Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 81

നിരഞ്ജൻറെ സ്വന്തം പാറു  Chapter 81
 
“ഇവൾ സാധാരണക്കാരി അല്ല. അതുകൊണ്ടാണല്ലോ നിരഞ്ജന് ഒപ്പം നിൽക്കുന്നത്. സാധാരണക്കാർക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത പുളിങ്കൊമ്പിൽ ആണല്ലോ ഇവൾ കൂട്ടിയിരിക്കുന്നത്.
 
Niranjan Menon...
 
പറഞ്ഞു തീരും മുൻപേ ആളിങ്ങ് എത്തിയല്ലോ?”
 
“Francis, what are you doing with her?”
 
നിരഞ്ജൻറെ ചോദ്യം കേട്ട് അയാൾ തിരിച്ചു ചോദിച്ചു.
 
“അത് എന്ത് ചോദ്യമാണ് നിരഞ്ജൻ? ഞങ്ങൾ മായയെ പരിചയപ്പെടാൻ വന്നതാണ്.”
 
“Oho, that’s great. I hope you are done with her. Need to take her now, aunty is calling her.”
 
നിരഞ്ജൻ പറഞ്ഞതു കേട്ട് മായ രണ്ടുപേരോടും ബൈ പറഞ്ഞ് അവിടെ നിന്നും പോകാൻ തുടങ്ങിയപ്പോൾ,
 
“എന്തു പോക്കാണ് എടോ? നമ്മൾ പരിചയപ്പെട്ട കഴിഞ്ഞില്ലല്ലോ?”
 
എന്നും പറഞ്ഞ് ജോൺസൺ അവളുടെ കൈ കയറി പിടിച്ചു.
 
എന്നാൽ നിരഞ്ജൻ അത് കണ്ടിട്ടും ഒന്നും പറഞ്ഞില്ല. മായ അത് പ്രതീക്ഷിച്ചിരുന്നില്ല.
 
മായ ഒന്ന് ചിരിച്ചു കൊണ്ട് തൻറെ കയ്യിൽ നിന്നും അവൻറെ കൈ പതിയെ പിടിച്ചു മാറ്റി.
 
 പിന്നെ പറഞ്ഞു.
 
“ഇതിൽ കൂടുതൽ എന്നെ പരിചയപ്പെടാൻ നിങ്ങൾ വളർന്നിട്ടില്ല. അങ്ങനെ നിങ്ങൾ വളർന്നാൽ ഞാൻ വന്നു നിങ്ങളെ പരിചയപ്പെടും. ഇപ്പോൾ തൽക്കാലം ഇതു മതി. ഒരു സീൻ ഉണ്ടാക്കാൻ എനിക്ക് താല്പര്യമില്ല. അതുകൊണ്ടാണ് പറയുന്നത്. എന്നെ എൻറെ വഴിക്ക് വിടുന്നതാണ് നിങ്ങൾക്ക് നല്ലത്. Please go and enjoy your evening.”
 
അത്രയും അവരുടെ മുഖത്തു നോക്കി പതറാതെ പറഞ്ഞു കൊണ്ട് Maya നിരഞ്ജനോടൊപ്പം നടന്നു പോയി.
 
രണ്ടുപേർക്കും മുഖത്ത് അടി കിട്ടിയ പോലെ ആയിരുന്നു അത്.
 
‘ആരാണ് ഈ മായ?
 
മേലേടത്ത് ബ്രദേഴ്സ് നിധി കാക്കും ഭൂതം പോലെ കൊണ്ടു നടക്കുന്ന ഇവൾ ആരാണ്?
 
ഇവളുടെ അടുത്ത് പറഞ്ഞു നിൽക്കാൻ ബുദ്ധിമുട്ടാണ്?
 
വാക്കുകൾക്ക് കത്തിയുടെ മൂർച്ചയാണ്?
 
കുറിക്കൂകൊള്ളും പോലെയാണ് അവളുടെ സംസാരം.’
 
