Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 82

നിരഞ്ജൻറെ സ്വന്തം പാറു Chapter 82
 
“സോക്സിട്ട് താഴേക്ക് വായോ... താഴെ വരുമ്പോൾ shoes തരാം. മറ്റേ ബാഗിലാണ്. വേഗം മാറി വായോ. ഞാൻ താഴെ ഉണ്ടാകും.”
 
അതും പറഞ്ഞു അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് താഴേക്ക് പോയി. 
 
അവൾ ഒരു പുഞ്ചിരിയോടെ ഡോർ ലോക്ക് ചെയ്തു.
 
വേഗം ഡ്രസ്സ് മാറി. പിന്നെ അത്യാവശ്യം മേക്കപ്പ് ചെയ്തു.
 
നിരഞ്ജൻറെയും തൻറെയും യൂസ് ചെയ്ത് ഡ്രസ്സ് അവളുടെ ബാഗിൽ വെച്ചു. 
 
Jewelry ബോക്സ് നിരഞ്ജൻറെ ബാഗിൽ തന്നെ വെച്ചു.
 
പിന്നെ രണ്ടു ബാഗുമായി അവൾ താഴേക്ക് നടന്നു.
 
അവൾ രണ്ടു ബാഗും പിടിച്ച് താഴേക്കിറങ്ങി വരുന്നത് കണ്ടു നിരഞ്ജൻ വേഗം വന്ന് അവളിൽ നിന്നും ബാഗുകൾ രണ്ടും വാങ്ങി. പിന്നെ താഴേക്കു നടന്നു. പുറകെ മായയും.
 
Aunty നൽകിയ കോഫി കുടിച്ചു അവർ ആറു പേരും എയർപോർട്ടിലേക്ക് പുറപ്പെട്ടു.
 
പുറപെടാൻ നേരം ഭരതൻറെ അച്ഛനും അമ്മയും അവളെ കെട്ടിപ്പിടിച്ച് നെറുകയിൽ മുത്തം നൽകി ആണ് മായയെ പറഞ്ഞു വിട്ടത്.
 
എയർപോർട്ടിൽ എത്തിയതും അവർ വേഗം തങ്ങളുടെ ജെറ്റിൽ പോകാൻ സെക്യൂരിറ്റി ചെക്കിംഗ് എല്ലാം പെട്ടെന്ന് തീർത്ത് അവർ ജെറ്റിൽ കയറി.
 
ഇപ്രാവശ്യം മായ അധികം പ്രശ്നം ഒന്നും ഉണ്ടാക്കാതെ നിരഞ്ജനടുത്ത് തന്നെ വന്നിരുന്നു.
 
അതുകണ്ട് നിരഞ്ജൻറെ ചുണ്ടിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു. അവൻറെ നീലക്കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു.
 
എന്നാൽ മായക്ക് നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു.
 
“നാലുമണിക്കൂറോളം ഉണ്ട് നാട്ടിലെത്താൻ എൻറെ പെണ്ണുറങ്ങിക്കോ...”
 
നിരഞ്ജൻ അവളോടായി പറഞ്ഞു.
 
“ഇന്നലത്തെപ്പോലെ വിസ്കി തരാൻ പറ്റുകയില്ല. നമുക്ക് അമ്പലത്തിൽ പോകാനുള്ളതാണ്”
 
അതും പറഞ്ഞു അവൻ ചിരിച്ചു.
 
“അപ്പോൾ ഉറങ്ങാൻ വേണ്ടിയായിരുന്നോ ഇന്നലെ അങ്ങനെ ചെയ്തത്?”
 
അവൻ അവളുടെ മുഖത്ത് നോക്കി തലയാട്ടി.
 
 എന്തോ പറയാൻ തുടങ്ങും മുൻപ് എയർഹോസ്റ്റസ് വന്നു.
 
“Madam please wear you സീറ്റ്ബെൽറ്റ്. We are ready to fly now.”
 
