Aksharathalukal

ദക്ഷ🖤 (2)

 
 
ഇപ്പോൾ താൻ ഇവിടെ നിന്നും ഇറങ്ങിയില്ലെങ്കിൽ തീരാൻ പോകുന്നത് ഇവളായിരിക്കും.......
 
 
കയ്യിൽ കരുതിയിരുന്ന കത്തി വൃന്ദയുടെ കഴുത്തിൽ ചേർത്ത് വച്ചു അലറുന്ന പെണ്ണിനെ കാണെ തമ്പുരാൻ ഒന്ന് ഭയന്നുവോ???
 
ഇറങ്ങടോ.. ഇല്ലെങ്കിൽ കുത്തി കീറും ഞാൻ ഇവളെ......
 
പിന്നെ അവിടെ നിൽക്കാതെ ദത്തൻ പുറത്തെയ്ക്ക് നടന്നു... പുറകെ വിജയ ചിരിയോടെ അവളും......
 
 ദത്തന്റെ ബുള്ളറ്റിന് പിന്നാലെ കാറിൽ പോകുമ്പോൾ ഒരു വിജയം കൈവരിച്ച പ്രതീതിയായിരുന്നു ദക്ഷയ്ക്ക്....... ആ വൃദ്ധന്റെ ചൊടികളിലും ഒരു പുഞ്ചിരിയുണ്ടായിരുന്നു.......
 
 
 
 ആരെയും നോക്കാതെ..... വീട്ടിലെത്തി ദത്തൻ നേരെ പോയത് മുകളിലേക്കായിരുന്നു........  അവിടെയുള്ള
 ആട്ടുകട്ടിലിൽ മലർന്നു കിടന്നു........ അപ്പോഴൊക്കെയും ദക്ഷയെ ചുട്ടെരിക്കാൻ പാകത്തിനുള്ള അഗ്നി ദത്തന്റെ മനസ്സിൽ എരിയുന്നുണ്ടായിരുന്നു......
അവനെ നോക്കാതെ അവളും ആ മുറിയിലേക്ക് കയറി കട്ടിലിൽ കിടന്നു...... പുലരാൻ നേരം ആയപ്പോഴാണ് ഇരുവരെയും നിദ്രാദേവി തഴുകിയത്......
 
 
 
 രാത്രി ഏറെ വൈകി കിടന്നതു കൊണ്ട്, ദത്തൻ ഉറക്കം ഉണർന്നപ്പോഴേക്കും സമയം 10 നോടടുത്തിരുന്നു........ പതിവില്ലാത്തവിധം ബഹളങ്ങൾ കേട്ടാണ് അവൻ താഴെക്കിറങ്ങിയത്....... താഴെയിറങ്ങിയതും ദത്തൻ ഒന്ന് ഞെട്ടി........
 മുറ്റവും പരിസരവും എല്ലാം തൂത്തു വൃത്തിയാക്കിയിരിക്കുന്നു.......... കരിയിലകൾ കൂടി കിടന്ന അമ്പാട്ട് തറവാടിന്റെ മുറ്റം നാളുകൾക്കിപ്പുറം വൃത്തിയായിരിക്കുന്നു........ പതിവിനു വിപരീതമായി തുറന്നിട്ട ജനൽ പാളികൾ ക്കിടയിലൂടെ വളരെ നാളുകൾക്കു ശേഷം അമ്പാട്ട് തറവാടിന്റെ മുറികളിലാകെ വെളിച്ചം തങ്ങിനിന്നു.........
 ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടു മാറാലയെല്ലാം അടിച്ചു വൃത്തിയാക്കുന്ന ദക്ഷയെ......
 
 നിന്നോട് ആരാണ് ഇതെല്ലാം വൃത്തിയാക്കാൻ പറഞ്ഞത്.......
 
 പിന്നെ താൻ കിടക്കുന്നതുപോലെ ഈ പ്രേതാലയത്തിൽ ഞാൻ കഴിയും എന്ന് കരുതിയോ..... താൻ ഒന്ന് പോടോ.....
 
