*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട് 13
By_jifni_
copyright work-
This work ( *🖤ഭൂമിയും സൂര്യനും🖤* ) is protected in accordance wixth sectio 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's ( *_jifni_* )prior permission
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
നല്ല സന്തോഷത്തിലും ആരവത്തിലും കളി ഇമ്പം പിടിച്ചു തുടങ്ങുകയായിരുന്നു. പക്ഷെ അതിന് ആയുസ്സ് വളരെ കുറവായിരുന്നു.
കളിച്ചോണ്ടിരിക്കുന്ന ഇടക് ഒരു കാർ മുറ്റത്തേക്ക് വന്നു. സംശയിക്കണ്ട ആ മറ്റേ കക്ഷികൾ തന്നെ ഞാൻ അജൂന്റെ ഫോൺ തട്ടിമാറ്റി എണീറ്റു അകത്തേക്ക് ഓടി..ഞമ്മൾ പിന്നെ ആരെയും mind ചെയ്യാതെ വേഗം റൂമിൽ കയറി വാതിലടച്ചു ഇരുന്ന്. അപ്പോഴാ ഞാൻ എന്റെ ഫോണിലേക്ക് ശ്രേദ്ധിച്ചത് എന്റെ കസിൻ മീരയുടെ നാല് missed കാൾ. ഞാൻ വേഗം അവൾക് തിരിച്ചടിച്ചു.
ഞാൻ :-ഹലോ
മീര :-എത്ര നേരമായി ഞാൻ ഫോണടിക്കുന്നു. നീ വീട്ടിൽ എത്തിയെന്ന് പറഞ്ഞു.
ഞാൻ :-അതേടി ഒരു സസ്പെൻഷൻ വാങ്ങി ഇങ്ങോട്ട് പോന്നു. അല്ലാ ന്താ നീ വിളിച്ചേ...
മീര :-അത് നിനക്കുള്ള കത്ത് എത്തിയിട്ടുണ്ട്. അത് പറയാനാ... വന്ന് വാങ്ങിച്ചോ...
ഞാൻ :-നീ ഫോൺ വെക്കുമ്പോയേക്കും ഞാൻ അവിടെ എത്തിയിരിക്കും
എന്ന് പറഞ്ഞു ഫോൺ കട്ടാക്കി ഒറ്റ ഓട്ടമായിരുന്നു അവളുടെ വീട്ടിലേക്ക്. കിച്ചൻ വഴി ആരും കാണാതെ ആണ് ഞാൻ പോയത്. കാരണം സിറ്റ് ഔട്ടിൽ വന്ന അതിഥികൾ ഇരിപ്പുണ്ട്. അവർ എന്നെ കണ്ടാലുള്ള അവസ്ഥ പറയണ്ടല്ലോ...
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
കല്യാണം എപ്പോ ആയാലും ഞങ്ങൾക്ക് കുഴപ്പമില്ല. (സേതുരാമൻ [ഭൂമിയുടെ അച്ഛൻ ])
എത്രെയും പെട്ടന്ന് നടത്തണം എന്ന് തന്നെ ആണ് ഞങ്ങളുടെ മനസ്സിലും പക്ഷെ നന്ദുവിനെ നിങ്ങൾക്ക് തരുമ്പോ ഞങ്ങൾക്ക് കൂട്ടിന് ഒരു മോളെ വേണം. അപ്പൊ നന്ദുവിന്റെ കല്യാണവും എന്റെ മകൻ ഋഷിയുടെ കല്യാണവും ഒപ്പം നടത്താനാ ഞങ്ങളുടെ പ്ലാൻ. (ജോർജ് (ഋഷിയുടെ അച്ഛൻ ) )
"അതിനെന്താ രണ്ട് കല്യാണവും ഒരു മണ്ഡലത്തിൽ വെച്ച് നടത്താം ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല. മകൻ കെട്ടാൻ പോകുന്ന കുട്ടിയുടെ വീട്ടുകാരുമായി ഒന്നിച്ചിരുന്നു ഒരു ദിവസം തീരുമാനിക്കാം നമുക്ക്."(സേതുരാമൻ )
"അവിടെ ഒരു പ്രശ്നം ഉണ്ട്."(ജോർജ് )
"എന്താ..., അവർക്കിപ്പോ തന്നെ കല്യാണം പറ്റില്ലേ..."(രവിവർമ്മ )
