Aksharathalukal

ഹൃദയസഖി part 43

മാമ്പുള്ളി തറവാടിന്റെ മുറ്റതായി കാർ വന്നു നിന്നു..... തങ്ങൾ പ്രതീക്ഷിച്ചവർ എത്തി എന്നറിഞ്ഞു തറവാടിന്റെ ഉമ്മറത്തേക്ക് എല്ലാവരും വന്നു..
ശരത് അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി....
 
 
ദേവകി ശരത്തിനോട് അമ്മുവിനെ വിളിക്കാൻ പറഞ്ഞു.....
 
ശരത് ചെല്ലുമ്പോൾ മുറിയിലെ ജനലിൽ കൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അമ്മു..
 
മോളെ...... അവരൊക്കെ താഴെ വന്നു..... മോള് അങ്ങോട്ട്‌ വായോ....
 
 
അച്ഛാ.... ഞാൻ എനിക്ക് വയ്യ അച്ഛാ...
 
അവൾ തിരിഞ്ഞു നോക്കാതെ തന്നെ മറുപടി പറഞ്ഞു...
 
അപ്പോളേക്കും തനിക്കു പിറകെ എത്തിയവനെ കണ്ടു ശരത് പുഞ്ചിരിച്ചു....
 
മോളെ ആരാ വന്നിരിക്കുന്നത് എന്ന് നോക്കിയേ.... നിങ്ങൾ സംസാരിക്കു ഞാൻ താഴെ കാണും അതും പറഞ്ഞു ശരത് താഴേക്ക് പോയി.....
 
വന്നായാൾ അവൾക്ക് അരികിലേക്ക് നടന്നു....
 
അവന്റെ കാലൊച്ച കേൾക്കെ അമ്മു പറഞ്ഞു....
 
എന്നോട് ക്ഷമിക്കണം... വീട്ടിൽ വിളിച്ചു അപമാനിച്ചു എന്ന് കരുതരുത്.... അഹങ്കാരം കാട്ടി എന്ന് തോന്നരുത്.... എനിക്ക് ഒരാളെ ഇഷ്ട്ട....എനിക്ക് അയാളെ ജീവന..
വേറെ ഒരു വിവാഹത്തിന് എനിക്ക് സമ്മതം
 അല്ല....പെണ്ണിനെ ഇഷ്ട്ടായില്ല എന്ന് പറഞ്ഞു എന്നെ രക്ഷിച്ചാൽ വലിയ ഉപകാരം ആയിരുന്നു.....
 
മുഖം കാണാതെ എങ്ങിനെയാ പെണ്ണിനെ ഇഷ്ട്ടായില്ല എന്ന് പറയുന്നേ... എങ്കിലും എനിക്ക് ഇഷ്ട്ടായിട്ടോ ചുണ്ടിൽ ഒളിപ്പിച്ച കുസൃതി ചിരി ആലെ അവൻ പറഞ്ഞു....
 
തനിക്കു ഏറെ പ്രിയപ്പെട്ട സ്വരം അവളുടെ കാതുകളിൽ പതിഞ്ഞപ്പോൾ അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി....
 
മുന്നിൽ നിൽക്കുന്നവനെ കണ്ടു വിശ്വാസം വരാതെ മിഴികൾ വീണ്ടും വീണ്ടും ആ കാഴ്ച നോക്കി നിന്നു.... കണ്ണുകൾ അവൾ അറിയാതെ തന്നെ നിറഞ്ഞൊഴുകി....ചുണ്ടുകൾ ആ പേര് മൊഴിഞ്ഞു....
 
 "ഹർഷിത് "
 
അവൻ അവളെ ചേർത്തു നിർത്തി...
കെട്ടികൊണ്ട് പോകാൻ വന്നതാണ് ഞാൻ.... അവൻ അവളുടെ കണ്ണിലേക്കു നോക്കി പറഞ്ഞു.....
 
