Aksharathalukal

❤️നിന്നിലലിയാൻ❤️-2




 

(ഒരു ചിന്ന തിരുത്ത് ഇണ്ട്ട്ടോ 😛 ആദീടെ വീട്ടുപേര് ഞാൻ മാറ്റി  "ശ്രീനിലയം" എന്ന് ആക്കി 🤪)

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""ഡീ ആമീ നീ എന്തിനാ അയാളോട് വഴക്കിനു പോയെ തെറ്റ് നമ്മളുടെ ഭാഗത്തല്ലേ. "" അവൻ പോയതും ശിവ ആമിയോട് ചോദിച്ചു.

""അതോണ്ടല്ലേ ഞാനും ആദ്യം സോഫ്റ്റ്‌ ആയി സംസാരിച്ചേ, സാദാരണ പെൺപിള്ളേർ സോഫ്റ്റ്‌ ആയി  സംസാരിക്കുമ്പോ ആരായാലും ഒന്ന് തണുക്കും, പക്ഷെ ആ കാലമാടൻ ചൂടായി കത്തിക്കേറുകയല്ലായിരുന്നോ  പിന്നെ എന്റെ കണ്ട്രോൾ പോയി. "" അതും പറഞ്ഞു അവൾ തല താഴ്ത്തി

""എന്തായാലും ചെക്കൻ ചുള്ളനാ, നല്ല സിസ്പാക് ബോഡിയും, മീശയും, ഡ്രിം ചെയ്ത് ഒതുക്കിയ താടിയും, ഒരു പോലീസ്കാരൻ ലുക്കും. ഹോ 😛"" ശിവയുടെ ഉള്ളിലെ കോഴികുഞ്ഞു ഉണർന്ന് തുടങ്ങി.

""ഓഹ്ഹ്😡, ലുക്ക്‌, നാണമില്ലല്ലോ, പോലീസുകാരൻ പോലും കണ്ടിട്ട് ഒരു കള്ളന്റെ  ലക്ഷണമാണ്, അവന്റെ ഒരു ഓഞ്ഞ ലൂക്കും പാട്ട  ബുള്ളറ്റും... 😏"" ആമി പുച്ഛത്തോടെ പറഞ്ഞു.

""നീ ഇനി ഇതും പറഞ്ഞു ചൂടാവണ്ട ഞാൻ ഒന്നും പറയുന്നില്ലേ... "" ശിവ കൈ കൂപ്പി.

""അതാ നല്ലത്, എനിക്ക് എന്റെ കലിപ് തീരണില്ല,😡😡""

""മതി, മതി ഇനി പിന്നേം തുടങ്ങേണ്ട, നമുക്ക് നമ്മുടെ കാര്യം നോക്കാം, ഒന്ന്  ചിരിക്കെടി എന്റെ ആമിയെ."" ശിവ അവളെ തണുപ്പിക്കാനായി പറഞ്ഞു.

""😊😊😊😁""

""ഓഹ്  ന്താ ഇളി പെണ്ണിന്റെ 🤭
എടിയേ കുറെ നേരമായി ഞാൻ ഈ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് എങ്ങോട്ടാ പോകണ്ടന്നെങ്കിലും പറ നീ. ""

""നേരെ മാളിലോട്ട്  വിട്ടോ, എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട്. ""

""ഓക്കേ...... ""

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

എന്നാലും അവൾക് എന്തൊരു അഹങ്കാരമാ ഇങ്ങനെയുണ്ടോ പെൺകുട്ടികൾ.ഇവളെ ഒക്കെ ഇങ്ങനെ കയറൂരി വിടുന്ന  വീട്ടുകാരെ പറഞ്ഞാൽ മതി. കണ്ടാൽ ഐശ്വര്യ റായ് ലുക്കും ചാളമേരീടെ സ്വഭാവവും, വടയക്ഷി 😡(സ്വ )

നൂപുരം എന്ന് പേരുള്ള ഇരുന്നിലവീട്ടിലേക് അവന്റെ ബുള്ളെറ്റ്  കയറി.

