*💜റൂഹിന്റെ സ്വന്തം 💜*
part 9
By_jifni_
copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
എങ്കിലും മനസ്സിന്റെ പിൻവിളി കാര്യമാകാതെ ഞാൻ കാലുകൾ മുന്നോട്ട് തന്നെ വെച്ചു.
അതിന്റെ അടുത്തെത്തിയതും എന്റെ ഭയം ഒകെ കുറച്ചു തുടങ്ങു. ഞാൻ ആ വീടിന്റെ ഉമ്മറത്തേക്ക് കയറി.ആദ്യം കണ്ട വാതിൽ പതിയെ ഒന്ന് അകത്തേക്ക് ഉന്തി നോക്കി
ആ ഡോർ ലോക്ക് ചെയ്തിട്ടില്ല. പെട്ടന്ന് തന്നെ തുറന്നു. പക്ഷെ അകം മുഴുവൻ കൂരിരുട്ടായിരുന്നു.
"ഹാഫിക്കാ... ഹാഫിക്ക..." ഞാൻ നേർത്ത ശബ്ദത്തിൽ വിളിച്ചു ആ ഇരുട്ടിൽ തന്നെ മുന്നോട്ട് കാലുകൾ വെച്ചു. പെട്ടന്നാരോ ബാക്കിൽ കൂടി വന്ന് എന്റെ കണ്ണുകൾ പൊത്തി. ആ സാന്നിത്യം ആരുടെ ആണെന്ന് പെട്ടന്ന് തന്നെ മനസിലായി. രണ്ട് ദിവസമേ കൂടെ നിന്നിട്ടൊള്ളുവെങ്കിലും ഹാഫികയുടെ smile എനിക്ക് പെട്ടന്ന് തിരിച്ചറിഞ്ഞു. കൂടെ ഇക്ക use ചെയ്യുന്ന ജാസ്മിൻ അസ്തറിന്റെ മണവും എന്റെ നാസികയിലേക്ക് തുളഞ്ഞു കയറി.
"ഹാഫിക്ക... എന്താ ഈ കാണിക്കുന്നേ... എന്റെ കണ്ണിൽ നിന്ന് വിടി..."(ഞാൻ )
പക്ഷെ മറുപടിയൊന്നും കേട്ടില്ല. എന്നെ മുന്നോട്ട് തന്നെ കൊണ്ട് പോയി. പിന്നെ ഞാനും ഒന്നും മിണ്ടിയില്ല. എന്നെ കൊണ്ട് പോകുന്ന ആ വഴിക്ക് ഞാനും നടന്നു. തട്ടിത്തടയാതിരിക്കാൻ ഞാനും കൈ കൊണ്ട് ശ്രേദ്ധിക്കുന്നുണ്ട്.
ഒരിടത്തു എത്തിയതും നടത്തം നിർത്തി. പതിഞ്ഞ ഒരു ശബ്ദം എന്റെ ചെവിയിൽ വന്നു.
"പതിയെ കണ്ണ് തുറക്ക്.."ഹാഫിക പതിയെ കണ്ണ് പൊത്തിയ കൈകൾ മാറ്റി.
മുന്നിൽ കണ്ട കാഴ്ച ഇന്ന് വരെ ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമാണെന്ന് തോന്നിപോയി.
ഞാൻ ഇപ്പൊ നിൽക്കുന്നത് ഒരു കൊച്ചു റൂമിലാണ്. ആ റൂമിൽ മഞ്ഞയും ചുവപ്പും കുഞ്ഞി ബൾബുകൾ തിളങ്ങി നിൽക്കുന്നുണ്ട്. ആ ഇളം ലൈറ്റിൽ ആ റൂം മുഴുവൻ എന്റെ കുഞ്ഞിലേ തൊട്ടുള്ള ഒരുപാട് ഫോട്ടോസ് ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോ ഉള്ളതാണ് അധികവും. എല്ലാം പല രൂപത്തിൽ ഞാൻ അറിയാതെ എടുത്ത എന്റെ ഫോട്ടോകൾ.ആ മനോഹരിതയിൽ ഞാൻ കുറച്ച് നേരം ലയിച്ചു പോയി. പെട്ടന്ന് എന്തോ ഓർമ വന്നതും ഞാൻ ഹാഫീക്കെയേ തിരിഞ്ഞു നോക്കി. മൂപ്പരാൾ എന്നെ നോക്കി നല്ല ചിരിയാ..
