കൈയിലെ ഫോൺ റിങ് ചെയുന്നത് കേട്ടാണ് അമ്മു ഫോട്ടോ യിൽ നിന്നും നോട്ടം മാറ്റിയത്..... അവൾ സംശയത്തോടെ ഫോണിലേക്കും ചിപ്പിയിലേക്കും നോട്ടം എറിഞ്ഞു....
ചുണ്ടിൽ ഒരു ചിരിയുമായി ചിപ്പി അമ്മുന്റെ അടുത്തേക്ക് വന്നു തോളിലൂടെ കൈ ഇട്ടു ചേർത്തു പിടിച്ചു.....
ഹാഷി ഏട്ടനാണ് മോളെ നീ ഫോൺ എടുക്ക്.....
അമ്മു തെല്ലൊരു അതിശയത്തോടെ ചിപ്പിയെ നോക്കി.....
അവൾ മെല്ലെ കണ്ണു ചിമ്മി കാണിച്ചു.....
ടാ ഹാഷിയേട്ടൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട് നിന്നെ... വെറുതെ ആ പാവത്തിനെ സങ്കടപെടുത്തല്ലേടാ.... നീയും ഒത്തിരി ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം മോളെ.... പഴയതെല്ലാം മറന്നു നീ ഏട്ടനെ സ്നേഹിച്ചു തുടങ്ങു മോളെ..... ചിപ്പി അതും പറഞ്ഞു മുറിക്ക് വെളിയിൽ പോയി.....
അപ്പോളേക്കും ഫോൺ റിങ് ചെയ്തു നിന്നു.....
അവൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു ഫോൺ ടേബിളിൽ വെച്ചു.
പക്ഷെ അതു വീണ്ടും റിങ് ചെയിതു.....
മെല്ലെ ആൻസർ ബട്ടൺ അമർത്തി ചെവിയോട് ചേർത്തു.....മൗനമായി നിന്നു..
എന്താണ് അമ്മുസേ ഫോൺ എടുത്തിട്ട് ചേട്ടനോട് മിണ്ടാൻ ഒരു മടി.....
അതു.... അതുപിന്നെ ഞാൻ... അവൾ വാക്കുകൾക്കായി തപ്പി..
അവിടെ അപ്പോളേക്കും ചിരി വന്നു....
ഓഹ് ഉഫ് ഈ ചിരിയാണ് മനുഷ്യനെ ഉറക്കം കെടുത്തുന്നത്.... മനസ്സിൽ പറഞ്ഞതാണെകിലും അമ്മുവിന്റെ വാക്കുകൾക്ക് ഒച്ച കൂടി പോയി....
അതു കൃത്യമായി അവൻ കേൾക്കുകയും ചെയിതു...
ഞാൻ കേട്ടുട്ടോ പെണ്ണെ.... അവൻ ചിരിയാലേ പറഞ്ഞു...
അതു കേട്ട് അവൾ നാക്ക് കടിച്ചു.....
ചമ്മണ്ട... ചമ്മണ്ട.....
അതിനവൾ നന്നായി ചിരിച്ചു.....
അവളുടെ ചിരി അവന്റെ മനസിന്റെ ആഴങ്ങളിൽ ചെന്നു പതിച്ചു..... അവരുടെ സംസാരം തുടരെ അമ്മുവിന്റെ മനസ്സ് ഹാഷിയിലേക്ക് കൂടുതൽ അടുക്കുകയും അവനെ കൂടുതൽ മനസ്സിലാക്കുകയായിരുന്നു...
തറവാട്ടിൽ എല്ലാവരും ഒത്തിരി സന്തോഷത്തിൽ ആയിരുന്നു.. തറവാട്ടിലെ ആദ്യത്തെ കല്യാണം എങ്ങനെ ഭംഗി ആക്കാം എന്നതിൽ എല്ലാവരും മത്സരിക്കുകയായിരുന്നു.....
ചിപ്പി അമ്മുവിന്റെ റൂമിലേക്ക് വരുമ്പോൾ bed റെസ്റ്റിൽ ചാരി കാര്യമായ ആലോചനയിൽ ആയിരുന്നു അമ്മു..
എന്താണ് പെണ്ണെ ഇത്ര ആലോചിക്കാൻ.....