 പിന്നെ തന്നെ പോലെ ഇപ്പോൾ എനിക്കും ഈ വീട്ടിൽ അവകാശമുണ്ട്........ അതുകൊണ്ട് കൂടുതൽ ചോദ്യം ചെയ്യൽ ഒന്നും വേണ്ട........
 
അടുക്കളയിലൊക്കെ ഇഴ ജന്തുക്കളെ കൊണ്ട് നിറഞ്ഞിരിക്കുയാണ്..... അത്കൊണ്ട് രാവിലത്തേയ്ക്കുള്ള ഭക്ഷണം ദാസേട്ടൻ വാങ്ങി കൊണ്ട് വന്നിട്ടുണ്ട്....
ഉച്ചയ്ക്കത്തേയ്ക്ക് സാധനങ്ങൾ വാങ്ങി വരാമെന്നും പറഞ്ഞിട്ടുണ്ട്......... തനിക്ക് ഭക്ഷണം എടുത്ത് വയ്ക്കട്ടെ......
 
 
അതിന് മറുപടി പറയാതെ അവൻ തിരികെ ആ ഗോവണിപ്പടികൾ കയറി പോയി.......  അൽപ സമയത്തിനുള്ളിൽ തന്നെ അവന്റെ ശകടം ആ പടിപ്പുര വാതിൽ കടന്നിരുന്നു.......
 
 
 കുറച്ച് മണിക്കൂറുകൾ കൊണ്ടുള്ള യുദ്ധത്തിനൊടുവിൽ അമ്പാട്ട് തറവാട് പഴയ ആടിത്യം ഉള്ള തറവാടായി ദക്ഷ മാറ്റിയെടുത്തു........ ഏഴിലക്കരയിൽ സൂര്യൻ അസ്തമിച്ചു തുടങ്ങി........ എന്നിട്ടും രാവിലെ പോയ ദത്തൻ മടങ്ങി വന്നിരുന്നില്ല.........
 പക്ഷേ ഈ രാത്രി വൃന്ദയെ തേടി അവൻ പോകില്ലായെന്ന് മറ്റാരെക്കാളും അവൾക്ക് ഉറപ്പുണ്ടായിരുന്നു........
 രാത്രി ഏറെ വൈകിയിട്ടും അവനെ കാണാതായപ്പോൾ കൂട്ടിരിക്കാം എന്നുപറഞ്ഞ് ദാസേട്ടൻ വന്നുവെങ്കിലും അവൾ സ്നേഹത്തോടെ അദ്ദേഹത്തെ മടക്കിയയച്ചു.......  ഒടുവിൽ രണ്ടും കൽപ്പിച്ച് ആ പടിവാതിൽ ചാരി നിലാവിന്റെ വെളിച്ചത്തിൽ ആ ചെമ്മൺ പാതയിലൂടെ അവൾ ഇറങ്ങി നടന്നു........ദക്ഷയുടെ പ്രതീക്ഷ ശരിവയ്ക്കുന്ന പോലെ പടിപ്പുര വാതിലിനക്കരെയുള്ള പാടത്തോട് ചേർന്നുള്ള പാലത്തിൽ നീണ്ടുനിവർന്ന് അവൻ കിടക്കുന്നുണ്ടായിരുന്നു.......അമ്പാട്ടെ തമ്പുരാൻ.........
 
എടൊ......
 
 ശബ്ദം കേട്ട് എഴുന്നേറ്റയവൻ കണ്ണുമിഴിച്ച് അവളെ നോക്കി.........
 
 തനിക്ക് കിടക്കാൻ ആ വീട്ടിൽ ആവശ്യത്തിലധികം സ്ഥലം ഇല്ലെടോ... പിന്നെ താൻ എന്തിനാ ഈ പാതിരായ്ക്ക് ഇവിടെ വന്നു കിടക്കുന്നത്........
 
 നിനക്കിപ്പോൾ എന്താണ് വേണ്ടത്.......
 
