പലരുടെയും മുഖത്തു ഭീതി പടർന്നു.......
വിറയ്ക്കുന്ന കൈകളോടെയാണെലും ക്യാമറകൾ ചിത്രങ്ങൾ പകർത്തി. ന്യൂസ് ചാനലുകളിൽ ഈ സംഭവം നിറഞ്ഞുനിന്നു.
മരിച്ചയാളുടെ ശരീരത്തിലെ എല്ലാ ഭാഗത്തിലും മുറിവേറ്റിട്ടുണ്ട്, പ്രത്യേകിച്ച് കണ്ണിനു. കണ്ണിൽ ഒട്ടേറെ തവണ കത്തി കുത്തി കയറിയിട്ടുണ്ട്. ശ്കതമായ അടി തലയ്ക്കേറ്റതിനാൽ ചോര കട്ട പിടിച്ചിരിക്കുന്നു.
വർക്കി: " ആരായിരിക്കും സർ, ഇത്ര ക്രൂരമായി ഈ കൊല ചെയ്‌തതു? "
മനോജ്: ദാറ്റ് വി നീഡ് ടു ഫൈൻഡ് ഇറ്റ് . " ഫോർ വാട്ട് പർപ്പസ്? " . " വി ഹാവ് നോ എവിഡൻസ് റ്റിൽ നൗ " . ഇതിനെപറ്റി കൂടുതൽ അറിയണമെങ്കിൽ പോസ്റ്റ് മൊർറ്റം വരണം .
രാജു ആ രണ്ട് മലയാളി പയ്യന്മാരെയും കൊണ്ട് എസ് ഐ യുടെ അടുത്തേക്ക് വന്നു.
രാജു : " സർ, ഇവരാണ് ഈ കാർ മുങ്ങികിടക്കുന്നതു കണ്ടത് " .
മനോജ്: " എന്താ നിന്റെ പേര്? "
സുമേഷ്: " സുമേഷ് "
മനോജ്: നിന്റെയോ?
രമേശ്: " രമേശ് "
മനോജ്: "എപ്പോഴാണ് നിങ്ങൾ ഈ സംഭവം കണ്ടത്? "
സുമേഷ്: ' ഇന്ന് രാവിലെ ചൂണ്ടയിടാൻ വന്നപ്പോൾ ' . ഏകദേശം ഒരു ആറ് ആറര മണിയായി കാണും.
മനോജ്: " നിങ്ങൾ എപ്പോഴും ഈ സമയത്താണോ ചൂണ്ടയിടാൻ പോകാറുള്ളത് ? "
രമേശ്: " അതെ സർ " , ഇന്നലെ ഞങ്ങൾ ഇതേ സമയത്തു ചൂണ്ടയിടാൻ വന്നിരുന്നു. ഞങ്ങൾ ഇങ്ങനെ ചൂണ്ടയിടുമ്പോൾ ചൂണ്ട എന്തോ ഒന്നിലോ കയറി കൊളുത്തി. ഞങ്ങൾ മീൻ എന്ന വിചാരത്തിൽ കുറേയേറെ തവണ വലിച്ചു നോക്കി. എന്താണെന്നറിയാൻ ഇവൻ ചാടിനോക്കി.
പിന്നെ സുമേഷ് തുടർന്നു.
സുമേഷ്: " സർ , ഞാൻ പുഴയിലോട്ട് ചാടി ". അപ്പോഴാണ് ഞാൻ അവിടെ ഒരു കാർ കണ്ടത്. ഞങ്ങൾടെ ചൂണ്ട ആ കാറിന്റെ വൈപ്പറിലാണ് ഉടക്കിയത്. പിന്നെ ഈ കാര്യം രാജുവേട്ടനെ വിളിച്ചു പറഞ്ഞു.
മനോജ്: ' എന്നിട്ട് നിങ്ങൾ കാർ കരയ്‌ക്കെത്തിക്കാൻ ഒരു ശ്രമം നടത്തിയില്ലേ? '
സുമേഷ്: ഇവൻ പറഞ്ഞതാ നോക്കാമെന്ന്. പിന്നെ ഞാനാ പറഞ്ഞത് വേണ്ടെന്ന്.
മനോജ്: " അതെന്താ നീ വേണ്ടെന്നു പറഞ്ഞത് " .
