Aksharathalukal

എന്റെ പെണ്ണ് 6

എന്റെ പെണ്ണ് 6
You are mine

 വാതിൽ അടഞ്ഞതും അവളുടെ ശ്വാസം നിലച്ചു. ജീവനുംകൊണ്ട് ഓടണം എന്ന് അവൾക്കുണ്ട് പക്ഷേ അവന്റെ തീക്ഷ്ണമായ നോട്ടത്തിനു മുമ്പിൽ ഓടാൻ പോയിട്ട് ഒന്ന് അനങ്ങാൻ പോലും സാധിക്കുന്നില്ല.

 എന്താ ഓടുന്നില്ലേ..?

 അവൻ ഷർട്ടിന്റെ കൈ മടക്കി വെച്ചു കൊണ്ട് വളരെ ശാന്തമായി ചോദിച്ചു.

 അവന്റെ ശബ്ദത്തിന് ശാന്തത അലർച്ചയെ ക്കാളും അവളെ ഭയപ്പെടുത്തി.

 അടുക്കളയിൽ കിടന്നു ഘോരഘോരം പ്രസംഗിക്കുന്ന കേൾക്കാമല്ലോ? ഇപ്പോ എന്താ നിന്റെ നാക്ക് വിഴുങ്ങി പോയോ?

 അവൻ അവളുടെ അരികിൽ ഉള്ള ടേബിളിൽ ഒരു കൈ കുത്തി ചെരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു.
 അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു. പക്ഷേ അവളുടെ കാലുകൾ കിടന്ന് വിറയ്ക്കുന്നത് അവന് കാണാം.

 ഞാൻ എന്തെങ്കിലും ചോദിച്ചാൽ അതിന്റെ മറുപടി എനിക്ക് കിട്ടണം.

 അവൻ ഒരടി കൂടി മുന്നോട്ടു വെച്ചുകൊണ്ട് പറഞ്ഞു.

 അവൾ കാലുകളോട് ഓടാൻ ഉറക്കെ പറയുന്നുണ്ട് പക്ഷേ അത് അവന്റെ നോട്ടത്തിൽ ബന്ധനസ്ഥമാണ്.

 മനസ്സിലായോന്ന്?

 അവൻ അവളുടെ മുഖം മെല്ലെ ഉയർത്തി കൊണ്ട് കടുപ്പിച്ച് ചോദിച്ചു.

 അവൾ മെല്ലെ തലയാട്ടി.

 Words devika?
 അവൻ അവളുടെ കാതിൽ പറഞ്ഞു.

മ്മ്... മനസ്സിലായി.
 വരണ്ട ചുണ്ടുകൾ നനച്ചു കൊണ്ട് അവൾ പറഞ്ഞു.

 അവന്റെ തറപ്പിച്ച് ഉള്ള നോട്ടത്തിൽ അവൾ വെട്ടിവിയർക്കാൻ തുടങ്ങി. ഹൃദയം ഏതുനിമിഷവും പൊട്ടിത്തെറിക്കുമെന്ന് പോലെ. അവന്റെ വിലകൂടിയ പെർഫ്യൂമിന്റെ സുഗന്ധം അവളുടെ ചിന്തകളെ മരവിപ്പിച്ചു.

 വിറക്കുന്ന അവളുടെ ചുണ്ടുകൾ ഒരു കാന്തം പോലെ അവനെ ആകർഷിച്ചു. അവയെ ഒന്നു രുചിച്ച് നോക്കണം എന്ന് അതിയായ കൊതി തോന്നി. അവന്റെ രക്തത്തിൽ കറുപ്പ് കലരാൻ തുടങ്ങി.

 പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു.

 വയർലസ് ഇയർ ഫോൺ കണക്ട് ചെയ്തു അവൻ കോൾ അറ്റൻഡ് ചെയ്തു.

 ആ...ആകാശ്..

അവളുടെ ചുണ്ടിൽ നിന്ന് കണ്ണെടുക്കാതെ അവൻ പറഞ്ഞു.അവന്റെ നോട്ടം എങ്ങോട്ടാണെന്ന് അവൾക്കറിയാം പക്ഷേ പ്രാർത്ഥിക്കാൻ ഉള്ള വിവേകം പോലും ആ തലച്ചോറിന് ഉണ്ടായിരുന്നില്ല.

 ഓക്കേ ആകാശ്..
What?....