ഫ്രാൻസിസും ജോൺസനും ദുബായിൽ അറിയപ്പെടുന്ന പ്ലേയ് ബോയ്സ് ആണ്. മാത്രമല്ല ബിസിനസ് മാൻ, പണം പിടിപാട്, സൗന്ദര്യം എന്നു വേണ്ട എല്ലാം നിറഞ്ഞ ഒരു പാക്കേജ് ആണ് അവർ.
 
ആ ഞങ്ങളെ ഒരു മൈൻഡും ചെയ്യാത്ത മായയെ അവർ നോട്ടമിട്ടു.
 
നിരഞ്ജനൊപ്പം നടക്കുന്ന മായയെ നോക്കി നിൽക്കുകയാണ് ജൂലിയ. അവൾ പെട്ടെന്ന് വന്ന് മായയെ കെട്ടിപ്പിടിച്ചു.
 
“It is a real surprise, Maya.”
 
ജൂലിയ വളരെ സന്തോഷത്തോടെ പറഞ്ഞു.
അവൾ ചിരിച്ചു കൊണ്ട് കുറച്ചു നേരം സംസാരിച്ചു.
 
പിന്നെ നിരഞ്ജനൊപ്പം ഹരിക്കും ഗിരിക്കും അടുത്ത് ചെന്നു നിന്നു.
 
എന്നാൽ ഈ സമയം ഫ്രാൻസിസും ജോൺസനും ജൂലിയയേ കുടയുന്ന തിരക്കിലായിരുന്നു.
 
അവളിൽ നിന്നും മായ നിരഞ്ജൻറെ ഓഫീസിലെ എംപ്ലോയി ആണെന്ന് മനസ്സിലായി.
 
എന്നാൽ അവൾ ഒരു വെറും എംപ്ലോയി അല്ലെന്ന് അവർ ഊഹിച്ചിരുന്നു.
 
നിരഞ്ജൻറെ ഓഫീസിലെ ഒരു സാധാരണ എംപ്ലോയി എങ്ങനെ ഭരതൻറെ ഫംഗ്ഷനിൽ വന്നു. മാത്രമല്ല ഭരതൻറെ അച്ഛനാണ് അവളെ സ്റ്റേജിൽ കൂട്ടിക്കൊണ്ടു പോയി കേക്ക് കൊടുക്കുന്നത്.
 
അവർ രണ്ടുപേരും അങ്ങനെ മായയേ കുറിച്ച് ആലോചിക്കുന്ന സമയത്താണ് ഭരതൻ അവർക്ക് അടുത്തെത്തിയത്.
 
രണ്ടുപേരും അവനെ ബര്ത്ഡേ വിഷ് ചെയ്തു. പിന്നെ ചോദിച്ചു.
 
“Who is this Maya, standing near Niranjan Menon and brothers.”
 
“Oho she is my sister.”
 
ഒട്ടും സംശയിക്കാതെ അങ്ങനെ പറഞ്ഞതിനു ശേഷം തൻറെ കയ്യിലുള്ള കട അവരെ കാണിച്ചു കൊടുത്തു. അതുകണ്ട് ഫ്രാൻസിസ് പറഞ്ഞു.
 
“Oho, we didn't know you have a sister too.”
 
അതിന് ഒരു നിറഞ്ഞ പുഞ്ചിരിയായിരുന്നു ഭരതൻ നൽകിയ മറുപടി. പിന്നെ പറഞ്ഞു.
 
“Enjoy the party buddy. Need to attend everyone. Catch you both later.”
 
അത്രയും പറഞ്ഞ് ഭരതൻ അടുത്ത ഗസ്റ്റിന് അടുത്തേക്ക് നീങ്ങി.
 
അതിനു ശേഷം മായ ഹരിയുടെയോ ഗിരിയുടെയോ നികേതിൻറെയോ കൂടെ തന്നെ നിൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
 
നിരഞ്ജൻ അവളെ കുറച്ചു വിട്ടു നിൽക്കുന്നുണ്ടെങ്കിലും അവൻറെ ശ്രദ്ധ മുഴുവൻ അവളില്ലായിരുന്നു.
 