താൻ വീട്ടിലേക്ക് വരാൻ നോക്ക്........
 
എനിക്കിപ്പോൾ സൗകര്യമില്ല.......
 
 എങ്കിൽ ഞാനും ഇവിടെ ഇരിക്കും....
 
ഇതു വലിയ ശല്യം ആയല്ലോ.....
 
 എങ്കിൽ എഴുന്നേറ്റ് വാടോ....
 
നടക്കങ്ങോട്ട്.......
 
പിന്നെ എന്റെ വണ്ടിയുടെ പിറകിൽ കയറാമെന്ന ഉദ്ദേശമുണ്ടെങ്കിൽ അത് നടക്കില്ല..... ഇങ്ങോട്ട് വന്നത് പോലെ തന്നെ അങ്ങോട്ടും പോയാൽ മതി....
 
 അല്ലെങ്കിലും ആരു വരുന്നു തന്റെ പിറകിൽ.....
 
 അവന്റെ ശകടം ആ ചെമ്മൺ പാതയിലൂടെ പാഞ്ഞു പോകുന്നത് നോക്കി നിന്നിട്ട് അവളും തിരികെ അമ്പാട്ടേയ്ക്ക് നടന്നു......
 
ദിവസങ്ങൾ ഓരോന്നായി അടർന്നു വീണ് കൊണ്ടിരുന്നു.......
 
ഈ ദിവസങ്ങളിൽ ഒക്കെയും ദത്തന് പിന്നാലെ ദക്ഷയും ഉണ്ടായിരുന്നു........ അവന്റെ ഒരു തോന്നിവാസവും അവൾ അനുവദിച്ചു കൊടുത്തിരുന്നില്ല... ഒരിക്കെ അവൻ കള്ള് കുടിച്ച് ഷാപ്പിൽ അടിയുണ്ടാക്കി......... പിറ്റേന്ന് അവൻ കള്ള് ഷാപ്പിൽ ചെല്ലുമ്പോൾ അവിടെ അവളുണ്ടായിരുന്നു.. ദക്ഷ......... അതിൽ പിന്നെ അവിടെയ്ക്കും അവൻ പോകാതെയായി.......
 
 
ദത്തന്റെ മനസ്സിൽ ദിവസം ചെല്ലുന്തോറും ദക്ഷയോടുള്ള വെറുപ്പ്‌ കൂടി വന്നു........
തന്റെ എല്ലാ സന്തോഷവും ഇല്ലാതാക്കിയവൾ, അത് മാത്രമായിരുന്നു ദത്തന് ദക്ഷ.. അവളെ വിവാഹം കഴിക്കാൻ തോന്നിയ നിമിഷത്തെ പഴിക്കാത്ത ഒറ്റ ദിവസം പോലും ദത്തനുണ്ടായിരുന്നില്ല....
 
ഒരു വീട്ടിൽ പരസ്പരം ഒരു ബന്ധവുമില്ലാതെ രണ്ട് ആത്മാക്കൾ മാത്രമായിരുന്നവർ.....ദത്തന്റെ മറ്റൊരു കാര്യങ്ങളിലും ദക്ഷ ഇടപ്പെട്ടിരുന്നില്ല....... ദത്തനും തിരികെ അവളെ ശ്രദ്ധിച്ചിരുന്നില്ല.....അവൾ ഉണ്ടാക്കുന്ന ആഹാരം പോലും കഴിക്കാൻ അവൻ കൂട്ടാക്കിയിരുന്നില്ല......
 
ഏഴിലക്കരയുടെ പുതിയ ചർച്ചാ വിഷയം ദത്തനും ദക്ഷയും ആയിരുന്നു.....
 
വിവാഹം കഴിഞ്ഞതോടെ അന്തി കൂട്ടു തേടിയുള്ള ദത്തന്റെ പോക്ക് അവസാനിച്ചതായിരുന്നു ചർച്ചാ വിഷയങ്ങളിൽ പ്രാധാന്യം ഉള്ളത്......
 
