്ഞു.
“Niranjan, you are unreasonable. I can't accept all these.”
അവളുടെ സംസാരം കേട്ട് നിരഞ്ജൻ പറഞ്ഞു.
“ദേ പെണ്ണേ... ഞാൻ പറഞ്ഞു എന്നെ ദേഷ്യം പിടിപ്പിക്കേണ്ട എന്ന്. ദേഷ്യം വന്നാൽ പിന്നെ ഞാനെന്താ ചെയ്യുക എന്നത് എനിക്ക് തന്നെ അറിയില്ല.”
അതുകേട്ട് മായ പെട്ടെന്ന് തന്നെ മിണ്ടാതെ നിന്നു. നിരഞ്ജൻ പറഞ്ഞു തുടങ്ങി.
“ദ്രുവും സൂര്യനും കിരണും ബിസിനസ് പാർട്ണേഴ്സ് ആണ്. അവർക്ക് പുതുതായി കിട്ടിയ ഇരയാണ് ചിത്തിര. എന്നാൽ ദ്രുവ് ചിത്തിരയിലൂടെ നിന്നെ വലയിലാക്കാനാണ് വല വിരിച്ചത്. കൂടെ സൂര്യനും കിരണും കൂടി എന്നു മാത്രം. Parvarnaയെ പറ്റി അറിയാൻ അവർക്കും നിന്നെ വേണമായിരുന്നു.”
“രോഹനെയും കൂട്ടരെയും നീ പുറത്താക്കിയതാണ് എന്ന് എല്ലാവരെയും പോലെ ദ്രുവും മനസ്സിലാക്കിയിരുന്നു. അവനെ പോയി കണ്ടു കൂടെ കൂട്ടി. നിന്നെ അവർക്ക് നൽകാമെന്ന് പറഞ്ഞ് പാർട്ടിയിൽ കൊണ്ടു വന്നു അവൻ റൂമിൽ അവരെ നന്നായി സൽക്കരിച്ചു. റൂമിൽ അവരറിയാതെ ക്യാമറകൾ ഫിറ്റ് ചെയ്തു. പിന്നെ നിന്നെ ആ റൂമിൽ ആക്കി, ആ വീഡിയോ വച്ച് നിന്നെ ബ്ലാക്ക് മെയിൽ ചെയ്തു പാറുവിനെ നിന്നിലൂടെ കണ്ടു പിടിക്കുക എന്ന കെണിയാണ് അവർ നിനക്ക് എതിരെ ഒരുക്കിയത്.”
“ദ്രുവിനറിയാം സൂര്യൻറെയും കിരണിറെയും കൂടെ നിന്നാൽ നല്ല ലാഭം കിട്ടുമെന്ന്. കൂടാതെ നീയും ചിത്തിരയും പാറുവും അവർക്ക് കളിക്കാനും ബിസിനസിനും വേണ്ടി ഉപയോഗിക്കാനും ആയിരുന്നു അവരുടെ പ്ലാൻ. എന്നാൽ എല്ലാം മനസ്സിലാക്കി നമ്മുടെ ആൾക്കാർ വേണ്ടത് ചെയ്തതിൻറെ ഫലമാണ് നിൻറെ കയ്യിലിരിക്കുന്ന ആ ക്ലിപ്പ്.”
നിരഞ്ജൻ പറഞ്ഞതു കേട്ട് മായ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു.
“നീ ആ വീഡിയോ ക്ലിപ്പ് എടുക്കും എന്ന് ഞാൻ കരുതിയില്ല. ആർക്കും കോപ്പി പോലും എടുക്കാൻ പറ്റുന്നതിനു മുൻപ് നീ അത് ഡിലീറ്റ് ചെയ്തു. എന്തായാലും അത് നന്നായി. നീ ചെയ്തത് തന്നെയാണ് ശരി. ചിത്തിര ഒരു പൊട്ടി പെണ്ണാണ്. അവൾ അറിയാതെ അവളെ നീ രക്ഷിക്കുകയാണ് എന്ന സത്യം അവൾ അറിയുന്നില്ല.”
“അവൾക്ക് ഇതൊന്നും പുത്തരിയല്ല, ലണ്ടനിൽ അവൾ ലൈഫ് എൻജോയ് ചെയ്യുകയായിരുന്നു. പക്ഷേ നീ അത് അറിഞ്ഞിട്ടും അവളെ രക്ഷിക്കാൻ ആണ് നോക്കിയത്.”
മിണ്ടാതെ മായ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. നിരഞ്ജനടുത്തു വന്നു. പിന്നെ പറഞ്ഞു.
“Thanks... “
“ഇത്രയും വലിയ കുരുക്കിൽ നിന്നാണ് എന്നെ രക്ഷിച്ചത്.”
അവൾ അവൻറെ കവിളിൽ ഒരു ഉമ്മ നൽകി തിരിഞ്ഞു നടന്നു.
എന്താണ് ഇപ്പോൾ സംഭവിച്ചത് എന്ന് മനസ്സിലാക്കി ആ ഷോക്കിൽ നിന്നും പുറത്തു വരാൻ നിരഞ്ജനു ഏതാനും നിമിഷങ്ങൾ എടുത്തു.
ആദ്യമായാണ് തൻറെ പാറു തന്നെ താൻ ആവശ്യപ്പെടാതെ ഒരു ചുംബനം തന്നത്. അത് അവൻറെ മനസ്സ് സന്തോഷം കൊണ്ട് നിറച്ചിരുന്നു. അവൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു.