ഭരതൻറെ അച്ഛനോടും അമ്മയോടും പലരും മായയെ കുറിച്ച് അന്വേഷിച്ചു.
 
ഭരതൻ സിസ്റ്റർ ആയി കാണുന്ന കൊച്ച് ആണെന്ന് തന്നെയാണ് അവർ പറഞ്ഞത്.
 
അങ്ങനെ പാർട്ടി ഒക്കെ കഴിയാറായതും മായ നിരഞ്ജനടുത്തു വന്നു.
 
“What happened Maya?”
 
നിരഞ്ജൻ അവളെ നോക്കി ചോദിച്ചു.
 
“എനിക്ക് വീട്ടിൽ പോകണം.”
 
മായ പറഞ്ഞത് കേട്ട് നിരഞ്ജൻ അവളെ ഒന്നു നോക്കി, പിന്നെ ആളൊഴിഞ്ഞ ഒരു ഇടത്തേക്ക് നടന്നു.
 
അവൻ ഒന്നും മിണ്ടാതെ നടന്നു പോകുന്നത് കണ്ട് മായ അവനു പിറകെ നടന്നു.
 
അവിടെ ആളൊഴിഞ്ഞ ഒരു സ്ഥലത്തു നിന്ന് നിരഞ്ജൻ ചോദിച്ചു.
 
“What is your problem? We are going to തറവാട് from here. ഭരതൻറെയും എൻറെയും നിൻറെയും പേരിൽ എന്തോ പൂജ നടത്താൻ ഉണ്ട്. വലുതൊന്നുമല്ല ചെറിയ എന്തോ ആണ്.”
 
“But Niranjan ഞാൻ...”
 
അവളെ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ ദേഷ്യത്തോടെ നിരഞ്ജൻ ചോദിച്ചു.
 
“അത് തന്നെയാണ് എനിക്കും അറിയേണ്ടത്? നിനക്ക് എന്താണ് പ്രശ്നം?”
 
എന്തു പറയണം എന്ന് അറിയാതെ പരുങ്ങുന്ന മായ പെട്ടെന്ന് ഓർത്തു കൊണ്ട് പറഞ്ഞു.
 
“Dress... ആ അതു തന്നെ... ഞാൻ ഡ്രസ്സ് ഒന്നും കൊണ്ടു വന്നിട്ടില്ല.”
 
“അതാണോ നിൻറെ പ്രോബ്ലം? നിനക്ക് വേണ്ടതൊക്കെ എൻറെ ബാഗിൽ ഉണ്ട്. ഇനി എന്തെങ്കിലും പറയാനുണ്ടോ?”
 
ഇനി എന്ത് പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. അവൾ ഒന്നുമില്ലെന്ന് ചുമൽ കുലുക്കി പറഞ്ഞു.
 
“മായ trust me...നിനക്ക് നല്ലതല്ലാത്തതൊന്നും ഞാൻ  ചെയ്യുകയില്ല…”
 
“But Niranjan we are acting? So, this പൂജ and all... how it works?”
 
മായ ചോദിച്ചതിന് അവൻ മറുപടി പറഞ്ഞില്ല.
പകരം അവളെ നന്നായി ഒന്നു കെട്ടി പിടിച്ചു.
 
 പിന്നെ നിറുകയിൽ ചുംബിച്ചു. പിന്നെ രണ്ടു കണ്ണുകളിലും. അവിടെ നിന്ന് താഴേക്ക് അവൻറെ ചുണ്ടുകൾ നീളുന്നതിനു മുൻപ്
 
“വിടടാ ഞങ്ങളുടെ പെങ്ങളെ”
 
എന്ന സ്വരം ആയിരുന്നു അവിടെ ഉയർന്നു കേട്ടത്. നികേത് ആയിരുന്നു അത്.
 
എന്നാൽ നിരഞ്ജൻ ദേഷ്യത്തോടെ കണ്ണുകളടച്ച് ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ദേഷ്യം അടക്കി നിന്നു.
 