കരഞ്ഞു കൊണ്ടു അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു..... ഏറെ നേരം രണ്ടാളും അഹ് നിൽപ്പ് തുടർന്നു....
 
കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവൾ അവനിൽ നിന്നും അകന്നു മാറി ജനാലഴികളിലൂടെ പുറത്തേക്ക് നോട്ടം തെറ്റിച്ചു.....
 
ഇരുകൈകൾ കൊണ്ടു വയറിലൂടെ അമ്മുവിനെ അവൻ തനിക്കരികിലേക്ക് ചേർത്തു നിർത്തി അവളുടെ തോളിൽ അവന്റെ താടി ഊന്നി....
 
താൻ ആഗ്രഹിച്ചത് കിട്ടിയതിന്റെ സന്തോഷം ആയിരുന്നു ഇരുവരുടെയും മനസ്സിൽ....
 
ഹാഷിയുടെ സ്വന്തം അമ്മു..
അവൻ അവളുടെ കാതിൽ ആയി മൊഴിഞ്ഞു...
 
ആരുടെ പ്ലാൻ ആയിരുന്നു ഇത്..
ഏട്ടന്റെയോ അതോ മനുവേട്ടന്റെയോ.....
പുറത്തേക്ക് നോക്കി തന്നെ അവൾ ചോദിച്ചു...
 
രണ്ടുപേരുടെയും അല്ല my great father in law.....
 
അവൾ ഒന്ന് ഞെട്ടി.... ഹാഷിയെ നോക്കി....
 
അവിടെ ഇപ്പോളും ചിരി ആണ്....
 
അച്ഛനോ...????
 
അവൾ വിശ്വാസം വരാതെ ചോദിച്ചു.....
 
മ്മ്... ഹാഷി മൂളി..
 
അവൻ മെല്ലെ അവളെ പിടിച്ചു തിരിച്ചു തനിക്കു അഭിമുഖമായി നിർത്തി.....
 
നിറഞ്ഞു തുടങ്ങിയ മിഴികളെ അവൻ തുടച്ചു നീക്കി....
 
ഇനി ഈ മിഴികൾ നിറയരുത്.... എന്തിന്റെ പേരിൽ ആണെകിലും.... ഇനി എന്തൊക്കെ സംഭവിച്ചാലും എന്നെ വിട്ടു പോകുകയും അരുത്... എന്ത് വന്നാലും ചേർത്തു പിടിച്ചോളാം ഞാൻ....
 
അവൻ അവളുടെ നെറുകിൽ ചുംബിച്ചു....
 
കണ്ണുകൾ അടച്ചു നിന്നു അമ്മു... അവന്റെ ചുംബനം ഏറ്റുവാങ്ങി.. അവന്റെ ചുണ്ടിന്റെ  തണുപ്പിൽ  അവളൊന്നു പുഞ്ചിരിച്ചു.... മിഴികൾ തുറന്നു മെല്ലെ അവനെ നോക്കി.....
 
വായോ എല്ലാവരും നമുക്ക് വേണ്ടി കാത്തു നിൽക്കുകയാണ്.... അവളുടെ കൈകളിൽ കൈകോർത്തു പിടിച്ചു കൊണ്ടു അവൻ താഴെക്കിറങ്ങി...
 
ഹാളിൽ ആയി സംസാരിച്ചു കൊണ്ടിരിക്കുന്നവരുടെ ശ്രെദ്ധ ഒരു നിമിഷം സ്റ്റെയർ ഇറങ്ങി വരുന്നവരിൽ ആയിരുന്നു....
 
അവരുടെ മുഖത്തുള്ള ആ സന്തോഷം മറ്റുള്ളവരിൽ സന്തോഷവും സമാധാനവും നിറച്ചു..
 
