Aksharathalukal

ഭൂമിയും സൂര്യനും 12

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 12
By_jifni_
     

copyright work-
This work ( *🖤ഭൂമിയും സൂര്യനും🖤* ) is protected in accordance wixth sectio 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's ( *_jifni_* )prior permission
          
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഞാൻ എനിക്കുള്ള bus തിരഞ്ഞു നടന്നു. Bus നോക്കി നടക്കുന്നെ ഇടക്ക് നേരെ നോക്കി നടക്കാൻ ഞാൻ മറന്നു. പെട്ടന്ന് ആരെയോ തട്ടി വീണു. താ കിടക്കുന്നു വീണ ആളും ഞാനും നിലത്ത് ബസ്സ്റ്റാന്റിൽ.

ഇതിപ്പോ ഏതെങ്കിലും സിനിമയിലോ സീരയ്ലിലോ ആണെങ്കിൽ നല്ല ഒരു റൊമാന്റിക് സീനിനുള്ള ക്യാപ് ഉണ്ട്. പക്ഷെ ഇത് ജീവിതമല്ലേ അപ്പൊ ഇവിടെ ഒരു യുദ്ധം നടക്കാനുള്ള ക്യാപാണ് ഉണ്ടായത്. കാരണം വീണത് ഞാനും ആ മൂരാച്ചി ഋഷിസാറും കൂടിയാണ്.

രണ്ടാളും അവിടെന്ന് കെട്ടിപിടഞ്ഞു എണീറ്റു.

"എന്താടി കാട്ടുമാക്രി നിനക്ക് മുഖത്ത് കണ്ണില്ലേ..."(സാർ )

"എനിക്ക് മാത്രമല്ല കണ്ണ് ഇയാൾക്ക് രണ്ട് ഉണ്ടകണ്ണുണ്ടല്ലോ...."(ഞാൻ )

"നീയല്ലടി എന്നെ വന്ന് ഇടിച്ചത്. എന്നിട്ട് കിടന്ന് കുരക്കുന്നെഡീ.."(സാർ )

"മാന്യമായി സംസാരിക്കണം man. കുരക്കാൻ ഞാൻ നാഴ ഒന്നുമല്ല."(ഞാൻ )

"അത് കാണുന്നവർക്ക് കൂടി തോന്നണം."(സാർ )

"തന്റെ കണ്ണ് ആദ്യം ഒരു ചെക്കപ്പ് നടത്ത്. എന്നിട്ട് പറയാൻ വാ... എനിക്ക് തന്റെ സംസാരം കേൾക്കാൻ സമയമില്ല." എന്നും പറഞ്ഞു ഞാൻ അവിടെന്ന് കലിതുള്ളി കിട്ടിയ ബസ്സിൽ കേറി നാട്ടിലേക്ക് വിട്ടു.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നാട്ടിൽ എത്തിയപ്പോയെക്കും സൂര്യൻ നേർ മുകളിൽ എത്തിയിട്ടുണ്ട്. നല്ല ചൂട്. ഞാൻ bus സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് ആ ചൂടും കൊണ്ട് നടന്നു.
പെട്ടന്ന് ഒരു കാർ വന്ന് എന്റെ അരികിൽ നിർത്തി. എന്നിട്ട് ഫ്രണ്ടിലെ ഡോർ ക്ലാസ്സ്‌ തുറന്ന് എന്റെ അച്ഛന്റെ പ്രായമുള്ള ഒരാൾ..
    "മോളെ ഒരു വീട്ടിലേക്കുള്ള വഴി ചോദിക്കാനാണ്., ബുദ്ധിമുട്ടാകുമോ..."(ആ അങ്കിൾ )

"എന്ത് ബുദ്ധിമുട്ട് അങ്കിൾ... ഞങ്ങളുടെ നാട്ടിൽ വരുന്ന ഒരാളെ സഹായിക്കൽ ഞങ്ങളുടെ കടമയല്ലേ..."(ഞാൻ )

"എന്നാ മോളെനിക്ക് രവിവർമ്മയുടെ വീട്ടിലേക്കുള്ള വഴി ഒന്ന് പറഞ്ഞു തരുമോ..."(അങ്കിൾ )

"ഏത് രവിവർമ്മ..? (ഞാൻ.)

കാരണം എനിക്കറിയുന്ന രവിവർമ്മ എന്റെ അച്ചാച്ഛനാ... ഇനി എന്റെ വീട്ടിലേക്ക് തന്നെ ആകുമോ...

