Aksharathalukal

കോവിലകം. ഭാഗം : 05

 
 
"മോനെ ഹരീ... നീ ഞങ്ങളുടെ ഉറ്റ ചങ്ങാതി മാത്രമല്ല... ഒരു കൂടപ്പിറപ്പുപോലെ കഴിയുന്നവരുമാണ്... നിനക്കൊരു പ്രശ്നം വന്നാൽ സഹായിച്ചില്ലെങ്കിൽ പിന്നെ ഞങ്ങളെന്തിനാ... ഇന്ന് ഇവിടെ നിന്നും അവൾ പോകുന്നതിന് മുമ്പ് രണ്ടിലൊന്നറിഞ്ഞിരിക്കും... "
 
"നിങ്ങൾ രണ്ടുംകൂടി കുളമാക്കാതിരുന്നാൽ മതി... എനിക്കത് പറയാനുള്ളൂ... പിന്നെ പ്രത്യേകമൊരു കാര്യം പറയാനുള്ളത്... നിങ്ങൾ ഇവിടെ നിൽക്കുന്നിടത്തോളം ഫുൾ വെജിറ്റേറിയൻ ആയിരിക്കും... ഇറച്ചിയും മീനും ഈ പറമ്പിൽ കയറ്റാൻ പറ്റില്ല... "
 
അതല്ലെങ്കിലും അങ്ങനെത്തന്നെയല്ലേ... നാട്ടിൽ നിന്റെ വീട്ടിൽ വന്നാലും ഇതൊക്കെയല്ലേ അവസ്ഥ... അവിടേയും വെജിറ്റേറിയൻ തന്നെയല്ലേ ഉണ്ടായിരുന്നത്... അതിലൊരു പുത്തരിയുമില്ല... "
വിഷ്ണു പറഞ്ഞു
 
"എന്നാൽ യാത്ര കഴിഞ്ഞ് വന്നതല്ലേ.... ഒന്ന് ഫ്രഷായി താഴേക്ക് വാ... "
ഹരി താഴേക്ക് നടന്നു... 
 
എടാ പ്രസാദേ ഇനി നാട്ടുകാർ പറയുന്നതുപോലെ ഇവിടെ വല്ല പ്രേതവും പിശാചുമൊക്കെയുണ്ടോ.. "
 
എനിക്കൊന്നുമറയില്ല... ഏതായാലും നമുക്കുനോക്കാം..."
 
രാത്രി ഭക്ഷണവും കഴിച്ച് എല്ലാവരും സംസാരിച്ചിരിക്കുകയായിരുന്നു... അരവിന്ദനും നാരായണനും ഹരിയും ഹാളിലും സുമംഗലയും നളിനിയും അടുക്കളയിലുമായിരുന്നു.... എന്നാൽ നന്ദന ആ വീട് നോക്കി കാണുകയായിരുന്നു... അവൾ ഓരോ മുറിയിലും കയറിയിറങ്ങി നടുമുറ്റത്തെത്തിയപ്പോൾ അവളുടെയടുത്തേക്ക് പ്രസാദും വിഷ്ണുവും വന്നു... 
 
"എന്താ നന്ദനാ... ഈ വീട് ആദ്യമായി കാണുന്നതുപോലെയാണല്ലോ എല്ലായിടത്തും നടന്നു കാണുന്നത്... "
പ്രസാദ് ചോദിച്ചു
 
അവരെ കണ്ട് അവളൊന്ന് പേടിച്ചെങ്കിലും അവൾ അവരെനോക്കി ചിരിച്ചു... 
 
"ഞാൻ ആദ്യമായിട്ടാണ് ഇതിന്റെ ഉള്ളിൽ കയറുന്നത്... പുറത്തുനിന്ന് കാണ്ടതല്ലാതെ അകത്തേക്ക് കയറിയിട്ടില്ല... ഞാൻ മാത്രമല്ല ആരും ഇതിന്റെയുള്ളിൽ കയറിയിട്ടില്ല... എന്തിന് ഇതിനുമുമ്പ് ഈ കോവിലകം വാങ്ങിയ ആ കരുണാകരേട്ടൻ വരെ ഇതിനുള്ളിൽ കയറിയിട്ടില്ല... അങ്ങനെയുള്ള കാര്യങ്ങളല്ലേ നാട്ടുകാർ പാടി നടക്കുന്നത്... "
 
