Aksharathalukal

എന്റെ പെണ്ണ് 3

 

എന്റെ പെണ്ണ് 3

 

 
ചെകുത്താൻ

 


 വളരെ പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു അത് കൊടുങ്കാറ്റിനുമുന്പുള്ള ശാന്തതയെന്ന് അവൾക്കറിയാം.

 ഒരുവർഷത്തെ അധ്വാനമാണ് കോഫിയിൽ മുങ്ങി അവിടെ കിടക്കുന്നത്.യുകെയിൽ നടന്ന മീറ്റിംഗിൽ ഡീൽ ക്യാൻസൽ ആയത് ചില രഹസ്യ വിവരങ്ങൾ ചോർന്നതിനെ തുടർന്നാണ്. വിവരങ്ങൾ ചോർത്തുന്നത് കൂട്ടത്തിൽ ഉള്ളവരാണെന്ന് അമൻ നേരത്തെ സൂചന കിട്ടിയിരുന്നു.ഇന്നലെ നടന്ന സംഭവവും ഇതും കൂട്ടിച്ചേർത്ത് അവൾ ശത്രുവിനെ ആളാണെന്ന് അവൻ ഉറപ്പിച്ചു.

 നീ ജമാലിന്റെ ആളല്ലേ? സത്യം പറയുന്നതാണ് നിനക്ക് നല്ലത്

 അവന്റെ സ്വരം കേട്ട അവളുടെ ശരീരം ആകമാനം വിറച്ചു അറിയാതെ തന്നെ രണ്ടു മിഴികൾ നിറഞ്ഞു തുളുമ്പി തൊണ്ട വറ്റി ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ കണ്ടതും അവന് പക ഇരട്ടിയായി.

 അവളെ ശക്തമായി കുലുക്കിക്കൊണ്ട് അവൻ ചോദിച്ചു.

 നീ ആരാണ്?
ഞാൻ അവസാനമായി ചോദിക്ക.

 നെഞ്ചുന്തി നിൽക്കുന്ന അവളുടെ മനസ്സിൽ ആകെ മൊത്തം ഇരുട്ടാണ് മറുപടി പറയണമെന്ന് അവൾക്കുണ്ട് പക്ഷെ ശബ്ദമുയർത്താൻ ആക്കുന്നില്ല. അമ്മയില്ലാത്ത കുട്ടിയായതുകൊണ്ട് താഴത്തും തലയിലും വെക്കാതെ ആണ് അച്ഛൻ വളർത്തിയത്. ഒരു ഈർക്കിലി എടുത്ത് പോലും നോവിച്ചിട്ടില്ല ശബ്ദമുയർത്തി ശകാരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ ഒച്ചയോടെ വല്ലാത്തൊരു പേടിയാണ്. അവളുടെ കയ്യിലുള്ള അവന്റെ പിടുത്തം മുറുകി. അത് അസഹനീയമായ വേദന ഉണ്ടാക്കുകയാണ് അവളിൽ.അവന്റെ കയ്യിൽ കിടന്നു അവൾ പിടഞ്ഞു തറവാട്ടിലെ എല്ലാവരും കാര്യമറിയാതെ പകച്ചു നോക്കി നിൽക്കുകയാണ്.

 അമൻ നീ എന്താ ഈ കാണിക്കുന്നേ അവളെ വിട്.കാര്യമെന്തായാലും സമാധാനമായി സംസാരിക്കാം.

 വല്യമ്മ ഇതിൽ ഇടപെടേണ്ട
 അവൻ പറഞ്ഞു

 ഇവളെ ആരെ ഇവിടെ ജോലിക്ക് നിർത്തിയത്?
 ജോലിക്കാർക്ക് നേരെ തിരിഞ്ഞു കൊണ്ട് അമൻ ചോദിച്ചു. അപ്പോഴും അവളുടെ കൈയിൻമേലുള്ള അവന്റെ പിടുത്തം അഴിഞ്ഞിട്ടില്ല.

" രവിയേട്ടൻ'

 കൂട്ടത്തിലാരോ നേരിയ ഒച്ചയിൽ പറഞ്ഞു.

