Aksharathalukal

കൊതി പൂവ്

എൻ്റെ പൂവായി നീ വിരിഞ്ഞു 
നിന്നിലായിരം നിറങ്ങളായി
കണ്ണിലൂറും മഴ വില്ലുവിരിഞ്ഞ് 
ചന്ത മേഴും കൊതി പൂവ് നീ..

നിൻ്റെ ചന്തം തേൻ ഗന്ധം ഊറി
എന്നിലലിഞ്ഞ നിൻ്റെ നാണം
എന്നിലാകെ തേൻ നിറച്ച് 
നിൻ്റെ ദാഹം മിഴി ചൊല്ലി പറഞ്ഞു

കാറ്റിലാടിയ തണ്ടുകളിൽ പൂവിതളിൻ  ചുണ്ടുകളിൽ 
ചുംബനത്തിൻ മഴവില്ല് പോലെ
നിൻ്റെ മുഖം സൂര്യകാന്തി

പൂങ്കാവനത്തിൽ നനഞ്ഞു നിന്ന
നിൻ്റെ ഇതളിൽ നനഞ്ഞ തുള്ളി
മുത്ത് കൊണ്ടെൻ  മേനി ചേല
ചുറ്റി 

നാണം എന്തേ മേനി മൂടാൻ 
നിൻ്റെ കവിളിൽ മറു ചുണ്ടു പാടായി തെളിഞ്ഞു വന്നു
ഇരു മേനി ചുറ്റിയ വള്ളി പോലെ
പൂങ്കാവനത്തിൽ പൂബാറ്റയായി
പാറി വന്നു എൻ്റെ ഉടലും

പരാഗണത്തിൻ തരുവതല്ലോ
തേൻ ഒഴുകും നിന്നിൽ അമരാൻ
വീണ്ടുമൊരു സന്ധ്യയില്  പൂത്തു
നിന്ന കൊതി പൂവ് പോലെ 
നിൻ്റെ ഗന്ധം വണ്ടറിഞ്ഞ്....

                        🖋️രചന🕺
          ജോസഫ് കരമനശേരി