Aksharathalukal

കോവിലകം. ഭാഗം : 20

"ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ... നിനക്ക് ഒരു വിവാഹം കഴിച്ചൂടേ... അതിനുള്ള പ്രായം നിനക്കായല്ലോ... ഒരു തുണയുണ്ടായാൽ ഈ പറയുന്ന പ്രശ്നങ്ങൾക്കൊരു പരിഹാരമുണ്ടാകില്ലേ..."
 
"എന്ത് പരിഹാരം... എന്റെ അച്ഛന്റെയും വല്യേട്ടന്റേയും സ്വഭാവമറിഞ്ഞാൽ ആരാണ് അതിന് തയ്യാറാവുക... അഥവാ തയ്യാറായാൽ എന്ത് ദൈര്യത്തോടെ ഞാൻ സമ്മതിക്കും... ആ വരുന്നവരുടേയും സമാധാനം കെടുത്താനോ... "
 
"അങ്ങനെ വിചാരിച്ചാൽ ഒന്നും നടക്കില്ല... ഇനി എല്ലാം അറിഞ്ഞുകൊണ്ട് ഒരാൾ നിന്നെ സ്വീകരിക്കാൻ തയ്യാറായാൽ...? "
 
"എവിടെ... അങ്ങനെയൊരാൾ  വരില്ല... "
 
"വന്നാൽ നിന്റെ തീരുമാനം എന്താണെന്നാണാണ് ചോദിച്ചത്... "
 
കേൾക്കാൻ സുഖമുണ്ട്... അഥവാ അങ്ങനെ വരുന്നവർ ഒന്നുകിൽ എന്തോ ദുരുദ്ദേശത്തോടെയായിരിക്കണം... അല്ലെങ്കിൽ വല്ല മന്തബുദ്ധിയുമായിരിക്കും... "
 
എന്നെ വിവാഹം കഴിക്കാൻ നിനക്ക് താല്പര്യക്കുറവുണ്ടോ... നിന്റെ എല്ലാ പ്രശ്നങ്ങളും അറിഞ്ഞ് നിന്നോട് ദയ തോന്നിയതു കൊണ്ടല്ല... നിന്നെ ആദ്യമായി കണ്ടപ്പോൾത്തന്നെ എനിക്കിഷ്ടമായി... അത് തുറന്നു പറയാൻ എന്തോ ഒരു മടി... നിന്റെ പ്രതികരണം എങ്ങനെയാകുമെന്നറിയില്ലായിരുന്നു... ഇവിടെ വന്നപ്പോൾ നീ രഘുത്തമന്റെ അനിയത്തിയാണെന്നറിഞ്ഞപ്പോൾ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ... നിന്റെ അഭിപ്രായം അറിഞ്ഞിട്ടുമതി എല്ലാവരോടും ഇതേ പറ്റി പറയുകയുള്ളുവെന്ന് കരുതി.... എന്താ നിനക്ക് എന്നെ വിവാഹം കഴിക്കാൻ എതിർപ്പുണ്ടോ... "
എന്നാൽ പ്രസാദ് പറഞ്ഞതു കേട്ട് അന്തംവിട്ടു നിൽക്കുകയായിരുന്നു നീലിമ... 
 
"എന്താടോ... ഞാൻ ചോദിച്ച് കേട്ടില്ലെന്നുണ്ടോ... "
 
"നിങ്ങളെ ഇഷ്ടപ്പെടാതിരിക്കാൻ  ആർക്കാണ് കഴിയുക...ആർക്കും കഴിയില്ല... എന്നാലും വേണ്ട... ഈ കാലയളവിൽ ഒരുപാട് അനുഭവിച്ചവളാണ് ഞാൻ... ആ ഞാൻമൂലം നിങ്ങൾക്കും എന്നെപ്പോലുള്ള അനുഭവം ഉണ്ടായിക്കൂടാ... എന്നെക്കാളും നല്ല കുടുംബത്തിലെ ഒരു കുട്ടിയെ നിങ്ങൾക്ക് കിട്ടും... എന്നെപ്പോലുള്ള പാഴ്ജന്മത്തെ വിവാഹം ചെയ്ത് ഉള്ള സ്വസ്ഥതപോലും കളയരുത്... "
 