മായ വേഗം നിരഞ്ജനിൽ നിന്നും മാറി നിന്നു.
 
“രണ്ടും അവിടെ പാർട്ടിയിൽ നിന്നും മിസ്സ് ആയതോടെ  ആലോചിച്ചതാണ്, ഇങ്ങനെ ഒരു സീൻ കാണുമെന്ന്.”
 
അതുകേട്ട് ഹരി പറഞ്ഞു.
 
“എടാ വാ സമയം കളയാതെ, ഭക്ഷണം കഴിക്കാം.”
 
“പ്ലേറ്റിൽ മുന്നിലുണ്ടായിരുന്നത് തട്ടി കളഞ്ഞിട്ട് വേറെ കഴിക്കാൻ വിളിക്കുന്നു. ഒന്ന് പോടാ…”
 
എന്നും പറഞ്ഞ് നിരഞ്ജൻ മുന്നിലൂടെ നടന്നു.
 
അവൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.
 
മായയും അവരോടൊപ്പം ചിരിച്ചു.
 
നിരഞ്ജൻ തിരിഞ്ഞ് നോക്കുമ്പോൾ മായ ചിരിക്കുന്നതാണ് കണ്ടത്.
 
“നീ ചിരിക്ക്... നിനക്ക് ഞാൻ കനത്തിൽ തന്നെ തരുന്നുണ്ട് കാത്തിരുന്നോ...”
 
നിരഞ്ജൻ പറഞ്ഞത് കേട്ട് മായയുടെ ചിരി പെട്ടെന്ന് മാഞ്ഞു.
 
“എന്താടി കുട്ടിപിശാചേ ചിരിക്കാത്തെ? ചിരിക്ക്...”
അതുകേട്ട് മായ ഇല്ലെന്ന് തല ചെരിച്ചു. പിന്നെ മെല്ലെ പറഞ്ഞു.
 
“വേണ്ട ഞാൻ ചിരിക്കുന്നില്ല... നോക്കിക്കേ...”
 
“നോക്കട്ടെ”
 
എന്നും പറഞ്ഞ് നിരഞ്ജൻ അവളുടെ താടി പിടിച്ച് തിരിച്ചു. ആ സമയം തന്നെ അവളുടെ ചുണ്ടിൽ അവൻ ഒരു മുത്തം നൽകി. പിന്നെ ഒന്നും പറയാതെ മുന്നിലൂടെ നടന്നു.
 
രണ്ടിൻറെയും കളിയും പിണക്കവും കണ്ട് മറ്റുള്ളവരും കൂടെ നടന്നു.
 
അന്നത്തെ പാർട്ടി ഒക്കെ കഴിഞ്ഞ് അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഏകദേശം പുലർച്ചെ രണ്ടു മണിയോട് അടുത്തിരുന്നു.
 
“വേഗം ഫ്രഷായി വായോ മക്കളെ. ഞാൻ എല്ലാവർക്കും ചൂട് കോഫി ഉണ്ടാക്കി കൊണ്ടുവരാം”
 
എന്നും പറഞ്ഞ് ഭരതൻറെ അമ്മ അടുക്കളയിലേക്ക് പോയി.
 
എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി.
 
 മായ തനിക്കു തന്ന റൂമിൽ ചെന്ന് എന്ത് ചെയ്യണമെന്നറിയാതെ നിന്നു.
 
ഏതാനും നിമിഷങ്ങൾ അങ്ങനെ നിന്നതും നിരഞ്ജൻ അവൻറെ ബാഗുമായി അവളുടെ റൂമിലേക്ക് വന്നു.
 
നിരഞ്ജൻ മായയെ നോക്കി പറഞ്ഞു.
 
“നീ എന്ത് നോക്കി നിൽക്കുകയാണ്? പോയി ഫ്രഷ് ആയി വായോ? ഇതിൽ നിനക്ക് വേണ്ടതെല്ലാം ഉണ്ട്.”
 
