പ്രണയം ഒരു വിപ്ലവം ആണ്
പല മതിൽ കെട്ടുകൾ പൊട്ടിച്ചെറിയുന്ന വിപ്ലവം
നെറുകയിൽ ചോരചുവപ്പിന്റെ അടയാളം അണിയുന്ന സഫലമായ വിപ്ലവം
ചോരചിന്തുന്ന എതിർപ്പിനു മുൻപിൽ ആണും പെണ്ണും ഒരുമിച്ചുതീർക്കുന്ന വിപ്ലവം
ചിലപ്പോൾ മരണത്തിൽ ഒരുമിക്കുന്ന ആത്മാവിന്റെ വിപ്ലവം
പ്രണയം പറയുമ്പോൾ കൂടെ ചേരുന്ന ചുവന്ന പൂവിന്റെ നിറമുള്ള വിപ്ലവം