"ഹാഫിക്കാ..."
"എന്തേ ഞെട്ടി പോയോ.."
മ്മ്... ഞാൻ ഒന്ന് തലയാട്ടി. അപ്പൊ ഹാഫിക്ക എന്റെ അടുത്തേക്ക് വന്ന് എന്റെ തോളിലൂടെ കയ്യിട്ട് ആ റൂമിലെ ഒരു സോഫയിൽ ഇരുത്തി. എന്നിട്ട് പോക്കറ്റിൽ നിന്ന് ഒരു ബോക്സ് എടുത്ത്.
"കാൽ കയറ്റി വെച്ചേ..."(ഇക്ക )
"എന്തിനാ..." ഇവിടെ നടക്കുന്നത് ഒന്നും മനസിലാകാതെ കിളികളൊക്കെ പോയി ഇരിക്കാണ് ഞാൻ.
"നീ ഇങ്ങോട്ട് വെക്ക് എന്തിനാ എന്നൊക്കെ ഞാൻ പറയാം.." ഹാഫിക ഇക്കാന്റെ മടിയിലേക്ക് കാൽ വെക്കാൻ പറഞ്ഞു. പക്ഷെ ഞാൻ എങ്ങനെ ഇക്കാന്റെ ദേഹത്ത് എന്റെ കാൽ വെക്ക. എനിക്കത് ആലോചിക്കാൻ പോലും കഴിയുന്നില്ല. അത് കൊണ്ട് ഞാൻ കാൽ സോഫയിലേക് കയറ്റി വെച്ചു.
"ഈ പെണ്ണിനെ കുറച്ചു അനുസരണ പഠിപ്പിക്കണം." എന്ന് പറഞ്ഞു ഹാഫിക്ക തന്നെ കാൽ അവരുടെ മടിയിലേക്ക് എടുത്ത് വെച്ചു.. എന്നിട്ട് കയ്യിലെ ആ പെട്ടിയിൽ നിന്ന് ഒരു വെള്ളിപാതസരം എടുത്ത് എന്റെ പാന്റ് ഒന്നൂടെ മുകളിലേക്ക് കയറ്റി കൊണ്ട് കാലിൽ അണിയിച്ചു. ഇക്കാന്റെ ഓരോ സ്പർശനവും എന്നെ ഉരുക്കി കളയുന്ന പോലെ. എന്തോ ഒന്നും എനിക്ക് അംഗീകരിക്കാനാവുന്ന. യാഥാർഥ്യം ഇതാണ്. മരണം വരെ ഇനി ഇക്കാന്റെ പാതിയാവേണ്ടവളാണ് ഞാൻ എല്ലാം അറിയാം എനിക്ക് പക്ഷെ മനസ്സ് കൊണ്ട് ആ സത്യം അംഗീകരിക്കാൻ പറ്റുന്നില്ല. രണ്ട് കാലിലും അണിയിച്ച ഉടനെ ഞാൻ കാൽ പിറകോട്ടു വലിച്ചു. പക്ഷെ ഒരു കാൽ മാത്രമേ എനിക്ക് കിട്ടിയുള്ളൂ. മറ്റേ കാൽ ഇക്കാന്റെ കൈക്കുള്ളിലാണ്.
"എന്താ നിനക്ക് ഒരു വെപ്രാളം. നീ കണ്ടോ കാലിൽ ഉള്ളത്."(ഇക്ക)
ഹ്മ്മ് ഞാൻ പതിയെ തലയാട്ടി.
