Aksharathalukal

ദക്ഷ 🖤(3)

 
 
ഇനി ഇവിടെക്ക് ഒരു മടക്കം ഉണ്ടാകില്ല.....
 
 
 
 
 
പടിപ്പുര കടന്ന് വരുന്ന ദത്തനെയും ദക്ഷയെയും സന്തോഷത്തോടെയാണ് ആ അമ്മ നോക്കി നിന്നത്.......വിവാഹം കഴിഞ്ഞ് ആദ്യമായാണ് ദത്തൻ അവിടെക്ക് ചെല്ലുന്നത്.......
 
സന്തോഷത്തോടെ ആ അമ്മ തന്റെ മക്കളെ സ്വാഗതം ചെയ്തു..........
 
 
വാ മക്കളെ കയറിയിരിക്ക്...... വരുമെന്ന് പറഞ്ഞില്ലല്ലോ... എന്താ ഇപ്പോൾ ഞാൻ മോന് തരിക.........
 
അമ്മയുടെ സന്തോഷം കണ്ട ദക്ഷയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി ഭൂമിയിൽ വീണുടഞ്ഞു....
ഈ സന്തോഷത്തിന് നീർക്കുമിളയുടെ ആയുസ്സ് മാത്രമേ ഉള്ളു എന്ന തിരിച്ചറിവ് ദക്ഷയിൽ വല്ലാത്തൊരു നോവ് നിറച്ചു.....
 
 
ഇരിക്ക് മോനെ.....
 
ഇല്ല അമ്മേ.....
 
അമ്മയെന്ന ദത്തന്റെ വിളിയിൽ അവരുടെ കണ്ണുകൾ ഈറാനണിഞ്ഞു....
 
കുത്തഴിഞ്ഞ പുസ്തകം പോലെയായിരുന്ന എന്റെ ജീവിതത്തിൽ അടുക്കും ചിട്ടയും ഉണ്ടായത് അമ്മയുടെ മകൾ ഈ ദത്തന്റെ ഭാര്യായതിനു ശേഷമാണ്...... നഷ്ടപ്പെടുത്തിയ സമയം ഒന്നും ഇനി തിരികെ എടുക്കാൻ ആകില്ലല്ലോ.... പക്ഷേ തിരുത്താൻ പറ്റുന്ന ഒരു തെറ്റ് തിരുത്താൻ ഞാൻ തീരുമാനിച്ചു.......
 
ദക്ഷയുടെ കഴുത്തിൽ ഞാൻ കെട്ടിയ താലി.... അതൊരിക്കലും അവളുടെ ജീവിതത്തിനുള്ള ഒരു കുരുക്ക് ആകരുത്........ ഒഴിഞ്ഞു കൊടുക്കാൻ ഞാൻ തീരുമാനിച്ചു......
 
 മോനേ.... മോൻ എന്തൊക്കെയാ ഈ പറയുന്നത്....
 
 അമ്മ എന്നോട് ക്ഷമിക്കണം..........
 ഇവളെ ഇവിടെ കൊണ്ടാക്കാൻ ആണ് ഞാൻ വന്നത്....... എന്നെപ്പോലൊരു തെമ്മാടി ഇവളെ പോലൊരു പെണ്ണിന് ഒരിക്കലും ചേരില്ല...........
 
മോനെ........
എന്റെ മോള്....
 
അമ്മേ......
 
 ദക്ഷയുടെ സ്വരം ഉയർന്നതും പിന്നീട് ആ അമ്മ ഒരക്ഷരം പോലും മിണ്ടിയില്ല..... ആ വിളിയിൽ ഉണ്ടായിരുന്നു അവൾക്ക് പറയാനുള്ളതൊക്കെയും......
 
 പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞെങ്കിൽ ഇനി ഇവിടെ നിന്ന് ബുദ്ധിമുട്ടണമെന്നില്ല...... അമ്പാട്ടെ തമ്പുരാന് പോകാം....
 