 അവന്റെ മുഖത്തെ പെട്ടെന്നുള്ള ഭാവമാറ്റം അവൾ ശ്രദ്ധിച്ചു.

Wait a minute. Let me check it..

 ഇതും പറഞ്ഞുകൊണ്ട് അവൻ കട്ടിലിൻ അരികിലുള്ള വലിപ്പിൽ എന്തോ തിരയാൻ തുടങ്ങി.

 അവന്റെ ശ്രദ്ധ തെറ്റി എന്ന് കണ്ടതും അവൾ വാതിലിനടുത്തേക്ക് രക്ഷപ്പെട്ടു ഓടി. അടുത്തനിമിഷം അവന്റെ കരങ്ങൾ അവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു. ഇടത്തെ കൈകൊണ്ട് അവളുടെ വായ പൊത്തി.

Akash, i will call you back..

 ഇത്രയും പറഞ്ഞുകൊണ്ട് അവൻ കോൾ കട്ട് ചെയ്തു.

 അവളുടെ ശരീരം വിയർക്കാൻ തുടങ്ങി.

 നീ എങ്ങോട്ടാ പോണേ? മ്മ്?

 അവളെ നെഞ്ചിലേക്ക് ഒന്നുകൂടി ചേർത്ത് അവൻ ചോദിച്ചു. അവൾക്ക് ഷോക്കേറ്റത് പോലെയായി

 നിന്റെ ഈ ഓട്ടം ഇന്ന് നിർത്തി തരാം.

 അവന്റെ വാക്കുകൾ മനസ്സിൽ പതിഞ്ഞതും അവൾ കയ്യും കാലും ഇട്ട് അടിക്കാൻ തുടങ്ങി. അവൻ രണ്ടുകൈകൊണ്ടും അവളെ വരിഞ്ഞു ചുറ്റി.

 ഒന്നടങ്ങു പെണ്ണേ...

 അരക്കെട്ടിൽ ഉള്ള അവന്റെ പിടുത്തം മുറുക്കി കൊണ്ട് പറഞ്ഞു.
 വിടൂ....

 അവൾ വയറിന് പുറത്തുള്ള അവന്റെ കൈ വിടിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

 അവളുടെ സാമീപ്യം അവന്റെ ചിന്തകളിൽ ലഹരി കലർത്തി. അവനിൽ അഗ്നി ഉണർത്തി.

 അവൻ അവളുടെ ഗന്ധം മെല്ലേ വലിച്ചെടുത്തു.
 അവളുടെ കഴുത്തിനു താഴെ ഷോൾഡറിൽ മേലുള്ള കറുത്ത പുള്ളി അവന്റെ ശ്രദ്ധയിൽപ്പെട്ടു.

 എ... ന്നെ വിടൂ...അടുക്കളയിൽ നി.. ക്ക് ജോലിയുണ്ട്... വിടൂ... പ്ലീസ്....

 അവൾ വിക്കി വിക്കി ഒരുവിധത്തിൽ പറഞ്ഞു.

 അവളുടെ നിഷ്കളങ്കമായ ശബ്ദം കേട്ടതും അവന്റെ ആത്മനിയന്ത്രണം കയറു പൊട്ടിച്ചു.

 അവൻ ആ കറുത്ത പുള്ളി മേൽ തലതാഴ്ത്തി അമർത്തി ചുംബിച്ചു.

 അവന്റെ ചുണ്ടുകൾ ശരീരത്തിൽ പതിഞ്ഞതും അവളുടെ ശരീരം നിശ്ചലമായി. ചിന്തകൾ നിലച്ചു. അവന്റെ കയ്യിൽ മേലുള്ള അവളുടെ പിടുത്തം മുറുകി.

 ചുണ്ടുകളുടെ സ്ഥാനത്ത് പല്ലുകൾ താഴ്ന്നതും അവന്റെ കയ്യിൽ അവളുടെ നഖം താഴ്ന്നിറങ്ങി.

അമൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി ചുടുചുംബനങ്ങൾ വെക്കാൻ തുടങ്ങി.

 നിന്റെ എല്ലാം എന്റെതാണ്.. എന്റെത് മാത്രം..

 അവൻ മെല്ലെ മന്ത്രിച്ചു.

 അവരിരുവരും സ്വയം മറന്നു പോയി. എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലായില്ലെങ്കിലും അവളുടെ ശരീരം അനുഭൂതിയിൽ മതിമറന്നു.

 അമൻ സാർ...

 വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടതും രണ്ടുപേരും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു എന്നിട്ടും അവളുടെ മേലുള്ള അവന്റെ കൈ അഴിഞ്ഞിട്ടില്ല.

 എന്താ രവിയേട്ടാ? അമൻ ഗൗരവത്തിൽ അകത്തുനിന്ന് ചോദിച്ചു.

 സാർ കാർ വന്നിട്ടുണ്ട്. ഡെറിക് സാറ് മീറ്റിങ്ങിന് എത്തിയെന്ന് ആകാശ് പറയാൻ പറഞ്ഞു.

 രവിയേട്ടൻ താഴേക്കു പൊയ്ക്കോളൂ ഞാൻ അഞ്ചുമിനിറ്റിനുള്ളിൽ എത്താം.

 രവി പോയെന്ന് മനസ്സിലായപ്പോൾ അവൻ അവളെ നോക്കി. പെണ്ണിന് അനക്കമൊന്നും ഇല്ലെങ്കിലും അവളുടെ മുഖം മുഴുവൻ ചുവന്നിരിക്കുന്നു. മാറ് ഉയർന്നുപൊങ്ങുന്ന ഉണ്ട്. അവളുടെ ഭാരമേറിയ ശ്വാസോച്ഛ്വാസം അകത്തളത്തിൽ പെരുമ്പറ മുഴക്കി.

 അടുത്ത തവണ എന്നെ ധിക്കരിച്ചാൽ ഇവിടെ കൊണ്ടുവന്നു ഞാൻ അവസാനിപ്പിക്കില്ല.

 അവൻ ലഹരി കലർന്ന ശബ്ദത്തിൽ പറഞ്ഞു.

 അവന്റെ പിടുത്തം അഴിഞ്ഞതും അവൾ ജീവനുംകൊണ്ടോടി.

 അവൾ മുറിയിൽ കയറി വാതിലടച്ചു. ഇപ്പോഴും നടന്നതെന്നും തലച്ചോറിൽ കയറിയിട്ടില്ല. പക്ഷേ അടിവയറ്റിൽ മഞ്ഞു പെയ്യുന്ന അനുഭൂതി. എന്താ നടന്നത് എന്ന് മനസ്സിലായതും അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു.

 അന്ന് രാത്രി അമൻ തറവാട്ടിൽ വന്നില്ല. ബിസിനസ് ട്രിപ്പിന് പോയി എന്ന് ആരോ പറയുന്നത് കേട്ടു. അവൾക്ക് വല്ലാതെ നിരാശ തോന്നി.

 അമൻ പോയിട്ട് ഇപ്പൊ ഒരാഴ്ചയായി. ഓരോ നിമിഷവും അവൾ അവനെ വല്ലാതെ മിസ്സ് ചെയ്തു. നടന്നതെല്ലാം ആലോചിക്കുമ്പോൾ നാണം കൊണ്ടു മുഖം ചുമക്കാൻ തുടങ്ങും. വീണ്ടും പ്രതീക്ഷകൾ നാമ്പിട്ടു.

 അന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റ് ടേബിളിൽ എല്ലാവരും എന്തൊക്കെയോ പറയുന്നുണ്ട്. എന്തോ പന്തിയല്ല എന്ന് അവൾക്ക് തോന്നി.

 ഏട്ട എല്ലാത്തിനും ഒരു അതിരുണ്ട്... അവന്റെ ഇഷ്ടത്തിന് തോന്നിവാസം ചെയ്യാൻ ഇവിടെ പറ്റില്ല. ഇതിപ്പോ ഞങ്ങൾ നാട്ടുകാരോട് എന്തുപറയും.

 അമന്റെ ഇളയച്ചനും ഫോണിലൂടെ ആരോടോ പറഞ്ഞു.

 എല്ലാവരുടെയും മുഖത്ത് ദേഷ്യം വ്യക്തമാണ്.

 അടുക്കളയിൽ എത്തിയതും അവൾ തങ്കത്തിനോട്‌ കാര്യം ആരാഞ്ഞു.

 അപ്പൊ നീ പത്രം കണ്ടില്ലേ?
 അമൻ സാറും ഏതോ ഒരു ബ്രിട്ടീഷ് മോഡലും റിലേഷനിൽ ആണെന്ന്. സാറും ആ കുട്ടിയും ഹോട്ടൽ മുറിയിലേക്ക് കയറുന്ന ചിത്രവും അതിലുണ്ട്.

