ശിവപാർവതി
പാർട്ട് 8
(കല്യാണ ദിവസം.. )
"കണ്ണാ..10 ആവുമ്പോഴക്കല്ലേ അവർ എത്ത..."
"അതെ.. അമ്മേ.. അവർ എത്തുമ്പോഴെങ്കിലും നമ്മൾ എത്തണം.. അതെങ്ങനെയാ ഇവടെ ഒരുതീടെ ഒരുക്കം കണ്ടാൽ അവളുടെ കല്യാണമ നടക്കാൻ പോണെന്നു തോന്നും...ഡീ അച്ചു.."
"ദേ.. വരുവാ ഏട്ടാ... "
"ഇതെന്തൊരു ഒരുക്കമാ... നിന്നോട് പറഞ്ഞതല്ലേ..."
"ഒന്നിലേലും എന്റെ ഏട്ടന്റെ കല്യാണമല്ലേ ഇന്ന് നാത്തൂനായ എനിക്ക് നന്നായി ഒരുങ്ങേണ്ടേ... "
പെട്ടന്ന് മുറ്റത്ത് ഒരു കാർ വന്നു നിന്നു... അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോ എല്ലാരും ഒന്ന് ഞെട്ടി..
മിത്ര....
"അയ്യോ.. ഏട്ട മിത്ര... ഇവൾ എങ്ങനെ ഇതറിഞ്ഞേ..."
"ഏയ് അറിയാൻ വഴിയില്ല അത്രേം രഹസ്യമായ ഞാൻ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോയെ..."
"ഇനി എങ്ങാനും..."
"ഏയ് പേടിക്കാതെ അച്ചു... നമ്മുടെ പരിഭ്രമം ചിലപ്പോ അവളെ അറിയിക്കും... സൊ കൂൾ ആയിട്ട് നിക്ക്... അഥവാ ഇനി അവൾ ഒന്നും അറിയാതെ ആണ് വന്നതെങ്കിൽ നമ്മളായിട്ട് എന്തിനാ അറിയിക്കണേ..."
"മ്മ്മ്.."
"ഇതെവിടെക്കാ എല്ലാരും ഒരുങ്ങി കെട്ടീട്ട് പോണേ..."
"അമ്പലം വരെ..."
"എന്താ ഇന്ന് എന്തേലും പ്രത്യേകത ഉണ്ടോ.."
"ഏയ്... അല്ല മിത്ര എന്താ വന്നത് "
"അതുകൊള്ളാം എന്റെ അപ്പച്ചീടെ വീട്ടിലോട്ട് വരണേൽ എനിക്ക് മുൻകൂട്ടി അനുവാദം മേടിക്കണോ ".
"മ്മ്മ്...
"പക്ഷെ ശിവ ഞാൻ ഇന്ന് വന്നതിന് പുറകിൽ ഒരു കാര്യം ഉണ്ട്..."
"ദൈവേ.... ഇനി എങ്ങാനും വല്ലോം അറിഞ്ഞു കാണോ..."
"എന്ത് അറിഞോന്ന അച്ചു പറയണേ.."
"ഏയ് ഒന്നൂല്ല.."
"ശിവ... ഞാൻ വന്നത് നിന്നോടും പാർവതിയോടും സോറി പറയാനാ ഞാൻ അങ്ങനെ ഒന്നും ബീഹെവ് ചെയ്യാൻ പാടില്ലായിരുന്നു... ഐ നോ ഞാൻ അന്ന് കുറച്ചു ഓവർ ആയിരുന്നു.."
"ഹേ... കുറച്ചോ....? കുറച്ചൊന്നുമല്ല നീ നല്ല ഓവർ ആയിരുന്നു "
"അച്ചു... അത് നിന്റെ ഏട്ടനോടുള്ള സ്നേഹൻ കൊണ്ട് ഉണ്ടായത... സോറി...
ശിവ... നീ എന്നെയും കൂട്ടി പാർവതിടെ വീട്ടിലേക്ക് കൊണ്ടുപോകുമോ..?"
"അതിന്റെ ആവശ്യം ഒന്നുമില്ല മിത്ര... പിന്നെ നിന്നോട് ഇപ്പൊ സംസാരിച്ച നിൽക്കാൻ നേരമില്ല... ക്ഷേത്ര നടയടക്കും..."
