Aksharathalukal

അവന്തിക 3

💝#അവന്തിക💝
************************

പാർട്ട് 3.....

ഞാ... ഞാനാ..... അനു വിക്കി വിക്കി പറഞ്ഞു.

രാമേട്ടന്റെ മുഖത്ത് തെളിഞ്ഞ ദേഷ്യം അവളെ വല്ലാതെ ഭയപ്പെടുത്തി.

മോളെ നീ എന്താ ചെയ്തത്?
നീ ചെയ്തത് എത്ര വലിയ തെറ്റാണെന്ന് നിനക്ക് അറിയോ?
നീ ഈ ചെയ്ത കാര്യങ്ങളുടെ പരിണിതഫലം എന്തായിരിക്കും എന്ന് നിനക്ക് അറിയാമോ??

വലിയ ആപത്തുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്....
രാമേട്ടന്റെ വാക്കുകൾ വിറച്ചു.

ഇത്രക്ക് ഭയപ്പെടാൻ മാത്രം എന്താ രാമേട്ടാ സംഭവിച്ചത്???
എന്തായിരുന്നു  ആ വീട്ടിനുള്ളിൽ??
മുൻപ് ഞങ്ങൾ ആ മുറി തുറക്കാൻ തുനിഞ്ഞപ്പോൾ രാമേട്ടന്റെ മുഖത്ത് കണ്ട ഭയം! അന്നെ എനിക്ക് സംശയം തോന്നിയിരുന്നു  രാമേട്ടൻ എന്തൊക്കെയോ ഞങ്ങളിൽ നിന്ന് ഒളിപ്പിക്കുന്നുണ്ടെന്ന്!
എന്താ കാര്യം? എനിക്ക് അത് അറിയണം...

സിദ്ധുവിന്റെ  ചോദ്യങ്ങൾക്ക് മുന്നിൽ രാമേട്ടൻ ഒന്ന് പതറി.

എന്നാൽ ഇപ്പോൾ  സത്യം അവരെ അറിയിക്കേണ്ടത് അത്യാവശ്യം ആണെന്ന് തോന്നിയതിനാൽ എല്ലാം അവരോട് തുറന്ന് പറയാൻ തന്നെ രാമേട്ടൻ തീരുമാനിച്ചു.

മോനെ...... ഞാൻ നിന്നോട് എങ്ങനെയാ അത് പറയുക!!!!!
ഇവർ ഇന്ന്   പ്രതികാര ദാഹിയായ ഒരാത്മാവിനെ ആണ്  തുറന്ന് വിട്ടിരിക്കുന്നത് !
ഇവർ മോചിതയാക്കിയത് ആരെയാണെന്ന് മോന് അറിയാമോ???
അവളുടെ ആത്മാവിനെ....
അവന്തികയുടെ!!!!!!!
അയാളുടെ വാക്കുകൾ ഇടറി.
അയാളുടെ കണ്ണുകളിൽ അകാരണമായ ഭയം നിഴലിച്ചു.

അവന്തിക!!!!!!!!

ആ പേര് കേട്ടതും സിദ്ധുവിന്റെ  കണ്ണുകൾ വിടർന്നു. അവന്റെ കണ്ണുകൾ  ഒരുനിമിഷം കണ്ണുനീർത്തുള്ളികൾ കൊണ്ട് മൂടി.
കേട്ടത് വിശ്വസിക്കാൻ ആകാതെ അവൻ രാമേട്ടന്റെ മുഖത്തേക്ക് നോക്കി.
അവൾ, അവൾ എങ്ങനെ??????
അവൾ എങ്ങനെ മരിച്ചു??? എപ്പോൾ??? ,
എന്താണ് അവൾക്ക് സംഭവിച്ചത്?????
അവൾ മരിച്ചുപോയെങ്കിൽ എന്ത് കൊണ്ട് എന്നോട് പറഞ്ഞില്ല???

അവന്റെ ചോദ്യങ്ങൾക്കൊന്നും രാമേട്ടന്റെ കൈവശം മറുപടി ഇല്ലായിരുന്നു..

സിദ്ധു ആരാ അവൾ അവന്തിക????
വീണ്ടും വീണ്ടും അവളുടെ പേര് അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
നിസ്സഹായനായി നിൽക്കുന്ന സിദ്ധുവിന്റെ മുഖത്തേക്ക് അവർ സംശയത്തോടെ നോക്കി...

അവൾ... അവൾ... തനിക്ക് ആരായിരുന്നു.. സിദ്ധു തന്നോട് തന്നെ  ആ ചോദ്യം ചോദിച്ചു.....