അതും പറഞ്ഞ് നിരഞ്ജൻ trolly bag എടുത്ത് ആ കട്ടിലിൽ വച്ചു. എന്നിട്ടും അവൾ ഒന്നും ചെയ്യാതെ നിൽക്കുന്നത് കണ്ടു അവൻ പറഞ്ഞു.
 
“ഞാൻ ആദ്യം ഫ്രഷായി വരാം. നീ ബാഗിൽ നിന്നും എൻറെ ജീൻസും ടീ ഷർട്ടും എടുത്തു പുറത്തു വയ്ക്കു.”
 
നിരഞ്ജൻ പറഞ്ഞതു കേട്ട് മായ അവനെ തുറിച്ചു നോക്കി.
 
“ഞാൻ എന്താ തൻറെ കെട്ടിയവൾ ആണോ ഇങ്ങനെയൊക്കെ പറയാൻ.”
 
അവൾ മെല്ലെയാണ് പറഞ്ഞത് എങ്കിലും നിരഞ്ജതു നന്നായി തന്നെ കേട്ടു.
 
“നിൻറെ പറച്ചിൽ കേട്ടാൽ അല്ലെന്നു തോന്നുന്നല്ലോ?”
 
നിരഞ്ജൻ അവളെ നോക്കി പറഞ്ഞു. നിരഞ്ജൻ പറഞ്ഞത് കേട്ട് അവൾ ഒന്നും മിണ്ടാതെ ബാഗു തുറന്ന് അവൻറെ ജീൻസും ടീഷർട്ടും എടുത്തു നൽകി.
 
എന്നിട്ടും പോകാതെ നിൽക്കുന്ന നിരഞ്ജനെ നോക്കി മായ ചോദിച്ചു.
 
“ഇനി എന്താണ്?”
 
അതുകേട്ട് നിരഞ്ജൻ അവൾക്ക് അടുത്തേക്ക് വന്നു. തുറന്നു വച്ചിരിക്കുന്ന ബാഗിൻറെ സൈഡ് പോക്കറ്റിൽ നിന്നും ഒരു അണ്ടർവെയറും ഒരു സെറ്റ് സോക്സും എടുത്തു.
 
“ഞാൻ നിന്നെ പോലെയല്ല, കുറച്ചു വൃത്തിയുള്ള കൂട്ടത്തിലാണ്.”
 
അതും പറഞ്ഞു അവൻ ബാത്ത്റൂമിലേക്ക് നടന്നു.
 
“ഇത് എന്ത് സാധനം ആണ് എൻറെ ഈശ്വരാ...”
 
എന്നും പറഞ്ഞു അവൾ മിററിനു മുന്നിൽ ചെന്ന് നിന്ന് ഓർണമെൻസ് ഒക്കെ അഴിച്ച് പഴയതു തന്നെ എടുത്തിട്ടു.
 
അതിനു ശേഷം അവൾ നിരഞ്ജൻറെ ബാഗിൽ തനിക്കു വേണ്ടി കൊണ്ടു വന്ന പാക്കറ്റ് എടുത്ത് പുറത്ത് വെച്ചു.
 
ഒരു casual dress യിരുന്നു അതിലുണ്ടായിരുന്നത്. അവൻ അവൾക്ക് വേണ്ടി വാങ്ങിയിരിക്കുന്നത് യെല്ലോ കളർ floral print ഓടു കൂടിയ casual dress. മുട്ടിന് താഴെ വരെ നിൽക്കുന്ന ഒരു ഭംഗിയുള്ള ഡ്രസ്സ് ആയിരുന്നു അത്.
 
അതുകണ്ട് അവൾ സ്വന്തം എന്നോണം പറഞ്ഞു.
 
“നല്ല ഡ്രസ്സിംഗ് സെൻസാണ് ഈ മനുഷ്യന്... പറയാതെ വയ്യ...”
 
“ആണോ? മേടത്തിന് ഇഷ്ടമായോ എൻറെ സെലക്ഷൻ.”
 