മായ പെട്ടെന്ന് തന്നെ അവളുടെ സീറ്റ് ബെൽറ്റ് ഇട്ടു. ഫ്ലൈറ്റ് പറന്നു പൊങ്ങി.
 
പിന്നെ സീറ്റ്ബെൽറ്റ് sign പോയതോടെ നിരഞ്ജൻ എഴുന്നേറ്റ് മായയുടെ സീറ്റ്ബെൽറ്റ് അഴിച്ചു. പിന്നെ അവരുടെ സീറ്റിനിടയിലേ ഹാൻഡ് റെസ്റ്റ് ഉയർത്തി വെച്ചു. ഉറങ്ങിയ മായയെ തന്നിലേക്ക് എടുത്തു കിടത്തി.
 
 അവനും അവളും സുഖമായി കിടന്നുറങ്ങി.
നിരഞ്ജൻറെ ചൂടുപറ്റി അവളും, അവളുടെ ചൂടുപറ്റി അവനും.
 
പിന്നെ നിരഞ്ജൻ വിളിച്ചപ്പോഴാണ് മായ കണ്ണു തുറന്നത് തന്നെ. കുറച്ചു സമയമെടുത്തു അവൾക്ക് താൻ എവിടെയാണ് എന്ന് മനസ്സിലാക്കാൻ.
 
അവൾ ഒന്നുകൂടി കണ്ണു ചിമ്മി തുറന്നു.
 
നിരഞ്ജൻറെ നെഞ്ചിലെ താളം അവൾക്ക് കേൾക്കാമായിരുന്നു. അവൾ മെല്ലെ മുഖമുയർത്തി നിരഞ്ജനെ നോക്കി. തന്നെ നോക്കി കള്ളകണ്ണിൽ പുഞ്ചിരി ഒളിപ്പിച്ചു കിടക്കുന്ന നിരഞ്ജനെ അവൾ വെറുതെ നോക്കി കിടന്നു.
 
അവൻ കണ്ണിറുക്കി അവളോട് ചോദിച്ചു.
 
“ഇങ്ങനെ കിടന്നാൽ മതിയോ? എഴുന്നേൽക്ക്, അവരൊക്കെ കണ്ടാൽ നാണക്കേടാണ്...”
 
“ഓ... അത് ഇനി അത്ര കാര്യമാക്കേണ്ട... കാണേണ്ടതൊക്കെ ഞങ്ങൾ കണ്ടു കഴിഞ്ഞു.”
 
ഭരതൻറെ കുസൃതി നിറഞ്ഞ ശബ്ദം കേട്ട മായ പെട്ടെന്ന് എഴുന്നേറ്റിരുന്നു.
 
എന്നാൽ ഉറക്കം കഴിയാതെ അവൾ മെല്ലെ തൻറെ തല നിരഞ്ജൻറെ ഷോൾഡറിൽ ചാരി ഉറക്കം തൂങ്ങി കൊണ്ടിരുന്നു. അത് കണ്ട് ഗിരി പറഞ്ഞു.
 
“അവൾക്ക് ഉറക്കം കഴിഞ്ഞില്ലെന്ന് തോന്നുന്നു. ഇനി കാറിലിരുന്ന് ഉറങ്ങട്ടെ.”
 
പിന്നെ നിരഞ്ജൻ മായയെ വിളിച്ച് എഴുന്നേൽപ്പിച്ചു.
 
“ടി കുട്ടിപിശാചേ, എഴുന്നേൽക്ക്... ഇനി കാറിലിരുന്നു ഉറങ്ങാം.”
 
അതുകേട്ട് അവൾ മെല്ലെ കണ്ണു ചിമ്മി എഴുന്നേറ്റു. അവളുടെ മുടി എല്ലാം നിരഞ്ജൻ ഒതുക്കി വച്ചു കൊടുത്തു. പിന്നെ പറഞ്ഞു.
 
“എന്തൊരു ഉറക്കമാണ് പെണ്ണേ... ഇതൊരു നടക്കു പോകുമെന്ന് തോന്നുന്നില്ല...”
 