"അപ്പോൾ അങ്ങനെ വല്ല ദോഷവും ഈ വീട്ടിലുണ്ടോ... "
വിഷ്ണു ചോദിച്ചു
 
"എന്റെ ജീവിതത്തിനിടക്ക് ഞാൻ അങ്ങനെയൊന്നും കണ്ടിട്ടില്ല... അതെല്ലാം ഓരോരുത്തരുടെ തലയിൽ ഉദിച്ച ഭാവനയല്ലേ... "
 
"അപ്പോൾ അങ്ങനെയാന്നുമില്ല അല്ലേ... "
 
എന്താ കൂട്ടുകാരന്റെ കോവിലകത്ത് താമസിക്കാൻ നിങ്ങൾക്ക്പേടിയുണ്ടോ... "
 
"പേടിയുണ്ടായിട്ടല്ല... എന്തിനാണ് വെറുതേ വല്ല ആത്മാവിന്റെ കൈകൊണ്ട് ചാവുന്നത് എന്നോർത്താണ്... "
വിഷ്ണു പറഞ്ഞതുകേട്ട് നന്ദന ചിരിച്ചു... 
 
"നന്ദനക്ക് ഏട്ടന്മാരൊന്നുമില്ലേ... "
 
"സ്വന്തമായിട്ട് ഏട്ടന്മാരൊന്നുമില്ല... അച്ഛന്റെ ജ്യേഷ്ഠന്റെ മകനൊരാളുണ്ട്... പക്ഷേ ആള് ഒരു താന്തോന്നിയാണ്... കള്ളും കഞ്ചാവുമായി നടക്കുന്നു... ഞങ്ങളുമായി ഇപ്പോൾ ബന്ധമൊന്നുമില്ല... "
 
 
"അപ്പോൾ ഒരാങ്ങളയുടെ സ്നേഹം കിട്ടാനുള്ള ഭാഗ്യം നന്ദനക്കില്ല... എന്നാൽ രണ്ട് ഏട്ടന്മാരുടെ സ്ഥാനം ഞങ്ങൾ ഏറ്റെടുക്കുകയാണ്... ആ സ്ഥാനത്ത് നിന്നുകൊണ്ട് ചോദിക്കട്ടെ ഞങ്ങൾ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ... "
എന്താണെന്ന ഭാവത്തിൽ നന്ദന അവരെ നോക്കി... നന്ദനയുടെ മനസ്സിൽ ഹരിയെ പറ്റി എന്താണ് അഭിപ്രായം... "
 
എന്തഭിപ്രായം... ഇന്ന് രാവിലെ മുതലാണ് ഞാൻ ഹരിയേട്ടനെ കാണാൻ തുടങ്ങിയത്.. അത്രയും നേരത്തെ പരിചയത്തിൽ നല്ലൊരു മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയത്... ഇതെന്താ കൂട്ടുകാരനെ പറ്റി ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം... "
 
ഒന്നുമില്ല വെറുതെ ചോദിച്ചതാണ്...
 
എന്നാൽ ഞാൻ പോകട്ടെ അമ്മയും അച്ഛനും വീട്ടിലേക്ക് പോകുന്നതിനു വേണ്ടി എന്നെ കാത്തുനിൽക്കുന്നുണ്ടാകും.... "
അതും പറഞ്ഞ് നന്ദന ഉമ്മറത്തേക്ക് നടന്നു... അവൾ പറഞ്ഞതുപോലെ അവളേയും പ്രതീക്ഷിച്ച് അനവിന്ദനും നളിനിയും നിൽക്കുന്നുണ്ടായിരുന്നു... 
 
"എടാ നീയല്ലേ പറഞ്ഞത് അവൾ പോകുന്നതിനു മുമ്പ് എന്തൊക്കെയോ ഉണ്ടാക്കുമെന്ന്... എന്നിട്ടെന്തേ അവളുടെ അടുത്തു പോയപ്പോൾ മുട്ടിടിച്ചോ നിനക്ക്... "
പ്രസാദ് വിഷ്ണു വിനോട് ചോദിച്ചു... "
 
എടാ അത് അവനെ ഒന്ന് കളിയാക്കാൻ പറഞ്ഞതല്ലേ... അല്ലാതെ ഇന്ന് കണ്ട അവനെ ഇഷ്ടമാണെന്ന് ആരെങ്കിലും ചോദിക്കോ.. അതുപോട്ടെ അവൾക്ക് മറ്റാരെയെങ്കിലും ഇഷ്ടമുണ്ടോ എന്നും ചോദിക്കുമോ... അവളുടെ കൈ എപ്പോൾ കവിളത്ത് വീണെന്ന് ചോദിച്ചാൽ മതി... "
 
