💝#അവന്തിക💝
*********************
പാർട്ട് 4
ഭദ്രയെയും നെഞ്ചോട് ചേർത്ത് വരുന്ന സിദ്ധുവിനെ കണ്ടതും മുറിക്കുള്ളിൽ നിന്ന രമ്യയുടെ മുഖഭാവം മാറാൻ തുടങ്ങി അവളുടെ കണ്ണുകളിൽ കോപത്തിന് പകരം സ്നേഹം നിറഞ്ഞു.
എന്താ???
ഭദ്രക്ക് എന്താ പറ്റിയത് ???
അതും ചോദിച്ച് അവൾ അവർക്കരികിലേക്ക് ഓടിയടുത്തു. സിദ്ധുവിന്റെ കയ്യിൽ നിന്ന് അവനോടൊപ്പം ചേർന്ന് ഭദ്രയെ രമ്യയും കൈകൾ കൊണ്ട് താങ്ങി. അവളെ പതിയെ അടുത്ത് കിടന്ന കട്ടിലിലേക്ക് കിടത്തി.
കട്ടിലിൽ നിന്ന് ഭദ്രയുടെ തല ഉയർത്തി രമ്യ തന്റെ മടിയിലേക്ക് കിടത്തി.
അവൾ വാത്സല്യത്തോടെ ഭദ്രയുടെ തലമുടികളിൽ തലോടാൻ തുടങ്ങി.
രമ്യയുടെ മുഖത്ത് കണ്ട ഭാവം സിദ്ധു അടക്കം എല്ലാവരെയും അത്ഭുതപ്പെടുത്തി.
2 ദിവസം മാത്രം കണ്ട് പരിചയമുള്ള ഭദ്രയോട് രമ്യക്ക് ഇതിനും മാത്രം സ്നേഹം എങ്ങനെ ഉണ്ടായി എന്ന് എല്ലാവരും ചിന്തിച്ചു.
എന്നാൽ ആ സമയത്ത് അവളോട് ഒന്നും ചോദിക്കാൻ ആരും മുതിർന്നില്ല.
അപ്പോളേക്കും രാമേട്ടൻ ആ മുറിയിലേക്ക് കയറി വന്നു.
എന്താ??
എന്താ എന്റെ മോൾക്ക് പറ്റിയത്??
അയാളുടെ മുഖത്ത് പരിഭ്രമം ആയിരുന്നു.
അയാൾ വല്ലാതെ ഭയന്നിട്ടുണ്ട് എന്ന് ആ മുഖഭാവത്തിൽ നിന്ന് സിദ്ധുവിന് മനസ്സിലായി.
ഭയപ്പെടാൻ ഒന്നും ഇല്ലച്ഛാ എന്തോ കണ്ട് ഭയന്നതാണെന്ന് തോനുന്നു ഒന്ന് വീണു .
തലയിൽ ചെറിയൊരു മുറിവ് , അത്രയേ ഉള്ളു പേടിക്കാൻ ഒന്നും ഇല്ല..
സിദ്ധുവിന്റെ വാക്കുകൾ അയാൾക്ക് തെല്ല് ആശ്വാസം നൽകി എങ്കിലും പെട്ടെന്ന് തന്നെ അത് ഭയത്തിന് വഴിമാറി.
അവന്തിക!!!!
അവളാണോ ഇതിന് പിന്നിൽ????
അയാളുടെ ഉള്ളിൽ ആ ഒരു ചോദ്യം അലയടിച്ചു കൊണ്ടേ ഇരുന്നു.....
സിദ്ധുവിന്റെ ഉള്ളിലും ഈ സംശയം ഉണ്ടാകാതിരുന്നില്ല.
എന്നാൽ എന്തിന് വേണ്ടി അവന്തിക ഭദ്രയെ ഉപദ്രവിക്കണം?
ആ ഒരു ചോദ്യത്തിന് മാത്രം അവന്റെ കൈയിൽ ഉത്തരം ഉണ്ടായിരുന്നില്ല.
ഇതിനെല്ലാം ഉത്തരം തരാൻ ഒരാൾക്ക് മാത്രമേ കഴിയു !!!
അവന്തികയ്ക്ക്!!!
