എന്റെ പെണ്ണ് 4
കൊലുസ്
അവന്റെ പേര് കേട്ടതും രാവിലെ മുതൽ സ്വരുക്കൂട്ടിയ ധൈര്യമെല്ലാം കുമിള പോലെ പൊട്ടി.
അവൾ ദയനീയമായി തങ്കത്തിന് മുഖത്തേക്ക് നോക്കി.
പേടിക്കുക ഒന്നും വേണ്ട പുറമേ കാണിക്കുന്ന ബഹളം ഉള്ളൂ. ഉള്ള സാർ നല്ലവനാണ്..
അവൾക്ക് ധൈര്യം പകരാൻ തങ്കം പറഞ്ഞു പക്ഷേ ആ വാക്കുകൾ ഒന്നും അവളുടെ പേടിയെ തെല്ലിട കുറച്ചില്ല. അവൾ പതിയെ മുകളിലേക്ക് നടന്നു. വെക്കുന്ന ഓരോ ചുവടിലും അവളുടെ ഭയം ഇരട്ടിയായി വർദ്ധിച്ചു.
മുറിയുടെ വാതിൽക്കെത്തിയപ്പോൾ തിരിഞ്ഞു ഓടിയാലോ എന്ന് ചിന്തിച്ചു.പക്ഷേ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് അറിയാതെ കതകിൽ കൈ തട്ടി.
Come in...
അവന്റെ ശബ്ദം അകത്തുനിന്ന് കേട്ടപ്പോൾ യാന്ത്രികമായി അവളുടെ കാലുകൾ മുന്നോട്ടു ചലിച്ചു. അനുവാദം കൂടാതെ സ്വന്തം ഇഷ്ടത്തിന് പോകാനാണെങ്കിൽ ഈ കാൽ രണ്ടും തല്ലിയൊടിക്കും എന്ന് അവളുടെ തലച്ചോറ് ശരീരത്തെ വാണിംഗ് ചെയ്തു.
മുറിയിൽ കടന്നതും അവൾ ചുറ്റും നോക്കി ഇതാദ്യമായിട്ടല്ലെങ്കിലും അവിടെ ശരിക്കും ഒന്ന് കാണുന്നത് ഇപ്പോഴാണ്.
നീളെനയുള്ള മുറിയുടെ രണ്ടു വശത്തായി നീണ്ടുകിടക്കുന്ന ഷെൽഫിൽ പുസ്തകങ്ങൾ നിറഞ്ഞിരിക്കുന്നു.അധികം ഫർണിച്ചറുകൾ ഒന്നുമില്ലെങ്കിലും ഒരു പ്രത്യേക ഭംഗി അവൾക്ക് തോന്നി. ചിലപ്പോൾ ഇരുട്ട് പ്രതിഫലിപ്പിക്കുന്ന ഇന്റീരിയർ ഡിസൈനിങ് ആയിരിക്കാം അതിനുപിന്നിൽ.പന്തം കണ്ട പെരുച്ചാഴിയെ പോലെ അവൾ ചുറ്റും നോക്കി.ഒരു നിമിഷം സിംഹത്തിനെ മടയിൽ ആണെന്ന് കാര്യം വിട്ടു.
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
അമൻ ഓഫീസിൽ നിന്ന് തറവാട്ടിൽ എത്തിയപ്പോൾ അത്താഴത്തിന് നേരമാണ്.കഴിക്കുന്നതിനിടയിൽ അവന്റെ കണ്ണുകൾ അവളെ തിരഞ്ഞെങ്കിലും പൊടി പോലും കണ്ടില്ല. തിരിച്ച് റൂമിൽ പോകുന്ന വഴി തങ്കത്തിനോട് അവളെ ഓഫീസ് റൂമിലേക്ക് അയക്ക് എന്ന് നിർദ്ദേശിച്ചു കൊണ്ട് നടന്നു.
▫️▫️▫️▫️▫️▫️▫️▫️▫️
റൂമിലേക്ക് അവൾ കടന്നതും അവന്റെ ശ്വാസം നിലച്ചു. നനഞ്ഞ മുടിയിഴകളും ചുവന്ന ചുണ്ടുകളും അവനിൽ പാപ ചിന്തകൾ നിറച്ചു. ആ കറുത്ത ഹാഫ് സാരി അവളുടെ മേനിയഴകിന് മാറ്റുകൂട്ടി. പലതരത്തിലുള്ള സുന്ദരികളെ അവൻ കണ്ടിട്ടുണ്ട്. പക്ഷെ അവർ ആരും തന്നെ അവന്റെ ചിന്തകളെ ഇതുപോലെ മുൾമുനയിൽ നിർത്തിയിട്ടില്ല. നിഷ്കളങ്കമായ ചുറ്റും നോക്കുന്ന അവളിൽ ഒരു നിമിഷം അവൻ ലയിച്ചു നിന്നു.
