ശിവപാർവതി
ഭാഗം 9
"ശിവ.... നീ ഇപ്പൊ എന്നോട് ചെയ്തത്തിന് നീ അനുഭവിക്കും... നോക്കിക്കോ.."
"നീ എന്താ വിചാരിച്ചു പെട്ടെന്ന് ഒരു ദിവസം നീ വന്ന് ഇങ്ങനെ ഒക്കെ പറഞ്ഞ ഞങ്ങൾ വിശ്വസിക്കുമെന്നോ... അത്രേം മണ്ടന്മാരല്ല ഞങ്ങൾ..."
ശിവന്റെ ഈ വാക്കുകൾ കൂടെ ആയപ്പോ അവളുടെ സകല നിയന്ത്രണവും പോയി...
"ഡീ പാർവതി... ഇതിനെല്ലാം അനുഭവിക്കാൻ പോകുന്നത് നീ ആയിരിക്കും.. "
"ഈ ശിവന്റെ ഭാര്യയെ തൊടാൻ മാത്രമയുള്ള ധൈര്യം ഉണ്ടോ മിത്രെ നിനക്ക്.. ഉണ്ടെങ്കിൽ ഇപ്പൊ ഈ നിമിഷം നീ അത് ചെയ്ത് കാണിക്ക്..."
പാർവതിയെ മിത്രേടെ മുന്നിൽ ഇട്ട് ശിവൻ പറഞ്ഞു...
"കണ്ണേട്ട..."
"പേടിക്കാതെ പാറു.. മിത്ര വെറും ഡയലോഗ് മാത്രോള്ളു.. നിന്റെ രോമത്തിൽ തൊടാൻ പോലും അവൾക് കഴിയില്ല..."
"പാർവതി... നീ ജയിച്ചു എന്ന് വിചാരിക്കേണ്ട.... ഈ മിത്ര ആരാന്ന് നീ അറിയാൻ പോകുന്നതേ ഒള്ളു..."
പാർവതിടെ മുഖത്തു നോക്കി ഇത്രേം പറഞ്ഞിട്ട് മിത്ര കാറിൽ കയറി പോയി...
"നല്ലൊരു ദിവസായിട്ട് ഇങ്ങനെ ഒക്കെ ഉണ്ടായല്ലോ ന്റെ കൃഷ്ണാ..."
"അത് വിട് അമ്മ.. അപ്പൊ എങ്ങനാ ആഘോഷം തുടങ്ങല്ലേ... ന്താ ഏട്ടാ.."
"ഞാൻ എപ്പോഴേ റെഡി."
"പാറു.. നീയോ..."
അതിന് അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി.
"ഒന്ന് ശെരിക്ക് ചിരിക്ക് എന്റെ പാറൂട്ട്യമ്മേ..."
"ശിവ നീ മോളേം കൊണ്ട് റൂമിലേക്ക് പോ.. എന്നിട്ട് രണ്ട് പേരും ഫ്രഷ് ആയി വാ.."
"ഹ്മ്മ് ...പാറു വാ.."
🔸▫️
പാർവതി റൂമിൽ കേറീട്ട് ഒരു ശില പോലെ ബെഡിൽ ഇരുന്നു... അവൾ മിത്ര പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആലോചിച്ചുകൊണ്ടേ ഇരുന്നു...
"ഇതെന്താ ന്റെ പാറോ.. ഇത്ര തലപുകഞ്ഞ് ചിന്തിക്കാൻ മാത്രം..."
"കണ്ണേട്ടാ... നമ്മൾ ചെയ്തത് തെറ്റാണോ എന്നൊരു തോന്നൽ..."
"അതിനുമാത്രം നമ്മൾ എന്ത് തെറ്റാണ് ചെയ്തേ..."
"അല്ല... മിത്രയേ ചൊടിപ്പിച്ചു കൊണ്ട് ഈ വിവാഹം നടത്തേണ്ടില്ലായിരുന്നു എന്നൊരു തോന്നൽ.."
"അതെന്താ നിനക്ക് ഇപ്പൊ അങ്ങനെ തോന്നാൻ.."
"ഇപ്പൊ മിത്രക്കും അവളുടെ കുടുംബത്തിനും ഒക്കെ ഇനി നമ്മളോട് ദേഷ്യം കാണില്ലേ.."
"അതോർത്തു നീ വെറുതെ തലപ്പുകക്കേണ്ട..ഇതാ അവരായിട്ട് വരുത്തി വച്ചതല്ലേ...പിന്നെ മാമന് ഈ കാര്യത്തിൽ നമ്മളോട് ഒരു മുഷിച്ചിലും ണ്ടാവില്ല്യ.. ഉണ്ടാവാണേൽ മിത്രക്കും അപ്പച്ചിക്കും മാത്രേ ഉണ്ടാവു..."
"ഹ്മ്മ്...അല്ല കണ്ണേട്ടാ മിത്ര.."
"പാറു..നിർത്തി...നല്ലൊരു ദിവസായിട്ട് നീ ഇനിയും ആ പേര് പറയേണ്ട... എനിക്ക് ആ പേര് കേൾക്കുന്നത്തെ എന്തോ ഒരു തരാം ബുദ്ധിമുട്ടാ.."