"എന്നാ എന്താണ് നിന്റെ കാലിൽ.."(ഹാഫിക്ക.)
"പാതസരം " ഇക്കാക്കിതെന്തു പറ്റി. ഒരുമാതിരി ചോദ്യങ്ങൾ വട്ടായ...
"പാതസാരം അല്ലാതെ കമ്മൽ കാലിൽ ഇടില്ലല്ലോ... ഈ പാതസാരം ഏതെന്ന് നീ കണ്ടോ എന്നാണ് ഞാൻ ചോദിച്ചത്." എന്ന് ഹാഫിക്ക പറഞ്ഞപ്പോഴാണ് ഞാൻ എന്റെ കാലിലേക്ക് ശ്രേദ്ധിച്ചത്.
ഞാൻ ഡിഗ്രി ചെയ്യുന്ന സമയം ഞാനും ഫ്രണ്ട്സും കൂടി പാതസാരം വാങ്ങിക്കാൻ പോയി. But അവിടെ ഉള്ളതൊന്നും എനിക്ക് പറ്റിയില്ല. Last കണ്ട ഒന്ന് എനിക്ക് ഭയങ്കരമായി ഇഷ്ട്ടപെട്ടു. But അത് അതിന് മുമ്പാരോ എടുത്ത് വെച്ചതാണെന്ന് പറഞ്ഞു എനിക്കവർ തന്നില്ല. അന്ന് അത് കിട്ടാഞ്ഞിട്ട് എനിക്ക് ഒത്തിരി സങ്കടമായി അതിന് പകരം ഉപ്പയും ശാഹികയും എനിക്ക് വേറെ പാതസരങ്ങൾ വാങ്ങി തന്നു but അതൊന്നും എനിക്ക് ഇതിന്റെ അത്ര ഇഷ്ടപ്പെട്ടില്ല.
"സന്തോഷമായോ..." അന്നത്തെ കാര്യങ്ങൾ ആലോചിച്ചു നിൽക്കുമ്പോയാണ് ഹാഫിക എന്റെ കാലിൽ തട്ടി ചോദിച്ചത്.
"ഒത്തിരി ഇഷ്ട്ടമായി... പക്ഷെ ഇതെവിടെ നിന്ന് കിട്ടി..." ഞാൻ ഒരു സംശയ രൂപേണെ ചോദിച്ചു.
"നിനക്ക് ഇഷ്ടപ്പെട്ട എന്തും ഞാൻ ഏത് വിലകൊടുത്തും വാങ്ങും. ഇതിന്റെ ഇരട്ടി വില തരാന്ന് പറഞ്ഞപ്പോ അന്ന് അവർ എനിക്ക് തന്നു ഇത്. അന്ന് മുതൽ നീ എന്റെ ആവാൻ വേണ്ടി ഞാൻ കാത്തുനിൽക്കുകയായിരുന്നു ഇത് നിന്റെ കാലിൽ അണിയിക്കാൻ." എന്ന് പറഞ്ഞു ഹാഫിക്ക എന്റെ കാൽ കൈക്കുള്ളിൽ എടുത്ത് പതിയെ ഉയർത്തി.
"ഇക്കാ എന്താ ചെയ്യുന്നേ..." ഞാൻ കാൽ വലിക്കാൻ ശ്രേമിച്ചെങ്കിലും നടന്നില്ല.ഇക്ക എന്റെ കാൽ ചുണ്ടോട് ചേർത്ത്. ഒരു നേർത്ത ചുമ്പനം എന്റെ കാലിൽ പാത്സാരത്തിനു കീഴിയിലായി തന്നു.ഈ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്നാശിച്ചു പോകാണ് ഞാൻ ഈ നിമിഷം.
പതിയെ എന്റെ കാലുകൾ നിലത്ത് വെച്ച് എന്റെ അടുത്തേക്ക് ചേർന്നിരുന്നു.