"അത് അയാളുടെ മകൻ സേതുരാമൻ.. അയാളുടെ മകൻ അഭിഷേക്... അറിയുമോ.."(അങ്കിൾ )

അപ്പൊ എന്റെ വീട് തന്നെ... അപ്പൊ ഇങ്കേരിപ്പോ ആരാ...

"വീടൊക്കെ എനിക്കറിയാം അങ്കിൾ, അല്ല നിങ്ങൾ അവരുടെ ആരാ..."(ഞാൻ )

"അത് ഒരു കല്യാണ ആലോചനയുമായി വന്നതാ.. മോൾ വീടൊന്ന് കാണിച്ചു തരുമോ..."(ആ അങ്കിൾ )

ഹോ അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. ഫോൺ വിളിച്ചപ്പോ എന്നെ പെട്ടന്ന് കെട്ടിക്കണം എന്നൊക്കെ പറയുന്നത് കേട്ടിരിന്നു. അപ്പൊ അത് കാര്യത്തിൽ തന്നെ ആണല്ലേ.. ഇപ്പൊ ശരിയാക്കി തരാം ഞാൻ..

"അതെ അങ്കിളെ... ഈ രവിവർമ്മ സാറിന്റെ വീട് ഇവിടെന്ന് രണ്ട് കിലോമീറ്റർ അകലെയാണ്.."(ഞാൻ )

"അത്ര കുറെ ഉണ്ടോ... അവർ പറഞ്ഞത് ഈ അങ്ങാടിയിൽ നിന്ന് ഒരു അഞ്ചു മിനിറ്റ് നടക്കാനെന്നാണല്ലോ..."(അങ്കിൾ )

"അത് അങ്കിളെ ഈ കാണുന്ന പാടം കണ്ടില്ലേ അത് വഴി നടക്കാനാണെങ്കിൽ അത്രേ ഒള്ളൂ... പക്ഷെ നിങ്ങളുടെ വണ്ടി കൊണ്ട് പോകുമ്പോ ഇവിടെ നിന്ന് നേരെ പോയിട്ട് ലെഫ്റ്റിലേക്ക് തിരിയുക.എന്നിട്ട് കാണുന്ന ഒരു കയറ്റവും ഇറക്കവും കഴിഞ്ഞാൽ ഒരു ചെറിയ കട കാണും അതിന്റെ ഉള്ളിലേക്കുള്ള റോഡിന് നേരെ പോയി ഒന്നൂടെ ലെഫ്റ്റിലേക്ക് തിരിയുക. ആ റോഡ് നേരെ ചെന്ന് നില്കുന്നത് അവരുടെ വീട്ടിലാണ്."(പരമാവതി ചുറ്റി വളഞ്ഞു മറ്റേതോ ഒരു വീട്ടിലേക്കുള്ള വഴി ഞാൻ പറഞ്ഞു കൊടുത്തു.)

"Tnx മോളെ ഈ ഉപകാരം ഒരിക്കലും മറക്കൂല.." എന്നും പറഞ്ഞവർ കാർ മുന്നോട്ടെടുത്ത്.

"അതെനിക്കുറപ്പാണ് ഈ ജന്മം നിങ്ങൾ ഇത് മറക്കില്ല. അത്രക്കും മോശമാണ് മുന്നോട്ടുള്ള റോഡ്."(ന്റ ആത്മ.) എനിക്കാണെങ്കിൽ ഇത് ആലോചിച്ചിട്ട് ചിരി നിൽക്കുന്നില്ല ചിരിച് ചിരിച് ഒരു വഴിക്കായിക്കണ് ഞാൻ.

അതാലോചിച്ചു ചിരിച്ചു നടന്നു വീട്ടിൽ എത്തി.

എന്നെ കണ്ടപാടേ ഉമ്മറത്തിരിന്നിരുന്ന അഭിയും അജുവും അകത്തേക്ക് നോക്കി ഒരു വിളിച്ചു കൂവൽ ആയിരുന്നു.

