Aksharathalukal

റൂഹിന്റെ സ്വന്തം 11

*💜റൂഹിന്റെ സ്വന്തം 💜*
    part 11
By_jifni_
     
copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
*ആരായിരിക്കും ഇപ്പൊ ഗസ്റ്റ്‌, അതും ഇങ്ങോട്ട്. ഗസ്റ്റ്‌ വീട്ടിലേക്ക് അല്ലെ വരിക...?*

ആരാണാവോ.. എന്തായാലും വരുമ്പോളറിയാം.. ഇപ്പൊ എന്നോട് പറഞ്ഞ പണി ഞാൻ ചെയ്തു. ഹാഫീക്കയെ തിരഞ്ഞു മുറ്റത്തേക്കിറങ്ങി.

"എന്തേ..."(ഹാഫിക്ക കൈ കൊണ്ട് ആംഗ്യം കാട്ടി ചോദിച്ചു. ആളിപ്പോഴും ഫോണിൽ തന്നെയാണ്..

ഒന്നൂല്യ... ഞാനും തോള് പൊക്കി കാണിച്ചു. എന്നിട്ട് ആ വീടിന്റെ സിറ്റ്ഔട്ടിലെ തിണ്ടിൽ ഇരുന്ന്.

*എനിക്കെങ്ങനെ ഇങ്ങനെ മാറാൻ പറ്റും. ഞാൻ റൂഹിന് വേണ്ടി പിറന്നവളല്ലേ....,*

*അല്ല... ഞാൻ അത് ചിന്തിക്കാൻ പാടില്ല. ഞാൻ ഹാഫിക്കായുടെ ഭാര്യയാണ്.*

എന്റെ മനസ്സ് തന്നെ എന്നോട് പലതും പറയും പോലെ.
എന്റെ വീട്ടുകാർ പറഞ്ഞത് എത്ര ശരിയാ... ഒരു കല്യാണം കഴിഞ്ഞാൽ ഞാൻ ഒക്കെ മറക്കുമെന്ന്. എത്ര പെട്ടന്നാണ് എനിക്ക് ഹാഫിക്കയെ ഉൾക്കൊള്ളാൻ കഴിഞ്ഞത്.

ഓരോന്നു ചിന്തിച്ചിരുന്നപ്പോഴാണ് ഹാഫിക്ക ഫോൺ കട്ടെഴുത് വന്ന് എന്റെ അടുത്തിരുന്നത്.

"ഇക്കാ... ആരാ വരുന്നത്..."(ഞാൻ )

"അത്..." ഇക്ക പറയാൻ തുടങ്ങിയതും ഒരു കാർ മുറ്റത്തേക്ക് വന്നു. അതിൽ നിന്ന് നാല് ചെക്കമാർ ഇറങ്ങി.

അതിൽ മൂന്ന് മുഖം എനിക്ക് പരിചിതമാണ്.
ഒന്ന് ജുനുക്ക ഒന്ന് റാഷിക്ക.
മറ്റൊന്ന് ഷാമിക്ക, അവരെ എങ്ങനെ എനിക്ക് പരിജയം എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. അതാണ് എന്റെ റൂഹിന്റെ മനസ്സൂഷിപ്പുകാരൻ. ഉറ്റ സുഹൃത്ത്. അധികം ആരുമായും സൗഹൃദം കൂടാത്ത റൂഹ് ഷാമികയുമായി മാത്രം നല്ല സൗഹൃദം ആയിരുന്നു. ഞങ്ങളുടെ പ്രണയത്തിന്റെ കാവൽ കാരൻ എന്ന് വീണെങ്കിലും ഷാമിക്കയെ വിശേഷിപ്പിക്കാം.

എങ്ങനെ ഷാമിക്ക ഇവരുടെ കൂടെ. ആ മുഖം കണ്ടാലറിയാം എന്നെ ഇവിടെ കണ്ട് നന്നായി ഞെട്ടിയിട്ടുണ്ട്.
റൂഹ് ഇപ്പൊ എവിടെ ഉണ്ടെന്നും എന്ത് പറ്റിയെന്നും ഷാമിക്കാക്ക് അറിയാതിരിക്കില്ല. ഇന്ന് പോകുന്നതിന് മുമ്പ് ഷാമിക്കയുമായി എങ്ങനെലും സംസാരിക്കണം. അതിന് മറ്റാരും കൂടെ ഇല്ലാതെ ഷാമിക്കയെ കിട്ടണം.