"അതു ശരി അപ്പോൾ ഹരിയെ ആക്കിയതാണല്ലേ നീ... അറിയാലോ അവന്റെ സ്വഭാവം... "
 
"അതൊക്കെ എത്ര കണ്ടതാണ്... പക്ഷേ നമ്മൾ പോകുന്നതിനു മുമ്പ് അവൾക്ക് മറ്റ് ഇഷ്ടമൊന്നുമില്ലെങ്കിൽ... ഹരിയെ ഇഷ്ടമാണെന്ന് പറയിപ്പിച്ചിട്ടേ നമ്മൾ പോവൂ... അത് ഞാൻ തരുന്ന വാക്കാണ്... അതിന് ആദ്യം സുമംഗലാന്റിയെ നമ്മുടെ വശത്താക്കണം... എന്നിട്ട് അവരിൽക്കൂടി അവളുടെ മനസ്സറിയണം... "
 
"നടന്നതു തന്നെ... സ്വന്തം മകന് പ്രേമിക്കാൻ അമ്മ കൂട്ടു നിൽക്കുമെന്നോ... നടക്കുന്ന കാര്യം വല്ലതും പറയെന്റെ മോനേ... "
 
"നടക്കും... കാരണം ആ പെണ്ണിനെ ആന്റിക്ക്  എന്തായാലും ഇഷ്ടപ്പെടും...  അതുപോലൊരു പെൺകുട്ടിയെ ഏതൊരമ്മയും സ്വന്തം മകനു വേണ്ടി ആഗ്രഹിക്കും... "
 
"ആ.. നിന്റെ വിശ്വാസം നടക്കട്ടെ... ഏതായാലും അവനും അവളും നല്ല ജോഡികളാണ്... "
പ്രസാദ് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഹരി അവരുടെ അടുത്തേക്ക് വന്നു... 
 
"എന്നാണ് എന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്... "
 
"നിന്റെ വിവാഹമോ... "
അവർ ഹരിയെ സൂക്ഷിച്ചു നോക്കി... 
 
"അതെ എന്റെ വിവാഹം... കുറച്ചു മുമ്പ് നീയൊക്കെയല്ലേ എന്തോ നടത്തുമെന്ന് പറഞ്ഞിരുന്നത്... എന്തേ മുഹൂർത്തം ശരിയായി കിട്ടിയില്ലേ... "
 
"ഓ..അതാണോ... നീ ഞങ്ങളെ അങ്ങനെ കൊച്ചാക്കേണ്ട.... ഞങ്ങൾ പോകുന്നതിനു മുന്നേ രണ്ടിലൊരു തീരുമാനം ഉണ്ടാക്കിയിരിക്കും... "
വിഷ്ണു പറഞ്ഞു
 
"എടാ... ഇങ്ങോട്ട് സംസാരിക്കാൻ വരുന്ന പെണ്ണിനോടുപോലും സംസാരിക്കാൻ പേടിയുള്ള നീയാണോ നന്ദനയുടെ മുന്നിൽ എന്റെ കാര്യവുമായിപോകുന്നത്..."
 
"അത് പിന്നെ... ആര്യയുടെ സ്വഭാവം നിനക്കറിയുന്നതല്ലേ... എന്ത് എപ്പോൾ പറയുക എന്നുപോലും പ്രതീക്ഷിക്കാൻ പറ്റില്ല... നീ വല്ലാതെ നെഗളിക്കേണ്ട...  അവളോട് നിനക്ക് തോന്നിയ പ്രണയം നീ പറഞ്ഞില്ലല്ലോ... "
 
"അതിന് ഞാൻപറഞ്ഞോ അവളെ എനിക്ക് ഇഷ്ടമാണെന്ന്... "
 
"അപ്പോൾ നിനക്കവളെ ഇഷ്ടമല്ലേ... എന്നിട്ടാണോ കുരുപ്പേ അവളോട് നിന്റെ ഇഷ്ടം പറയാൻ ഞങ്ങൾ പോയത്... ഏതായാലും ദൈവം കൂടെയുണ്ട്... എടാ പ്രസാദേ ഇനി ഒന്നും നോക്കേണ്ട... നീയവളെ പ്രേമിച്ചോ... എന്റെ എല്ലാ പിന്തുണയും നിനക്കുണ്ടാകും... വേണമെങ്കിൽ നമുക്ക് ഇപ്പോൾത്തന്നെ ആന്റിയോടും അങ്കിളിനോടും ഇതിനെപറ്റി സംസാരിക്കാം... നീ വാ.. "
 