അത് പറഞ്ഞപ്പോഴാണ് നിരഞ്ജൻ തൻറെ പിന്നിൽ വന്നു നിൽക്കുന്നത് തന്നെ അവൾ അറിഞ്ഞത്.
 
ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. ഒന്നേ നോക്കിയുള്ളൂ.
 
നിരഞ്ജൻ ഒരു ടവൽ വെസ്റ്റിൽ ചുറ്റിയിരിക്കുന്നു. മുടിയിൽ നിന്നും വെള്ളം ഇറ്റു വീഴുന്നു.
 
പെട്ടെന്നു തന്നെ അവൾ തിരിഞ്ഞ് കണ്ണു പൊത്തി നിന്നു. പിന്നെ അല്പം ദേഷ്യത്തോടെ ചോദിച്ചു.
 
“നിരഞ്ജൻ ഞാൻ നിൻറെ ജീൻസ് തന്നതല്ലേ? പിന്നെ എന്താ ഇങ്ങനെ വന്നിരിക്കുന്നത്?”
 
അത് കേട്ട് നിരഞ്ജൻ അവളെ അരയിലൂടെ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു. അവളുടെ ബാക്ക് വശം അവൻറെ ശരീരത്തിൽ തട്ടി നിന്നു.
 
“Niranjan, what are you doing? leave me...”
 
“കിടന്ന് പിടക്കാതെടി കുട്ടി പിശാചേ... നീ എന്നെ കളിയാക്കി ചിരിച്ചപ്പോൾ ഞാൻ പറഞ്ഞതല്ലേ നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ട് എന്ന്.”
 
“അതിന് ഞാൻ അപ്പോൾ തന്നെ സോറി പറഞ്ഞതല്ലേ? സോറി നിരഞ്ജൻ ഇനി … ഇനി ഞാൻ ചിരിക്കില്ല.”
 
“അത് വേണ്ട, നീ ചിരിക്കണം. എന്നാൽ മാത്രമേ എനിക്ക് ഇതു പോലെ നിന്നെ കിട്ടുകയുള്ളൂ.”
 
“Niranjan please... Please Niranjan...”
 
അവളുടെ പിടപ്പ് കണ്ട നിരഞ്ജൻ അവളെ തൻറെ ശരീരത്തിലേക്ക് നന്നായി ചേർത്തു പിടിച്ചു. പിന്നെ പുറം കഴുത്തിൽ മെല്ലെ ചുംബിച്ചു.
 
“എടി പെണ്ണേ, പിടിക്കാതെടീ... നീ എന്തിനാ തിരിഞ്ഞു നിൽക്കുന്നത്? നിനക്ക് എന്നെ കാണാൻ ഇഷ്ടമില്ലേ?”
 
അവൻറെ സംസാരം കേട്ട് അവളുടെ ദേഹം എല്ലാം വെട്ടി വിറക്കാൻ തുടങ്ങി. അവളുടെ വിറക്കുന്ന ദേഹവും, കൂടി വരുന്ന ഹൃദയമിടിപ്പും അവൻ അറിഞ്ഞിരുന്നു.
 
“എന്തിനാ എൻറെ പെണ്ണേ ഇങ്ങനെ വിറക്കുന്നത്?”
 
അവൻ അവളെ പതിയെ വിളിച്ചു.
 
“മായ... ടി...”
 
അവളുടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു. അത് ഇപ്പോൾ പൊട്ടി പോകുമെന്ന് നിരഞ്ജന് തോന്നി. അതു മനസ്സിലാക്കി അവൻ അവളെ തിരിച്ചു നിർത്തി. 
 
തൻറെ നെഞ്ചോട് ചേർത്തു നിർത്തി അവളുടെ അരയിൽ കൈ വെച്ച് കുറച്ചു സമയം അങ്ങനെ തന്നെ നിന്നു. അവളുടെ ഹൃദയമിടിപ്പ് നോർമൽ ആകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. 
 
പിന്നെ സാവധാനം അവളുടെ നിറുകയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.
 