മറുത്തൊരു വാക്ക് പറയാതെ അമ്പാട്ടെ തമ്പുരാന്റെ ശകടം ദക്ഷയുടെ പടിപ്പുര കടന്ന് ഏഴിലക്കരയുടെ ചെമ്മൺ പാതയിലൂടെ മുന്നോട്ട് നീങ്ങി.......
 
 
 മകളുടെ ജീവിതം കൺമുന്നിൽ തകർന്നടിയുന്നത് കണ്ടു നിൽക്കേണ്ടി വന്ന തന്റെ നിസ്സഹായ അവസ്ഥ ഓർത്ത് ആ  അമ്മ മനം തേങ്ങുന്നുണ്ടായിരുന്നു.......
 
 
 
 
അമ്പാട്ടു തറവാടിന്റെ പടിവാതിൽ തള്ളി തുറന്ന് അകത്തേയ്ക്ക് കയറുമ്പോൾ കുറച്ച് ദിവസങ്ങളായി തറവാടിന് അന്യമായിരുന്ന ശൂന്യത വീണ്ടും അവിടെ വന്ന് നിറയുന്നത് ദത്തൻ അറിയുന്നുണ്ടായിരുന്നു.........
പരസ്പരം അധികം ഒന്നും സംസാരിക്കാറില്ലെങ്കിലും ദക്ഷ ഉള്ളപ്പോൾ വീടിനൊരു ഉണർവായിരുന്നു..... എങ്ങോട്ട് തിരിഞ്ഞാലും എന്തെങ്കിലും ഒക്കെ ജോലികൾ ചെയ്ത് കൊണ്ട് അവൾ നടക്കുന്നത് കാണാം............. രാത്രിയിൽ തന്റെ മുറിയോട് ചേർന്നുള്ള മുറിയിൽ കിടക്കാൻ പോകുമ്പോൾ മാത്രമാണ് അവൾ വിശ്രമിക്കുന്നത് കാണുന്നത്.......
താൻ കൃഷിയിൽ ശ്രദിച്ചു തുടങ്ങിയതിൽ പിന്നെ ചോദിക്കാതെ തന്നെ സമയാസമയങ്ങളിൽ വെള്ളവും ചായയും ഒക്കെ പറമ്പിൽ എത്തുമായിരുന്നു...........
ജീവിതത്തിന് ഒരു അടുക്കും ചിട്ടയും കൈ വരിച്ചിരുന്നു........
അറിയാതെ അവൾ ഹൃദയത്തിൽ കുടിയേറിയിരുന്നു....
അതെ അമ്പാട്ടെ ശിവദത്തന് ദക്ഷയോട് പ്രണയം തോന്നി തുടങ്ങിയിരുന്നു........ പക്ഷെ അവളെ പോലെ ഒരു പെണ്ണിനെ പ്രണയിക്കാൻ തനിക്ക് അവകാശമില്ല.....
അർഹതയില്ലാത്തത് ആഗ്രഹിക്കരുത്.... 💔
 
 
ഉമ്മറത്തെ സോപനത്തിൽ നീണ്ടു നിവർന്നു കിടക്കുമ്പോൾ അമ്പാട്ടെ തെമ്മാടിയുടെ കൺ കോണിലൂടെ ഒഴുകി ഇറങ്ങിയ മിഴി നീർ തുള്ളികൾക്ക് ഒരേ ഒരു അവകാശിയെ ഉണ്ടായിരുന്നുള്ളൂ........ ദക്ഷ ❤️
 
 
 
 
 
അമ്മയോട് പറഞ്ഞു ഒറ്റയ്ക്ക് കിടക്കുമ്പോൾ തന്റെ ഉള്ളിൽ നിറയുന്ന വികാരം എന്തെന്ന് ദക്ഷയ്ക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.......
പക്ഷെ എന്തിനെന്നറിയാതെ സ്വതന്ത്രമാകാൻ കൊതിച്ചൊരു നീർതുള്ളി അവളുടെ മിഴികളിൽ സ്ഥാനം പിടിച്ചിരുന്നു.......
 