"വിഷ്ണു നിൽക്ക്... ഒരുമാതിരി കളിക്കല്ലേ... എങ്ങോട്ടാണ് രണ്ടുംകൂടി പോകുന്നത്... "
 
അതല്ലേ ഇപ്പോൾപറഞ്ഞത്... ഇവനുവേണ്ടി ആ നന്ദനയെ ആലോചിക്കാൻ അങ്കിളിനോടും ആന്റിയോടും പറയാൻ പോവുകയാണ്... ഏതായാലും ഇവന് വീട്ടുകാർ പെണ്ണന്വേഷിച്ച് നടക്കുകയാണ്... ഇവളാകുമ്പോൽ അവർക്ക്   കൂടുതൽ ഇഷ്ടമാവുകയും ചെയ്യും... "
 
"അങ്ങനെ എന്റെ മക്കൾ അവളെ പെണ്ണന്വേഷിക്കേണ്ട... അവൾക്ക് പറ്റിയ നല്ലൊരു പയ്യൻ വേറെയുണ്ട്... അവൻ കെട്ടിക്കോളും... "
 
"അതാരാണ്  ഞങ്ങൾ അറിയാത്ത പുതിയൊരാൾ... "
 
അതാരെങ്കിലുമാകട്ടെ.. അവളുടെ മനസ്സിൽ മറ്റൊരാൾ ഇല്ലെങ്കിൽ അവൾക്കും കൂടി ഇഷ്ടമാണെങ്കിൽ അവൻ അവളെ വിവാഹം കഴിക്കും... "
 
മോനേ ചക്കരേ... ആരോടാണ് നിന്റെ കളി... നിന്നെ ചെറുപ്പംമുതൽ കാണാൻ തുടങ്ങിയതാണ് ഞാനും ഇവനും.. നമ്മൾ തമ്മിൽപിരിഞ്ഞിരിക്കേണ്ട സമയമുണ്ടായപ്പോഴും അതെല്ലാം ഒരേ മനസ്സോടെ കൈകാര്യം ചെയ്തവരാണ് നമ്മൾ... അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ അമേരിക്കയിലെ ജോലി തന്നെ... ആ ഞങ്ങളോടാണോ നിന്റെ ബലം പിടിക്കൽ... എടാ അവളെ ആദ്യനോട്ടത്തിൽത്തന്നെ നിനക്ക് ഇഷ്ടമായെന്ന് ഞങ്ങൾക്കറിയാം... അത് സമ്മതിക്കാൻ നിന്റെ മനസ്സനുവദിക്കുന്നില്ല... അവൾക്ക് തന്നെ ഇഷ്ടമാകുമോ., അതോ അവൾക്ക് മറ്റു വല്ല റിലേഷൻ കാണുമോ എന്നുള്ള പേടിയാണ് നിന്റെയുള്ളിൽ... എടാ അവൾ നിനക്കായി ജനിച്ചവളാണെങ്കിൽ അതാരെതിർത്താലും അവൾ നിന്റേതായിത്തീരും... "
 
"എന്താണവിടെ മൂന്നും കൂടി ഒരു സംസാരം... "
അവിടേക്ക് വന്ന സുമംഗല ചോദിച്ചു... "
 
"അത് പിന്നെ ഞങ്ങൾ ഈ കോവിലകത്തെപ്പറ്റി പറയുകയായിരുന്നു... "
 
"അതിനത് വളരെ സ്വകാര്യമായി പറയണോ... ഇത് കാര്യം വേറെയാണ്... സത്യം പറഞ്ഞോ എന്താണ് നിങ്ങൾ ഇത്ര കാര്യമായി പറയുന്നത്... "
 
"അത് ആന്റീ ഞങ്ങൾ ആ നന്ദനയെ പറ്റി സംസാരിച്ചതാണ്... ഞങ്ങൾ പറയുകയായിരുന്നു ഹരിക്ക് നന്നായി ഇണങ്ങുന്ന കുട്ടിയാണ് അതെന്ന്... പക്ഷേ ഇവൻ സമ്മതിക്കേണ്ടേ... അവൾ നല്ലൊരുകുട്ടിയാണെന്നും ഇവനെപ്പോലെ ഒരുത്തനെ അവൾക്ക് ഒരിക്കലും സങ്കൽപ്പിക്കാൻപോലും പറ്റില്ലെന്നും.... മാത്രമല്ല അവൾക്ക്  മറ്റാരോടെങ്കിലും താല്പര്യമുണ്ടാകാൻ സാധ്യതയുണ്ടാകുമെന്നാണ് ഇവൻ പറയുന്നത്... "
വിഷ്ണു പറഞ്ഞു
 