"അതല്ല സാർ... അവനുള്ള പെൺകുട്ടിയെ തിരഞ്ഞു കിട്ടിയിട്ടില്ല. ഇവളുടേത് നടന്നിട്ട് മതിയെന്ന് പറഞ്ഞു നടക്കായിരുന്നു ചെക്കൻ ഇനി അവനെ പിടിച്ചു കെട്ടിക്കണം. അപ്പൊ അവനൊരു നല്ല കുട്ടിയെ കണ്ടെത്തുന്ന സാവകാശം വേണം. ഞങ്ങൾക്ക് അവനൊത്ത ഒരു കുട്ടിയെ കിട്ടിയാൽ ഉടനെ നമുക്ക് കല്യാണം നടത്താം.."(ജോർജ് )
"എന്നാൽ അങ്ങനെ ആവട്ടെ... അതിനിടക്ക് എന്റെ ഭാര്യയും മകളും വന്ന് അവളുടെ ഭാവി മരുമകളെ ഒന്ന് കാണുകയും ചെയ്യട്ടെ... അവൾക് മോളെ കാണാൻ തിടുക്കമായിട്ടുണ്ട്."(സേതുരാമൻ )
"അത് ഞാൻ അങ്ങട്ട് പറയാനിരിക്കുകയായിരുന്നു. കുട്ടികൾ തമ്മിലും കണ്ടിട്ടില്ലല്ലോ... അപ്പൊ എല്ലാരും കൂടി ഒരു ദിവസം അങ്ങോട്ട് വരോണ്ട്."(ജോർജ് )
"തീർച്ചയായും വരണ്ട്."(രവിവർമ്മ )
"മോനെ നിനക്ക് എതിർപ്പൊന്നും ഇല്ലാലോ.. നിന്നോട് ചോദിക്കാതെയാ ഞങ്ങളുടെ ഈ നീക്കം." ഇവരുടെ സംസാരം ഒകെ കേട്ട് മിണ്ടാതിരിക്കുന്ന അഭിയെ നോക്കി ജോർജ് ചോദിച്ചു.
"എനിക്ക് ഒരു എതിർപ്പുമില്ല. അച്ഛൻ എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്."(അഭി )
"എന്നാ പറഞ്ഞ പോലെ ഒരു ദിവസം അങ്ങോട്ട് ഇറങ്ങി. അതിനിടക്ക് ചെക്കന്റെ കല്യാണം വല്ലതും ആയാൽ ഞാൻ വിളിച്ചു പറയാം... എന്നാ ഞങ്ങൾ ഇറങ്ങട്ടെ..."(ജോർജ് )
"ഇറങ്ങുന്നതിനു മുമ്പ് ഞാൻ കൊണ്ട് വെച്ച ചായ കുടിക്കി. നിങ്ങൾ സംസാരം കഴിഞ്ഞിട്ട് വിളിക്കാന്ന് കരുതി." എന്ന് പറഞ്ഞു ജോർജ് ഇറങ്ങാൻ നിന്നപ്പോയെക്കും ഭൂമിയുടെ അമ്മ വന്നു..
"വരൂ... ചായ കുടിക്കാം.."( സേതുരാമൻ അത് പറഞ്ഞു ജോർജിന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി..
ജോർജും അവരുടെ ഡ്രൈവറും രവിവർമ്മയും അഭിയും സേതുരാമനും കൂടി ചായ കുടിക്കാനിരുന്നു. ജോർജിന്റെ നിർബന്ധം കൊണ്ട് കൂടെ ഇരുന്നതാണ് മറ്റുള്ളവർ. എല്ലാവരുടെ ശ്രെദ്ധയും ചായയിൽ ആയപ്പോ അഭി മറ്റൊരു ചിന്തയിലായിരുന്നു.
"അങ്കിൾ നിങ്ങളുടെ മകൻ ഇപ്പൊ എന്ത് ചെയ്യുന്നു."(പെട്ടന്നായിരുന്നു അഭിയുടെ ചോദ്യം )
"അവൻ അധ്യാപകനായി work ചെയ്യുന്നു."(ജോർജ് )
"അവന്റെ ഫോട്ടോ ഉണ്ടെങ്കിൽ ഒന്ന് കാണിക്കുമോ..."(അഭി )
"അതെനെന്താ കാണിക്കാലോ.."(എന്ന് പറഞ്ഞയാൾ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ഋഷിയും നന്ദു ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ കാണിച്ചു കൊടുത്ത്. ഇതാണ് എന്റെ മക്കൾ.