""എടീ ഭാമേ ഇതാരാ വന്നെന്നു നോക്കിയേ.
ട്രെയിനിങ് കഴിഞ്ഞിട്ട് നീ ഇപ്പോഴാണോ ഇങ്ങോട്ടേക്കു  വരുന്നേ.""

""അത് അങ്കിൾ  കുറെ നാള് കഴിഞ്ഞ് വീട്ടിലെത്തിയോണ്ട് അമ്മ എങ്ങോട്ടും വിട്ടില്ല, ഇന്ന് അമ്മയെ സോപ്പ് ഇട്ട് ചാടിയതാ 😛.""

""ഹ്മ്മ് ഹ്മ്മ്, നിനക്കെപ്പോഴാ ഇനി ജോലിക് കേറണ്ടത്. ""

""മറ്റന്നാൾ ജോയിൻ ചെയ്യണം. ""

""അതേതായാലും നന്നായി.സ്വന്തം നാട്ടിലെന്നെ കിട്ടിയില്ലേ. ""

""അല്ല ഇതാരാ വന്നിരിക്കുന്നെ, പോലീസുകാരന് ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ അറിയോ.""

😁😁😁😁😁😁😁😁

""നീ അധികം ഇളിക്കണ്ട, ഞാൻ പിണക്കമാ 😏""

""എന്റെ അമ്മേ അമ്മേയെ കാണാൻ അല്ലെ ഞാൻ ഇപ്പോ ഓടിവന്നത് 😉""

""നീ നിന്റെ ഫ്രണ്ട് നെ കാണാൻ വന്നതല്ലേ, നമ്മളെയൊക്കെ ആർക്ക് വേണം, അല്ലെ കൃഷ്ണേട്ടാ... ""

""നീ അവനെ വന്ന കാലിൽ നിർത്താണ്ട്  ഇരിക്കാൻ പറ ഭാമേ, എന്നിട്ടെന്തെകിലും കുടിക്കാൻ കൊടുക്ക്. ""

''"വേണ്ടാ, ഞാൻ പോയി എടുത്ത് കഴിച്ചോളാം 😌""

""ഓഹ്  ഇങ്ങനെയൊരു ചെക്കൻ ""

""അമ്മേ നവി എവിടെ.. ""

""അവൻ മുകളിലുണ്ട് ഉച്ചമയക്കത്തിലായിരിക്കും ""

""5 മണിക്കാണോ അവന്റെ ഉച്ചമയക്കം, ശരിയാക്കികൊടുക്കാം. ""

ഓഹ് അവന്റെ ഒരു  കിടത്തം കണ്ടില്ലേ, ഒരു  ചവിട്ട് വച്ചു കൊടുത്താലോ 🤔(സ്വ).

(ഈ കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്ന സാധനമാണ് നവീൻ എന്ന നവി, ഇപ്പോ താഴെ കണ്ട കൃഷ്ണകുമാറിന്റെയും സത്യഭാമയുടെയും പുത്രൻ. ആദീടെ ബെസ്റ്റ് ഫ്രണ്ട്. അവൻ അച്ഛനെ ബിസിനസ്സിൽ സഹായിക്കുന്നുന്നു.അവന്റെ ചേച്ചി നിമിഷ കല്യാണം ഒക്കെ കഴിഞ്ഞ് ബാംഗ്ലൂർ ഇൽ ആണ് )

""ഡാാാ.... ""

""അയ്യോ.......ഞാൻ കൊക്കയിൽ വീണേ.....
അമ്മാ അച്ഛാ ഞാൻ പോവാണേ, എന്റെ ഭാര്യയും കുട്ടികളും അനാഥരായേ 😭""

""ഡാ നവി നീ ഇതേത് ലോകത്താ, ഡാ എണീക്കേടാ, പട്ടി.... ""

""ങേ, അപ്പൊ ഞാൻ കൊക്കയിൽ വീണില്ലേ 🥺""

""കൊക്കയല്ല എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട ""

""അത് കൊള്ളാലോ എന്നെ ചവിട്ടി താഴത്തേക്കിട്ടതും പോരാ എന്നിട്ട് സ്‌പീച്ചാൻ വരുന്നോ 🤨""

