Aksharathalukal

MXM (The Hidden Killer ) അദ്ധ്യായം 1


24 ആഗസ്റ്റ് 2005
സമയം 9:00 am

കാക്കാട് പോലീസ് സ്റ്റേഷനിലെ ഫോൺ റിങ് ചെയ്തു .ഇന്നലെ വർക്കലോഡ് മൂലം വൈകി പോയതിനാൽ എസ്.ഐ ഇതുവരെയും എത്തിയിട്ടില്ല .

അതിനാൽ ഫോൺ എടുത്തത്‌ എ.എസ്.ഐ വർക്കിയാണ്.

രാജു: " ഹലോ, എസ്.ഐ സർ അല്ലേ? "

വർക്കി: " ഇല്ല, സാർ വന്നിട്ടില്ല ". ഞാൻ എ എസ് ഐ വർക്കിയാണ് സംസാരിക്കുന്നത്.  " എന്താ കാര്യം ? "

രാജു : " സാർ , ഇത് ഞാനാ പഞ്ചായത്ത് പ്രസിഡന്റ് രാജു. "

വർക്കി:  ഹാ , രാജു ആയിരുന്നോ.. എന്താടോ വിശേഷിച്ച.

രാജു : ഇവിടെ നീലയാറിൽ ഒരു കാർ മുങ്ങി കിടക്കുന്നു . വെളുപ്പിനെ മീൻ പിടിക്കാൻ വന്ന പയ്യന്മാരാ കണ്ടത്


വർക്കി : ഞാൻ സാറിനെയും കൂട്ടി വരാം അങ്ങോട്ടേക്ക് . താൻ ഒരു കാര്യം ചെയ് ക്രയനൊക്കെ ഉപേയോഗിച്ചു ആ കാർ പുഴയീന്ന് കയറ്റാൻ നോക്ക് . ഞങ്ങൾ വരുന്നതു വരെ ആരെയും ആ കാറിനടുത്തേക്ക് കയറ്റി വിടരുത് .

രാജു :  " ശരി സാർ ഞാൻ അത് നോക്കികൊള്ളാം . "

ഇതേ സമയം എസ്.ഐ വീട്ടിൽ നല്ല ഉറക്കത്തില്ലായിരുന്നു . മേശയിൽ കൊണ്ടുവച്ച ചായയുടെ ചൂട് പോലും അര മണിക്കൂർ മുൻപേ പോയിരുന്നു .

പെട്ടെന്ന് മൊബൈൽ റിങ് ചെയ്തു. മനോജ് ഫോൺ എടുത്തു

വർക്കി : "സാറേ , സ്റ്റേഷനീന്ന് വർക്കിയാ."

മനോജ്:  "എന്താടോ കാര്യം ? " പാർട്ടിക്കാർ തമ്മിൽ വല്ല അടിപിടിയും നടന്നോ . അത്  പുതുമയുള്ള ഒരു കാര്യമേ  അല്ല . ആരെ അറസ്റ്റ് ചെയ്താലും മന്ത്രിമാരുടെ ഫോൺ കാൾ വരുമ്പോൾ രണ്ടും പുഷ്പം പോലെ  ഇറങ്ങും ( ചിരിയോടെ പറഞ്ഞു ).
പിന്നെ എന്തിനാടോ ഇവന്മാരുടെ പേരിൽ എന്നെ ഉറക്കത്തിൽ വിളിച്ചു ശല്യം  ചെയുന്നത് .

വർക്കി : "അതല്ല സർ " , നമ്മുടെ നീലാമ്പുഴയിൽ ഒരു കാർ മുങ്ങി കിടക്കുന്നു.

മനോജ്: " വേറെ പ്രശ്നമൊന്നും..ഇല്ലെലോടോ . "

വർക്കി: " അതറിയില്ല സർ. " എന്നെ നമ്മുടെ പഞ്ചായത്ത് പ്രസിഡന്റ് രാജു ആണ് വിളിച്ചു പറഞ്ഞത് .

മനോജ്:  ഓക്കേ ഐ ആം കമിങ് താൻ രണ്ടു കോൺസ്റ്റബിൾസിനെ ആ സ്പോട്ടിലേക്ക് അയയ്ക്ക്‌. എന്നിട്ടു ജീപ്പും എടുത്തു കൊണ്ടു എന്റെ വീട്ടിലേക്ക് വാ . പിന്നെ ആൾക്കാരെ ചുറ്റും കൂടി നിൽക്കാനോ , ഫോട്ടോസ് എടുക്കാനോ അനുവദിക്കരുത്. പ്രത്യേകിച്ചു മീഡിയായെ .

എ.എസ്.ഐ ജീപ്പും എടുത്തു കൊണ്ട് എസ്.ഐ.എയും പിക്ക് ചെയ്തു സംഭവ സ്ഥലത്തേക്ക് .

തൊപ്പി ജീപ്പിന്റെ മിററിൽ നോക്കി നേരെയാക്കി കൊണ്ട് മനോജ് വർക്കിയോട് ചോദിച്ചു

മനോജ്: " ആരാടോ ആ കാർ പുഴയിൽ മുങ്ങി കിടന്നതു കണ്ടത്? "

വർക്കി: ' രണ്ട് പയ്യന്മാരാ കണ്ടെതെന്നാ രാജു പറഞ്ഞത് . ' 

ഇത് പറഞ്ഞു തീരും മുൻപേ അവർ സംഭവ സ്ഥലത്ത എത്തി. കാർ     അപ്പോഴേക്കും ക്രയ്ൻ ഉപയോഗിച്ചു കരയ്ക്ക് എത്തിച്ചിരുന്നു. ആ കാറിനു ചുറ്റും ആളുകൾ കൂട്ടം കൂടി നിൽക്കുന്നു. മീഡിയാക്കാർ ഫോട്ടോസ് എടുക്കുന്നു . ഇവരെല്ലാം ചുറ്റും കൂടി നിൽക്കുന്നതു കണ്ട്‌ മനോജിന് വല്ലാത്തൊരു ഇറിറ്റേഷൻ അനുഭവപ്പെട്ടു . അയാൾ ദേഷ്യം കൊണ്ട് കോൺസ്റ്റബിൾസിനൊടു ചോദിച്ചു.

മനോജ്: ഇവന്മാരെ ഇങ്ങനെ കൂട്ടം കൂടി നിർത്തരുതെന്നു ഞാൻ പറഞ്ഞില്ലായിരുന്നോ .

അപ്പോഴേക്കും രാജു എസ്.ഐ യുടെ അടുത്തേക്ക് വന്നു.

രാജു:  "ഈ സാറുമാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല സർ. " അവന്മാരൊന്നും പറഞ്ഞാൽ കേൾക്കുന്നില്ല . എത്ര മാറ്റിയിട്ടും പിന്നെയും ചുറ്റും കൂടി നിന്ന് ഫോട്ടോ എടുക്കുവാ.

വർക്കിയും മറ്റ്‌ കോൺസ്റ്റബ്ൾസും ചുറ്റും കൂടി നിന്നവരെ മാറ്റി നിർത്തി. എസ്.ഐ കാറിനടുത്തേക്ക് നീങ്ങി.


കാറിന്റെ ഫ്രന്റ് ഡോർ  വർക്കി തുറന്നപ്പോൾ  വല്ലാത്തൊരു അഴുകിയ നാറ്റം അവിടെങ്ങും പരന്നു.  ചുറ്റും നിന്നവർ മൂക്ക് പൊത്തി. രാജുവിന്റെ അടുത്തുനിന്ന ഒരാൾ ഛർദിച്ചു.

മനോജ്: ' താൻ ആ ഡിക്കിയും കൂടി പരിശോധിക്ക്. '

വർക്കി ഡിക്കി തുറന്നപ്പോഴേക്കും ദുർഗന്ധം ഒന്നും കൂടി ഉയർന്നു.  അതിനകത്ത് എന്തോ ചാക്കിൽ കെട്ടി വച്ചിരിക്കുന്നു. ചാക്കിന്റെ കെട്ടു തുറന്നപ്പോൾ വർക്കി ഒന്ന് ഭയന്നു.

മനോജ്: " എന്താടോ അതിൽ ? "

വർക്കി വിറച്ചു വിറച്ചു കൊണ്ട് പറഞ്ഞു.

സാ ------ ർ ------ ഒരു ----- ബോ ---- ഡി

ചുറ്റും കണ്ടുനിന്നവർ ഞെട്ടി.  


അദ്ധ്യായം 2

അദ്ധ്യായം 2

3.8
1564

പലരുടെയും മുഖത്തു ഭീതി പടർന്നു....... വിറയ്ക്കുന്ന കൈകളോടെയാണെലും ക്യാമറകൾ ചിത്രങ്ങൾ പകർത്തി. ന്യൂസ് ചാനലുകളിൽ ഈ സംഭവം നിറഞ്ഞുനിന്നു.  മരിച്ചയാളുടെ ശരീരത്തിലെ എല്ലാ ഭാഗത്തിലും മുറിവേറ്റിട്ടുണ്ട്, പ്രത്യേകിച്ച് കണ്ണിനു. കണ്ണിൽ ഒട്ടേറെ തവണ കത്തി കുത്തി കയറിയിട്ടുണ്ട്. ശ്കതമായ അടി തലയ്ക്കേറ്റതിനാൽ ചോര കട്ട പിടിച്ചിരിക്കുന്നു.  വർക്കി: " ആരായിരിക്കും സർ, ഇത്ര ക്രൂരമായി ഈ കൊല ചെയ്‌തതു? " മനോജ്: ദാറ്റ് വി നീഡ് ടു ഫൈൻഡ് ഇറ്റ് . " ഫോർ വാട്ട് പർപ്പസ്? " . " വി ഹാവ് നോ എവിഡൻസ് റ്റിൽ നൗ " . ഇതിനെപറ്റി കൂടുതൽ അറിയണമെങ്കിൽ പോസ്റ്റ് മൊർറ്റം വരണം .   രാജു ആ