Aksharathalukal

കോവിലകം. ഭാഗം : 35

 


"എന്തു പ്രശ്നമുണ്ടായാലും എന്നെ ഒരിക്കലും കൈവിടാതെ എന്റെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നമായി കണ്ട് എന്നെ ചേർത്തുനിർത്തിക്കോളാമെന്ന് എനിക്ക് വാക്കു തരണം... ഒരിക്കലുമെന്നെ വേദനിപ്പിക്കില്ലെന്ന് ഈ ക്ഷേത്രത്തിലെ കൈലാസനാഥനെ സാക്ഷിനിർത്തി വാക്കുതരണം എനിക്ക്..."

"അങ്ങനെ എന്തെങ്കിലും പ്രശമുണ്ടായാൽ എഴുതിത്തള്ളാനോ ഒറ്റപ്പെടുത്താനോവേണ്ടിയല്ല നിന്നെ ഇഷ്ടപ്പെട്ടതും കൂടെ ജീവിക്കാൻ ക്ഷണിച്ചതും... എന്തൊരു പ്രശ്നമുണ്ടായാലും അത് ഒന്നിച്ച് നേരിടാനും, ജീവിതകാലം മുഴുവൻ പരസ്പരം തുണയായി ജീവിക്കാനും വേണ്ടിയാണ് ഇയാളുടെ മനസ്സ് ചോദിച്ചത്... ദൈവം ഈ ആയുസ്സ് എത്രകാലം നീട്ടിത്തരുന്നോ അത്രയും കാലം എന്റെ പാതിയായി നീയുണ്ടാകും... അത് എന്റെ വാക്കാണ്... ആ ഉറപ്പ് എവിടെ വേണമെങ്കിലും..ഏത് ദൈവത്തിന്റെ മുന്നിൽ നിന്നു വേണമെങ്കിലും സത്യം ചെയ്തുതരാം... "

"മതി... എനിക്ക് ഈ ഉറപ്പുമതി... ഇനിയെനിക്ക് ഒന്നും പേടിക്കാനില്ല... ഇയാളെ ഞാൻ ഈ ദൈവസന്നിധിൽ വച്ചുതന്നെ മനസ്സുകൊണ്ട് എന്റെ പാതിയായി സ്വീകരിച്ചു കഴിഞ്ഞു... ഇപ്പോൾ ഈ വിവാഹത്തിന് എന്റെ അച്ഛനും സമ്മതം മൂളിയിട്ടുണ്ട്... അത് പൂർണ്ണമനസ്സോടെയാണോ എന്നറിയില്ല... എന്തായാലും ഇനി ആരെതിർത്താലും ഈ നീലിമ പ്രസാദേട്ടന്റെ സ്വന്തമായിരിക്കും..."

"ഈയൊരു നിമിഷത്തിനുവേണ്ടിയാണ് ഞാൻ കാത്തിരുന്നത്... നിന്നെ കാണാൻ എന്റെ അമ്മയും അച്ഛനും വരുന്നുണ്ട്... അതെപ്പോഴാണെന്നറിയില്ല... ദേവികക്ക് നിന്നെ ഒരുപാടിഷ്ടമായി... ഇനി അവളുടെ ജീവിതത്തിലേക്ക് ഒരു ചെറുക്കാൻ വന്നുചേരണം... അതുംകൂടിയായാലേ എനിക്ക് സമാധാനമാകൂ..."

"ദേവികയുടെ കാര്യത്തിൽ നന്ദന പറഞ്ഞ് ഒരു കാര്യമറിഞ്ഞു... അവൾക്ക് ഈ നാടും കോവിലകവും ഇവിടുത്തെ ആളുകളേയും വല്ലാതങ്ങ് ബോധിച്ചു... നിങ്ങളുടെ നാട്ടിലെ വീടും സ്ഥലവും വിറ്റ് ഇവിടെ കൂടണമെന്നാണ് പറയുന്നത്... അല്ലെങ്കിൽ ഈ നാട്ടിലുള്ള മനസ്സുകൊണ്ടിഷ്ടപ്പെട്ട ഒരുവനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം... കഴിഞ്ഞദിവസം ചെറിയേട്ടനെ കണ്ടപ്പോൾ എന്തോ ഒരിളക്കം അവളിൽ കണ്ടെന്നാണ് നന്ദന പറഞ്ഞത്... "