പെട്ടെന്ന് അവൻ സ്വപ്നലോകത്തിൽ നിന്ന് തിരിച്ചുവന്നു. അവളുടെ സാമീപ്യം ഇത്രമാത്രം തന്നെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ അവന് ദേഷ്യം തോന്നി.
മ്മ്..... ദേവിക..
അവൻ അവളെ വിളിച്ചു.
ആ വിളി കേട്ടതും ദേവി യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തി. അപ്പോൾ തന്നെ പാതിജീവൻ പരലോകം കണ്ടു.അവളെ ഒരു നിമിഷം തറപ്പിച്ചു നോക്കി കൊണ്ട് അവൻ പറഞ്ഞു തുടങ്ങി.
ലുക്ക് ദേവിക, അന്ന് അങ്ങനെയൊക്കെ ചെയ്തത് ഒന്നും വിചാരിച്ചില്ല. തന്റെ നന്മയ്ക്ക് വേണ്ടിയാണ് അതെല്ലാം ചെയ്തത് എല്ലാം താനും കണ്ടതല്ലേ.
aman ഒരു നിമിഷം നിർത്തിയിട്ട് വീണ്ടും തുടർന്നു.
അധികം വളച്ചുകെട്ടില്ലാതെ പറയാം.
I don't have any believes in this kind of things.... By things I mean marriage. So whatever happened between us is not a big deal. And I know the opinion is mutual if not അതെല്ലാം താൻ അങ്ങു മറന്നു കളഞ്ഞേക്ക്.
അവൾക്ക് ആരോ തന്നെ ഹൃദയം ഞെക്കി പിഴിയുന്ന പോലെ തോന്നി.
അണ പൊട്ടി ഒഴുകാൻ പോയ കണ്ണുനീരിനെ മിഴികൾ ചിമ്മി അവർ തടഞ്ഞു.ഇതു ഇതുപോലെ തന്നെ അവസാനിക്കും എന്ന് എവിടെയോ അവൾക്ക് അറിയാമായിരുന്നു. എന്നിട്ടും അതിന്റെ ആഘാതം താങ്ങാൻ സാധിക്കുന്നതിനും ഏറെയായിരുന്നു.
ഒന്നും പറഞ്ഞില്ലെങ്കിലും അവൾ പതിയെ തലയാട്ടി.
കാർമേഘങ്ങൾ ഇരുണ്ടു കൂടിയ അവളുടെ നേത്രങ്ങൾ അവൻ ഉള്ളിൽ കുറ്റബോധം നിറച്ചു. പക്ഷേ ആത്മാഭിമാനം അത് പുറത്ത് കാണിക്കാൻ അനുവദിച്ചില്ല.
എന്ന് താൻ പൊക്കോളൂ?
അവൻ ഫയലിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..
അവൾ കടക്കാൻ ഒരുങ്ങിയപ്പോൾ അവൻ കൂട്ടിച്ചേർത്തു.
പിന്നെ ഇന്ന് രാവിലത്തെ സംഭവം ഒരു തെറ്റിദ്ധാരണ ആയിരുന്നു.
എത്രയും പറഞ്ഞവൻ തിരികെ ഫയലിലേക്ക് മുഴുകി.
അത് കേൾക്കാത്ത പോലെ നടിച്ചു പുറത്തുകടന്നവൾ വാതിലടച്ചു.
അവൾ പുറത്തു കടന്നതും അവൻ ഫയൽ അടച്ചു. കസേരയിൽ തലചായ്ച്ച് കണ്ണുകളടച്ചു. നെഞ്ചിൽ കല്ല് കേറ്റി വെച്ച പോലെ അവനു തോന്നി.
മുറിയിലെത്തിയതും ദേവിക താലി കയ്യിൽ എടുത്തു പറഞ്ഞു.
നമ്മളെ അദ്ദേഹത്തിന് വേണ്ട പോലും. പക്ഷേ പറയുമ്പോൾ അത്ര പെട്ടെന്ന് മറക്കാൻ നമുക്ക് ആകുമോ.