 നാട്ടുകാർക്കിടയിൽ തന്റെ മക്കൾ ചർച്ചാ വിഷയമാകുമ്പോൾ അവരെയോർത്ത് നീറുന്ന ഒരു മാതൃഹൃദയം ആ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നുണ്ടായിരുന്നു....... പക്ഷേ എന്തൊക്കെ സംഭവിച്ചിട്ടും ഏഴിലക്കരയുടെ ഭഗവതിയുടെ പുഞ്ചിരിക്കു മാത്രം യാതൊരു തെളിച്ച കുറവുമുണ്ടായിരുന്നില്ല......
 
 
 
എടി.... എടി......
 
എന്താടോ....
 
ഞാൻ അലമാരയിൽ സൂക്ഷിച്ചിരുന്ന കുപ്പികൾ ഒക്കെ എവിടെ....
 
അതെല്ലാം ഞാൻ എടുത്ത് കളഞ്ഞു....
 
ആരോട് ചോദിച്ചിട്ടാണെടി നീയത് എടുത്ത് കളഞ്ഞാത്......... അമ്പാട്ടെ ശിവദത്തനെ അറിയില്ല നിനക്ക്......
 
 എന്നെ കെട്ടി കൊണ്ടു വന്ന അന്ന് തന്നെ ഞാൻ പറഞ്ഞതല്ലേ.. ഇനിയും താനിങ്ങനെ കുടിച്ച് കൂത്താടി നടന്നാൽ അത് എന്റെ കഴിവുകേട് കൊണ്ടാണെന്നെ നാട്ടുകാർ മുഴുവനും പറയൂ..... അങ്ങനൊരു പേരുദോഷം കേൾപ്പിക്കാൻ ദക്ഷ തയ്യാറല്ല....
 
 അവൾ പറഞ്ഞതിന്റെ ദേഷ്യം അത്രയും
 ചുവരിൽ അടിച്ചാണ് അവൻ തീർത്തത്....... എങ്കിലും അവളിൽ നിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല...........
 
 കഴിഞ്ഞോ.......
 
 അവൻ ഒന്ന് ശാന്തനായി എന്ന് തോന്നിയതും വീണ്ടും അവളുടെ ശബ്ദമുയർന്നു.......
 
 അമ്പാട്ടെ തമ്പുരാൻ കുടിക്കുന്നതിനും പെണ്ണ് പിടിക്കുന്നതിനും ദക്ഷക്ക് യാതൊരുവിധ കുഴപ്പവുമില്ല........ പിന്നെ ഇതൊക്കെ കാട്ടിക്കൂട്ടിയത്, അതിനു പിന്നിൽ ഒരു കാരണമേയുള്ളൂ...... അമ്പാട്ടെ തറവാട്ടിൽ ഞാൻ കാലെടുത്തു കുത്തിയ നിമിഷംമുതൽ മനസ്സിൽ ചിന്തിക്കുന്ന ഒരേയൊരു കാര്യമേ ഉള്ളൂ.... ആ നിമിഷങ്ങളിൽ ഒക്കെയും എന്റെ മനസ്സിൽ നിറഞ്ഞുനിന്നത് രണ്ടു മുഖങ്ങളാണ്... തന്റെ അച്ഛന്റെയും അമ്മയുടെയും മുഖങ്ങൾ.... ഒരിക്കൽ ഈ ഏഴിലക്കരക്ക് പ്രിയപ്പെട്ടവരായിരുന്നവർ... തന്റെ പ്രവർത്തികൾ കാരണം അവരെ പോലും ഇന്ന് ഏഴിലക്കര കുറ്റപ്പെടുത്തുന്നു......... അതു മാറണം എന്ന് ഞാൻ ആഗ്രഹിച്ചു..... അതിനു വേണ്ടിയാണ് ഈ കാട്ടിക്കൂട്ടിയതെല്ലാം...... പിന്നെ ഞാൻ ഇങ്ങനെ ഇവിടെ നിൽക്കുന്നതിൽ തനിക്ക് താല്പര്യമില്ല എന്ന് എനിക്കറിയാം..... ഒരേയൊരു വാക്ക്, അതുമാത്രം മതി... പിന്നെ തനിക്ക് ഒരു ഭാരമായി ദക്ഷ ഈ വീട്ടിലുണ്ടാകില്ല....
 