"നേരോ... പത്തു പതിനേഴ് ആലോചനയെങ്കിലും അവൾക്ക് വന്നിട്ടുണ്ട്... അതും വലിയ വലിയ കുടുംബത്തിൽ നിന്ന് നല്ല ജോലിയുള്ളവർ... എന്നാൽ പെണ്ണിന് അവരെയൊന്നും പിടിച്ചില്ല... ഓരോ മുടന്തന്യായങ്ങൾ പറഞ്ഞ് അതെല്ലാം വേണ്ടെന്നു വച്ചു... ഇപ്പോൾ അവൾക്ക് രഘുവിന്റെ ബോധിച്ചെങ്കിൽ അതിലും വലിയ സന്തോഷം മറ്റൊന്നില്ല... പക്ഷേ അവന് ദേവികയെ പിടിക്കുമോ എന്നാണ് എനിക്ക് സംശയം... അത്ര നല്ല സ്വഭാവമല്ലേ അവരുടേത്... മാത്രമല്ല വിവാഹമേവേണ്ടെന്ന് വേണ്ടെന്ന് മനസ്സിലുറപ്പിച്ച് നടക്കുന്നവനാണ് അവൻ... "

"അതെന്താ അങ്ങനെ... നിങ്ങളോട് പറഞ്ഞോ ചെറിയേട്ടൻ... "

"പറഞ്ഞു... നിന്റെ അമ്മയുടേയും ഏടത്തിയമ്മയുടേയും അനുഭവമാണ് അവനെ ഈയൊരു തീരുമാനത്തിലെത്തിച്ചത്... "

"എന്നാൽ അതിനൊരു മാറ്റമുണ്ടാകണമല്ലോ... അത് എനിക്ക് വിട്ടേക്ക്... നന്ദന പറഞ്ഞതുപോലെ ദേവികക്ക് ചെറിയേട്ടനോട് താൽപര്യമുണ്ടെങ്കിൽ ആ ബന്ധം ഞാൻ കൂട്ടിയോചിപ്പിക്കും... "

"അതെങ്ങനെ... "

ഇയാൾ എങ്ങനെയാണ് എന്റെ മനസ്സ് മോഷ്ടിച്ചത്... ഏകദേശം അങ്ങനെയൊക്കെത്തന്നെ... പക്ഷേ അതിന് ദേവിക തയ്യാറാകുമോ എന്നാണറിയേണ്ടത്... നോക്കാം നമുക്ക്... സമയമുണ്ടല്ലോ... എന്നാൽ ഇനിയെനിക്ക് പോകാലോ...."

"എന്താണ് അത്രക്ക് ധൃതി... കുറച്ചു കഴിഞ്ഞിട്ട് പോയാൽ പോരേ... "

അതു പറ്റില്ല... ഞാൻ പറഞ്ഞല്ലോ എനിക്ക് ഒരുപാട് പഠിക്കാനുണ്ട്... മാത്രമല്ല നടയടക്കാൻ സമയമായി... ഇനി വല്ലാതെ ഇവിടെ ഇരുന്നുകൂടാ... നാളെ കോലോത്തേക്ക് വരാം... ഇപ്പോൾ ഞാൻ പോവുകയാണ്... "

"എന്നാൽശരി... ഞാൻ രാത്രി വിളിക്കാം... "
പ്രസാദ് പറഞ്ഞു... 

"എന്നാൽ ഇനി എനിക്ക് ഈ കുളത്തിലെ ആമ്പൽപൂ പറിച്ചു താ... 

"അതു ശരി അപ്പോൾ എല്ലാ ഉറപ്പും കിട്ടിയിട്ട് പറയാനിരുന്നതാണല്ലേ... 
പ്രസാദ് പറഞ്ഞതിന് മറുപടിയായി അവളൊന്ന് ചിരിച്ചു... അവൻ കുളത്തിലേക്കിറങ്ങുന്ന പടവുകളിറങ്ങി കുറച്ചു ആമ്പൽപ്പൂ പറിച്ച് അവൾക്കുകൊടുത്തു... പിന്നെയവർ അവിടെനിന്നും തിരിച്ചുപോന്നു... നീലിമ ആൽത്തറക്കു സമീപം നിർത്തിയിട്ട തന്റെ കൈനറ്റിക്കിൽ കയറി... അവൾ പോകുന്നതും നോക്കി അവൻ നിന്നു പിന്നെ അവൻ വന്ന കാറെടുത്ത് കോവിലകത്തേക്ക് പുറപ്പെട്ടു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