ഒട്ടും ഹാസ്യ വല്ലാത്ത ഒരു ചിരി അവളുടെ ചുണ്ടിൽ നിറഞ്ഞു.
കൂടുതൽ ഒന്നും ചിന്തിക്കാൻ അവർക്ക് സാധിച്ചില്ല ഒറ്റപ്പെടലിനെ ഏകാന്തത അവളിൽ ഭാരം ചുമത്തി.
കട്ടിലിൽ കുഴഞ്ഞുവീണു.ഒരുതുള്ളി കണ്ണുനീർ പോലും വന്നില്ലെങ്കിലും ഭാരത്താൽ കൺപോളകൾ അടഞ്ഞു. പതിയെ അവളുടെ ദുഃഖങ്ങളെ നിദ്രാദേവി ഒപ്പിയെടുത്തു.
▫️▫️▫️▫️▫️▫️▫️▫️▫️
അവൾ പോയതും അവൻ കണ്ണടച്ച് ദീർഘനിശ്വാസം എടുത്തു. കണ്ണടച്ച് അതും അവളുടെ മിഴികൾ അവന്റെ മനസ്സാക്ഷിയെ പിടിച്ചു കുലുക്കി. അവന് തന്റെ ആത്മാവിൽ ഒരു ശൂന്യത അനുഭവപ്പെട്ടു.
F*ck....,
ഈ മാസത്തിൽ ഒരു പെണ്ണ് സ്ഥാനമില്ല. So stop it aman.
അവന്റെ ഉൾബോധ മനസ്സ് ശാസിച്ചു.
എല്ലാം മറക്കാൻ അവനു മദ്യത്തിന്റെ സഹായം തേടി.
▫️▫️▫️▫️▫️▫️▫️▫️
ആ സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു ദിവസമായി. അതിനുശേഷം ദേവികേ അവൻ കണ്ടിട്ടില്ല. പക്ഷേ ഓരോ നിമിഷവും അവന്റെ ചിന്തകളിൽ അവൾ മാത്രമായിരുന്നു.
താങ്ങാനാവാത്ത വേദനയുണ്ടെങ്കിലും തന്റെ മനസ്സിനെ അവൾ പാകപ്പെടുത്തി എടുത്തു. പരമാവധി അവന്റെ കണ്ണിൽപ്പെടാതെ നടക്കാൻ ശ്രമിച്ചു. അവനെ കണ്ടില്ലെങ്കിലും മറ്റുള്ളവരോട് ദേഷ്യപ്പെടുന്നത് കേൾക്കാറുണ്ട്. ഈ ചെകുത്താനെ ഭാര്യയാകുന്നതിനേക്കാൾ നല്ലത് വേലക്കാരിയായി ജീവിക്കുന്നതാണ്.
അതൊക്കെ കേൾക്കുമ്പോൾ അവൾ വിചാരിക്കും
അവന്റെ മുന്നിൽ പോകേണ്ടി വന്നാലും മുഖത്ത് നോക്കാറില്ല പക്ഷേ തീക്ഷ്ണം ആയുള്ള അവന്റെ നോട്ടം അവളിൽ വിറയൽ ഉണ്ടാകും.
അവൾ അറിയുന്നില്ല അവളുടെ നോട്ടത്തിന് വേണ്ടി ഒരാൾ കൊതിക്കുക ആണെന്ന്. അവളുടെ അവഗണന കാണുമ്പോൾ അവനു ദേഹമാസകലം അരിച്ചു കയറും. ആ ദേഷ്യമാണ് മറ്റുള്ളവരോട് തീർക്കുന്നത്.
ഒരുദിവസം മാവിൻ ചുവട്ടിൽ അവൾ തന്നെ ഇരിക്കുന്നത് അവൻ കണ്ടു. അടുത്തു ചെന്ന് നോക്കിയപ്പോൾ പെണ്ണ് കരയുകയാണ്. കയ്യിൽ ഒരു പൊട്ടിയ പാദസരവും ഉണ്ട്. അവളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ മനസ്സ് പറഞ്ഞിട്ടും അവൻ തിരികെ നടന്നു.
അടുത്ത ദിവസം ഓഫീസിൽ എത്തിയിട്ടും അവന്റെ ചിന്തകൾ അവളുടെ കൊലുസിൽ കുടുങ്ങിക്കിടന്നു. ഓഫീസിൽ നിന്നും തിരികെ വരുന്ന വഴി ഒരു പാദസരം വാങ്ങി പോക്കറ്റിലിട്ടു കൂടുതലൊന്നും അപ്പോൾ ചിന്തിച്ചില്ല.