""😌, അല്ല നീ ഏതോ ഭാര്യടേം കുട്ടികളുടേം കാര്യം പറഞ്ഞല്ലോ, നീ അതിനു കെട്ടിയാ, ഇനി വല്ല ചിന്ന വീട് സെറ്റപ്പും ഉണ്ടോ 😛""

""പോടാ ഞാൻ എന്റെ ഭാവി ഭാര്യയുടെയും കുട്ടികളുടേം കാര്യമാ പറഞ്ഞെ😌"'

""ഹ്മ്മ് ആയിക്കോട്ടെ, ഞാൻ നിന്നോട് 4മണിയാകുമ്പോളേക് മാറ്റി നില്കാൻ പറഞ്ഞതല്ലേ, എന്നിട്ട് 5മണിയായിട്ടും കിടക്കപ്പായയിൽ നിന്നും എഴുന്നേറ്റിട്ടില്ല. ""

നവി മറുപടിയായി ഒന്ന് ഇളിച്ചു കാണിച്ചു.

""ഇളിക്കല്ലേ""

""അല്ല നീ 4 മണിയാകുമ്പോളേക് ഇവിടെ എത്തും ന്നു പറഞ്ഞിട്ട് ഇപ്പോ സമയം എത്രയായി ""നവി വിത്ത്‌ കലിപ്പ് മോഡ്.

""ആ കാര്യം ഒന്നും പറയണ്ട നീ, എനിക്കാ പിശാശിനെ കുറിച്ചോർക്കുമ്പോ തന്നെ  കലിപ്പ് വരുവാ 😡""

""പിശാശോ, ഏത് പിശാശ്? ""

""അത് ഞാൻ ഇങ്ങോട്ടേക് വരുമ്പോ അവിടെത്തെ ആ വളവിൽ ഒരുത്തി റോങ് സൈഡ് കേറി വന്നു. എന്റെ ഭാഗ്യത്തിന്  ഞാൻ ബാലൻസ് ചെയ്തോണ്ട് വീണില്ല, പിന്നെ അതും പറഞ്ഞു അവിടെ കിടന്നു അടിയാക്കി, തനി ചാളമേരിടെ സ്വഭാവം  ആണവൾക്, അവളുടെ പറച്ചിൽ കേട്ടാൽ തോന്നും റോങ് സൈഡ് വന്നത് ഞാനാണെന്ന് 😡.""

""എന്നിട്ടോ ""
""എന്നിട്ടെന്താ കുറച്ചു നേരം കഴിഞ്ഞപ്പോ അവളുടെ വാല് വന്നു വിളിച്ചോണ്ട് പോയി ആ പണ്ടാരത്തിനെ, ഇങ്ങനേം ഇണ്ടോ പെണ്ണുങ്ങൾ. ""

""അഹ് അത് വിട് നമുക്ക് പോണ്ടേ ""

""അഹ് വാ പോകാം ""

""അമ്മേ ഞങ്ങൾ പുറത്തേക് പോകുവാണേ""

""ആദി ഇനി ഇന്നിങ്ങോട്ട് വരുമോ മോനെ ""

""അമ്മേ ഞാൻ ഇവനെ ഡ്രോപ്പ് ചെയ്യാൻ വരും. ""

""അഹ് ശരി എന്നാ പോയിട്ട് വാ. ""

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""എടീ കുറെ നേരമായല്ലോ നീ ഒരു ഡ്രസ്സ്‌ നോക്കാൻ തുടങ്ങിയിട്ട്, കഴിഞ്ഞില്ലേ ""

""എനിക്കൊന്നും ഇഷ്ടപ്പെടുന്നില്ലഡി ""

""നീ നോക്ക് ഞാൻ അവിടെ ഇരിക്കാം ""

""ഓക്കേ ഡീ ""

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""എടാ ലച്ചുന്  ഒരു ഡ്രസ്സ്‌ എടുക്കണം, എനിക്ക് ജോലി കിട്ടിയിട്ട് അവൾക് ഡ്രസ്സ്‌ എടുക്കാത്തതിന്റെ പരാതി കേട്ടിട്ടാണ് വീട്ടിൽ നിന്നിറങ്ങിയത്. നമുക്ക് ആ മാളിലൊട്ടേക്ക് പോകാം ""

""ഓക്കേ ഡാ.. ""

വണ്ടി പാർക്കിങ്ങിൽ  വച്ചു രണ്ടുപേരും  ലേഡീസ് സെക്ഷൻ നിൽ പോയി.