"എങ്കിൽ ഞാനും വരാം നിങ്ങളുടെ കൂടെ.."
'ഈ പൂതനയെ ഞാൻ ഇപ്പം കൊല്ലും...'(അച്ചു ആത്മ )
"ഏട്ടാ... ക്ഷേത്രത്തിലോട്ട് നിങ്ങൾ പൊക്കോ.. ഞാനും മിത്രയും ഇവിടെ ഇരുന്നോളാം... പിന്നെ പാറൂനെ കണ്ട് സോറി പറയണം എന്നല്ലേ ഇവൾ പറയണേ പാറൂനേം ഞാൻ ഇങ്ങോട്ട് വിളിച്ചോളാം.."
അവൾ ശിവനെ നോക്കി ഒന്ന് കണ്ണ് ചിമ്മി...മിത്ര നീ ഉള്ളിൽ കേറി ഇരിക്കുന്നു ഞാനിപ്പം വരാം.. "
"അതെന്താ അച്ചു. ഞാൻ കേൾക്കാൻ പറ്റാത്ത വല്ലോം പറയാൻ ഉണ്ടോ..."
"അങ്ങനെ ഒന്നുമില്ല... നീ ഇവിടെ തന്നെ നിന്നോ "
"വേണ്ട..."
അതും പറഞ്ഞു മിത്ര ഉള്ളിലേക്ക് പോയി...
"അച്ചു നീ ഇല്ലാണ്ട് എങ്ങനെയാ..."
"ഏട്ടാ... ഇപ്പൊ വലുത് ഏട്ടന്റെ കല്യാണമാണ്.മിത്ര കൂടെയുണ്ടെങ്കിൽ അതൊന്നും നടക്കില്ല... തലകാലം ഇതെല്ലാതെ വേറെ വഴി ഇല്ല... ഏട്ടൻ ധൈര്യായിട്ടത് പോയിട്ട് വരു.. നിങ്ങൾ വരുമ്പോൾ നിലവിളക്കുമായി എന്റെ പാറൂനെ സ്വീകരിക്കാൻ ഞാൻ ഇവിടെ ഉണ്ടാവും..."
ശിവൻ അച്ചൂനെ ചേർത്ത പിടിച്ചു നെറുകയിൽ ഒന്ന് മുത്തി...
"ദേ.. ഏട്ടാ അവൾ വരുന്നുണ്ട്.. വേഗം ഇറങ്ങാൻ നോക്ക് "
"എന്നാ ഞങ്ങൾ പോയിട്ട് വരാം..'"
🔸▫️
(അമ്പലത്തിൽ )
"അച്ഛാ...ശിവേട്ടനേം അമ്മേനേം ഒന്നും കാണുന്നില്ലല്ലോ... അച്ചുനെ വിളിച്ചിട്ട് ആണേൽ അവൾ ഫോൺ കട്ട് ചെയ്യാ.. എനിക്ക് എന്തോ ഒരു ടെൻഷൻ പോലെ...
"നീ പേടിക്കാതെ ഇരിക്ക് മോളെ... അവർ ബ്ലോക്കിൽ എവിടേലും പെട്ടിട്ടുണ്ടാവും..."
"ദേ അവർ എത്തി "
കാറിൽ നിന്ന് ഇറങ്ങിയ ശിവന്റെ കണ്ണ് ആദ്യം ഉടക്കിയത് പാർവതിലായിരുന്നു... മുല്ലപ്പൂ ചൂടി സെറ്റ് സാരിയുടുത്ത് വാലിട്ട് കണ്ണെഴുതിയിരിക്കുന്ന പാർവതിയിൽ... അവൻ ഓടി ചെന്ന് അവളെ കെട്ടിപിടിക്കണം എന്ന് തോന്നി.. പക്ഷെ അമ്പലത്തിൽ ആയത് കൊണ്ട് വേണ്ടന്ന് വെച്ച്... അവൻ അവളുടെ അടുത്തേക് നടന്നടുക്കുതോറും അവളുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി...
"അച്ഛാ... ഒരുപാട് നേരയോ വന്നിട്ട്..."
"ഇല്ല.. മോനെ... കുറച്ചു നേരായിട്ടൊള്ളു.. പക്ഷെ ഇവിടെ ഒരാൾക്ക് തീരെ സമയം പോകുന്നില്ലായിരുന്നു..."