"എടാ മാണിക്യാ ഇനി കൂടുതൽ കാത്തിരിക്കുന്നത് ബുദ്ധിയില്ല... എത്രയും പെട്ടന്ന് നമുക്ക് ആഭരണം കൈക്കലാക്കണം... ആ നീലകണ്ഠൻ മനസ്സു മാറി നല്ലപിള്ളയായിരിക്കുന്നു... ഇനി അയാളുടെ സഹായം നമുക്കുണ്ടാകുമെന്ന് തോന്നുന്നില്ല... കാരണം അന്ന് നമ്മൾ പറഞ്ഞതത്രയും ആ നാരായണനോടും മകളോടും അയാൾ പറഞ്ഞാൽ ആഭരണങ്ങൾ അവർ ആ കോവിലകത്തുനിന്നും മാറ്റും... അന്നേരം ഇത്രയും നാൾ നമ്മൾ കഷ്ടപ്പെട്ടതിന് കാര്യമുണ്ടാകില്ല... മാത്രമല്ല അന്ന് വേലുവിനെ ആ നാരായണന്റെ മകൻ പൊക്കിയപ്പോൾ എല്ലാ സത്യവും അവൻ പറഞ്ഞതാണ്... ഒരുപാട് കാലമായി ഞാൻ അതിനായി നടക്കുന്നു...ഒരിക്കൽ അതിനുവേണ്ടി ഒന്നു ശ്രമിച്ചതാണ്... അന്ന് എനിക്ക് ഒരു കൊലപാതകം വരെ നടത്തേണ്ടി വന്നു... അതും അവന്റെ പ്രാണനെ... അതുമൂലം ഏഴുവർഷമാണ് എനിക്ക് ജയിലിൽ കിടക്കേണ്ടിവന്നത്... ഇനി കൂടുതൽ കാത്തിരിക്കാൻ എനിക്കു വയ്യ... ആരെ കൊന്നിട്ടായാലും അത് ഞാൻ കൈക്കലാക്കും... "
മാർത്താണ്ഡൻ തന്റെ മകൻ മാണിക്യനോട് പറഞ്ഞു... 

"എന്റെ അഭിപ്രായത്തിൽ അച്ഛൻ പെട്ടെന്നൊരു തീരുമാനമെടുക്കുന്നത് നല്ലതിനല്ലെന്നാണ് എനിക്ക് തോന്നുന്നത്... രണ്ടുതവണ ഇതുപോലെ ആലോചിക്കാതെ ചെയ്തപ്പോൾ കിട്ടിയ അനുഭവം അറിയാമല്ലോ... എല്ലാം ഒന്നുകൂടിയാലോചിച്ച് തീരുമാനമെടുത്തത് മതിയാകും... "

"കൂടുതൽ ആലോചിക്കുമ്പോഴേക്കും എല്ലാം നമ്മുടെ കയ്യിൽനിന്നും നഷ്ടപ്പെടും... അങ്ങനെ വന്നാൽ ഇത്രയും നാൾ മോഹിച്ചതിനും അതുമൂലം അനുഭവിച്ചതും വെറുതേയാകും... അതെനിക്ക് കിട്ടണം... അതിനുവേണ്ടി ഇനിയുമൊരു കൊല നടത്താനും എനിക്ക് മടിയില്ല... "

എന്നാൽ അച്ഛന്റെ ഇഷ്ടംപോലെ ചെയ്യ്... എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഞാൻ വലിയും... പിന്നെ ഞാനങ്ങനെചെയ്തു എന്നു പറഞ്ഞ് വന്നേക്കരുത്.... "

"അതെനിക്കറിയാവുന്നതല്ലേ... അന്ന് ആ നാരായണന്റെ മകനും കൂട്ടുകാരും എന്നെയും മുത്തുസ്വാമിയേയും പഞ്ഞിക്കിട്ടപ്പോൾ നല്ല വൃത്തിയായി വലിഞ്ഞവനല്ലേ നീ... അപ്പോഴത് പുതുമയുള്ള കാര്യമല്ല... നീയില്ലെങ്കിലും ആ ആഭരണങ്ങൾ ഞാൻ സ്വന്തമാക്കും... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

അന്ന് നന്ദനയെ കോലോത്തേക്ക് കാണാത്തതു കൊണ്ട് ആകെ മുഷിഞ്ഞിരിക്കുകയായിരുന്നു ദേവിക... നീലിമയേയും അവിടേക്ക് കാണുന്നില്ല... അവൾ തന്റെ ക്യാമറയുമെടുത്ത് പുറത്തേക്ക് നടന്നു... ആ സമയത്താണ് മുറ്റത്ത് കാർ വന്നുനിന്നത്... പ്രസാദ് ക്ഷേത്രത്തിൽ നിന്നും വന്നതായിരുന്നു... അവൻ കാറിൽനിന്നിറങ്ങി... 