തന്റെ കളിക്കൂട്ടുകാരി എന്നതിലുപരി തന്റെ കൂടെപ്പിറക്കാത്ത  കൂടിപ്പിറപ്പ് കൂടി ആയിരുന്നു അവൾ. എപ്പോളും സിദ്ധു സിദ്ധു എന്ന് വിളിച്ച് തന്റെ പുറകെ കൂടിയിരുന്നവൾ.
ആ ദിവസം അവന്റെ ഓർമയിൽ തെളിഞ്ഞു വന്നു.
അവളെ കാണാതായ ദിവസം  പനി കാരണം താൻ പോകാത്തിനാൽ അവൾ ഒറ്റക്ക് സ്കൂളിൽ  പോകേണ്ടി വന്ന ആ ദിവസം അന്നാണ് തനിക്ക് അവളെ നഷ്ടമായത്.
അവളെ കാണാതായി എന്ന് അറിഞ്ഞിട്ടും ഒന്ന് അന്വേഷിക്കാൻ പോലും കൂട്ടാക്കാതെ ,തന്റെ കണ്ണുനീർ പോലും വകവയ്ക്കാതെ  അച്ഛൻ തന്നെ ഇവിടെ നിന്നും കൊണ്ട് പോവുകയായിരുന്നു.
പിന്നീട് പലപ്പോഴും അവളെപറ്റി തിരക്കിയിട്ടുണ്ടെങ്കിലും അച്ഛൻ പലതും പറഞ്ഞ് ഒഴിഞ്ഞുമാറി.
എന്നാൽ  ഇന്ന് അവൾ ജീവനോടെ ഈ ഭൂമിയിൽ ഇല്ല അവളുടെ ആത്മാവ് മാത്രം......
അവന്റെ കണ്ണിലൂടെ കണ്ണുനീർത്തുള്ളികൾ ഒഴുകി ഇറങ്ങി.

ആരോടാണ് അവൾക്ക് പ്രതികാരം???
എന്തിനാണ് അവൾ എല്ലാവരെയും ഉപദ്രവിക്കുന്നത്???
അവൾക്ക് എന്താണ് സംഭവിച്ചത്????

സിദ്ധുവിന്റെ മനസ്സിൽ ചോദ്യങ്ങൾ കുമിഞ്ഞുകൂടി .
എന്നാൽ ഒന്നിനും  സ്വീകാര്യമായ ഒരു മറുപടി അവന് കണ്ടെത്താൻ കഴിഞ്ഞില്ല.....

രാമേട്ടന് എന്തൊക്കെയോ സത്യങ്ങൾ അറിയാം. അയാളുടെ ഭയത്തിൽ നിന്ന് അത് തിരിച്ചറിയാൻ കഴിയുന്നുണ്ട്.
എന്നാൽ ഒരിക്കലും തന്നോട് അയാൾ അത് പറയില്ല.
ഇനി തന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ അവൾക്കെ കഴിയു!!! തന്റെ കൂട്ടുകാരിക്ക്...
അവന്തികയ്ക്ക്....!!!!!

പക്ഷെ എങ്ങനെ???
എങ്ങനെയാണ് അവളോട് സംസാരിക്കുക ???
ആ ചോദ്യത്തിന് അവന്റെ മുന്നിൽ ഒരു വഴിയും തെളിയുന്നുണ്ടായിരുന്നില്ല.......

മോനെ മോൻ എന്താ ചിന്തിക്കുന്നത്????

രാമേട്ടന്റെ ചോദ്യമാണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്....

രാമേട്ടാ ....
അവന്തിക , അവൾ എങ്ങനെ??
രാമേട്ടാ എനിക്ക് അറിയണം അവൾക്ക് അവൾക് എന്താണ് സംഭവിച്ചത്??
എന്തുകൊണ്ടാണ് ആരും എന്നോട് ഒന്നും പറയാതെ ഒളിപ്പിച്ചത് ?
എങ്ങനെയാണ് അവന്തിക മരിച്ചത്???
എനിക്ക് അത് അറിഞ്ഞേ പറ്റു........

അവന്റെ ചോദ്യത്തിന് മുന്നിൽ അയാളുടെ തലകുനിഞ്ഞു.

ആക്സിഡന്റ് ആയിരുന്നു മോനെ.....
വിറക്കുന്ന ചുണ്ടുകൾ കൊണ്ട് അയാൾ പറഞ്ഞു.
അത് പറയുമ്പോൾ അയാളുടെ തല കുറ്റബോധം കൊണ്ട് കുനിയുന്നത് സിദ്ധുവും കൂട്ടുകാരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അയാൾ തുടർന്നു.
അന്ന് സ്കൂൾ വിട്ട് വരുന്ന വഴി ഏതോ വാഹനം ഇടിച്ചതാണ്.....
അച്ഛനാണ് മോനോട് ഒന്നും പറയണ്ട എന്ന് പറഞ്ഞത്.....
ഇതിൽ കൂടുതൽ ഒന്നും മോൻ രാമേട്ടനോട് ചോദിക്കരുത്...
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....

