ഭാഗം നാല് 💕
ഉച്ചത്തെ ഭക്ഷണവും കഴിച്ച് ആണ് ആ ചങ്ങാതി കൂട്ടം പിരിഞ്ഞത് .തമാശയും കളിയുമായി ചിരിയുമായി ഒരു നാലരയോടെ ......അവർ തിരിച്ച് വരുമ്പോൾ മാളു ആണ് വണ്ടി ഓടിച്ചത്....
ഡീ നീയെന്താ ഒന്നും പറയാത്തത്: :::മാളു
ഞാൻ എന്തു പറയാനാ... വല്ലാതെ ടെൻഷൻ ഇനി അവൻ അമ്മേടെ അടുത്ത് പോയിരിക്കുമോ?
പെട്ടെന്ന് സഡ്ഡൻ ബ്രേക്ക് ഇട്ട് മാളു വണ്ടി സൈഡിലേക്ക് നീക്കി തിരിഞ്ഞ് നോക്കി.
പോയാൽ എന്താ ?
ഡീ കുരിപ്പെ അവൻ അവിടെ എല്ലാരും ആയിട്ട് അത്ര ക്ലോസ് ആണെന്നറിയില്ലെ? സ്റ്റേ ഉണ്ടാവും. അനു നഖം കടിച്ചു കൊണ്ടു പറഞ്ഞു.
അതിന് നിനക്ക് എന്താ? നീ അവനെ മറന്നതലേ.... ഉപേക്ഷിച്ചതല്ലേ..... നിങ്ങള് ബ്രേക്ക് അപ്പ് ആയിട്ട് മൂന്ന് വർഷം ആയിലേ...സോ ഇത് വരെയും അന്വേഷിക്കാത്ത മൊതല് നിന്നെ ഇപ്പോ അതിന് വേണ്ടി തേടി വരുമോ
എന്നാലും
ഒരു എന്നാലും ഇല്ല..... ഹീ ഇസ് ജസ്റ്റ് യൂർ ഫാമിലി ഫ്രണ്ട് ഓർ കസിൻ....ഹേയ് കൂൾ
ഉം
നീ ഒട്ടും ഫൈൻ അല്ലെങ്കിൽ സ്റ്റയ് വിത്ത് മീ.... ആൻ്റി യോട് ഞാൻ പറയാം.......
നോ ഡാ.... നിനക്ക് അറിയില്ലേ ഡാ ആ ഇഷ്യൂനു ശേഷം നൈറ്റ് അമ്മയ്ക്ക് ഞാൻ ഇല്ലാതെ പറ്റില്ല ....
വണ്ടി മാളുവിൻ്റെ വീട്ടിൽ എത്തി. മാളു ഇറങ്ങിയതും അനു വണ്ടി എടുത്തു.
അപ്പോ ശെരി ഡീ നാളെ കാണാം...ഞാൻ വീട്ടിൽ പോവാണ്... ബൈ സി യൂ.....
കയറുന്നിലേ
നോ....
ഉം
അനു വണ്ടിയിൽ പറന്നു...... വീടെത്തി
അനു ഗേറ്റ് തുറന്ന് വണ്ടിയും ആയി പാർക്കിങ്ങിൽ എത്തി. അവിടെ യാഗി ൻ്റ വണ്ടി ഇല്ലെന്ന് കണ്ട് നെഞ്ചില് കൈ വെച്ചു..ശേഷം കോളിംഗ് ബെല്ലടിച്ചു.
എത്തിയോ? നിറഞ്ഞ പുഞ്ചിരിയോടെ അമ്മ ചോദിച്ചു.
ഉം....എന്താ മോളെ ആശേ ഒരിളക്കം? അവള് പുരികം ചുളിച്ച് ചോദിച്ചു.
അത്....... പിന്നെ ഉണ്ണി വന്നിരുന്നു
ഉം...... ഞാൻ രാവിലെ കണ്ടിരുന്നു.
അവൻ പറഞ്ഞു.... നീ ഒന്നും മിണ്ടിയില്ലെന്ന്.
അവൾ ജ്‌ഗ്ഗിൽ നിന്ന് വെള്ളം കുടിച്ച് മുകളിലേക്ക് കേറി...