 
 
വീണ്ടും പ്രഭാതങ്ങൾ ഏഴിലക്കരയിൽ വന്ന് പോയ്‌ കൊണ്ടിരുന്നു........ പുതിയ വിഷയങ്ങൾ കിട്ടിയപ്പോൾ ദത്തനും ദക്ഷയും ചർച്ചാ വിഷയമല്ലാതെയായി.....
 
രണ്ട് പടിപ്പുരയ്ക്കപ്പുറമായി ഇരുവരും ജീവിതം തുടർന്നു.........
പക്ഷെ ഇപ്പോഴും ദക്ഷ ദത്തന്റെ ഭാര്യയാണ്......... ഭഗവതിയുടെ മുന്നിൽ വച്ച് കെട്ടിയ താലി അഴിക്കാൻ ദക്ഷയും തിരികെ വാങ്ങാൻ ദത്തനും ഒരുക്കാമായിരുന്നില്ല.......
 
 
 
 
 
അമ്പാട്ടു നിന്നിറങ്ങിയിട്ടും ദത്തന്റെ പിറകിൽ ഒരോർമ്മപ്പെടുത്തലായ് എപ്പോഴും അവൾ ഉണ്ടാകുമായിരുന്നു............. ഷാപ്പിന്റെ അരികിലൂടെ പോകുമ്പോൾ കാണാം തന്നെ തന്നെ രൂക്ഷമായി നോക്കി കൊണ്ട് കുമാരട്ടന്റെ കടയിൽ നിൽക്കുന്നവളെ.....
 
ഒരിക്കൽ പാൽ കൊടുത്ത് തിരികെ വരുന്ന വഴിയാണ് പലത്തിനക്കരെ ഇരിക്കുന്ന ദത്തനെ ദക്ഷ കാണുന്നത്... മറി കടന്ന് പോകാനൊരുങ്ങിയപ്പോഴാണ് അവന് നേരെ നടന്നു വരുന്ന വൃന്ദയിൽ അവളുടെ കണ്ണുകൾ ഉടക്കിയത്.....
 
വൃന്ദ ദത്തനരികിൽ എത്തുന്നതിലും വേഗതയിൽ അവന്റെ അരികിൽ അവളെത്തിരിയിരുന്നു.. ദക്ഷ....
 
എന്ത് വേണം നിനക്ക്.....
 
തന്റെ അരികിൽ നിൽക്കുന്ന ദക്ഷയെ കണ്ട് ദത്തൻ ഒന്ന് ഞെട്ടി....
 
 ഞാൻ വന്നത് അമ്പാട്ട് ശിവദത്തനോട് സംസാരിക്കാനാണ്... അത് തടയാൻ നിനക്കെന്താണ് അവകാശം.... അമ്പാട്ട് നിന്ന് ഇയാൾ നിന്നെ ഇറക്കി വിട്ടതല്ലേ......
 
 അത് നിന്നെ ബാധിക്കുന്ന പ്രശ്നമല്ല....... ഞാൻ പറഞ്ഞത് നീ മറന്നോ... ഈ താലി എന്റെ കഴുത്തിൽ കിടക്കുന്നിടത്തോളം നിന്നെപ്പോലൊരുത്തി ഇയാളുടെ കണ്മുന്നിൽ പോലും വരരുത്..... ഇപ്പോഴും അമ്പാട്ടെ തമ്പുരാന്റെ താലിക്ക് അവകാശി ദക്ഷ മാത്രമാണ്..... അതുകൊണ്ട് എന്റെ കൈ കരണത്ത് പതിയേണ്ട എന്നുണ്ടെങ്കിൽ വന്നതുപോലെ ചെല്ലാൻ നോക്ക്.......
 
 പിന്നീട് ഒരു തർക്കത്തിന് നിൽക്കാതെ വൃന്ദ അവരിൽനിന്ന് നടന്നകന്നു......
 
 അവൾക്കു പിന്നാലെ ദത്തനെ രൂക്ഷമായി ഒന്ന് നോക്കി ദക്ഷയും........
 