ഞാൻ ഷാമിക്കയെ കണ്ട അന്താളിപ്പിൽ അവരെ തന്നെ നോക്കി നിൽക്കാണ്. പെട്ടന്ന് ഹാഫിക്ക എന്നെ തട്ടിയപ്പോഴാണ് എനിക് സലകാല ബോധം വന്നത്.

"ന്താ നോക്കി നിൽകുന്നെ..ഇവർക്ക് കുടിക്കാൻ വെള്ളം എടുക്ക്."(ഹാഫിക്ക )

"ആ... നിങ്ങൾ കയറി ഇരിക്കൂ...."(എന്ന് പറഞ്ഞു ഞാൻ കിച്ചണിലേക്ക് പോയി. അവർ നാലുപേരും സിറ്റ് ഔട്ടിൽ ഇരുന്ന് ഭയങ്കര സംസാരമാണ്.

ഞാൻ കിച്ചണിൽ കൊണ്ടന്നു വെച്ചിരുന്ന ഓറഞ്ച് എടുത്ത് ജ്യൂസ് അടിച്ചു നാല് ക്ലാസ്സിൽ ഒഴിഞ്ഞു കൊണ്ടന്നു കൊടുത്ത്.

അവർ അത് കുടിച് വീണ്ടും എന്തൊക്കെ സംസാരം തുടങ്ങി. ശരിക്കും ഞാൻ പോസ്റ്റായി. ഞാൻ അവരെ ഡിസ്റ്റർബ് ചെയ്യാതെ അകത്ത് പോയി റൂമിലൊക്കെ അലങ്കരിച്ചു വെച്ചിരിക്കുന്ന എന്റെ ഫോട്ടോകൾ നോക്കി നടന്നു.

"നൗറി...." 

ഹാഫിക്കയുടെ വിളികേട്ടപ്പോൾ ഞാൻ അവരുടെ അടുത്തേക്ക് പോയി.

"നൗറി ഇവരെ നിനക്ക് അറിയിമായിരിക്കും. ബbut ഇയാളെ അറിയില്ലല്ലോ..." ഷാമിക്കയെ ചൂണ്ടി കൊണ്ട് ഹാഫിക്ക ചോദിച്ചു.

അതിന് ഞാൻ ഒന്നും മുണ്ടിയില്ല. But എന്നെ അത്ഭുദപെടുത്തിയത് ഷാമിക്കയുടെ സംസാരം ആയിരുന്നു.

"ഇതാണോ ഹാഫി നിന്റെ വൈഫ്‌.. എന്താ name... എവിടെയാ വീട്."(ഷാമിക്ക )

"അതേടാ ഇതാണ് എന്റെ പെണ്ണ്. പേര് ആയിഷ നൗറി. നമ്മുടെ ഒക്കെ നാട്ടുകാരി തന്നെ.നിന്റെ കോളേജിൽ ആയിരുന്നു പഠിച്ചത്."(ഹാഫിക )

"ഹോ..." ഒന്നും അറിയാത്ത പൊലുള്ള ഷാമികയുടെ സംസാരം എനിക്കാക്കെ പേടിയായി.


"നൗറി.. ഇത് ഷാമി. ജൂനൂന്റെ കസിൻ ആണ്. ഇപ്പൊ ഞങ്ങളുടെ ഒക്കെ best ഫ്രണ്ടും ആണ്."(ഹാഫിക്ക ഷാമിക്കയെ ചൂണ്ടി കൊണ്ട് പറഞ്ഞു.

"മം... ഭക്ഷണം എടുത്തുവെക്കാം... കഴിക്കാൻ ഇരുന്നോളൂ...'(എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക്ക് പോയി..)

എത്ര ആലോചിച്ചിട്ടും ഷാമിക്ക എന്താ ഇങ്ങനെ പെരുമാറുന്നെ എന്ന് മനസ്സിലാകുന്നില്ല.

പിന്നെ അധികം ഒന്നും ചിന്തിച് നിൽക്കാതെ ഞാൻ ഭക്ഷണം വിളമ്പി.