 ദേവികക്ക് ആരോ നെഞ്ചിൽ കത്തി കൊണ്ടു കുത്തിയ പോലെ...

 തെമ്മാടിത്തം. എന്നല്ലാതെ ഇതിനൊക്കെ എന്താ പറയാ. കാശുണ്ടെങ്കിൽ എന്തും ചെയ്യാൻ ഒക്കോ.. വർമ്മ സാർ നാട്ടിലേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്.

 തങ്കം ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ അതൊന്നും അവൾ കേട്ടില്ല.അവളുടെ തലയിൽ ഒന്നും കയറുന്നില്ല.

 ചേച്ചി എനിക്ക് ചെറിയൊരു തലവേദന ഞാനൊന്നു കിടക്കട്ടെ.

 ഒരു വിധത്തിൽ അവൾ കരച്ചിൽ ഒതുക്കി പറഞ്ഞു. അവളുടെ വിളറിയ മുഖം കണ്ടതും തങ്കം പരിഭ്രമിച്ചു.

 ദേവു മോളെ ഹോസ്പിറ്റലിൽ പോണോ?

 വേണ്ട എന്ന് പറഞ്ഞു മുറിയിലേക്ക് നടന്നു

 എന്തിനാ... എന്നോട്... എന്റെ കൃഷ്ണാ....

 അവൾക്ക് കരഞ്ഞുകൊണ്ട് നിലത്തിരുന്നു. ഒന്നും പറയുവാനുള്ള ശേഷി അവൾക്കുണ്ടായിരുന്നില്ല. ആരെയും പഴിചാരാൻ ഉള്ള ശക്തിയുമില്ല. അവൾ വിതുമ്പിക്കരഞ്ഞു. അന്നു മുഴുവൻ കരഞ്ഞു തീർത്തു. കരഞ്ഞ് കരഞ്ഞ് എപ്പോഴോ അവിടെ കിടന്നു തന്നെ മയങ്ങിപ്പോയി

 പിറ്റേദിവസം രാവിലെ രവിയേട്ടൻ അവളെ കാണാൻ വന്നു.

 മോളെ സുഖമല്ലേ....?

 ആ ചോദ്യം കേട്ടതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

 മോള് റെഡിയാക് ഒരിടം വരെ പോണം കൂടെ മോളുടെ ബാഗുമെടുത്തേക്ക്...

 രവിയേട്ടന്റെ മുഖത്തെ വ്യാകുലത അവൾക്ക് കാണാമായിരുന്നു. നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ കണ്ടതും രവിയേട്ടൻ ഒന്നു നിർത്തി. ശ്വാസമെടുത്തു വീണ്ടും പറഞ്ഞു.

 സാർ മോളെ ഹോസ്റ്റലിലേക്ക് മാറ്റാൻ പറഞ്ഞു.

 ഇത് കേട്ടതും അവളുടെ വായിൽ നിന്ന് ഒരു വിതുമ്പൽ പുറത്തുവന്നു.

 തുടരും....

രചന :christi


 


എന്റെ പെണ്ണ് 7

എന്റെ പെണ്ണ് 7

4.7
4949

എന്റെ പെണ്ണ് 7 പൂച്ചക്കണ്ണൻ  മറുത്തൊന്നും അവൾ പറഞ്ഞില്ല. നമ്മളെ വേണ്ടെങ്കിൽ പിന്നെയും കടിച്ചുതൂങ്ങി നിൽക്കുന്നതിൽ അർത്ഥമില്ല.  അവൾ താലി നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.  ആരോടും യാത്ര പറയാൻ നിന്നില്ല അതിനുള്ള ശേഷി ശരീരത്തിന് ഇല്ല . ഇറങ്ങുന്ന വഴി തങ്കം കുറച്ചു പൈസ അവളുടെ കയ്യിൽ വെച്ച് കൊടുത്തു.  മോളെ എനിക്ക് എന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലെ നീയ്യ്..ചേച്ചി ഇടക്ക് അങ്ങോട്ട് വരാം. ഇപ്പോൾ ചേച്ചിയുടെ കയ്യിൽ ഇതേ ഉള്ളൂ.  അവളെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.  ഇതൊന്നും വേണ്ട ചേച്ചി.  നീ ഒന്നു മിണ്ടാതിരി അവിടെ പോയ പല ആവശ്യങ്ങളും വരും.  കാറി