നിരഞ്ജൻറെ സ്വന്തം പാറു Chapter 77
അവൾ കവിളിൽ ഒഴിഞ്ഞു കൊണ്ട് ഗർവിച്ച് നിരഞ്ജനെ നോക്കി.
അതുകണ്ട് നിരഞ്ജൻ കള്ള ദേഷ്യത്തോടെ പറഞ്ഞു.
“നോക്കി പേടിപ്പിക്കുന്നോടി ഉണ്ടക്കണ്ണി.”
എന്നാൽ ഒന്നും ആലോചിക്കാതെ മായ പെട്ടെന്ന് മറുപടി പറഞ്ഞു.
‘എൻറെതു ഉണ്ടകണ്ണ് ഒന്നുമല്ല.”
മായയുടെ പെട്ടെന്നുള്ള ആൻസർ കേട്ട് നിരഞ്ജൻ ചിരിച്ചു പോയി.
അന്നേരമാണ് താൻ എത്ര ഫ്രീയായാണ് നിരഞ്ജനോട് സംസാരിക്കുന്നത് എന്ന് അവൾ ഓർത്തത് തന്നെ.
“ആഹാ... കാന്താരി എൻറെ അടുത്ത് കംഫർട്ടബിൾ ആയല്ലോ? ഈ ഡോസ് കുറച്ച് നേരത്തെ തന്നിരുന്നെങ്കിൽ എല്ലാം പെട്ടെന്ന് സെറ്റ് ആയേനെ അല്ലേ? ഞാൻ വെറുതെ എൻറെ കുറേ സമയം waist ആക്കി.”
നിരഞ്ജൻ ചോദിച്ചു.
താൻ ആലോചിച്ച് തന്നെയാണ് നിരഞ്ജൻ ആലോചിക്കുന്നത് എന്ന് അവൾ ചെറിയ ചമ്മലോടെ ഓർത്തു.
“പോയി പണിയെടുക്കേണ്ടി കുട്ടിപിശാച്ചേ.... എൻറെ മുന്നിൽ നിന്ന് ഇങ്ങനെ തക്കാളി പോലെ ചുമക്കാതെ...”
അതും പറഞ്ഞ് മായയെ കളിയോടെ നോക്കി നിരഞ്ജൻ തൻറെ സീറ്റിലേക്ക് പോയി.
അവനെ നോക്കി കോകിരി കാട്ടി അവളും അവളുടെ സീറ്റിൽ ചെന്നിരുന്നു.
രണ്ടു പേരും തങ്ങളുടെ വർക്കിൽ ശ്രദ്ധകേന്ദ്രീകരിച്ചു. വർക്കിൻറെ സമയത്ത് കളി ചിരി ഒന്നും രണ്ടുപേർക്കും ഇല്ല.
ഈ സമയമാണ് തരുൺ തിവാരി (HR hrad) നിരഞ്ജൻറെ ക്യാബിനിൽ വന്നത്.
അകത്തേക്ക് കയറി വന്ന തരുൺ നിരഞ്ജൻ തൻറെ സീറ്റിലും മായ തൻറെ സീറ്റിലിരുന്ന് വർക്ക് ചെയ്യുന്നത് കണ്ടു. പിന്നെ നിരഞ്ജനെ നോക്കി അയാൾ പറഞ്ഞു.
“ഞാൻ കുറച്ചു resume short list ചെയ്തിട്ടുണ്ട്. നിരഞ്ജൻ നോക്കി പറഞ്ഞാൽ proceed ചെയ്യാമായിരുന്നു.”
നിരഞ്ജൻ അയാളിൽ നിന്നും ഫയൽ വാങ്ങി നോക്കുന്നതിനിടയിൽ ചോദിച്ചു.
“Background check report ഉണ്ടോ ഇതിൽ?”
“Yes... everything is there.”
ഫയൽ നോക്കിയ നിരഞ്ജൻറെ കണ്ണുകൾ കുറുകി. പിന്നെ പറഞ്ഞു.