അഭി ആ ഫോൺ കയ്യിലേക്ക് വാങ്ങി നോക്കി. ചോദിച്ചത് ഋഷിയുടെ ഫോട്ടോ ആണെങ്കിലും അവന്റെ കണ്ണ് തങ്കി നിന്നത് നന്ദുവിന്റെ ഫോട്ടോയിലാണ്. പട്ടുപാവാടയും കാതിൽ ജിമിക്കികമ്മലും അണിഞ്ഞ ഒരു സുന്ദരി. കറുകറുത്ത നീളൻ മുടി നിവർത്തി ഇട്ടിട്ടുണ്ട്. ആ ഫോട്ടോയിൽ തന്നെ ലയിച്ചു പോയിക്കണ് അഭി.
"മോനെ.. എന്തേ..." അവൻ അതിൽ ശ്രെദ്ധ കൊളുത്തിയപ്പോഴാണ് സേതുരാമന്റെ വിളി വന്നത്.
"അവൻ കെട്ടാൻ പോകുന്ന പെണ്ണിനെ നോക്കി നിൽക്കാണ്." എന്ന് പറഞ്ഞു ജോർജവനെ കളിയാക്കി.
അപ്പൊ പിന്നെ അഭി വേഗം ഋഷിയേയും ഒരുനോട്ടം നോക്കി ഫോൺ തിരിച്ചു കൊടുത്ത്.
"അങ്കിൾ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..."(അഭി )
"അതിനെന്തിനെന്താ മോനെ ഒന്നോ രണ്ടോ ചോദിച്ചോ.."(ജോർജ് )
"അത് അങ്കിളിന്റെ മോളെ ഞങ്ങൾക്ക് തരുന്ന പോലെ ഞങ്ങളുടെ മോളെ നിങ്ങൾക് തരട്ടെ ഞങ്ങൾ " അഭിയുടെ ചോദ്യം കേട്ട് എല്ലാവരും ഞെട്ടി നിൽക്കാണ്.
"മോൻ പറഞ്ഞപ്പോഴാ ഞാൻ അത് ഓർത്തെ... ഞങ്ങളുടെ ഭൂമിക്ക് നല്ലൊരു ചെക്കനെ കിട്ടാൻ കാത്ത് നിൽക്കാണ് ഞങ്ങൾ."(രവിവർമ്മ )
"നിങ്ങളുടെ മകളെ സ്വീകരിക്കാൻ ഞങ്ങൾക്കും കുടുംബത്തിനും നൂറുവട്ടം സമ്മതമാണ്., എങ്കിൽ അതും നമുക്ക് ഉറപ്പിക്കാം.."(ജോർജ് )
"തൃതി വേണ്ട... മോനോട് ആലോചിച്ചിട്ട് നിങ്ങളുടെ തീരുമാനം പറഞ്ഞാൽ മതി."(രവിവർമ്മ )
"എന്നാൽ അങ്ങനെ ആവട്ടെ. ഭൂമി മോൾടെ അഭിപ്രായവും അറിയണമല്ലോ..."(ജോർജ് )
"ഞങ്ങളുടെ ഇഷ്ട്ടമാണ് അവളുടേതും."(അഭി )
"എന്റെ മോനും അങ്ങനെയാ അവന്റെ അമ്മക്കും നന്ദുനും എന്ത് ഇഷ്ട്ടപെട്ടാലും അത് അവനും പറ്റും., അപ്പൊ നിങ്ങൾ ഒരു ദിവസം അങ്ങോട്ട് വരി. ഒരു പെണ്ണ് കാണലും ഒരു ചെക്കൻ കാണലും നടത്താം അന്ന് നമുക്ക്." എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ജോർജ് കസേരയിൽ നിന്ന് എണീറ്റു കൈ വാഷ് ചെയ്യാൻ പോയി.