""ഡാ ഞാൻ അവിടെ ഇരിക്കാം നീ ഡ്രസ്സ്‌ എടുത്തിട്ട് വന്നാൽ മതി. ""

""ശരിടാ. ""

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""കൊള്ളാലോ ഒരു തൈ ഇരിപ്പുണ്ടല്ലോ, ഒന്ന് മുട്ടി നോക്കാം"" (നവി :സ്വ )

""ഏതാ ഈ വായിനോക്കി ""(ശിവ: സ്വ )

എന്തായാലും കൊള്ളാം (നവി ) ""ഹലോ ""

""ഹായ്."" (ശിവ )

""എന്റെ പേര് നവീൻ കുട്ടീടെ പേരെന്താ. "

അവളൊന്നു നോക്കിപ്പേടിപ്പിച്ചു.

""ഞാൻ പേരെല്ലേ ചോയ്ച്ചുള്ളൂ അല്ലാണ്ട് തന്റെ ബാങ്ക് അക്കൗണ്ട് ഒന്നും ചോദിച്ചില്ലലോ ഇങ്ങനെ നോക്കി പേടിപ്പിക്കാൻ, അല്ല പിന്നേ 😏""

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഒന്നും ഇഷ്ടപ്പെടുന്നില്ലലോ, ആ ബ്ലൂ കളർ നല്ല രസമുണ്ട് അതെടുക്കാം  (ആമി )

ആ ബ്ലു കളർ ചുരിദാർ കൊള്ളാലോ അതെടുക്കാം (ആദി)

രണ്ടുപേരും ഒരുമിച്ച് ആ ചുരിദാറിൽ പിടിത്തമിട്ടു.

ഈ കാലമാടനോ (ആമി സ്വ )

ഈ പിശാശോ (ആദി)

""ഡോ ഇത് ആദ്യം എടുത്തത് ഞാനാ ""

""ഒഞ്ഞു പോടീ ഞാൻ ഇത് തൊട്ടിട്ടുണ്ടെങ്കിൽ ഇത് എന്റെയാ. ""

""ആഹാ കാണാലോ, ഇത് ഞാനാ ആദ്യം എടുത്തേ, എനിക്ക് വേണം ""

""പറ്റില്ല ഇത് ഞാനാ ആദ്യം എടുത്തേ ""

""എന്താ  സർ എന്താ മേടം പ്രോബ്ലം. "" സെയിൽസ് മാൻ അവരുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.

""ഞാൻ ആണ് ഈ ചുരിദാർ ആദ്യം എടുത്തത് അത് ഇയാൾക്കു വേണം പോലും"" ആമിയാണ് മറുപടി പറഞ്ഞത്.

""ഞാൻ ആണ് എടുത്തത്  ആദ്യം"' ആദിയും വിട്ടുകൊടുത്തില്ല.

""സർ, മാഡം വേറെയും മോഡൽസ് ഇവിടെ ഉണ്ട്  അത് നോക്കാം എന്നാൽ "" അയാൾ അനുനയിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.

""പറ്റില്ല എനിക്ക് ഇത് തന്നെ വേണം ""ആദി പറഞ്ഞു.

""എനിക്കും""ആമിയും വിട്ടുകൊടുത്തില്ല.

""ഇത് വേറെ പീസ് ഒന്നും ഇല്ല ഇത് മാത്രമേ  ഉള്ളൂ , ആരെങ്കിലും ഒരാൾ ഒരു വിട്ടുവീഴ്ച ചെയ്താൽ നന്നായിരുന്നു. ""അയാൾ വിനയപൂർവം ചോദിച്ചു.

ഇതേസമയം അപ്പുറത്ത്...

