Aksharathalukal

✿ 𝙰𝚖𝚘 𝚗𝚘 ✿ ραят-3

 

 

 

 

 


ഒരു വൈകുന്നേരം........ കോളേജ് കഴിഞ്ഞു വീട്ടിലേക്ക് ചെന്ന് കയറിയപ്പോ ആണ്.......
പതിവില്ലാതെ നേരത്തെ വീട്ടിൽ എത്തിയിരിക്കുന്ന ഏട്ടനെയും...... പറമ്പിലെ പണിയെല്ലാം കഴിഞ്ഞ് സന്ധ്യക്ക്‌ വരുന്ന അച്ഛൻ ഇന്ന് നേരത്തെ തന്നെ വന്ന് ഇരിക്കുന്നു.......
എല്ലാവരും കൂടി ഡ്രോയിങ് റൂമിൽ ഇരുന്ന് കാര്യം ആയി എന്തോ പറഞ്ഞ് ചിരിക്കുന്നും ഉണ്ട്........



ഞാൻ അറിയാതെ എന്താണ് ഇവിടെ ഇത്ര ചർച്ച..........



നിന്റെ കാര്യം തന്നെ........

എന്റെ കാര്യമോ........ എന്റെ എന്ത് കാര്യം ആണ് ഏട്ടാ.....




നീ പോയി ഫ്രഷായി വാ...... പറയാം.....


ഹ്മ്മ്..... ഇപ്പൊ വരാം.....

ഒന്ന് തിരിഞ്ഞു നോക്കിയപ്പോ കണ്ടു.....
അമ്മ കണ്ണ് കൊണ്ടും കൈകൊണ്ടും ഓരോന്ന് കാണിച്ച് അച്ഛനോട് എന്തൊക്കെയോ പറയാൻ നോക്കുന്നു..........
അച്ഛൻ ഏട്ടനെ നോക്കുന്നു.......
സംതിങ് മീമീ.........



************************************




ഫ്രഷായി വന്ന്....... ചായ കുടിച്ചോണ്ട് ഇരിക്കുമ്പോൾ ആണ്....... ഏട്ടൻ കാര്യം പറഞ്ഞത്....... കുടിച്ചിരുന്ന ചായ ശിരസ്സിൽ കേറി..........


കല്യാണമോ......... എനിക്കോ.....


ആ നിനക്ക് തന്നെ.........


ഇത്ര പെട്ടെന്നൊ......അതെങ്ങനെ ശരിയാവും ഞാൻ പഠിക്കുവല്ലേ......


നാല് മാസം കൂടെ കഴിഞ്ഞ അത് തീരില്ലേ..... പിന്നെയും പഠിക്കണം എന്നാണെങ്കിൽ..... അത് കഴിഞ്ഞ് പഠിപ്പിക്കാൻ സമ്മതം ആണെന്ന് ശരൺ പറഞ്ഞിട്ടുണ്ട് ....... പിന്നെ എന്താ....


ശരണോ....... ഏത് ശരൺ.......


നിനക്ക് അറിയാം അവനെ........ ഒന്ന് രണ്ട് വട്ടം നിന്നെ ക്ഷേത്രത്തിൽ വച്ച് കണ്ടിട്ടുണ്ട്.......... അങ്ങനെ ഇഷ്ട്ടപെട്ടു........ ഇന്ന് ബാങ്കിൽ വന്ന് എന്നോട് ചോദിക്കേ.......



എനിക്ക് ഇഷ്ടപ്പെടണ്ടേ........