ഹാഷിയുടെ അമ്മ അമ്മുവിന്റെ അരികിൽ ചെന്നു അവളെ ചേർത്തു നിർത്തി നെറുകയിൽ മുകർന്നു.... ശേഷം അവളുടെ കൈകളിൽ ഒരു വള ഇടിച്ചു.... എല്ലാവരും അതു കണ്ടു ചിരിച്ചു....
 
അമ്മു ചിരിച്ചുകൊണ്ട് നോക്കിയത് ഹാഷിക്ക് നേരെ ആയിരുന്നു...
 
അവൻ അവളെ നോക്കിയതും അവൾ മെല്ലെ തല താഴ്ത്തി നിന്നു...
 
 
അമ്മമാർ സെറ്റ് എല്ലാം അടുക്കളയിലും അച്ഛൻ മാരെല്ലാം പൂമുഖത്തും യൂത്ത് എല്ലാം ബാൽകാനിയിലും ഒത്തു കൂടി.
 
 
ദ്രുവിയോട് കാര്യമായി സംസാരിക്കുന്ന ഹാഷിയെ കണ്ടു ചിപ്പി അങ്ങോട്ടേക്ക് ചെന്നു..... അവനെ തോണ്ടി വിളിച്ചു..
 
 
ദുഷ്ട.... എന്ത് ചതിയ കാണിച്ചേ...എന്റെ മനുവേട്ടനെ കൂട്ടില്ലാലോ???? അവൾ കുട്ടികളെ പോലെ കരഞ്ഞു....
 
എന്താടി ഇതു..
 
അല്ല പിന്നെ ഞാൻ ഇത്രയും ഒരുങ്ങിയത് പിന്നെ ആരെ കാണിക്കാന.... കരഞ്ഞു മൂക്കു പിഴിയുന്നവളെ കണ്ടു ഹാഷിക്ക് ചിരി പൊട്ടി...
 
ഡി നീ കാണുന്ന നമ്പർ മാറ്റി മാറ്റി അവനു msg അയച്ചിട്ട് ഒരു കാര്യവും ഇല്ല..
 
പെട്ടന്ന് ചിപ്പി കരച്ചിൽ നിർത്തി അവനെ നോക്കി..
മനസ്സിൽ ആക്കി അല്ലെ????
 
പിന്നെ ഈ അളിഞ്ഞ ഐഡിയ നിന്റെ തലയിൽ അല്ലെ ഉതിക്കു...
നിനക്ക് നേരിൽ കണ്ടു പറഞ്ഞൂടെടി....
 
പിന്നെ ഫോൺ ൽ കൂടെ പറഞ്ഞിട്ട് ഇതാ അവസ്ഥ ആപ്പോ നേരിൽ പറഞ്ഞാൽ എന്റെ പൊടി പോലും കാണത്തില്ല.... അവൾ ഒരു ധീർഖ നിശ്വാസം എടുത്തു അവിടെ കണ്ട ചെയറിൽ ഇരുന്നു.....
 
അപ്പോളേക്കും അമ്മു എല്ലാവർക്കും ഉള്ള ജ്യൂസ് ആയി വന്നു....
 
എല്ലാവരും ഒരേ ഗ്ലാസ്‌ എടുത്തു അകത്തേക്ക് വലിഞ്ഞു.... ഒടുവിൽ അമ്മുവും ഹാഷിയും മാത്രമായി.....
 
അവൾ അവനെ നോക്കി വേദനയാൽ നിറഞ്ഞ ചിരി നൽകി പുറത്തേക്ക് കാഴ്ചകൾ നോക്കി നിന്നു....
 
അവൻ അവളോട് ചേർന്നു നിന്നു അവളുടെ കൈയിൽ കൈകോർത്തു പിടിച്ചു....
 
അവൾ ഒന്ന് ഞെട്ടി അവനെ നോക്കി.... ഹാഷി അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു...
 