""എന്താ അവിടെ ഒരു ബഹളംആദിടെ ശബ്ദം ആണല്ലോ "" നവി ആലോചിച്ചു

""ആമീടെ  ശബ്ദവും ഉണ്ടല്ലോ, ദൈവമേ പെണ്ണ് ഇവടെയും അടി  ആക്കിയോ. ""

രണ്ട് പേരും പരസ്പരം മുഖത്തേക്ക് നോക്കി ടെൻഷനോടെ അങ്ങോട്ടേക്ക് ചെന്നു.

""എന്താ ആമീ എന്താ പ്രശ്നം "" ശിവ അന്വേഷിച്ചു.

""ഇയാൾ ആണ് പ്രശ്നം'" ആമി ആദിയേ ചൂണ്ടി പറഞ്ഞു.

""ഇത് മറ്റേ ആളല്ലേ""ശിവ ആമിയുടെ ചെവിയിൽ ചോദിച്ചു.

"" ആദി എന്താ ഇവിടെ പ്രശ്നം ""നവി രണ്ടു പേരെയും നോക്കി ചോദിച്ചു

""ഞാൻ എടുത്ത ഡ്രസ്സ്‌ ഇവൾക്ക് വേണം പോലും 😏""ആദി പുച്ഛത്തോടെ പറഞ്ഞു.

""ഡോ തന്നെ ഞാൻ..... ""ആമി ആദിക്ക് നേരെ ചീറികൊണ്ടു പറഞ്ഞു.

""എടീ ആമീ വിട് നമുക്ക് വേറെ നോക്കാം വാ "" ശിവ അവളെ അനുനയിപ്പിക്കാൻ നോക്കി.

""എനിക്ക് വേറെ വേണ്ട ഇതെന്നെ വേണം"" ആമി വീറോടെ പറഞ്ഞു.

""ഇപ്പോ കിട്ടും നോക്കി ഇരുന്നോ നീ "" ആദി വീണ്ടും പുച്ഛത്തോടെ പറഞ്ഞു.

""ഡാ എന്താ ആദി ഇത് കൊച്ചു കുട്ടികളെ പോലെ.വന്നേ നമുക്ക് വേറെ നോക്കാം വാ.""എന്നും പറഞ്ഞു നവി അവനെ പിടിച്ചു വലിച്ചു കൊണ്ടുപോയി.

""എടീ നിന്നെ എന്റെ കൈയിൽ കിട്ടും നോക്കിക്കോ നീ 😡 ""പോകുന്ന പോക്കിൽ അവൻ വിളിച്ചു പറഞ്ഞു.

""നീ പോടാ ""അവൾ തിരിച്ചും പറഞ്ഞു.

""അയാള് പോയില്ലേ മാഡം ഇനി ഇത് എടുത്തോളൂ. ""സെയിൽസ്മാൻ ആമിയോട് പറഞ്ഞു.

""ആയാൾ തൊട്ടത് എനിക്ക് വേണ്ട 😏 വാ ശിവ നമുക്ക് പോകാം.... "" എന്നും പറഞ്ഞു ശിവയുടെ കൈ വലിച്ചുകൊണ്ട് അവൾ അവിടെന്നു നടന്നു.

ദൈവമേ ഇത് എന്തൊരു സാധനം എന്നും പറഞ്ഞു സെയിൽസ്മാൻ നെഞ്ചത്ത് കൈ വച്ചു.
ശിവ ആണേൽ ചുണ്ടനക്കി അയാളോട് സോറി പറഞ്ഞു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""ഡാ ആദി നീ എന്തിനാ അവളുമായി വഴക്കിനു പോയത് "" നവി ആദിയോട് ചൂടായി.

""എടാ ഞാൻ നേരത്തെ പറഞ്ഞില്ലേ ഒരു പിശാശിനെ പറ്റി, ആ വാടയക്ഷി ആണ് അവൾ. ""

""ഓഹ് ഇതാണോ നീ പറഞ്ഞ കക്ഷി. "" നവീൻ ചിരിയോടെ ചോദിച്ചു.

""ഓഹ് ഇതെന്ന ""

""ചുമ്മാതല്ല അടിയിട്ടത് ""

ആദിയൊന്നു ചിരിച്ചു.