“ഈ രണ്ടു പേരെ സെലക്ട് ചെയ്തോളൂ. നാളെത്തന്നെ ഇൻറർവ്യൂ അറേഞ്ച് ചെയ്തോളൂ. It will be just a formality. I need them in our system as soon as possible. നാളെ തന്നെ ഓഫർ ലെറ്ററും നൽകണം.”
ഒന്നും മനസ്സിലാകാതെ നിൽക്കുന്ന തരുണിനോട് നിരഞ്ജൻ പറഞ്ഞു.
“ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. Tarun, ഇവർ രണ്ടുപേരും ഇവിടെ ജോയിൻ ചെയ്യാൻ നോക്കുന്നത് മായയെ ലക്ഷ്യം വെച്ചാണ്.”
അതുകേട്ട് തരുൺ പേടിയോടെ മായയെ നോക്കി.
“എന്നാൽ പിന്നെ എന്തിനാണ് അവരെ...”
“വേണം തരുൺ... Do what I said and yes, be careful. ഒരു മാസത്തോളം കാണും അവരിവിടെ. മാർക്കറ്റിങ്ങിൽ ആയതു കൊണ്ട് കൂടുതൽ information ഒന്നും കൊടുക്കാതെ നമുക്ക് നോക്കാം. എന്തായാലും അവര് വരട്ടെ.”
അതിനു ശേഷം മായയെ വിളിച്ച് ഇവരെ അറിയുമോ എന്ന് ചോദിച്ചു.
നിരഞ്ജൻ പ്രതീക്ഷിച്ച പോലെ തന്നെ No എന്നായിരുന്നു അവളുടെ ആൻസർ.
“Maya, they are going to join our marketing team.”
നിരഞ്ജൻ പറയുന്നത് മായ ശ്രദ്ധയോടെ കേട്ടു. നിരഞ്ജൻ തുടർന്നു.
“And one more thing Maya, I believe their target is you. Motive is very clear from their resume. See this.”
നിരഞ്ജൻ കൊടുത്ത ഫയൽ നോക്കിയ മായയുടെ കണ്ണുകൾ കുറുകി.
“Yes... it's quite evident. I will be careful”
എന്ന് പറഞ്ഞ് തൻറെ സീറ്റിൽ പോയി ഇരിക്കുന്ന മായയെയും അവളെ നോക്കിയിരിക്കുന്ന നിരഞ്ജനെയും കണ്ടു കൊണ്ട് നിൽക്കുന്ന തരുൺ ഒന്നും മനസ്സിലാകാതെ രണ്ടുപേരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.
തരുൺ അവളെ അതിശയത്തോടെ നോക്കി. അതുകൊണ്ട് നിരഞ്ജൻ പറഞ്ഞു.
“She is cool and smart. ഇത്രയേ ഉള്ളൂ.”
“Ok... So let them come tomorrow for interview.”
തരുൺ പോയതിനു ശേഷം നിരഞ്ജൻ മായയുടെ അടുത്ത് ചെന്നിരുന്നു.
“നിന്നെ വിടാതെ പിന്തുടരുകയാണല്ലോ അവർ. പേടിയുണ്ടോ?”
അവൾ അവനെ ഒന്ന് നോക്കി, പിന്നെ പറഞ്ഞു.
“ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ്. എനിക്ക് പേടിയില്ല എന്നു പറഞ്ഞാൽ അത് നുണയാകും. എന്നാൽ എൻറെ പേടിയിൽ 80 ശതമാനവും എൻറെ ഫാമിലിയെ പറ്റിയാണ്.”
അവൾ പറയുന്നത് കേട്ട് നിരഞ്ജൻ പറഞ്ഞു.
“Don't worry darling. I am there with you.”
“I know that Niranjan. I can feel that now.”
അവൾ പറയുന്നത് കേട്ട് നിരഞ്ജൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. അതുകണ്ട് അവൾ പറഞ്ഞു.
“ദേ... പിന്നെയും…”
“ഡീ, വേണ്ട... നിനക്ക് പണിഷ്മെൻറ് വേണോ?”