എന്നാൽ അയാളുടെ  ഉത്തരങ്ങൾ സിദ്ധുവിന്റെ മനസ്സിന്  ഉൾക്കൊള്ളാൻ ആയില്ല..
അവന്റെ ഉള്ളിലെ ചോദ്യങ്ങൾ വീണ്ടും തലപൊക്കി തുടങ്ങി.....

രാമേട്ടൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

സിദ്ധു, ആരാ അവന്തിക  ????
കൂട്ടുകാരുടെ ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടു.

സിദ്ധു.......
പെട്ടെന്ന് പുറത്ത് നിന്നുള്ള  ഭദ്രയുടെ നിലവിളിശബ്ദം ആ ബംഗ്ളാവ് മൊത്തം മുഴങ്ങി.
എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി.
എന്നാൽ രമ്യ മാത്രം ആ മുറിയിൽ നിന്ന് പോയില്ല.

ഓടിയെത്തിയ അവർ കണ്ടത്  നിലത്ത് വീണുകിടക്കുന്ന ഭദ്രയെ ആണ്  .
അവളുടെ നെറ്റി പൊട്ടി രക്തം ഒലിക്കുന്നുണ്ടായിരുന്നു. സിദ്ധു അവളെ കൈകളിൽ കോരിയെടുത്ത് തന്റെ നെഞ്ചോട് ചേർത്തു....
തന്റെ ഭദ്ര... അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർത്തുള്ളികൾ ഒഴുകി.
അവന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ഭദ്രയെ അനു പകയോടെ നോക്കി..
അവളുടെ മനസ്സിൽ ഭദ്രയോടുള്ള പക ആളിക്കത്താൻ തുടങ്ങി......

അവൾ  അവളാണോ ഇതിന് പിന്നിൽ? അവന്തിക അവൾ എന്തിന് ഭദ്രയെ ഉപദ്രവിക്കണം??
ചോദ്യങ്ങൾക്കൊന്നും ഉത്തരം ഇല്ലാതെ സിദ്ധു  നിസ്സഹായനായി നിലത്ത് ഇരുന്നു.

ഇതേ സമയം അകത്തെ മുറിയിൽ   കണ്ണാടിക്ക് മുന്നിൽ നിന്നിരുന്ന രമ്യയുടെ  പ്രതിബിംബത്തിന്റെ സ്ഥാനത്ത് അവൾക്ക് പകരം മറ്റൊരാളുടെ രൂപം ആയിരുന്നു തെളിഞ്ഞു നിന്നത് !!!

പക ആളികത്തുന്ന മുഖവുമായി നിൽക്കുന്ന അവന്തികയുടെ രൂപം........!!!!!!!!

തുടരും.....

 


അവന്തിക 4

അവന്തിക 4

4.6
1295

💝#അവന്തിക💝 *********************   പാർട്ട് 4   ഭദ്രയെയും നെഞ്ചോട് ചേർത്ത് വരുന്ന സിദ്ധുവിനെ കണ്ടതും മുറിക്കുള്ളിൽ നിന്ന രമ്യയുടെ മുഖഭാവം മാറാൻ തുടങ്ങി അവളുടെ കണ്ണുകളിൽ കോപത്തിന് പകരം സ്നേഹം നിറഞ്ഞു. എന്താ??? ഭദ്രക്ക് എന്താ പറ്റിയത് ??? അതും ചോദിച്ച് അവൾ അവർക്കരികിലേക്ക് ഓടിയടുത്തു. സിദ്ധുവിന്റെ കയ്യിൽ നിന്ന് അവനോടൊപ്പം ചേർന്ന് ഭദ്രയെ രമ്യയും കൈകൾ കൊണ്ട് താങ്ങി. അവളെ പതിയെ അടുത്ത് കിടന്ന കട്ടിലിലേക്ക് കിടത്തി.   കട്ടിലിൽ നിന്ന്  ഭദ്രയുടെ തല ഉയർത്തി രമ്യ തന്റെ മടിയിലേക്ക് കിടത്തി. അവൾ വാത്സല്യത്തോടെ  ഭദ്രയുടെ തലമുടികളിൽ തലോടാൻ തുടങ്ങി. രമ്യയുടെ മ