"അമ്മെ..അമ്മമ്മേ...അച്ഛാച്ച... എല്ലാരും ഒന്ന് ഓടി വന്നേ "(അജു )

"ന്താടാ ഇജ്ജ് വല്യ പാമ്പിനെയും കണ്ടോ..." ഞാൻ സിറ്റ് ഔട്ടിലേക്ക് കേറിയിട്ട് അവന്റെ വായ പൊത്തി കൊണ്ട് ചോദിച്ചു

"പാമ്പിനെക്കാളും വലിയ ഒന്നല്ലേ ഇജ്ജ്.. ഇവിടുന്ന് പെട്ടിയും എടുത്ത് പോയിട്ട് നാല് ദിവസം ആയിട്ടൊള്ളല്ലോ.. ന്താ ഇത്ര പെട്ടന്ന്.."(അഭിയേട്ടൻ )

"പെട്ടിയൊന്നും ഞാൻ എടുത്തില്ല. ഞാൻ ബാഗ് ആണ് കൊണ്ട് പോകാറിട്ടാ..."(ഞാൻ 😁)

"ബല്യ തമാസ "(അജു )

"അല്ലടാ കാര്യം."(ഞാൻ )

"മോളെ നീ എന്താ ഇത്ര പെട്ടന്ന്." ഇത് ചോദിച്ചു വന്നത് എന്റെ പിതാജിയാണ്. പിറകെ മാതാജിയും അച്ചാച്ചനും അച്ഛമ്മയും ഉണ്ട്.

"അതോ അത് പിന്നെ കോളേജിൽ ആർട്സ് പ്രോഗ്രാമിന്റെ പ്രാക്റ്റീസ് ആണ്. അപ്പൊ പിന്നെ ഞാൻ ഇങ്ങോട്ട് പോന്നു."(ഞാൻ )

"സാധാരണ ആർട്സ് ടൈം ആയാൽ ലീവ് ഉള്ള അന്ന് പോലും വരാറില്ലല്ലോ. അവിടെ കച്ചറ കളിച്ചു നടക്കാറല്ലേ..."(അമ്മ )

എന്ത് നല്ല അമ്മ മകളെ പറ്റി നന്നായിട്ടറിയാം.

"അത് അമ്മെ.. നല്ല സുഖമില്ല എനിക്ക് മിനിഞ്ഞാന്ന് തുടങ്ങിയതാ തലവേദന പിന്നെ അവിടെ പഠിത്തൊന്നൂല്യ വേണ്ടവരോട് ലീവ് എടുക്കാൻ പറഞു. ഇനി ഞാൻ വന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായെങ്കിൽ ഞാൻ തിരിച്ചു പൊക്കോളാം.." അവസാന അടവെന്നോണം അതും പറഞു മുഖം തിരിച്ചിരുന്നു.

"എന്നിട്ട് ഇപ്പൊ തലവേദന എങ്ങനെ ഉണ്ട്."(അച്ഛമ്മ )

"കുഴപ്പല്യ.. എന്നാലും ഉണ്ട്."(ഞാൻ )

"പോയി ഫ്രഷ് ആയിട്ട് വാ... ഞാൻ ചായ എടുക്കാം.."(അമ്മ )

"ഇനി ചായ എടുക്കാൻ നിൽക്കണ്ട. ഉച്ചഭക്ഷണത്തിനുള്ള സമയമായി ഭക്ഷണം വിളമ്പിക്കോ..."(അച്ഛൻ )

"ഹാ എന്നാൽ എല്ലാരും ഇരുന്നോളൂ..."(അമ്മ അത് പറഞ്ഞു അടുക്കളയിലേക്ക് പോയി. പിറകെ അച്ഛമ്മയും. അവർ രണ്ടും അങ്ങനെ ആണ്. ഒരാൾക്കു പിറകെ മറ്റേ ആൾ ഉണ്ടാകും ന്തായാലും.)

ഞാൻ റൂമിൽ പോയി ഫ്രഷായി അപ്പച്ചിയുടെ മുറിയിലേക്ക് പോയി. ആൾക്കിപ്പോ കുറച്ചൊരു മാറ്റം ഉണ്ട്. കൈ ഒകെ ചെറുതായിട്ട് അനങ്ങും.അപ്പച്ചി ആ കിടപ്പ് തന്നെ ആണെങ്കിലും ഒന്നും പ്രതികരിക്കാൻ കഴിയയില്ലെങ്കിലും ഞാൻ എല്ലാം ആദ്യം ചെന്ന് പറയാറ് അവിടെ ആണ്.
ഞാൻ അടുത്ത് ചെന്നിരുന്നു ആ മുടിയിൽ പതിയെ തലോടി..

"അപ്പച്ചികുട്ടികറിയോ ഞാൻ സസ്പെൻഷൻ വാങ്ങി വന്നതാ ഇവിടെ ആർക്കും അറിയില്ല. പിന്നെ വരുന്ന വഴി ഒരാൾക്കിട്ട് പണിയും കൊടുത്തു... "

അങ്ങനെ ഞാൻ ഇവിടുന്ന് പോയത് മുതൽ ഇന്ന് വന്ന് കയറുന്നത് വരെ ഉള്ള എല്ലാം അപ്പച്ചിയോട് പറഞ്ഞു.