അവൾ വേഗം തൻറെ ചുണ്ടുകൾ രണ്ടു കൈ കൊണ്ടും കൂട്ടിപ്പിടിച്ചു.
“ആ പേടി നല്ലതാ കുട്ടിപിശാച്ചേ നിനക്ക്...”
“എന്തിനാണ് എന്നെ ഇങ്ങനെ ഓരോന്ന് വിളിക്കുന്നത്?”
അവൻ ചുമൽ കുലുക്കി കണ്ണടച്ചു പറഞ്ഞു.
“ഒരു രസം...”
“ഓ...”
അതും പറഞ്ഞ് അവൾ തിരിഞ്ഞിരുന്നു.
നളിനി എൻറർപ്രൈസിൻറെ പേരിലാണ് പ്രീവിയസ് കമ്പനി ഡീറ്റെയിൽസ് കാണിച്ചിരിക്കുന്നത് in both resumes. അതിൽ നിന്നും മനസ്സിലായി ഇത് വെറുതെ ഉണ്ടാക്കിയ ലെറ്റർ ആണെന്ന്. കാരണം വേറെ ഒന്നുമല്ല, നളിനി ഗ്രൂപ്പിന് ഷിപ്പിംഗ് ബിസിനസ് ഇല്ല എന്ന് തന്നെയാണ്.
എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ അവർ ജോയിൻ ചെയ്തു. അവർ കരുതിയ പോലെ തന്നെ രോഹൻറെ കൂട്ടുകാരായിരുന്നു അവരുടെയും കൂട്ടുകാർ.
അവർ മായയെ ടാർഗെറ്റ് ചെയ്യാൻ തുടങ്ങി. എല്ലാം അറിഞ്ഞിട്ടും മായയും നിരഞ്ജനും ഒന്നും പറയാതെ നോക്കി കാണുകയായിരുന്നു എല്ലാം.
ഒരു ദിവസം cafeteria യിൽ പോയ മായ വരാൻ വൈകുന്നത് കണ്ടു നിരഞ്ജൻ വേഗം സിസിടിവിയിൽ നോക്കി.
അവളെ തടഞ്ഞു നിർത്തി സംസാരിക്കുന്ന രണ്ടുപേർ. രഞ്ജിത്ത്, അജിത്ത് എന്നാണ് അവരുടെ പേര്.
“മാഡം ഒന്നു നിന്നെ...”
Cafeteria യിൽ നിന്നും പുറത്തിറങ്ങിയ മായയെ രഞ്ജിത്ത് വിളിച്ചു നിർത്തി.
“Yes...”
മായ തിരിഞ്ഞു നിന്നു കൊണ്ട് ചോദിച്ചു.
“I am Ranjith and this is my friend Ajeet.”
“Ok nice meet you both.”
വളരെ സൂക്ഷിച്ചാണ് മായ അവരോട് സംസാരിച്ചു കൊണ്ടിരുന്നത്.
“ഞങ്ങൾ സ്വയം പരിചയപ്പെടുത്തിയ സ്ഥിതിക്ക് ഞങ്ങൾക്കും പരിചയപ്പെടണം ആയിരുന്നു അല്ലേ Ajeet?”
രഞ്ജിത്ത് മായ കേൾക്കാനായി അജിത്തിനോട് പറഞ്ഞു.
“നമ്മൾ ഇൻട്രൊഡക്ഷൻ സമയത്ത് എല്ലാ ഡിപ്പാർട്ട്മെൻറ്ലും പോയിട്ടും ഈ മാടത്തെ കണ്ടില്ലല്ലോ എവിടെയും? അതെന്താണ് അങ്ങനെ?”
അവർ പരസ്പരം പറയുന്നത് കേട്ട് മായ പറഞ്ഞു.
“ഇപ്പോഴത്തെ നിങ്ങളുടെ വിഷയം എന്നെ പരിചയപ്പെടണമെന്നല്ലേ? അതിനു പരിഹാരം ഞാനിപ്പോൾ തന്നെ ഉണ്ടാക്കാം. I am Maya.”
അതുകേട്ട് രഞ്ജിത്ത് പറഞ്ഞു.