നല്ല പയ്യൻ...... നല്ല ജോലി..... ബാധ്യതകൾ ഒന്നും ഇല്ല....... പിന്നെ നല്ല തറവാട്ടുകാരും...... ഞങ്ങൾക്കൊക്കെ സമ്മതം........ നീയും സമ്മതം പറഞ്ഞാൽ...... ഇത് മുന്നോട്ട് കൊണ്ട് പോകാൻ ആണ് പ്ലാൻ....... ഇനി അല്ലെങ്കിൽ..... ശരണിനോട് ഞാൻ പറയാം......... എന്തായാലും നാളെ അവര് കാണാൻ വരും...... നാളെ നീ കോളേജിൽ പോകണ്ട..........
ആ പിന്നെ....... നിന്റെ ഏട്ടൻ ആയതുകൊണ്ട്... പറയാ.... വല്ല കുരുത്തക്കേടും നാളെ അവന്റെ അടുത്ത്.. കാണിച്ച 



ഞാൻ അങ്ങനെ വല്ലോം ചെയ്യോ ചേട്ടാ.......
എന്ന് പറഞ്ഞ് ഇളിച്ചു കാണിച്ച്...  


നീയേ അങ്ങനെ ചെയ്യൂ........ മറന്നിട്ടില്ല ഞാൻ ........

എന്ന് പറഞ്ഞ് ഏട്ടൻ മുറിക്കകത്തേക്ക് പോയി...... പിന്നാലെ ഏട്ടത്തിയും.......
അമ്മ പിന്നെ അടുക്കളേൽ പോയി..... പിന്നാലെ തന്നെ അച്ഛനും വച്ച് പിടിച്ചിട്ടുണ്ട്....... ഇനീപ്പോ അടുക്കളേൽ പോയി കട്ടുറുമ്പ് ആവുന്നില്ല എന്ന് വച്ച്...... മുറ്റത്തേക്ക് ഇറങ്ങി....കഴിഞ്ഞ ഓണത്തിന് ഏട്ടൻ കെട്ടി തന്ന ഊഞ്ഞാലിൽ ഇരുന്ന്........ പഴയ കാര്യം ആലോചിച്ചു.........



************************************




പണ്ട്....... പണ്ട്........
വല്ലാതെ അങ്ങോട്ട് പണ്ട് വേണ്ട...... ഒരു പതിനൊന്നു വർഷം മുന്ന്........



ഏട്ടാ...... ആർക്കാ..... ഇത്...

കൈയിലെ ലെറ്റർ ഉയർത്തി കാണിച്ച് കൊണ്ട്..... ഏട്ടനെ ചോദ്യം ചെയ്യുന്ന ആളെ മനസ്സിലായല്ലോ ല്ലേ....... 😌


ഏ....ത്..........


പരുങ്ങി കളിക്കണ്ട ഏട്ടാ....... സത്യം പറഞ്ഞോ.... ഇല്ലേൽ ഞാൻ വീട്ടിൽ പറയും.......


അത്..... പിന്നെ.... മോളെ അഞ്ജു......

സോപ്പ് ഒന്നും വേണ്ട ..... വേഗം പറഞ്ഞോ..... ഇല്ലേൽ ഞാനിപ്പോ ഇത് വീട്ടിൽ പറയും... 


അതില്ലേ.........എനിക്ക് പത്താം ക്ലാസ്സിലെ ഹിമ ഇല്ലേ..... അവളെ ഇഷ്ട്ടം ആണ്...... നേരിട്ട് പറയാൻ ഉള്ള മടിക്ക്...... ഒരു ലെറ്റർ എഴുതിയതാ...... അവൾക്ക് കൊടുക്കുന്നതിനു മുന്നെ നീ പൊക്കി.......


ആര്..... ആ പുട്ടിയോ..... ഏട്ടന് വേറെ ആരെയും കിട്ടിയില്ലേ........ എന്തായാലും ഇത്ര കഷ്ടപ്പെട്ട് എഴുതിയത് അല്ലെ.......... ഞാൻ കൊടുക്കാം......



കൊടുക്കോ........


ആ കൊടുക്കാം........ ( നോക്കി ഇരുന്നോ ഇപ്പൊ കൊടുക്കും......)


എന്നാ നീ പറയുന്നത് എന്തും ഞാൻ കേൾക്കും.........



