ശിവയെ ഡ്രോപ്പ് ചെയ്ത് ഞാൻ വീട്ടിലേക് പോയപ്പോൾ ഉമ്മറത്ത് തന്നെ നമ്മുടെ പോരാളി യുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു, ലേറ്റ് ആയതിനു എന്നെ പൊരിക്കാൻ. പിന്നെ ഞാൻ കുറച്ചു സോപ്പ് ഒക്കെ ഇട്ടു പതപ്പിച്ചു, അച്ഛ ഉണ്ടായിരുന്നോണ്ട് അച്ഛേടെ സപ്പോർട്ട് കിട്ടിയപ്പോ ഞാൻ പതുക്കെ അവിടെന്നു സ്കൂട്ടായി. മുകളിലെ റൂമിൽ വന്നു ഫ്രഷ് ആയി താഴോട്ട് അച്ഛേടേം അമ്മേടേം അടുത്തേക് പോയി, ഓരോരോ കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
""കണ്ണാ""
""എന്താ അമ്മേ ""
""അമ്മ ഏട്ടനെ കെട്ടിക്കാനുള്ള പ്ലാനിലാണ് "" ആദിയുടെ അനിയത്തി ലച്ചുവാണ് ആ പറഞ്ഞത്.
""ഇപ്പോ നിനക്ക് ജോലിയൊക്കെ ശരിയായില്ലേ, അതോണ്ട് ഇനി ഞങ്ങൾ നിനക്ക് കല്യാണം ആലോചിക്കാൻ പോവാ, എന്താ നിന്റെ അഭിപ്രായം. ""
അവനൊന്നു ഞെട്ടി.""എന്റെ അമ്മേ ഞാൻ ഒന്ന് ജോയിൻ ചെയ്തോട്ടെ, എന്നിട്ട് പോരെ കല്യാണവും കളവാണവുമൊക്കെ.""
""നിന്റെ ജാതകം നോക്കിയപ്പോ 27 വയസിനു മുൻപേ കല്യാണം നടത്തണമെന്നാണ് ജ്യോൽസ്യൻ പറഞ്ഞത്. അത് കഴിഞ്ഞ പിന്നെ 40 വയസ് കഴിയണം."" ശ്രീദേവി സങ്കടത്തോടെ പറഞ്ഞു.
""എന്റെ അമ്മേ ഇപ്പോ പെട്ടന്നൊന്നും ഒരു കല്യാണം കഴിക്കാൻ ഉള്ള അവസ്ഥയിൽ അല്ല ഞാൻ.എന്തായാലും ജോലിക് കേറി കുറച്ചു കഴിയട്ടെ. ""
""എന്തായാലും 27 വയസിനു മുൻപേ നിന്റെ കല്യാണം ഞാൻ നടത്തും.അതോണ്ട് ഞാൻ ആ ബ്രോക്കറോട് പറഞ്ഞിട്ടുണ്ട് നല്ല ആലോചന വരുമ്പോൾ പറയാൻ. ""
""അഹ് എന്തേലും ചെയ്യ്. ""അവൻ ദേഷ്യത്തോടെ പറഞ്ഞു.
""കണ്ണാ.... നീ പഴയതൊന്നും മറന്നില്ലേ ഇനിയും. ""അവന്റെ തലയിൽ തലോടി ശ്രീദേവി ചോദിച്ചു.
""അത്ര പെട്ടന്ന് മറക്കാൻ പറ്റുമോ അമ്മേ എല്ലാം. ""അവൻ അവരുടെ മുഖത്തേക്ക് നോക്കി
""ഏട്ടൻ ഇപ്പോഴും ആ തേപ്പുപ്പെട്ടിയെ ഓർത്തിരിക്കുവാണോ""ലച്ചു ചിരിച്ചു കൊണ്ടു അവനോട് ചോദിച്ചു.
""ഡീ നിന്നെ..... ""അവൻ അവളെ അടിക്കാനായി കൈയോങ്ങി.
""മറക്കണം. മറന്നേ പറ്റു. എന്റെ കണ്ണന് പറ്റിയ ഒരു സുന്ദരിക്കുട്ടിയെ അമ്മയും അച്ഛനും ചേർന്ന് കൊണ്ടുത്തരും കേട്ടോ. "" ശ്രീദേവി വാത്സല്യത്തോടെ അവന്റെ നെറുകയിൽ തലോടി.
""അതെ എട്ടോയ് സുന്ദരികുട്ടി വന്നു കഴിഞ്ഞാൽ നമ്മളെ ഒക്കെ മറക്കുമോ "" ലച്ചു കളിയോടെ ചോദിച്ചു.