"നീയും വന്നിരിക്ക്."(ഹാഫിക്ക)

"നിങ്ങൾ കഴിച്ചോളി..."(ഞാൻ )


"അത് വേണ്ട... ഒന്നിച്ചിരിക്കാം നമുക്ക്."(ഹാഫിക്കാന്റെ നിർബന്ധത്തിന് വയങ്ങി ഞാനും അവരുടെ കൂടെ ഇരുന്ന്. നല്ല അൽഫാമും മന്തിയും തട്ടുന്ന തിരക്കിലാണ് എല്ലാവരും. പക്ഷെ എനിക്കാണെങ്കിൽ അങ്ങട്ട് ഇറങ്ങുന്നില്ല..


*"ഷാമി... ആശിയുടെ പാടെന്താ ഇപ്പൊ..."*

ഒരു ഉഷാറില്ലാതെ ഭക്ഷണത്തിൽ ശ്രേദ്ധകൊടുത്തപ്പോഴാണ് ഹാഫിക്ക ചോദിക്കുന്നെ കേട്ടത്. പെട്ടന്ന് കേട്ട പാടെ തിന്നുന്നത് തിരപ്പിൽ പോയി. ഞാൻ ചുമച്ചു. വേഗം ഹാഫിക്ക വെള്ളം തന്നു തലയിൽ കൊട്ടി തന്നു.

"എന്തേ നൗറി എന്തുപറ്റി... ശ്രേദ്ധിച്ച് കഴിക്ക്."(ഹാഫിക്ക )

"ആശിക്ക് ഇപ്പൊ പ്രേതേകിച് മെച്ചമൊന്നുമില്ല അത് പോലെ തന്നെയാ..."(ഷാമിക്ക )

*വീണ്ടും ആ പേര് എന്റെ ചെവികളിൽ വന്നണഞ്ഞു. എല്ലാം മറന്നൊന്ന് ജീവിക്കാൻ വിചാരിച്ചപ്പോയെക്കും വീണ്ടും എന്നെ വന്ന് മുട്ടുകയാണല്ലോ റൂഹ്. അതിനർത്തം ഞാൻ റൂഹിനുള്ളെ ആണെന്നല്ലേ...*

*നിങ്ങൾക് മനസിലായിട്ടുണ്ടാകില്ലല്ലേ വീണ്ടും റൂഹിന്റെ ഓർമ എങ്ങനെ വന്നെന്ന്.*

*ആഷിഖ് അതാണ് എന്റെ റൂഹ്. എല്ലാർകും അവൻ ആശിയാണ്. എനിക്ക് മാത്രം റൂഹ്, 💜എന്റെ മാത്രം റൂഹ്💜 ആയിരുന്നു. ഇനി അത് പറയാൻ എനിക്കാവില്ല.*

"നൗറി... നീ ഭക്ഷണം കഴികുന്നില്ലേ..." എന്തൊക്കെ ആലോചിച്ചിരുന്നപ്പോയാണ് ഹാഫിക്ക വീണ്ടും വിളിച്ചത്.

ഞാൻ വേഗം ഭക്ഷണം കഴിഞ്ഞു എണീറ്റു.പാത്രം ഒകെ എടുത്ത് വെച്ച്. അവരെല്ലാവരും ഭക്ഷണം കഴിഞ്ഞു എണീറ്റു പോയി അപ്പോഴാണ് ഷാമിക്കാക്ക് ഒരു കാൾ വന്നത്..

അപ്പൊ ഹാഫിക്കയും ജുനുക്കയും റാഷിക്കയും ഉമ്മറത്തേക്ക് പോയി. ഷാമിക്ക ഹാളിൽ നിന്ന് തന്നെ സംസാരിക്കാണ്. ഷാമിക്ക പുറത്തേക്ക് പോകും മുമ്പ് ഞാൻ കിച്ചണിൽ നിന്ന് ഷാമിക്കയുടെ അടുത്തേക്ക് പോയി.

പക്ഷെ ഷാമിക്ക എന്നെ കണ്ട ഭാവം കാണിക്കാതെ ഫോൺ വെച്ച് ഉമ്മറത്തേക്ക് പോകാൻ നിന്ന്. ഞാൻ ഒന്നും നോക്കാതെ ഷാമിക്കയുടെ കയ്യിൽ പിടിച്ചു.