ഞാൻ ഒന്നു ഫ്രഷ് ആയിട്ടു വരാം.
ഹ.നല്ല പഴം പൊരി ഉണ്ട്...അമ്മ ചായയ്‌ക്ക് വെച്ചിട്ടുണ്ട്
ഉം.....
*********
പഴം പൊരിയും ചായയും ആസ്വദിച്ചു കഴിക്കുന്ന ഭാസ്ക്കരനെ യും യാഗിനെയും കണ്ടാണ് അനു താഴേക്കിറങ്ങിയത്.
ഇവൻ പോയില്ലാർന്നോ
വാ അനു...
വിളിച്ചത് യാഗ് ആണ് അല്ല പ്രയാഗ് അവൻ എൻ്റെ ആരും അല്ല . അവൾ മനസ്സിനെ പഠിപ്പിച്ചു കൊണ്ട് അവർക്ക് അടുത്തേക്ക് നടന്നു.
ഹായ്.... പ്രയാഗ് എപ്പോ വന്നു
പ്രയാഗിന് ആ വിളി ഒട്ടും ഇഷ്ട്ടമായി ല്ലെന്ന് അവൻ്റെ മുഖം വിളിച്ചോതി
തൻ്റെ മുറപ്പെണ്ണ്
ഓർമ ഉള്ള കാലം വരെ ഉണ്ണിയേട്ടൻ എന്നു വിളിചവൾ പ്രണയിച്ച് തുടങ്ങിയപ്പോൾ യാഗ് എന്ന് വിളിച്ചു നടന്നവൾ..... എന്തിനാ പെണ്ണേ നീ എന്നോട് ഇങ്ങനെ.... അവൻ ഫോണടുത്ത് പെട്ടെന്ന് പുറത്തേക്കു നടന്നു.
അവൻ പോയത് കണ്ടപ്പോൾ അമ്മ യും അച്ഛനും എന്നെ നോക്കി.
അനൂ..... നീ എന്താ ഉണ്ണിയെ പേരെടുത്ത് വിളിച്ചെ ശകാരം കണക്കെ അമ്മ ചോദിച്ചു.
ഉണ്ണിയേട്ടാ എന്ന് വിളിക്കാൻ തോന്നിയില്ല സോ പേരു വിളിച്ചു.
ഭാസ്ക്കരൻ്റെ കൂടെ അവൾ ഇരിക്കില്ലല്ലോ.
അവൾ കൂളായി ഒരു പഴം പൊരി എടുത്ത് കടിച്ച് മുറ്റത്തേക്ക് നടന്നു.. .
ചെടികളുടെ ഇടയിലൂടെ നടന്നു.
പണ്ടൊക്കെ ചെടിയെ നോക്കാനും പരിപാലിക്കാനും ഉള്ള ഉത്സാഹം കാണിക്കാറുണ്ട് എന്നാ ഇപ്പോ ഒരു മരവിപ്പ് ആണ്.... അമ്മയെ കരയിക്കാതിരിക്കാൻ ഞാൻ അണിഞ്ഞ മുഖം മൂടി ആണ് ഈ സന്തോഷം അമ്മയ്ക്കും മാളുവിനും വേണ്ടിയുള്ള അഭിനയം....മുന്നിലെ ഊഞ്ഞാലിൽ ഇരുന്ന് ദൂരേയ്ക്ക് നോക്കുമ്പോളും മനസ്സിൽ മരവിപ്പ് തങ്ങി നിന്നു...ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന എൻ്റെ ചെടികൾ പപ്പയോട് വാശി പിടിച്ച് സ്വന്തമാക്കിയ ഊഞ്ഞാൽ അതും പൂന്തോട്ടത്തിൻ്റെ നടുവിൽ....
പെട്ടെന്ന് അധി ശക്തമായി തള്ളൽ കൊണ്ടു ഊഞ്ഞാൽ വായുവിൽ പറന്നു.
ഒന്നു ഞെട്ടിയങ്കിലും അനു പതറാതെ ഇരുന്നു.
പെട്ടെന്ന് തന്നെ ഊഞ്ഞാലിൽ പിടിച്ച് അവൻ ചിരിച്ചു.