"ആ പാഴ്ജന്മത്തെമതി എനിക്കെങ്കിലോ... നിനക്ക് എന്നെ ഇഷ്ടമാണോ അല്ലയോ... അറിഞ്ഞാൽ മതിയെനിക്ക്... അല്ലാതെ നിന്റെ പിന്നിലുള്ള കഥയും വരാൻപോകുന്നതുമൊന്നും എനിക്കറിയേണ്ട... "
 
"അതു പിന്നെ... എനിക്കൊന്നാലോചിക്കണം... "
 
"ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി... പക്ഷേ അധികം വൈകരുത്... ഒരു കാര്യം ഞാൻ പറയാം... എന്റെ ജീവിതത്തിൽ ഞാൻ ഒരു പെൺകുട്ടിയെ മാത്രമേ ജീവനു തുല്യം സ്നേഹിച്ചിട്ടുള്ളൂ... അത് ഇയാളെയാണ്... ഇയാളല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിലുണ്ടാകില്ല.... "
അതുംപറഞ്ഞ് പ്രസാദ് അവിടെനിന്നും പോയി... എന്തുതീരുമാനമെടുക്കണമെന്നറിയാതെ നീലിമ നിന്നു... 
 
പ്രസാദ് മുറ്റത്തേക്ക് കയറുമ്പോൾ തന്നേയും നോക്കിനിൽക്കുന്ന വിഷ്ണുവിനെ കണ്ടു... 
 
"നീ എവിടെയായിരുന്നു... മുറിയിൽ നോക്കിയപ്പോൾ അവിടെ കണ്ടില്ല മുറ്റത്തും നിന്നെ കണ്ടില്ല... "
 
"ഞാൻ ആകുളക്കടവിലുണ്ടായിരുന്നു... "
 
"നിനക്ക് തനിച്ചെന്താണ് കുളക്കടവിൽ... "
 
"ഞാൻ ആ വഴി പോയപ്പോൾ അവിടെ രഘുവിന്റെ അനിയത്തി ഒറ്റക്ക് എന്തോ ആലോചിച്ചിരിക്കുന്നത് കണ്ടു... അപ്പോൾ അവളുമായി സംസാരിച്ചിരുന്നു..."
 
"ഓ രക്ഷകനല്ലേ... അപ്പോൾ സംസാരിച്ചതുകൊണ്ട് പ്രശ്നമില്ല... ആട്ടെ എന്താണ് സംസാരിച്ചത്... "
 
"പ്രസാദ് എല്ലാ കാര്യവും വിഷ്ണു വിനോട് പറഞ്ഞു... "
 
"അതുശരി... അപ്പോൾ അങ്ങനെയാണ് പ്രശ്നം... എന്തായിരിക്കും അവളുടെ മറുപടിയെന്ന് നിനക്കൂഹിക്കാൻ പറ്റുമോ... "
 
"അറിയില്ല... എന്തായാലും എനിക്ക് പ്രതീക്ഷയുണ്ട്... അവളല്ലാതെ മറ്റൊരു പെണ്ണിനെപ്പറ്റി ആലോചിക്കാൻ എനിക്ക് പറ്റില്ല... "
 
"നീ ടെൻഷനാകേണ്ട... നിനക്ക് അവളെ അത്രക്ക് ഇഷ്ടമാണെങ്കിൽ അവൾ നിനക്കുള്ളതുതന്നെയാണ്... അത് ആരെതിർത്താലും ഞങ്ങളൊക്കെ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവൾ നിന്റേതു മാത്രമായിരിക്കും..." 
 
"പക്ഷേ അവൾക്ക് എന്തോ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്... ചിലപ്പോൾ അവളുടെ വീട്ടിലെ പ്രശ്നങ്ങളായിരിക്കാം... ആ പ്രശ്നത്തിലേക്ക് മറ്റൊരാളേയും അറിഞ്ഞുകൊണ്ട് ചാടിക്കേണ്ടെന്നു കരുതിയാകും... ഏതായാലും അവളുടെ മറുപടി വരട്ടെ.. എന്നിട്ടു മതി എല്ലാം മറ്റുള്ളവരോട് പറയുന്നത്... 
 
"എന്താണ് രണ്ടു കൂടി ഒരു ഗൂഡാലോചന... "
അവിടേക്കു വന്ന ഹരി ചോദിച്ചു... ഹരിയുടെ കൂടെ രഘുത്തമനുമുണ്ടായിരുന്നു... 
 
"ഒന്നുമില്ല... ഇവന്റെ വിവാഹക്കാര്യത്തെപ്പറ്റി സംസാരിക്കുകയായിരുന്നു... "
വിഷ്ണു പറഞ്ഞു... 
 