നിരഞ്ജൻ സ്വയം പറഞ്ഞു ചിരിച്ചു.
 
അങ്ങനെ ആറുപേരും എയർപോർട്ടിൽ നിന്നും തറവാട്ടിലേക്ക് തിരിച്ചു.
 
മായ ഒഴിച്ച് ബാക്കി എല്ലാവരും ഉറക്കം വിട്ടിരുന്നു.
 
സ്വന്തം സീറ്റിൽ ചാരിയിരുന്ന് ഉറങ്ങുന്ന മായ കുറച്ചു കഴിഞ്ഞ് നിരഞ്ജൻറെ ഷോൾഡറിൽ സ്ഥാനം പിടിച്ചു. പിന്നെ അവിടുന്ന് അവൻറെ മടിയിലേക്കു വീണു. അതു കണ്ടു നിരഞ്ജൻ അവളെ നല്ലപോലെ കിടത്തി ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു.
 
അവർ നേരെ പോയത് അവരുടെ ഹോട്ടലിലേക്ക് ആണ്. ഹോട്ടലിൽ എത്തിയതും നിരഞ്ജൻ മായയെ വിളിച്ചെഴുന്നേൽപ്പിച്ചു.
 
അവൾ എവിടെയാണെന്ന് അറിയാൻ പുറത്തു നോക്കിയതും പ്രേതത്തെ കണ്ടതു പോലെ അവൾ വിറക്കാൻ തുടങ്ങി.
 
അപ്പോഴാണ് നിരഞ്ജൻ അവളെ ശ്രദ്ധിച്ചത്.
 
അവൻ അവൾ നോക്കുന്ന ഇടത്തേക്ക് നോക്കിയതും എന്താണ് മായക്ക് സംഭവിക്കുന്നത് എന്ന് പെട്ടെന്ന് മനസ്സിലായി.
 
നിരഞ്ജൻ എന്തെങ്കിലും പറയും മുൻപ് മായ പിടഞ്ഞെഴുന്നേറ്റു പുറത്തിറങ്ങി ഭരതനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.
 
എന്താണ് മായയ്ക്ക് പറ്റിയതെന്ന് മനസ്സിലാക്കാതെ നിരഞ്ജൻ ഒഴികെ എല്ലാവരും അവളെ തന്നെ നോക്കി നിന്നു.
 
അവൾ വിറക്കുകയായിരുന്നു.
 
അതേ ഹോട്ടൽ... 
 
തൻറെ ജീവിതം തന്നെ മാറ്റി മറിച്ച അതേ ഹോട്ടലിൽ. അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
 
അവളുടെ അവസ്ഥ കണ്ട് ഭരതൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.
 
“എന്താണ് നിനക്ക് പറ്റിയത്?”
 
ഉറക്കെ കരയുന്നത് അല്ലാതെ ഒന്നും പറയാത്തത് കൊണ്ട് ഭരതൻ മായയെ ഒന്നു കൂടി തന്നിലേക്ക് അടക്കി പിടിച്ചു.
 
എല്ലാവരും ചോദിക്കുമ്പോഴും അവൾ ഏങ്ങിയേങ്ങി കരയുകയും ഹോട്ടലിലേക്ക് നോക്കുകയും ചെയ്യുന്നതു കൊണ്ട് നിരഞ്ജന് സഹിക്കാൻ പറ്റാതെ അവൻ അവൾക്ക് അടുത്തേക്ക് ചെന്നു.
 
എന്നാൽ നിരഞ്ജനെ കണ്ടതും മായ ഭരതനെ അള്ളി പിടിച്ച് നിന്നു.
 
എന്നിട്ടും നിരഞ്ജൻ അവൾക്ക് അടുത്തേക്ക് വന്നപ്പോൾ അവൾ ഭരതനെ വിട്ട് ഹരിയിലേക്ക് നീങ്ങി നിന്നു. പിന്നെ ഭരതനെ പിടിച്ചു നിരഞ്ജൻറെ മുന്നിൽ നിർത്തി.
 