ഹാളിലേക്ക് പോയി ഭക്ഷണം കഴിക്കാനിരുന്നു.

എല്ലാവരുടെ ശ്രെദ്ധയും ഭക്ഷണത്തിൽ ആണ്. അപ്പൊ പിന്നെ ഞാനും ഒന്നും മിണ്ടാൻ പോയില്ല.

പെട്ടന്നാണ് അമ്മ സംസാരിച്ചു തുടങ്ങിയത്.

"സേതുവേട്ടാ അവരെപ്പോയാ വരാന്ന് പറഞ്ഞത്."(അമ്മ )

ഹോ ആ മറ്റേ കക്ഷികളെ ആകും അന്വേഷിക്കുന്നത്. അവരിപ്പോ ഈ കൃക്കര ഗ്രാമം മുഴുവൻ ചുറ്റി കണ്ടിട്ടുണ്ടാകും.(ന്റ ആത്മ )

"അവർ ഒരു 12 ആവുമ്പോയേക്കും എത്താന്ന് പറഞ്ഞിരുന്നു ഇപ്പൊ എന്ത് പറ്റിയെന്നാവോ.."(അച്ഛൻ )

"നീ ആ പെൺകൊച്ചിനെ ഇപ്പൊ അടുത്തെങ്കാനും കണ്ടിട്ടുണ്ടോ.."(അച്ഛമ്മ )

"ആ ഞാനും അച്ഛനും കൂടി ഒരു ദിവസം ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ പോയപ്പോ ആ കുട്ടിയേയും അവളുടെ മാമനെയും കുടുംബത്തെയും കണ്ട് പക്ഷെ സംസാരിക്കാൻ പറ്റിയില്ല."(അച്ഛൻ )

"കാണാൻ എങ്ങനെയാ സുന്ദരിയാ..."(അമ്മ ആകാംഷയോടെ ചോദിക്കുന്നുണ്ട്.)

"സുന്ദരി എന്ന് വെച്ചാൽ അതിസുന്ദരി തന്നെ. നിന്റെ മരുമകളെ കാണാൻ ഭംഗിയില്ലാന്ന് ആരും പറയില്ല."(അച്ചാച്ചൻ )

"കണ്ടോ ചെക്കന്റെ ഒരു നാണം." തല താഴ്ത്തിരിക്കുന്ന അഭിയേട്ടനെ കാണിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.

സത്യം പറഞ്ഞാൽ ഇപ്പൊ കിളികളൊക്കെ പോയി ഇരിക്കുന്നത് ഞാനാണ്. ന്താപ്പോ സംഭവം അപ്പൊ എന്റെ കല്യാണം സംസാരിക്കാനല്ലേ അവർ. ആ അങ്കിൾ അഭിയേട്ടന്റെ കല്യാണം നോക്കാൻ വന്നേ ആണോ. ശേ ന്തൊകെ ഞാൻ കാണിച്ചേ... പറ്റാനുള്ള അമളി പറ്റി കഴിഞ്ഞു. ഇനി ഇതിനെ കുറിച് ആരോടും ഒന്നും പറയണ്ട. അവർ വരുമ്പോ അവരെ കാണാതെ നടക്കാം.
അതൊക്കെ മനസ്സിൽ പ്ലാൻ ചെയ്ത് ഒന്നും അറിയാത്ത മട്ടിൽ ഇരുന്ന് ഞാൻ.

"അല്ല അമ്മെ... ആര് വരുന്ന കാര്യമാ നിങ്ങൾ പറയുന്നേ..."(ഞാൻ )

"അത് കുറെ മുമ്പ് അഭിക്ക് വേണ്ടി ഒരു കുട്ടിയെ പറഞു വെച്ചിരുന്നു ഞങ്ങൾ, ഇപ്പൊ അവർക്ക് വേഗം കല്യാണം നടത്താം എന്നുണ്ട്. അപ്പൊ അതിനെ കുറിച് സംസാരിക്കാനാണ്."(അച്ചാച്ചൻ )

"പെണ്ണിനെ പറഞ്ഞു വെക്കുകയോ എന്ന് ഞാൻ അറിഞ്ഞില്ലല്ലോ..."(ഞാൻ )

"അതൊക്കെ നീയൊക്കെ ചെറിയ കുട്ടി ആയിരുന്ന അന്ന് നടന്നതാ..."(അച്ഛൻ )