"എന്തേ.... " ഷാമിക്ക തിരിഞ്ഞു നിന്ന് ചോദിച്ചു.

ഞാൻ കയ്യിൽ നിന്ന് പിടിവിട്ടു.

"എന്റെ റൂഹ് എവിടെ.... ഒന്ന് പറഞ്ഞൂടെ എന്നോട്.. എത്ര തവണ ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്യാൻ ശ്രേമിച്ചു. എന്തിനാ എന്നോട് ഇങ്ങനെ കാണിക്കുന്നെ.. നിങ്ങൾക് എന്നോട് പറഞ്ഞൂടെ." ഒറ്റ ശ്വസത്തിൽ പറഞ്ഞൊപ്പിച്ചു.


"നീ ഹാഫിയുടെ പെണ്ണാണ്. അത് മാത്രം നീ ഓർത്താൽ മതി. ആഷി നിന്നിൽ അടഞ്ഞ അദ്ധ്യായമാണ്. മഹർ തന്നവനെ മനസിലാകാതെ പോകരുത്. ആഷി ഇനി ഒരിക്കലും നിന്റെ ജീവിതെത്തിലേക്ക് വരില്ല." എന്നും പറഞ്ഞു ഞാൻ മറുതൊന്ന് പറയുന്നതിന് മുമ്പ് ഷാമിക്ക ഉമ്മറത്തേക്ക് പോയി


ഷാമിക്ക പറഞ്ഞത് ശരിയാണ്. ഞാൻ ഇനി കഴിഞ്ഞു പോയതോർത്ത് ഇരിക്കാൻ പാടില്ല.

അവർ നാലുപേരും ഭയങ്കര സംസാരത്തിലാണ്. ഞാൻ അവർക്കിടയിൽ പോസ്റ്റാവണ്ടല്ലോ എന്ന് വെച്ച് ഹാളിൽ ഫോണിൽ കളിച്ചിരുന്നു


"പെങ്ങളെ..ഞങ്ങൾ പോകാണുട്ടാ... നിങ്ങളെ സ്വർഗ്ഗത്തിലെ കാട്ടുറുമ്പാകുന്നില്ല." കുറച്ച് നേരത്തിനു ശേഷം 
ഹാളിലേക്ക് തല ഇട്ടുകൊണ്ട് റാഷിക്ക പറഞ്ഞു. അപ്പൊ ഞാൻ ഫോൺ അവിടെ സോഫയിൽ വെച്ച് സിറ്റ് ഔട്ടിലേക്ക് പോയി.

അവർ മൂന്ന് പേരും യാത്ര പറഞ്ഞിറങ്ങി.

"ഇക്കാ... നമ്മൾ എപ്പോഴാ പോണത്."(ഞാൻ )

"പോകാലോ.. എന്തേ നിനക്ക് നേരം വൈകുന്നുണ്ടോ..."(ഇക്കാ )

"ഏയ് ഇല്ല.നേരം ഏട്ട് കഴിഞ്ഞു. അവരൊക്കെ ഉറങ്ങും .."(ഞാൻ )

"ഉറങ്ങിക്കോട്ടെ നമുക്ക് എപ്പോ പോയാലും അകത്തു കയറാൻ പറ്റും നീ എന്നാ....."എന്നും പറഞ്ഞു എന്റെ തോളിലൂടെ കയ്യിട്ട് ഇക്ക അകത്തേക്ക് കൊണ്ട് പോയി..



🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
 ( *ജുനു, റാഷി* )

"എന്നാ ഞാൻ പോവാണ് ട്ടോ..." എന്ന് പറഞ്ഞു ഷാമി വീട്ടിലേക് മടങ്ങിയതും ജുനും റാഷിയും അവരുടെ സ്ഥിരം പ്ലേസ് ആയ അത്തിമരത്തിന്റെ ചുവട്ടിലുള്ള ക്ലബ്ബിന്റെ കാര്യങ്ങൾ നടത്തുന്ന കെട്ടിടത്തിന്റെ ഡറസിൽ സ്ഥാനം പിടിച്ചു.