ഇപ്പൊ ഒന്നും വേണ്ട 😌😌പിന്നെ പറയാം.... അപ്പൊ സാധിച്ചു തന്ന മതി........


അന്ന് ആ ലെറ്റർ അവള് എന്നല്ല..... ഏട്ടൻ പോലും പിന്നെ കണ്ടിട്ടില്ല 😌😌😌അവൾക്ക് കൊടുക്കാന്ന് പറഞ്ഞ് അത് കൊണ്ടോയി...... കത്തിച്ചു കളഞ്ഞ്......


അത് കഴിഞ്ഞ് ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോ അവള് വേറെ ഒരുത്തനെ സെറ്റ് ആക്കി..........ഏട്ടനെ കാണിക്കാൻ ആയിട്ട് അവന്റെ കൂടെ നടന്നു.....


പിന്നെ ആണ്...... ആ ലെറ്റർ അന്ന് അവൾക്ക് ഞാൻ കൊടുത്തില്ലെന്ന് ഏട്ടൻ അറിയുന്നത്.......



ഹാ 😌😌ഭാഗ്യം...... അവള് വേറെ പ്രേമിച്ചതുകൊണ്ട് എനിക്ക് വല്ല്യേ അംഗഭംഗം ഒന്നും സംഭവിച്ചില്ല.............





****************************************************





ശ്..ശു .......... ചേച്ചി ഇവിടെ........



ഊഞ്ഞാലിൽ ഇരുന്ന് ഓരോന്ന് ആലോചിച്ചുകൊണ്ട് ഇരുന്നപ്പോ ആണ്........ ഒരു വിളി കേട്ടെ........ ചുറ്റും നോക്കിയിട്ട് ആരെയും കണ്ടില്ല..........പിന്നെയും ശു വിളി കേട്ട് നോക്കിയപ്പോ........ മാവിന്റെ മണ്ടക്ക് ഇരിക്കുന്നു....... ഉണ്ണിക്കുട്ടൻ......



എടാ....... നീയിതെപ്പോ കേറി.......


ഞാൻ കേറിട്ട് നേരം കൊറേ ആയി........ ഒന്ന് താഴെ ഇറക്ക് ചേച്ചി........


ഓഹോ..... ബാക്കി ഉള്ളതുങ്ങൾ ഒക്കെ എവിടെ........


വോഹ്...... ദേ നിക്കണ് ആ മതിലിനു പുറത്ത്...... ചേച്ചിടെ ഏട്ടനെ കണ്ടപ്പോ ന്നെ ഇവിടെ ആക്കി ഓടികളഞ്ഞു...... ദുഷ്ട്ട കൂട്ടങ്ങൾ.........



ഹഹ...... 🤣🤣🤣


ചിരിക്കാതെ ഒന്ന് ഇറക്കി താ ചേച്ചി..........



എന്തായാലും നീ കേറിയതല്ലേ......... ആ മേളിലേ കൊമ്പിൽ മാങ്ങ പഴുത്ത് നിൽക്കുന്നുണ്ട്........ അത് പൊട്ടിച്ച് താ ........ എന്നാ നിന്നെ ഇറക്കുന്ന കാര്യം ഞാൻ ആലോചിക്കാം...... 😌😌



പുര കത്തുമ്പോ തന്നെ വാഴ വെട്ടണം..ട്ടാ .....ചേച്ചിയെ......  



ഞാൻ വെട്ടും 😌😌😌.....


ഇന്നാ........ എന്നെ ഒന്ന് താഴെ ഇറക്ക്...  


നീ ചാടിക്കോ..... ഞാൻ പിടിച്ചോള്ളാം......



ഉറപ്പാണെ......... പിടിക്കുല്ലോല്ലേ......



പിടിക്കാടാ....... നീ ചാടിക്കോ...... ഞാൻ വൺ ടൂ ത്രീ വരെ എണ്ണും...... അപ്പോ നീ ചാടിക്കോണം.......