"ഏതാ കുട്ടി..."(ഞാൻ )

"അതൊക്കെ പറയാൻ ഒത്തിരി ഉണ്ട്. ഇപ്പൊ ഇത്ര അറിഞ്ഞാൽ മതി നല്ല ഒരു കുട്ടിയാണ്. അച്ഛനും അമ്മയും ഇല്ല. അവളുടെ അച്ഛൻ അവസാനമായി പറഞ്ഞതും അവളെ ഈ കുടുംബത്തിലേക്ക് കൊണ്ട് വരണം എന്നാണ്. മരിച്ച ആ മനുഷ്യന്റെ ആഗ്രഹം നമ്മൾ സഫലമാകുന്നു, നിനക്ക് സമ്മദമല്ലേ അഭി."(അച്ചാച്ഛൻ )

"നിങ്ങൾക്കൊക്കെ ഇഷ്ട്ടപെട്ട കുട്ടിയാണെങ്കിൽ എനിക്കൊരു എതിർപ്പും ഇല്ല."(അഭി )

"അപ്പൊ എന്റെ അഭിപ്രായം വേണ്ടേ.." എന്നും ചോദിച്ചു ഞാൻ മുഖം കോട്ടി.

"അത് നിന്നെ കേട്ടാൻ വരുന്നവന്റെ കാര്യത്തിൽ നോക്കാം.." എന്നും പറഞു അഭി ഭക്ഷണം കഴിഞ്ഞു എണീറ്റു. പിറകെ ഓരോരുത്തരായി എണീറ്റു...

അച്ചാച്ചനും അച്ഛമ്മയും tv ക്ക് മുന്നിൽ സ്ഥാനം പിടിച്ചു. അച്ചൻ പുറത്തേക്ക് പോയി. അമ്മ അപ്പച്ചിയുടെ അരികിലേക്കും. ഇനി എന്തെങ്കിലും ആവിശ്യം വന്നാൽ മാത്രം അമ്മ അവിടെന്ന് എണീക്കത്തൊള്ളൂ...

അഭിയേട്ടൻ ഫ്രണ്ട്സിന്റെ കൂടെ പുറത്തേക്കും പോയി.
ഞാൻ മാത്രം പോസ്റ്റടിച്ചിരിക്കുന്നു. നോക്കുമ്പോ അജും പോസ്റ്റാ..
ഞാൻ അവന്റടുത്തേക്ക് നടന്നു.

"ടാ മ്മക്ക് ലുഡോ കളിക്കാ..."(ഞാൻ )


"ഹാ വാ..." എന്ന് പറഞ്ഞവൻ സിറ്റ് ഔട്ടിലേക്ക് പോയി പിറകെ ഞാനും. അങ്ങനെ ഞങ്ങൾ രണ്ടാളും കൂടി നല്ല ഒന്നാന്തര കളി തന്നെ തുടങ്ങി.

നല്ല സന്തോഷത്തിലും ആരവത്തിലും കളി ഇമ്പം പിടിച്ചു തുടങ്ങുകയായിരുന്നു. പക്ഷെ അതിന് ആയുസ്സ് വളരെ കുറവായിരുന്നു.


തുടരും ❤

പരമാവതിയിൽ കൂടുതൽ ലെങ്ത്തിൽ എഴുതീട്ടുണ്ട്. അപ്പൊ കമന്റും അതിനനുസരിച്ചു ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.


ഭൂമിയും സൂര്യനും 13

ഭൂമിയും സൂര്യനും 13

4.7
1742

*🖤ഭൂമിയും സൂര്യനും 🖤* പാർട്ട്‌ 13 By_jifni_       copyright work- This work ( *🖤ഭൂമിയും സൂര്യനും🖤* ) is protected in accordance wixth sectio 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's ( *_jifni_* )prior permission            ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ നല്ല സന്തോഷത്തിലും ആരവത്തിലും കളി ഇമ്പം പിടിച്ചു തുടങ്ങുകയായിരുന്നു. പക്ഷെ അതിന് ആയുസ്സ് വളരെ കുറവായിരുന്നു. കളിച്ചോണ്ടിരിക്കുന്ന ഇടക് ഒരു കാർ മുറ്റത്തേക്ക് വന്നു. സംശയിക്കണ്ട ആ മറ്റേ കക്ഷികൾ തന്നെ ഞാൻ അജൂന്റെ ഫോൺ തട്ടിമാറ്റി എണീറ്റു