അവൾ തന്നെ എല്ലാത്തിനും ഉള്ള ഉത്തരം തരണം,!!!
പക്ഷെ എങ്ങനെ?????
എങ്ങനെയാണ് അവളോട് ഒന്ന് സംസാരിക്കുക ?
അവൾ ഇപ്പോൾ തന്റെ പഴയ കളിക്കൂട്ടുകാരി അല്ല!! പകരം ശരീരം ഇല്ലാത്ത ഒരു ആത്മാവ് മാത്രമാണ്....
എങ്ങനെയും അവളോട് സംസാരിച്ചെ മതിയാകു!!
അവന്റെ ചിന്തകൾ ഒരു മാർഗത്തിനായി തിരഞ്ഞു കൊണ്ടേ ഇരുന്നു!!!!!
അങ്ങനെ അവസാനം അവന്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഒരു മാർഗം അവന് മുൻപിൽ തെളിഞ്ഞു വന്നു.
ഔജോ ബോർഡ്!!!!!!!
പണ്ട് പലകൂട്ടുകാരും പരീക്ഷിച്ച് വിജയിച്ചു എന്ന് പറഞ്ഞപ്പോൾ താൻ പുച്ഛിച്ചിട്ടുണ്ട്.
അതൊന്നും സത്യമല്ല എന്ന് പറഞ്ഞു കളിയാക്കിയിട്ടുണ്ട്.
എന്നാൽ ഇന്ന് തന്റെ മുന്നിൽ അത് മാത്രമേ ഒരു മാർഗമായി കാണുന്നുള്ളൂ.
പൂർണമായും വിശ്വാസം ഇല്ലെങ്കിലും പരീക്ഷിക്കാൻ തന്നെ അവൻ തീരുമാനിച്ചു.
മോനെ മോൻ എന്താ ആലോചിക്കുന്നത് .???
രാമേട്ടന്റെ ചോദ്യമാണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.
മോൻ അവളെ അവിടെ കിടത്തിയേക്ക്. മുറിവിൽ മരുന്ന് വച്ചിട്ടുണ്ടല്ലോ , രക്തം പോയതിന്റെ മയക്കം ആ കുറച്ചു നേരം കിടക്കുമ്പോൾ ശരിയാകും മോൻ വെറുതെ വിഷമിക്കണ്ട....
രാമേട്ടൻ അവനെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു.
അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നത് സിദ്ധു കാണുന്നുണ്ടായിരുന്നു.
സിദ്ധു തന്റെ മടിയിൽ തലവച്ച് ഒരു കൊച്ചു കുഞ്ഞിനെ പോലെ മയങ്ങുന്ന ഭദ്രയെ പ്രണയത്തോടെ നോക്കി . പതിയെ അവളുടെ നെറ്റിയിലൂടെ വീണ് കിടക്കുന്ന മുടിയിഴകളെ അവൻ മുകളിലേക്ക് ഒതുക്കി, അവളുടെ നെറ്റിയിൽ അവൻ ചുംബിച്ചു.
അവന്റെ ചുംബനമേറ്റത്തും അവൾ ചെറുതായി ഒന്ന് ഞരങ്ങി.
പതിയെ അവളുടെ തല അവൻ മടിയിൽ നിന്ന് എടുത്ത് തലയിണയിലേക്ക് വച്ചു.
അവളെ ഒന്ന് കൂടി നോക്കിയിട്ട് അവൻ കട്ടിലിൽ നിന്ന് എഴുനേറ്റു പുറത്തേക്ക് നടന്നു.
ഇതെല്ലാം കണ്ടു നിന്ന അനു തന്റെ ദേഷ്യം അടക്കാൻ കഴിയാതെ ഭദ്രയെ നോക്കി ദേഷ്യത്തോടെ പല്ല് കടിച്ചു.
നാശം ചത്ത് പോയാൽ മതിയായിരുന്നു അവൾ മനസ്സിൽ പറഞ്ഞു.
സിദ്ധുവിന്റെ പുറകെ മറ്റുള്ളവരും മുറിവിട്ട് പുറത്തേക്ക് ഇറങ്ങി.
