*💜റൂഹിന്റെ സ്വന്തം 💜*
part 10
By_jifni_
copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
പക്ഷെ ആ യാത്ര എന്റെ ജീവിതത്തെ മറ്റൊരു വഴിക്കാകുകയായിരുന്നു..
ഞാൻ നേരെ നിന്റെ സ്കൂളിന്റെ അടുത്തേക്ക് തിരിച്ചു അന്ന് നീ plus one exam എഴുതാണ്. Exam കഴിഞ്ഞു നീ പെട്ടന്ന് വീട്ടിൽ പോയാലോ എന്ന മനസ്സിന്റെ തോന്നൽ എന്നെ വണ്ടിയുടെ സ്പീഡ് കൂട്ടാൻ പ്രേരിപ്പിച്ചു. അത് അവസാനം ഒരു ആക്സിഡന്റിൽ അവസാനിച്ചു. ബൈക്കിന്റെ നേരെ വന്ന ലോറി ഇടിക്കുകയായിരുന്നു. രക്തം വാർന്ന് കിടക്കുന്ന എന്നെ ആരൊക്കെയോ കൂടി ഹോസ്പിറ്റലിൽ എത്തിച്ചു. രണ്ട് ദിവസത്തിന് ശേഷം എനിക്ക് ബോധം വന്നത്. കാലിനും കയ്യിനും ഊരക്കും എല്ലാം ഗുരുതരമായ പരിക്ക് ഉണ്ടായിരുന്നു ഒന്നന്നര വർഷം കിടക്കാനുള്ളതായി എനികെന്ന് സാരം.
ഹോസ്പിറ്റിൽ വാസം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ തൊട്ട് ജൂനുവിന്റെയും റാഷിയുടെയും ഉപദേശം ആയിരുന്നു എന്നിലെ നിന്നോടുള്ള പ്രണയം അമിതമാണെന്ന്. അവർ പറഞ്ഞാ എന്തും അനുസരിക്കുന്ന ഞാൻ നിന്നെ വേണ്ടാന്ന് വെക്കാനോ കാലത്തിന്റെ തീരുമാനത്തിന് വിട്ട് കൊടുക്കാനോ മുതിർന്നില്ല. എന്നിലെ പ്രണയം വളർന്നു കൊണ്ടേ ഇരുന്നു. ഞാൻ റെസ്റ്റിലായിരുന്ന അന്ന് എന്റെ നിർബന്ധത്തിന് വയങ്ങി എനിക്ക് കാണാൻ വേണ്ടി എന്നും നിന്റെ ഓരോ pic എടുത്ത് വാരാൻ ഞാൻ പറയും അങ്ങനെ എനിക്ക് കിട്ടിയ pics ആണ് ഇതിൽ അധികവും. നീ പ്ലസ്ടു, ഡിഗ്രി frst ഒക്കെ പഠിക്കുമ്പോ ഞാൻ കിടപ്പിലാണ്. പതിയെ പതിയെ ഞാൻ പുറത്തേക്കിറങ്ങാൻ തുടങ്ങിയത് നീ സെക്കന്റ് year പഠിക്കുമ്പോഴാണ്.ജൂനൂന്റെയും റാഷിയുടെയും സംരക്ഷണയിലായിരുന്നു എന്റെ യാത്രകളെല്ലാം. ഞാൻ നിന്നെ കാണാൻ കൊതിക്കുന്ന ഓരോ നിമിഷവും അവർ എന്നെ നിന്നിൽ നിന്ന് അകറ്റാനായിരുന്നു ശ്രമിച്ചത്.. അത് എന്തിന് വേണ്ടിയെന്ന് ഇപ്പോഴും എനിക്കറിയില്ല. അവരെക്കൊണ്ടാകും വിധം നിന്നെ എന്റെ മനസ്സിൽ നിന്ന് കളയാൻ അവർ ശ്രേമിച്ചു. പക്ഷെ എന്റെ ഉള്ളിൽ ഇഷ്ട്ടം കൂടിയേ ഒള്ളൂ... അവരുടെ സഹായതാലുള്ള ഇടക്കിടെ ഉള്ള നിന്നെ കാണൽ തുടരുന്നു. പക്ഷെ ഒറ്റക് നിന്റെ അരികിൽ വരാൻ എനിക്ക് കയ്യിലായിരുന്നു. ശരിക്കും നിൽക്കാൻ കഴിയാത്ത എന്നെ ഒരിക്കലും നീ സ്വീകരിക്കില്ല എന്നറിയുന്നത് കൊണ്ട് എന്റെ ഇഷ്ട്ടം എനിക്ക് നിന്നോട് പറയാൻ പറ്റിയില്ല. അങ്ങനെ വീണ്ടും ഒരു വർഷം എന്നിൽ കടന്നു പോയി. അങ്ങനെ ഇരിക്കെ ഒരു ദിവസമാണ് നിന്നെ എന്റെ ഉള്ളിൽ നിന്ന് എടുത്ത് കളയാനുള്ള അവസാന അടവുമായി ജുനു വന്നത്. *നീ മറ്റൊരാളുമായി പ്രണയത്തിലാണെന്ന്.* കേട്ടപാടെ ഞാൻ സ്റ്റോക്ക് ആയി. എന്റെ മനസ്സാകെ തളർന്നു. അവൻ പറഞ്ഞത് സത്യമല്ലാന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിച്ചത്.. കുറച്ചു ദിവസം അവന് പറഞ്ഞത് എന്നെ വല്ലാതെ അലട്ടിയെങ്കിലും പിന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു അത് എന്നെ പറ്റിക്കാൻ പറഞ്ഞതാണെന്ന്..
വീണ്ടും നിന്നോടുള്ള ഇഷ്ട്ടം പറയാനായി ഞാൻ വീട്ടിൽ നിന്നിറങ്ങിയപ്പോഴാണ് ഉപ്പയുടെ മറ്റൊരു തീരുമാനം. ബിസ്സിനെസ്സ് മീറ്റിംഗിനായി ബാംഗ്ലൂരിൽ പോണം ഞാനെന്ന്.
എന്റെ ഏറ്റവും വലിയ ആഗ്രഹം പട്ടാളത്തിൽ ചേരുക എന്നതാണ്. ഡിഗ്രി കഴിഞ്ഞു അതായിരുന്നു എന്റെ പ്ലാൻ.പക്ഷെ വീട്ടുകാർക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമായിരുന്നു അത്. അവരുടെ സമ്മദം ഇല്ലാതെ തന്നെ ഞാൻ പട്ടാളത്തിൽ ചേരും എന്ന വാശി ആയിരുന്നു എനിക്ക്. പക്ഷെ അവിടെ എന്നെ തോൽപ്പിച്ചത് നിന്നോടുള്ള സ്നേഹമായിരുന്നു.
ഞാൻ ബാംഗ്ലൂരിലെ മീറ്റിംഗ് അറ്റന്റ് ചെയ്ത് ബിസിനെസ്സ് നോക്കി നടത്തണം എങ്കിലേ നിന്നെ വിവാഹം ചെയ്യാൻ ഉപ്പയും ഉമ്മയും സമ്മതിക്കൊള്ളൂന്നായിരുന്നു ഉപ്പാന്റെ ആദ്യ ഭീഷണി. നിന്റെ ഉപ്പ ഉപ്പാന്റെ ഫ്രണ്ട് ആയത് കാരണം ഉപ്പാന്റെ സമ്മതമില്ലാതെ ഇത് നടക്കില്ലാന്ന് അറിയുന്നത് കൊണ്ട് നിനക്ക് വേണ്ടി നിന്നെ എന്റേതാകാൻ വേണ്ടി മാത്രം ഞാൻ എന്റെ ഏറ്റവും വലിയ ഇഷ്ടത്തെ ഉപേക്ഷിച്ചു ബിസിനെസ്സിൽ ഏർപെട്ട്. ഇടക്കിടെ നാട്ടിൽ വരുമ്പോൾ നിന്നെ വന്ന് കാണുമായിരുന്നു. നിന്നെ എനിക്ക് തന്നെ തരുമെന്ന് നിന്റെ ഉപ്പയും എന്റെ ഉപ്പയും സംസാരിച്ചു വെച്ചത് കൊണ്ട് എനിക്ക് നിന്നെ നഷ്ടപ്പെടുമോ എന്ന പേടിയില്ലാതെ work ഒകെ ചെയ്യാൻ പറ്റി. നിന്റെ സ്റ്റഡി കഴിഞ്ഞു ജോബ് ആയിട്ട് മതി കല്യാണം എന്നത് നിന്റെ തീരുമാനം ആണ്, സമയം ആകുമ്പോ കല്യാണ കാര്യങ്ങൾ സംസാരിക്കാന്ന് ഉപ്പ പറഞ്ഞത് കൊണ്ട് അത് വരെ എന്റെ ഇഷ്ട്ടം ഞാൻ മനസ്സിലിട്ടു നടന്നു. ഇന്നിതാ നീ എന്റെ പെണ്ണായി എന്റെ കൂടെ,ഇത് മാത്രം മതി എനിക്ക്, ഇത് മാത്രം ഞാൻ അത്രമേൽ കൊതിച്ചിട്ടൊള്ളൂ... " ഇത്രെയും പറഞ്ഞു ഞാൻ അവളുടെ തോളിൽ നിന്ന് ഒന്ന് എണീറ്റു അവളെ നോക്കി. പെണ്ണിന്റെ കണ്ണൊക്കെ ആകെ നിറഞ്ഞിട്ടുണ്ട്.
"നൗറി... എന്ത് പറ്റി.. എന്തിനാ നീ "(ഞാൻ )
"ഏയ് ഒന്നൂല്യ ഇക്ക...ഞാൻ ഞാൻ എന്ത് ഒരു ദുഷ്ടത്തി ആണല്ലേ..."(അവൾ )
അവളാകെ സങ്കടപ്പെട്ട് എന്തൊക്കെ പറയുന്നുണ്ട്.
ഞാൻ അവളെ എന്നോട് ചേർത്തു പിടിച്ചു. ഞാൻ പ്രതീക്ഷിക്കും മുമ്പ് അവൾ എന്റെ മാറിലേക്ക് വീണിരുന്നു. അവളുടെ ഒരു തേങ്ങൽ മാത്രം കേൾക്കാം. ഞാൻ ചോദിച്ചിട്ടൊന്നും ഒരക്ഷരം അവൾ മിണ്ടുന്നില്ല.
ഞാൻ അവളെ പ്രണയിച്ച കഥകേൾക്കുമ്പോ അവൾക് സന്തോഷമാകുമെന്ന ഞാൻ വിചാരിച്ചത് പക്ഷെ ഇതിപ്പോ അവളാകെ...
"എന്താ നൗറി... എന്താണെങ്കിലും പറ..."(ഞാൻ )
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
( *നൗറി❤* )
ഇക്ക പറയുന്ന ഒരോ വാക്കും എന്റെ മനസ്സിൽ ആണിതറക്കും പോലെ ആയിരുന്നു. ഇത്രമേൽ എന്നെ സ്നേഹിച്ചിരുന്ന മനുഷ്യനെ ആണല്ലോ രണ്ട് ദിവസം ഞാൻ കാണാത്ത പോലെ നടന്നത്. എന്നിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിച്ചാകും എന്റെ കഴുത്തിൽ മഹറണിയിച്ചത്. ഞാൻ എന്റെ ഇഷ്ടത്തിന് പിറകെ മനസ്സ് പാഴിച്ചപ്പോ എന്നെ സ്നേഹിക്കുന്ന ഈ മനസ്സ് എത്രമാത്രം സങ്കടപ്പെട്ട് കാണും. ഓർക്കും തോറും പൊട്ടി കരയാനാണ് എനിക്ക് തോന്നിയത്.ഒരുപക്ഷെ ഞാനും റൂഹും തമ്മിലുള്ള ബന്ധം ജൂനിക്കകും റാഷിക്കാകും അറിയാമായിരിക്കും അതാകും അവർ ഇക്കയെ എതിർത്തത്.