 
 അവളുടെ വാക്കുകൾക്കൊന്നും ദത്തന് മറുപടി ഉണ്ടായിരുന്നില്ല.......
 
 തിരികെ ആ ഗോവണിപ്പടികൾ കയറുമ്പോൾ അവന്റെ ഉള്ളിൽ എന്തിനെന്നില്ലാതെ ഒരു നോവ് പടർന്നിരുന്നു........
 
 
 
 തിരികെ മുറിയിലേക്ക് കയറി ആ കട്ടിലിലേക്ക് കിടക്കുമ്പോൾ അവന്റെ മനസ്സ് ഒരു ഓട്ടപ്പാച്ചിലിൽ നടത്തി..... അതെ അവൾ പറഞ്ഞതത്രയും ശരിയാണ്.... തന്റെ അച്ഛനുമമ്മയും ഈ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു....... ഇന്ന് അവരെയും ഈ നാട്ടുകാർ കുറ്റപ്പെടുത്തുന്നുണ്ട് എങ്കിൽ അതിനു കാരണക്കാരൻ താൻ മാത്രമാണ്..........
 കുറച്ചു നാളുകൾക്ക് മുൻപ് വരെ, ഈ ഏഴിലക്കരക്ക് താൻ ഒരു കാഴ്ച വസ്തുവായിരുന്നു... അന്തിമയങ്ങുമ്പോൾ പെണ്ണിന്റെ ചൂട് തേടി പോകുന്ന താൻ അവർക്ക് പറഞ്ഞു ചിരിക്കാൻ ഉള്ള ഒരു കാരണം മാത്രം..... അതിന് മാറ്റം വന്നത് അവൾ വന്നതിനുശേഷമാണ്.... എന്തിനാണ് താൻ അവളെ വിവാഹം ചെയ്തത്.... തീർച്ചയായും അന്ന് അവൾ തന്നെ തല്ലിയതിന് പകരംവീട്ടാൻ ആയിരുന്നു.......എന്നിട്ട് തനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല... ചെയ്തതെല്ലാം അവളായിരുന്നു.......
 
 
 ആ ദിവസം മുറിക്ക് പുറത്തിറങ്ങാൻ പോലും ദത്തൻ കൂട്ടാക്കിയില്ല.......
 
പതിവുപോലെ മറ്റൊരു പുലരി കൂടി ഏഴിലക്കരക്ക് സ്വന്തമായി........
 
 പതിവിനു വിപരീതമായി പ്രഭാത ഭക്ഷണം കഴിക്കാൻ ഊണു മേശക്കരികിൽ ഇരിക്കുന്നവനെ തെല്ലൊരു അമ്പരപ്പോടെ ദക്ഷ നോക്കിനിന്നു...... അവൾ ഉണ്ടാക്കിവെച്ചതെല്ലാം അവൻ സ്വയം എടുത്തു കഴിച്ചു.....
 
 ദിവസങ്ങൾ മുന്നോട്ടു പോകുന്തോറും ദത്തനിലും കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങി....... പറമ്പിലും കൃഷിയിലും എല്ലാം അവന്റെ കണ്ണ് എത്തിത്തുടങ്ങി........ അനാവശ്യമായ സഞ്ചാരങ്ങൾ അവൻ ഒഴിവാക്കി........ പക്ഷേ ഒന്നിനോടും ദക്ഷ മാത്രം പ്രതികരിച്ചിരുന്നില്ല.........
 