"ആണോ... എന്നാലേ എന്റെ മക്കൾ അങ്ങനെ വലിയ കാര്യങ്ങൾ തലയിൽ കയറ്റി വെക്കേണ്ട... അതിന് മുതിർന്ന ഞങ്ങളെപ്പോലെയുള്ളവർഇവിടെയുണ്ട്... പിന്നെ അവൾ നിങ്ങൾ വിചാരിക്കുംപോലെയൊരു കുട്ടിയല്ല... സ്വന്തം അച്ഛന്റേയും അമ്മയുടേയും സ്നേഹം നിഷേദിച്ച് മറ്റൊന്ന് തേടി പോകുന്നവളല്ല അവൾ... അച്ഛനും അമ്മയും ആരെയാണോ ചൂണ്ടിക്കാണിക്കുന്നത് അവരുടെ മുന്നിലേ അവൾ താലിക്കായി തല കുനിക്കുകയുള്ളൂ... "
അതും പറഞ്ഞ് സുമംഗല അവിടെനിന്നും പോയി..... "
 
"നീയെന്തൊക്കെയാണ് അമ്മയോട് പറഞ്ഞത്... "
 
"അല്ലാതെ പിന്നെ... നീ അവളെ സ്വപ്നം കണ്ടിരിക്കുകയാണെന്ന് പറയണോ... ഞാനങ്ങനെ പറഞ്ഞതുകൊണ്ട് ഒരു ഗുണമുണ്ടായില്ലേ... അവളുടെ മനസ്സിൽ വേറെ ആരുമില്ലെന്ന് അറിയാൻ പറ്റിയില്ലേ... ഇനി നിനക്ക് ദൈര്യമായി  അവളെ വളക്കാലോ... "
 
"അതും ശരിയാണ്..."
 
 "എന്നാൽ എന്റെ മോൻ പോയി അവളേയും സ്വപ്നം കണ്ട് ഉറങ്ങാൻ നോക്ക്... ഞങ്ങൾക്കും നല്ല ക്ഷീണമുണ്ട്... വാ പ്രസാദേ... നമുക്കു പോയി ഉറങ്ങാം... ഇവൻ അവളേയും മനസ്സിലിട്ട് നേരം വെളുപ്പിച്ചോട്ടെ... 
വിഷ്ണു പ്രസാദിനേയും കൂട്ടി മുറിയിലേക്ക് നടന്നു... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
അടുത്തദിവസം രാവിലെ ഹരി വിഷ്ണുവിന്റേയും പ്രസാദിന്റേയും കൂടെ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ്... പടിപ്പുരയിൽ ഒരു കാർ വന്നു നിന്നത്... അതിൽനിന്നും ഇറങ്ങിയ നീലകണ്ഠനെ കണ്ട് ഹരിയുടെ മനസ്സിൽ അഗ്നിയാളിക്കത്തി... 
 
തുടരും...... 
 
✍️   Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

കോവിലകം. ഭാഗം : 06

കോവിലകം. ഭാഗം : 06

4.3
9502

    അടുത്തദിവസം രാവിലെ ഹരി വിഷ്ണുവിന്റേയും പ്രസാദിന്റേയും കൂടെ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ്... പടിപ്പുരയിൽ ഒരു കാർ വന്നു നിന്നത്... അതിൽനിന്നും ഇറങ്ങിയ നീലകണ്ഠനെ കണ്ട് ഹരിയുടെ മനസ്സിൽ അഗ്നിയാളിക്കത്തി...    നീലകണ്ഠൻ പടിപ്പുര കടന്ന് കോവിലകത്തിന്റെ മുറ്റത്തേക്ക് വന്നു... ഹരി മുറ്റത്തേക്കിറങ്ങി...    നീയാണല്ലേ ഈ കോവിലകം വാങ്ങിച്ചത്... "   "അതെ.. ഞാനാണ് വാങ്ങിച്ചത്... "   "എന്നെ മനസ്സിലായി കാണില്ല... "   "നിങ്ങളെ മനസ്സിലാക്കാൻ മാത്രം അത്ര വലിയ ആളൊന്നുമല്ലല്ലോ പഴയ പാലക്കൽ നീലകണ്ഠൻ ... അതിനു മാത്രം മറ്റുള്ളവർക്കുവേണ്ടി എന്ത് നന്മയാണ് നിങ്ങൾ ചെയ്തിട