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ ദേഷ്യത്തോടെ ഭരതൻ നിരഞ്ജനോട് ചോദിച്ചു.
 
“What is happening?
 
Why is she behaving like this?
 
What’s wrong with her?”
 
ഭരതൻ ചോദിച്ചത് കേട്ട് നിരഞ്ജൻ തലകുനിച്ചു പറഞ്ഞു.
 
“All is my fault. Only mine...”
 
നിരഞ്ജൻറെ അപ്പോഴത്തെ ഭാവം കണ്ട് എല്ലാവരും ഞെട്ടിപ്പോയി. അങ്ങനെ ഒരു നിരഞ്ജനെ അവർ ആരും കണ്ടിട്ടില്ല. അല്ല ഒരിക്കൽ കണ്ടിട്ടുണ്ട് എന്ന് പാറുവിനെ കുറിച്ച് പറഞ്ഞപ്പോൾ മാത്രം.
 
പാറുവിനെ ഓർമ്മ വന്നപ്പോഴാണ് അവർക്ക് പെട്ടെന്ന് കാര്യങ്ങൾ പിടികിട്ടിയത്. 
 
നിരഞ്ജൻ പാറുവിനെ ഇവിടെ ഈ ഹോട്ടലിൽ ആണ് കൊണ്ടു വന്ന് താമസിപ്പിച്ചിരുന്നത് എന്ന്.
 
പക്ഷെ മായ എന്തിനാണ് ഇങ്ങനെ behave ചെയ്യുന്നത്?
 
ഇതിൻറെ അർത്ഥം മാത്രം ആർക്കും മനസ്സിലായില്ല.
 
ഹരി പെട്ടെന്ന് പറഞ്ഞു.
 
“നമുക്ക് ഇവിടെ നിൽക്കണ്ട... റൂമിലേക്ക് പോകാം.”
 
അതുകേട്ട് മായ വേണ്ടെന്നു പറഞ്ഞു ഉറക്കെ കരയാൻ തുടങ്ങി.
 
“Hari, I want to go home... Please Hari... please take me from here. I can't ... “
 
രണ്ടുകൈയും കൂട്ടി അപേക്ഷ രൂപനേ ഹരിയോട് പറയുന്നത് കേട്ട് നിരഞ്ജൻറെ സകല നിയന്ത്രണവും പോയി.
 
നിരഞ്ജൻ അവളെ പിടിച്ചു വലിച്ചു തൻറെ നെഞ്ചിൽ അടക്കിപ്പിടിച്ചു. അവൾ ഉറക്കെ കരയുന്നതും അവനെ തള്ളി മാറ്റാൻ നോക്കുന്നതും കണ്ടു നികേത് പറഞ്ഞു.
 
“നീ അവളെ വിട്ടേ...
 
മായ മോളിങ് വായോ... “
 
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“No... “
 
അതൊരു ആലോചിച്ച തന്നെയായിരുന്നു.
 
“No Niket... She is mine... Only mine...”
 
അവൻറെ അവസ്ഥ കണ്ട് എല്ലാവരും ഞെട്ടിപ്പോയി. പിന്നെ നിരഞ്ജൻ മായയുടെ രണ്ട് ഷോൾഡറിൽ പിടിച്ചു പറഞ്ഞു.
 
“Paru... I am sorry... Sorry for everything... Sorry, Paru...I know... I know very well, what you are going through now.”
 
അവൻ അവളെ പിടിച്ചു കുലുക്കി കൊണ്ട് പിന്നെയും പറഞ്ഞു.
 
“Paru come with me... Let me clear everything once and for all. Please give me one chance... Please.... please don't leave me and go. I can't take this loneliness anymore. “
 
എന്നാൽ നിരഞ്ജൻറെ ആ സംസാരം പാറു മാത്രമല്ല അവിടെയുള്ള മറ്റു 4 പേരും ഞെട്ടലോടെയാണ് കേട്ടത്.
 