“ഇതുപോലെ അല്ല മായാ മാഡം... നമുക്ക് നന്നായി തന്നെ പരിചയപ്പെടണം...”
“അതിൻറെ ആവശ്യമുണ്ടോ?”
“ഉണ്ടല്ലോ?”
മായയുടെ ചോദ്യത്തിന് അജിത്ത് ഒരു വല്ലാത്ത ടോണിൽ പറഞ്ഞു.
“ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് തന്നെ അതിനു വേണ്ടിയല്ലേ?”
“നിങ്ങള് താങ്ങുമോ?”
“അതെന്താടി, നിനക്ക് കൊമ്പുണ്ടോ? നീയും പെണ്ണല്ലേ?”
“അല്ലല്ലോ?”
“എന്താ പറഞ്ഞത്?”
“മനസ്സിലായില്ലേ? പറന്നു പോയ കിളികൾ തിരിച്ചു വരുമ്പോൾ ബാക്കി തരാം. ഒറ്റയടിക്ക് എന്നെ പരിചയപ്പെട്ടാൽ നിങ്ങൾ താങ്ങൂല...”
അതും പറഞ്ഞ് കൂസലില്ലാതെ പോകുന്ന മായയെ നോക്കി പല്ലു കടിച്ച് ദേഷ്യം അടക്കി പിടിച്ചു നിന്നു രണ്ടുപേരും.
“ഇതിന് നാളെ തന്നെ ഞങ്ങൾ പകരം വീട്ടും. നീ നോക്കിക്കോ...”
എല്ലാം നിരഞ്ജൻ കാണുന്നുണ്ടായിരുന്നു. അവൻ മനസ്സിൽ പറഞ്ഞു.
‘So tomorrow.’
അടുത്ത ദിവസം പതിവു പോലെ 11.30 ആയപ്പോൾ മായ ഫ്രഷ് റൂമിൽ ചെന്നു. എന്നാൽ പുറത്തു കടക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല. പെട്ടെന്നാണ് രഞ്ജിത്ത് വാതിൽ തുറന്ന് അകത്തേക്ക് കയറിയത്. പിന്നെ അവൻ വാതിലടച്ചു. ഏതാനും നിമിഷങ്ങൾക്കകം വാതിൽ തുറന്നു.
ഇതെല്ലാം കണ്ടിട്ടും മായ ഒട്ടും പാനിക് ആയിരുന്നില്ല. അവളുടെ ആ ബിഹേവിയർ രഞ്ജിത്തിനെ അതിശയിപ്പിച്ചു. സാധാരണ ആരെങ്കിലും ആണെങ്കിൽ ഒന്ന് ഒച്ച വെക്കുക എങ്കിലും ചെയ്യുമായിരുന്നു.
വാതിൽ തുറന്ന് രഞ്ജിത്താണ് ആദ്യം പുറത്തിറങ്ങിയത്. പിന്നാലെ മായയും ഇറങ്ങി വന്നു.
അതുകണ്ട് എല്ലാവരും മുറുക്കാൻ തുടങ്ങി.
“ഇതെന്താ രണ്ടു പേരും ഒന്നിച്ചു ഫ്രഷ് റൂമിൽ നിന്ന്?”
ആരോ വിളിച്ചു ചോദിച്ചു.
അതുകണ്ട് രഞ്ജിത്ത് ഒരു വല്ലാത്ത ഭാവത്തോടെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
“മായ വിളിച്ചു കയറ്റിയതാണ് എന്നെ.”
അതു കേട്ട് എല്ലാവരും മായയെ നോക്കി.
“What happened Maya?”
ഒരു പെൺ സൗണ്ട് കേട്ട് എല്ലാവരും അവിടേക്ക് നോക്കി.
Stella ആയിരുന്നു ചോദിച്ചത്.
“നീ വിളിച്ചിട്ടാണോ ഇയാൾ വന്നത്?”
അതിന് അവൾ ഒന്നും പറഞ്ഞില്ല. തലയും കുമ്പിട്ടു കൊണ്ട് നിൽക്കുകയാണ് ചെയ്തത്.