വാഷ് ചെയ്ത് തിരിഞ്ഞതും മുന്നിലെ കാഴ്ച കണ്ട് അയാൾ ഒന്ന് ഞെട്ടി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
*ഭൂമി*
ആരെയും കാണാതെ നമ്മൾ ഓടി കിതച്ചു മീരയുടെ വീട്ടിൽ എത്തി.
"ടീ ന്തിനാ ഇങ്ങനെ കിതച്ചു വരുന്നേ പതുകെ വന്നാ പോരെ..."(മീരയുടെ അമ്മ)
"അതൊക്കെ ഉണ്ടമ്മേ, എവിടെ ആ മീര "(ഞാൻ )
"ആ കത്തിന് വേണ്ടിയല്ലേ എനിക്കെല്ലാം അറിയാം... അവൾ റൂമിൽ ഉണ്ടാകും പോയി നോക്ക്."(മീരയുടെ അമ്മ )
"ഒന്നും എന്റെ വീട്ടിൽ പറയരുത് ട്ടാ 😁"(ഞാൻ )
"മ്മ് ആലോചിക്കട്ടെ..."
"താങ്ക് യൂ..." എന്ന് പറഞ്ഞു ഞാൻ അവളുടെ റൂമിലേക്ക് ഓടി.
ഞാൻ ചെന്നപ്പോ അവൾ കട്ടിലിൽ കിടന്നോണ്ട് ന്തോ വായിക്കാണ്.
"ട്ടോ...."
"അയ്യേ ചെറിയ കുട്ടികളെ പോലെ ഇതൊന്നും കേട്ടാൽ ഞാൻ പേടിക്കില്ല."(മീര )
ഓളെ പേടിപ്പിക്കാൻ ചെയ്തിട്ട് ഓൾ പേടിച്ചില്ലാന്ന് പറയുമ്പോ ഒരു ചമ്മൽ പക്ഷേ ഞാൻ അതൊന്നും മുഖത്തു കാണിച്ചില്ല.
"ഇജ്ജ് പേടിക്കുകയോ പേടിക്കാതിരിക്കുകയോ ചെയ്യ് മര്യാദക്ക് എന്റെ കത്ത് വേഗം എടുത്ത് താ "(ഞാൻ )
"കഷ്ടപ്പെട്ട് നിന്റെ കത്ത് വാങ്ങി സൂക്ഷിച് വെച്ചിട്ട് നീ എന്നെ മര്യാദ പഠിപ്പിക്കാണോ.." അവൾ കട്ടിലിൽ നിന്ന് എണീറ്റു കൊണ്ട് ചോദിച്ചു.
"Sorry കുട്ടാ നീ അത് താ..."(ഞാൻ )
"ഡി പെണ്ണെ ഈ കത്തിന് പകരം ആ അഡ്രെസ്സിൽ നിനക്ക് അങ്ങോട്ട് പോയികൂടെ... നിന്റെ പഴയ വീടും ഒപ്പം സൂര്യന്റെ വീടും വീട്ടുകാരെയും ഒകെ കണ്ടൂടെ..."(മീര )
"പോകണം... പക്ഷെ ആറാം ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാൻ പോന്നതാ അവിടെന്ന് സ്ഥലം ഒന്നും ഓർമല്യ.. അഡ്രസ് പിന്നെ പഴയ ഒരു പേപ്പറിൽ നിന്ന് കിട്ടിയതാ... ഒരു ദിവസം ഞാൻപോകും. അതിന് സമയം ആയിട്ടില്ല... ആവട്ടെ... ആദ്യം നീ അത് താ... ക്ഷമക്ക് അതിരുണ്ട് ട്ടാ..."(ഞാൻ )
"അതൊക്കെ ഞാൻ തരാം ബട്ട് ഒരു കണ്ടീഷൻ ഉണ്ട്."(മീര )
*എന്ത് കണ്ടീഷൻ...?*
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
*സൂര്യ*
എന്റെ ജയിൽ വാസം തീരാൻ ഇനി വെറും രണ്ട് മാസം കൂടി.