അവർ നിരഞ്ജനയും മായയെയും മാറി മാറി നോക്കുകയാണ്.
 
എന്നാൽ നിരഞ്ജൻ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. പെട്ടെന്നാണ് നിരഞ്ജൻ പകച്ചു നിൽക്കുന്ന മായയെ ബ്രൈഡൽ സ്റ്റൈലിൽ കോരിയെടുത്തത്.
 
 ആരെയും നോക്കാതെ അവൻ ഹോട്ടലിലേക്ക് നടന്നു. ഞെട്ടലു മാറാതെ തന്നെ മറ്റു നാലു പേരും അവർക്ക് പിന്നാലെ നടന്നു.
 
നിരഞ്ജൻ നേരെ പോയത് തങ്ങളുടെ suite room ലേക്ക് ആണ്. വാതിൽ തുറന്ന് നിരഞ്ജൻ മായയെ അകത്തെ സോഫയിൽ കൊണ്ടിരുത്തി.
 
അപ്പോഴേക്കും ബാക്കിയുള്ളവരും അകത്തു വന്നു.
 
മായ അപ്പോഴും നിരഞ്ജനെ തന്നെ നോക്കിയിരിക്കുകയായിരുന്നു.
 
താനാരാണെന്ന് നിരഞ്ജൻ അറിഞ്ഞിരിക്കുന്നു എന്നത് ഒരു വല്ലാത്ത ഞെട്ടലായിരുന്നു മായക്ക്.
 
എന്നാൽ പെട്ടെന്നാണ് നിരഞ്ജനെ നികേത് പിടിച്ചു അവർക്ക് നേരത്തെ തിരിച്ചു നിർത്തി ചോദിച്ചത്.
 
“നീ കുറച്ചു മുൻപ് എന്താണ് മായയെ വിളിച്ചത്?”
 
മറ്റുള്ളവരും അവൻ എന്താണ് പറയാൻ പോകുന്നതെന്ന് ആകാംക്ഷയോടെ നോക്കി നിന്നു.
 
“അത്... ഞാൻ... അറിയാതെ...”
 
നിരഞ്ജൻ ജീവിതത്തിലാദ്യമായി അവർക്കു മുൻപിൽ എന്തു പറയണമെന്നറിയാതെ നട്ടം തിരിഞ്ഞു.
 
“പറയടാ... നീ എന്തിനാണ് മായയെ പാറു എന്ന് വിളിച്ചത്? എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്?”
 
ഭരതനും ചോദിച്ചു.
 
എന്നാൽ ഹരി മായയെ ശ്രദ്ധിച്ചു നോക്കുകയായിരുന്നു. അവൻ പെട്ടെന്ന് മായയുടെ അടുത്ത് വന്ന് അവളെ നോക്കി വിളിച്ചു.
 
“Parvarna....”
 
അതുകേട്ട് മായ ഇരുന്നിടത്തു നിന്ന് ചാടിയെഴുന്നേറ്റു.
 
“ഹരി, ഞാൻ...”
 
അതു കേട്ട് എല്ലാവരും മായയെ തുറിച്ചു നോക്കി.
 
പിന്നെ എല്ലാവരും നിരഞ്ജനേ നോക്കി ചോദിച്ചു.
 
“നിരഞ്ജൻ... ഇവളാണോ നമ്മുടെ പാറു?”
 
എല്ലാം എല്ലാവരും അറിയേണ്ട സമയമായെന്ന് അവനു മനസ്സിലായി.
 
നിരഞ്ജൻ തെറ്റ് ചെയ്തവനെ പോലെ തല കുനിച്ചു പിടിച്ച് മെല്ലെ തല കുലുക്കി സമ്മതിച്ചു.
 
“വായ തുറന്നു പറയെടാ... ഇവൾ... ഇവൾ ആണോ നമ്മുടെ പാറു?”
 
നികേത് അവനെ നോക്കി ഉറക്കെ ചോദിച്ചു.
 