ഞാൻ ഇക്കയെ ഒന്ന് തിരിഞ്ഞു നോക്കി.
"ഇക്കാ... ന്താ ഇതൊക്കെ എനിക്കൊന്നും മനസിലാകുന്നില്ല.. എനിക്കിഷ്ടപ്പെട്ട ഈ പാതസാരം ആണെന്ന് ഇക്കകെങ്ങനെ അറിയാം..."(ഞാൻ )
"എല്ലാം പറയാം ഞാൻ... ഞാൻ പറഞ്ഞു തീരും വരെ ഒന്നും ചോദിക്കില്ലാന്ന് ഉറപ്പ് താ..."(ഇക്ക )
"ഉറപ്പ്.. ഇക്ക പറയാനുള്ളത് പറഞ്ഞു തീരും വരെ ഞാൻ ഒന്നും മിണ്ടില്ല."(ഞാൻ )
"Good girl " എന്ന് പറഞു എന്റെ തോളിലേക്ക് ചാരികിടന്ന് കൊണ്ട് ഹാഫിക്ക പറഞ്ഞു തുടങ്ങി.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
*ഹാഫിദ്*
"പെണ്ണെ പറയാനൊരുപാടുണ്ട്. ഒരു 13 കാരന്റെ ഉള്ളിൽ മൊട്ടിട്ട പ്രണയം മുതൽ ഒരു നീണ്ട കഥ.ഇരുപത്തിആറാം വയസ്സിൽ ആ പ്രണയം പൂവണിഞ്ഞത് വരെ..."(ഞാൻ )
"13 കാരന്റെ പ്രണയമോ... മനസിലാകുന്ന ഭാഷയിൽ പറയി ഇങ്ങൾ."(നൗറി )
"അപ്പൊ എനിക്ക് ഉറപ്പ് തന്നതൊക്കെ നീ മറന്നോ "(ഞാൻ )
"ഇല്ല. ഇക്ക പറയി ഞാൻ ഇനി മുണ്ടില്ല." എന്ന് പറഞ്ഞവൾ വിരൽ വായമ്മേ വെച്ചു. ആ ചെയ്തി കണ്ടിട്ടാണെങ്കിൽ എനിക്ക് ചിരി വരാണ്.
ഞാൻ വീണ്ടും അവളുടെ തോളിൽ കിടന്നു പഴയ ഓർമകളിലേക്ക് പോയി.
"13 കാരൻ പതിനൊന്നാം വയസ്സുകാരിയോട് തോന്നിയ ഇഷ്ട്ടം. എന്റെ ക്ലാസ്സിലെ ഒരു കുട്ടിയും ഉപ്പാന്റെ ഫ്രണ്ടിന്റെ മകനുമായ ഷാഹിദ്. ഏട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവന്റെ കൈ പിടിച്ചൊരു ആറാം ക്ലാസുകാരി വരും. ഇടക്കിടെ അവന്റെ കൂടെ അവൾ ഞങ്ങളുടെ ക്ലാസ്സിലേക്കും.ആദ്യം സുഹൃത്തിന്റെ അനിയത്തി എന്നൊരു ഇഷ്ട്ടം അവളോട് തോന്നിയെങ്കിലും പിന്നെ പിന്നെ അവളോട് കൂടുതൽ ഇഷ്ട്ടം തോന്നി. വാത്സല്യം തോന്നി. പതിയെ അത് എന്റെ പ്രണയമാണെന്ന് മനസ് പറഞ്ഞു. അങ്ങനെ ഷാഹിദ് വരുന്നതും കാത്ത് ഗൈറ്റിന്റെ അരികിൽ നിൽക്കുന്നത് ഒരു ശീലമായി. കൂടെ ജുനും റാഷിയും, അവർക്ക് മാത്രമേ എന്റെ ഉള്ളിലെ പ്രണയം അറിയുമായിരുന്നുള്ളൂ. എത്രമാത്രം