 
 ദക്ഷയുടെ അഭാവത്തിലും അവൾ കാട്ടികൊടുത്ത വഴിയിൽനിന്ന് വ്യതിചലിക്കാതെ ദത്തൻ മുന്നോട്ടുപോയി............
 
 
 പക്ഷേ പുതിയൊരു പുലരി ഏഴിലക്കരയിൽ പിറവികൊണ്ടത് ദക്ഷയുടെ ഹൃദയമിടിപ്പിനെ പോലും നിശ്ചലമാക്കാൻ കഴിയുന്ന വാർത്തയും ആയിട്ടായിരുന്നു......
 
 
 രാവിലെ കുമാരേട്ടന്റെ കടയിൽ പതിവുപോലെ പാലു കൊടുക്കാൻ ചെന്നപ്പോഴാണ് ആ വാർത്ത ദക്ഷയെ തേടിയെത്തുന്നത്.........
 
 
 
 അമ്പാട്ടെ തമ്പുരാന് മാറാരോഗം.........
 ഇനിയൊന്നും ചെയ്യാനില്ലെന്ന് ഡോക്ടർ തീർത്തു പറഞ്ഞുവെന്ന്.......
 
 ദക്ഷക്ക് കൈകാലുകൾ തളരുന്നത് പോലെ തോന്നി... കാരണം അവന്റെ സാന്നിധ്യം തന്നിൽ നിന്ന് അകന്ന നിമിഷംമുതൽ തിരിച്ചറിഞ്ഞ് തുടങ്ങിയ ഒന്ന് ഉണ്ടായിരുന്നു.... അമ്പാട്ടെ ശിവ ദത്തനെ ദക്ഷ പ്രണയിക്കുന്നു എന്ന് ❤️
 
 
 
 തിരികെ വീട്ടിലെത്തിയപ്പോഴേക്കും അമ്മ കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നു........ കൂടുതൽ ഒന്നും പറയാനുള്ള ശക്തി ഇല്ലാത്തതു കൊണ്ട്, കയ്യിൽ കിട്ടിയ സാധനങ്ങളുമായി ആ പടിപ്പുര വാതിൽ കടന്നു..........
 
 
 
 
 
 
 
 എന്തോ വീണുടയുന്ന ശബ്ദം കേട്ടാണ്
 സോപാനത്തിൽ കിടന്നു മയങ്ങുകയായിരുന്ന ദത്തൻ കണ്ണുതുറന്നത്.........
 തലേന്ന് രാത്രി നന്നായി മദ്യപിച്ചിരുന്നു..... അണയാൻ പോകുന്നവന് ഇനി എന്തു നോക്കാൻ...
 
 
 അകത്തേക്ക് കയറിയപ്പോഴേ കണ്ടു, ആ കുപ്പികൾ എല്ലാം എറിഞ്ഞുടയ്ക്കുന്ന ദക്ഷയെ..........
 
 മറുപടിയൊന്നും പറയാതെ വാതിൽപ്പടിയിൽ ചാരി കൈ കെട്ടി നിന്ന് അവൻ ആ പെണ്ണിന്റെ ഓരോ പ്രവർത്തികളെയും വീക്ഷിച്ചു കൊണ്ടിരുന്നു........
 
 അവൾ ഒന്ന് ശാന്തമായി എന്ന് തോന്നിയപ്പോൾ അവന്റെ ശബ്ദമുയർന്നു......
 
 കാര്യങ്ങൾ എല്ലാം അറിഞ്ഞു കാണുമല്ലോ.......
 അമ്പാട്ടെ ദത്തൻ തമ്പുരാന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു......... ഇനി ഈ ഏഴിലക്കരക്ക് ഒരു ശാപമായി ദത്തൻ ഉണ്ടാകില്ല......
 
 അത്രയും പറഞ്ഞത് മാത്രമേ ദത്തന് ഓർമ്മ ഉണ്ടായിരുന്നുള്ളൂ....... പിന്നീട്
 അടികിട്ടിയ കവിളിൽ കൈ ചേർത്ത് വെച്ച് നോക്കുമ്പോൾ കാണുന്നത്, തന്നെ ചുട്ടെരിക്കാൻ പാകത്തിനുള്ള അഗ്നിയുമായി മുന്നിൽനിൽക്കുന്നവളെയാണ്....
 