"എന്നിട്ട് വല്ലതും ശരിയായോ... "
 
"എവിടെ... ഇവനുപറ്റിയത് ഈ ഭൂലോകത്തുണ്ടാകുമോ എന്നാണ് എനിക്ക് സംശയം... "
 
"എന്നാൽ ഒരാളുണ്ട്... ഇവന് അവളെ അറിയുകയും ചെയ്യും... "
ഹരി പറഞ്ഞു... 
 
"അതാരാണപ്പാ അങ്ങനെയൊരാൾ... "
 
"വേറാരുമല്ല... നമുക്ക് വേണ്ടപ്പെട്ട കുട്ടിയാണ്... പക്ഷേ ഇവന് താല്പര്യമുണ്ടാകുമോ എന്നാണ്... "
 
"നീ ആരുടെ കാര്യമാണ് പറയുന്നത്... രഘുവിന്റെ അനിയത്തിയുടെ കാര്യമാണോ... "
 
"അതെ... എങ്ങനെ മനസ്സിലായി... "
 
"എടാ നമുക്കു വേണ്ടപ്പെട്ട തും ഇവന് പരിചയവുമുള്ള കുട്ടി ഇവന്റെ അനിയത്തി മാത്രമേയുള്ളൂ... അത് മനസ്സിലാക്കാൻ അധികം ബുദ്ധിയൊന്നും വേണ്ട... "
 
"അല്ലെങ്കിലും നിനക്ക്കുരുട്ടുബുദ്ധി കുറച്ചു കൂടുതലാണെന്നറിയായാം... അതല്ല ഇവിടെ പ്രശ്നം... ഇവന്റെ അഭിപ്രായമാണ്... രഘുവിന് ഈ ബന്ധത്തിന് താല്പര്യമാണ്... ഇവന്റെ അഭിപ്രായം അനുകൂലമാണെങ്കിൽ അവളോട് സംസാരിക്കാമെന്ന് കരുതി... "
ഹരി പ്രസാദിനെ നോക്കിക്കൊണ്ട് പറഞ്ഞു.... പ്രസാദ് വിഷ്ണുവിനെ നോക്കി... 
 
"ഹരി നിങ്ങൾ വരുമ്പോൾ ഞങ്ങൾ സംസാരിച്ചത് ഇവന്റെ വിവാഹക്കാര്യത്തെക്കുറിച്ചാതാണെന്ന് പറഞ്ഞല്ലോ... അത് സത്യമാണ്... എന്നാൽ ഏതെങ്കിലും പെണ്ണിനെ ആലോചിക്കുന്ന കാര്യമല്ല... രഘു നിന്റെയടുത്തേക്ക് വന്നപ്പോൾ ഞങ്ങളുടെ അടുത്തുനിന്നും മുങ്ങിയ ഇവനെ അന്വേഷിച്ച് മുറിയിൽ ചെന്നു... അവിടെ അവനെ കാണാതായപ്പോൾ ഈ ഭാഗത്തേക്ക് വന്നപ്പോൾ ഇവൻ ആ കുളക്കടവിൽ നിന്ന് വരുന്നതു കണ്ടു... ഞാൻ കാര്യമന്വേഷിച്ചപ്പോൾ നീലിമ അവിടെയിരിക്കുന്നത് കണ്ട് ഇവനവിടെ പോയതായിരുന്നു... അവർ സംസാരിക്കുന്നതിന്റെ കൂട്ടത്തിൽ അവൻ തന്നെ വിവാഹക്കാര്യം എടുത്തിട്ടു... "
പ്രസാദിയും നീലിമയും സംസാരിച്ച കാര്യങ്ങൾ വിഷ്ണു ഹരിയോടും രഘുവിനോടും പറഞ്ഞു... 
 