*ഞാൻ കാരണം ഒരിക്കലും ഹാഫിക്ക ഇനി വിഷമിക്കില്ല. ഹാഫിക്ക ആഗ്രഹിക്കുന്ന പോലെ എന്നെ ആ മനുഷ്യൻ സ്നേഹിക്കുന്നതിന്റെ പകുതി പോലും തിരിച്ചു സ്നേഹിക്കാൻ എനിക്കാവില്ല. പക്ഷെ ഇന്ന് മുതൽ ഞാൻ ഹാഫീക്കയുടെ നല്ലൊരു ഭാര്യയായിരിക്കും. ഞാൻ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്നെ സ്നേഹിക്കുന്നവരെ ഞാൻ എന്റെ കണ്മുമ്പിൽ വിഷമിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.* എന്തൊക്കെ മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് ഞാൻ ആ മാറിലേക്ക് കിടന്നത്. എന്തൊക്കെയോ ഇക്കയോട് പറയണം എന്നുണ്ട്. പക്ഷെ കുറ്റബോധം കൊണ്ട് വാ തുറക്കാനാവുന്ന. വാക്കുകൾ പുറത്ത് വരുന്നില്ല..
"ഇക്കാ...." ആ മാറിൽ കിടന്ന് കൊണ്ട് തന്നെ ഞാൻ പതിയെ വിളിച്ചു.
"ന്തേ... എന്ത് പറ്റി നിനക്ക്... ഞാൻ പറഞ്ഞ ഏതെങ്കിലും വാക്കുകൾ നിന്നെ സങ്കടപെടുതിയോ.... Sorry..."(ഇക്ക )
"വേണ്ട ഇക്ക... ഇക്ക sorry പറയണ്ട... ഞാനാണ് പറയേണ്ടവൾ എന്ത് പാപിയാണ് ഞാൻ.."(ഞാൻ )
"നൗറി എന്തൊക്കെ നീ ഈ പറയുന്നേ..."(ഇക്ക )
"അത് ഇക്ക... ഇത്രമാത്രം എന്നെ സ്നേഹിച്ചിട്ടും ഞാൻ ഇക്കയെ അവോയ്ഡ് ചെയ്യുക അല്ലെ ചെയ്തത്. ഞാൻ പാപിയാണ്. എന്തിനാ ഇക്കാ എന്നെ ഇത്രമാത്രം സ്നേഹിക്കുന്നെ... എനിക് ഇതിന്റെ പാതിയിൽ ഒരു പാതി ഇക്കയെ സ്നേഹിക്കാനാവില്ലല്ലോ..."(ഞാൻ )
ഞാൻ പറഞ്ഞു തീർന്നപ്പോയെക്കും ഇക്ക എന്നെ ഇക്കയിൽ നിന്ന് അടർത്തി സോഫയിലേക്ക് ചാരി ഇരുത്തി. എന്നിട്ട് ഇക്ക എന്റെ അടുത്ത് സോഫയുടെ നിലത്ത് വന്നിരുന്നു രണ്ട് കയ്യും എന്റെ മടിയിലുള്ള എന്റെ കൈകൾക്ക് മേലെ വെച്ചു.
"നൗറി.... ഞാൻ പോലും അറിയാതെ നിന്നെ ഞാൻ സ്നേഹിച്ചത് ആ സ്നേഹം നിന്നിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ട് പക്ഷെ നിർബന്ധിക്കില്ല. നിനക്കറിയില്ലായിരുന്നു എന്റെ ഇഷ്ട്ടം, പെട്ടന്ന് ഒരു വിവാഹം നടന്നാൽ അയാളുമായി അടുക്കാൻ നിന്റെ മനസ്സിന് സമയം വേണ്ടി വരും... നിന്റെ മനസ്സ് പൂർണമായും എനിക്ക് ആകുന്നത് വരെ ഞാൻ കാത്തുനില്കും ആ സ്നേഹം അനുഭവിക്കാൻ വേണ്ടി. അതിന് എത്ര കാലം എടുത്താലും. അതിന് ഒരിക്കലും നീ കുറ്റകാരി അല്ല. അത് കൊണ്ട് ആ കണ്ണൊക്കെ തുടച്ചേ ഈ വീട് മുഴുവനായി കാണണ്ടേ..."( അത് പറഞ്ഞു ഹാഫിക്ക നിലത്ത് നിന്ന് എണീറ്റു എന്നെയും എണീപ്പിച്ചു കണ്ണുനീരെല്ലാം തുടച്ചു തന്നു. എന്നെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.