എനിക്ക് എല്ലാം അറിയാം അമ്മുസ്സേ.... നിന്റെ ലൈഫിൽ നടന്നതെല്ലാം... അതിനേക്കാളൊക്കെ മുന്നേ ഈ നെഞ്ചിൽ കേറി കുടിയതാ പെണ്ണെ നീ..... ഒരുത്തൻ വന്നു പറഞ്ഞാലും ഈ ഹർഷിത് നിന്നെ വിട്ടു കൊടുക്കുകയും ഇല്ല വിട്ടു പോകുകയും ഇല്ല.... അത്രക്ക് പ്രാണനാടി എനിക്ക് നിന്നെ..
 
അവളെ നെഞ്ചോടു ചേർത്തു പിടിച്ചു.....
 
ആ നെഞ്ചിന്റെ ചൂടിൽ  സുരക്ഷിതയാണെന്ന് അവൾക്ക് തോന്നി... അഹ് ഹൃദയം പോലും തനിക്കു വേണ്ടി മാത്രമാണ് മിടിക്കുന്നത് എന്ന് ഒരുവേള അവൾക്ക് തോന്നി.....
 
 
താഴെ കണിയാൻ വന്നു മോതിരമാറ്റത്തിനും കല്യാണത്തിനും ഉള്ള മുഹൂർത്തം കുറിച്ചു...
 
കുഭം  29 അതായത് മാർച്ച്‌ 13 നു 10 നും 10.30  വിവാഹത്തിന് ഉത്തമം ആണ്.... അയാൾ ദേവകി അമ്മയെ നോക്കി പറഞ്ഞു...
 
ശരത് സന്തോഷത്തോടെ കുറി വാങ്ങി ദക്ഷിണ കൊടുത്തു..
 
ഹാഷി അമ്മുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....
 
രേവതിയും ഹരിയും എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി.... ഹാഷി ഡ്രൈവിംഗ് സീറ്റിൽ കയറി അപ്പോൾ ചിപ്പി അമ്മുവിനെ പിടിച്ചു വലിച്ചു അങ്ങോട്ടേക്ക് ഓടി..
അതുകണ്ടു എല്ലാവരും ചിരിച്ചു....
 
ചിപ്പി കാർന്റെ ഗ്ലാസിൽ തട്ടിയതും ഗ്ലാസ്‌ തുറന്നു....
 
ഹാഷി ഒരു ഗിഫ്റ്റ് ബോക്സ്‌ എടുത്തു അമ്മുവിനെ നേരെ നീട്ടി.... അവൾ മെല്ലെ പുറകിൽ ഇരിക്കുന്ന രേവതിയെ ഒന്ന് നോക്കി.... അവർ കണ്ണടച്ച് വാങ്ങിച്ചോ എന്ന് പറഞ്ഞു..
 
അവൾ ചിരിച്ചു കൊണ്ടു അതു വാങ്ങി....
 
എന്താണ്  അമ്മ പറഞ്ഞാൽ മാത്രേ വാങ്ങു..തെല്ലൊരു കുശുമ്പോടെ ഹാഷി ചോദിച്ചു...
 
അമ്മു അവനെ കണ്ണുരുട്ടി കാണിച്ചു... ഒട്ടും കുശുമ്പ് ഇല്ലലെ???? അവൾ ചോദിച്ചു....
 
മീശ തുമ്പ് കടിച്ചു പിടിച്ചു അവനൊന്നു ചിരിച്ചു....
 
അഹ് ചിരി അവളെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി... ഈ ചിരിയിൽ ആണ് ചെക്കാ ഞാൻ മയങ്ങി വീണത്..
 
കാർ അവരിൽ നിന്നും അകന്നു പോകുന്നതും നോക്കി നിന്നു.
 
 
മുറിയിൽ ചെന്നപാടെ ചിപ്പി ആ ഗിഫ്റ്റ് ഓപ്പൺ ചെയിതു..
Oppo f15.....
 
Wow പൊളിച്ചു.....
 