"അതുശരി... അപ്പോൾ ഇതിനിടക്ക് ഇങ്ങനെയൊരു മോഹം നിനക്കുണ്ടായിരുന്നോ... എന്നിട്ട് ഞങ്ങളോട് പറയാതെ ഒന്നുമറിയാത്തവനെപ്പോലെ നിൽക്കുകയാണല്ലേ... നമ്മുടെ ഇടയിലൊരു വേർതിരിവുണ്ടായോ... "
 
"ഒരിക്കലുമില്ല ഹരീ... ഇനിയത് ഉണ്ടാവുകയുമില്ല... ഈ ഹരി ഇല്ലെങ്കിൽ ഞാനും വിഷ്ണുവുമുണ്ടോ... നമുക്കിടയിൽ പരസ്പരം വേർതിരിവുണ്ടോ... അവളെ അന്ന് എനിക്ക് രക്ഷിക്കാൻ പറ്റിയ സമയത്തുതന്നെ എന്തോ ഒരിഷ്ടം മനസ്സിൽ മുളപൊട്ടിയിരുന്നു... അതിനുശേഷം ഞാൻ ഇടക്കിടക്ക് ബാംഗ്ലൂരിൽ പോയിരുന്നില്ലേ... അന്നു നീ ചോദിച്ചതോർമ്മയുണ്ടോ... എന്താടാ വല്ല കിളിയും അവിടെ സെറ്റായോ എന്ന്... അന്ന് ഞാൻ പറഞ്ഞ മറുപടിയും നിനക്കോർമ്മയുണ്ടാകും... ചിലപ്പോൾ ഒരു കിളി വലയിൽ വീഴുമെന്ന്... അന്ന് നീ ചിരിച്ചു തള്ളി... എന്നാൽ ഞാനന്ന് പറഞ്ഞത് സത്യമായിരുന്നു... അവളെ കാണാനാണ് ഞാൻ പോയത്... ഇത് രഘുവിന്റെ മുന്നിൽ വച്ച് പറയേണ്ടതല്ല... എന്നാലും പറയാം... അവളെ അവരറിയാതെ ഞാൻ കാണുകയായിരുന്നു... നാലഞ്ചു തവണ അവളെ കണ്ടു... എന്നാൽ അവളാരാണെന്നോ എവിടെയുള്ളതാണെന്നോ എനിക്കറിയില്ലായിരുന്നു... അവളെ ഒരിക്കലും സ്വന്തമാക്കാൻ പറ്റില്ലെന്നറിഞ്ഞിട്ടും എന്റെ മനസ്സ് പിൻവാങ്ങിയില്ല... അപ്പോഴാണ് നീ ഇവിടേക്ക് താമസം മാറിയത്... നിന്റെ പ്രശ്നം അറിയുന്നതുകൊണ്ട് തത്കാലത്തേക്ക് അവളെ കാണാൻ പോകുന്നത് നിർത്തി... വിഷ്ണുവിനോടൊപ്പം ഇവിടേക്ക് പോന്നു... ഇന്നലെ അവളെ കാണാൻ വീണ്ടും എന്റെ മനസ്സ് വെമ്പൽകൊണ്ടു... ഇവിടെ ഇപ്പോൾ കാര്യമായിട്ട് പ്രശ്നമൊന്നുമില്ലെന്ന് കണ്ട് അവളെ കാണാൻ പോകാനുള്ള തയ്യാറെടുപ്പോടെയാണ് ഞാൻ മുറിയിൽ നിന്ന് താഴേക്ക് വന്നത്.. അപ്പോഴവിടെ നിങ്ങളും രഘുവും സംസാരിക്കുന്നതുകണ്ടു... എന്നെ പരിചയപ്പെടുത്താൻ അവളെ അങ്കിൾ വിളിച്ചു കൊണ്ടുവന്നപ്പോഴാണ്.. അവൾ ഇവന്റെ അനിയത്തിയാണെന്നറിഞ്ഞത്... എന്റെ മനസ്സിൽ ആ സമയത്തുണ്ടായിരുന്ന സന്തോഷം നിങ്ങളെ എങ്ങനെ അറിയിക്കുമെന്ന് എനിക്കറിയില്ലായിരുന്നു... അവസാനം അവളുടെ അഭിപ്രായം കൂടി അറിയാമെന്ന്  കരുതി... എന്നിട്ട് നിങ്ങളോട് പറയാമെന്നും കരുതി... ആ ഒരു തെറ്റ് ഞാൻ ചെയ്തു... അല്ലാതെ നമ്മൾക്കിടയിലുള്ള വേർതിരിവ് കാരണമല്ല.... "
 
"എന്താടാ ഇത് കൊച്ചു കുട്ടികളെപ്പോലെ... ഞാനൊരു തമാശ പറഞ്ഞതല്ലേ... നിന്നെ ഞങ്ങൾക്ക് അറിയുന്നതല്ലേ... നീ പറഞ്ഞതാണ് ശരി... അവളുടെ അഭിപ്രായമാണ് അറിയേണ്ടത്... അവൾ സമ്മതിക്കും... അതെനിക്ക് ഉറപ്പുണ്ട്... അല്ലേ രഘൂ... "
 
