Aksharathalukal

എന്റെ പെണ്ണ് 7

എന്റെ പെണ്ണ് 7
പൂച്ചക്കണ്ണൻ


 മറുത്തൊന്നും അവൾ പറഞ്ഞില്ല. നമ്മളെ വേണ്ടെങ്കിൽ പിന്നെയും കടിച്ചുതൂങ്ങി നിൽക്കുന്നതിൽ അർത്ഥമില്ല.

 അവൾ താലി നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

 ആരോടും യാത്ര പറയാൻ നിന്നില്ല അതിനുള്ള ശേഷി ശരീരത്തിന് ഇല്ല . ഇറങ്ങുന്ന വഴി തങ്കം കുറച്ചു പൈസ അവളുടെ കയ്യിൽ വെച്ച് കൊടുത്തു.

 മോളെ എനിക്ക് എന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലെ നീയ്യ്..ചേച്ചി ഇടക്ക് അങ്ങോട്ട് വരാം. ഇപ്പോൾ ചേച്ചിയുടെ കയ്യിൽ ഇതേ ഉള്ളൂ.

 അവളെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.

 ഇതൊന്നും വേണ്ട ചേച്ചി.

 നീ ഒന്നു മിണ്ടാതിരി അവിടെ പോയ പല ആവശ്യങ്ങളും വരും.

 കാറിൽ കയറുന്നതിനിടയിൽ തേങ്ങലോടെ ഒരുവട്ടം കൂടി തിരിഞ്ഞു നോക്കി.

 സാരല്യ..

 എന്ന് സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും കേൾക്കാൻ അവളുടെ ഹൃദയം തയ്യാറായില്ല ആർക്കോവേണ്ടി അത് താളംതെറ്റി തുടിച്ചുകൊണ്ടായിരുന്നു..

 ഒരു മണിക്കൂറോളം യാത്ര തുടർന്നു. ഒരു കോൺവെന്റ് ആയിരുന്നു അത്. അവിടെ നിർത്തിയതും ദേവു ചുറ്റും നോക്കി. നിശബ്ദമായ അന്തരീക്ഷം ടൗണിൽനിന്ന് കുറച്ച് ഉള്ളിലേക്ക് മാറിയാണ്.

 സ്കൂൾ ഒക്കെ അവധി ആയതുകൊണ്ട് എല്ലാവരും വീട്ടിൽ പോയേക്കുവാ. അതുകൊണ്ടാ ഒച്ചയും ബഹളവും ഒന്നു കേൾക്കാത്തത്

 രവിയേട്ടൻ ഇത് പറഞ്ഞുകൊണ്ട് അവളുടെ അടുത്ത് വന്നു നിന്നു.

 ഇവിടെ അടുത്ത് ഒരു കോളേജിൽ മോളുടെ അഡ്മിഷൻ ശരിയാക്കിയിട്ടുണ്ട് രണ്ടുമാസം കഴിയുമ്പോൾ ക്ലാസ് തുടങ്ങും എന്താവശ്യമുണ്ടെങ്കിലും രവിയേട്ടനെ വിളിച്ചോളൂ.

 അവൾ മറുപടി ഒന്നും പറഞ്ഞില്ല. ജീവനറ്റ അവളുടെ കണ്ണുകൾ വിദൂരതയിലേക്ക് നോക്കി കൊണ്ടിരുന്നു.

മോളെ.. മോൾക്ക് വിഷമം ഉണ്ട് എന്നെനിക്കറിയാം. അതൊക്കെ മോൾ അങ്ങു മറന്നുകള. ജീവിതം ഇങ്ങനെയൊക്കെയാ. ഇനി നന്നായി പഠിക്കുക. ദൈവം എല്ലാ അനുഗ്രഹങ്ങളും എന്റെ കുട്ടിക്ക് തരും.

 വാത്സല്യത്തോടെ ഉള്ള ആ വാക്കുകൾ കേട്ടതും ഒരു തുള്ളി കണ്ണുനീർ മാത്രം ഇറ്റ് വീണു.

 പിന്നീടുള്ള ദിവസങ്ങളിൽ അവൾ കരഞ്ഞില്ല. പക്ഷേ ഓർമ്മകൾ നുണയുമ്പോൾ നിശബ്ദമായി അവളുടെ ഹൃദയം വിങ്ങി.

 ഒരു ദിവസം അവൻ വരുമെന്നും സംഭവിച്ചതിന് വിശദീകരണം നൽകുമെന്നും മനസ്സിന്റെ ഏതുകോണിൽ ആരോ മന്ത്രിച്ചു കൊണ്ടേയിരുന്നു.

