2012 അവസാനകാലത്തു, മുങ്ങാൻ പോകുന്ന അനിയൻ അംബാനിയുടെ റിലൈൻസ് കമ്മ്യൂണിക്കേഷൻസിൽ നിന്നും ഒരു കച്ചി തുമ്പ് പോലെയാണ്, എന്റെ സഹപ്രവർത്തകനായ കൃഷ്ണരാജ് വഴി, കൃഷ്ണരാജിന്റെ സുഹൃത്തായിരുന്ന നിതിൻ ചെറിയാൻ റെഫർ ചെയ്തു എനിക്ക് ബാംഗ്ലൂരിലുള്ള കോൾട് ടെക്നോളജിസ് ൽ ജോലി കിട്ടുന്നത്. ആദ്യഘട്ട ഇന്റർവ്യൂ, കോളേജിൽ എന്റെ സൂപ്പർ സീനിയർ ആയിരുന്ന മധു ജോസഫ് ആയിരുന്നു എടുത്തത്. അതുകൊണ്ട് വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. രണ്ടാം ഘട്ടം ശ്രീ വകമുടി വെങ്കട പദ്മകുമാർ എന്ന കോൾട്ടിലെ പുലി മാനേജർ. പക്ഷെ റിലൈൻസിലെ സുരേഷ്‌കുമാർ പിഷാരത്തിനും, രവീന്ദ്രൻ കുന്നേരിക്കും, റെയിൽ