"ഇക്കാ..."(ഞാൻ )
"എന്തേ..."(ഇക്ക )
"എന്നോട് ദേഷ്യമുണ്ടോ..."(ഞാൻ )
"നിന്റെ ഈ സംസാരം ആണ് എന്നെ ദേഷ്യപ്പെടുത്തുന്നെ... നിന്റെ മനസ്സ് എന്നെ എന്ന് അംഗീകരിക്കുന്നോ അന്ന് നീ എന്നെ സ്നേഹിച്ചാൽ മതി."(ഇക്ക )
"മ്മ്... ഇക്ക ഈ വീട് ഏതാ..."(ഞാൻ )
"ഇത് ഞാൻ നിന്റെ ഓർമകൾ സൂക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയെ ആണ്. നിന്നെ കാണാൻ തോന്നുമ്പോയെല്ലാം ഇവിടെ വന്നിരിക്കും. നീ കൂടെ ഉള്ള പോലെ ഒരു തോന്നൽ ആണ് അപ്പോയെല്ലാം."(ഇക്ക )
ആ വീട് മുഴുവൻ എന്നെ നടത്തി കാണിച്ചു. പുറത്ത് നിന്ന് നോക്കുമ്പോൾ ഒരു കൊച്ചു വീടാണെങ്കിലും അകത്ത് നല്ല സൗകര്യവും കാണാൻ നല്ല ഭംഗിയും ഉണ്ട്. ഓരോ ചുമരിലും എന്റെ വിത്യസ്തമാർന്ന ഫോട്ടോകൾ ഉണ്ട്.
"നൗറി.... ഇന്ന് നമുക്ക് ഇവിടെ ഗസ്റ്റ് ഉണ്ട്. കിച്ചണിൽ ഞാൻ ഫുഡ് കൊണ്ട് വെച്ചിട്ടുണ്ട്. നീ അത് പാത്രങ്ങളിലേക്ക് ഒകെ ഒന്ന് ആക്കി വെക്ക്. ഞാൻ അപ്പോയെക്കും ഒരു കാൾ ചെയ്തിട്ട് വരാം...." ഇക്ക ഫോണും കയ്യിലെടുത്തു മുറ്റത്തേക്കിറങ്ങി.
ഞാൻ കിച്ചണിലേക്കും നടന്നു.
*ഇന്ന് മുതൽ ഞാൻ ഒരു പുതിയ ആളാണ്. റൂഹിന്റെ നൂറി മരണപെട്ടു കഴിഞ്ഞു. ഇനി ഹാഫിക്കയുടെ നല്ലൊരു ഭാര്യയാവണം. എന്റെ വീട്ടുകാർ ആഗ്രഹിച്ച പോലെ ഹാഫിക്ക ആഗ്രഹിച്ച പോലെ.. അള്ളാഹു എനിക്ക് തന്ന വിധി ഹാഫികയുടെ ഭാര്യയാകാനാണ് ആ പതവി മനോഹരമാകണം.* ഇനി തൊട്ട് എന്റെ മനസ്സിൽ ഇത് മാത്രമൊള്ളൂ...
കിച്ചണിൽ ഒരു കവറിൽ ഫുഡ് ഇരിക്കുന്നുണ്ട്. ഞാൻ അതൊക്കെ പാത്രങ്ങളിലേക്ക് മാറ്റി വെച്ചു.
*ആരായിരിക്കും ഇപ്പൊ ഗസ്റ്റ്, അതും ഇങ്ങോട്ട്. ഗസ്റ്റ് വീട്ടിലേക്ക് അല്ലെ വരിക...?*
തുടരും ❤
🖤