അവൾ മറുപടി പറയാതെ ആയപ്പോൾ Stella ക്ക് വല്ലാതെ ദേഷ്യം വന്നു.
“Maya, say something... Otherwise, this will be the next gossip.”
എന്നിട്ടും ഒന്നും പറയാതെ നിൽക്കുന്ന മായയെ നോക്കി സ്റ്റെല്ലാ പറഞ്ഞു.
“Open your mouth dam it.”
അവളുടെ ദേഷ്യവും സങ്കടവും എല്ലാം ആ വാക്കുകളിൽ പ്രകടമായിരുന്നു. അതു കണ്ട് മായ പറഞ്ഞു.
“Yes...”
മായ പറഞ്ഞതുകേട്ട് രഞ്ജിത്ത് അടക്കം അവിടെയുണ്ടായിരുന്ന എല്ലാവരും ഞെട്ടി.
മായ എന്തൊക്കെയാണ് പറയുന്നതെന്ന് മനസ്സിലാകാതെ രഞ്ജിത്തും അജിത്തും നിന്നു.
സ്റ്റെല്ലയുടെ വാക്കുകൾ അവിടെ മുഴങ്ങി കേട്ടു.
“What are you saying, Maya? Are you lost your sense?”
Stella ചോദിക്കുന്നത് കേട്ട് മായ പറഞ്ഞു.
“Don't raise like this. I will explain.”
“ഞാൻ വിളിച്ചിട്ടാണ് രഞ്ജിത്ത് ഫ്രഷ് റൂമിലേക്ക് കയറി വന്നത്.”
അതുകേട്ട് ഓഫീസ് സ്റ്റാഫ് ഒന്നടങ്കം തമ്മിൽ തമ്മിൽ സംസാരിക്കാൻ തുടങ്ങി. അതിൽ ഒരാൾ പറഞ്ഞു.
“Whatever it is, this is not right Maya.”
അതുകേട്ട് മായ പറഞ്ഞു.
“Yes, this is not at all right. Our admin department should be more careful.”
“What? What are you talking about Maya?”
Stella മായ പറയുന്നത് മനസ്സിലാക്കാതെ ചോദിച്ചു.
അതേ ചോദ്യം അവിടെയുണ്ടായിരുന്ന എല്ലാവർക്കും ഉണ്ടായിരുന്നു.
മായ തുടർന്നു പറഞ്ഞു.
“Stella, you know I am very scared of caroches.”
ഇവൾ എന്തൊക്കെയാണ് പറയുന്നത് എന്ന് മനസ്സിലാകാതെ എല്ലാവരും അവളെ തന്നെ നോക്കി നിൽക്കുമ്പോൾ നിരഞ്ജൻ ചെറുചിരിയോടെ മായയെ നോക്കിയിരിക്കുകയായിരുന്നു.
"Maya, you are scared about caroches, so? most of the girls are like that only. they are scared of it. So what?”
“അതാണ്... അതാണ് ഞാൻ പറയുന്നത്. ഞാൻ ഫ്രഷ് റൂമിലേക്ക് കയറിയതും ഒരു cockroach നെ കണ്ടു പേടിച്ചു നിലവിളിച്ചു. അന്നേരം പുറത്തു നിന്നിരുന്ന രഞ്ജിത്തിനെ വിളിച്ച് help ചോദിച്ചു. രഞ്ജിത്ത് അകത്തു കയറിയപ്പോൾ cockroach പുറത്തു പോകാതിരിക്കാൻ ഞാൻ ആണ് ഡോർ അടച്ചത്.”
“പിന്നെ നിങ്ങൾ എല്ലാവരും ചോദിച്ചിട്ടും മിണ്ടാതെ നിന്നത് ഞാനെന്തു പറഞ്ഞാലും ആരും വിശ്വസിക്കില്ല. ഞാൻ ഈ പറഞ്ഞത് മുഴുവനും നുണയാണ്, ആരെങ്കിലും വിശ്വസിക്കുമോ?”