 നാളുകൾ എണ്ണപെട്ടെന്ന് പറയാൻ താൻ ആരാടോ.. ഏഴിലക്കരയിലെ ഭഗവതി തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടോ... അങ്ങനെ പറയാൻ ബാക്കിവെച്ചത് ഒക്കെ പറയാതെ പോകാൻ പറ്റുമോ തനിക്ക്......
 അങ്ങനെ തന്നെ പോകാൻ അനുവദിക്കുമോ ദക്ഷാ.....
 
 അത്രയും പറഞ്ഞപ്പോഴേക്കും അവളിൽ നിന്ന് ഒരു ഏങ്ങൽ പുറത്തുവന്നിരുന്നു.......
 
 മറ്റൊന്നും പറയാതെ അവളെ നെഞ്ചോട് ചേർക്കുമ്പോൾ അവന്റെ ഹൃദയവും വിങ്ങുന്നുണ്ടായിരുന്നു..........
 
 പരസ്പരം തുറന്നു പറയാതെ ഇരുവരും ആ പ്രണയത്തെ തിരിച്ചറിയുന്നുണ്ടായിരുന്നു...........
 
 
 
 
 
 
 
 
 
 ദക്ഷ...
 
ഉം.........
 
 രാത്രിയിൽ അവന്റെ മാറോട് ചേർന്ന് കിടക്കുന്ന പെണ്ണിനെ നോക്കി ആർദ്രമായി അവൻ വിളിച്ചു..........
 
 വിട്ടു പോകാൻ തോന്നുന്നില്ല പെണ്ണേ........
 അത്രമേൽ ദത്തൻ നിന്നെ പ്രണയിക്കുന്നു.........
നിന്റെ പ്രണയവും ഞാൻ തിരിച്ചറിയുന്നു....
 
 
 ഇനിയും ജീവിച്ചു തുടങ്ങാത്ത ഈ ജീവിതം ജീവിച്ചു തീർക്കാൻ വെറുതേ ഒരു മോഹം.......... നിന്നെ ഒറ്റയ്ക്ക് ആക്കാൻ കഴിയുന്നില്ല............
 
 ദക്ഷയിൽ അതിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല........
 
 
 
 
 അന്നുമുതൽ അവനൊപ്പം എല്ലാത്തിലും അവളുണ്ടായിരുന്നു........... ദിനംപ്രതി അവന്റെ ആരോഗ്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവളിൽ തീർത്ത ദുഃഖത്തിന്റെ ആഴം വളരെ വലുതായിരുന്നുവെങ്കിലും ഒരിക്കലും അത് അവൾ പുറത്തു കാണിച്ചിരുന്നില്ല......
 
 ദത്തനും അതൊരു വലിയ ആശ്വാസമായിരുന്നു..........
 എങ്കിലും അവളുടെയുള്ളിൽ ഇരമ്പിയെത്തുന്ന കടലിനെ അവൻ തിരിച്ചറിയുന്നുണ്ടായിരുന്നു.... കാരണം ഈ കാലയളവിൽ തന്നെ ദക്ഷയെന്ന പെണ്ണിനെ ദത്തൻ പാഠം ആക്കിയിരുന്നു..............
 
 
 
 
 അന്നത്തെ പുലരിയിൽ പതിവിനു വിപരീതമായി ദത്തന്റെ ആരോഗ്യം പതിവിലും മോശമായി.......... ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും അവൻ അതിനു തയ്യാറായില്ല.......
 
 
ദക്ഷ,.......
 
ഉം..........
 
 
 അത്താഴം കഴിഞ്ഞു ആ രാത്രി അവനോട് ചേർന്ന് കിടക്കുമ്പോൾ, ആർദ്രമായ അവന്റെ സ്വരം അവളുടെ കാതുകളിൽ പതിഞ്ഞു........
 