ഈശ്വരാ.. അപ്പൊ കാർത്തിയേട്ടനെ കൊന്നത് മിത്രയാണ് എന്നങ്ങാനും കണ്ണേട്ടൻ അറിഞ്ഞാൽ പിന്നെ അവളെ ജീവനോടെ വച്ചേക്കുമോ...
"നീ എന്താ ആലോചിക്കുന്നത് പാറോ.."
"ഏയ്.. ഒന്നൂല്യ..എന്നാ ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം.."
"കൂട്ടിനു ആൾ വേണോ.. 😉"
"അയ്യോ... ഇത്രേം സഹായമനസ്കത വേണ്ട മാഷേ.."
"വേണ്ടേൽ വേണ്ട... ആർക്കും ചേതമില്ലാത്തൊരു ഉപകാരം ചെയ്യാമെന്ന് വച്ചപ്പോ ഇവിടെ ഒരുത്തിക്ക് ഡിമാൻഡ്.. പോട്ടെ സാരല്ല്യ.."
"ഹഹഹ..."
"വെറുതെ എന്നെ പ്രലോബിപ്പിക്കേണ്ട..."
"ഞാൻ പോയി.."
കുളിച് ഈറനോടെ തന്റെ മുന്നിലേക്ക് വന്ന പാർവതിയെ ശിവൻ ഒരുനിമിഷം ഇമ ചിമ്മാതെ നോക്കി നിന്നു..അവൻ ബെഡിൽ നിന്ന് എഴുനേറ്റ് അവളുടെ അരികിലേക്ക് ചുവടുവെച്ചു... അവളുടെ തൊട്ടടുത്ത എത്തിയപ്പോ ഇടുപ്പിലൂടെ ഒറു കയ്യിട്ട് മറ്റേ കയ്കൊണ്ട് സിന്ദൂരം ചെപ്പ് തുറന്ന് ഒരു നുള്ള് സിന്ദൂരം അവളുടെ നെറുകയിൽ തൊടീച്ചു...
"ഈ കുങ്കുമം ഇനി ഒരിക്കലും മായരുത്..കേട്ടോ.."
"ഹ്മ്മ്..."
ഇപ്പൊ അവളുടെ നെറുകയിലെ സിന്ദൂരത്തിനെക്കാളും ചുവപ്പ് ഉണ്ട് അവളുടെ കവിൾ നാണം കൊണ്ട് പടർന്ന കുങ്കുമത്തിന്..
ഒരു നിമിഷം കണ്ണടച്ചു അവൾ പ്രാർത്ഥിച്ചു..
'ഈശ്വരാ... ദീർഘസുമംഗലി ആയിരിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടവാണേ... എന്റെ കണ്ണേട്ടന്റെ കൂടെ ഒരു നൂറുവർഷം ഒരുമിച്ച് കഴിയാൻ പറ്റണെ..'
"ന്താടോ... കണ്ണടച്ചു നിക്കണേ..."
"ഇതുപോലെ ഒരാളെ ആണോല്ലോ ഈശ്വര എനിക്ക് കിട്ടിയത് എന്ന് ആലോചിക്കുവായിരുന്നു.."
"ഓഹോ... ന്താടോ ന്താ എനിക്ക് ഒരു കുറവ്.."
"എല്ലാം കൂടുതൽ ആണല്ലോ... ല്ലേ.."
"ശെരിക്കും...?"
അവൻ വശ്യമായ ഒരു ചിരി ചിരിച് അവളുടെ അടുത്തേക്ക് നടന്നു...
''അതേയ്... വേണ്ടാട്ടോ... "
"വേണം..."
"കണ്ണാ... പാറു... ഊണ് കഴിക്കാൻ വാ മക്കളെ.."
"ദാ... വരുവാ.."
"ബാക്കി കാസർത് പിന്നെയാവാം ട്ടോ..."
അവൾ ഒന്ന് ചിരിച് മുറിവിട്ട് പോയി..
"നിന്നെ ഞാൻ എടുത്തോളാം.."
"ഉവ്വേ.."
"മോളേ..കണ്ണൻ എവിടെ.."
"ഇപ്പൊ വരും അമ്മ.. ഡ്രസ്സ് മാറിക്കൊണ്ടിരിക്ക.."
"ഹാ.."
"ദേ.. ആൾ എതിയല്ലോ.."
"ന്താ.. എന്നെ പറ്റി ആണോ സംസാരം.."
"ഹാ.. ഏട്ടൻ ഭയങ്കര കൂതറയാണ് എന്ന് പറയായിരുന്നു പാറു.."
അവൻ പാർവതിടെ മുഖത്തേക്ക് നോക്കി... ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അവൾ ആഗ്യം കാണിച്ചു... നിനക്കുള്ളത് ഞാൻ തന്നോളം എന്ന് അവൻ അവളോട് പറയാതെ പറഞ്ഞു..
എല്ലാവരും ഊണെല്ലാം കഴിച്ച് കഴിഞ്ഞു എണീറ്റു..