Plus one ൽ പഠിക്കുമ്പോയാണ് അവസാനമായി ഞാൻ എന്റെ ഭൂമിയെ കണ്ടത്. ഇപ്പൊ അവൾ ഒരുപാട് വളർന്നു വലിയ കുട്ടി ആയിട്ടുണ്ടാകും. എന്റെ 17 വയസ്സിൽ ചോറ്റാനിക്കര ഗ്രാമാവുമായുള്ള എല്ലാം ബന്ധങ്ങളും ഒഴിവാക്കി പോന്നതാണ്. ആ നാട്ടിലെ ഓരോ പുൽനാമ്പിനും പറയാനുണ്ടാകും ഞാനും ഭൂമിയും അഭിയും കൈകോർത്ത് നടന്ന കഥകൾ. ഭൂമി കുഞ്ഞായിരിക്കുമ്പോ ഞാനും അഭിയും തല്ല് കൂടാർ അവളെ എടുക്കാനായിരുന്നു. അന്നും അവൾക്കിഷ്ട്ടം എന്റെ കയ്യിൽ നിൽക്കുന്നതാ... *ഇപ്പോഴും അങ്ങനെ ആയിരിക്കുമോ...? അഭിയേയും അവളുടെ കുടുബത്തെയും എതിർത്തവൾ എനിക്കൊപ്പം നിൽക്കോ.. അതും രണ്ട് വർഷം ജയിൽ ജീവിതം അനുഭവിച്ച എനിക്കൊപ്പം അവൾ വരുമോ...?*
എപ്പോയും ഈ ഒരു ചിന്ത മാത്രമാണ്.
പതിനേഴാം വയസ്സിൽ ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറിയ ഞങ്ങൾ പിന്നെ എന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് തിരിച്ചു കണ്ണൂരിലേക്ക് വന്നത്. വന്നപ്പോ ഒരുപാട് കണക്കുകൂട്ടലുകൾ മനസ്സിൽ ഉണ്ടായിരുന്നു. വിറ്റ് ഒഴിവാക്കിയ ചോറ്റാനിക്കരയിലെ രണ്ട് തറവാട് വീടുകളും എന്ത് വില കൊടുത്തും തിരിച്ചു വാങ്ങണം. എത്ര മാപ്പ് പറഞ്ഞു എന്ത് ചെയ്തിട്ടാണെങ്കിലും രവിവർമ്മഅങ്കിളിനെയും മുത്തശ്ശനെയും പഴയ പോലെ സൗഹൃതത്തിലാകണം. പഴയത് പോലെ രണ്ട് വീട്ടുകാരും ആ മണ്ണിൽ കഴിയണം. ഇതൊക്കെ ആയിരുന്നു മനസ്സ് മുഴുവൻ പക്ഷെ കണ്ണൂരിൽ എത്തി ഒരു വീട് വാടകക്കെടുത്ത് ഒന്ന് സെറ്റിൽഡ് ആയി ഒരാഴ്ച ആയപ്പോയെക്കും ചോറ്റാനിക്കരയിലേക്ക് പോകും മുമ്പ് എന്നെ തേടി ജയിൽ ജീവിതം എത്തിയിരുന്നു.കീർത്തിയുടെ രൂപത്തിൽ ദൈവം എന്നെ വീണ്ടും ഭൂമിയുടെ അടുത്തേക്ക് എത്തുന്നത് തടഞ്ഞു. ഇപ്പൊ ഈ ജയിലിനുള്ളിൽ രണ്ട് വർഷം. ഇന്ന് വരെ ആരും എന്നെ ഒരു നോക്ക് കാണാൻ പോലും വന്നില്ല. ഇടക് ദേഷ്യം അറിയിക്കാൻ അഭിയും പിന്നെ കീർത്തിയുടെ ഏട്ടന്മാരും എത്തും. ജയിലിൽ നിന്നിറങ്ങിയാൽ എന്നെ ജീവിക്കാൻ സമ്മതിക്കില്ലാന്നുള്ള തൃട പ്രതിജ്ഞ യിലാണ് കീർത്തിയുടെ ഏട്ടന്മാർ. ഞാൻ തെറ്റ്കാരനല്ലാന്ന് തെളിയണമെങ്കിൽ അവൾ കണ്ണ് തുറക്കണം. എന്റെ പ്രാർഥന മുഴുവൻ ഇപ്പൊ അതിന് വേണ്ടിയാണ്.
തുടരും.... 🖤🖤
അപ്പൊ makkalse cmnt പോന്നോട്ടെ അല്ലെങ്കിൽ നാല് day കഴിഞ്ഞേ ഒള്ളൂ stry 🖤