""ഡീ.... നിന്നെ ഇണ്ടല്ലോ 👊""അവൻ ഇടിക്കാനായി കൈ ഓങ്ങി.
""അമ്മേ ഈ ഏട്ടൻ എന്നെ തല്ലാൻ വരുന്നു. "" ലച്ചു അതും പറഞ്ഞു അമ്മയുടെ അടുത്തേക്ക് പോയി നിന്നു.
""തുടങ്ങിയോ രണ്ടും കൂടെ ഇപ്പോഴും കൊച്ചു പിള്ളേരാണെന്നാ വിചാരം. ""
""അതെ ഞങ്ങൾ ഏട്ടനും അനിയത്തിയും തമ്മിൽ ചിലപ്പോൾ പിണങ്ങും ഇണങ്ങും അത് ചോയ്ക്കാൻ അമ്മ ആരാ. "" ആദിയാണ്.
""ആഹാ ഇപ്പൊ ഞാൻ പുറത്തായോ "" ശ്രീദേവി പരിഭവത്തോടെ ചോദിച്ചു.
""ആരാ ഇവിടെ എന്റെ ശ്രീയെ പുറത്താക്കിയെ ""
""കെട്ടിയോളെ പറഞ്ഞപ്പോ കണ്ടാ കെട്ടിയോൻ രംഗപ്രവേശം ചെയ്തത്. ""ലച്ചു അച്ഛനെയും അമ്മയെയും കളിയാക്കി.
""ലച്ചൂ നീ അടി വാങ്ങിക്കുമേ"" ശ്രീദേവി അവളോട് ചൂടായി.
""ഏട്ടാ.... ""അവൾ കൊഞ്ചലോടെ അവനെ വിളിച്ചു.
""നീ ചോയ്ച്ചു വാങ്ങിയതല്ലേ അനുഭവിച്ചോ ""
""പോടാ ദുഷ്ടാ..... ""
പിന്നെ അവർ ഒരുമിച്ചിരുന്നു ഓരോ കാര്യങ്ങളൊക്കെ സംസാരിച്ചു.
പിറ്റേന്ന് തന്നെ ആദി എ സി പി ആയി ജോയിൻ ചെയ്തു.
ദിവസങ്ങളും മാസങ്ങളും ശരവേഗത്തിൽ കടന്നു പോയി. ആദി ഇപ്പോ ജോയിൻ ചെയ്ത് 6 മാസം ആയി, ചെറിയ കാലയളവു കൊണ്ട് തന്നെ ആദി നല്ലൊരു efficient പോലീസ് ഓഫീസർ ആണെന്ന് തെളിയിച്ചു. അതിന്റെതായ ഭീഷണികളും വിരട്ടലൊക്കെ നേരിടേണ്ടി വരുന്നുണ്ട് ആദിക്.
ആമി ഇപ്പോ ഡിഗ്രി തേർഡ് ഇയർ ആയി. ഇന്ന് അവളുടെ കോളേജിൽ ആർട്സ് ഫെസ്റ്റ് ആണ്, അതിനു വേണ്ടി ഉള്ള ഒരുക്കത്തിൽ ആണ് ആമി, രാവിലെ മുതൽ തന്നെ സാരിയുമായി മൽപ്പിടിത്തത്തിൽ ആണ്.കൂടെ ഗായത്രിയുമുണ്ട്.
""എന്റെ അമ്മേ, അമ്മ എങ്ങനെയാ ഈ സാരിയൊക്കെ ഉടുത്തു നിൽക്കുന്നെ എനിക്ക് ചൂടെടുത്തിട്ട് വയ്യ. ""
""പെൺപിള്ളേർ ആയാ ഇടക്കൊക്കെ സാരി ഉടുക്കണം, അല്ലേൽ ഇത് പോലെ ഇരിക്കും. ""
""അമ്മേ.. ""
""ആമി കൊഞ്ചാതെ വേഗം പോകാൻ നോക്ക്. നിക്ക് നിക്ക് ഈ മാലയും കൂടെ ഇട്ടോ ""
""ഇനി ഇതും വേണോ ""
""അഹ് വേണം. ഇപ്പോഴാ എന്റെ മോൾ സുന്ദരി ആയെ. ""
അവൾ വേഗം റെഡി ആയി താഴത്തേക്ക് പോയി.
