Aksharathalukal

✿ 𝙰𝚖𝚘 𝚗𝚘 ✿ ραят-4










പിറ്റേന്ന്  രാവിലെ.........
പതിവ് പോലെ..... കുളിച്ചൊരുങ്ങി റെഡിയായി താഴേക്ക് ചെന്നപ്പോ........

കഴിച്ചുകൊണ്ടിരുന്ന എല്ലാം..... എന്തോ അത്ഭുതം കണ്ട കണക്കെ.....


നീ എവിടേക്ക് പോകുന്നു........
എന്ന് ചോയിച്ചുകൊണ്ട് വായിലേക്ക് വെക്കാൻ നിന്ന ദോശ തിരികെ പ്ലേറ്റിലേക്ക് ഇട്ടുകൊണ്ട് ഏട്ടന്റെ വക ചോദ്യം........


ഞാൻ കോളേജിലേക്ക്........


ഹ്ഹ്മ്....... എന്താ പറഞ്ഞെ......
കഴിച്ചത് നെറുകയിൽ കേറി തട്ടിക്കൊണ്ടു ഏട്ടത്തിടെ വക ചോദ്യം......


ഞാൻ കോളേജിലേക്ക് പോണെന്ന്.......
ശ്ശെടാ 🙄🙄ഒന്ന് പഠിക്കാൻ പോകാനും പാടില്ലേ.....


പഠിക്കാൻ പോകുന്നതുകൊണ്ട് ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല ...... ഈ ഞായറാഴ്ച ക്ലാസ്സ്‌ വെച്ച് പഠിപ്പിക്കുന്ന കോളേജ് ഒക്കെ ഇണ്ടോ......


എന്ന് പറഞ്ഞുകൊണ്ട് എല്ലാം ഇരുന്ന് ചിരിക്കുവാ......... ഇത് കേട്ടുകൊണ്ട് അടുക്കളയിൽ നിന്ന് വന്ന് അമ്മേടെ വക ആയി



എന്റെ മോൾക്ക് പഠിക്കാൻ കണ്ട ദിവസം കൊള്ളാം.........നീയൊന്നും പഠിച്ചിട്ട് ഇനി വല്ല്യേ കാര്യം ഒന്നുല്ല..... ക്ലാസ്സ്‌ എന്നാണെന്ന് പോലും അറിയാത്തവൾ ആണ് പഠിക്കാൻ പോകുന്നെ....... ഇവള്.......


കഴിഞ്ഞോ...... എല്ലാത്തിന്റേം കളിയാക്കൽ......
ഞാൻ പോകുവാ......


എവിടേക്ക് ക്ലാസ്സിനോ 😌   


ഏട്ടൻ തെണ്ടി നിനക്ക് തരാട്ടാ  ( ആത്മ )


അല്ല മീരേടെ അടുത്തേക്ക്......


എന്തിനാ....... - അമ്മ


എന്തായാലും ഒരുങ്ങി എന്നാ പിന്നെ...... അത് വേസ്റ്റ് ആക്കണ്ടല്ലോ എന്ന് വച്ച്........
ഞാൻ വേഗം തന്നെ വരാന്നെ.........


നീ ഇപ്പൊ എങ്ങോട്ടും പോകുന്നില്ല....... ഏട്ടന്റെ വക


അതെന്താ ഞാനിപ്പോ പോയാല്..........



നാഗവല്ലി കളിക്കാൻ നേരം ഇല്ല അഞ്ചു...... നീ ഒന്നുടെ ഒന്ന് ഒരുങ്ങി നിക്ക്....... ഇന്നാണ് ശരണും അവന്റെ വീട്ടുക്കാരും വരാന്ന് പറഞ്ഞ ദിവസം ആണ് ഇന്ന്....



അത് ഇന്നാരുന്നോ........ സഭാഷ്......എന്ന പിന്നെ ഞാൻ അങ്ങോട്ട്.....
എന്ന് പറഞ്ഞ് മെല്ലെ മുറിയിലേക്ക് വലിഞ്ഞു.....


ഫോൺ എടുത്ത് ഉടനെ തന്നെ മീരയെ വിളിച്ച്.........



📲📲📲📲


ഹലോ....... ആരാ.....   - മീര 


നിന്റെ മറ്റവൻ.......


സോറി റോങ്ങ്‌ നമ്പർ എനിക്ക് മറ്റവനില്ല.... - മീര 


പ്ഫാ.......  ഊളെ ..... മനുഷ്യനിവിടെ ഭ്രാന്തെടുത്തു നിക്കുമ്പോ ആണ് അവള്ടെ ഊള കോമഡി......



ആഹാ അതിരാവിലെ തന്നെ ഒരു ആട്ട് കിട്ടിയപ്പോ എന്തൊരു സുഖം........