 വന്നിട്ട് ഇപ്പോൾ രണ്ടാഴ്ചയായി. തങ്കം ഇടയ്ക്ക് വിളിക്കും വിശേഷങ്ങൾ ചോദിക്കും. ആകാശിന്റെ കല്യാണം അടുത്തതിനാൽ കൊട്ടാരത്തിൽ എല്ലാവരും എത്തിയെന്നും തിരക്കായത് കൊണ്ട് വരാൻ ഒക്കില്ല എന്ന് വിഷമിച്ചു കൊണ്ട് പറയും.

അവനെക്കുറിച്ച് അന്വേഷിക്കുവാൻ പലകുറി നാവ് പൊന്തി പക്ഷെ ചോദിച്ചില്ല.

 അവൾ പതിയെ യാഥാർഥ്യത്തെ തിരിച്ചറിയാൻ തുടങ്ങി.

 അർഹിക്കാത്തത് ആശിച്ചതിന് സ്വയം പഴിചാരി.

 ഈ പൊട്ടി പെണ്ണിനെ കൊണ്ട് എന്തിന് സ്വപ്നം കാണിച്ചു. ന്റെ കൃഷ്ണ...

 അവന് തന്റെ മനസ്സ് കീഴടങ്ങിയ നിമിഷത്തെ ശപിച്ചു. അവളോട് തന്നെ ദേഷ്യം തോന്നി. പ്രതീക്ഷയുടെ അവസാന തരി വെളിച്ചവും അവളിൽ അസ്തമിച്ചു.

 അങ്ങനെ ഒരു ദിവസം സിസ്റ്റർ മാറിയ മുറിയിൽ വന്നു കാണാൻ ഒരാൾ വന്നിട്ടുണ്ടെന്ന് പറഞ്ഞു.

 ആരാണെന്ന് അവൾക്ക് ഒരു പിടിയും കിട്ടിയില്ല.

 അവിടെ ചെന്നതും മധ്യവയസ്കനായ ഒരാൾ. എവിടെയും ആ മുഖം കണ്ടതായി ഓർക്കുന്നില്ല.

 മോൾക്ക് എന്നെ മനസ്സിലായോ?

 പകച്ചു നിൽക്കുന്ന അവളുടെ മുഖം കണ്ടതും അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

 എങ്ങനെ മനസ്സിലാക്കാനാ? മോളെ ഞാൻ കാണുമ്പോൾ കൊച്ചുകുട്ടി അല്ലായിരുന്നോ. ഞാൻ ശേഖര വർമ്മ മോളുടെ അച്ഛന്റെ ഒരു പഴയ സുഹൃത്താണ്.

 തറവാട്ടിൽ വച്ച് ഈ പേര് കേട്ടുകാണുമല്ലോ. അദ്ദേഹം വിടർന്ന പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു തലയിൽ കൈകൊണ്ട് തലോടി.

 മോളുടെ അച്ഛനും ഞാനും ഉറ്റ സുഹൃത്തുക്കളായിരുന്നു ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്ന ചങ്ങാതിമാർ.

 രവി എന്നോട് എല്ലാം പറഞ്ഞു മോൾ എന്നോട് ക്ഷമിക്കണം.

 അവൾ അതുകേട്ടതും സ്തംഭിച്ചുപോയി.

 മോളെ വേണ്ടതുപോലെ നോക്കാൻ ഞാൻ പ്രത്യേകം പറഞ്ഞതാ ആയിരുന്നു എന്നിട്ട....ഒരു അടുക്കളക്കാരി പോലെ എന്റെ കുട്ടി..

മോൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട.അച്ഛന്റെ കൂട്ടുകാരൻ ആയിട്ട് എല്ലാ അച്ഛനായി തന്നെ കാണണം.

 എല്ലാം പറയുന്നതിനെ കൂട്ടത്തിൽ ഒരു കാര്യം രവിയേട്ടൻ മറച്ചു എന്ന് അവൾക്ക് മനസ്സിലായി

 വാ ബാഗ് എടുക്കാൻ നമുക്ക് വീട്ടിലേക്ക് പോകാം..

 ഇത്രയും നേരം പകച്ചുനിന്ന ദേവിക ഇതുകേട്ടതും വിളറി.

 എനിക്കിവിടെ സുഖമാണ്..ഞാൻ എങ്ങോട്ടും ഇല്ല..തമ്പുരാനേ..