""അച്ചേ, എങ്ങനെ ഉണ്ട്. ""
""ആമിയെ കണ്ട് അവളുടെ അച്ഛന്റെ കണ്ണ് നിറഞ്ഞു. ""
""ചുന്ദരി ആയല്ലോ അച്ഛേടെ പാറുക്കുട്ടി. കെട്ടിക്കാറായി അല്ലേ ഗായു. ""
""അച്ചേ, വേണ്ടാട്ടോ, എനിക്ക് നിങ്ങടെ വാവ ആയി ഇരുന്നാൽ മതി"" എന്നും പറഞ്ഞു അവൾ അച്ഛന്റേം അമ്മേടേം കവിളിൽ ഓരോ ഉമ്മ കൊടുത്ത് കോളേജിലേക്കിറങ്ങി. സാരി ആയതോണ്ട് ഇന്ന് അവളെ അച്ഛനാണ് ഡ്രോപ്പ് ചെയ്തത്.
സാരി ഉടുത്തു വരുന്നതുകണ്ട് എല്ലാരും അവളെ കണ്ണ് ചിമ്മാതെ നോക്കി നിന്നു. അത്രയും സുന്ദരി ആയിരുന്നു അവൾ.
""ആമി പൊളിച്ചല്ലോ ഇന്ന്""- ശിവ
""പിന്നെ ഈ പണ്ടാരം ഒക്കെ വലിച്ചു വരി ഉടുത്തിട്ട് നടക്കാൻ തന്നെ പറ്റുന്നില്ല അപ്പോഴാ, നീയും കലക്കിയിട്ടുണ്ട് ഇന്ന്. "" ആമി ശിവയോടായി പറഞ്ഞു.
""ആ വായിനോക്കി അഖിൽ കുറെ നേരമായി നിന്നെ തന്നെ നോക്കി നിക്കുന്നെ "" ശിവ ആമിയുടെ ചെവിയിൽ പറഞ്ഞു.
""അവന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും""
""ഇങ്ങോട്ട് വരുന്നുണ്ട് മൈൻഡ് ചെയ്യണ്ട. ""
""ആമി ഇന്ന് നീ വളരെ അധികം സുന്ദരി ആയിട്ടുണ്ട്. "" അഖിൽ പറഞ്ഞു.
""ഓഹ് താങ്ക്സ് ""
""അതെന്താടാ നിന്റെ കണ്ണിൽ നമ്മളെയൊന്നും പിടിക്കില്ലേ ""ശിവ കുറച്ചു ഗൗരവത്തിൽ ചോദിച്ചു.
😁😁😁😁😁😁 അഖിൽ ഇളിച്ചു കാണിച്ചു.
""ആമീ നിന്നെ സ്വപ്ന മിസ്സ് അന്വേഷിക്കുന്നുണ്ട്. അങ്ങോട്ടേക്ക് പോകാൻ പറഞ്ഞു."" അവരുടെ ക്ലാസിലെ തന്നെ മറ്റൊരു കുട്ടി അങ്ങോട്ടേക്ക് വന്നു പറഞ്ഞു.
""ആടീ ഞാൻ കാണാം പോയിട്ട്. എടീ ശിവ ഞാൻ പോയിട്ട് വരാം. ""
കാര്യം തല്ലുകൊള്ളിയാണെങ്കിലും അവിടെത്തെ കോളേജ് ടോപ്പർ ആണ് നമ്മുടെ ആമി അതോണ്ട് ടീച്ചേഴ്സിനെല്ലാം അവളെ വലിയ ഇഷ്ടമാണ്.
""മിസ്സ്, ""
""ആ ആമി വരു. ഇന്നത്തെ പ്രോഗ്രാമിന്റെ ചീഫ് ഗസ്റ്റ് ഇവിടെത്തെ എ സി പി ആദിത്യൻ മേനോൻ ഐ പി എസ് ആണ് നീ വേണം സ്റ്റേജിൽ ബോക്കെ കൊടുത്ത് വെൽക്കം ചെയ്യേണ്ടത്. ""
""ഓക്കേ മാം""
""എന്നാ ശരി, പൊക്കൊളു. 10മണി ആകുമ്പോളേക് ബാക്സ്റ്റേജിൽ വരണം കേട്ടോ. ""
""ഹ്മ്മ്. ""
10 മണി ആയപ്പോൾ ആമി ബാക്സ്റ്റേജിലേക് പോയി. കുറച്ചു കഴിഞ്ഞപ്പോഴേക്കും കോളേജിന്റെ ഗേറ്റ് കടന്നു ആദിയുടെ കാറ് വന്നു.കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടു ശിവയുടെ കണ്ണ് രണ്ടും തള്ളിപ്പോയി. പ്രിൻസിപ്പൽ അവനെ വെൽക്കം ചെയ്ത് സ്റ്റേജിൽ കൊണ്ടിരുത്തി. അവനെ ബോക്കെ കൊടുത്ത് വെൽക്കം ചെയ്യാൻ സ്റ്റേജിൽ കയറിയ ആമി അവനെ കണ്ടു കണ്ണുതള്ളിയിരിക്കുകയാണ്.അവളുടെ കിളികളെല്ലാം കൂടുവിട്ടു എവിടെയോ പറന്നു പോയി അവന്റെ വേഷം കണ്ട്. അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.