 ആകാശ് രവിയേട്ടനെ ഇപ്പോൾ തന്നെ എന്റെ ഓഫീസ് റൂമിലേക്ക് അയക്കു.

 ഇതും പറഞ്ഞ് അവൻ ഓഫീസ് റൂമിലേക്ക് തിരിഞ്ഞു കൂടെ അവളെയും വലിച്ചിഴച്ചു. ദേവിക അവന്റെ പിടിയിൽനിന്ന് കൈവിടുവിക്കാൻ വെറുതെയാണെങ്കിലും ശ്രമിച്ചുകൊണ്ടിരുന്നു. ആർക്കും സംഭവം എന്താണെന്ന് മനസ്സിലായില്ല പക്ഷെ ആ പാവം പെണ്ണിനോട് ഒരു സഹതാപം തോന്നി.എല്ലാവർക്കും അമൻ സാറിനെ പേടിയാണ് അതുകൊണ്ട് ഒന്നും ചോദിക്കുവാനുള്ള ധൈര്യം ആർക്കുമില്ല.

 റൂമിലെത്തിയതും അവനവളെ മുന്നിലേക്ക് തള്ളി എന്നിട്ട് വാതിലടച്ചു.

 നീ ആരാ?

 ദേ...... ദേവി... ദേ..വിക..
 അവളുടെ വായിൽ നിന്ന് ആ പേര് കേട്ടപ്പോൾ എന്തോ ഒരു പ്രത്യേക അനുഭൂതി അവനിൽ ഉണ്ടായി. കഴുകന്റെ കണ്ണുകളാൽ അവളെ തുറുപ്പിച്ചു നോക്കിക്കൊണ്ട് അവൻ തുടർന്ന് ചോദിച്ചു.

 നിന്നെ ആരാ ഇങ്ങോട്ടയച്ചത്?

 എനി..ക്ക് ഒന്നും അ...റിയി...ല്ല
അറിയാതെ പറ്റി പോയതാ

വിങ്ങി കൊണ്ട് അവൾ മറുപടി പറഞ്ഞൊപ്പിച്ചു.

 മര്യാദയ്ക്ക് നീ പറഞ്ഞോ അതാണ് നിനക്ക് നല്ലത്.

 ഇതും പറഞ്ഞുകൊണ്ട് അവൻ അവൾക്ക് നേരെ പതിയെ നടന്നു അവൻ മുന്നോട്ടുവെക്കുന്ന ഓരോ ചുവടിലും അവൾ പുറകിലേക്ക് നടന്നു.

 This is my last warning. ഇപ്പോൾ സത്യം പറഞ്ഞാൽ. Maybe I will let you go,otherwise I will make your life living hell. And believe me kitten, I'm nit joking about this..

 രൂക്ഷമായ സ്വരത്തിൽ അവൻ പറഞ്ഞു.

 ബി എ മലയാളം ആയതുകൊണ്ടാണോ അതോ ഭയത്താൽ ആണോ എന്നറിയില്ല അവൻ പറഞ്ഞത് ഒരക്ഷരം പോലും അവൾക്ക് മനസ്സിലായില്ല. അപ്പോഴേക്കും അവളുടെ പുറം ചുമരിന്മേൽ തട്ടി ആ നിമിഷം ഭൂമി പിളർന്നു തന്നെ അവനിൽ നിന്ന് രക്ഷിക്കണേ എന്ന് അവൾ സകലമാന ദൈവങ്ങളെയും വിളിച്ചു പ്രാർഥിച്ചു. അവൻ രണ്ട് കൈകളും അവളുടെ ഇരുവശത്തും ചുമരിൽ വെച്ച് അവൾക്കുനേരെ ആഞ്ഞു.

 എനിക്ക് ഒ..ന്നും അറിയില്ല,എന്നെ വി...ടൂ

 വിക്കിവിക്കി അവൾ വെപ്രാളത്തിൽ പറഞ്ഞു

 പക്ഷേ അവൻ ഒരിഞ്ചുപോലും മാറിയില്ല അവന്റെ ചുടുനിശ്വാസം മുഖത്ത് തട്ടിയപ്പോൾ അവൾ കണ്ണിറുക്കി അടച്ചു.