 തമ്പുരാനോ? അച്ഛൻ.. ഇനി മുതൽ ന്റെ കുട്ടി അച്ഛൻ എന്ന് വിളിച്ചാൽ മതി. അച്ഛന്റെ സ്ഥാനത്ത് നിന്നുകൊണ്ട് പറയാ.

 എന്തിനാ രാവുണ്ണിയുടെ മോള് ഒരു അനാഥയായി ഇവിടെ കഴിയാൻ ഞാൻ അനുവദിക്കില്ല..

 എത്ര പറഞ്ഞിട്ടും ശേഖരൻ സമ്മതിച്ചില്ല അവളെ തറവാട്ടിലേക്ക് കൂടെ കൂട്ടിക്കൊണ്ടുവന്നു.

 ആ മുഖത്ത് കാല് വെച്ചതും ഓർമ്മകൾ ഓരോന്നായി കടന്നു വന്നു.

 അവർ എത്തിയപ്പോൾ അത്താഴത്തിന് കാലായി എല്ലാവരും ഡൈനിങ് ഹാളിൽ ഭക്ഷണം കഴിക്കുകയായിരുന്നു.

 വർമ്മ തമ്പുരാനെ കണ്ടതും എല്ലാവരും തല ഉയർത്തി നോക്കി.

 അദ്ദേഹത്തിന് പിന്നിലൊളിച്ചു നിൽക്കുന്ന ദേവികയുടെ കൈപിടിച്ചു അദ്ദേഹം മുന്നോട്ടാഞ്ഞു.

 ഈ കുട്ടിയെ നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ.

 എന്റെ സുഹൃത്തിന്റെ മോളാണ് ഇനി ഈ കുട്ടി നമ്മളോടൊപ്പം തറവാട്ടിൽ ഉണ്ടാകും നമ്മളിൽ ഒരാളായി.

 ഇത് കേട്ടതും എല്ലാവരും പകച്ചു പോയി. പക്ഷേ ഒരാളുടെ മുഖത്ത് മാത്രം കോപം കൊണ്ട് ചുവന്നു തുടിച്ചു.

 ശേഖരൻ ഡി വാക്കുകൾ കേട്ടതും അമൻ കസേരയിൽ നിന്ന് എഴുന്നേറ്റു പോയി. അതു കണ്ടതും അവളുടെ ഹൃദയം രണ്ടായി പിളർന്നു.

 ടേബിളിൽ പുതിയ പല മുഖങ്ങളും അവൾ ശ്രദ്ധിച്ചു. പക്ഷേ അവളുടെ ചിന്തകൾ മറ്റെവിടെയോ തങ്ങിനിന്നു.

 പിറ്റേദിവസം ബ്രേക്ക്ഫാസ്റ്റ് ടേബിളിൽ ഒഴിഞ്ഞുകിടക്കുന്ന അവന്റെ കസേര കണ്ടപ്പോൾ അവൾക്ക് വീണ്ടും നൊന്തു. തന്നെ അവഗണിക്കാണെന്ന് മനസ്സിലായി.

വന്നിട്ട് ഇപ്പോൾ കുറച്ച് ദിവസമായി.അവളോട് സംസാരിക്കാൻ പോയിട്ട് ഒരു നോക്കു പോലും നോക്കിയിട്ടില്ല അമൻ. അവളുടെ സാന്നിധ്യം അവനെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല എന്നകാര്യം ബോധ്യപ്പെട്ടു. മനസ്സിനെ എത്ര പറഞ്ഞു മനസ്സിലാക്കാൻ നോക്കിയാലും അവന്റെ ഓരോ അവഗണനയും അവളുടെ ഹൃദയത്തെ കീറിമുറിച്ചു.

 കല്യാണം ആയതുകൊണ്ട് തറവാട് നിറയെ ആളുകളാണ്. ദേവു തിരിച്ചുവന്നപ്പോൾ തങ്കത്തിന് വളരെ സന്തോഷമായി. ദിവസങ്ങൾ വീണ്ടും കടന്നു പോയി.

 രാജേന്ദ്രന്റെ മൂത്തമകൻ ജിതന് ദേവികയെ കണ്ട അന്നുമുതൽ ഒരു ചെറിയ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. പലപ്രാവശ്യം അവളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും പറ്റിയ ഒരു അവസരം ഇതുവരെ കിട്ടിയിട്ടില്ല. അവൻ പലതവണ നോക്കുന്നത് കണ്ടെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാൻ.