"ഏട്ടനെവിടേക്കാണ് പോയിരുന്നത്... ഞാൻ എണീറ്റു വന്നപ്പോഴേക്കും ആളെ കാണാനില്ലല്ലോ... "

"എന്താ എന്നും എന്നെ കണികണ്ടാണോ അന്നത്തെ ദിവസത്തെ ജീവിതം തുടങ്ങുന്നത്... ഞാൻ ഇവിടെയടുത്തുള്ള ക്ഷേത്രത്തിലൊന്ന് പോയതാണ്... "

എന്നുതുടങ്ങി പുതിയ ചില സമ്പ്രദായങ്ങൾ... ഈ കോവിലകത്ത് വന്നപ്പോൾ എല്ലാവരുടേയും മനസ്സ് മാറിത്തുടങ്ങിയോ... "

"ക്ഷേത്രത്തിൽ പോകുന്നത് അത്ര പുതുമയുള്ള കാര്യമാണോ.. "

"അത് പുതുമയില്ല... എന്നാൽ ഏട്ടന്റെ കാര്യത്തിൽ അത് പുതുമ തന്നെയാണ്... നാട്ടിലായിരിക്കുമ്പോൾ ക്ഷേത്രദർശനമൊന്നും പറഞ്ഞിട്ടില്ലായിരുന്നല്ലോ... "

"അതിന് നമ്മൾ താമസിക്കുന്നിടത്തുനിന്ന് ഒരുപാട് പോകണമല്ലോ ക്ഷേത്രത്തിലേക്ക്... അതു പോട്ടെ എവിടേക്കാണ് നീ ക്യാമറയും തൂക്കി പോകുന്നത്... "

"എവിടേക്കുമില്ല... ഇവിടെ പുറത്തൊക്കെ നടക്കീമെന്ന് കരുതി... ഇന്ന് നന്ദനയേയും നീലിമയേയും ഇവിടേക്ക് കാണുന്നില്ല... ഒറ്റക്കിരുന്ന് വല്ലാതെ ബോറടിക്കുന്നു..."

"ഇന്ന് നീലിമ വരില്ല... അവൾക്ക് എക്സാമാണ് വരുന്നത്... നിന്റെയൊപ്പം കളിച്ചുനടന്നാൽ എക്സാമിന് ഒന്നും എഴുതാൻ കഴിയില്ല... "

"നീലിമ വരില്ലെന്ന് ഏട്ടനെങ്ങനെ അറിയാം... ഇന്നലെ ഇവിടെനിന്നും പോകുന്നതുവരെ അവൾ ഈ കാര്യം പറഞ്ഞിരുന്നില്ലല്ലോ... "

"ഞാനവളെ ക്ഷേത്രത്തിൽവച്ച് കണ്ടിരുന്നു... "

"അങ്ങനെ വരട്ടെ... അപ്പോൾ വെറുതെയല്ല ഭക്തി കൂടിയത്... മ് മ് നടക്കട്ടെ... "

"ഇതെന്താ ക്ഷേത്രത്തിൽ പോയവൻ വന്ന കാലിൽ അവിടെത്തന്നെ നിന്നത്... "
അവിടേക്ക് വന്ന ഹരി ചോദിച്ചു... കൂടെ വിഷ്ണുവുമുണ്ടായിരുന്നു... 

"ഒന്നുമില്ല... ഇവളുടെ വായാടിത്തരം കേട്ട് നിന്നുപോയതാണ്... നന്ദനയും നീലിമയും വരാത്തതുകൊണ്ട് ബോറടിച്ചിരിക്കുകയാണിവൾ.."

"അതിന് നന്ദനയെ കാണാൻ അവളുടെ വീട്ടിലേക്ക് പോയാൽപ്പോരേ..."

"അതുശരിയാണല്ലോ... വന്നിട്ട് അവളുടെ വീട്ടിലേക്കിതുവരെ പോയിട്ടില്ല... എന്നാൽ ഞാൻ പോയി വരാം... 


തുടരും...... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖➖➖

 


കോവിലകം. ഭാഗം : 36

കോവിലകം. ഭാഗം : 36

4.4
5539

  "അതിന് നന്ദനയുടെ വീട്ടിലേക്ക് പോയാൽപ്പോരേ..." അതുശരിയാണല്ലോ... വന്നിട്ട് അവളുടെ വീട്ടിലേക്കിതുവരെ പോയിട്ടില്ല... എന്നാൽ ഞാൻ പോയി വരാം...  അതാണ് നല്ലത്... പിന്നെ ആര്യ വൈകീട്ട് വരുന്നുണ്ട്... അവൾ തനിച്ചാണ് വരുന്നത്... വൈകീട്ട് അവളെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോകണം... " "സത്യമായിട്ടും... അതോ എന്നെ പറ്റിക്കാൻ പറയുന്നതാണോ..." "നിന്നെയെന്തിന് പറ്റിക്കണം... വിശ്വാസമില്ലെങ്കിൽ അവളെ വിളിച്ചു നോക്ക്..." "അതിന്റെ ആവിശ്യമില്ല... എനിക്ക് ഹരിയേട്ടനെ വിശ്വാസമാണ്... " "എന്നാൽ നീ പോയിട്ടു വാ.. " ദേവിക നന്ദനയുടെ വീട്ടിലേക്ക് നടന്നു...  "രണ്ടുമൂന്ന് ദിവസമാ