നിരഞ്ജൻ ഒരു നിമിഷം എല്ലാവരെയും നോക്കിയ ശേഷം മായയെ തന്നിലേക്ക് അടുപ്പിച്ചു പിടിച്ചു. പിന്നെ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
 
“Yes... She is Parvarna Menon. 
 
എൻറെ പാറു... 
 
നമ്മുടെ പാറു...”
 
“അപ്പോൾ ഇവളാണോ നമ്മൾ അന്വേഷിച്ചു നടക്കുന്ന പാറു?”
 
“അപ്പോൾ ഇവളെ ആണോ നമ്മൾ എല്ലാവരും ഇത്രയും നാൾ ലോകം മുഴുവൻ അന്വേഷിച്ചു നടന്നിരുന്നത്?”
 
ഭരതൻറെ ആ ചോദ്യത്തിനുത്തരം പറഞ്ഞത് മായയാണ്.
 
“No... ഞാൻ പാറു അല്ല മായയാണ്. നിരഞ്ജൻ what's wrong with you?”
 
അവൾ പറഞ്ഞത് കേട്ട് ദേഷ്യത്തോടെ നിരഞ്ജൻ അടുത്ത ടേബിളിൽ ഇരിക്കുന്ന വാട്ടർ ബോട്ടിൽ എടുത്ത് അവളെ തിരിച്ചു നിർത്തി അവളുടെ കഴുത്തിലേക്ക് ബോട്ടിൽ കമിഴ്ത്തി.
 
“നീ എന്താണ് കാണിക്കുന്നത്?”
 
അടുത്തു നിന്ന ഹരി നിരഞ്ജനോടു ദേഷ്യത്തിൽ ചോദിച്ചു.
 
മറുപടി പറയാതെ നിരഞ്ജൻ ടേബിളിൽ നിന്നും tissue എടുത്തു അവളുടെ കഴുത്തിനു കീഴ്വശത്തായി അവൾ തേച്ചു പിടിപ്പിച്ച കൺസീലർ തുടച്ചു മാറ്റി.
 
അവിടെ നിരഞ്ജൻ തൻറെ പേര് ഫ്രഞ്ചിൽ എഴുതിയിരിക്കുന്നത് എല്ലാവരും കണ്ടു.
 
പിന്നെ അവൻ അവളുടെ കണ്ണാടി മാറ്റി മുഖത്തേക്കും വെള്ളമൊഴിച്ചു.
 
മുഖത്തെ മേയ്ക്കപ്പ് തുടച്ചു കളയാൻ ശ്രമിച്ചു.
 
 എന്നാലും അധികമൊന്നും പുറത്തു വന്നില്ല.
 
അതുകണ്ടു ദേഷ്യത്തിൽ അവൻ അവളെ ബാത്റൂമിലേക്ക് വലിച്ചു കൊണ്ടു പോയി.
 
അവളുടെ മുഖം അവൻ തന്നെ കഴുകി വൃത്തിയാക്കി അവളെയും കൊണ്ട് പുറത്തേക്ക് വന്നു.
 
വെളുത്ത ഗോതമ്പിൻറെ നിറമുള്ള അവളെ കണ്ട് എല്ലാവരും അതിശയിച്ചു. അതിനു ശേഷം നിരഞ്ജൻ അവളെ മിററിനു മുന്നിൽ നിർത്തി ചോദിച്ചു.
 
“Now tell me... Who are you? 
 
Parvarna Menon or Maya Iyer?”
 
“നിനക്ക് ഇതൊന്നും പോരെങ്കിൽ ഇതു കൂടി നോക്ക്”
 
എന്നും പറഞ്ഞ് അവൻ അവൻറെ ബാഗ് തുറന്ന് അവളുടെ പാസ്പോർട്ട് എടുത്ത് ടേബിളിൽ വെച്ചു.
 
“ഇനിയും വേണോ നിനക്ക് തെളിവ്?
നീ എൻറെ പാറു ആണെന്ന് തെളിയിക്കാൻ.”
 