എന്നാൽ അവരാരും കാണാതെ അവരെ നോക്കി നിന്നിരുന്ന മറ്റൊരാൾ കൂടി ആ മുറിയിൽ ഉണ്ടായിരുന്നു.
അവന്തികയുടെ ആത്മാവ്!!!!!!
തന്റെ മുറിയിൽ കയറി കഥകടച്ച സിദ്ധുവിന്റെ ചിന്ത അപ്പോളും അവന്തികയോട് സംസാരിക്കുന്നതിനെകുറിച്ച് മാത്രമായിരുന്നു.
എങ്ങനെയും അവളോട് സംസാരിക്കാൻ തന്നെ അവൻ തീരുമാനിച്ചു.
എന്നാൽ ഓജോബോർഡ് പരീക്ഷിക്കുമ്പോൾ മറ്റാരുടെയും സാന്നിധ്യം തന്റെ അടുത്ത് ഉണ്ടാകാൻ പാടില്ല എന്നത് അവന് നിർബന്ധം ആയിരുന്നു.
അടുത്ത വെള്ളിയാഴ്ച്ച അടുത്തുള്ള അമ്പലത്തിൽ ഉത്സവം ആണ് കൂട്ടുകാരെല്ലാം അങ്ങോട്ട് പോകാൻ തീരുമാനിച്ചിട്ടുണ്ട് .
അതാണ് പറ്റിയ അവസരം എന്ന് അവൻ ഉറപ്പിച്ചു.
എല്ലാവിധത്തിലും മനസ്സ് കൊണ്ട് അവൻ ഒരുങ്ങികഴിഞ്ഞിരുന്നു.
പതിയെ അവന്റെ ചിന്തകൾ ഭദ്രയിലേക്ക് തിരിഞ്ഞു . മുറിവേറ്റ ശിരസ്സിലൂടെ രക്തം ഒഴുകുന്ന അവളുടെ മുഖം ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
ഒരുപാട് കരഞ്ഞ് ഇടക്കെപ്പോഴോ സിദ്ധു ഉറക്കത്തിലേക്ക് വഴുതി വീണു.
അതേ സമയം അനുവിന്റെ മുറിയിൽ അവൾക്ക് ഉറങ്ങാനെ കഴിയുന്നുണ്ടായിരുന്നില്ല.
എങ്ങനെയും സിദ്ധുവിനെ സ്വന്തമാക്കാൻ വേണ്ടി അവൾ ഭദ്രയെ ഒഴിവാക്കാൻ ഉള്ള കുതന്ത്രങ്ങൾ മെനഞ്ഞുകൊണ്ടേയിരുന്നു....
രാത്രിയുടെ രണ്ടാം യാമത്തിൽ മാധുര്യമേറിയ ഒരു ശബ്ദം സിദ്ധുവിന്റെ ചെവികളെ തേടിയെത്തി.
സിദ്ധു സിദ്ധു എന്ന് തന്നെ വിളിക്കുന്ന ആ ശബ്ദം തേടി അവൻ എഴുനേറ്റു.
സ്വപ്നത്തിലെന്നോണം അവൻ ആ ശബ്ദത്തിന്റെ ദിശയിലേക്ക് ചലിച്ചുകൊണ്ടിരുന്നു.
ആ ശബ്ദം അവനെ ആ ബംഗ്ളാവിന്റെ മട്ടുപ്പാവിൽ കൊണ്ട് ചെന്ന് നിർത്തി.
മട്ടുപ്പാവിന്റെ തുമ്പത്തായി നിന്നിരുന്ന അവനെ വീണ്ടും ആ ശബ്ദം വിളിച്ചു!!!
സിദ്ധു.... വാ......
വാ സിദ്ധു....... മുന്നോട്ട് വാ.........
നിനക്ക് വേണ്ടിയാ ഞാൻ വന്നിരിക്കുന്നത് , വാ സിദ്ധു....
.
ആ ശബ്ദത്തെ അനുസരിച്ചെന്നോണം സിദ്ധു ചുവടുകൾ വീണ്ടും മുന്നോട്ട് വച്ചു.
അടുത്ത നിമിഷം ആ കെട്ടിടത്തിന്റെ മുകളിൽ നിന്ന് അവൻ താഴേക്ക് പതിച്ചു..........
തുടരും........