ചിപ്പിയുടെ വർത്തമാനം കേട്ട് അമ്മു അവളെ ഒന്നു നോക്കി പിന്നെ ഒന്ന് പുഞ്ചിരിച്ചു....
ഓഹ് ആശ്വാസം നീ ഒന്ന് ചിരിച്ചു കണ്ടല്ലോ മോളെ....
ടാ ഞാൻ ഇപ്പോൾ വന്നത് മെഹ്‌റു വിളിച്ചിരുന്നു.... നാളെ കോളേജിലേക്ക് വരുന്നുണ്ടോ എന്ന് ചോദിച്ചു....
മ്മ് പോകണം.... അവരെ ഒക്കെ കണ്ടിട്ട് കുറച്ചായില്ലേ.....
എന്താടാ കോളേജിൽ....
ഒന്നുല്ലടാ റിസൾട്ട് വന്നാൽ എല്ലാവരും പിരിയല്ലേ വേറെ വേറെ വഴിക്ക് അതിനു മുന്നേ ചെറിയ ഒരു ഒത്തുചേരൽ....
അതു എക്സാം കഴിഞ്ഞപ്പോൾ fix ചെയ്തതാ.... അവൾ ഞാൻ വരുന്നുണ്ടോ എന്ന് ഉറപ്പിക്കാൻ വിളിച്ചതാ.....
ആണോ... എന്നിട്ട് നീ എങ്ങനെയാ അമ്മു പോകുന്നെ??? ചിപ്പി ആലോചനയോടെ ചോദിച്ചു....
ഒന്നും തീരുമാനിച്ചില്ല... ഏട്ടൻസ് എല്ലാവരും എന്തേടാ...
എല്ലാവരും താഴെ ഉണ്ട്....
നീ വായോ....
രണ്ടാളും താഴേക്ക് ഇറങ്ങി.... എല്ലാവരും കാര്യമായ ചർച്ചയിൽ ആണ്.... കല്യാണം തന്നെ വിഷയം......
അമ്മുസിനെ കണ്ടു എല്ലാവരും ചിരിച്ചു.... ദേവകി അവരെ രണ്ടുപേരെയും തനിക്കു ഇരുവശത്തുമായി ചേർത്തിരുത്തി....
ആലോചനയോടെ കിടക്കുന്നവളെ ദേവകി സംശയത്തോടെ നോക്കി....
എന്താണ് എന്റെ കുട്ടിക്ക് ഒരു ആലോചന.... കല്യാണത്തിനെ കുറിച് ആലോചിച്ചാണെകിൽ എന്റെ കുട്ടി ഒന്നും ആലോചിച്ചു വിഷമിക്കണ്ട അതെല്ലാം അതിന്റെതായ സമയത്തു നടക്കും.... എന്നായാലും ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ വേണ്ടേ...
ഇനി ചിപ്പി മോൾക്ക് കൂടി ഒരു പയ്യനെ ഒത്തു കിട്ടണം....
അതുകേട്ടു ചിപ്പി ഒന്ന് ഞെട്ടി... എന്റെ മുത്തി ആ കാലൻ അമ്പിനും വില്ലിനും അടക്കുന്നില്ല പിന്നെ അല്ലെ കല്യാണത്തിന്.... ചിപ്പിയുടെ ആന്മാഗതം....
മുത്തശ്ശി നാളെ എനിക്ക് കോളേജ് വരെ ഒന്ന് പോകണം...
അതിനെന്താ ഏട്ടന്മാരില്ലേ അവര് കൊണ്ടു വിടുമല്ലോ...
ദ്രുവി മോനെ നീ നാളെ ഫ്രീ അല്ലെ അമ്മുമോളെ നീ ഒന്ന് കൊണ്ടാക്ക്.....
മുത്തശ്ശി ഞാൻ ഫ്രീ ആണ് ചിന്തു ഇടയിൽ കേറി പറഞ്ഞു....
അമ്മുവും ചിപ്പിയും ഒരുപോലെ അവനെ കൂർപ്പിച്ചു നോക്കി....
വേണ്ടടാ ഞാൻ കൊണ്ടുപൊക്കോളാം എനിക്ക് നാളെ തൃശൂർ വരെ പോകേണ്ട ആവശ്യം ഉണ്ട്....