യാഗു അവൻ പണ്ടെ അങ്ങനെയാണ്..... എന്തിനെയും പേടിക്കരുത് എന്ന് പറയും എന്തും നേരിടാൻ പഠിപ്പിക്കും.. പക്ഷേ അവന് പേടിയും ആണ് ഞാൻ നഷ്ടപ്പെടുമോ എന്ന്.
എന്തു പണിയാണ് പ്രയാഗ് ഈ കാണിച്ചെ ഞാൻ ഞെട്ടി പോയി
ഉം..... ഡീ നീ എന്നെ പ്രയാഗ് എന്നു വിളിച്ചെ ന്ന് കരുതി ഞാൻ പിണങ്ങി പോവും എന്നൊന്നും കരുതണ്ട..... അതിന് വേണ്ടി അങ്ങനെ വിളിച്ച് കഷ്ടപ്പെടേണ്ട. അവൻ പുഞ്ചിരിച്ചു.
അവൻ്റെ കോൺഫിഡൻസ് അവൾക് മുഖം തിരിക്കാനാണ് അപ്പോൾ തോന്നിയത്.
പാർട്ണർ.... പറ എന്തൊക്കെയാ നിൻ്റെ വിശേഷം ... ഇപ്പോ എം എ ഫൈനൽ ഇയർ ആയില്ലേ ഇനി ഒരു വർക്കിനോക്കെ ചേർന്ന് നീ ഒന്ന് ഫ്രീ ആയാൽ
അവൾ സംശയത്തോടെ അവനെ നോക്കി.... ഫ്രീ ആയാൽ?
നമ്മുടെ കല്യാണം..... ഇനിയും അത് വെച്ച് താമസിപ്പിക്കരുത് എന്നാണ് എല്ലാവരും പറയുന്നത്... എൻ്റെ എംഡി കഴിഞ്ഞു... ജോയിൻ ചെയ്യുകയും ചെയ്തു.... ഞാൻ സെറ്റിൽ ആയി നീയും കൂടെ ഒന്നു സെറ്റിൽ ആയിട്ട് നമുക്ക്
സ്റ്റോപ്പ് ഇറ്റ്....... അവൾ ഊഞ്ഞാലിൽ നിന്നെഴുന്നേറ്റു..... എക്സ്ക്യൂസ് മീ ആരുടെ മാര്യേജ് ആണ് നിങ്ങള് പറഞ്ഞെ..... ഐ ഡോണ്ട് നോ..... എനിക്ക് നിന്നെ ഇഷ്ടമല്ല..... വീ ബ്രേക്ക് അപ്പേഡ് റൈററ്???? അതും മൂന്ന് വർഷം മുൻപ്..... നാണമില്ലേ നിങ്ങൾ .......................
അനു...............
അവൾ തിരിഞ്ഞ് നോക്കാതെ അകത്തേക്ക് പോയി മുറിയിൽ കയറി വാതിൽ അടച്ച് കിടന്നു.
അവൾക്ക് പുറകെ പോയ പ്രയാഗിനെ തടഞ്ഞത് ആ വിളിയാണ്
ഉണ്ണീ............
എന്താ അങ്കിൾ
മോളെ നീ ഇനി ആ കാര്യം പറഞ്ഞ് ശല്യം ചെയ്യരുത് ഇത് അപേക്ഷ അല്ല ....അവളുടെ അച്ഛൻ്റെ കൽപ്പന ആണ്....അവളുടെ സന്തോഷം കാണാൻ മാത്രമേ ഇനി എനിക്കാവൂ... ഇനി ആ കണ്ണു നിറഞ്ഞൂടാ എൻ്റെ കൊക്കിന് ജീവനുണ്ടെൽ ഞാനതിന് സമ്മതിക്കില്ല..... അവസാന വരി പറഞ്ഞപ്പോൾ ആ മിലിറ്ററി ക്കാരൻ ഇടറിയിരുന്നു.
ഉണ്ണി ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു. ഒരു പക്ഷേ നിർവികാരനായി
*****************
മോനെ എന്തെങ്കിലും കഴിക്കാം വാ ആശ വാതിൽ തട്ടി വിളിച്ചു കൊണ്ടിരുന്നു.