എന്നാൽ അമ്മുവിന്റെ കണ്ണുകൾ തേടിയത് തന്റെ പഴയ ഫോൺ ലേക്ക് ആണ്.... അന്നത്തെ സംഭവത്തിന്‌ ശേഷം താൻ ഫോൺ ഉപയോഗിച്ചിട്ടില്ല.... ഭയം ആയിരുന്നു എല്ലാത്തിനോടും.... അവളുടെ മിഴികൾ നിറയുന്ന കണ്ടു ചിപ്പി അവളെ ചേർത്ത് പിടിച്ചു....
 
എന്തിനാടാ നീ വീണ്ടും ആ പഴയ ഓർമ്മകൾ തേടി പോകുന്നത്....
 
ഞാൻ തേടി പോകുന്നതല്ലടാ എല്ലാം എന്നെ തേടി വരുന്നതാ... ഈ ജന്മം അതൊന്നും എനിക്ക് മറക്കാൻ ആവില്ല... വേദനയോടെ പറയുന്നവളെ കണ്ടു ചിപ്പിയുടെ ഉള്ളം വിങ്ങി...
 
അമ്മു ഹാഷിയേട്ടനോട് അടുത്ത് സംസാരിക്കുമ്പോൾ നീ എല്ലാം മറക്കും അതിനു ഈ ഫോൺ അതെന്റെ മോള് വാങ്ങിക്ക്....
 
ചിപ്പി തന്നെ ഫോൺ ഓൺ ആക്കി ഡിസ്‌പ്ലൈയിൽ  ഹാഷി അന്ന് ആദ്യമായി എടുത്ത അമ്മുവിന്റെ ഫോട്ടോ തെളിഞ്ഞു വന്നു മാവിന്റെ കൊമ്പിൽ ഇരുന്നു മാങ്ങാ കടിച്ചു പിടിച്ചു ഒറ്റ കണ്ണ് ഇറുക്കി ഇരിക്കുന്ന ഫോട്ടോ....
 
ചിപ്പി അതു അമ്മുവിന് നേരെ നീട്ടി പിടിച്ചു...
 
 
തെല്ലൊരു അതിശയത്തോടെ അവൾ അഹ് ഫോട്ടോയിലേക്ക് നോക്കി നിന്നു....
 
 
 
 
ഇന്ന് ഇനി എന്നെ കൊണ്ടു ഇത്രേ ഒക്കെ പറ്റു അഡ്ജസ്റ്റ് കരോ മക്കളെ..... ബാക്കി മറ്റന്നാൾ തരാട്ടോ 
 
 
 
 

ഹൃദയസഖി part 44

ഹൃദയസഖി part 44

4.8
2075

കൈയിലെ ഫോൺ റിങ് ചെയുന്നത് കേട്ടാണ് അമ്മു ഫോട്ടോ യിൽ നിന്നും നോട്ടം മാറ്റിയത്..... അവൾ സംശയത്തോടെ ഫോണിലേക്കും ചിപ്പിയിലേക്കും നോട്ടം എറിഞ്ഞു....   ചുണ്ടിൽ ഒരു ചിരിയുമായി ചിപ്പി അമ്മുന്റെ അടുത്തേക്ക് വന്നു തോളിലൂടെ കൈ ഇട്ടു ചേർത്തു പിടിച്ചു.....   ഹാഷി ഏട്ടനാണ് മോളെ നീ ഫോൺ എടുക്ക്..... അമ്മു തെല്ലൊരു അതിശയത്തോടെ ചിപ്പിയെ നോക്കി.....   അവൾ മെല്ലെ കണ്ണു ചിമ്മി കാണിച്ചു.....   ടാ ഹാഷിയേട്ടൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട് നിന്നെ... വെറുതെ ആ പാവത്തിനെ സങ്കടപെടുത്തല്ലേടാ.... നീയും ഒത്തിരി ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം മോളെ.... പഴയതെല്ലാം മറന്നു നീ ഏട്ടനെ സ്നേ