Stella ‘ഇല്ല’ എന്ന് പറഞ്ഞു.
“അതാണ്... അതാണ് മിണ്ടാതിരുന്നത്. അതു പോലെ ഇതിനു മുൻപ് ചിത്തിര മേടം ചിലതൊക്കെ വിളിച്ചു പറഞ്ഞു. ഞാൻ അതിനെപ്പറ്റിയും പ്രതികരിക്കാതിരുന്നത് ഇതുകൊണ്ടു തന്നെയാണ്.”
അത്രയും പറഞ്ഞ് മായ അവിടെ നിന്നും സ്ഥലം കാലിയാക്കി.
Stella എല്ലാവരോടും തങ്ങളുടെ സ്ഥലത്ത് പോയിരുന്നു ജോലി ചെയ്യാൻ പറഞ്ഞു.
എന്നാൽ ഇതെല്ലാം കണ്ടും കേട്ടും സ്തംഭിച്ച് നിൽക്കുന്ന രഞ്ജിത്തിന് അടുത്തേക്ക് തിരിച്ച് വന്ന മായ പറഞ്ഞു.
“Thanks, Ranjit.”
അവിടെ നടന്നതെല്ലാം കണ്ടു കിളി പറന്ന് നിൽക്കുന്ന രഞ്ജിത്തും അജിത്തും അവളെ നോക്കി ഇളിച്ചു കാണിച്ചു.
രഞ്ജിത്തിനും അജിത്തിനും മാത്രം കേൾക്കാൻ പാകത്തിന് മായ പറഞ്ഞു.
“കുറച്ചു പഴയ issues കൂടി ക്ലിയർ ആക്കാൻ സാധിച്ചു. അടുത്ത പ്രാവശ്യം കുറച്ചു കൂടി ആലോചിച്ച് സ്റ്റാൻഡേർഡ് തമാശയും ആയി വായോ. അല്ലാതെ ചെറിയ കുട്ടികളെ പോലെ ഇങ്ങനെ....”
അവൾ പറയുന്നത് കേട്ട് അജിത്ത് പല്ലു ഞെരിച്ച് കൊണ്ട് പറഞ്ഞു.
“നിനക്കുള്ളത് വരുന്നുണ്ട് കാത്തിരുന്നോ...”
“Ok I will wait. പക്ഷേ ഇതോടെ നിർത്തി കോണം ഈ ആണും പെണ്ണും കെട്ട കളി. പറഞ്ഞില്ലെന്നു വേണ്ട.”
അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.
തിരിച്ച് നിരഞ്ജൻറെ ക്യാബിനറ്റിലെത്തിയ മായയെ കണ്ടു നിരഞ്ജൻ ചോദിച്ചു.
“എന്നിട്ട് cockroach എവിടെ?”
മായ ഗർവ്വോടെ പറഞ്ഞു.
“ഒന്നല്ല, രണ്ടാണ് അവിടെ. എന്താ കാണണോ?”
ദേഷ്യത്തിൽ അവനു മറുപടി നൽകിയ മായയെ നോക്കി നിരഞ്ജൻ പറഞ്ഞു.
“സമ്മതിച്ചിരിക്കുന്നു നിന്നെ എൻറെ പെണ്ണേ... നീ നിരഞ്ജൻറെ പെണ്ണ് തന്നെ. പിന്നെ ഇത് എൻറെ പെണ്ണിന് സമ്മാനം”
എന്നും പറഞ്ഞ് അവളുടെ നെറ്റിയിൽ ചുംബിച്ചു.
ആ ചുംബനത്തിൽ ഉണ്ടായിരുന്നു അവൻറെ ആദിയും, ദേഷ്യവും, സങ്കടവും, സന്തോഷവും എല്ലാം. അവൾക്ക് അത് നന്നായി മനസ്സിലായി.
അതുകൊണ്ടു തന്നെ അവൾ മിണ്ടാതെ നിന്നു.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ, അവൾ അത് ആ സമയത്ത് ആഗ്രഹിച്ചിരുന്നു എന്ന് പറയുന്നതായിരിക്കും ശരി.