സമയം രാത്രി ആയിരിക്കുന്നു...
ഉണ്ണി വൈകീട്ട് മുതൽ വാതിൽ അടച്ച് കിടപ്പാണ്... ഭക്ഷണം കഴിക്കുന്ന അനുവിനോടായി അമ്മ പറഞ്ഞു. ഞാൻ.....അല്ല അവൻ എൻ്റെ അടുത്തുള്ള ആശ്വാസം ആയിരിക്കും ഏട്ടനും എട്ടത്തിയ്ക്കും.... അവനു നല്ല മാറ്റം ഉണ്ടെന്ന് തോന്നിപ്പോകുന്നു.
കൊച്ചു കുട്ടി ഒന്നും അല്ലാലോ വേണമെങ്കിൽ കഴിച്ചോളും..... ടിവിയുടെ മുന്നിൽ നിന്ന് ഭാസ്കരൻ പറഞ്ഞു..
അനു ഒന്നും ശ്രദ്ധിക്കാതെ ഇരുന്നു. ശേഷം ഭക്ഷണം കഴിച്ച് പ്ലേറ്റ് എടുത്ത് അടുക്കളയിലേക്ക് നടന്നു.
അവന് വേദനിക്കുന്നുണ്ടാവും..... സാരമില്ല കുറച്ച് കാലം കഴിഞ്ഞാൽ എല്ലാം ശരിയാവും...... പക്ഷേ ഭക്ഷണം കഴിക്കാതിരിക്കുക നല്ലതല്ല ഒന്നു പോയി വിളിച്ചാലോ.... വേണ്ട കെയർ കാണിച്ചാൽ അവൻ അതിൽ കേറി പിടിക്കും... നല്ല കുറുക്കൻ്റെ ബുദ്ധിയാണ്..... പക്ഷേ ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നില്ല എന്നല്ലേ അമ്മ പറഞ്ഞത്.....ഇനി അവൻ എന്തെങ്കിലും......................
അവൾ പാത്രം സിങ്കിലേക്ക് എറിഞ്ഞു വേഗത്തിൽ ഉണ്ണിയുടെ റൂമിലേക്ക് നടന്നു അല്ല ഓടി.....
വാതിൽ ശക്തിയിൽ മുട്ടി തുറക്കുന്നില്ല..... പ്രയാഗ്......
പ്രയാ ഗ്.... ഉറക്കെ വിളിച്ചു അച്ഛനും അമ്മയും നോക്കുന്നതോ ചുറ്റും ഉള്ളതോ ഒന്നും അവൾ കണ്ടില്ല.......
യാഗ്......
അവൾ കരഞ്ഞു കൊണ്ട് വിളിച്ചു....... യാഗ്......... വാതിൽ തുറക്കൂ.....യാഗ്... എം സോറി....... ഞാൻ അറിയാതെ പറഞ്ഞതാ.... യാഗ്.........
അമ്മാ ദേ നോക്ക് എൻ്റെ യാഗ് വാതിൽ തുറക്കുന്നില്ല.... അവൾക്ക് സ്വയം നിയന്ത്രണം നഷ്ട്ടമായി എന്തൊക്കെയൊ പറയാൻ തുടങ്ങി..... ശരിയാണ് മനസ്സിന് ഇപ്പോ തീരെ ഉറപ്പില്ല...... നീ കൂടെ നഷ്ടപ്പെട്ടാൽ ഞാൻ ഉണ്ടാവില്ല യാഗ്...... അവൾ ഏങ്ങാൻ തുടങ്ങി...
ആശ അവളെ ചേർത്ത് പിടിച്ചു.. ദയനീയമായി ഭാസ്കരനെ നോക്കി....
അവരെ തട്ടി മാറ്റി ഭാസ്ക്കരൻ വാതിലിൽ ആഞ്ഞ് ചവിട്ടി ....ഡോറ് കുറ്റി പൊട്ടി വാതിൽ തുറന്നു......
മുന്നിൽ കണ്ട കാഴ്ച കണ്ട് മൂവരും ഞെട്ടി പരസ്പരം നോക്കി......
കാത്തിരിക്കാം 😇