അതുകേട്ടു ചിന്തുവിന്റെ മുഖം മങ്ങി.....
അവൻ എഴുനേറ്റ് മുകളിലേക്ക് പോയി....
പുറകെ തന്നെ ചിപ്പിയും അമ്മുവും വെച്ചു പിടിച്ചു....
മോനെ ചിന്തുട്ടാ എന്താടാ തൃശൂർ പോകാൻ നിനക്ക് ഇത്ര ശുഷ്‌കാന്തി അതും ഇവൾടെ കോളേജിലേക്ക്.... ചിപ്പി വെട്ടി തുറന്നു ചോദിച്ചു....
അവനൊന്നു പരുങ്ങി....
അപ്പോഴേക്കും അമ്മു അവനു മുന്നിലായി മാറിൽ കൈകൾ പിണച്ചു കെട്ടി നിന്നു.... അഞ്ജുവോ അതോ റിൻസിയോ... ഞങ്ങൾ ആയി കണ്ടുപിടിച്ചാൽ സത്യം ആയും പാരവെക്കും അതിലും നല്ലത് വേഗം പറഞ്ഞോ....
ചിന്തുവിന്റെ കൈയിൽ ഉള്ള ഫോൺ റിങ് ചെയ്തു... അവൻ ഫോണിലേക്കും മുന്നിൽ നിൽക്കുന്നവരിലേക്കും മാറി മാറി നോക്കി..
അവന്റെ നോട്ടത്തിൽ പന്തികേട് തോന്നിയ അമ്മു അവന്റെ കൈയിലെ ഫോൺ തട്ടിപിടിച്ചു വാങ്ങി.... കാൾ അറ്റന്റ് ചെയ്തു.
നാളെ എപ്പോള ചിന്തുവേട്ട അമ്മുനെ കൊണ്ടാക്കുവാൻ വരണേ ഫോണിന്റെ മറു തലക്കൽ നിന്നുള്ള വോയിസ് അമ്മുവിന്റെ കാതുകൾക്ക് തിരിച്ചറിയാൻ നിമിഷം നേരമേ വേണ്ടി വന്നുള്ളൂ....
ഞാൻ നാളെ വരുന്നില്ലെങ്കിലോ??? അമ്മുവിന്റെ മറുപടി കേട്ട് മറുതലക്കൽ നിശബ്ദമായി..
എന്താടി നിന്റെ നാവു ഇറങ്ങി പോയോ???? അമ്മു ചിരി കടിച്ചു പിടിച്ചു ചോദിച്ചു....
അതു പിന്നെ അമ്മു.... അവൾ നിന്ന് പരുങ്ങി.... ആദ്യം അവനുള്ളത് ബാക്കി നാളെ നേരിൽ വന്നിട്ട് ഫോൺ വെച്ചിട്ട് പൊടി.....
അതോടുകുടി അവൾ ഫോൺ വെച്ചിട്ട് പോയി....
എത്ര നാളായട നീ ഈ അണ്ടർ ഗ്രൗണ്ടിൽ കൂടി ലൈൻ വലി തുടങ്ങിട്ട്..... അമ്മു കലിപ്പൊൺ മൂഡ്....
അതുപിന്നെ one year....
ഓഹോ എന്നിട്ട് എന്തായിരുന്നു അവന്റെ ഒക്കെ അഭിനയം...
Sry ഡി അമ്മുസ്സേ.... നിന്റെ അന്നത്തെ സിറ്റുവേഷൻ കാരണം പറയാതിരുന്നതല്ലേ ഞാൻ....
മ്മ് അവളൊന്നു മൂളി....
എന്നാൽ പൊട്ടൻ അമ്പലത്തിൽ കേറി ആട്ടം കാണുന്നപോലെ അങ്ങോട്ടും ഇങ്ങോട്ടേക്കും മാറി മാറി നോക്കുന്ന ചിപ്പിയെ കണ്ടു അമ്മുവിന് ചിരി വന്നു....
അവൾ ചിപ്പിയെ ചേർത്ത് പിടിച്ചു...
ആരാടി എന്റെ ഭാവി നാത്തൂ.... പോരെടുക്കാൻ പറ്റുവോ????
അതിനു നിന്നെ നാട് കടത്തിയിട്ടേ അവൻ കേട്ടുള്ളു....