വീട്ടിലെത്തിയതും അവളുടെ അടുത്തേക്ക് ഓടി ചെല്ലണം എന്നുണ്ടായിരുന്നു പക്ഷെ എന്തോ ഒന്ന് അതിനനുവദിച്ചില്ല. പെണ്ണിനെ ആണെങ്കിലോ കാണാനുമില്ല.
റൂമിൽ ഇരിപ്പുറക്കാത്തത് കൊണ്ട് അടുക്കളയിലേക്ക് നടന്നു.
ദേവിക രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ തങ്കത്തിനെ സഹായിക്കുകയായിരുന്നു.
അവൻ അകത്തു കടന്നപ്പോൾ തങ്കം പറയുന്ന എന്തോ കേട്ട് അവൾ ചിരിക്കുകയാണ്. ചിരി കാണാൻ നല്ല ഭംഗി ഉണ്ടെങ്കിലും അവനെ ഈ അവസ്ഥയിൽ ആക്കിയിട്ട് അവൾ ഇരുന്നു സുഖിക്കുന്നത് കണ്ടപ്പോൾ അവൻ അല്പം ദേഷ്യം തോന്നി.
ഒരു ഗ്ലാസ് കോഫി ഓഫീസ് റൂമിലേക്ക് എടുത്താൽ മതി
അവൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു.ഒരു നിമിഷം കൂടി അവളെ നോക്കിയിട്ട് അവൻ പോയി.
ഇതുവരെ അടുക്കളയിൽ കാലു കുത്താത്ത സാറിനെ കണ്ടപ്പോൾ ജോലിക്കാർ എല്ലാവരും പകച്ചുപോയി.
ഓഫീസ് മുറിയിൽ അവളുടെ വരവും കാത്തിരിപ്പാണ് അവൻ. ഇതുവരെ ഒന്നിനുവേണ്ടിയും ഇതുപോലെ അവൻ കാത്തു നിന്നിട്ടില്ല. അവനു തന്നെ അറിയില്ല എന്താ തനിക്കു സംഭവിച്ചെന്ന്. അപ്പോൾ മനസ്സിൽ ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ അവളുടെ കാലിൽ ആ കൊലുസ് ഇട്ട് കൊടുക്കണം. നിമിഷങ്ങൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം ഉള്ള പോലെ.
അതുമിതും ആലോചിച്ചു നിൽക്കുമ്പോഴാണ് വാതിലിൽ മുട്ട്.
അവൻ പെട്ടെന്ന് തന്നെ തൊഴിൽ മേലുള്ള ഒരു ഫയൽ എടുത്ത് വായിക്കുന്നത് പോലെ പിടിച്ചു എന്നിട്ട് അകത്തേക്ക് കടന്നു വരാൻ പറഞ്ഞു.
അപ്പോഴും ഫയലിൽ നിന്ന് തലയുയർത്തി നോക്കില്ല. ഗൗരവത്തിൽ കോപ്പി ഇവിടെ വെച്ചോളൂ എന്ന് പറഞ്ഞു.
ഗ്ലാസ് ടേബിളിൽ വെക്കുന്ന ശബ്ദം കേട്ടപ്പോൾ തല ഉയർത്തി നോക്കി.
" തങ്കം"
അവൻ വിശ്വസിക്കാൻ സാധിക്കാത്ത പോലെ പറഞ്ഞു.
ആ സാർ വേറെ എന്തെങ്കിലും വേണോ?
തങ്കം ചോദിച്ചു
ഒന്നും വേണ്ട എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
തങ്കം പോയതും അവൻ ഗ്ലാസെടുത്ത വലിച്ചെറിഞ്ഞു.
അവന്റെ ക്ഷമയുടെ കടിഞ്ഞാൺ പൊട്ടി.
എന്ത് ധൈര്യം ഉണ്ടായിട്ട് വേണം അവൾ ഞാൻ പറഞ്ഞിട്ടും വരാതിരുന്നത്. അവൻ പല്ല് ഞെരുക്കി പറഞ്ഞു. അവളുടെ അവഗണന അവനു മതിയായി.
you will pay for this little kitten..
aman ശേഖര വർമ ആരാണെന്ന് നിനക്ക് കാണിച്ചു തരാം.
നിഗൂഢമായി പുഞ്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
തുടരും..
രചന:christi
അപ്പൊ വിശദമായിട്ടു തന്നെ കമന്റ്സ് പോന്നോട്ടെ 😉❤️