മഹാഭാരതത്തിൽ ആരാണ് ഏറ്റവും മികച്ച സ്ത്രീ രത്നം. അത് പാഞ്ചാലിയോ, കുന്തിയോ, ഗാന്ധാരിയോ ?
എന്നാൽ അത് ഇവരാരുമല്ല. കൃഷ്ണ സഹോദരിയായ സുഭദ്ര ആണത്. വസുദേവരുടെയും ദേവകിയുടെയും മകളായി ജനിച്ച അവൾ സർവകലവല്ലഭയും വിദുഷിയും ആയിരുന്നു. ചെറുപ്പത്തിലേ അമ്മായി കുന്തിയെ കാണാൻ ഹിസ്തിനപുര കൊട്ടാരത്തിൽ വരുമായിരുന്ന അവൾ അർജുനനെ രഹസ്യമായി പ്രണയിച്ചു.
വാരാണവതത്തിലെ അരക്കില്ലം അവളുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി എങ്കിലും അവൾ നിസ്വാർത്ഥമായി പ്രണയിച്ചു കൊണ്ട് കാത്തിരുന്ന്. ഒടുവിൽ വർഷങ്ങൾക്ക് ശേഷം ഒരു സന്യാസിയായി വന്നു അർജുനൻ അവളുടെ മനസ്സറിയുന്നു. ഇന്ദ്രപ്രസ്ഥത്തിൽ എത്തിയ അവൾ എന്നും പാഞ്ചാലിയുടെ നിഴലിൽ അവൾ നിന്നു. ചെമ്മണിന്റെ നിറമുള്ള ആ യാദവ കന്യക ഓടിനടന്നു കൊട്ടാരത്തിലെ എല്ലാ കാര്യങ്ങളും നോക്കി. പാഞ്ചാലിയുടെ മകൾക്കും അവൾ പോറ്റമ്മയായി. അഭിമന്യുവിന്റെ അമ്മയായി. ഒരു പരിഭവവും കൂടാതെ ജീവിച്ചു പൊന്നു.
ഒടുവിൽ കുരുക്ഷേത്ര യുദ്‌ധം കഴിഞ്ഞു. വീരനായ തന്റെ മകന്റെ മരണവും, പേരക്കുട്ടി പരീക്ഷിത്തിന്റെ ജനനവും കണ്ടു... ഒടുവിൽ പാണ്ഡവർ മഹാ പ്രസ്ഥാനത്തിനായി പോയപ്പോൾ ചെറുമകനെ വളർത്തി രാജാവാക്കി.
അവളുടെ ജീവിതം എന്നും ധർമ്മത്തിന്വേണ്ടിയായിരുന്നു. അർജുനന്റെ പത്നിയായിട്ടും വീരനായ അഭിമന്യുവിന്റെ മാതാവായിട്ടും വേണ്ട പരിഗണന ലഭിക്കാതെ പോയ സുഭദ്ര ചരിത്രത്തിൽ ഇടം ലഭിക്കാത്ത ഒരു സാദാരണ സ്ത്രീയുടെ പ്രതീകമാണ്.