""അഹ് ഡാ, ആകെ മൂഡ് പോയി നമുക്ക് വേറെ എവിടെയെങ്കിലും പോയിട്ട് ഡ്രസ്സ്‌ എടുകാം. വാ ""ആദി അതും പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ആക്കി.

""അവളുടെ കൂട്ടുകാരി കൊള്ളാം എന്തായാലും. 😛 അവളുടെ അത്ര അഹങ്കാരം ഇല്ല "" നവി ആദിയോട് പറഞ്ഞു.

""അതിനിടയിൽ നീ വായിനോക്കാനും പോയോ, പരമ കഷ്ടം "ആദി നെറ്റിയിൽ കൈ വച്ചു.

""ചെറുതായിട്ട് 😁..""

""ഒരൊറ്റ ഒരണ്ണം തന്നാലുണ്ടല്ലോ. 😡"" ആദി എഗൈൻ കലിപ്പ് മോഡ് ഓണാക്കി.

""നീ വന്നേ നമുക്ക് പോകണ്ടേ 😁""നവി ഒന്ന് ഇളിച്ചുകൊണ്ട് അവന്റെ തോളത്തു തട്ടി.

ഒന്ന് മൂളി അവൻ വണ്ടി എടുത്തു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""ഇന്ന് മുഴുവൻ കല്ലുകടിയാണല്ലോ ശിവാ "" ആമി ശിവയോട് പറഞ്ഞു.

""നീയെല്ലേ വെറുതെ ഓരോ വഴക്കിനു പോകുന്നെ ""

""ഞാനോ 😲 അപ്പോ അയാൾ ചെയ്തതോ "" ആമി സങ്കടത്തോടെ ചോദിച്ചു.

""വെറുതെ ഓരോ ആളുടെ മെക്കിട്ടു കേറീട്ട്  പിന്നെ വല്യ പ്രശ്നം ആകുംട്ടോ. ""ശിവ അവളോട് പറഞ്ഞു.

""അതൊന്നുമില്ല, അതൊക്കെ വിട്, ഇനി ഇത് വീട്ടിൽ പോയിട്ട്  ആരോടും പറയാൻ നിക്കണ്ട. ""ആമി ശിവക്ക് ഒരു താക്കീത് കൊടുത്തു

"" നിന്റെ മൂഡ് മാറ്റാൻ നമക്ക് ഒരു കോഫീ കുടിച്ചാലോ "" ശിവ ആമിയോട് ചോദിച്ചു.

""ഓക്കേ ഡീ. "" ആമി ചിരിച്ചുകൊണ്ടു പറഞ്ഞു.

തുടരും.....
ദക്ഷ  ©️

 


❤️നിന്നിലലിയാൻ❤️-3

❤️നിന്നിലലിയാൻ❤️-3

4.5
20621

ശിവയെ ഡ്രോപ്പ് ചെയ്ത് ഞാൻ വീട്ടിലേക് പോയപ്പോൾ ഉമ്മറത്ത് തന്നെ നമ്മുടെ പോരാളി യുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു, ലേറ്റ് ആയതിനു എന്നെ പൊരിക്കാൻ. പിന്നെ ഞാൻ കുറച്ചു സോപ്പ് ഒക്കെ ഇട്ടു പതപ്പിച്ചു, അച്ഛ ഉണ്ടായിരുന്നോണ്ട് അച്ഛേടെ സപ്പോർട്ട് കിട്ടിയപ്പോ ഞാൻ പതുക്കെ അവിടെന്നു സ്കൂട്ടായി. മുകളിലെ റൂമിൽ വന്നു ഫ്രഷ് ആയി താഴോട്ട് അച്ഛേടേം അമ്മേടേം അടുത്തേക് പോയി, ഓരോരോ കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""കണ്ണാ"" ""എന്താ അമ്മേ "" ""അമ്മ ഏട്ടനെ കെട്ടിക്കാനുള്ള പ്ലാനിലാണ് ""  ആദിയുടെ അനിയത്തി ലച്ചുവാണ് ആ പറഞ്ഞത