സുമേഷ്: " സർ, നിങ്ങൾ ഈ പോലീസുകാർ കൊന്നവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കും ". ശരിക്കും പേടിച്ചിട്ടാ , അതുകൊണ്ടാ ഞങ്ങൾ പ്രസിഡൻറ്റിനെ വിളിച്ചു കാര്യം അറിയിച്ചത്.
മനോജ്: " ശരി പൊയ്യ്ക്കൊള്ളൂ " . ഇനിയും ചോദ്യം ചെയ്യാൻ എന്തോന്ന് .
വർക്കി: " സാറേ , ഇവന്മാരെ എനിക്ക് ചെറിയൊരു സംശയം ".
മനോജ്: ' എന്തോന്ന് സംശയം '. അവന്മാര് പറഞ്ഞത് താനും കേട്ടില്ലേ. കൊന്നവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കും. ഇങ്ങനെയൊരു ഇമേജാ അവരുടെ മനസ്സിൽ , ഇങ്ങെനെയുള്ള അനാവശ്യ സംശയമൊക്കെ കൊണ്ടാ. നല്ല മതിപ്പാ പൊലീസുകാരെ പറ്റി.
രാജു ഇടയ്ക്കു കയറി പറഞ്ഞു
രാജു: ' എനിക്ക് അറിയാവുന്നെടിത്തോളം വച്ചു നല്ല പയ്യന്മാരാ '.
മനോജ്: എന്തായാലും താൻ ഇവിടെ അടുത്ത് എവിടേലും സി സി ടി വിയിൽ ഇതുമായി ബന്ധപ്പെട്ട എന്തേലും റെക്കോർഡ് ആയിട്ടുണ്ടോ എന്ന് നോക്ക്
ഇതേ സമയം എതിർവശത്ത ഒരു കെട്ടിടത്തിനുള്ളിലെ ഒരു ഒഴിഞ്ഞ മുറിക്കുള്ളിൽ കൊലയാളി തന്റെ ഇരയ്ക്കു നേരെ അടുക്കുന്നു.
ഇര: " താനാരാ? " " എന്തിനാ എന്നെ കെട്ടിയിട്ടിരിക്കുന്നത് ? " പണത്തിന്നോ നീ ചോദിക്കുന്നതിലും കൂടുതൽ ഞാൻ തരാം. എന്നെ വെറുതേ വിട്ടേയ്ക്ക്.
കൊലയാളി: " പണമോ, ആർക്കു വേണമെടാ നിന്റെ പണം " .
ഇര : " പിന്നെ നീ എന്തിനാ കെട്ടിയിട്ടിരിക്കുന്നത് ? "
കൊലയാളി: " ന്യായമായ ചോദ്യം ".
അത് പറഞ്ഞു തീരുമുമ്പേ തലയ്ക്കടിച്ചു.
ആദ്യത്തെ കൊലയ്ക്കു ശേഷം രണ്ടു ദിവസം പിന്നിട്ടിരിക്കുന്നു.
എസ് ഐ യുടെ ഓഫീസിൽ
മനോജ്: " എന്തായെടോ , താൻ അന്വേഷിച്ചോ? "
വർക്കി: ' അന്വേഷിച്ചു സർ ' , നമ്മൾ കാർ കണ്ടെടുത്ത നീലമ്പുഴയീന്ന് കുറച്ചു മാറി ഒരു തുണിക്കടയിൽ സി സി ടി വി ഉണ്ട്. എന്നാൽ ഈ സംഭവത്തിന് രണ്ട് ദിവസം മുൻപേ അത് കേടായിരുന്നു. മറ്റൊരു കടയിലും സി സി ടി വി ഇല്ല സർ
മനോജ്: അപ്പോൾ സി സി ടി വി എന്ന കച്ചിതുരുമ്പും മുങ്ങിയിരിക്കുന്നു. താനീ മരിച്ചയാളെ പറ്റി അന്വേഷിച്ചോ.
എ എസ് ഐ പറയാൻ വരുന്നതിനു മുൻപേ എസ് ഐ യുടെ ഫോൺ റിങ് ചെയ്തു. അത് അറ്റൻഡ് ചെയ്തതിനു ശേഷം.