"അമ്മ... അച്ചു എവിടെ..."
"ഞങ്ങൾ ഇറങ്ങുമ്പോ മിത്ര വന്നു അവളെ ഒന്ന് ഒതുക്കാൻ അച്ചൂന് അവിടെ നിക്കേണ്ടി വന്നു..."
അത് കേട്ടപ്പോ പാർവതിക്ക് ഉള്ളിൽ ഒരു നൊമ്പരം അനുഭവപ്പെട്ടു... ന്നാലും എന്റെ ജീവിതത്തിലെ ഇത്രേം വല്യൊരു ദിവസായിട്ട് അവൾ ഇല്ലാണ്ട് പോയല്ലോ ന്റെ കൃഷ്ണ...
പാർവതി ഓരോന്ന് ആലോചിച് നിക്കുന്നത് കണ്ടപ്പോൾ ശിവൻ ആരും കാണാതെ അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളി..
"ആ.."
"എന്താ മോളെ.."
"എ.. ഏയ്.. ഒന്നൂല്ല... കല്ല് കൊണ്ടത..."
അവളുടെ വിക്കിയുള്ള സംസാരം കേട്ട് അവൻ ചിരിയടക്കാൻ പറ്റീല.. എന്നാലും ഒരുപാട് പാട് പെട്ടന്ന് കടിച്ചപ്പിടിച്ച നിന്നു.
"മുഹൂർത്തം ആവനായി എന്നാ അങ്ങോട്ട് ചെന്നാലോ..."
"ആ.. "
രണ്ടുപേരും ഭഗവാനെ തൊഴുതു വന്ന് ഈശ്വരനടയിൽ നിന്നു.. പൂജാരി നീട്ടിയ താലി ശിവൻ കൈകളിൽ വാങ്ങി.. ഒരുനിമിഷം പാർവതിയെ നോക്കി ഈശ്വരനെ സാക്ഷിയാക്കി അവൻ ആ താലി അവളെ അണിയിച്ചു..അവളുടെ സീമന്ദരേകയിൽ സിന്ദൂരം ചാർത്തി..രണ്ടുപേരും പരസ്പരം തുളസിമാല അണിയിച്ചു...
"ഇനി രണ്ടുപേരും ഏഴ് തവണ പ്രദിക്ഷണം വെച്ചിട്ട് വര..."
പാർവതിടെ കയ്യ് അവളുടെ അച്ഛൻ ശിവന്റെ കൈകളിൽ ഏല്പിച്ചു... സന്തോഷം കൊണ്ട് ആ കണ്ണിൽ നിന്നും ആനന്ദശ്രു പൊടിഞ്ഞു... പാറുന്റെ കൈ ഒന്നൂടെ മുറുകി പിടിച്ചു അവർ രണ്ടുപേരും പ്രദിക്ഷണം പൂർത്തിയാക്കി...ഒന്നൂടെ ഭഗവാനെ തൊഴുതു അവർ വീട്ടിലേക്ക് പോകാനൊരുങ്ങി...
"അച്ഛാ... അമ്മാ...."
"അയ്യേ.. ഇതെന്താ പാറു... നീ ആഗ്രഹിച്ചു നിന്റെ ചെക്കന്റെ കൂടെയല്ലേ ഞങ്ങൾ നിന്നെ അയക്കുന്നേ.. പോരാത്തതിന് എപ്പോ വേണേലും നിനക്ക് വന്ന് പോവാലോ... ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൈകളില ഞങ്ങൾ നിന്നെ ഏല്പിക്കുന്നെ... അത്കൊണ്ട് സന്തോഷായിട്ട് പോ മോളെ..."
അമ്പലത്തിലെ ചടങ്ങും മറ്റും കഴിഞ്ഞ് അവർ വീട്ടിലേക് യാത്രാതിരിച്ചു...
"കണ്ണേട്ടാ..."
"നീ മിത്രയേ പറ്റിയല്ലേ പറയാൻ വരുന്നേ..പേടിക്കേണ്ട ഞാനില്ലേ കൂടെ.."
അവൾ ഒന്നൂടെ ചേർന്നിരുന്ന് അവന്റെ നെഞ്ചിൽ തല ചായ്ച്ചു..