 വാതിലിൽ ആരോ മുട്ടി

 ഏട്ടാ, രവിയേട്ടൻ വന്നിട്ടുണ്ട് അകത്ത് വരട്ടെ ആകാശ് ചോദിച്ചു

 അവൻ അവളെ ഒന്നുകൂടി തറപ്പിച്ചു നോക്കി വാതിലിനടുത്തേക്ക് നടന്നു. അത്രയും നേരം പിടിച്ചു വെച്ച് ശ്വാസം അവൾ പുറത്തുവിട്ടു. രവിയും ആകാശും അകത്ത് കടന്നതും അവൻ ചോദിച്ചു.

 രവിയേട്ടൻ ആണോ ഇവളെ ഇവിടെ ജോലിക്ക് ആക്കിയത്?

" അതെ"
 രവി ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.

 ഇവളും രവിയേട്ടനും തമ്മിലുള്ള റിലേഷൻ?

 ഈ ചോദ്യം കേട്ടതും രവി സ്തംഭിച്ചു.

 ഇവൾ നിങ്ങളുടെ ആരാണെന്ന്?

 മിണ്ടാതെ നിൽക്കുന്ന രവിയേട്ടനെ നോക്കി ഒന്നുകൂടി ഘടിപ്പിച്ച് അവൻ ചോദിച്ചു. ആകാശിന്റെ സാന്നിധ്യം രവിയെ സത്യം ഉറക്കെ വിളിച്ചു പറയുന്നതിൽ നിന്ന് തടഞ്ഞു.

 സാർ ഈ കുട്ടി തേനിയിൽ താമസിക്കുന്ന എന്റെ അടുത്ത ഒരു സുഹൃത്തിന്റെ മകളാണ്. അച്ഛൻ മരിച്ച ഈ കുട്ടിയെ അവിടെ ഒറ്റയ്ക്കിട്ട് വരാൻ തോന്നിയില്ല അതാ ഞാൻ...

 തേനി എന്ന് കേട്ടതും ഇടിത്തീപോലെ അവന്റെ ഉള്ളിലേക്ക് ഓർമ്മകൾ ഇരച്ചുകയറി. അവൻ പെട്ടെന്ന് വിതുമ്പി നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി. മുഖം പോലും കാണാതെ താൻ മിന്നുകെട്ടി കൂടെ കൂടിയ പെണ്ണ്. ആ നിമിഷം കുറ്റബോധത്തിന് ഒരു അംശം അവരുടെ കണ്ണുകളിൽ അവൾ കണ്ടു പക്ഷേ പെട്ടെന്ന് തന്നെ അത് നിർവികാരതയുടെ നിഴലിൽ അപ്രത്യക്ഷമായി.

 കാൽക്കീഴിനടിയിലെ മണ്ണ് ഒലിച്ചു പോകുന്ന പോലെ അവനു തോന്നി.
ആരോടും ഒന്നും പറയാതെ കാറെടുത്തു അവൻ ഓഫീസിലേക്ക് പോയി പിന്നാലെ ആകാശും.

 പൊട്ടിക്കരയുന്ന അവളുടെ തലയിൽ കൈ കൊണ്ട് മെല്ലെ തലോടികൊണ്ട് രവിയേട്ടൻ പറഞ്ഞു.

 സാരമില്ല മോളെ എല്ലാം ശരിയാകും മോളു റൂമിലേക്ക് പൊക്കോ.