മായയെ തിരിഞ്ഞു നോക്കിയതും അവൾ തൻറെ സീറ്റിലിരുന്ന് ലാപ്ടോപ്പ് കയ്യിൽ വെച്ച് എന്തോ വലിയ ചിന്തയിലായിരുന്നു. നിരഞ്ജൻ പിന്നെ ഒന്നും ചിന്തിച്ചില്ല.
ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു. മായ അവൻറെ പെട്ടെന്നുള്ള ആക്ഷൻ കണ്ട് ഞെട്ടി അവനെ നോക്കി.
എന്നാൽ ആ മുഖത്തെ സന്തോഷം എന്തോ വെട്ടിപ്പിടിച്ച രാജാവിൻറെയ്യോ, നിഷ്കളങ്കനായ ഒരു കൊച്ചു കുട്ടി അവൻ ആഗ്രഹിച്ചു കളിപ്പാട്ടം കിട്ടിയ ആവേശമോ, എല്ലാം കൂടി നിറഞ്ഞു കിടക്കുന്ന അവസ്ഥയായാണ് തോന്നിയത്.
“താൻ ഒരു നന്ദി പറഞ്ഞതിനാണോ ഈ മനുഷ്യൻ ഇത്ര സന്തോഷിക്കുന്നത്?”
അവനെ നോക്കി മായ അതിശയത്തോടെ ചോദിച്ചു.
അതിന് അവൻ മറുപടി ഒന്നും പറഞ്ഞില്ല. അവളെ ഒന്നു കൂടി മുറുക്കി തന്നിലേക്ക് അടുപ്പിച്ചു.
പിന്നെ മെല്ലെ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു. ഒട്ടും സമയം കളയാതെ തന്നെ അവളുടെ ചുണ്ടുകൾ നുണയാൻ തുടങ്ങി. നുണഞ്ഞ് നുണഞ്ഞ് അവൾക്ക് ശ്വാസം കിട്ടാൻ ബുദ്ധിമുട്ടാകും വരെ അവൻ അത് തുടർന്നു കൊണ്ടിരുന്നു.
മായയുടെ എതിർപ്പുകൾ വകവയ്ക്കാതെ അവൻ അവളെ ഒരിക്കലും വിട്ടു കളയില്ല എന്ന ഭാവത്തിൽ കൂടുതൽ കൂടുതൽ അവളെ തന്നിലേക്ക് അമർത്തിപ്പിടിച്ചു.
“നിരഞ്ജൻ... എന്തായിത്? leave me Niranjan...”
അവസാനം ഒരു വിധം അവനിൽ നിന്ന് അകന്ന് മാറി.
അതുകണ്ട് നിരഞ്ജൻ ദേഷ്യത്തോടെ കൊച്ചുകുട്ടികളെപ്പോലെ ചോദിച്ചു.
“നീ എന്തിനാണ് എന്നെ എപ്പോഴും തള്ളി മാറ്റുന്നത്?”
അതുകേട്ട് മായ ദേഷ്യത്തോടെ പറഞ്ഞു.
“അല്ല, നിരഞ്ജൻ എന്തിനാണ് എപ്പോഴും എൻറെ പേഴ്സണൽ സ്പേസിൽ വരുന്നത്?”
“ഓ അതാണോ കാര്യം. നിന്നോട് എത്ര പ്രാവശ്യം പറഞ്ഞു നീ എൻറെ താണെന്ന്. You are mine Maya... അപ്പോൾ പിന്നെ നിൻറെ എൻറെ എന്നൊക്കെ കാണുമോ?”
അവൻ പറയുന്നത് കേട്ട് മായാ ദേഷ്യത്തോടെ പറഞ്ഞു.
“ഇതെന്ത് മനുഷ്യനാണോ എന്തോ? എൻറെ മേലോട്ടുള്ള ഈ കുതിര കയറ്റം നിർത്തിക്കോ. അല്ലെങ്കിൽ ഞാൻ എല്ലാം നിർത്തി ഇവിടെ നിന്നും പോകും. പറഞ്ഞില്ല എന്ന് വേണ്ട.”
“നീ എവിടെ പോകാനാണ് എൻറെ കയ്യിൽ നിന്നും? എവിടെയും മുങ്ങാം എന്ന് എൻറെ മോള് സ്വപ്നത്തിൽ പോലും ആലോചിക്കേണ്ട. ഞാൻ നിന്നെ എവിടെയും വിടാൻ ഉദ്ദേശിക്കുന്നില്ല. നീ എങ്ങനെ പോകും? എന്നെ വിട്ട് നിനക്ക് പോകാൻ ഇനി പറ്റുമോ?”
അവൻറെ ഭാവം മാറി. മുഖത്ത് ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു.
അവളുടെ കവിളിൽ കൂട്ടിപ്പിടിച്ച് നിരഞ്ജൻ ചോദിച്ചു.
“എടി.. പറയെടി... നീ പോകുമോ എന്നെ വിട്ടിട്ട്? ഇനി നീ അങ്ങനെ പറയുമോ? പറയുമോ എന്നാണ് ചോദിച്ചത്?”
അവൻറെ കവിളിലെ പിടിത്തം മുറുകിയപ്പോൾ മായ വേദനയാൽ പിടഞ്ഞു. ഇല്ലെന്നു തല കൊണ്ടാട്ടി.
അതുകണ്ട് നിരഞ്ജൻ അവളുടെ ചുണ്ടുകളിൽ അമർത്തി ഒരു ചുംബനം നൽകിയ ശേഷം അവളെ വിട്ടു.