 ഇന്ന് തറവാട് ക്ഷേത്രത്തിൽ പൂജയാണ്. ഗോൾഡൻ കസവുള്ള വെള്ള ദാവണി ആണ് അവളുടെ വേഷം. ദീപ ശോഭയിൽ തിളങ്ങിനിൽക്കുന്ന അവളില്ലായിരുന്നു പലരുടെയും കണ്ണുകൾ പ്രത്യേകിച്ച് രണ്ടു പൂച്ചക്കണ്ണുകൾ.

 പൂജ കഴിഞ്ഞു തിരിച്ചു വരുന്ന വഴി കോലായയിൽ വെച്ച് ജിതൻ ദേവികയെ വിളിച്ചു.

 എങ്ങോട്ടാടോ തിടുക്കത്തിൽ പോകുന്നേ?

 ദേവിക ഒന്നും മിണ്ടാതെ നിന്നു.

 വന്നിട്ട് കുറെ ആയെങ്കിലും തന്നോട് ഇതുവരെ സംസാരിക്കാൻ സാധിച്ചില്ല. ഞാൻ ജിതൻ. പഠിത്തം കഴിഞ്ഞ് ഇപ്പോൾ എത്തിയേ ഉള്ളൂ.

 അവന്റെ സൗഹൃദപരമായ ഇടപഴകൽ ദേവികയെ പൊട്ടും ആരോത്സാഹപെടുത്തിയിട്ടില്ല.

അവൾ ചെറുതായൊന്നു ചിരിച്ചു.

 ഈ വേഷം തനിക്ക് നന്നായി ചേരുന്നുണ്ട്. എന്താ പറയാ ഒരു നാടൻ ശാലീന സൗന്ദര്യം എന്നൊക്കെ പറയില്ലേ..

 അവരുടെ ഈ സംസാരം രണ്ട് പൂച്ചക്കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു. നിമിഷം തോറും അതിൽ ചുവപ്പു പടർന്നു.

 അത്താഴം കഴിഞ്ഞ് ദേവിക റൂമിയിലേക്ക് പോവുകയായിരുന്നു. പെട്ടെന്ന് അവളുടെ കയ്യിൽ ആരോ പിടിച്ചു. വലിയുടെ ആഘാതത്തിൽ അവളുടെ ശരീരം അയാളുടെ നെഞ്ചിൽ പതിഞ്ഞു. ഒരു നിമിഷം പേടിച്ചെങ്കിലും സുപരിചിതമായ ഗന്ധത്തിൽ അവളുടെ ശരീരം ശാന്തമായി.

 സ്വബോധത്തിൽ വന്നപ്പോൾ അവൾ പെട്ടെന്ന് തന്നെ അവനെ ഉന്തി മാറ്റി. ചുവന്നുതുടുത്ത കണ്ണുകൾ അവളുടെ ശരീരത്തിൽ ഭയം നിറച്ചു. മുഖം വിളറി വെളുത്തു.

 ആരെ വശീകരിക്കാനാടീ ഈ ഒരുങ്ങി കെട്ടിയേക്കണേ..

 വിഷം കലർന്ന സൂറത്തിൽ അമൻ അലറി..

 തുടരും...

 രചന:christi

 


എന്റെ പെണ്ണ് 8

എന്റെ പെണ്ണ് 8

4.7
4815

എന്റെ പെണ്ണ് 8 അസൂയ  ആരെ വശീകരിക്കാനാടീ ഈ ഒരുങ്ങി കെട്ടിയേക്കണേ.. ദാവണി ഉടുത്തു നടക്കാൻ നിനക്ക് പ്രായം 16 ആണോ?  അവൾ ഒന്നും മിണ്ടാതെ നിന്നു.  ആണോന്ന്?  ചുമരിൽ ചാരി നിൽക്കുന്ന അവളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് അവൻ ചോദിച്ചു. അ... അല്ല... പിന്നെ....  അവൻ ഗൗരവത്തിൽ തന്നെ തുടർന്നു.  പെട്ടെന്ന് അവൾക്ക് അവൻ ചെയ്ത ഓരോന്നും ഓർമ്മയിൽ വന്നു.  ഞാൻ എന്തു എടുത്താലും നിങ്ങൾക്ക് എന്താ?  ശബ്ദം ദുർബലമായിരുന്നു എങ്കിലും അവൾ അവന്റെ പൂച്ച കണ്ണിൽ നോക്കി തന്നെ മറുപടി പറഞ്ഞു.  ഇനി ഇമ്മാതിരി വേഷം കെട്ടിയ എനിക്ക് എന്താണെന്ന് അപ്പോ നിന്നെ കാണിച്ചു തരാം.