 ഓഫീസിൽ എത്തിയതും അവനെ റൂമിലെ സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞു.അന്ന് അവളെ അവിടെ നിന്നു കൂട്ടികൊണ്ടു വരണം എന്നെ ഉണ്ടായിരുന്നുള്ളൂ. സാഹചര്യങ്ങൾ കൈവിട്ട് പോയപ്പോൾ താലികെട്ടി എങ്കിലും അതിന് യാതൊരു പ്രാധാന്യവും കൽപ്പിച്ചിട്ടില്ല ഇന്നോളം. താൻ കെട്ടിയ താലിയെ ജീവനേക്കാൾ അധികം സ്നേഹിക്കുന്ന ഒരു പെണ്ണ് വീട്ടിൽ ഇരിപ്പുണ്ട് എന്ന് തിരിച്ചറിയാതെ പോയ അവന്. അന്ന് എയർപോർട്ടിൽ നിന്ന് നേരെ പോയത് യുകെയിലേക്ക് ആയിരുന്നു ഇന്ത്യ ബയ്സാക്കി ലോകം മുഴുവൻ വ്യാപിക്കുന്ന സെവൻ സ്റ്റാർ ഹോട്ടൽ സ്റ്റാർട്ട്‌ ചെയ്യാൻ. പക്ഷേ അത് പ്രാബല്യത്തിൽ വരാൻ മെക്സിക്കോയിൽ സ്ഥിതിചെയ്യുന്ന J K enterprise ന്റെ CEO മിസ്റ്റർ ഡെറിക്ക് ഡേവിഡ് കയ്യൊപ്പ് വേണം. അദ്ദേഹത്തെ കൺവിൻസ് ചെയ്യിക്കാൻ ഉള്ള പ്രസിഡന്റ്‌ഷിൻഡെയും മീറ്റിംഗിന്റെയും തിരക്കിലായിരുന്നു അമൻ. എന്നിട്ടും അവസാന നിമിഷം ഡീൽ നടന്നില്ല. പിന്നെ വർമ്മ സാറിന്റെ വക ആക്ഷേപവും. അതിന്റെ ദേഷ്യത്തിലാണ് തറവാട്ടിൽ എത്തിയത്. ആ ദേഷ്യം മുഴുവൻ തീർത്തതോ ആ പാവം പെണ്ണിനെ നേർക്കും. മൊത്തത്തിൽ ഭ്രാന്ത് പിടിച്ചു രണ്ട് ഗ്ലാസ് അടുക്കുമ്പോഴാണ് ഡേവിഡ്ന്റെ PA വിളിച്ച് ഡീലിന് അവർ റെഡി ആണെന്നും സയിൻ ചെയ്ത ഡോക്യുമെന്ററി നാളെ രാവിലെ തന്നെ എത്തിക്കാമെന്നും പറഞ്ഞത്.
 ഒരുവർഷം മുഴുവൻ രാത്രിയും പകലും ഉറക്കമൊഴിച്ച് ഉണ്ടാക്കിയ ഡ്രീം പ്രൊജക്ട് മീതെയാണ് മഹാറാണി കരിവാരി തേച്ചത്. പെട്ടെന്നുണ്ടായ ക്രോധത്തിൽ അവന്റെ വെളിവ് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് അത്രയും പ്രശ്നം ഉണ്ടാക്കിയതും അവളുടെ വിങ്ങിപൊട്ടലുകൾ കാണാതെ പോയതും. ഇനിയെന്ത് ചെയ്യണമെന്ന് അവൻ യാതൊരു പിടിയുമില്ല. ജീവിതത്തിൽ ഒരു പങ്കാളി വേണമെന്ന് ഒരിക്കൽപോലും ആഗ്രഹിച്ചിട്ടില്ല.
അവൻ മെല്ലെ ദീർഘനിശ്വാസം എടുത്തു എന്നിട്ട് ആകാശിനെ വിളിച്ച് മിസ്റ്റർ ഡേവിഡ് ആയി ഒരു മീറ്റിംഗ് അർജന്റ് മീറ്റിംഗ് അറേഞ്ച് ചെയ്യാൻ പറഞ്ഞു.

 കാര്യങ്ങൾ അറിഞ്ഞപ്പോൾ ഡേവിഡ് രണ്ടാമതും സൈൻ ചെയ്യാൻ തയ്യാറായി. ഡീൽ സക്സസ്സ് ആയതിന്റെ പാർട്ടി ആയിരുന്നു പിന്നീട്.എല്ലാവരും ആഘോഷങ്ങളിൽ അർമാദിക്കുമ്പോൾ അവന്റെ ചിന്തകൾ ഒരാളെ കുറിച്ച് മാത്രമായിരുന്നു.