“നീ എൻറെ പാറു ആണെന്ന് ഞാൻ മനസ്സിലാക്കിയിട്ട് അധികം ഒന്നും ആയിട്ടില്ല. അതുകൊണ്ടാണ് ഞാൻ ആരോടും പറയാതിരുന്നത്. നീ എന്താണ് കരുതിയത്? എൻറെ പാറുവിനെ മറന്ന് ഞാൻ അവളുടെ friend നോടൊപ്പം അഴിഞ്ഞാടും എന്നോ? എന്നാൽ നിനക്ക് തെറ്റി... നീ ആരാണെന്ന് അറിഞ്ഞതിനു ശേഷം മാത്രമാണ് ഞാൻ നിന്നെ മനസ്സറിഞ്ഞ് തൊടാൻ തുടങ്ങിയത് പോലും.”
 
“അതുവരെയും നിന്നെ പേടിപ്പിച്ചു നിർത്താൻ മാത്രമേ ഞാൻ എന്തും ചെയ്തിട്ടുള്ളൂ. ഇനിയും നിനക്ക് പറയാൻ പറ്റുമോ നീ മായ ആണെന്ന്. നീ എൻറെ പാറു അല്ലെന്ന്.”
 
എല്ലാം കേട്ടിട്ടും മായ ഒന്നും പറയാതെ തല കുനിച്ച് നിൽക്കുകയായിരുന്നു.
 
അത് കണ്ടു നിരഞ്ജൻ വീണ്ടും അവളോട് പറഞ്ഞു.
 
“Please... Please open your mouth dam it. I can't take this silence anymore.”
 
അവൻ സ്വന്തം കൈകൾ തലമുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.
 
അവൻറെ നിസ്സഹായ അവസ്ഥ മുഴുവനും അവൻറെ പ്രവർത്തിയിൽ കൂടി കാണാമായിരുന്നു.
 
മായ ഒന്നും പറയാതെ നിൽക്കുന്നത് കണ്ടു ഗിരിയും ഹരിയും അവളുടെ അടുത്തു വന്നു ചോദിച്ചു.
 
എന്നാൽ ഭരതനും നികേതും അവളെ ശ്രദ്ധിക്കുകയായിരുന്നു. മായ ഒന്നും പറയാതെ തല കുമ്പിട്ടു നിൽക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി പോലും കണ്ണുനീർ ഇപ്പോൾ വരുന്നില്ല എന്നത് അവരെ അതിശയപ്പെടുത്തി.

നിരഞ്ജൻറെ സ്വന്തം പാറു  Chapter 83

നിരഞ്ജൻറെ സ്വന്തം പാറു  Chapter 83

4.8
18580

നിരഞ്ജൻറെ സ്വന്തം പാറു  Chapter 83   ഗിരിയും ഹരിയും അവളുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്നുണ്ടായിരുന്നു. അവർ പിന്നെയും പിന്നെയും ചോദിക്കുന്നുണ്ടായിരുന്നു.   അവസാനം സഹികെട്ട് മായ എല്ലാവരെയും ഒന്നു നോക്കി. പിന്നെ പറഞ്ഞു.   “Yes… I am Parvarna Menon… ഞാൻ... ഞാൻ തന്നെയാണ് നിങ്ങൾ അന്വേഷിക്കുന്ന പാർവണ എന്ന പാറു.”   നികേത് അവളെ കെട്ടിപ്പിടിച്ചു കൊണ്ട് അതിശയത്തോടെ ചോദിച്ചു.   “മോളെ നീ പറഞ്ഞത് ശരിയാണോ? നീ ആണോ ഞങ്ങളുടെ പാറു. എൻറെ ഈശ്വരാ എന്തൊക്കെയാണ് ഞാൻ കേൾക്കുന്നത്?”   അപ്പോഴും ഒന്നും പറയാതെ നിന്നിരുന്ന ഭരതൻ തൻറെ മുന്നിൽ നടക്കുന്നതൊന്നും മനസ്സിലാക