എന്നാലും ആരാടി.....
വേറെ ആരും അല്ലടി നമ്മുടെ അഞ്ചു ആണ്.....
അഞ്ജുവോ???? ചിപ്പി വിളിച്ചു കൂവി....
അതുകേട്ടു ചിന്തു അവളുടെ വായ പൊത്തി....
ഡി പോത്തേ ഒന്ന് പതുക്കെ വിളിച്ചു കൂവെടി....
അതിനവൾ ഇളിച്ചു..
അമ്മു നേരെ ദ്രുവിക്ക് അരികിലേക്ക് പോയി നാളെ പോകേണ്ട കാര്യം ചോദിക്കാനായി....
നീ ഇവിടെ നിന്നിട്ട് കാര്യമില്ല മോനെ.... അമ്മുനെ നാളെ ദ്രുവി ഏട്ടൻ തന്നെ കൊണ്ടു വിടും... മോൻ ചെന്നു കിടന്നു ഉറങ്ങാൻ നോക്ക്.... ചിപ്പി അവന്റെ തോളിൽ തട്ടി പറഞ്ഞു.... ഇല്ലെങ്കിലേ നാളത്തെ ഞങ്ങളുടെ പ്ലാൻ നടപ്പിലാവില്ല....
രാവിലെ തന്നെ ദ്രുവിയും അമ്മുവും പോകുവാനായി ഇറങ്ങി.... ബ്ലാക്ക് കളർ ജീനും വൈറ്റ് കളർ ഷർട്ട് ആണ് അമ്മുവിന്റെ വേഷം..... അതിൽ അവളെ കുഞ്ഞു കുട്ടിയെ പോലെ തോന്നി.....
എല്ലാവരോടും യാത്ര പറഞ്ഞവർ കാറിൽ കയറി.... അമ്മു ചിന്തുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി.... വിഷമം മാത്രം....
അവൾ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു....
അവനൊന്നു പുഞ്ചിരിച്ചു....
കാർ മുന്നോട്ടു എടുത്തു...
അവരുടെ വണ്ടിയെ പിന്തുടർന്ന് കൊണ്ടു കുറച്ച് അകലെ ആയി ഒരു പഴയ മോഡൽ ഒരു ജീപ്പ് നിർത്തിയിട്ടിരുന്നു.... അതിന്റെ സ്റ്റിയറിങ്ങിൽ കൈകൾ താളം പിടിച്ചു..... കണ്ണുകൾ കുറുകിയിരുന്നു..... ഇരയെ മുന്നിൽ കിട്ടിയപോലെ....
ദ്രുവിയുടെ വണ്ടിയുടെ പിന്നാലെ തന്നെ ആ ജീപ്പ് ഓടിച്ചു പോയി....
പാതി ദൂരം എത്തിയപ്പോൾ ദ്രുവി ആരോടെ കാര്യമായ ഫോൺ വിളിയിൽ ആയിരുന്നു....
അമ്മു അപ്പോളേക്കും ഹെഡ്സെറ്റിൽ പാട്ടുവെച്ചു കണ്ണടച്ച് കിടന്നു.... ഒരു നിമിഷത്തിൽ ഹാഷിയുടെ പുഞ്ചിരിക്കുന്ന മുഖം അവളുടെ മുന്നിൽ തെളിഞ്ഞു നിന്നു.... അവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു.....
പെട്ടന്നായിരുന്നു ദ്രുവി കാർ ബ്രേക്ക് ചവിട്ടിയത്... അമ്മു ഒന്ന് മുന്നോട്ടാഞ് പോയി... അവൾ കണ്ണുകൾ ഇറുക്കി അടച്ചിരിന്നു....
മെല്ലെ കണ്ണ് തുറന്നു നോക്കി... മുന്നിലായി വൈറ്റ് കാർ കണ്ടതും അവളിൽ ഒരു കൊള്ളിയാൻ മിന്നി.....
കാറിന്റെ ഡോർ തുറന്നു ഇറങ്ങുന്ന ആളെ കണ്ടു അമ്മു ഒരു നിമിഷം ഞെട്ടി ദ്രുവിയെ നോക്കി....
ഞാൻ 🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️ പൊങ്കാല ഇടരുത് plz.....