 
ദക്ഷ.......
 ഒരിക്കൽ.. അവന് ഉള്ള ഭക്ഷണം മേശപ്പുറത്ത് എടുത്തുവയ്ക്കുമ്പോൾ വളരെ അപൂർവമായി അവനിൽനിന്ന് കേൾക്കാറുള്ള ആ വിളി അവളുടെ കാതുകളിൽ പതിഞ്ഞു..... താല്പര്യമില്ലാത്തത് പോലെ ഒന്ന് മൂളുക മാത്രം ചെയ്തു......
 
 എന്റെ തെറ്റുകളും കുറവുകളും ഞാൻ തിരിച്ചറിയുന്നു....... കഴിഞ്ഞുപോയ സമയം ഒന്നും ഇനി തിരികെ പിടിക്കാൻ കഴിയുകയില്ല..... എങ്കിലും പറ്റിപ്പോയ ഒരു തെറ്റ് തിരുത്താൻ ഞാൻ തീരുമാനിച്ചു.......
 
 ഞാൻ കുരുക്കിയ ഇ താലി ചരടിൽ തന്റെ ജീവിതം ബന്ധിക്കപ്പെടരുത്.......
 ആരോരും ഇല്ലാതിരുന്ന അമ്പാട്ടെ ദത്തൻ ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകും..... തനിക്ക് മുന്നിൽ ഒരു ജീവിതമുണ്ട്....... അത് തട്ടിയെടുക്കാൻ എനിക്ക് അവകാശമില്ല...... റെഡിയായി കൊള്ളൂ..... ഞാൻ തിരികെ കൊണ്ടുചെന്നാക്കാം.....
 
 അവന്റെ വാക്കുകൾ തന്നിൽ സൃഷ്ടിച്ച വികാരം എന്തെന്ന് ദക്ഷക്ക് അറിയുന്നുണ്ടായിരുന്നില്ല........
 പക്ഷേ മറുത്തൊരു വാക്ക് പോലും പറഞ്ഞില്ല.... ഒരിക്കലും അമ്പാട്ടെ തമ്പുരാന്റെ ഭാര്യാ പദവി താൻ ആഗ്രഹിച്ചിരുന്നില്ല..........
 ഇപ്പോൾ അത് ആഗ്രഹിക്കുന്നുവോ??
 അറിയില്ല......
 
 ആ വീടിന്റെ പടികളിറങ്ങുമ്പോൾ ഒരിക്കൽ കൂടി ദക്ഷ ഒന്ന് തിരിഞ്ഞു നോക്കി......
 
 ഇനി ഇവിടേക്ക് ഒരു മടക്കം ഉണ്ടാകില്ല......
 
തുടരും....

ദക്ഷ 🖤(3)

ദക്ഷ 🖤(3)

5
1883

    ഇനി ഇവിടെക്ക് ഒരു മടക്കം ഉണ്ടാകില്ല.....           പടിപ്പുര കടന്ന് വരുന്ന ദത്തനെയും ദക്ഷയെയും സന്തോഷത്തോടെയാണ് ആ അമ്മ നോക്കി നിന്നത്.......വിവാഹം കഴിഞ്ഞ് ആദ്യമായാണ് ദത്തൻ അവിടെക്ക് ചെല്ലുന്നത്.......   സന്തോഷത്തോടെ ആ അമ്മ തന്റെ മക്കളെ സ്വാഗതം ചെയ്തു..........     വാ മക്കളെ കയറിയിരിക്ക്...... വരുമെന്ന് പറഞ്ഞില്ലല്ലോ... എന്താ ഇപ്പോൾ ഞാൻ മോന് തരിക.........   അമ്മയുടെ സന്തോഷം കണ്ട ദക്ഷയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി ഭൂമിയിൽ വീണുടഞ്ഞു.... ഈ സന്തോഷത്തിന് നീർക്കുമിളയുടെ ആയുസ്സ് മാത്രമേ ഉള്ളു എന്ന തിരിച്ചറിവ് ദക്ഷയിൽ വല്ലാത്തൊരു നോവ് നിറച്ചു.....     ഇര