🔸▫️
(ഇതേ സമയം അമ്പാടി തറവാട്ടിൽ )
"നീ എന്തിനാ അച്ചു ഈ നിലവിളക്ക് എടുക്കണേ.."
"ഒരു ചെറിയ ആവശ്യം ഉണ്ട്...ഇന്ന് ഒരു അതിഥി വരുന്നുണ്ട് വീട്ടിൽ അവരെ സ്വീകരികക്കാനാ"
"അതിതിയെ സ്വീകരിക്കാൻ നിലവിളക്കോ.. നീ ഇത് എന്താ പറയുന്നേ...."
"മിത്രെ... ഇത് ഒരു സ്പെഷ്യൽ ഗസ്റ്റ് ആണ്.. അത്കൊണ്ടാണ് നിലവിളക്ക്..."
"ഹ്മ്മ്..."
"അല്ല.. അപ്പച്ഹീം ശിവനും ഒക്കെ പോയിട്ട് കുറെ നേരമായല്ലോ..."
"അമ്പലത്തിൽ പോയിട്ട്.. ഞാൻ പറഞ്ഞ അതിഥിയേം കൂട്ടിയെ അവർ വരും.."
"ഓ.."
പുറത്ത് കാറിന്റെ ശബ്ദം കേട്ട് അച്ചു നിലവിളക്കുമായി പുറത്തേക് നടന്നു..
"മിത്രെ അവർ വന്നുന്ന തോന്നണേ.."
അച്ചു പറഞ്ഞ അതിഥിയെ സ്വീകരിക്കാൻ മിത്രേം കൂടെ ചെന്ന്.. ശിവന്റെ കയ്യുമ്പിടിച്ചു ഇറങ്ങുന്ന പാർവതിയെ കണ്ടപ്പോ മിത്ര ആകെ വല്ലാണ്ടായി... ആ പതർച്ച അവൾ പുറത്ത് കാണിക്കാതെ ഇരിക്കാൻ ശ്രമിച്ചെങ്കിലും അച്ചു അതെല്ലാം കാണുന്നുണ്ടായിരുന്നു..
'മോളെ.. മിത്രെ.. നീ അങ്ങനെ പെട്ടെന്ന് നന്നായി എന്ന് പറഞ്ഞു വന്നാൽ വിശ്വസിക്കാൻ മാത്രം പൊട്ടിയല്ല ഞങ്ങൾ..'(അച്ചു ആത്മ )
മിത്രയേ കണ്ടതും പാർവതി ശിവന്റെ കയ്യിൽ പിടിത്തം മുറുക്കി.. അവളെ അവൻ ഒന്നൂടെ ചേർത്ത നിർത്തി വീട്ടിലേക്ക് കൊണ്ട്പോയി... അച്ചുന്റെ കയ്യിൽ നിന്നും നിലവിളക്കുമായി അവൾ പൂജമുറിയിലേക്ക് പോയി... ശിവനും പാർവതിയും മനസറിഞ്ഞു പ്രാർത്ഥിച്ചു... എത്രയൊക്കെ ദേഷ്യം മിത്ര അടക്കാൻ നോക്കിയിട്ടും അതിന് സാധിച്ചില്ല... അവൾ ദേഷ്യപ്പെട്ടു ഇറങ്ങിപ്പോവാൻ നിന്നു...
"അല്ല... മിത്ര പോവ്വാണോ... പാർവതിയെ കണ്ട് സോറി പറയണം എന്ന് പറഞ്ഞിട്ട്.."
"ശിവ.... നീ ഇപ്പൊ എന്നോട് ചെയ്തത്തിന് നീ അനുഭവിക്കും... നോക്കിക്കോ.."
"നീ എന്താ വിചാരിച്ചു പെട്ടെന്ന് ഒരു ദിവസം നീ വന്ന് ഇങ്ങനെ ഒക്കെ പറഞ്ഞ ഞങ്ങൾ വിശ്വസിക്കുമെന്നോ... അത്രേം മണ്ടന്മാരല്ല ഞങ്ങൾ..."
ശിവന്റെ ഈ വാക്കുകൾ കൂടെ ആയപ്പോ അവളുടെ സകല നിയന്ത്രണവും പോയി...
"ഡീ പാർവതി... ഇതിനെല്ലാം അനുഭവിക്കാൻ പോകുന്നത് നീ ആയിരിക്കും.. "
തുടരും..