ആ........


വൺ...... ടൂ....... ത്....



അയ്യോ ന്റെ കാല്............



അയ്യോ..... ഹഹഹാ..........
കൂട്ടച്ചിരി ഉയർന്നപ്പോ ആണ്....... മതിലിനു പുറത്ത് ഓരോ തല........


ചിരിക്കണ കണ്ട..... എന്നെ ഇങ്ങനെ ആക്കിട്ട്....തരുന്നുണ്ട് എല്ലാത്തിനും......


നിന്നോട് ആരാടാ..... ത്രീ എണ്ണുമ്പോഴേക്കും ചാടാൻ പറഞ്ഞത്..........

ചേച്ചി എങ്ങാനും മാറി കളഞ്ഞാലോ........ ത്രീ വരെ കാത്തു നിൽക്കാൻ ഉള്ള ക്ഷമ ഇല്ലാരുന്നു......



ഇപ്പൊ നല്ലോണം ക്ഷമ ഇല്ലേ.........



വോഹ്.......... ഇനി ഞാൻ ഈ ഭാഗത്തേക്ക്‌ തന്നെ വരുന്നില്ല..... അവർക്ക് ഉള്ളത് കാലൊന്ന് ശരിയായിട്ട് ഞാൻ കൊടുക്കുന്നുണ്ട്.......

എന്ന് പറഞ്ഞ് ഞൊണ്ടി..... ഞൊണ്ടി..... പോകുന്നവനെ കണ്ട്....... ചിരി വന്നെങ്കിലും.....
ചിരിച്ച...... അവർക്ക് കൊടുക്കുന്ന പണിയുടെ കൂടെ എനിക്കും കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട്......... അവൻ പോകുന്നതും നോക്കി ചിരി കടിച്ചു പിടിച്ച് നിന്നു..........


അവൻ പോയതും.......... പിടിച്ച് വച്ച ചിരിയോടെ തന്നെ....... താഴെ കിടന്ന മാങ്ങയും എടുത്ത്....... അകത്തേക്ക്....... പോന്നു......

 (തുടരും.....)

✍️വൈഖരി ___🦋🥀

 

 

 

 

 


✿  𝙰𝚖𝚘 𝚗𝚘  ✿    ραят-4

✿ 𝙰𝚖𝚘 𝚗𝚘 ✿ ραят-4

0
570

പിറ്റേന്ന്  രാവിലെ.........പതിവ് പോലെ..... കുളിച്ചൊരുങ്ങി റെഡിയായി താഴേക്ക് ചെന്നപ്പോ........കഴിച്ചുകൊണ്ടിരുന്ന എല്ലാം..... എന്തോ അത്ഭുതം കണ്ട കണക്കെ.....നീ എവിടേക്ക് പോകുന്നു........എന്ന് ചോയിച്ചുകൊണ്ട് വായിലേക്ക് വെക്കാൻ നിന്ന ദോശ തിരികെ പ്ലേറ്റിലേക്ക് ഇട്ടുകൊണ്ട് ഏട്ടന്റെ വക ചോദ്യം........ഞാൻ കോളേജിലേക്ക്........ഹ്ഹ്മ്....... എന്താ പറഞ്ഞെ......കഴിച്ചത് നെറുകയിൽ കേറി തട്ടിക്കൊണ്ടു ഏട്ടത്തിടെ വക ചോദ്യം......ഞാൻ കോളേജിലേക്ക് പോണെന്ന്.......ശ്ശെടാ 🙄🙄ഒന്ന് പഠിക്കാൻ പോകാനും പാടില്ലേ.....പഠിക്കാൻ പോകുന്നതുകൊണ്ട് ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല ...... ഈ ഞായറാഴ്ച ക്ലാസ്സ്‌ വെച്ച് പഠിപ്പിക്കുന്ന ക