മനോജ്: " എടോ, ഓട്ടോപ്സി റിപ്പോർട്ട് വന്നു ". പോസ്റ്റ് മൊർറ്റം നടത്തിയ ഡോക്ടർക്ക് ഇതുമായി ബന്ധപ്പെട്ട എന്തോ പറയാനുണ്ട്.. താനും എന്റെ കൂടെ വാ
അവർ അവിടെ നിന്ന് പുറപ്പെട്ട് ഡോക്ടറുടെ സ്പെഷ്യൽ എക്‌സാമിനേഷൻ റൂമിലേക്ക്.
എക്‌സാമിനേഷൻ റൂമിൽ
മനോജ്: " ഗുഡ് ഈവെനിംഗ്, ഡോക്ടർ ".
ഡോക്ടർ: " ഈവെനിംഗ് " , ' ചെക്ക് ഔട്ട് ദിസ് ഓട്ടോപ്സി റിപ്പോർട്ട് സർ '.
മനോജ്: " ഡോക്ടർക്ക് എന്താണ് ഈ കൊലയെപ്പറ്റി പറയാനുള്ളത് ".
ഡോക്ടർ: ഈ മരിച്ചയാൾക്ക് നല്ല രീതിയിലുള്ള ഇന്റേണൽ ബ്ലീഡിങ് ഉണ്ടായിട്ടുണ്ട്. പുറത്തെ ക്ഷതത്തെക്കാളും അകത്താണ് ക്ഷതം കൂടുതൽ. എത്ര തവണ കുത്തിപ്പരിക്കേൽപ്പിച്ചിട്ടിട്ടുണ്ട് എന്ന ഈ ക്ഷതങ്ങൾ അനലയസ് ചെയ്താൽ മനസ്സിലാകും. ഞാൻ പോസ്റ്റ് മൊർറ്റം നടത്തിയതിൽ വെച്ച ഏറ്റവും വേർസ്റ് ബ്രൂട്ടൽ കില്ലിങ് .
ഡോക്ടർ: മറ്റൊരു ഫാക്ടർ , ഈ മരിച്ചയാളുടെ ബോഡിയിൽ മെടാ സൊലം ( Medazolam ) ഇൻജെക്ട ചെയ്തിട്ടുണ്ട്.
മനോജ്: " എന്ത് ടൈപ്പ് ഇഞ്ചക്ഷനാ ഡോക്ടർ ? "
ഡോക്ടർ: " ഇറ്റ്'സ് എ സർജിക്കൽ ഇൻജെക്ഷൻ ". സർജറി ചെയുമ്പോൾ മയക്കാറുള്ള ഒരു തരം ഇൻജെക്ഷൻ. ബട്ട് , ഓവർഡോസ് മരണത്തിനും കാരണമാകും. ഈ മരിച്ചയാളുടെ ബോഡിയിൽ ഒറ്റ തവണ മാത്രമേ ഇൻജെക്ട ചെയ്തിട്ടുള്ളൂ. കൂടാതെ തലയിൽ എന്തോ വലിയ ഇരുമ്പു പോലെയുള്ള സാധനത്തിന്റെ അടി മൂലമാണ് ചോര കട്ടപിടിച്ചത്. കണ്ണിന്റെ ഭാഗം ട്രേസ് ചെയുവാണെങ്കിൽ ഒട്ടേറെ തവണയുള്ള കത്തി കൊണ്ട് ഉള്ളാ കുത്തുമൂലം കോർനിയയ്ക്ക് നല്ല രീതിയിൽ ക്ഷതം സംഭവിച്ചിട്ടുണ്ട്.
മനോജ്: " ഇതിൽ കൂടുതൽ എന്തേലും, ഡോക്ടർ ".
ഡോക്ടർ: " യാ, വൺ മെയിൻ തിങ് ". ഞാൻ അത് വിട്ടുപോയീ. നിങ്ങൾ അത് ശ്രദിച്ചോ ഇല്ലയോ എന്നെനിക്കറിയില്ല.
ഈ മരിച്ചയാളുടെ കൈ വെള്ളയിൽ കത്തി കൊണ്ട് മൂന്ന് ലെറ്റർ വരഞ്ഞിരിക്കുന്നു. ദാറ്റ് ലെറ്റർ ഈസ് M X M
മനോജ്: " MXM "
വർക്കി: " എന്തേലും വേർഡ് ആയിരിക്കുമോ, സർ ? "
മനോജ്: മേയ് ബി , ദാറ്റ് വി നീഡ് ടു ഫൈൻഡ്.
മനോജ് മനസ്സിൽ ഉരുവിട്ടു
" M_X_M "