"എടാ.. ഹാഫി എന്തോരം ഹാപ്പി ആണല്ലേ..."(ജുനു )

"അവൾ കൂടെ ഉണ്ടെങ്കിൽ അവൻ ഹാപ്പിയാകും. അതിന് വേണ്ടിയല്ലേ നമ്മൾ ഇത്രെയും കഷ്ട്ടപെട്ടത്."(റാഷി )

"ആണ്.. പക്ഷെ ഞമ്മൾ ചെയ്തത് തെറ്റല്ലേ.... ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളല്ലേ നമ്മൾ കാരണം ഇല്ലാതെ ആയത്. ഒരു കുടുംബത്തിന്റെ നെടുത്തൂണല്ലേ നമ്മൾ കാരണം വീണത്."(ജുനു )

"കഴിഞ്ഞത് കഴിഞ്ഞു അതിന്റെ ഫലമാണ് നമ്മുടെ ഹാഫി ഇന്ന് ഇങ്ങനെ നമ്മുടെ മുന്നിൽ നിൽക്കുന്നത്. അല്ലെങ്കിൽ ഇന്ന് ഏതെങ്കിലും ഭ്രാന്തമാശുപത്രിയിൽ പോയി കാണേണ്ടി വരായിരുന്നു അവനെ."(റാഷി )

"നമ്മൾ ചെയ്തത് നമ്മുടെ സൗഹൃദത്തിന് വേണ്ടിയാണ്. അത് കൊണ്ട് നമുക്ക് അത് ഒരു തെറ്റായി തോന്നില്ല. പക്ഷെ അല്ലാഹുവിന്റെ മുന്നിൽ അത് തെറ്റാണ്. നൗറി ഇതൊക്കെ അറിഞ്ഞാൽ..."(ജുനു )

"അവൾ ഒന്നും അറിയില്ല. അറിയരുത്. പിന്നെ അള്ളാഹുവിന്റെ മുന്നിൽ ഞമ്മൾ തെറ്റുകാരാവാൻ നമ്മൾ ഒന്നും ചെയ്തില്ലല്ലോ അവന്റെ ശ്രെദ്ധകുറവ് കാരണമല്ലേ അന്ന് അങ്ങനെ സംഭവിച്ചത്."(റാഷി )

"അത് ശരിയാ.. അപ്പൊ ആ കാര്യത്തിൽ നമുക്ക് ഒരു കുറ്റബോധം വേണ്ടാല്ലേ..,പക്ഷെ അവൻ ഒരിക്കെ തിരികെ വന്നാലോ..."(ജുനു )

"വരില്ല അവൻ... ഒരിക്കലും അവൻ ഈ നാട്ടിൽ കാൽ കുത്തില്ല. അന്ന് ആ അപകട ശേഷം നടന്നതൊന്നും നിനക്ക് പോലും അറീല."(റാഷി )

"എനിക്കറിയാതെ എന്ത് നടന്നെന്നാ..."(ജുനു )

*ആശിയുടെ നൗറിയുടെ റൂഹിന്റെ കഥ റാഷി ഒന്ന് ആദ്യം മുതൽ ഓർത്തെടുത്ത്...സൗഹൃദത്തിന് വേണ്ടി ചെയ്ത തെറ്റവൻ ഒന്നൂടെ മനസ്സിൽ ആവാഹിച്ചെടുത്ത്*



തുടരും 🖤...


റൂഹിന്റെ സ്വന്തം 12

റൂഹിന്റെ സ്വന്തം 12

4.7
8073

*💜റൂഹിന്റെ സ്വന്തം 💜*     part 12 By_jifni_ *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*       copyright work- This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission                ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ *ആശിയുടെ നൗറിയുടെ റൂഹിന്റെ കഥ റാഷി ഒന്ന് ആദ്യം മുതൽ ഓർത്തെടുത്ത്...സൗഹൃദത്തിന് വേണ്ടി ചെയ്ത തെറ്റവൻ ഒന്നൂടെ മനസ്സിൽ ആവാഹിച്ചെടുത്ത്* 🖤💜🖤💜🖤💜🖤💜🖤💜🖤💜🖤💜🖤💜🖤💜🖤 *വർഷ