അതിരാവിലെയോ ..... എണീക്കടി പോത്തേ നട്ടുച്ച ആവാറായി.......


ഓഹ് പിന്നെ 10 മണിയല്ലേ ആയുള്ളൂ.......
നീ വിളിച്ച കാര്യം പറ...... എനിക്ക് ഒന്ന് കൂടെ ഉറങ്ങാൻ ഉള്ളതാ..........



ആ പറയാം.......
.............................
............................
............................




കല്യാണമോ......... നിനക്കോ......
നിന്റെ ഒക്കെ തലേൽ വരച്ച പെൻസില്കൊണ്ട് ന്റെ തലേൽ ഒരു കുഞ്ഞിയെ വര എങ്കിലും വരച്ചിരുന്നേ.......


ഓഹ് ലവൾടെ........ ഇതൊന്ന് കലക്കാൻ ഉള്ള പ്ലാൻ പറഞ്ഞ് താ..........


കലക്കാനോ........ നീ എന്നെ ഒരു കല്യാണംമടക്കി ആക്കല്ലേ മുത്തേ......


ആയാലും എനിക്ക് പ്രശ്നം ഒന്നൂല്ല്യ...... നീ ഒരു വഴി പറഞ്ഞ് താ..... ഇതിനൊക്കെ പറ്റിയ കുരുട്ട് ബുദ്ധി നിന്റെ കൈയിലെ കാണു...... അതാ നിന്നെ തന്നെ വിളിച്ചേ............


നീ ഐഡിയ ചോയിക്കുമ്പോ പറഞ്ഞരാൻ ഞാൻ വല്ല ഐഡിയ കമ്പനി നടത്തുന്നുണ്ടോ....... ക്ഷമ വേണം.... ഞാൻ ഒന്ന് ആലോയിക്കട്ടെ......


എന്റെ ആവശ്യം ആയി പോയി..... ഇല്ലെൽ നിന്നെ ഇപ്പൊ അവിടെ വന്ന് തല്ലി കൊന്നേനെ......


അങ്ങനെ മര്യാദക്ക് പറ....... ഒരുമാതിരി പേടിപ്പിച്ചു കാര്യം നടത്താൻ നോക്കല്ലേ........
ഒരു ഐഡിയ ഇണ്ട്..........
അവര് പെണ്ണുകാണാൻ വരുന്നു.....
ചായ കുടിക്കുന്നു...... നിങ്ങള് തമ്മിൽ സംസാരിക്കാൻ പോകുന്നു..... അവിടെ വച്ച് ആ കാണാൻ വന്നവനെ നീ കഴുത്തിനു കുത്തി പിടിച്ച്  \" നിനക്ക് എന്നെ കെട്ടണോടാ \" എന്ന് ചോയിക്കുന്നു..... അവൻ പേടിച്ചു എനിക്ക് കല്യാണമേ വേണ്ട എന്ന് പറഞ്ഞ് ഓടുന്നു....... ഈ കല്യാണആലോചന മുടങ്ങുന്നു........ നീ എനിക്ക് ഇതിന് പകരം ആയി ഒരു ബിരിയാണി വാങ്ങി തരുന്നു.......അപ്പൊ ഒരു തീരുമാനം ആയില്ലേ....... ബീ ഹാപ്പി ആയില്ലേ.....



പ്ഫാ..... നരസിംഹം ഞാനും കണ്ടതാടി മരഭൂതമേ........ ഏത് നേരത്താണോ എന്തോ ഇവളെ ഒക്കെ......


ജൂൺ 20😁😁



എന്ത്.........


ഞാൻ ജനിച്ച ദിവസം.........


മോള് ഫോൺ വച്ചിട്ട് പോയി കിടന്ന് ഉറങ്ങിക്കേ.........


വോക്കെ...... ശുഭരാത്രി........


📲📲📲📲📲📲📲📲📲📲



തിരിച്ചെന്തെങ്കിലും പറയുന്നെന് മുന്നെ കോൾ ഡിസ്‌ക്കണക്ട് ആയ ശബ്ദം കേട്ടു.........


ഇനിപ്പോ എന്ത് ചെയ്യും എന്റെ ദേവ്യേ....... ഏട്ടനും അച്ഛനും ഇത് മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്..... എങ്ങനെ അവരോടു ഇത് വേണ്ടെന്ന് പറയും...........


മുറ്റത്ത് ഒരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം ആണ് കൈയിലെ നഖം കടിച്ചുകൊണ്ട് ഓരോന്ന് ആലോചിച്ച് കൊണ്ട് നിന്ന എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്............





( തുടരും........)

പെണ്ണ് കാണൽ അടുത്ത പാർട്ടിൽ തരാവേ 😌😌😌😌
അപ്പോ അഭിപ്രായം പറഞ്ഞിട്ട് പോ 😌😌🙈🙈🙈


✍️വൈഖരി ___🦋🥀