"ഏട്ടാ.. ഞമ്മക് എല്ലാവർക്കും കൂടെ പുറത്ത് പോയാലോ "
"എങ്ങോട്ട്.."
"എവിടേക്കേലും.."
"ന്നാ പോയി ഒരുങ്ങീട്ട്.. വാ.. പിന്നേയ് വേഗം വേണം 10 മിനിറ്റ് മാത്രേ വെയിറ്റ് ചെയ്‌യുള്ളു.."
"ദേ.. ഞാൻ എത്തി.."
എല്ലാവരും റെഡി ആയി പുറത്തേക് പോയി.. തിരിച്ചു എത്തിയപ്പോ രാത്രി ആയിരുന്നു... പുറത്തൂന്ന് ഭക്ഷണം കഴിച്ചത് കൊണ്ട് എല്ലാവരും നേരെ ഉറങ്ങാൻ പോയി..
🔸▫️
പാർവതി മുറിയിൽ കേറി ഫ്രഷ് ആയി വന്നിട്ട് പോയി കിടന്നു.. ശിവൻ കുളിച് ഒരുങ്ങി വന്നപ്പോ കാണുന്നത് ബെഡിന്റെ ഒരു ഓരത്ത് ഉറങ്ങാനുള്ള പണി നോക്കുന്ന പാറുവിനെ ആണ്..
"നീ ഉറങ്ങാൻ പൊവ്വയോ.."
"പിന്നെ നിങ്ങൾ എന്താ തലകുത്തി നിക്കാൻ പോവ്വാണോ... "
"പാറു..."
ശിവൻ ഉദ്ദേശിച്ചത് എന്താണ് പിന്നെയാണ് പാർവതിക്ക് മനസ്സിലായത്. അത് മനസ്സിലായത് കൊണ്ടുവണം അവളുടെ മുഖം നാണം കൊണ്ട് താഴ്ന്നു...
"എന്തെ ഉറങ്ങുന്നില്ലേ ഭാര്യേ .."
"ഞ... ഞാൻ ഉറങ്ങാൻ പോവ്വാൻ.."
ഞാൻ ഉറക്കി തരാം ട്ടോ..(ശിവ ആത്മ)
ബെഡിന്റെ ഒരു ഓരത്ത് കിടക്കുന്ന പാർവതിടെ ചെവിയിൽ പോയി അവൻ മെല്ലെ മന്ത്രിച്ചു..
"ഐ ലവ് യു പാറു.."
അവളുടെ ഉള്ളിലൂടെ ഒരു കുളിർ കടന്ന് പോയി...
അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്ത പിടിച്ചു..
"ന്താ പാറു നീ ഒന്നും മിണ്ടാതെ "
അതിന്റെ മറുപടിയെന്നോണം അവൾ അവന്റെ മുഖം തന്റെ കൈകുമ്പിളിൽ എടുത്ത് തുരുത്തുരാ ചുംബിച്ചു...
ആ രാത്രിയിൽ ശരീരത്തിൽ പ്രണയത്തിന്റെ പൊള്ളുന്ന ചൂട് ആവാഹിച്ചു കൊണ്ട് വൃക്ഷത്തിന്റെ മാറിനെ ഒട്ടിപിടിച്ചു പടർന്നു കയറുന്ന വള്ളിപോലെ പാർവതിടെ മേനിയിൽ അവൻ പടർന്നു പന്തലിച്ചു.. പ്രണയം വികാര ചൂട് അവളിലേക്കും ആവാഹിച്ചു.. പ്രണയ ലഹരിയുടെ സുഖം പാദങ്ങളിൽ നിന്നും അവളുടെ മാറിലോട്ടും അവന്റെ നെഞ്ഞിലോട്ടും പ്രവാഹിച്ചു അവരുടെ കൈകളിലേക്ക് പടർന്നു...അവന്റെ താടികൊണ്ട് അവളുടെ വിയർപ്പ് നിറഞ്ഞ മേനിയിൽ ഇക്കിളി കൂട്ടി.. വീണ്ടും അവൾ അവനെ തന്നിലേക്ക് ചേർത്ത നിർത്തി.. കിതപ്പ് മാറാതെ അവൾ അവനോട് ചോദിച്ചു..
"കണ്ണേട്ടാ... ശെരിക്കും എന്നെ കെട്ടിയതിൽ ഏട്ടൻ ഹാപ്പി ആണൊ.."
അവളെ ചേർത്തി നിർത്തി അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.
നീ എന്റെ ദേവിയല്ലേ... ഈ ശിവന്റെ പാർവതി... "
അവന്റെ ഇടതൂർന്ന രോമങ്ങൾ നിറഞ്ഞ നെഞ്ചിലേക് അവൾ തലചായ്ച്ചു.. അവളെ തന്റെ കൈക്കൊണ്ട് ചുറ്റിപിടിച്ചു.. എപ്പോഴോ രാത്രിയുടെ ഏതോ യാമത്തിൽ രണ്ടുപേരും ഉറക്കം പ്രാപിച്ചു..
തുടരും...