“ടി... കുട്ടി പിശാചേ, പേടി മാറിയോ?”
 
അതുകേട്ട് മായ താൻ നിരഞ്ജൻറെ നെഞ്ചിൽ മുഖം പൂഴ്ത്തി ആണ് നിൽക്കുന്നത് എന്ന് മനസ്സിലാക്കി. അവനിൽ നിന്നും മാറി നിൽക്കണം എന്ന് മനസ്സു പറയുന്നുണ്ടെങ്കിലും തൻറെ ശരീരം അതിന് അനുവദിക്കുന്നില്ല. അവളും മനസ്സു കൊണ്ട് ആഗ്രഹിക്കുന്നുണ്ടോ എന്ന് അവൾക്കും സംശയം തോന്നി തുടങ്ങിയിരുന്നു.
 
എന്നാൽ നിരഞ്ജൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവൻ സാവധാനം അവളുടെ രണ്ട് കവിളിലും തൻറെ ആദരങ്ങൾ പതിപ്പിച്ച ശേഷം പറഞ്ഞു.
 
“ഫ്രഷായി വായോ... 10 മണിക്ക് എങ്കിലും തറവാട്ടിൽ എത്തണം. അവിടെ നിന്നെ കാത്തു നിൻറെ മുത്തശ്ശനും മുത്തശ്ശിയും ബാക്കിയെല്ലാവരും ഉണ്ട്.”
 
അവൾ മെല്ലെ മുഖം ഉയർത്തി നിരഞ്ജൻറെ കണ്ണുകളിൽ നോക്കി. പിന്നെ ഒന്നും പറയാതെ bath റൂമിലേക്ക് നടന്നു. അവൾ പെട്ടെന്നു തന്നെ ഫ്രഷായി വന്നു.
 
അപ്പോഴേക്കും നിരഞ്ജൻ ഡ്രസ്സ് ചേഞ്ച് ചെയ്തിരുന്നു.
 
അവൾ നോക്കുമ്പോൾ അവൻ ബെഡിൽ ഇരുന്നു സോക്സ് ഇടുകയായിരുന്നു. അവളെ കണ്ട് അവൻ പറഞ്ഞു.
 
നിനക്കുള്ള സോക്സ് ആ സൈഡിൽ ഉണ്ട്.
 
 അതും പറഞ്ഞ് അവൻ ബാഗിൻറെ സൈഡിലേക്ക് നോക്കി.

നിരഞ്ജൻറെ സ്വന്തം പാറു Chapter 82

നിരഞ്ജൻറെ സ്വന്തം പാറു Chapter 82

4.8
19662

നിരഞ്ജൻറെ സ്വന്തം പാറു Chapter 82   “സോക്സിട്ട് താഴേക്ക് വായോ... താഴെ വരുമ്പോൾ shoes തരാം. മറ്റേ ബാഗിലാണ്. വേഗം മാറി വായോ. ഞാൻ താഴെ ഉണ്ടാകും.”   അതും പറഞ്ഞു അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് താഴേക്ക് പോയി.    അവൾ ഒരു പുഞ്ചിരിയോടെ ഡോർ ലോക്ക് ചെയ്തു.   വേഗം ഡ്രസ്സ് മാറി. പിന്നെ അത്യാവശ്യം മേക്കപ്പ് ചെയ്തു.   നിരഞ്ജൻറെയും തൻറെയും യൂസ് ചെയ്ത് ഡ്രസ്സ് അവളുടെ ബാഗിൽ വെച്ചു.    Jewelry ബോക്സ് നിരഞ്ജൻറെ ബാഗിൽ തന്നെ വെച്ചു.   പിന്നെ രണ്ടു ബാഗുമായി അവൾ താഴേക്ക് നടന്നു.   അവൾ രണ്ടു ബാഗും പിടിച്ച് താഴേക്കിറങ്ങി വരുന്നത് കണ്ടു നിരഞ്ജൻ വേഗം വന്ന് അവളിൽ നി