 ഞാനില്ലെങ്കിലും നീ ജീവിക്കണം..... എന്റെ ദക്ഷയെ കൊണ്ട് അതിന് കഴിയും എന്ന് എനിക്കറിയാം.... ഈ മണ്ണ് വിടാൻ സമയമാകുമ്പോൾ, മനസ്സിൽ കുളിരേകുന്നത് ആ ഒരു കാര്യം മാത്രമാണ്... ദത്തന്റെ താലിയുടെ അവകാശി ദക്ഷയാണ് എന്നുള്ള കാര്യം.......
 
 മിണ്ടാതിരിക്കടോ, അമ്പാട്ടെ തെമ്മാടി തമ്പുരാനേ........ അങ്ങനെ താൻ ഒറ്റയ്ക്ക് പോകാം എന്ന് വിചാരിക്കേണ്ട....... ദത്തൻ ഒപ്പം എന്നും ദക്ഷയുണ്ടാകും............ ഈ മണ്ണിൽ ജീവിച്ചു തീർക്കാൻ പറ്റാതെ പോയ ജീവിതം നമുക്ക് മറ്റൊരു ലോകത്ത് ജീവിക്കാം...........
 
 അവളുടെ വാക്കുകൾ കേൾക്കുന്നതിനൊപ്പം ഇരുവരുടെയും വായിലൂടെ ഒഴുകിയിറങ്ങിയ രക്ത തുള്ളികളിൽ ദത്തനുള്ള മറുപടി ഉണ്ടായിരുന്നു..............
 ദത്തനൊപ്പം എന്നും ദക്ഷ ഉണ്ടാകും എന്ന ഉറപ്പുണ്ടായിരുന്നു....
 അവനോട് ക്രൂരത കാട്ടാൻ ഒരു രോഗത്തെയും അനുവദിക്കാതെ, അവന്റെ നാളുകൾ ഒരു വിധിക്കും വിട്ടുകൊടുക്കാതെ, അവിടെയും അവൾ അവനു സംരക്ഷകയായി....... മരണത്തിലൂടെ തങ്ങളെ വേർപെടുത്താൻ ശ്രമിച്ച വിധിയെ പോലും ദക്ഷ തോൽപ്പിച്ചു....... അവിടെയും ദക്ഷ ദത്തനു സ്വന്തമായി.................
 
 
 
 
 ഭൂമിയിൽ ഒന്നിച്ചു ജീവിക്കാൻ അനുവദിക്കാതെ തങ്ങളെ തോൽപ്പിക്കാൻ ശ്രമിച്ച വിധിയെ തോൽപ്പിച്ചു കൊണ്ട്, ദക്ഷയും ദത്തനും മറ്റൊരു ലോകത്തേക്ക് യാത്രയാകുമ്പോൾ, ഏഴിലക്കരയുടെ ഭഗവതിയുടെ മുഖത്ത് അതേ തിളക്കമായിരുന്നു.............. ഒരു വിധിക്കും വേർപ്പെടുത്താൻ ആകാതെ ഇരുവരും ഒരുമിച്ചതിന്റെ തിളക്കം....
 
അവസാനിച്ചു 
 
എന്ത് കൊണ്ടോ ദക്ഷയെയും ദത്തനെയും ഇങ്ങനെ അവസാനിപ്പിക്കാൻ ആണ് തോന്നിയത്.......... ഇനി ഒരു വിധിക്കും അവരെ പിരിയ്ക്കാൻ കഴിയില്ല.... പിന്നെ അമ്മ, അവർ ഒറ്റയ്ക്കായതിൽ സങ്കടമുണ്ട്.. പക്ഷെ ചില സമയങ്ങളിൽ ചില ഒറ്റപ്പെടലുകൾ അനിവാര്യമാണ്....
 
 
ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സപ്പോർട്ട് ഈ സ്റ്റോറിക്ക് എനിക്ക് കിട്ടി... ഒരുപാട് സന്തോഷം............. ഇനിയും ഇത് പോലുള്ള കഥാപാത്രങ്ങളുമായി വരുന്നത് വരെ കാത്തിരിക്കണേ 🥰