""ദൈവമേ ഇത് അയാളല്ലേ, ഇയാൾ ആണോ എ സി പി ആദിത്യൻ ഐ പി എസ്."" (ആമി സ്വ )
""ഈ വടയക്ഷി ഇവിടെ അണോ പഠിക്കുന്നെ "" (ആദി സ്വ)
രണ്ടു പേരും പരസ്പരം നോക്കി ഇരിക്കുന്നത് കണ്ടു പ്രിൻസിപ്പൽ അവളോട് ബോക്കെ കൊടുത്ത് വെൽക്കം ചെയ്യാൻ പറഞ്ഞു
""വെൽക്കം ടു ഔർ കോളേജ് സർ ""
അവൾ സർ എന്ന് വിളിച്ചത് കേട്ട് അവൻ അവളെ പുച്ഛത്തോടെ നോക്കി കൊണ്ട് താങ്ക്സ് പറഞ്ഞു.ആമീടെ പറന്നുപോയ കിളികളൊന്നും ഇനിയും തിരിച്ചു കൂട്ടിൽ കേറിയിട്ടില്ല. അവൾ വേഗം തന്നെ ശിവയുടെ അടുത്തേക്ക് പോയി. അവളും ഇതേ അവസ്ഥയിൽ ആയിരുന്നു. കുറച്ചു നേരത്തെ സ്വാഗത പ്രസംഗവും, ആദ്യക്ഷ പ്രസംഗവും ഒക്കെ കഴിഞ്ഞ് ചീഫ് ഗസ്റ്റിനെ വേദിയിലേക്ക് ക്ഷണിച്ചു. അവനെ കണ്ടു അവിടെത്തെ പെൺകുട്ടികളെല്ലാം ആരാധനയോടെ അവനെ നോക്കി നിന്നു. നിറഞ്ഞ കരഘോഷത്തോടെ ആണ് ആവൻ സംസാരിക്കാൻ തുടങ്ങിയത്. അവൻ ആദ്യം കോളേജ് ലൈഫിനെ പറ്റിയും പിന്നെ കുറച്ചു സുരക്ഷാ നിയമങ്ങളും ഒക്കെ പറഞ്ഞു കൊടുത്തു അവർക്ക്. എല്ലാരും നിറഞ്ഞ കൈയടിയോടെ അവന്റെ ഓരോ അഭിപ്രായത്തെയും സ്വീകരിച്ചു. അത് കഴിഞ്ഞ് ഒരു ടീ ഒക്കെ കുടിച്ചു ആദി എല്ലാർക്കും all the best പറഞ്ഞു അവിടെന്നു പോയി, തുടർന്ന് ഓരോരോ കലാപരിപാടികളൊക്കെ നടന്നു. ആമിയുടെ പാട്ടും ഡാൻസും ഒക്കെ ഉണ്ടായിരുന്നു. അന്ന് ഒരുപാട് അടിച്ചുപൊളിച്ചു സന്തോഷത്തോടെ അവൾ വീട്ടിലേക് പോയി.
വീട്ടിലെത്തി വേഗം ഫ്രഷ് ആയി അമ്മയോടും അച്ഛനോടും ഇന്നത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ക്ഷീണം ഉള്ളതോണ്ട് വേഗം തന്നെ കിടന്നു.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
രാത്രി ബാൽക്കണിയിൽ ഇരിക്കുക ആയിരുന്നു ആദി.
""അവൾ അവിടെയാണോ പഠിക്കുന്നത്🤔എന്തായാലും സാരിയൊക്കെ ഉടുത്തു ആ പിശാശ്ശിനെ കാണാൻ ഒരു ഭംഗി ഒക്കെ ഇണ്ട്. പക്ഷെ അവളുടെ സ്വഭാവം ഹോ ടെറർ ആണ്. ശ്ശെ ഞാൻ എന്തിനാ ഇപ്പോ അവളെ പറ്റി ചിന്തിക്കുന്നത്🤦♂️.""
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
""പാറു....... ""
""ഹ്മ്മ്... ""
""നീയെന്റെ ജീവിതത്തിലേക്കു വന്നില്ലായിരുന്നെങ്കിൽ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അതായിരിക്കും. ""
""ഇല്ല കണ്ണേട്ടാ ഞാൻ ജനിച്ചത് പോലും എന്റെ ഏട്ടന് വേണ്ടിയാണു, മരണത്തിനു മാത്രമേ നമ്മളെ പിരിക്കാൻ സാധിക്കൂ..... ""
തുടരും......
✍️ദക്ഷ ©️