"ഇവിടെ നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ എനിക്ക് അസൂയയാണ്... സ്വന്തം രക്തങ്ങൾ തമ്മിൽ ഇത്രയധികം ആത്മാർത്ഥതയോടെ സ്നേഹിക്കില്ല.... വൈകിയാണെങ്കിലും നിങ്ങളുമായി കൂട്ടു കൂടാൻ പറ്റിയതുതന്നെ മുൻജന്മ സുകൃതമാണ്..... എന്റെ അനിയത്തിക്ക് ഈ മൂവർ സംഘത്തിലെ ഒരുവനെ കിട്ടിയത് അവൾ ചെയ്ത പുണ്യമാണ്... ഇവനെക്കാളും നല്ലൊരു പയ്യനെ എനിക്ക് ഈ ജന്മത്തിൽ എന്റെ അനിയത്തിക്ക് കണ്ടെത്താൻ കഴിയില്ല.... അവൾ ഈ ബന്ധത്തിന് സമ്മതിക്കും... അത് നൂറുശതമാനം ഉറപ്പാണ്... എന്റെ അച്ഛന്റേയും ഏട്ടന്റേയും സ്വഭാവം കാരണമാണ് അവൾ മറുപടി തരാൻ വൈകുന്നത്... അവൾ സമ്മതിക്കും... അവളുടെ സമ്മതം കിട്ടിയാൽപ്പിന്നെ ആരുടേയും സമ്മതം എനിക്കുവേണ്ട... നിങ്ങളുടെ വിവാഹത്തിന്റെ അന്നുതന്നെ ഇവരുടേയും വിവാഹം നടത്തും ഞാൻ... "
 
"പക്ഷേ അവർ എതിർത്താൽ... "
ഹരി ചോദിച്ചു... 
 
"എന്നാൽ അതോടെ അവർ രണ്ടും ഇല്ലിക്കൽ തറവാട്ടിൽനിന്ന് പുറത്താണ്... എന്റെ അനിയത്തിയുടെ പേരിലാണ് അമ്മ ആ വീടും പറമ്പും എഴുതി വച്ചിരിക്കുന്നത്... "
 
"എന്നാലും അവരോട് ഈ കാര്യം പറയണം... അവർ സമ്മതിക്കുകയോ സമ്മതിക്കാതിരിക്കുകയോ അതവരുടെ ഇഷ്ടം.... എല്ലാം നല്ലതുപോലെ നടക്കും... നാഗദൈവങ്ങൾ നമ്മളെ കൈവിടില്ല... "
 
 
തുടരും...... 
 
✍️   Rajesh Raju
 
➖➖➖➖➖➖➖➖➖➖➖
കോവിലകം. ഭാഗം : 21

കോവിലകം. ഭാഗം : 21

4.4
4805

ഭാഗം  21   "എന്നാലും അവരോട് ഈ കാര്യം പറയണം... അവർ സമ്മതിക്കുകയോ സമ്മതിക്കാതിരിക്കുകയോ അതവരുടെ ഇഷ്ടം.... നാഗദൈവങ്ങൾ നമ്മളെ കൈവിടില്ല... "   അത് ശരിയാണ് രഘൂ... നമ്മൾ അവരോട് പറയാതെ തീരുമാനമെടുത്തെന്ന് പിന്നീട് പറയരുത്... പിന്നെ നിങ്ങളുടെ അമ്മയുടെ വേണ്ടപ്പെട്ടവരോടും പറയണം... " വിഷ്ണു പറഞ്ഞു...    അതിന് ആകെയുണ്ടായിരുന്നത് ഒരമ്മാവനാണ്... അമ്മമരിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ അമ്മാവനും മരിച്ചു.... വിവാഹം കഴിച്ചിട്ടില്ല.... അമ്മാവന്റെ സ്വത്തുക്കൾ കൈക്കലാക്കാൻ അച്ഛൻ ഒരുപാട് നടന്നിരുന്നു... അമ്മയെ അച്ഛൻ എന്തോ പറഞ്ഞതു കേട്ട് അമ്മാവൻ അച്ഛനോട് ദേഷ്യപ്പെട്ടു... അത