ഞാൻ അവളെ പ്രണയിച്ചിരുന്നു എന്നത് ഇന്നും ചോദ്യമായി കിടക്കുകയാണ്. അതിന് ഉത്തരം ഇല്ല. അത്രത്തോളം അവൾ എന്നിൽ ഉണ്ടായിരുന്നു. സംസാരിച്ചിട്ടില്ല ഒരുമിച്ച് സമയം ചിലവയിച്ചിട്ടില്ല. എങ്കിലും ഒരിക്കലും മറ്റാർക്കും വിട്ട് കൊടുക്കാനാവാത്ത ഒരിഷ്ട്ടം എനിലുണ്ടായി. എന്റെ ഉറക്കത്തിലും പഠനത്തിലും എല്ലാം അവളുടെ മുഖം മാത്രമാകും മനസ്സിൽ. അങ്ങനെ ഒന്ന് സംസാരിക്ക പോലും ചെയ്യാതെ എന്റെ പ്രണയം മൂന്ന് വർഷം താണ്ടി. പത്താം ക്ലാസ് കഴിഞ്ഞു ഞാൻ അവിടെ നിന്ന് പോന്നു. Plus one plus two ടൈമിൽ ഫാമിലിക്കൊപ്പം ഗൾഫിൽ നിന്ന് പേടിക്കേണ്ടി വന്നു. അത് എന്നെ ചുട്ടുകൊല്ലുന്നതിന് സമമായിരുന്നു. ഞാൻ തിരിച്ചു നാട്ടിൽ എത്തിയപ്പോയെക്കും അവൾ വലിയ കുട്ടിയായിരുന്നു. ഞാൻ കണ്ടിരുന്ന ആ ചെറിയ കുട്ടിയല്ല. എന്നാലും അവളുടെ കലപില വാർത്താനത്തിന് ഒരു കുറവും ഇല്ല. ഞാൻ നാട്ടിൽ വന്ന് ഡിഗ്രി ചെയ്തപ്പോ അവൾ plus one ആണ്. പഴയത് പോലെ വീണ്ടും bus stop സ്കൂളിന്റെ അടുത്ത് വീടിന്റെ പരിസരം അവിടെ ഒകെ പോയി എന്റെ പ്രണയത്തെ ഞാൻ മുന്നോട്ട് കൊണ്ട് പോയി. അവൾക് ക്ലാസ് വിടാൻ നേരം വൈകിയാൽ എനിക്ക് ഭ്രാന്താവുന്ന പോലെയാ. പിന്നെ എല്ലാത്തിനോടും ഒരു തരം ദേഷ്യമാണ്. ഒഴിവു ദിവസങ്ങളിൽ അവളെ കാണാതെ ഒരു ഭ്രാന്തനെ പോലെ വീട്ടിലുള്ളവരോടടക്കം വൈലന്റ് ആയി പെരുമാറും. കാരണമറിയാതെ അവരും വിഷമിക്കും. എന്റെ ഉള്ളിലെ പ്രണയം എന്നെ അപകടങ്ങളിലേക്ക് കൊണ്ടതിച്ചു.ഒന്നിലും ശ്രേദ്ധ കൊടുക്കാനാവാതെ ആ മുഖം കാണാനായി മനസ്സ് തിടുക്കം കൂട്ടും. എന്നിലെ പ്രണയത്തെ ഇനിയും അവൾ അറിയാതിരുന്നാൽ ഒരു പക്ഷെ അതെനിക്ക് കൂടുതൽ ദോഷമാവുമെന്ന് കരുതി എന്റെ പ്രണയം പറയാനായി ഞാൻ ഒരു ദിവസം വൈകുന്നേരം വീട്ടിൽ നിന്നിറങ്ങി. പക്ഷെ ആ യാത്ര എന്റെ ജീവിതത്തെ മറ്റൊരു വഴിക്കാകുകയായിരുന്നു.
തുടരും... ❤