"അവൾ "

 റൂമിലെത്തിയതും കരച്ചിൽ അല്ല ദേഷ്യമാണ് അവൾക്ക് വന്നത്.അവന്റെ ചോദ്യം അവളുടെ ചെവികളിൽ മുഴങ്ങി
*നീ ആരാടീ *

 ഞാനാരാണെന്നോ?

 കള്ളിയങ്കാട്ടു നീലി. അല്ല പിന്നെ
അവൾ സ്വയം പിറുപിറുത്തു

 അവളെ ഓർമ്മയില്ലെങ്കിലും തന്റെ കഴുത്തിൽ കെട്ടിയ ഈ താലി ഓർമ്മയുണ്ടോ?

 എന്ന് അവന്റെ മുഖത്ത് നോക്കി ചോദിക്കാൻ പോലും കെൽപ്പ് കാണിക്കാത്ത അവളോട് അവൾക്ക് തന്നെ പുച്ഛം തോന്നി.

 ആൾക്കാർ വെറുതെയല്ല ചെകുത്താൻ എന്ന് വിളിക്കുന്നെ,ശരിക്കും ചെകുത്താൻ തന്നെയാണ്
 ഇതും പറഞ്ഞ് അവൾ കട്ടിലിൽ കിടന്നു.

 എന്തു പിടുത്ത കാലമാടൻ പിടിച്ചേ എന്റെ കൈയൊടിഞ്ഞു.

 അവൾക അവൻ കെട്ടിയ താലി നോക്കി ദേഷ്യത്തിൽ പറഞ്ഞു.

 അത്താഴം കഴിച്ചു കിടക്കാൻ പോകുന്ന സമയത്താണ് തങ്കം ചേച്ചി റൂമിൽ വന്ന് പറഞ്ഞത്

 ദേവു.. നിന്നോട് സാർ ഓഫീസ് റൂമിലേക്ക് വരാൻ പറഞ്ഞു

 അത് കേട്ടതും അവളുടെ ഹൃദയമിടിപ്പ് നിലച്ചു.

തുടരും....

രചന:christi

 ആത്മാർത്ഥമായിട്ട് നിങ്ങൾ കമന്റ് രേഖപെടുത്തണേ.. ഒറ്റവാക്കിൽ പറയുന്നതിനേക്കാൾ കുറച്ചൂടെ പറഞ്ഞിരുന്നെങ്കിൽ സന്തോഷം ആയിരുന്നു 🤗❤️

 


എന്റെ പെണ്ണ് 4

എന്റെ പെണ്ണ് 4

4.6
4712

എന്റെ പെണ്ണ് 4 കൊലുസ്  അവന്റെ പേര് കേട്ടതും രാവിലെ മുതൽ സ്വരുക്കൂട്ടിയ ധൈര്യമെല്ലാം കുമിള പോലെ പൊട്ടി.   അവൾ ദയനീയമായി തങ്കത്തിന് മുഖത്തേക്ക് നോക്കി. പേടിക്കുക ഒന്നും വേണ്ട പുറമേ കാണിക്കുന്ന ബഹളം ഉള്ളൂ. ഉള്ള സാർ നല്ലവനാണ്..  അവൾക്ക് ധൈര്യം പകരാൻ തങ്കം പറഞ്ഞു പക്ഷേ ആ വാക്കുകൾ ഒന്നും അവളുടെ പേടിയെ തെല്ലിട കുറച്ചില്ല. അവൾ പതിയെ മുകളിലേക്ക് നടന്നു. വെക്കുന്ന ഓരോ ചുവടിലും അവളുടെ ഭയം ഇരട്ടിയായി വർദ്ധിച്ചു.  മുറിയുടെ വാതിൽക്കെത്തിയപ്പോൾ തിരിഞ്ഞു ഓടിയാലോ എന്ന് ചിന്തിച്ചു.പക്ഷേ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് അറിയാതെ കതകിൽ കൈ തട്ടി. Come in...  അവ